അഹങ്കാരി പെണ്ണ്
എഴുത്ത്: ജിമ്മി ചേന്ദമംഗലം
ദൈവമേ ഇന്നും വൈകിയത് തന്നെ …….
മുതലാളിയോട് എത്ര പറഞ്ഞാലും ..മനസിലാകില്ല ….ദിവസവും കൃത്യ സമയത്തു വിടണം എന്ന് പറഞ്ഞാൽ …
ഇറങ്ങാറാകുമ്പോൾ എന്തെങ്കിലും പണികളുമായി വരും ……..
ആരോടൊന്നില്ലാതെ പിറുപിറുത്തുകൊണ്ട് ….ലയ പുറത്തേക്കു ഇറങ്ങി …..
നഗരത്തിലെ ഒരു തുണിക്കടിയിൽ സെയിൽസ് ഗേൾ ആണ് ലയ ……അച്ഛനും അമ്മയും അനിയത്തികുട്ടിയും ഉള്ള ഒരു കൊച്ചു കുടുംബം ……
കിണറു പണിയായിരുന്നു ലയയുടെ അച്ഛന് …ഒരിക്കൽ പണിക്കിടയിൽ മുകളിൽ നിന്നും താഴേക്ക് വീണു നട്ടെല്ലിന് പരിക്കേറ്റത് കൊണ്ട് ഇപ്പോൾ പണിക്കൊന്നും പോകുന്നില്ല ……ചെറിയ രീതിയിൽ ഉള്ള തയ്യൽ ജോലികൾ ‘അമ്മയും ചെയ്യാറുണ്ട് …
അനിയത്തി കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു …..
കുടുംബത്തിന് ഒരു താങ്ങാകാൻ വേണ്ടിയാണു പഠിക്കാൻ കഴിവ് ഉണ്ടായിട്ടും അച്ഛന്റെ അപകട ശേഷം തുണിക്കടയിൽ ജോലിക്കു പോകാൻ തുടങ്ങിയത് …..
പഠിക്കാനുള്ള ആഗ്രഹം കൊണ്ട് പ്രൈവറ്റ് ആയി ഡിഗ്രിയും ചെയ്യുന്നുണ്ട് …..
കടയിൽ നിന്നും പുറത്തേക്കു ഇറങ്ങിയ അവൾ തനിക്കു പോകാനുള്ള ബസ് കടയുടെ മുൻപിലൂടെ പോകുന്നത് കണ്ടു ദേഷ്യത്തോടെ കടയുടെ വാതിൽ വലിച്ചടച്ചു റോഡിലേക്ക് നടന്നു
ദൈവമേ ….ഇന്നും വീട്ടിൽ എത്തുമ്പോൾ ഒരു സമയം ആകും …അടുത്ത ബസ് കിട്ടണമെങ്കിൽ ഒരു പതിനഞ്ചു മിനിറ്റ് നടന്നു സ്റ്റാൻഡിൽ എത്തണം …
വഴിയിൽ എല്ലാം ഇരുട്ടു പരന്നിരുന്നു …..
അവൾ പതിയെ മുന്നോട്ടു നടന്നു ……
ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവൾ വാച്ചിൽ നോക്കി …പത്തു മിനിറ്റ് കൂടെ ഉണ്ട് ബസ് വരാൻ ….
സ്ത്രീകളുടെ വിശ്രമ മുറിയിൽ പോയി ഇരിക്കാൻ വേണ്ടി അവൾ അവിടേക്കു നോക്കി …ഇല്ല അവിടെ ആരെയും കാണുന്നില്ല …മാത്രമല്ല ആ ഭാഗത്തു നല്ല ഇരുട്ടും ….
അവൾ അവിടെ കണ്ട തൂണിനോട് ചേർന്ന് നിന്നു ….
അടുത്തെങ്ങും സ്ത്രീകൾ ആരെയും കണ്ടില്ല …..നല്ല ഇരുട്ടു ആയതു കൊണ്ട് അവളുടെ ഉള്ളിൽ പതിയെ ഒരു പേടി തോന്നി തുടങ്ങി …..
അവൾ പതിയെ പുറകിലേക്ക് തിരിഞ്ഞു നോക്കി ഒന്ന് രണ്ടു ചെറുപ്പക്കാർ അവളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..അവൾ അത് ശ്രദ്ധിക്കാത്ത ഭാവത്തിൽ നിന്നു
പെട്ടെന്ന് ഒരു ബൈക്കിൽ രണ്ടു പേർ അവളുടെ മുൻപിലേക്ക് വന്നു …..
ഏകദേശം ….ഇരുപതിന് മുകളിൽ പ്രായം വരും …..
ബൈക്ക് നിർത്തി …പുറകിൽ ഇരുന്നവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി ….
ചേച്ചി എത്രയാ റേറ്റ് ……..
അവൾ മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കണ്ടു അവൻ വീണ്ടും പറഞ്ഞു ……
എത്രയാണെങ്കിലും പറഞ്ഞോളൂ …തരാൻ ..റെഡി ആണ് ….
എത്ര തരും
അവളുടെ മറുപടി അവരിൽ പ്രതീക്ഷയുടെ ആവേശം ജനിപ്പിച്ചു ….
ചേച്ചി പറയുന്നത് പോലെ …..
മൊബൈൽ നമ്പർ താ ….വരേണ്ട ലൊക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം ……
അവർ സന്തോഷപ്പൂർവം നമ്പർ നൽകി ….
രണ്ടുപേരും വണ്ടി ഒതുക്കി കുറച്ചകലെ ആയി മാറി നിന്നു …
പുറകിലേക്ക് പതിയെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് …അവൾ അത് കണ്ടത് നേരത്തെ കണ്ട കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ മൊബൈൽ കാമറ തിരിഞ്ഞിരിക്കുന്നത് തനിക്കു നേരെയാണെന്ന് ….
അവൾ വയറിന്റെ ഭാഗത്തെ സാരി ഒന്ന് കൂടി നേരെയാക്കി ഇട്ടു …
ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു സാരിയും ബ്ലൗസും തമ്മിൽ ചേർത്ത് കുത്തിയിരുന്ന പിൻ തിരക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു ….
അതുകൊണ്ടു തന്നെ …തന്റെ വയറിന്റെ ഭാഗത്തായികൂടി ആണ് ക്യാമറക്കണ്ണുകൾ ഇഴഞ്ഞു നടക്കുന്നതെന്ന് അവൾക്കു മനസിലായി …..
അവൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു
ശബ്ദം ഉയർത്തി അവരോടു ചോദിച്ചു
മൊബൈലിൽ എന്റെ ഫോട്ടോ എടുത്തിരുന്നോ …
അവർ അവളെ കളിയാക്കി ചിരിച്ചു ……
പെട്ടെന്ന് അവളുടെ കൈ ..വായുവിൽ ഉയർന്നു പൊങ്ങി ……
മുഖത്തേറ്റ അടിയിൽ മൊബൈൽ അവന്റെ കയ്യിൽ നിന്നും താഴേക്ക് വീണു
അവൾ അതെടുത്തു നോക്കി ശെരിയാണ് തന്റെ ഫോട്ടോസ് അതിനുള്ളിൽ …..
ആരൊക്കെയോ അവിടേക്കു ഓടി കൂടി …..
നീയൊക്കെ എന്താണ് വിചാരിച്ചതു ..ഇരുട്ടു വീണു കഴിഞ്ഞാൽ പുറത്തു കാണുന്ന സ്ത്രീകൾ എല്ലാം ചീത്തയാണെന്നോ
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉള്ള ഓട്ടത്തിനിടയിൽ ആണ് ……പലപ്പോഴും ഞങ്ങൾ ഇതുപോലെ ഉള്ള സമയങ്ങളിൽ പല സ്ഥലത്തും എത്തപെടുന്നത് ….
നിനക്ക് എന്റെ ഏതു ഭാഗം ആണ് ഫോട്ടോ എടുക്കേണ്ടത് ….
എനിക്ക് ഉള്ളത് തന്നെയാണ് നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളത് …..
നീ പാലുകുടിച്ചു വളർന്ന മു ലകളും …ഗർഭപാത്രത്തിൽ നിന്നെ കാത്തുസൂക്ഷിച്ച വയറും ….നീയും നിന്റെ അമ്മയും തമ്മിലും ബന്ധത്തിന്റെ അടയാളമായ പൊക്കിളും …നീ ഈ ഭൂമിയിലേക്ക് പിറക്കാൻ വാതായനമായ യോ നിയും …അതിനുമപ്പുറം എന്നിൽ കൂടുതൽ ആയി ഒന്നും ഇല്ല ….
ഇനി നീ വേറെ ഒരു പെണ്ണിനെ കുറിച്ച് മോശമായി ചിന്തിക്കുമ്പോൾ നീ ഇതു ഓർക്കണം …
ഇതെല്ലാം കണ്ടു നേരത്തെ അവളൂടെ റേറ്റ് ചോദിച്ച രണ്ടുപേരും കുറച്ചകലെ മാറി നിൽക്കുകയായിരുന്നു ….
അവരെ നോക്കി അവൾ പറഞ്ഞു …
നിനക്കൊക്കെ എന്റെ മാനത്തിന് വിലപറയണം അല്ലേ …….
ഞാൻ നിന്റെ മൊബൈൽ നമ്പർ വാങ്ങിയപ്പോൾ ഒരുപാടു സന്തോഷിച്ചു അല്ലേ …..
പോലീസിൽ പരാതി കൊടുക്കുബോൾ ഒരു തെളിവിന് വേണ്ടി ആയിരുന്നു അത് വാങ്ങിയത്
നിന്റെ ജീവിതത്തിൽ ഒരു പെണ്ണിന്റെ മാനത്തിനും വില പറയാൻ ഇനി നിന്റെ നാവു പൊന്തരുത് ……
വീട്ടിൽ എത്തിയിട്ടും ..അവൾ നടന്നതൊന്നും ആരോടും പറഞ്ഞില്ല ….
കേട്ടാൽ പിന്നെ അതുമതി അച്ഛനും അമ്മയ്ക്കും ..ആധി തുടങ്ങാൻ ….
—————————
ഒരു അവധി ദിവസം ..മടിപിടിച്ചു …ടീവീ നോക്കി കിടക്കുമ്പോൾ ആണ് …അമ്മ അച്ഛനോട് പറയുന്നത് കേട്ടത് …..
ഇന്നല്ലേ രാഘവൻ പറഞ്ഞ ആൾക്കാർ പെണ്ണുകാണാൻ വരുന്നത് …….
ഡീ ..നീ ഒന്ന് പോയി കുളിച്ചു റെഡി ആയേ …..
എന്തിനാ അമ്മേ …എന്നെ ഇത്ര പെട്ടെന്ന് കെട്ടിച്ചു വിടുന്നേ ….
അയ്യോ …എന്റെ മോൾക്ക് വയസ്സ് പത്തല്ല ഇരുപത്തിനാലു ആയി അത് മറന്നുപോയോ ….
എന്നാലും അമ്മയുടെയും അച്ഛന്റെയും കൂടി താമസിച്ചു കൊതി മാറിയില്ല ….
അത് എല്ലാം പെണ്ണുങ്ങളും പറയുന്നതാ …കല്യാണം കഴിഞ്ഞാലും ഇവിടെ വന്നു നിൽക്കാല്ലോ …
കല്യാണം കഴിഞ്ഞു സ്വന്തം വീട്ടിൽ പെണ്ണൊരു വിരുന്നുകാരി ആകും എന്നുള്ളത് ഒരു സത്യമാണ് എന്നവൾക്കു അറിയാം ..എന്നാലും അവൾ അത് അമ്മയോട് പറയാൻ നിന്നില്ല …
അതുമതി അമ്മക്ക് ദേഷ്യം വരാൻ …
ചെക്കനും അമ്മാവനും കൂടിയാണ് പെണ്ണുകാണാൻ വന്നത് …..
പരിചയ പെടുന്നതിനിടയിൽ ആണ് ചെക്കൻ ചോദിച്ചത് ….
ഒരു ദിവസം ബസ് സ്റ്റാൻഡിൽ എന്തോ പ്രശ്‌നം ഉണ്ടായല്ലേ …ഫേസ്ബുക്കിൽ കണ്ടിരുന്നു
ദൈവമേ ..അത് ഫേസ് ബുക്കിലും വന്നോ ……
എന്താ മോനെ ..എന്താ സംഭവിച്ചത് …ചെക്കന്റെ അമ്മാവൻ ചോദിച്ചു …..
നടന്നതെല്ലാം ചെക്കൻ അമ്മാവനോട് പറഞ്ഞു …..
ഇതു കേട്ട് അച്ഛനും അമ്മയും അവളെ നോക്കി ……..
ചെക്കന്റെ അമ്മാവൻ ബ്രോക്കർ രാഘവനെ വിളിച്ചു മുറ്റത്തേക്കിറങ്ങി …
ലയ അമ്മയുടെ കൂടെ അകത്തേക്ക് പോയി ….
ഉമ്മറത്ത് തിരക്കിട്ട എന്തോ ചർച്ചകൾ നടക്കുകയാണെന്ന് അവൾക്കു മനസിലായി….
കുറച്ചു കഴിഞ്ഞു അച്ഛൻ അകത്തേക്ക് വന്നു
അവർക്കു പെണ്ണിനെ ഇഷ്ടപ്പെട്ടു ..പക്ഷെ വേറെ ഒരാണിന്റെ തല്ലി എന്നൊക്കെ പറഞ്ഞപ്പോൾ അവർക്കൊരു മടി …
അതുപിന്നെ അച്ഛാ ..ഞാൻ ..
മോള് ഒന്നും പറയണ്ട ….
അവർ പറഞ്ഞത് അനുസരിച്ചു ഒരു രണ്ടു ലക്ഷം കൂടി കൂടുതൽ കൊടുക്കാൻ ഞാൻ സമ്മതിച്ചു ….
അപ്പോൾ ഞങ്ങൾ ഇറങ്ങുന്നു ….
പുറത്തു നിന്നും ബ്രോക്കർ വിളിച്ചു പറഞ്ഞു
അവളും അമ്മയും അച്ഛനും കൂടി പുറത്തേക്കു ചെന്നു
അപ്പോൾ ശെരി …തീയതി കുറിക്കാൻ വേണ്ടി ഒരു ദിവസം വരാം …
ഇനി ഇങ്ങോട്ടു ആരും വരണ്ട …ലയയുടെ ശബ്ദം ഉയർന്നു …
മോളെ എന്തായിത് …….അച്ഛനും അമ്മയും അവളെ നോക്കി
അച്ഛനും അമ്മയും എന്നോട് ക്ഷെമിക്കണം
എന്റെ മാനത്തിന് വില പറഞ്ഞ ഒരുത്തനെ ഞാൻ തല്ലി എന്നുള്ളത് സത്യമാണ് …
പ്രതികരിക്കാൻ കഴിവുള്ള ഏതൊരു പെണ്ണും ചെയ്യുന്നതേ ഞാൻ ചെയ്‌തോളു …..
തന്റെ അമ്മയ്ക്കോ പെങ്ങൾക്കോ ഇതുപോലെ സംഭവിച്ചാൽ എന്തായിരിക്കും തന്റെ പ്രതികരണം …ഒന്നും മിണ്ടാതെ വീട്ടിലേക്കു വരുമോ …..
ഞാൻ ചെയ്തപ്പോൾ അത് അഹങ്കാരം …അതിന്റെ പേരിൽ കൂടുതൽ സ്ത്രീധനം വേണം പോലും …
കൂടുതൽ പണം നിങ്ങൾക്ക് കിട്ടുമ്പോൾ എന്റെ അഹങ്കാരം പ്രശനം അല്ലല്ലേ …
ഒന്നും മിണ്ടാതെ അവർ അവിടെ നിന്നും ഇറങ്ങി …
എന്തൊക്കെയാണ് എന്റെ മോളെ ഞങ്ങൾ കേട്ടത് ….
അച്ഛനും അമ്മയും വിഷമിക്കാതിരിക്കാൻ വേണ്ടി ഞാൻ പറയാതിരുന്നതാ …..
സാരമില്ല മോളെ ….
അച്ഛൻ അവളെ ചേർത്ത് പിടിച്ചു …സത്യത്തിൽ എനിക്ക് നിന്നെ ഓർത്തു അഭിമാനം തോന്നുന്നു ….നീയാണ് പെണ്ണ് …നിന്നെ പോലെയാകണം പെൺകുട്ടികൾ
നിന്നെ ഞങ്ങൾക്ക് മോളായി കിട്ടിയതിൽ ഞങ്ങൾ സന്തോഷിക്കുന്നു …..
എന്തെങ്കിലും സംഭവിച്ചതിന് ശേഷം കരയുന്നതിൽ അല്ല കാര്യം …സാഹചര്യത്തിന് അനുസരിച്ചു പ്രതികരിക്കുമ്പോൾ ആണ് ജീവിതം മാറ്റപെടുന്നത് …
അതുപിന്നെ ഞാൻ അച്ഛന്റെ മോൾ അല്ലേ ..അച്ഛന്റെ സ്വഭാവം എനിക്ക് കാണാതിരിക്കില്ലല്ലോ …
അമ്മയുടെ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു എന്റെ അമ്മേ ഒന്നു ചിരിക്ക് …
— — — — — —
കടയിൽ തിരക്കില്ലാത്ത ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു കൂട്ടുകാരികളുടെ കൂടെ വർത്തമാനം പറഞിരിക്കുമ്പോൾ അലക്സ് ചേട്ടൻ കടയിലേക്ക് വന്നത്
അടുത്തുള്ള ഇലക്ട്രിക്ക് കട നടത്തുകയാണ് അലക്സ് ചേട്ടൻ …
ചേട്ടന്റെ അമ്മയും പെങ്ങളും കൂടെ ഉണ്ടായിരുന്നു ….
അവരെ കണ്ടു ചിരിച്ചു ലയ എഴുന്നേറ്റു …
ഇവർക്ക് ഓണക്കോടി എടുക്കാൻ വേണ്ടി വന്നതാ …..
അമ്മേ …ഇതാണ് ..ലയ
മോളെ കുറിച്ച് അലക്സ് പറഞ്ഞിരുന്നു ..അന്ന് ബസ്സ്റ്റാൻഡിൽ നടന്ന സംഭവം …
മോള് ചെയ്തത് വളരെ നല്ല കാര്യമായിരുന്നു …പെൺകുട്ടികൾ ആയാൽ അങ്ങനെ വേണം ….
ഞാൻ എന്റെ മോളോടും പറയും ..ലയ ചേച്ചിയെ കണ്ടു പഠിക്കാൻ …
ചേച്ചി ..അമ്മ ചേച്ചിയുടെ ഫാൻ ആണ് എന്ന് അനിയത്തി കുട്ടി പറയുന്നത് കേട്ട്..അവൾ ചിരിച്ചു …
ഡ്രസ്സ് എല്ലാം വാങ്ങി പോകാൻ നേരം അലക്സിന്റെ ‘അമ്മ ലയയുടെ അടുത്തെത്തി….
മോളെ ഞങ്ങൾ പോകട്ടെ …
ശെരി അമ്മേ ….
പിന്നെ ..എന്റെ മോനും ഞങ്ങൾക്കും ഈ അഹങ്കാരി പെണ്ണിനെ ഇഷ്ടപ്പെട്ടു …….
മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞങ്ങൾ ഒരുദിവസം വീട്ടിലോട്ടു വരട്ടെ ..പെണ്ണ് ചോദിയ്ക്കാൻ …
എന്റെ മോന് ജീവിക്കാൻ ഉള്ളത് അവൻ സമ്പാദിക്കുന്നുണ്ട് അതുകൊണ്ടു തന്നെ സ്ത്രീധനം എന്നതിനോട് എനിക്ക് ഇഷ്ടമില്ല ….
ഞങ്ങൾക്ക് മോളെ ഇഷ്ടപ്പെട്ടു …അത് തന്നെ ധാരാളം
അവൾ എന്ത് പറയണം എന്നറിയാതെ ..വെറുതെ ചിരിച്ചു …..
ചേച്ചി …..എന്താ മറുപടി ഒന്നും പറയത്തെ ..എന്നും ചോദിച്ചു അനിയത്തി കുട്ടി അടുത്തേക്ക് വന്നു
ഞാൻ എന്ത് പറയാൻ ആണ് …അച്ഛനോട് ചോദിക്കണം …
അതിനു അലക്സ് ആണ് മറുപടി പറഞ്ഞത് …തന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം വീട്ടിൽ പറഞ്ഞാൽ പോരെ
അവൾ സമ്മത ഭാവത്തിൽ മെല്ലെ തലയാട്ടി .
അവർ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ ഉള്ളിൽ …വിവാഹത്തിന്റെ വാദ്യമേളങ്ങൾ ഉയരുകയായിരുന്നു ….