കാർത്തിക ~ ഭാഗം 14, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

സിദ്ധു അടുക്കുന്തോറും കാർത്തു വിയർക്കുകയായിരുന്നു…കണ്ണുകൾ തുറന്ന് നോക്കുവാൻ പോലും ധൈര്യമില്ലെന്ന് തോന്നിപ്പോയി… പെട്ടെന്ന് തന്നെ അവൻ കർത്തുവിന്റെ അടുത്തേക്ക് ചെന്ന് ആാാ ചുണ്ടുകളിൽ ചുംബിച്ചു… അവനാ മാധുര്യം പ്രണയത്തോടെ അലിയിച്ചെടുക്കുമ്പോൾ കാർത്തു ഉള്ളിൽ കരയുകയായിരുന്നു… മതി വരാത്തത്ര സിദ്ധു അവളുടെ മുഖത്തും കഴുത്തിലും ചുംബനങ്ങളാൽ മൂടി….

“”കാർത്തുവിനെ ഈ സിദ്ധു സ്വന്തമാക്കിയിരിക്കുവാ… എന്റെ മാത്രമായി”. ഒരിക്കൽ ചുണ്ടുകളാൽ പൊതിഞ്ഞ അവളുടെ അധരങ്ങളെ വീണ്ടും സ്വന്തമാക്കുവാൻ ശ്രമിച്ചപ്പോഴേക്കും പെണ്ണ് ഒഴിഞ്ഞു മാറി.

“”മറ്റൊരാളുടേതാണ് ഞാൻ… എന്റെ നന്ദേട്ടന്റെ… നിങ്ങൾ എപ്പോഴാണ് ഇത്രയും ക്രൂരനായത്… താല്പര്യമില്ലെന്ന് ഞാൻ എത്ര വട്ടം പറഞ്ഞതാ… അവസാന അടവും പ്രയോഗിക്കുമ്പോൾ സ്വയം തരം താഴുകയാണെന്ന് ഇടയ്ക്കെങ്കിലും ഓർക്കാമായിരുന്നു…നിറഞ്ഞു വന്ന മിഴികളാലെ ദൃഢ സ്വരത്തിൽ പറഞ്ഞു കൊണ്ടവൾ കടന്നു പോയി. “”

വീണ്ടും അവൻ അവളെ വലിച്ചടുപ്പിക്കാൻ തുടങ്ങിയതും കാർത്തു കവിളത്തിട്ടൊന്ന് പൊട്ടിച്ചു. ദേഷ്യത്താലും സങ്കടത്താലും അവൾ ജ്വലിക്കുന്നുണ്ടായിരുന്നു

“”താൻ ഏതാടോ….. പണം ഉണ്ടെന്ന അഹങ്കാരം ആണോ….ഈ അടി ഞാൻ ആദ്യമേ തരേണ്ടതായിരുന്നു. അമ്മ ഇല്ലാതെ വളർന്നതിന്റെ എല്ലാ ദോഷങ്ങളും ഉണ്ട്..മര്യാദയ്ക്ക് പെൺപിള്ളേരോട് പെരുമാറാൻ പോലുമറിയാത്തൊരു സാധനം. എന്നിട്ട് പ്രേമം ആണെന്ന് പറഞ്ഞു വശീകരിക്കാൻ വന്നേക്കുന്നു. !!!!!””””¡¡¡¡’

അവൾ പറഞ്ഞ് തീർന്നപ്പോഴേക്കും സിദ്ധു ഒന്ന് ചുറ്റും നോക്കി. ബന്ധുക്കളൊക്കെ മുറിക്ക് വെളിയിൽ നിന്നും എല്ലാം കാണുന്നുണ്ടായിരുന്നു.

“”ഡി… എന്റെ സിദ്ധുനെ വിളിച്ച് മുറിയിൽ കയറ്റിയതും പോരാ… എന്നിട്ട് നിന്റെ നാക്കിന് ഒരടക്കവും ഇല്ലല്ലോ… “”

കീർത്തി അവരുടെ ഇടയിൽ കയറി സിദ്ധുനെ ന്യായീകരിച്ചു….

“”അതെയ്… വേലക്കാരി ആണെന്നേ ഉള്ളു.. ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേടൊന്നും വന്നിട്ടില്ല… “” കാർത്തുവിന്റെ മറുപടി കെട്ടവൾ സിദ്ധുവിനെ നോക്കി… അവൻ അപ്പോഴും മൗനമായിരുന്നു.. എല്ലാത്തിൽ നിന്നും അരിശം പൂണ്ടു കൊണ്ട് കീർത്തി മുറിവിട്ടിറങ്ങി….അപ്പോഴും വന്നിരുന്നവരിൽ ചിലർ ആ കാഴ്ചകൾ കാണുകയായിരുന്നു. അവനു ആകെ തരം താഴ്ത്തപ്പെട്ടപോലെ തോന്നി… വന്ന് നിന്ന ബന്ധു ജനങ്ങളോടും ഒരു മടിയും ഇല്ലാതെ ഇപ്പോ നടന്ന സംഭവത്തെ കുറിച്ച് പുച്ഛിച്ചുകൊണ്ട് കാർത്തു പറയുമ്പോൾ സിദ്ധു തലകുനിക്കുകയായിരുന്നു…

“”നിർത്തെടി… ഇനി ഈ വീട്ടിൽ ജോലിക്ക് നീ വന്ന് പോകരുത്… പോ….ഇറങ്ങിപ്പോകാൻ….. “””

അത് മാത്രമായിരുന്നു അവൻ പറഞ്ഞത്.

“അല്ലേലും ഇനി ഇവിടെ നിക്കാംന്നൊനും ഞാൻ കണക്ക് കൂട്ടീട്ടില്ലാ..'”

അന്ന് ഉപേക്ഷിച്ചു വച്ചതാണ് ഈ വീട്ടിലെ വേലക്കാരി പട്ടം.. അതിൽ നിന്നും മാറികൊണ്ട് ഇപ്പോ താൻ അയാളുടെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു…എപ്പോഴും സ്വസ്ഥതയില്ലാതെ ഉരുകികൊണ്ടിരിക്കുന്നു… .

??????????

കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ചിത്രേച്ചി എഴുന്നേറ്റ് പോയിട്ടുണ്ടായിരുന്നു. കാർത്തു എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു കണ്ണാടിയിലേക്ക് നോക്കി. കവിളിൽ വന്ന വീക്കം അല്പം കുറഞ്ഞിട്ടുണ്ട്…. പല്ല് കടിച്ചു ചെറുതായി മുറിഞ്ഞ ചുണ്ടിന്റെ അറ്റത്ത് ചോരകണം പോലെ ഉണ്ടായിരുന്നു….അവൾ മുഖം കഴുകി..

“”” ഞാൻ അന്ന് സിദ്ധുവേട്ടനെ അടിച്ചത്തിന് തക്കതായ കാരണമുണ്ടായിരുന്നു. പക്ഷെ എന്നെ ഇന്നലെ തല്ലാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഒന്നുല്ലേലും സത്യാവസ്ഥ മനസിലാക്കാനുള്ള സാവകാശത്തിന് മുതിരാമായിരുന്നു… ഇത് ഒന്നും നോക്കാതെ അടിച്ചിട്ടില്ലേ… ഇതിനു പിന്നിൽ കീർത്തി ആണെന്ന് എനിക്കറിയാം.. പക്ഷെ അത് തെളിയിക്കേണ്ട ആവശ്യം എനിക്കില്ല.. സിദ്ധുവേട്ടൻ തന്നെ മനസ്സിലാക്കട്ടെ.””

ഒന്ന് നെടുവീര്പ്പിട്ട് കൊണ്ട് കുളി കഴിഞ്ഞ് ടവലെത്തെടുത്തു തല തുവർത്തി പുറത്തേക്കിറങ്ങി… ..

???

അടുക്കളയിൽ ചെന്ന് ചായ തിളപ്പിക്കുമ്പോൾ സിദ്ധു വന്ന് നിന്നു പതുങ്ങുന്നുണ്ടായിരുന്നു.. എങ്കിലും അതൊന്നും കണ്ട ഭാവമേ അവൾ നടിച്ചില്ല..

“”എനിക്കൊരു ഗ്ലാസ്‌ ചായ വേണായിരുന്നല്ലോ….. “”

ഒന്ന് ചുമച്ചു കൊണ്ട് ഉറക്കെ അവൾ കേൾക്കുവാൻ പാകത്തിന് സിദ്ധു പറഞ്ഞു.. എന്നിട്ടും വലിയ വിലവെക്കലൊന്നും കാണാഞ്ഞു അവൻ നെറ്റിമേൽ തടവി.

“‘എന്തെന്നറിയില്ല… രാവിലെ തന്നെയൊരു തലവേദന….. തീരെ വയ്യാ..അതാണ് ഇത്ര രാവിലെയെ ചായ കുടിക്കണം എന്ന് തോന്നുന്നത്….. “”

ചായ തിളച്ചു കഴിഞ്ഞതും അത് അടുപ്പിൽ നിന്നും മാറ്റി ഗ്ലാസ്സിലേക്ക് പകരുവാൻ നോക്കുന്ന കാർത്തുനേ അവൻ പിറകിൽ നിന്നും നോക്കി. അവൾക്കൊരു കുലുക്കവും ഇല്ലായിരുന്നു…

“”എങ്കിൽ പിന്നെ ഒന്ന് പോയി കെട്ടിപിടിച്ചാലോ…. ദേഷ്യം മാറുവോ… ഏഹ്…. മാറിയാലോ….. “?”

ആലോചിച്ചു സമയം കളയാതെ അവളെ കെട്ടിപ്പിടിക്കാൻ നോക്കിയതും അവന് ഒരു ഗ്ലാസ്‌ ചായ മാറ്റി വച്ചു കൊണ്ട് കാർത്തു സ്ഥലം കാലിയാക്കിയിരുന്നു… നിരാശ പൂർവ്വം അവനതെടുത്തു നോക്കി.

“”അവളോട് മിണ്ടാൻ വേണ്ടിയാ ഓരോന്നു പറഞ്ഞു പിന്നാലെ കൂടിയത്…. എന്നിട്ടൊന്നും മിണ്ടിയതും ഇല്ലാ…. കെട്ടിപിടിച്ചതുമില്ലാ…ചായ കിട്ടി. ശുഭം

ചായ നോക്കി ഇളിച്ചു പിടിച്ചുകൊണ്ട് അവൻ അങ്ങനെ നിന്നു…..

?????

“‘”ആ എരണം കെട്ടവൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്ന കണ്ടല്ലോ.. മോളോട് വല്ലതും മിണ്ടിയായിരുന്നോ “” ചായ കൊണ്ട് പോയി മുത്തശ്ശിക്ക് കൊടുക്കുന്നതിനിടയിലായിരുന്നു സംസാരം….

“”ആരോടെന്നില്ലാതെ പറയുംപോലെ ഓരോന്നു പറഞ്ഞിരുന്നു. എന്റെ മുഖത്തു നോക്കി, എന്നോടായി ഒന്നും പറഞ്ഞൊന്നുല്ല… “” കാർത്തു മറുപടി നൽകി.

“”നീര് അല്പം കുറഞ്ഞിട്ടുണ്ടല്ലേ… എങ്കിലും ആ ചുവപ്പ് നിറം അത്പോലെന്നെ ഇണ്ട് “”

അവളുടെ കവിൾ പതിയെ പിടിച്ചു നോക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു..

“”മ്മ്മ്.. ഇപ്പോ വേദന്യോന്നും ഇല്ലാ.. മാറി “”

“”ആ ചെക്കൻ അങ്ങനയാ… ദേഷ്യം വന്നാൽ പിന്നൊന്നും നോക്കില്ല…. എന്തായാലും മോള് ഇന്ന് അടുക്കളേൽ ഒന്നും കേറാൻ നിക്കണ്ട…. ചിത്ര തിരികെ വരുമെന്ന് പറഞ്ഞാണ് പോയത്. “”

“മ്മ്മ്.. “”

“”ഇന്നലെ അവളുടെ കൂടെയായിരുന്നല്ലേ.. കിടന്നത്…. “” അത് കേട്ടപ്പോൾ കാർത്തു മുഖമുയർത്തി.

“ചിത്ര പറഞ്ഞായിരുന്നു “

“”മ്മ്.. അതേ..സിദ്ധുവേട്ടന്റെ ക്ഷമാപണോം,കാര്യ വിശദോന്നും കേൾക്കാൻ എനിക്ക് വയ്യായിരുന്നു…. അതോണ്ടാണ് ഞാൻ… “

പറയുന്നതിൽ അല്പം നീരസമുണ്ടായിരുന്നു…

“”അഹ്…. പരസ്പരം വിട്ട് കൊടുക്കണം.എന്ന് വച്ചു മോള് ഇപ്പോഴേയൊന്നും പിടി കൊടുക്കണ്ട.. അവനല്പം വിഷമിക്കട്ടെ..””

അപ്പോഴാണ് അവൾക്ക് ശ്രീധരന്റെ കാര്യം ഓർമ്മ വന്നത്.

“”അച്ഛൻ ഇന്നലെ വന്നുന്ന് ചിത്രേച്ചി പറഞ്ഞു… എന്നെ കാണാനും വന്നില്ല. ഞാൻ ഒന്നും മിണ്ടീമ് ഇല്ലാ…ഗൗതമും… അവനേം ഇന്ന് കണ്ടില്ല….ഞാൻ പോയി നോക്കട്ടെ… “”

മുത്തശ്ശി കുടിച്ചു കഴിഞ്ഞ ഗ്ലാസും വാങ്ങിക്കൊണ്ടവൾ പുറത്തിറങ്ങി….പുറത്തെ കസേരയിൽ ഇരുന്നിട്ടുണ്ടായിരുന്നു അച്ഛൻ. അവൾ അടുത്തേക്ക് ചെന്നു…അച്ഛൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി… “”അച്ഛാ..ഇന്നലെ വന്നൂന്ന് പറഞ്ഞു… എനിക്ക് വയ്യാത്തോണ്ടാ ഞാൻ… “

”മ്മ്മ്.. വേണ്ട..ഇന്നലെ ഇവിടെ നടന്ന സംഭവങ്ങളൊക്കെ ഞാൻ അറിഞ്ഞു. ഞാൻ ആയിരുന്നു മോളോട് വന്നു മിണ്ടേണ്ടത്. പക്ഷെ… സിദ്ധുന്റെ ഓരോ പ്രവൃത്തികൾ കാണുമ്പോൾ ആരോടും ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത് ന്ന് തോന്നി …മോളുടെ മുഖത്തേക്ക് നോക്കാൻ കെൽപ്പില്ലാത്തത് കൊണ്ടാ ഇന്നലെ മിണ്ടാതിരുന്നത്. “””” കേട്ടപ്പോൾ കാർത്തുവിന്റെ മുഖം വാടുന്നുണ്ടായിരുന്നു.

“”എനിക്ക് ഫയലുംകാര്യങ്ങളെ കുറിച്ചൊന്നുമറിഞ്ഞുടാ … സത്യായിട്ടും ഞാൻ മനഃപൂർവം എടുത്തോണ്ട് കളഞ്ഞിട്ടും ഇല്ല….. സാരില്യ. ഇനി കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് വല്യ പ്രയോജനൊന്നും ഇല്ലാല്ലോ..എനിക്ക് കിട്ടാനുള്ളത് കിട്ടി… “”

“‘മ്മ്മ്.. ഇവിടെ വന്നിട്ട് ഞാനും സിദ്ധുവിനോട് സംസാരിച്ചിട്ടോന്നുല്ലാ… അവൻ വന്നെന്നോട് മിണ്ടട്ടേ.. അഹ് പിന്നെ മോൾക്ക് തലവേദന ആണെന്ന് പറഞ്ഞല്ലോ.. കുറവില്ലേൽ ഹോസ്പിറ്റലിൽ പോകാം… “”

“”അയ്യോ വേണ്ടഛ… അതിന്നലെ അടി കൊണ്ടപ്പോ… “””

“”ഇങ്ങനെ അവന്റെൽന്ന് വാങ്ങിച്ചു കൂട്ടാതെ മോള് രണ്ടെണ്ണം അവനും കൊടുത്തോ.. എനിക്ക് സമ്മതാ…””

കളിയായി അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ കാർത്തു ചിരിക്കുന്നുണ്ടായിരുന്നു. …

തുടരും…