രചന: ജിമ്മി ചേന്ദമംഗലം
കോളേജിൽ പഠിക്കുന്ന സമയം മുതൽ കൂലി പണിക്കാരനായ അച്ഛനോട് എനിക്ക് വെറുപ്പായിരുന്നു
കാരണം വേറെ ഒന്നും അല്ല എന്റെ ആവശ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും അച്ഛന് ഉത്തരമില്ലായിരുന്നു ,
കൂട്ടുകാരെല്ലാം പുതിയ വസ്ത്രങ്ങളും ,ബൈക്കും , മൊബൈലും എല്ലാം ആയി കറങ്ങി നടക്കുമ്പോൾ ഞാൻ മാത്രം പലപ്പോഴും അവരുടെ മുൻപിൽ പരിഹാസ്യൻ ആകുമായിരുന്നു
അതുകൊണ്ട് തന്നെ എനിക്ക് കൂട്ടുകാർ കുറവായിരുന്നു എന്റെ മനസ്സിലെ ഈ ഒറ്റപെടൽ അച്ഛനോടുള്ള ദേഷ്യമായി മനസ്സിൽ ഉരുണ്ടു കൂടി ….
പതുകെ പതുക്കെ ഞാൻ അച്ഛനോട് സംസാരിക്കാതെ ആയി എന്തെകിലും ഉണ്ടെകിൽ അമ്മയോട് പറയും അത്ര തന്നെ
അതിരാവിലെ പണിക്കു പോയി രാത്രി ആകുമ്പോൾ ആണ് അച്ഛൻ പണി കഴിഞ്ഞു വരുക അതുകൊണ്ട് തന്നെ അച്ഛനെ കാണുന്നതിൽ നിന്നും ഞാൻ ഒഴിവായി മനസ്സ് കൊണ്ട് ഞാൻ അതിൽ സന്തോഷിച്ചു
വർഷങ്ങൾ ഒരുപാടു കൊഴിഞ്ഞു വീണു പഠനം കഴിഞ്ഞു ഒരു ജോലി ആയി
എന്റെ വിവാഹം കഴിഞ്ഞു കുട്ടികൾ എല്ലാം ആയി എന്റെ ജീവിതം സന്തൊഷപൂർന്നമായി പോകുന്നു ,
ജോലി വേറെ സ്ഥലത്ത് ആയതു കൊണ്ട് തന്നെ ഞങ്ങൾ ടൌണിലും അച്ഛനും അമ്മയും ഗ്രാമത്തിലെ ഞങളുടെ പഴയ വീട്ടിലും ആയിരുന്നു
ഒരു ദിവസം ഓഫീസിൽ ആയിരികുമ്പോൾ അമ്മയുടെ ഫോൺ വന്നു
മോനെ അച്ഛന് നല്ല സുഖമില്ല ,
കയ്യിലും കാലിലും നല്ല നീരുണ്ട് ,
ഒന്ന് രണ്ടു പ്രാവശ്യം തല കറങ്ങി എന്ന് പറയുന്നു ,
രണ്ടു ആഴ്ച ആയി ഇവിടത്തെ വൈദ്യന്റെ മരുന്ന് ആയിരുന്നു ഒട്ടും കുറവില്ല ഞാൻ നിന്നെ കഴിഞ്ഞ ആഴ്ച വിളിച്ചു പറയാൻ പോയതാ അച്ഛൻ ആണ് പറഞ്ഞത് നിനക്ക് തിരക്കായിരിക്കും നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന്
എനിക്ക് എവിടെ ഓഡിറ്റ് തിരക്ക് ആണ് രണ്ടു ആഴ്ച കഴിഞ്ഞു ഞാൻ വരാം എന്ന് അമ്മയോടെ പറഞ്ഞു ഫോൺ കട്ട് ചെയ്തു
സത്യത്തിൽ ഓഡിറ്റ് ആയിരുന്നില്ല ഭാര്യയുടെ അച്ഛനും അമ്മയും നാളെ വരും അവരെയും കൊണ്ട് ഒരു ടൂർ പ്ലാൻ ചെയ്തിരുന്നു അതിനായിരുന്നു അമ്മയോട് കള്ളം പറഞ്ഞത്
രണ്ടു ആഴ്ച ടൂർ വളരെ വേഗം കടന്നു പോയി ,
ടൂർ കഴിഞ്ഞു വന്നു ഉറങ്ങുമ്പോൾ ആണ് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത് ,
ക്ഷീണം ആയതു കൊണ്ട് ഫോൺ എടുക്കാൻ പോയില്ല , കുറെ നേരം അടിച്ചപ്പോൾ സഹികെട്ട് ഞാൻ എടുത്തു
ഹലോ മോനല്ലേ അമ്മയാണ് അച്ഛൻ ഇന്നലെ രാത്രി തല കറങ്ങി വീണു ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് നീ തിരക്ക് ഇല്ലെങ്കിൽ എവിടെ വരെ വരുമോ അച്ഛന് കാണണം എന്ന് പറയുന്നു
ഉടനെ വണ്ടിയെടുത്തു നാട്ടിലേക്കു ചെന്ന് അച്ഛൻ ICU യിൽ ആയിരുന്നു
വാതിലിന്റെ അടുത്ത് അമ്മ ഇരിക്കുകയായിരുന്നു
മോനെ നീ വന്നോ
ഡോക്ടറെ ഒന്ന് കാണണം എന്ന് പറഞ്ഞിടുണ്ട്
ഞാൻ നേരെ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു
മകൻ ആണല്ലേ എന്ന ഡോക്ടറുടെ ചോദ്യത്തിനു ഞാൻ തലയാട്ടി
നിങളുടെ അച്ഛന്റെ കിഡ്നി വീക്ക് ആണ് ,
ഡയാലിസിസ് ചെയ്തിട്ടും കാര്യമില്ല കാരണം ഒരു കിഡ്നി അല്ലേ ഒള്ളു
അതെന്താ ഡോക്ടർ അച്ഛന് ഒരു കിഡ്നി ,മറ്റേ കിഡ്നി എന്ത് പറ്റി
അത് ഇവിടെ വച്ച് തന്നെ വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഒരാൾക്ക് കൊടുത്തു മകനെ കോളേജിൽ ചേർക്കാൻ പൈസ തികയാതെ വന്നപ്പോൾ ചെയ്തതാണ്,
അച്ഛന് അല്ലാതെ അത്രയും വലിയ തുക ഉണ്ടാക്കാൻ വേറെ വഴി ഇല്ലായിരുന്നു ,
അന്ന് ഞാൻ ഒരുപാടു പ്രാവശ്യം വേണ്ട എന്ന് പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല അല്ലായിരുന്നു എന്ക്കിൽ ഇപ്പോൾ ഇങ്ങനെ വരില്ലായിരുന്നു
ഇത്രയും നാൾ ഞാൻ വെറുത്ത അച്ഛൻ സ്വന്തം ജീവിതം ആണല്ലോ എനിക്ക് തന്നത് എനിട്ടും ഞാൻ തിരിച്ചു കൊടുത്തോ അവഗണയും ദേഷ്യവും മാത്രം .
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി ഈ ലോകം മുഴുവൻ തന്നെ നോക്കി നന്ദി കെട്ടവൻ എന്ന് വിളിച്ചു പറയുന്നു വിറച്ച കാലുകളോടെ നിറഞ്ഞ കണ്ണുകളോടെ ഞാൻ ഡോക്ടറുടെ മുറിയില നിന്നും പുറത്തേക്കു നടക്കുമ്പോൾ
icu വിന്റെ മുൻപിൽ നിന്നും അമ്മയുടെ നിലവിളി ഉയർന്നു കേട്ടു
“മോനെ അച്ഛൻ നമ്മളെ തനിച്ചാക്കി പോയടാ “
തിരിച്ചറിയപെടാതെ പോകുന്ന സ്നേഹത്തിന്റെ വില മനസ്സിലായപ്പോളേക്കും ഒരുപാടു വൈകി പോയിരുന്നു .
മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങുന്ന അച്ഛന്റെ കൈപിടിച്ച് കൊണ്ട് മാപ്പ് ചോദിക്കുവാൻ പോലും ആകാതെ ഞാൻ തരിച്ചിരുന്നു …