പിരീഡ്സ്
Story written by NAYANA SURESH
ഇതുവരെ പുറത്താവാത്ത പെണ്ണിനെയാണ് താൻ കെട്ടിയതെന്നറിഞ്ഞപ്പോൾ മനു ശരിക്കും ഞെട്ടി … ആ ഞെട്ടലിൽ കുടുങ്ങി കുറേ നേരം കൂടി ശ്വാസം തൊണ്ടയിൽത്തന്നെ കുരുങ്ങി നിന്നു …
ഡോക്ടർ മനുവിനെ വിളിച്ച് ഈ വിവരം പറഞ്ഞ നിമിഷം തൊട്ട് ആകെ ഒരു മരവിപ്പായിരുന്നു … കരഞ്ഞു കലങ്ങി മിണ്ടാതെയിരിക്കുന്ന അവളേ ആ നേരത്തൊന്നും അവനൊന്നും പറഞ്ഞില്ല …
യാന്ത്രികമായിട്ടാണ് വണ്ടിയോടിച്ച് വീട് വരെയെത്തിയത്.
വീട്ടിൽ കയറിയ പാടെ അവരെ കാത്ത് അമ്മ പടിക്കലുണ്ട്
എന്തു പറഞ്ഞു മക്കളെ ഡോക്ടർ ?
മനു ഒന്നും പറയാതെ വീടിനകത്തോട്ട് കയറിപ്പോയി .. അവളും ഒന്നും മിണ്ടിയില്ല ..
പത്തൊൻമ്പത് വയസ്സിലായിരുന്നു രേഖയുടെ കല്യാണം .. രോഗം മൂർച്ഛിച്ചപ്പോൾ തന്റെ മകളുടെ കല്യാണം കാണണമെന്ന മോഹത്തിൻമേൽ അങ്ങനെ രേഖയുടെയും മനുവിന്റെയും കല്യാണം കഴിഞ്ഞു … കല്യാണം കഴിഞ്ഞ് രണ്ടു മാസമാകുംബോഴെക്കും അച്ഛൻ മരിച്ചു ..
മനു ഗൾഫുകാരനാണ് … നല്ല പയ്യൻ , നല്ല ജോലി കല്യാണം കഴിഞ്ഞ് ഒന്നര മാസത്തെ ലീവിന് ശേഷം അവൻ തിരികെ പോയി …
ഒരു പക്ഷേ താനച്ഛനായാലോ എന്ന മോഹം ആ ഒന്നര മാസം കൊണ്ട് നടന്നില്ല …
വർഷം രണ്ട് കഴിഞ്ഞപ്പോഴാണ് പിന്നീട് അവന്റെ മടങ്ങിവരവ് … ഇനിയൊരു പോക്ക് ഇല്ലെന്നും ഉള്ള കാശ് കൊണ്ട് ഒരു ബിസ്സിനസ്സുമായി ഇവിടെ കൂടാമെന്നും പോരുമ്പോഴെ തീരുമാനിച്ചതാണ് ..
വന്നിട്ടിപ്പോൾ പത്ത് മാസം കഴിഞ്ഞു … ഒരോ മാസത്തെ പ്രതീക്ഷയും തെറ്റിച്ച് പുറത്തായെന്ന് അവൾ പറയും ,, അവനും അമ്മയും ഒരുണ്ണിയെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി..
”നമുക്ക് മോളെ ആ രാജി ഡോക്ടറെ ഒന്ന് കണ്ടാലോ ? ആ സുമതിടെ മോളക്ക് വിശേഷം ആയത് അങ്ങനെയാണ് ..”
ഹോ .. അതൊന്നും വേണ്ടമ്മെ നേരാമ്പോ ദൈവം തരും
അങ്ങനെ രേഖയും ഒഴിഞ്ഞുമാറി … ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ അമ്മ വഴിപാട് നേർന്നും വ്രതമെടുത്തും കുറേ കാലം കൂടി പോയി …
ചോദിക്കുമ്പോഴൊക്കെ രേഖ ഒഴിവു കഴിവു പറയും ..ഒപ്പം കല്യാണം കഴിഞ്ഞവർകൊക്കെ കുട്ടിയായി …
അന്ന് പിടിച്ച വാശിയാലെയാണ് അവളെ സോക്ടറുടെ അടുത്ത് കൊണ്ടുപോയത് … അവിടെ എത്തിയതും അവൾക്കാകെ സഞ്ചാരം ,,,
ഒരമ്മയാകാൻ കഴിയുമോ എന്ന ആധിയാകുമുള്ളിലെന്നാണ് കരുതിയത്..പുറത്തിരുന്ന എന്നെ വിളിച്ച് ഡോക്ടർ അകത്തേക്കു വിളിച്ചു .
മനു … ഞാൻ പറയുന്നത് സമാധാനപരമായി കേൾക്കണം
എന്താ .. എന്താ ഡോക്ടർ
പറയാം … പക്ഷേ എടുത്തു ചാടരുത്
അവൻ അവളെ നോക്കി അവൾ താഴെക്ക് നോക്കി ഇരുപ്പാണ് …
മനു … രേഖ ഇതുവരെ ഒറ്റതവണ പോലും മെ ൻസസ്സായിട്ടില്ല…
ഏ … എന്ത് ?
അതെ ,,, അവൾ ഇതുവരെ വയസ്സറിച്ചട്ടില്ല ..അതാണ് പ്രഗ്നറ്റാവാത്തത്….മെ ൻസ്സസ്സിലാതെ ഗർഭിണിയാവില്ലല്ലോ ? കുറച്ച് മുൻപ് കാണിക്കണ്ടതായിരുന്നു … ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ ? ഇനി പരിഡ്സ് ആവാനുള്ള ചികിത്സ നോക്കാം ? എന്താ ആവാത്തതെന്നും കണ്ടു പിടിക്കാം … അവൻ ഒന്നും പറയാതെ എഴുന്നേറ്റു നടന്നു
………………………………………
മുറിയിലെത്തി കട്ടിലിൽ നിറകണ്ണുകളോടെ മനുവിരുന്നു ..
മനു ഏട്ടാ …..
മിണ്ടരുത് നീ …
എന്നോട് ക്ഷമിക്ക് ഏട്ടാ … നമുക്ക് കുട്ടിയുണ്ടാകും
കുട്ടി ഉണ്ടാവാത്തതിലല്ല എനിക്ക് … ഇത്ര കൊല്ലായിട്ടും നീയത് മറച്ചുവെച്ചു .. എല്ലാ മാസവും നീ പുറത്തായി എന്ന് എന്നോട് കള്ളം പറഞ്ഞു ,,, പാ ഡുകൾ വാങ്ങിപ്പിച്ചു , വയറുവേദനയെന്നു പറഞ്ഞ് കിടന്നു … നിനക്കമ്മ ചൂടുവെള്ളം ഉണ്ടാക്കി തന്നു ഇല്ലേ ,, എന്തിന് ? എന്തിനാരുന്നു അത് ?
മനു ഏട്ടാ …
വേണ്ട ,,, ഈ നിമിഷം നിന്റെ അമ്മടെ മുന്നിലിക്ക് എറിഞ്ഞ് കൊടുക്കണം നിന്നെ….അതാ വേണ്ടെ ,,
ഏട്ടാ … വീട്ടിൽ എല്ലാവരും വൈകീട്ടാ ആയത് പക്ഷേ പ്ലസ് റ്റു കഴിഞ്ഞിട്ടും ആവാതായപ്പോ ഡോക്ടറെ കാണിക്കാനിരുന്നതാ … പെട്ടന്നാ അച്ഛൻ കുഴഞ്ഞ് വീണത് .. ഒരു ഭാഗം തളർന്നത് …ഓപ്പറേഷനും മരുന്നും കാശും എല്ലാം വിഷയങ്ങളായപ്പോ ഇതു മറന്നു … അച്ഛനെ കിട്ടിയാ മതിയെന്ന ഒറ്റ ചിന്തയെ ഉണ്ടാരുന്നുള്ളു … ഇനി രക്ഷയില്ലെന്ന് ഉറപ്പായപ്പോഴാ അച്ഛന് എന്റെ കല്യാണം കാണണം എന്ന മോഹം പറഞ്ഞത് … അച്ഛന്റെ ഇഷ്ടമാണ് ഞാനൊർത്തത് …മറ്റൊരാളെ ചതിക്കയാണെന്ന് ഞാൻ ചിന്തിച്ചില്ല .. ഇവിടെ വന്നപ്പോ …. കുട്ടി വേണമെന്ന ആഗ്രഹം കണ്ടപ്പോ പറയാൻ തോന്നിയില്ല ഏട്ടാ … എനിക്ക് നിങ്ങളെ വിട്ട് പോവാനോ , നിങ്ങളെ വിഷമിപ്പിക്കാനോ ആയില്ല …എന്നെ പറഞ്ഞയക്കല്ലെ മനു ഏട്ടാ …
അവനെന്തോ പെട്ടന്ന് അടങ്ങി …
മനൂ ….. മനു… വാതിൽ തുറക്ക് ഡോക്ടർ എന്താ പറഞ്ഞെ പറ ….
എൻറമ്മേ … രണ്ടാളാക്കും ഒരു കുഴപ്പം ഇല്ല …മരുന്ന് കഴിച്ചാ മതീ പറഞ്ഞിട്ടുണ്ട് …
ആണോ ? അമ്മ പറഞ്ഞില്ലെ മക്കളെ കുഴപ്പമൊന്നും കാണില്ലാന്. അമ്മ അത്ര മാത്രം ഭഗവാനെ വിളിച്ചിട്ടിണ്ട് ,,, അമ്മ ചോറ് വിളമ്പാം മക്കള് വാ …
മനു അവളെ ചേർത്ത് പിടിച്ചു … നീ കരയണ്ട ,,, നമുക്ക് ഉണ്ണിയൊക്കെ ഉണ്ടാവും … ദേ എന്റമ്മ അത്ര മാത്രം ഭഗവാനെ വിളിക്കുന്നുണ്ട് … പാവം ,, ആ പ്രാർത്ഥനയൊന്നും ദൈവം കാണാതെ പോകില്ല …
നല്ല ഭാര്യക്കെ നല്ല അമ്മയാകാനാകു … നീ നല്ല ഭാര്യയാണ് നാളെ എന്റമ്മയെ പോലെ നീയും നല്ല അമ്മയായും …അവനവളുടെ കൈകോർത്ത് പിടിച്ച് നടന്നു …
(അറിയാവുന്ന ഒരു പെണ്ണിന്റെ ജീവിതം)
…വൈദേഹി….