ഭദ്ര സമാധാനത്തോടെ അവന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങാൻ തുടങ്ങി. അവൻ അവളെ എടുത്ത് കട്ടിലിൽ കിടത്തി ഒപ്പം അവനും കിടന്നു….

ഭദ്ര

Story written by ANZILA ANSI

എന്തുവാഡീ പെണ്ണേ ഈ പൊത്തി പിടിക്കുന്നെ…..നിന്റെ തന്ത കാശ് എണ്ണി വാങ്ങിയതല്ലേ….മര്യാദയ്ക്ക് ഇങ്ങോട്ട് വാടി…..

60 നോട് അടുപ്പിച്ച് പ്രായമുള്ള ആ നാട്ടിലെ പ്രമാണിയും പകൽ മാന്യനുമായ മാധവൻ നായർ അവൾക്ക് നേരെ ശബ്ദമുയർത്തി….

മദ്യത്തിന്റെ രൂക്ഷ ഗന്ധം മുറിയാകെ പടർന്നിരുന്നു….കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം വായിലേക്ക് ഒഴിച്ച് അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു…

ആ 20 വയസ്സുകാരി അവളെ കൊണ്ട് ആവുന്ന രീതിയിൽ അയാളെ തടുക്കാൻ നോക്കി….. അയാൾ അവളുടെ ദാവണിയുടെ തുമ്പിൽ പിടിച്ചു വലിച്ചു…അവൾ രണ്ടു കൈ കൊണ്ട് തന്റെ മാറു പൊത്തിപ്പിടിച്ച് തിരിഞ്ഞ് നിന്നും….അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ നിലത്തേക്ക് ഇറ്റ് വീണു….

ഇവളാണ് ഭദ്ര…. ശ്രീഭദ്ര….

ഭദ്രക്ക് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ അവളെയും അമ്മയും ഒറ്റയ്ക്കാക്കി ഇഹലോക വാസം വെടിഞ്ഞു…. 24 വയസ്സുകാരി അമ്മയ്ക്കും വളർന്നുവരുന്ന പെൺ കുഞ്ഞിനും ഒരു ആൺ തുണ വേണമെന്ന് നാട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചപ്പോൾ… അമ്മ രണ്ടാമതൊരു വിവാഹത്തിന് തയ്യാറായി.

വിശ്വൻ അതായിരുന്നു അയാളുടെ പേര്…. ഭദ്രയുടെ രണ്ടാം അച്ഛൻ…ഛെ….അയാളെ അബദ്ധത്തിൽ പോലും അച്ഛനെന്ന് വിളിക്കാൻ പാടില്ല…. തനി രാക്ഷസൻ…

ഭദ്രയ്ക്ക് പതിനാലാം വയസ്സിൽ അമ്മേ നഷ്ടപ്പെടാൻ കാരണം അയാളാണ്…കള്ളുകുടിച്ച് വന്ന് അമ്മേ തല്ലുന്നത് കൂടാതെ അയാൾ വീട്ടിൽ വിളിച്ചു കൊണ്ടു വരുന്നവക്ക്…അമ്മേ തല്ലി ചതച്ച് മുന്നിൽ ഇട്ടുകൊടുക്കും…

പിന്നെ ആ നരഭോജികൾ അമ്മയുടെ ശരീരം കൊത്തി പറിക്കും… ഓരോ മാസവും ചുമന്ന രക്തം ഉള്ളിൽ നിന്ന് വരുന്നതും കാത്ത് അമ്മ ഇരിക്കും….ആ ഏഴു ദിവസമാണ് അമ്മയ്ക്ക് ഒരു ആശ്വാസം… പക്ഷേ അതും അധികം നീണ്ടുനിന്നില്ല…ഇരുപത്തിയേഴാം വയസ്സിൽ പ്രകൃതി സ്ത്രീക്ക് കനിഞ്ഞ് നൽകിയ അമ്മകാനുള്ള വരദാനം അയാൾ അമ്മയുടെ ശരീരത്തിൽ നിന്ന് നീക്കി….

പിന്നീടങ്ങോട്ട് ഒരു ദിവസം പോലും വിശ്രമമില്ലാതെ രാവും പകലും പലരെയും അയാൾ വീട്ടിൽ കൊണ്ടുവന്നു…കുറെ പകൽ മാന്യന്മാർ അവരുടെ കരുത്ത് അമ്മയിൽ കാണിക്കും….ചിലപ്പോൾ ഒക്കെ ഒരേ സമയം രണ്ടു മൂന്നു പേർ ചേർന്നു അമ്മേ കാമത്തോടെ പിച്ചിച്ചീന്തും….അമ്മയുടെ നിലവിളികളും തേങ്ങലും എന്തിന്ന് പോലും അറിയാതെ അടുത്ത മുറിയിൽ മുട്ടുകാലിൽ മുഖം പൂഴ്ത്തി കരഞ്ഞിട്ടുള്ള ഒരു കുട്ടിക്കാലം ഉണ്ട് ഭദ്രയ്ക്ക്….

ഓരോ ദിവസവും കൂടുന്തോറും അയാളുടെ ക്രൂരതകൾ കൂടിക്കൂടി വന്നു…മുപ്പത്തഞ്ചാം വയസ്സിൽ അമ്മ ഈ ലോകത്തോട് വിടപറയുമ്പോൾ ശരീരത്തിൽ ഒരു ഭാഗം പോലും ഇല്ലായിരുന്നു ചതാവും മുറിവും ഇല്ലാത്തതായി…അമ്മയുടെ ശരീരത്തിലെ മുറിവുകളും ചതവുകളും കണ്ട് പോലീസ് സ്വയം കേസെടുത്തു….

14 വയസ്സുകാരി ഭദ്ര വിശ്വനെതിരെ കോടതിയിൽ മൊഴി കൊടുത്തു….അതിനുശേഷം വകയിലെ ഒരു അമ്മുമ്മയാണ് അവൾക്ക് കൂട്ട്…. അടുത്തുള്ള അമ്പലത്തിൽ രാവിലെയും വൈകിട്ടും മാല കെട്ടി കൊടുത്താണ് അവർ ജീവിക്കുന്നത്…

6 വർഷത്തിനുശേഷം അയാൾ ഇന്നലെ പരോളിലിറങ്ങി….കുറച്ചുമുമ്പ് കുടിച്ച് വീട്ടിൽ കയറി വന്ന് അയാൾക്കൊപ്പം ഉണ്ടായിരുന്നു മാധവൻ നായർ….വിശ്വൻ ഭദ്രയെ പിടിച്ച് ഒരു മുറിയിലിട്ടു…മാധവൻ നായർ കയറിയതിനു ശേഷം പുറത്തു നിന്ന് അയാൾ ആ മുറിയുടെ വാതിൽ പൂട്ടി….തടുക്കാൻ വന്ന അമ്മുമ്മേ പിടിച്ചു തള്ളി അടുത്ത മുറിയിലിട്ട് പൂട്ടി…..

ഇങ്ങോട്ട് ഒന്ന് തിരി എന്റെ പെണ്ണേ ഞാനൊന്ന് കാണട്ടെ….എന്റെ ഋഷി മോൻ കൊതിച്ച പെണ്ണിനെ അവന്റെ അച്ഛൻ ഒന്നു കാണട്ടെ…നിന്റെ അമ്മേ കുറെ കണ്ടതാ ഞാൻ….വിശ്വൻ തല്ലിച്ചതച്ചലും ഉടയാത്ത ശരീരമായിരുന്നു അവർക്ക്…വെണ്ണക്കല്ലിൽ കൊത്തിവെച്ചത് പോലെ ഉള്ള ഉടലായിരുന്നു നിന്റെ അമ്മ ശ്രീദേവിക….അയാൾ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു…

തന്റെ അമ്മയെ പറ്റി ഒരാൾ മോശമായി പറയുന്നത് കേട്ട് അവളുടെ കണ്ണുനീർ ധാരയായി ഒഴുകി…. ഭദ്ര തന്റെ രണ്ടു ചെവിയും പൊത്തി പിടിച്ചു….

ഇങ്ങോട്ട് തിരിഞ്ഞു നിക്കഡീ…. ഭദ്രയുടെ കയ്യിൽ പിടിച്ച് അയാൾ തിരിച്ചു നിർത്തി…
ഹാ… നീ അമ്മയേക്കാൾ കേമി ആണല്ലോ…ഒന്നൊന്നര ഉരുപ്പടിയാണല്ലോ നീ…ചുമ്മാതല്ല എന്റെ ചെക്കൻ നിന്റെ പുറകെ മണപ്പിച്ചു നടക്കുന്നത്…. അവന്ന് നിന്നെ കെട്ടണം പോലും..ഹ്മ്മ്…..കണ്ട #@##@#@മോളെ തന്നെ വേണം അവന് കെട്ടാൻ….അയാൾ അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി…..

മോള് വിഷമിക്കണ്ട മോനെ കിട്ടില്ലെകിലും അവന്റെ അച്ഛന്റെ വെപ്പട്ടിയാകാം നിന്നെ….നീ വെറുതെ ബലം പിടിക്കാതെ ഒന്ന് സഹകരിക്ക്….വെറുതെ ഒന്നും വേണ്ടഡീ ഒരു ഫോൺ കാളിൽ നിനക്ക് അവിശമുള്ളതെല്ലാം സമയത്തിന് ഇവിടെ എത്തും…പിന്നെ എന്തിനാഡീ നിനക്ക് എന്റെ ചെറുക്കനെ…

മാധവൻനായരുടെ രണ്ടാമത്തെ മകൻ ഋഷികേശ്…. മൂന്നുവർഷമായി ഋഷി അവന്റെ പ്രണയം ഭദ്രയോട് പറയാൻ തുടങ്ങിയിട്ട്…. ഇന്നുവരെയും അവന് അനുകൂലമായി ഒരു നോട്ടം പോലും നൽകിയിട്ടില്ല….

അയാളുടെ ചൂഴ്ന്നുള്ള നോട്ടം അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….അവൾക്ക് അയാളോട് അറപ്പ് തോന്നി മുഖം വെട്ടിച്ചു….അയാൾ അടുത്തേക്ക് വന്നു അവളുടെ കരണത്ത് ആഞ്ഞടിച്ചു….പുറകോട്ട് വെച്ച് വീഴാൻ പോയ അയാൾ അവളുടെ ബ്ലൗസിൽ പിടുത്തമിട്ടു…പഴംതുണി ആയതുകൊണ്ട് തന്നെ അയാളുടെ ഒറ്റ വലിയിൽ അത് വേഗം കീറി മാറി… ഭദ്ര അയാൾക്കു മുന്നിൽ തന്റെ മാനത്തിനു വേണ്ടി കേണപേക്ഷിച്ചു….

അതൊന്നും ശ്രദ്ധിക്കാതെ മാധവൻ നായർ അവളെ പൊക്കിയെടുത്ത് കടലിലിട്ടു…അവിടെ മുഖം ആകെ ചുംബിച്ചു… അവളുടെ മാറോട് മുഖം അടുപ്പിക്കാൻ ഒരുങ്ങിയതും ആരോ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു….

ഏത് #@##@മോന ഈ സമയത്ത് ഇങ്ങോട്ട് കയറി വന്നേ…? എന്ന് ചോദിച്ച അയാൾ തിരിഞ്ഞതും മുമ്പിൽ തന്റെ രണ്ട് ആൺമക്കളും നിൽക്കുന്നു….ഒരു നിമിഷം അയാൾക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി….

ഋഷി വേഗം തന്റെ ഷർട്ട് ഊരി ഭദ്രയെ അണിയിച്ചു….അവളുടെ ആ രൂപം കണ്ട് ഋഷിയുടെ ഹൃദയം തകർന്നു…സ്വന്തം അച്ഛൻ തന്റെ പെണ്ണിന്റെ മാനം കവർന്നെടുക്കാൻ ശ്രമിക്കുന്ന കാഴ്ച്ച അവനെ തകർത്തു…അവളുടെ ചുണ്ട് പൊട്ടി ചോര കിനിയുന്ന ഉണ്ടായിരുന്നു….താനും ഏട്ടനും ഒരു അല്പം വൈകി എങ്കിൽ….ആലോചിക്കുന്തോറും അവന്റെ സമനില ആകെ തെറ്റി….

ഋഷി ഭദ്രയും കൊണ്ട് പുറത്തേക്ക് പോ….അവന്റെ ഏട്ടൻ ഹരി അവനോട് പറഞ്ഞു….

ഏട്ടാ ഇയാള്….

നീ ഇപ്പോ പുറത്തേക്ക് പോ….

ഋഷി ഭദ്രേ താങ്ങി പുറത്തേക്ക് കൊണ്ടുപോയി….പുറത്തേക്കിറങ്ങിയ ഭദ്ര ഋഷിയുടെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….അവൻ പതിയെ അവളുടെ തലയിൽ തലോടി സമാധാനിപ്പിച്ചു…അവിടെ ഒരു മൂലയ്ക്ക് വിശ്വൻ കിടപ്പുണ്ടായിരുന്നു…ഹരിയും ഋഷിയും നന്നായി പെരുമാറിയിട്ടുണ്ട് അയാളെ…

അച്ഛന് എങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ….അതും നമ്മുടെ മീനുവിന്റെ പ്രായം പോലുമില്ലാത്ത ഒരു കൊച്ചു പെണ്ണിനോട്…ഇങ്ങനെയുള്ള ഒരു അച്ഛൻ ഉള്ള വീട്ടിൽ എന്ത് വിശ്വസിച്ചണ് എന്റെ മോളെ ഞാൻ വളർത്തേണ്ടത്….? ഒരു നിമിഷം എന്റെ കണ്ണുതെറ്റിയാൽ എന്റെ മോളെയും അച്ഛൻ…ഹരി പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവിടെ മാധവൻനായരുടെ ശബ്ദമുയർന്നു….

ഹരി……

എന്റെ പേര് അതുതന്നെയാ വിളിച്ചുകൂവണ്ട…തന്നെയാണല്ലോ ഇത്രയും നാൾ അച്ഛാ എന്ന് വിളിച്ചത്….ഛെ….. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു…..

ഹരി മോനെ ഞാൻ….

വേണ്ട താൻ ഇനി ഒന്നും പറയണ്ട….

മാധവൻ നായർ ഹരിക്ക് മുന്നിൽ തലകുനിച്ചു നിന്നു….നിങ്ങൾ എന്ന് പറയുമ്പോൾ തേനും പാലും ഒഴുകുന്ന ഒരു സ്ത്രീയുണ്ട് വീട്ടിൽ…ഞങ്ങളുടെ അമ്മ…അമ്മയെ ഓർത്ത തന്ന ഒന്നും ചെയ്യാത്തത്…..എന്നെയും ഋഷിയെയും സംബന്ധിച്ചിടത്തോളം ഞങ്ങളുടെ അച്ഛൻ മരിച്ചു…ഇനി ഞങ്ങൾ മൂന്നു മക്കളിൽ തനിക്കൊരു അവകാശവുമില്ല….

പിന്നെ ഋഷിയുടെ വിവാഹം നാളെ നടക്കും ഭദ്രയോടൊപ്പം തന്നെ…താൻ അങ്ങോട്ട് വരണം എന്നൊന്നും ഞാൻ പറയില്ല. പിന്നെ തനിക്ക് നാട്ടുകാരെ ബോധിപ്പിക്കണം എങ്കിൽ ആകാം….അതും പറഞ്ഞ് ഹരി ആ മുറിയുടെ വാതിൽ വലിച്ചടച്ചു പുറത്തേക്കിറങ്ങി….

ഹരിയുടെയും ഋഷിയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു…അവർ ഭദ്രയ്ക്ക് മുന്നിൽ തലകുനിച്ചു നിന്നു….അവർ രണ്ടും ഭദ്രയുടെ കാലിലേക്കു വീണു അവരുടെ അച്ഛൻ ചെയ്തതിനു ക്ഷമാപണം നടത്തി…ഭദ്ര ഒരു ഞെട്ടലോടെ തന്റെ കാലുകൾ പിൻവലിച്ചു…അരുതെന്ന് രീതിയിൽ തലയാട്ടി….

നാളെ എന്റെ അനിയത്തി കുട്ടി ഒരുങ്ങി ഇരുന്നോ…നാളെത്തോടെ ഈ ശ്രീഭദ്ര…എന്റെ അനിയൻ കുട്ടന് സ്വന്തമാകും….ഋഷിയെ ചേർത്തുനിർത്തി ഹരി പറഞ്ഞു…

അപ്പുറത്തെ മുറിയിൽ നിന്നും ഒരു നിലവിളി കേട്ടു….ഹരിയും ഋഷിയും അങ്ങോട്ടേക്ക് പോയി…..നെഞ്ചത്ത് കൈയും പിടിച്ചു കൊണ്ട് നിലത്തുകിടന്ന് പിടയുന്ന മാധവൻ നായർ…. ഋഷി ഓടിച്ചെന്ന് അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു….മോനെ അച്ഛ..നോട് ക്ഷ….അയാളുടെ കൈകൾ നിശ്ചലമായി നിലത്തേക്ക് വീണു…. ഹരി മെല്ലി ആ കണ്ണുകൾ തിരുമ്മി അടുത്തു…

ഒരു വർഷത്തിനു ശേഷം അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ വച്ച് ഋഷി ഭദ്രയുടെ കഴുത്തിൽ താലിചാർത്തി…..ഈയൊരു വർഷത്തിനിടയിൽ വെച്ച് ഭദ്രയും ഋഷിയും ഒരുപാട് അടുത്തു…..അന്നത്തെ ആ സംഭവത്തിന് ശേഷം മാനസികനില തെറ്റിയ ഭദ്രയ്ക്ക് താങ്ങും തണലുമായത് ഋഷിയായിരുന്നു…..ഭദ്ര വലതുകാൽ വെച്ച് ഋഷിയോടൊപ്പം ശ്രീമംഗലത്തിന്റെ പടി കയറി…

ആദ്യരാത്രി ഋഷിയുടെ അമ്മ കൊടുത്ത ഒരു ഗ്ലാസ് പാലുമായി അവൾ ഋഷിയുടെ മുറിയിലേക്ക് ചെന്നു…പാലിന്റെ പകുതിയോളം വിറച്ച് വരുന്ന വഴിയിൽ കളഞ്ഞിരുന്നു…. അവൾ മുറിയിൽ കയറിയതും ഋഷി വാതിലടച്ചു….അവൾ പേടിച്ചു തിരിഞ്ഞു നോക്കി അവളുടെ കൈയ്യിലെ പാൽ ഗ്ലാസ് നിലത്ത് വീണു ചിന്നി ചിതറി…എന്താടോ എന്തുപറ്റി….ഋഷി വെപ്രാളത്തോടെ ഭദ്രയുടെ അടുത്തേക്ക് വന്നു….

മുറിയുടെ മങ്ങിയ പ്രകാശവും നിഴൽ രൂപവും അവളെ വീണ്ടും പണ്ടത്തെ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു……വേണ്ട എന്നെ ഒന്നും ചെയ്യരുത്… അതും പറഞ്ഞു അവൾ പുറകോട്ട് നീങ്ങി…ഋഷിയിൽ വല്ലാത്തൊരു അമ്പരപ്പ് സൃഷ്ടിച്ചു….ഭദ്ര മുറിയുടെ ഒരു കോണിൽ ചേർന്ന് തറയിലേക്ക് ഇരുന്നു…എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങി….ഋഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….. അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു…ഋഷി അവളെ ചേർത്തു പിടിച്ചു അവൾ വല്ലാതെ ബലം പിടിക്കുന്നുണ്ടായിരുന്നു…ഋഷി അവളെ ഒന്ന് തലോടി…ആ തലോടൽ ഒരിക്കലും ഒരു കാമത്തിന്റെ അല്ലായിരുന്നു മറിച്ച് ഒരു അച്ഛന്റെയോ ഏട്ടന്റെയോ കരുതൽ ആയിരുന്നു…

ഭദ്ര സമാധാനത്തോടെ അവന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങാൻ തുടങ്ങി….അവൻ അവളെ എടുത്ത് കട്ടിലിൽ കിടത്തി ഒപ്പം അവനും കിടന്നു…..ഒരു പൂച്ചക്കുഞ്ഞ് കിടക്കുന്നതുപോലെ ഭദ്ര ഋഷിയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നു…

രാവിലെ ആദ്യം ഉണർന്നത് ഭദ്ര ആയിരുന്നു…. അവളെ ചേർത്തു പിടിച്ചിരിക്കുന്ന ഋഷിയുടെ കൈകളിലെ മുറുക്കതിൽ നിന്നും ഭദ്രയ്ക്ക് മനസ്സിലായി അവന് തന്നോടുള്ള കരുതൽ…..ഭദ്ര അവന്റെ മുഖത്തേക്ക് നോക്കി…വാത്സല്യം തുളുമ്പുന്ന ആ മുഖം കണ്ടപ്പോൾ അറിയാതെ അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു….

പെട്ടെന്ന് തന്നെ ഋഷി കണ്ണു തുറന്നു….അത് ഭദ്രയിൽ ഒരു ജാള്യത ഉളവാക്കി….
ഇന്നലെ എന്തുവായിരുന്നു ഭവതി കാണിച്ചു കൂട്ടിയത്…ആറ്റുനോറ്റുണ്ടായ എന്റെ ഫസ്നൈറ്റ് കുളവാക്കി…അവൻ കുസൃതിച്ചിരിയോടെ അവളോട് പറഞ്ഞു… പക്ഷേ അവൻ പറഞ്ഞതിൽ ഭദ്രയിൽ സങ്കടം ഉണ്ടാക്കി…അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞു……

എന്റെ പൊന്നേ ഞാൻ ചുമ്മാ പറഞ്ഞതാ ഇനി അതിന് കരയേണ്ട…..എന്ന് നീ മാനസികമായും ശാരീരികമായും എന്റെ മാത്രമാകാൻ തയ്യാറാകുന്നോ അന്നു മതി നമുക്ക് ഒരുമിച്ച് ഒരു ജീവിതം…കേട്ടോ എന്റെ ഉണ്ടക്കണ്ണി…അവൻ അവളുടെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..

അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ ഇറുകെ പുണർന്നു….അവന്റെ മുഖം കൈക്കുള്ളിൽ എടുത്ത് ഭദ്ര നിറുകയിൽ ചുംബിച്ചു….പിന്നെ ഇരു കണ്ണുകളിലും….മെല്ലെ ഋഷി കണ്ണുതുറന്നു… അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു….പെട്ടെന്നുണ്ടായ ആവേശത്തിൽ ഋഷി ഭദ്രയുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി….അവസാനം അവളുടെ അധരങ്ങളെ സ്വന്തമാക്കാൻ തുനിഞ്ഞതും എന്തോ ഓർത്ത് പോലെ അവൻ എഴുന്നേറ്റു…. ഭദ്ര എന്താണെന്ന് അർത്ഥത്തിൽ അവനെ നോക്കി…

സോറി…സോറി ഭദ്രേ…ഞാൻ പെട്ടെന്ന് ഓർക്കാതെ…സോ….അവൻ വീണ്ടും സോറി പറയാൻ തുടങ്ങിയതും അവൾ അവന്റെ അധരങ്ങളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു….ഋഷിക്ക് അൽപ നേരത്തേക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല….ഭദ്ര അല്പം കിതപ്പോടെ അവനിൽ നിന്നും മാറി…പക്ഷേ ഋഷി ഞൊടിയിടയിൽ അവളെ അവന്റെ നെഞ്ചോട് ചേർത്തു… ഒരു പേമാരി പോലെ അവളിലേക്ക് അവൻ ലയിച്ചുചേർന്നു…. ഒരു പുതപ്പിൽ ക്ഷീണിച്ച് അവശയായി ഭദ്ര അവന്റെ നെഞ്ചിൽ ചാഞ്ഞു…..

അവസാനിച്ചു