ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ആണ് എനിക്കിഷ്ട്ടം അതാവുമ്പോൾ വലിയ ഡിമാൻഡ് ഒന്നും ഉണ്ടാവില്ല മാത്രവുമല്ല ആർഭാടം ഒട്ടും ഇല്ലാതെ ചെറിയ ഒരു രജിസ്റ്റർ വിവാഹത്തിൽ എല്ലാം കഴിയും…

Story written by VIDHUN CHOWALLOOR

കല്യാണം കഴിഞ്ഞിട്ട് മൂന്നുദിവസം തികഞ്ഞില്ല അപ്പോഴേക്കും പോകാൻ പോകുന്നു.ആ കുട്ടിയുടെ വീട്ടുകാരോട് ഞാനിനി എന്തു പറയും. ആ പെണ്ണിന്റെ മുഖത്തു നോക്കാൻ പറ്റോ എനിക്ക് ഇനി…… വളർത്തു ദോഷമാണെന്ന് നാട്ടുകാരും പറയും അല്ലെങ്കിൽ ഇനി ആർക്കു വേണ്ടിയാ ഉള്ളതൊക്കെ വെച്ച് ജീവിച്ചാൽ മതി അതിനുമാത്രം പ്രാരാബ്ദം ഒന്നുമില്ല പിന്നെന്തിന് ഗൾഫിൽ പോയി ബിസിനസ് ചെയ്യണം എന്നൊക്കെ. ഇത്രയും നാളും തോന്നാത്ത ബുദ്ധി ആണ് ചെക്കന് ഇപ്പോൾ തോന്നുന്നത്….

മോളെ നീയെങ്കിലും പറ അവനോട്……..അമ്മ പ്രിയയുടെ കയ്യിൽ പിടിച്ച് പരിഭവം പറഞ്ഞു.

കണ്ണ് നിറച്ചുകൊണ്ട് എന്നെ ഒന്നു നോക്കി എന്നല്ലാതെ അവൾ എന്നോട് ഒന്നും പറഞ്ഞില്ല

ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാൻ. അമ്മ പറയുന്നതൊക്കെ ശരിയാണ്. കല്യാണമേ വേണ്ടെന്നു പറഞ്ഞിരുന്ന ഞാൻ കല്യാണം കഴിച്ചു അമ്മയെ വിട്ട് എവിടേക്കും പോകില്ലെന്ന് എപ്പോഴും പറയുമായിരുന്നു ഇപ്പോൾ അതും തെറ്റിച്ചു വേറെ വഴിയില്ല….

അമ്മ പറയുന്നതൊന്നും കാര്യമാക്കണ്ട ഞാൻ പോകുന്നതിന്റെ സങ്കടമാണ് കുറച്ചു കഴിയുമ്പോൾ ചിലപ്പോൾ ശരിയാകും. ഇത് എന്റെ എടിഎം ആണ്. ഫീസ് അടക്കാനുള്ള കാശൊക്കെ ഇതിൽ ഞാൻ ഇട്ടിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം അല്ലേ നന്നായി തന്നെ പഠിക്കണം……….

തലതാഴ്ത്തി കൊണ്ട് അവളൊന്ന് മൂളി….

എടിഎം അത് അവൾ ചാരി നിന്നിരുന്ന മേശപ്പുറത്തുവച്ചു…….

പുറത്തുനിന്ന് വണ്ടിയുടെ ഹോണടി ശബ്ദം കേൾക്കുന്നുണ്ട് വണ്ടി വന്നു……

ഞാൻ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു..

അതേ……മാസത്തിലൊരിക്കൽ അമ്മയ്ക്ക് മെഡിക്കൽ ചെക്കപ്പ് ഉണ്ട് അതുകൂടി ഒന്ന് ശ്രദ്ധിക്കണം. ന്ന ശരി…….

അടുത്ത് വന്ന് നിന്ന അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു ഒന്ന് രണ്ട് തമാശ പറഞ്ഞു ചിരിപ്പിക്കാൻ നോക്കിയെങ്കിലും ഒന്നും ഏൽക്കുന്നില്ല കണ്ണുനിറയുന്ന ഉണ്ടോ എന്നൊരു ഡൗട്ട് ഉണ്ട് എന്റെ തന്നെ പിടി വിട്ടു പോകുന്നുണ്ട്

പോയിട്ട് പെട്ടെന്ന് തന്നെ തിരിച്ചു വരും. എന്റെ അമ്മയെ കാണാതെ ഇരിക്കാൻ എനിക്ക് പറ്റോ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പ്രിയയെ നോക്കി തല ഒന്ന് ആട്ടി…

നേരെ എയർപോർട്ടിലേക്ക് അവിടെനിന്ന് ദുബായ്…….

ശരിക്കും കഥ തുടങ്ങുന്നത് ഇവിടെ നിന്ന് അല്ല. പറഞ്ഞു തുടങ്ങിയത് പകുതിയിൽ നിന്നാണ്

ആ പെണ്ണുകാണലിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം……പ്രിയയെ ആദ്യമായി കാണുന്നതും അവിടെ വെച്ചാണ് അവൾ എന്നു പറഞ്ഞ വാക്കുകൾ മൊത്തത്തിൽ എന്നെ മാറ്റി കളഞ്ഞു…..

ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കാൻ ആണ് എനിക്കിഷ്ട്ടം അതാവുമ്പോൾ വലിയ ഡിമാൻഡ് ഒന്നും ഉണ്ടാവില്ല മാത്രവുമല്ല ആർഭാടം ഒട്ടും ഇല്ലാതെ ചെറിയ ഒരു രജിസ്റ്റർ വിവാഹത്തിൽ എല്ലാം കഴിയും……

എന്നെ പഠിപ്പിക്കാൻ തന്നെ ഒരുപാട് കാശ് ചെലവാക്കിയിട്ടുണ്ട് അച്ഛൻ…..പക്ഷേ അതൊന്നും എവിടെയും എത്തിയില്ല. എൻട്രൻസിന് സീറ്റ് കിട്ടിയപ്പോൾ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു പക്ഷേ എനിക്ക് ഭയങ്കര ടെൻഷനും സത്യത്തിൽ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് കൃഷ്ണനോട് എന്നെ തോൽപ്പിക്കണം എന്നൊക്കെ കടം വാങ്ങിച്ച കാശുകൊണ്ട് പഠിച്ചപ്പോൾ വീടിനു മുന്നിൽ വന്ന് അച്ഛനെ ശകാരിക്കുന്ന ആളുകളെ കാണുമ്പോൾ ജയിക്കാൻ ഞാനെങ്ങനെ പ്രാർത്ഥിക്കും…അച്ഛൻ കല്യാണം നടത്തും ഉള്ളതൊക്കെ വിറ്റുപെറുക്കി ആണെങ്കിലും എന്നിട്ട്…

പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഒരു ആൺകുട്ടിയായി ജനിച്ചിരുന്നെങ്കിൽ ഈ കല്യാണം എന്ന ടെൻഷൻ എങ്കിലും ഒഴിവാക്കാമായിരുന്നു അച്ഛന്റെ….ആഗ്രഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല കെട്ടി ഒരുങ്ങി വിവാഹപന്തലിലേക്ക് കയറാനും കൈ പിടിച്ചു ചേർത്തുനിർത്താൻ ആൾ ഉണ്ടാവുന്നതും എല്ലാം ഒരു ഭാഗ്യമാണ് പക്ഷേ അതിനുള്ള അവസ്ഥ ഇന്നില്ല എന്തെങ്കിലും പറഞ്ഞു ഇതൊന്നു മുടക്കി തരണം ഒരു അപേക്ഷയാണ്……

സ്വന്തം അമ്മയ്ക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു തേച്ച ഒരു പെണ്ണുണ്ട് എനിക്ക് അന്ന് പെണ്ണ് ഒരു പിശാചാണെന്ന് തോന്നിയിട്ടുണ്ട് പക്ഷേ ഒന്ന് രണ്ട് പിശാശ്കൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് മാലാഖമാർ ഉണ്ട് എന്ന് എനിക്കിപ്പോ ബോധ്യമായി…..

ഇഷ്ടപ്പെട്ടു എന്നു പറഞ്ഞതും അമ്മ കല്യാണം ഉറപ്പിച്ചു തുടർന്ന് പഠിക്കാൻ മാത്രമല്ല അതിന്റെ ചിലവും ഞാൻ തന്നെ ഏറ്റെടുത്തു….

മെഡിസിന് പ്രിയ ജോയിൻ ചെയ്തു……അന്നുമുതൽ തമ്മിൽ കാണുമ്പോൾ ഒരു പുഞ്ചിരി കിട്ടാറുണ്ട് ഒരിത്തിരി സ്നേഹമായിട്ട്

ചെറിയൊരു ഹാർട്ട് അറ്റാക്ക്……മരണമെന്ന ഒറ്റ വാക്കിന് പിടികൊടുത്തു കൊണ്ട് അതുവരെ നുള്ളി നോവിക്കാത്ത അച്ഛനും അവളെ സങ്കടപ്പെടുത്തി……

എന്നെ ഇതുവരെ അടിച്ചിട്ടില്ല…..സങ്കടപ്പെടുത്തിയിട്ടില്ല എന്നൊക്കെ പറയുമ്പോഴുള്ള അവളുടെ കണ്ണിലെ സ്നേഹം തോരാത്ത മഴ പോലെ അന്ന് പെയ്തിറങ്ങി

അച്ഛന്റെ കർമ്മം ചെയ്യേണ്ടത് മകനാണ്…മരുമകനും അച്ഛന് മകൻ തന്നെയാണ്…..

ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞപ്പോൾ ബാക്കി വന്നത് ഒരു കൂട്ടം പലിശക്കാർ ആണ്. ചിലരുടെ നോട്ടം ആ വീട്ടിലേക്കായിരുന്നു. ചിലർക്ക് ആ വീടിനുള്ളിലെ ആ പെണ്ണിനോടും

ഒറ്റയ്ക്ക് പ്രിയയെ ആ വീട്ടിൽ നിർത്താൻ അമ്മയ്ക്ക് ധൈര്യമില്ലായിരുന്നു എത്രനാള് എന്ന് വച്ചാ ബന്ധുക്കളുടെ വീട്ടിൽ മാറി മാറി നിൽക്കുന്നത് പോരാത്തതിന് പഠിപ്പും…..

അച്ഛൻ മരിച്ചിട്ട് ആറുമാസം തികഞ്ഞില്ല. അമ്പലത്തിനു പുറത്ത് അവളുടെ ഇഷ്ട ദൈവങ്ങളുടെ മുന്നിൽ വച്ച് തന്നെ ഞാൻ അവളെ താലി ചാർത്തി ഒരു ധൈര്യമായി അവൾ അതും കൂടെ കൂട്ടി…….

അച്ഛനോടുള്ള ഇഷ്ടം ആദ്യ ദിവസങ്ങളിൽ തന്നെ അവൾ എന്നോട് പ്രകടമാക്കി….കൂടെ അച്ഛന്റെ വലിയ സ്വപ്നത്തെ കുറിച്ചും മകൾ ഡോക്ടർ ആയി കാണാൻ കൊതിച്ച ഒരു അച്ഛന്റെ സ്വപ്നം……അല്ലെങ്കിലും സ്വപ്നങ്ങളിൽ നിന്നാണ് ആഗ്രഹങ്ങൾക്ക് ചിറക് മുളക്കുന്നത്….

അധികമൊന്നും ആലോചിക്കേണ്ടത് ആയി വന്നില്ല സത്യത്തിൽ ഞാൻ എന്ന കൂട്ടിനേക്കാളും അവൾ അധികം ചിന്തിച്ചിരുന്നത് ആ സ്വപ്നത്തെ കുറിചാവും……

രണ്ടുദിവസം കൊണ്ട് തന്നെ അമ്മയ്ക്ക് അവൻ മരുമകളിൽ നിന്ന് നിന്ന് മകളായി മാറി. വീട്ടുകാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ഏറ്റെടുത്ത ഭാര്യയുടെ റോൾ അതിലേക്ക് അവൾ ഒതുങ്ങാൻ തുടങ്ങി…….ഇഷ്ടത്തിൽ നിന്ന് ജീവനായി മാറാനുള്ള തുടക്കം ഞാൻ അവിടെ നിന്ന് കണ്ടുതുടക്കം….

അവളുടെ സ്വപ്നത്തിനു വേണ്ടിഅവളെ വിട്ടു മാറി നിൽക്കുക അല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല എന്റെ മുന്നിൽ….അല്ലെങ്കിൽ അവർ ചിലപ്പോൾ എന്നിലേക്ക് മാത്രമായി ഒതുങ്ങും…..

പ്രവാസികളായ സുഹൃത്തുക്കൾ ഒരുപാട് ഉള്ളതുകൊണ്ട് വിസ റെഡിയാവാൻ ഒന്നിനും അധികം സമയം വേണ്ടി വന്നില്ല……

ചെറിയ ചെറിയ ഫോൺ വിളികളിലൂടെ നല്ല സൗഹൃദം ഞങ്ങൾക്കുള്ളിൽ ഉണ്ടായി. സ്വന്തം ഭാര്യയെ പ്രണയിക്കാൻ മറ്റാരുടെയും സമ്മതം വേണ്ടല്ലോ ഇനി……..

ഹസ്ബൻഡ് ഇന്നാണ് അല്ലേ വരുന്നത്…..പിന്നെന്തിനാ ഡ്യൂട്ടിക്ക് വന്നത്….

ഹരി ഡോക്ടർ ലീവ് അല്ലേ……എന്തെങ്കിലും എമർജൻസി ഉണ്ടായാൽ പിന്നെ അവിടെ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞു…പിന്നെ ഒത്തിരി നാള് കാത്തിരുന്നത് അല്ലേ…ഒരിത്തിരി നേരം കൂടി കാത്തിരിക്കാം എന്ന് ആളും പറഞ്ഞു…നഴ്സിനെ നോക്കി അവൾ ഒന്ന് ചിരിച്ചു….

ഒരു ആക്സിഡന്റ് കേസ് ഉണ്ട്…..ഡോക്ടറോട് വേഗം ഓപ്പറേഷൻ തീയേറ്ററിലേക്ക് ചെല്ലാൻ പറഞ്ഞു…..

ആളെ കണ്ടതും കൈ വിറച്ച് തല കറങ്ങുന്ന പോലെ അവൾക്കു തോന്നി

ആ നിൽപ്പ് കണ്ട് സഹിക്കാത്തതുകൊണ്ട് ആവാം അവളുടെ കൈയിൽ പിടിച്ചു ഞാൻ ഒന്ന് ചിരിച്ചു….

ശോ ഇവൻ എല്ലാം നശിപ്പിച്ചു…..കുറച്ചുനേരം കൂടി അടങ്ങി കിടന്നിരുന്നു എങ്കിൽ ആ സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാമായിരുന്നു. ഇന്ന് വെഡിങ് ആനിവേഴ്സറി ആണ് രണ്ടിന്റെയും..ഹാപ്പി വെഡിങ് ആനിവേഴ്സറി♥️

ഇവർ ഒന്ന് പറഞ്ഞപ്പോൾ ഞാൻ ചുമ്മാ നിന്നു കൊടുത്തു എന്നെ ഉള്ളു പിന്നെ തന്റെ കൈയിൽ നിന്ന് ഒരു ഇഞ്ചക്ഷൻ വാങ്ങാനുള്ള അവകാശം എനിക്ക് ഉണ്ട് അല്ലെടോ……

അത് ഇപ്പോൾ തന്നെ തരാം…….തുടയിൽ ആഞ്ഞു തന്നെ ഒരു പിച്ചും കിട്ടി…..

അമ്മ എവിടെ ഒരു ഒലക്കയും എടുത്തു വച്ച് കാത്തിരിക്കുന്നുണ്ട് മോന് ഒരു സർപ്രൈസ് ഗിഫ്റ്റ് തരാൻ…….ചെന്ന് വാങ്ങിച്ചോ വേഗം

അതു കുഴപ്പമില്ല ഒരു ഡോക്ടർ കൂടെ ഉള്ളപ്പോൾ പിന്നെ എന്തിനാ പേടി ഒന്നല്ല രണ്ട് അടി വാങ്ങിക്കാം……

അവൾ ഒന്ന് ചിരിച്ചു………

സത്യത്തിൽ വിവാഹത്തിനുശേഷം അല്ലേ ശരിക്കും പ്രണയം തുടങ്ങുന്നത്. സത്യമുള്ള പ്രണയം എവിടെയും അവസാനിക്കുന്നില്ല അത് അവരിൽ എന്നും നിലനിൽക്കും അവസാനം വരെയും ♥️

Vidhu…