കാർത്തിക ~ ഭാഗം 18, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“നേരം ഇത്രയും ആയിട്ടും ഡാഡിയൊന്നും പറഞ്ഞില്ല… “സിദ്ധുവും അച്ഛനും ടെറസിന്റെ മുകളിൽ ആയിരുന്നു… അവന്റെ ചോദ്യം കേട്ടപ്പോൾ ശ്രീധരൻ സർ തിരിഞ്ഞു നോക്കി…

“””എന്താണ് സിദ്ധു നിന്റെ മനസിൽ… കാർത്തികയേ നീ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചത് തന്നെയല്ലേ….ഉച്ചയ്ക്ക് അവളുമായി തർക്കത്തിലാവുന്നത് ഞാൻ കേട്ടു… എന്നും ഇങ്ങനെ ആണോ.. ആ കൊച്ചിനൊരു സമാധാനം കൊടുക്കാറില്ല… “”

“”അച്ഛൻ എന്താ ഇങ്ങനൊക്കെ…. ”

“”മ്മ്മ്. വേണ്ട… “

പറയാൻ വന്നതിനെ ശ്രീധരൻ തടഞ്ഞു….

“”അവളെ തന്നെ വേണം എന്ന് വാശി പിടിച്ചു കെട്ടിയതാണ് നീ… നിന്റെ കയ്യിലുള്ള പണമെന്ന ആയുധം എറിഞ്ഞു കൊണ്ട്… എല്ലാ കടങ്ങളും വീട്ടി… പോരാത്തതിന് നന്ദനെ അവളിൽ നിന്നുമകറ്റാൻ ചെറിയമ്മാവന്‌ പണവും നൽകി….. കുടുംബം രക്ഷപ്പെട്ടോട്ടേ എന്നോർത്തായിരിക്കും ആ പയ്യൻ കാർത്തുവിനെ ഒഴിവാക്കിയത്..പക്ഷെ നീ ഭേദിച്ചതോ… അവരുടെ പ്രണയം.. എന്നിട്ടും കാർത്തു നിന്റെ കൂടെ നിന്നു.. പിന്നെപ്പോഴാണ് അവൾ നിനക്ക് ചേരാത്തവളായി തോന്നി തുടങ്ങിയത്.അതെനിക്ക് അറിയണം… വാശി കാട്ടി സ്വന്തമാക്കിയിട്ട് അവളെ നിനക്ക് തോന്നും പോലെ ആക്കുകയാണോ “””

സംസാരമോരോന്നും സിദ്ധു കേട്ടു നിന്നു.

“””അതല്ല… ഞാൻ അവളെയും നന്ദനെയും…………

അവനൊന്നു നിർത്തി.

ആ പഴേ ബന്ധം ഇപ്പോഴും ഉണ്ടോന്നൊരു സംശയം “”

അപ്പോഴേക്കും ശ്രീ അച്ഛന്റെ കൈ അവന്റെ കവിളത്തു പതിഞ്ഞിരുന്നു..

“”നന്ദനിൽ നിന്നും അടർത്തി മാറ്റി അവളെ കല്യാണം കഴിച്ചപ്പോൾ നീ ചിന്തിച്ചില്ലേ ഇതൊന്നും.. നിന്നെക്കാൾ എത്രയോ നല്ലവളാ കാർത്തു… അവൾക്ക് അങ്ങനൊരു ബന്ധത്തിനാവില്ല..ബഹുമാനിക്കാൻ അറിയാം.. ജീവിക്കാനറിയാം… അത് പോലൊരു കുട്ടി തന്നെ മരുമകളായി വരട്ടെ എന്ന് കരുതിയ നിന്റെ ആവശ്യങ്ങൾക്ക് ഞാൻ പണമെറിഞ്ഞു തന്നത്… എന്നിട്ടിപ്പോ അവളെ സംശയം..സ്റ്റാറ്റസ്നു ചേരാത്തവൾ…കർത്തുന് ഇങ്ങനൊരു ജീവിതം കൊടുക്കാനെങ്കിൽ എന്തിനാ നീ അവളെ കെട്ടിയത്. നന്ദൻ പൊന്നുപോലെ നോക്കില്ലായിരുന്നോ… ജീവിതം കളിപ്പാട്ടമല്ല സിദ്ധു അത് നീ മനസിലാക്കണം.. ഉള്ളതിന്റെ വില അറിയണമെങ്കിൽ അതൊന്ന് ഇല്ലാതാവണം… നിന്റെ അമ്മ പോയതിൽ പിന്നെയാ എനിക്കത് മനസിലായത്…. “”

ആ മിഴികൾ നിറഞ്ഞിരുന്നു. കണ്ണട ഊരി അദ്ദേഹം കണ്ണുകൾ തുടച്ചു. സിദ്ധു വാക്കുകൾ കിട്ടാതെ അവിടെ നിന്നും എന്ത് ചെയ്യണമെന്ന് അറിയാതെ പരുങ്ങി.

“”ഡാഡി….. ഞാൻ….. “””

“””ഇപ്പോ തോന്നുന്നു നിന്റെ ആാാ പ്രവൃത്തിക്ക് ഞാൻ കൂട്ടുനിൽക്കരുതായിരുന്നു..നന്ദനുമൊത്തവളെ ജീവിക്കാൻ വിട്ടാൽ മതിയായിരുന്നു…. വെറുതെ അടിക്കുക..സംശയിക്കുക…ഒരാണിന് ചേരുന്നതല്ലാ മോനെ ഇതൊന്നും… പണം ആവോളം ഉണ്ട്. പക്ഷെ സ്നേഹത്തിന് പണത്തെക്കാൾ വിലയുണ്ട്. കാശ് കൊടുത്തു വാങ്ങിയാൽ കിട്ടില്ല…. “””

അവന് മറുപടി നൽകാൻ അവസരം കൊടുക്കാതെ ശ്രീ അച്ഛൻ കടന്നു പോയി. സിദ്ധുവിന്റെ കാതിൽ അപ്പോഴും അച്ഛൻ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു. ഈ ചെയ്യുന്നത് മുഴുവൻ തെറ്റായി പോയോ എന്നൊരു തോന്നൽ അവനെ വേട്ടയാടി….അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ച നിമിഷങ്ങളോരോന്നും മനസ്സിൽ ഓടി വന്നു.

✴️✴️✴️✴️✴️✴️✴️✴️✴️

“”എത്ര വേണം നിങ്ങൾക്ക്…. ഇപ്പോ ഉള്ള ബാധ്യതകൾ തീർക്കാം, പോരാത്തതിന് അവളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചാൽ അതിന്റെ പണം വേറെയും…. “”

കാർത്തുവിന്റെ ചെറിയമ്മാവനോടവൻ കയ്യിലെ ബാഗ് തുറന്ന് പണം കാട്ടി കൊണ്ട് പറഞ്ഞു.. അയാളുടെ കണ്ണുകൾ അപ്പോൾ തന്നെ തള്ളിപ്പോയിരുന്നു.

”വിവാഹത്തിനും ഒരഞ്ചു പൈസ ചിലവാക്കേണ്ട.. അതും എന്റെ വക. ബട്ട് നന്ദനേ ഒഴിവാക്കണം… അതാണ് നിങ്ങൾക്ക് ഞാൻ തരുന്ന ദൗത്യം.. സമ്മതമാണോ… “‘”

“‘”സമ്മതം… നന്ദനെകൊണ്ട് തന്നെ അവളെ വേണ്ടെന്ന് ഞാൻ പറയിപ്പിച്ചോളാം… ” അമ്മാവന്റെ വാക്കുകളിൽ ദൈർഖ്യം ഉണ്ടായിരുന്നില്ല. അത്ര പെട്ടെന്നായിരുന്നു മറുപടി. അഡ്വാൻസ് ആയി അതിൽ നിന്നും കുറച്ചു കാശുമവൻ എടുത്ത് കൊടുത്തു…

?????????

അച്ഛന്റെ കൂടെ പോയ സിദ്ധുവിനെ കാർത്തു ഏറെ നേരം കാത്തിരുന്നു… മുഖം വിഷാദമയമാർന്നുകൊണ്ട് ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു….മെല്ലെ ആ കിടക്കയിൽ കിടന്നപ്പോൾ നന്ദന്റെ മുഖം ഓർത്തു….പിരിഞ്ഞ നാളുകളും വിഷമങ്ങളും മനസിനെ കീറി മുറിക്കുകയായിരുന്നു.

✴️✴️✴️✴️✴️✴️✴️✴️✴️✴️

“””നന്ദേട്ടനെന്താ ഇപ്പോ ഇങ്ങനൊക്കെ പറീന്നെ.. എന്നെ വേണ്ടാന്നോ… ഇല്ലാ ഇത് ഞാൻ വിശ്വസിക്കില്ല… “””

കാർത്തു സങ്കടത്താൽ കരയുവാൻ തുടങ്ങി….

“”നിന്നെ വേണ്ട അത്ര തന്നെ… കണ്ട വീട്ടിലെ പണിക്ക് പോന്ന പെണ്ണിനെയൊന്നും എനിക്ക് തലയിൽ കേറ്റാൻ വയ്യാ… “” അത്രയും മൂർച്ചയേറിയ വാക്കുകളോടെ നന്ദൻ അങ്ങനെ പറഞ്ഞപ്പോൾ കാർത്തു അവന്റെ ഷർട്ട്‌ൽ പിടിച്ചു കുലുക്കി…

”അപ്പോ… ഇഷ്ടാണെന്ന് പറഞ്ഞു പിന്നാലെ നടക്കുമ്പോൾ… ഞാൻ… വേറെ വല്ലതും ആയിരുന്നോ…. താല്പര്യം ഇല്ലാന്ന് ഒരായിരം വട്ടം പറഞ്ഞിട്ടും നന്ദേട്ടനല്ലേ പിന്നാലെ കൂടിയത്…ന്നിട്ടിപ്പോ ന്നെ വേണ്ടാന്നോ…. അങ്ങനൊന്നും പറയല്ലേ.. “”

“”ച്ചി.. മാറി നിൽക്കെടി…. എനിക്ക് വേണ്ട… ഒന്ന് പോയി ത്താ… നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി…. “”

അവൻ കൈ കൂപ്പി പറഞ്ഞപ്പോൾ പിന്നവന്റെ മുന്നിൽ നിൽക്കുവാൻ അവൾക്കായില്ല…..മറുത്തു പറയാൻ വാക്കുകളും കിട്ടിയില്ല…. അവിടെ നിന്നും ഒന്നും പറയാതെ തന്നെ നടന്നകന്നു. കാർത്തു നടന്നു പോകുമ്പോൾ നന്ദൻ പിൻ തിരിഞ്ഞ് കണ്ണ് നിറയ്ക്കുകയായിരുന്നു.

“”രക്ഷപ്പെട്ടോ കാർത്തു… ഏത്കാലം നീ കഷ്ടപ്പെടുവാ… അതിന് ഒരറുതി വരട്ടെ… നിന്റെ അമ്മാവൻ വന്ന് നിന്നെ മറക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ എതിർത്തതാ.. പക്ഷെ.. ഞാൻ കാരണം ഇനിയും കര കേറാതാകരുത്..നിന്റെ കുടുംബം നന്നാവട്ടെ… നന്ദൻ ഇനി ഇങ്ങനെ ജീവിച്ചോളും… “”

കണ്ണീർ തുടച്ചവൻ മനസ്സിൽ ഓർത്തു.. നടന്നകലുന്ന അവളെ കുറേ സമയം ആവുവോളം നോക്കി നിന്നു…. സിദ്ധുവിന്റെ മുന്നിൽ താലിക്കായി തല കുനിക്കുമ്പോൾ വിഷമം കുറച്ചൊന്നുമായിരുന്നില്ല അവൾക്ക് ..അതോടൊപ്പം നന്ദനോടുള്ള ദേഷ്യവുമുണ്ടായിരുന്നു . എങ്കിലും ആ നിമിഷം മുതൽ മറന്നതാണ് നന്ദന്റെ പ്രണയിനി എന്ന പട്ടം .. പിന്നെ പുതിയൊരു ജീവിതമായിരുന്നു…. സിദ്ധുവിന്റെ ഭാര്യയായി…അവന്റെ സ്നേഹത്താൽ നന്ദനേകുറിച്ച് ഓർക്കാൻ പോലും നേരം കിട്ടാറില്ലായിരുന്നു..എല്ലാ അർത്ഥത്തിലും സിദ്ധുവിന്റെ ഭാര്യയായി.

“”അറിയില്ല… നിന്നോട് എനിക്ക് ഭ്രാന്ത് ആണോ എന്നു…..തന്റേടം… അത് തന്നെയാ എന്നെ വീണ്ടും വീണ്ടും നിന്നിലേക്ക് അടുപ്പിക്കുന്നത് ആർക്കും വിട്ട് കൊടുക്കാൻ പറ്റാത്തത്ര… അത്രയും ഇഷ്ടം…. അതാണെനിക്ക് “”

അപ്പോൾ ഉള്ളിൽ ഭയപ്പാടല്ലായിരുന്നു… മറിച്ചു താലി കെട്ടിയ പുരുഷനോടുള്ള ബഹുമാനം മാത്രമായിരുന്നു അവൾക്ക്.

“”നിനക്കെന്നെ ഇഷ്ടല്ലേ കാർത്തിക…. മ്മ്? പറ…. “”

“””ഇഷ്ടാണ്…. “””

“ശെരിക്കും?? അപ്പോൾ നന്ദനോ? “””

നന്ദേട്ടനെ ഇഷ്ടമായിരുന്നു… പക്ഷെ നിങ്ങളീ കഴുത്തിൽ താലി ചാർത്തിയ ശേഷം ഞാൻ അയാളെ ഓർത്തിട്ടില്ല… അങ്ങനൊരു പെണ്ണാവാൻ എനിക്ക് വയ്യാ…എത്രയൊക്കെ ആയാലും നിങ്ങൾ എന്റെ ഭർത്താവ് ആണെന്ന ധാരണ എനിക്കിപ്പോ ഉണ്ട്… “”

അവളുടെ മറുപടിയിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു .. അവളെ മുറുകെ പിടിച്ചു കൊണ്ടൊന്നു പുണരുവാൻ ശ്രമിച്ചു…. കഴുത്തിലെ താലി മാലയിൽ കോർത്തു കൊണ്ടു ചുമലിൽ ഒരു മുത്തമായിരുന്നു ആദ്യം നൽകിയത്… പിന്നെയാ മിഴികൾ നിറയുകയായിരുന്നു…

“”ഈ കാർത്തു എന്റെ പെണ്ണാ… ഇനി എന്നും അങ്ങനെ ആയിരിക്കണം…. “”

വീണ്ടും അവളുടെ കവിളിലൂടെ മുഖം ഉരസി കൊണ്ട് ചുണ്ടുകളെ പരസ്പരം ചേർത്തടക്കി….. കണ്ണുകൾ പാതി അടയുകയായിരുന്നു അപ്പോൾ….പതിഞ്ഞ ശബ്‌ദത്താലവൻ ഇടയ്ക്കിടെ കാർത്തുന്ന് വിളിക്കുന്നുണ്ടായിരുന്നു….ഒടുവിൽ അവന്റെ ചുണ്ടുകൾ പുണരുവാൻ ഇനിയും ബാക്കിയില്ലാത്തത്രയായപ്പോൾ മെല്ലെ അടർന്നു മാറി…. പക്ഷെ….. പിന്നെ എന്താണ് സിദ്ധുനും കാർത്തുനുമിടയിൽ ഉണ്ടായിരുന്നത്….നല്ലൊരു നാളേക്ക് അറുതി വരുത്തികൊണ്ടായിരുന്നു അന്നാ ദിവസം കടന്ന് വന്നത്. സ്നേഹം ഒരു ചില്ലുപാത്രം പോലെ വീണുടഞ്ഞ നിമിഷം

“””സിദ്ധുവേട്ട ഒന്ന് പോയേ… രാവിലെ തന്നെ പഞ്ചാര ആവല്ലേ.. പൊ പൊ ഓഫിസിൽ പോയേ… “”

അവനെ പിറകിലൂടെ ഉന്തിക്കൊടുത്തുകൊണ്ട് താഴേക്ക് ഇറങ്ങി വന്നു..

“”നമുക്ക് രാത്രീല് ഒന്നൂടി കാണാട്ടോ… “”

അവന്റെ സംസാരം കേട്ടപ്പോൾ അവൾ കൂർപ്പിച്ചു നോക്കി കൊണ്ട് നുള്ള് വച്ച് കൊടുത്തു… ബാഗും എടുത്തവൻ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും കണ്ണുകളൊക്കെ ചുവപ്പാര്ന്നു കൊണ്ട്, മുടിയിഴകളൊക്കെ അലക്ഷ്യമായ രൂപത്താൽ നന്ദൻ ഉണ്ടായിരുന്നു… അവനെ കണ്ടപ്പോൾ കാർത്തുവും ഒന്ന് വിറ പൂണ്ടു…

“”ഡാ….. “”

ബാഗും വലിച്ചെറിഞ്ഞു കൊണ്ട് സിദ്ധു നന്ദന് നേരെ പാഞ്ഞടുത്തപ്പോൾ കാർത്തിക തടഞ്ഞു…എന്തിനാണിപ്പോ ഇങ്ങനൊരു വരവ് എന്ന് മാത്രം അവൾക്ക് പിടികിട്ടിയിരുന്നില്ല.. സിദ്ധു തലങ്ങും വിലങ്ങുമായി നന്ദനെ തല്ലുകയായിരുന്നു. പക്ഷെ ആ പാവത്തിന് തിരിച്ചടിക്കുവാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല….അത്രയും അവശതയായിരുന്നു.

“”‘കാർത്തു… നിന്നെ ഞാൻ വിട്ട് കൊടുത്തതാ…അത്രയും സ്നേഹം ഉണ്ടായിട്ടും… മനസ് അത്രയ്ക്ക് കല്ലല്ലാതായി പോയി… നിന്നെ ഒഴിവാക്കണം എന്ന് പറഞ്ഞ് എന്നെ തേടി നിന്റമ്മാവൻ വന്നപ്പോൾ നിനക്ക് വരുന്ന നല്ലൊരു ജീവിതം തട്ടി തെറിപ്പിക്കെണ്ട എന്ന് തോന്നി..എങ്കിലും നീ ഇല്ലാത്ത ജീവിതം അത്രയും വേദനയായി തോന്നുവാ പെണ്ണേ… എന്നെ നീ വെറുക്കുകയാണെന്നോർക്കുമ്പോൾ ഉള്ളു പിടഞ്ഞുരുകുകയാ… ഇവൻ…ഇവനാ എല്ലാത്തിനും കാരണം “”

മദ്യ ലഹരിയാണ്ട ശബ്‌ദത്താൽ, വാക്കുകൾക്ക് കനം പോലും നൽകാതെ നന്ദൻ അങ്ങനെ പറഞ്ഞപ്പോൾ കാർത്തു ചാരിയ തൂണിൽ നിന്നും ഊർന്നിറങ്ങി നിലത്തേക്ക് വീണിരുന്നു…. എന്നിട്ടും സിദ്ധു വിടാതെ അടിക്കുന്ന കണ്ടപ്പോൾ അവൾ നിലവിളിച് ഉറക്കെ തന്നെ കരഞ്ഞു… നന്ദനെ വെറുത്തു കൊണ്ടായിരുന്നു സിദ്ധുവിന് മുന്നിൽ കഴുത്ത് നീട്ടിയത്. തന്നെ സ്നേഹിച്ചു വഞ്ചിച്ചോരു കാമുകന്റെ മുഖമായിരുന്നു അവനായി കുറിച്ചിട്ടിരുന്നത്…. പക്ഷെ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ കരയുകയല്ലാതെ മറ്റൊന്നിനും അവൾക്കായില്ല….വീണ്ടും ഒരു ദാക്ഷിണ്യവുംമില്ലാതെ സിദ്ധു അവനെ അടിക്കുന്നത് കണ്ടപ്പോൾ വേണ്ട എന്നോരായിരം വട്ടം പറഞ്ഞ് കൊണ്ട് കാർത്തു പിന്നാലെ ചെന്നു. അന്നാദ്യമായി വിവാഹ ശേഷം നന്ദനു വേണ്ടിയവൾ സിദ്ധുവോട് വഴക്കിട്ടു…

“”തൊട്ട് പോകരുത് നന്ദേട്ടനെ “

അത്രയും തീക്ഷ്ണതയായിരുന്നു അവളുടെ ആ വാക്കുകൾക്ക്…

“””തമ്മിൽ അകറ്റിയതാല്ലേ…. എന്തിന് വേണ്ടി.. അത്രയ്ക്ക് ഇഷ്ടായൊണ്ടോ.. ഇതാണോ ഇഷ്ടം… നിങ്ങളൊക്കെ വലിയ വലിയ ആൾക്കാര സിദ്ധുവേട്ട… പണം കൊണ്ട് എന്തും നേടുന്നവർ… നിങ്ങടെ ഭാര്യയായിരുന്നിട്ടും ഒരു നിമിഷം പോലും ഞാൻ പൂർവ കാമുകനെ ഓർത്തിട്ടില്ല. ഇന്നിവിടം വരെ വന്ന് ഈ മനുഷ്യൻ എല്ലാം വിളിച്ചു പറയണമെങ്കിൽ ആ മനസിന്റെ വിങ്ങൽ എത്രയായിരിക്കും.. എന്റെ വിവാഹം നടക്കുമ്പോൾ എത്ര കരഞ്ഞിരിക്കും..വേണ്ടായിരുന്നു സിദ്ധുവേട്ട..അമ്മാവനെകൊണ്ട് അങ്ങനെ ചെയ്ച്ചതാ അല്ലേ..അല്ലേലും എന്റേം കുടുംബത്തിന്റേം ഒരു കാര്യം പോലും അമ്മാവൻ നോക്കാറില്ല. സിദ്ധുവേട്ടന്റെ ആലോചന വന്നപ്പോൾ സമ്മതം മൂളിയത് കടങ്ങളെല്ലാം വീട്ടാം എന്നുള്ള ഈ വീട്ടുകാരുടെ വാക്ക് ഒന്നുകൊണ്ടായിരുന്നു. അമ്മായിയും കൂടെ നിർബന്ധിച്ചപ്പോളായിരുന്നു. “””

പറഞ്ഞ് തീരുമ്പോഴേക്കും നന്ദനെ കാർത്തു അവൾ പോലുമറിയാതെ ചേർത്ത് പിടിച്ചിരുന്നു..പാതിയിൽ ആർക്കോ വേണ്ടി മുറിഞ്ഞു പോയ പ്രണയത്തിന്റെ വിങ്ങൽ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു .അടി കൊണ്ട് ചോര പൊടിഞ്ഞ നന്ദന്റെ മുഖത്തേക്ക് കാർത്തു നോക്കിയതും സിദ്ധു അവളെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി. നന്ദന്റെ കൂടെ പോകണമെന്ന് ആ ഒരു നിമിഷം നിനയാതെ ആഗ്രഹിച്ചിരുന്നു… തന്റെ പ്രണയ പാതിയെ കണ്ടപ്പോൾ നന്ദേട്ടാ എന്നവൾ നിലവിളിച്ചിരുന്നു… പ്രണയം അത്രമേൽ പൊള്ളിക്കുന്ന, വേദനിക്കുന്ന ഒന്നായി തോന്നിയപ്പോൾ മിഴികളൊഴുക്കി കരഞ്ഞിരുന്നു….അന്ന് നന്ദനെ ന്യായീകരിച്ചു എന്ന കാരണത്താൽ പിന്നീടുള്ള ദിവസങ്ങളൊക്കെയും സിദ്ധുവും കാർത്തുവും പരസ്പരം അകൽച്ച മാത്രമായിരുന്നു…സിദ്ധു സ്നേഹിച്ചതുമില്ല നന്ദനു വേണ്ടി വിട്ട് കൊടുത്തതുമില്ല….പതിയെ എല്ലാം മറന്നു വരുന്ന ശേഷമാണ് വീണ്ടും ഒരിക്കൽ കൂടി നന്ദനെയവൾ കാണുന്നത്…പക്ഷെ ഇപ്പൊൾ ആളാകെ മാറി.അവളോടുള്ള പ്രണയവും എങ്ങോ പോയിരുന്നു.ചിലപ്പോൾ ഇനി ഒരിക്കലും കാർത്തു തന്റേതാവില്ല എന്ന തിരിച്ചറിവിനാലാവാം.

?????????

ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ കാർത്തു ഞെട്ടി. പഴയ ഓർമ്മകൾ ഓരോന്നും മിഴികളിൽ പതിഞ്ഞപ്പോൾ കണ്ണുകൾ താനേ നിറഞ്ഞിരുന്നു.. വാതിൽ തുറന്ന് സിദ്ധു അകത്തേക്ക് കയറുന്നത് കണ്ടതും അവൻ കാണാതെ കണ്ണീർ തുടച്ചു.

“”സിദ്ധുവേട്ട…. “”‘

ആ വിളി കേട്ട് ബെഡിൽ വന്നിരുന്നുകൊണ്ടവൻ കാർത്തുനെ ഒന്ന് നോക്കി..

“”മ്മ്മ്. കിടന്നോ..””

“”അപ്പൊ എന്നോട് പിണക്കൊന്നുല്ലല്ലോ.. നന്ദേട്ടനെ യാതൃശ്ചികമായ്…… ‘””

മുഴുവിപ്പിക്കാൻ വിടാതെ അവൻ അവളുടെ വായ പൊത്തിയിരുന്നു….

“”വേണ്ട…. ഉറങ്ങിക്കോ… “‘

അവനും ലൈറ്റ് അണച്ചു കൊണ്ട് കിടന്നു.. വാവയുടെ കാര്യം ഓർമ വന്നതും പുഞ്ചിരിച്ചു കൊണ്ട് ചരിഞ്ഞു കിടന്നിടത്തൂന്ന് അവനെ വിളിച്ചു.

“”സി.. ദ്.. “”

“”ഒന്നും പറയണ്ട… എനിക്കൊരു കാര്യം പറയാൻ ഉണ്ട്…അത് ഞാൻ നാളെ പറഞ്ഞോളാം ..””

”അതെന്താ ഇപ്പൊ പറഞ്ഞാൽ… പറ കേൾക്കട്ടെ “”

“”ഇല്ലാ… നാളെ മാത്രം “”

“”എങ്കിൽ പിന്നെ സിദ്ധുവേട്ടനോട് എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്…. ഞാനും നാളെ പറയാട്ടോ…. “”

വീണ്ടുമവൾ ചരിഞ്ഞു കിടന്നു. എന്തോ നന്ദനെ കണ്ടതിൽ പിന്നെ കയർത്തു സംസാരിച്ച അവന്റെ ദേഷ്യമൊക്കെ മാറി എന്ന കാരണത്താൽ സന്തോഷത്തോട് കൂടി തന്നെ അന്നവൾ ഉറങ്ങിയിരുന്നു.

തുടരും…

പാസ്ററ് അങ്ങനെ കഴിഞ്ഞു ട്ടാ?