ഭാഗം 08 വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“രാജിവ്……,,
പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു…
“യെസ് മാഡം…,,,,
“രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത് ,ബീ കെയർ ഫുൾ ..,, ഓകെ… “
“യെസ് മാഡം…
കുട്ടികളുമായ് ബംഗ്ലാവിന് പുറത്തെത്തിയ ഭദ്ര ഒരു നിമിഷം പകച്ചുപോയി, ഇരമ്പിയാർക്കുന്ന ജനക്കൂട്ടത്തെ കണ്ട്….!!
തെന്മലസുനിയുടെ വിലക്കിനെ മറിക്കടന്നവർ അവൾക്കരികിലേക്കെത്തിയതും ആ പെൺകുട്ടികളുടെ അവസ്ഥ കണ്ടു പേടിയോടെ പുറക്കോട്ടു മാറി,അവൾക്ക് പോവാൻ വഴി ഒരുക്കി കൊടുത്തു. ….,,
“ഷാനവാസ്,കമോൺ… ഫാസ്റ്റ്..,,,
ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഭദ്ര വേഗം പുറത്ത് തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസിന കത്തേക്ക് ശ്രദ്ധയോടെ കയറി, അവളുടെ കൈകളിൽ ജീവനറ്റതു പോലെ കിടന്നിരുന്ന പെൺകുട്ടിയുടെ വയർ അസാമാന്യ വിധത്തിലപ്പോഴും ഇളകി തുടിക്കുന്നുണ്ടായിരുന്നു…!! അതുകാണുവാൻ ശക്തിയില്ലാതെ ഭദ്ര തന്റെ കണ്ണുകൾ പിൻവലിച്ചു. ..
ആംബുലൻസ് തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് പുറത്തേക്ക് കുതിക്കുമ്പോൾ കൺമുന്നിൽ കണ്ട ദൃശ്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ തെന്മല നിവാസികൾ അവിടെ സ്തംഭിച്ചു നിന്നു..!!
*********************
നിമിഷങ്ങൾക്ക് മണിക്കുറുകളുടെ ദൈർഘ്യമുള്ളതുപോലെ തോന്നി ഭദ്രയ്ക്ക്, ഡോക്ടറുടെ മുറിയിൽ ഇരിക്കുമ്പോൾ..
ഡി ജി പി ദേവദാസും ആകെ അസ്വസ്തനായിരുന്നു. ..,,
ചാനലുക്കാരും പത്രമാധ്യമങ്ങളും ആശുപത്രി മുറ്റത്ത് തങ്ങൾക്ക് കിട്ടിയ ഞെട്ടിക്കുന്ന വാർത്തകൾ അവരുടേതായ രീതിയിൽ നാടെങ്ങും വാരിവിതറികൊണ്ടിരുന്നപ്പോൾ അതുകേട്ടുവന്ന ആളുകളെ കൊണ്ട് ആശുപത്രി നിറഞ്ഞു കവിഞ്ഞിരുന്നു…
” ഡോക്ടർ. …,,,
ഡോക്ടറുടെ മൗനം അധികമായപ്പോൾ ക്ഷമ നഷ്ടപ്പെട്ടവളെ പോലെ ഭദ്ര വിളിച്ചു. ..
“ഭദ്ര മാഡം.., നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റും പക്ഷേ, നിങ്ങളോടെന്തു പറയണമെന്നെനിക്കറിയില്ല സത്യം…
“ഇതുപോലൊരു കേസിനെപറ്റി മുമ്പ് കേട്ടു പരിചയംപോലും ഇല്ലാത്ത എന്റെയും സഹപ്രവർത്തകരുടെയും അവസ്ഥ കൂടി മാഡമൊന്ന് ചിന്തിച്ചു നോക്കൂ. …ആ കുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ പോലും എനിക്ക് ഉൾകിടിലമാണ്…അവരിൽ ഓരോരുത്തരിലും ഉള്ളത് നാല് കുഞ്ഞുങ്ങൾ വീതമാണ്. …അവയുടെ വളർച്ച ദ്രുതഗതിയിൽ ആയതിനാൽ എത്രമാസമായെന്ന് ഈ അവസ്ഥയിൽ സ്ഥിതീകരിക്കാൻ പറ്റിയിട്ടില്ല…..
നിസ്സഹായത നിറഞ്ഞ ശബ്ദത്തിൽ ഡോക്ടർ പറയുമ്പോൾ ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞു…
“അവരെ രക്ഷിക്കാൻ കഴിയില്ല എന്നാണോ ഡോക്ടർ ഉദ്ദേശിക്കുന്നത്. .?
ദേവദാസ് ചോദിച്ചു. .
“ഈ ഒരു ചോദ്യത്തിന് ഉത്തരം തരാൻ എനിക്ക് പറ്റില്ല സാർ ,കാരണം ആ കുട്ടികൾ ഇപ്പോഴും അബോധാവസ്ഥയിലാണ്,,,
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളിൽ അവർക്ക് ഭക്ഷണമോ, വെളളമോ , മരുന്നുകളോ ലഭിച്ചിട്ടില്ല ..,, മാത്രമല്ല അവരുടെ ജീവനു യാതൊരു വിധ പ്രാധാന്യവും കൽപ്പികാതെയാണ് ജോസപ്പനും കൂട്ടരും അവരിൽ മരുന്ന് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നത് അതുകൊണ്ട് തന്നെ അവരെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടത് ഏതുമരുന്നാണെന്നു പോലും ഞാനുൾപ്പെടെ പലർക്കും ധാരണയായിട്ടില്ല..
വിദഗ്ധ മെഡിക്കൽ സംഘം പുറപ്പെട്ടിട്ടുണ്ടല്ലോ തലസ്ഥാനത്തു നിന്നും,,അവർ വരട്ടെ എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്..!!
ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു
“അവരിൽ ഉപയോഗിച്ച മരുന്നുകൾ ഏതെല്ലാമാണെന്ന് കണ്ടെത്താൻ , തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് ലഭിച്ച രേഖകളും തെളിവുകളും പോരെ ഡോക്ടർ..?
ഭദ്ര പ്രതീക്ഷയോടെ ചോദിച്ചു
“മാഡം നിങ്ങൾ ജോസപ്പന്റ്റെ വീട്ടിൽ നിന്നും കൊണ്ടു വന്നിരിക്കുന്നത് വളരെയേറെ ഉപയോഗപ്രദമായ തെളിവുകൾ തന്നെയാണ് , ഒരുപക്ഷേ അവയുടെ സഹായത്തോടെ നമ്മുക്ക് അവരെ രക്ഷിക്കാൻ പറ്റുമോന്ന് നോക്കാം…,,, അമിത പ്രതീക്ഷ വേണ്ട എന്തെന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരൊരുകൂട്ടം പിശാച്ചുകളുടെ കയ്യിൽ ആയിരുന്നു എന്നതു തന്നെ…!!
“ആ പെൺകു ട്ടികളുടെ ജീവൻ രക്ഷിക്കാൻ അവരുടെ വയറ്റിലെ ജീവനുകൾ വേണ്ടായെന്നു വെച്ചാൽ. ..,,,”
ഭദ്ര അർദ്ധോഗതിയിൽ നിർത്തി ..
“ഒരു തീരുമാനവും ഇപ്പോൾ എടുക്കാൻ പറ്റില്ല മാഡം ,കാരണം അവരുടെ ശരീരത്തിനൽപ്പം പോലും പ്രതിരോധശേഷിയില്ല ഇപ്പോൾ. .., കൂടാതെ വേറെയും ധാരാളം പ്രോബ്ളംസ് ഉണ്ട്. ..!!
“ഓകെ ഡോക്ടർ , അവരെ കണ്ടെത്തി ഇവിടെ എത്തിച്ചതോടെ എന്റ്റെ ഡ്യൂട്ടി തീർന്നു എന്ന് കരുതി മടങ്ങി പോവുന്നവളല്ല ഞാൻ, അതുകൊണ്ട് തന്നെ അവരുടെ ജീവൻ ശരീരം വിട്ടു പോവാതെ ഇത്രയും നാൾ ഈശ്വരൻ കാത്തത് ഒരു മരണത്തിലൂടവരെ ഇല്ലാതാക്കാനല്ല എന്ന വിശ്വാസത്തിൽ ഞാനിപ്പോൾ പോവുന്നു….!!
ഡോക്ടറുടെ മുറിയിൽ നിന്ന് ഭദ്ര പുറത്തേക്കിറങ്ങുമ്പോൾ അവളെ കാത്ത് ഷാനവാസ് നിൽക്കുന്നുണ്ടായിരുന്നു. ..,,
“ഭദ്രാമാഡം, ആ കുട്ടികളുടെ കാര്യം. .?
അയാൾ ആശങ്കയോടെ ഭദ്രയെ നോക്കി
“അവരുടെ കാര്യമിനി തീരുമാനിക്കുന്നത് ദൈവങ്ങളാണ് ഷാനവാസ്,, നിരാശയോടെ ഭദ്ര പറഞ്ഞു. ..
“അവരിലേതെല്ലാം മരുന്നുകൾ ആണ് പരീക്ഷിച്ചതെന്നറിഞ്ഞാൽ അവരെ രക്ഷിക്കാൻ സാധിക്കില്ലേ മാഡം…?
“ഒരുപക്ഷേ പറ്റുമായിരിക്കു,പക്ഷേ അതിനു നമ്മൾ ബംഗ്ലാവിൽ നിന്ന് ശേഖരിച്ച തെളിവുകൾ മാത്രം പോരാ..,, പലമരുന്നുകൾ കൂട്ടി ചേർത്താണവരീ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്..അവയേതെല്ലാമെന്ന് കണ്ടെത്തി രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും അവരുടെ ജീവനപകടത്തിലാവും..,, അതുകൊണ്ട് മരുന്നുകൾ ഏതെല്ലാമാണെന്ന് എളുപ്പത്തിൽ കണ്ടെത്താൻ ഒരു വഴി മാത്രം.., ‘പീറ്റർ ‘ അവൻ വാ തുറക്കണം…!!
അതുപറയുമ്പോൾ ഭദ്രയുടെ കണ്ണുകളിൽ ജ്വലിക്കുന്ന പക കണ്ട് ഷാനവാസൊന്ന് പകച്ചു…
“മാഡം അവനീ നിമിഷംവരെ വാ തുറന്നിട്ടില്ല …!!
“അതു നിങ്ങൾ ചോദിച്ചപ്പോൾ , ഇനി ചോദ്യങ്ങൾ ചോദിക്കുന്നത് ഈ ഞാനാണ്…ഉത്തരങ്ങൾ പറയുന്നതവനും,അതിനവൻ വാ തുറന്നില്ലെങ്കിൽ പിന്നീടീ ആയുസ്സിലവൻ വാ തുറക്കില്ല..,, ഷുവർ…
പറഞ്ഞു കൊണ്ട് ഭദ്ര പുറത്തേക്ക് നടന്നു. ..
“ഭദ്രാ ….ഒരു ന്യൂസുണ്ട് അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ദേവദാസ് പറഞ്ഞു. .
“എന്താണ് സാർ…?
“ഡോക്ടർ ജോസപ്പനു ബോധം വീണുവെന്ന്, അയാൾ സംസാരിക്കുന്നുവെന്ന് ഇപ്പോൾ ഡോക്ടർ വിളിച്ചു പറഞ്ഞു. ..
“ചത്തില്ലേ അവൻ….”ഷാനവാസ് പിറുപിറുത്തു. ..
“നോ ,ഷാനവാസ് അവനങ്ങനെ ചാവേണ്ടവനല്ല.., അവനെ നമ്മുക്ക് ആവശ്യമുണ്ട് ഇപ്പോൾ… നിങ്ങൾ വാ.. പറഞ്ഞു കൊണ്ട് ദേവദാസ് ജോസപ്പനരികിലേക്ക് നടന്നു
“സാർ ജോസപ്പനെക്കാൾ വിവരങ്ങൾ ചോദിച്ചറിയാൻ നല്ലത് പീറ്ററല്ലേ..?
ഭദ്ര ചോദിച്ചു
“ഒരിക്കലും അല്ല ഭദ്രാ. ..കാരണം കഴിഞ്ഞ ഒരു രാത്രി മുഴുവൻ ഷാനവാസുൾപ്പെടെയുളളവർ അത്രയെല്ലാം ശ്രമിച്ചിട്ടും വാ തുറക്കാത്ത അവൻ ഇപ്പോൾ സംസാരിക്കും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തം ആണ്.. ., പ്രത്യേകിച്ച് ആ പെൺകുട്ടികളെ നമ്മൾ കണ്ടെത്തിയ സാഹചര്യത്തിൽ…ദേവദാസ് പറഞ്ഞത് ഉൾക്കൊള്ളാൻ സാധിക്കാത്തതുപോലെ ഭദ്ര ശിരസ്സ് ചലിപ്പിച്ചു കൊണ്ട് അയാളെ അനുഗമിച്ചു.. അവളുടെ മനസ്സപ്പോഴും പീറ്ററിനോടുളള ദേഷ്യത്താൽ തിളക്കുകയായിരുന്നു….!!
**************************
കഴുത്തിൽ വെട്ടേറ്റിട്ടും ജോസപ്പന്റ്റെ സംസാരശേഷി നഷ്ടപ്പെട്ടില്ല എന്നത് ഡോക്ടർമാരെ സംബന്ധിച്ചിപ്പോൾ ഏറെ ആഹ്ളാദകരമായ വാർത്തയായിരുന്നു….പരീക്ഷണ മരുന്നുകളുടെ യഥാർത്ഥ വിവരങ്ങൾ ലഭിച്ചാൽ പെൺകുട്ടികളെ രക്ഷിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ മെഡിക്കൽ സംഘം ദേവദാസിനൊപ്പം ജോസപ്പനെ നോക്കി നിന്നു. …
“ജോസ്…., ഞങ്ങളുടെ ചോദ്യങ്ങൾക്കുത്തരം പറ നിങ്ങൾ. … ദേവദാസ് പറഞ്ഞു കൊണ്ടിരുന്നു…
ദേവദാസിന്റ്റെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരമില്ലാത്തവനായ് ജോസപ്പൻ അവരെ നോക്കി നിശബ്ദതനായ് കിടന്നു. ..
“സീ മിസ്റ്റർ ജോസ്, ഇപ്പോൾ ഞങ്ങൾ നിങ്ങളോട് കാണിക്കുന്നത് നിങ്ങളൊരു മനുഷ്യ ജീവി ആണല്ലോ എന്ന പരിഗണനയാണ് നിങ്ങളതിനർഹനല്ലെങ്കിലും. ..,,
നിങ്ങൾ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്നേ മതിയാവുക ഉളളൂ ,കാരണം നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ രണ്ടു മക്കളുടെ കൂടി ജീവൻ ഇപ്പോൾ ഞങ്ങളുടെ കയ്യിലാണ്….,,
“ഫിലിപ്പും പീറ്ററും…,ഫിലിപ്പ് നിരപരാധിയാണെന്ന പരിഗണനയോ ചിന്തയോ ഞങ്ങൾക്കില്ല.., മനസ്സിലായോ ജോസപ്പന് ഞാൻ പറഞ്ഞത്. ..? ഭദ്രയുടെ ശബ്ദം കനത്തു തുടങ്ങിയതും ജോസപ്പൻ അവളെ നോക്കി..
ദേഷ്യത്താൽ കനൽപോലെ എരിയുന്ന അവളുടെ മുഖത്തേക്കയാൾ ഒരു നിമിഷം നോക്കി. ….
ആ പെൺകുട്ടികളിൽ പരീക്ഷിച്ച മരുന്നുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറി തന്റ്റെ ഓഫീസുമുറിയിലെ ഷെൽഫിനകത്ത് ഭദ്രമായുണ്ടെന്ന് ജോസപ്പൻ പറഞ്ഞതും ഭദ്രയിൽ ആ പെൺകുട്ടികളുടെ കാര്യത്തിൽ നേരിയ പ്രതീക്ഷയുണർന്നു..
അവൾ ഡോക്ടർമാരുടെ സംഘത്തെ നോക്കി, അവരിലും പ്രതീക്ഷകൾ തിളങ്ങി. ..
ജോസപ്പൻ പറഞ്ഞതുപോലൊരു ഡയറി അയാളുടെ ഷെൽഫിന്റ്റെ ഉളളറയിൽ നിന്ന് കിട്ടിയെന്ന വാർത്ത രാജീവനിൽ നിന്നും കേട്ടതും മെഡിക്കൽ സംഘം അവിടെ നിന്ന് വേഗം ആ പെൺകുട്ടികൾക്കരികിലേക്ക് പോയി. …കൂടെ ഭദ്രയെ ഒന്ന് നോക്കി ദേവദാസും….
എല്ലാവരും പോയപ്പോൾ ഭദ്രയും ഷാനവാസും ജോസപ്പനരികിലവശേഷിച്ചു…
ഭദ്ര ജോസപ്പന്റ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ..
“നിങ്ങളെ ആക്രമിച്ചതാരാണ് ജോസപ്പൻ…?
ഭദ്രയുടെ ചോദ്യം കാതിൽ വീണതും ആ ഓർമ്മയിൽ ജോസപ്പനിലൊരു ഞെട്ടലുണ്ടായി. ..
“എനിക്ക് അറിയില്ല മാഡം.., ആളാരാണെന്ന് ഞാൻ കണ്ടില്ല. ..!!
ജോസപ്പൻ മുറിഞ്ഞുവീണ ശബ്ദത്തിൽ പറഞ്ഞു
“ജോസപ്പൻ….,ഈ അവസ്ഥയിൽ കിടന്നുകൊണ്ട് നിങ്ങൾ നുണപറയരുത് കാരണം ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് അതാരാണെന്നറിയാമെന്ന്…!!
നിങ്ങളുടെ രഹസ്യങ്ങൾ അറിയാവുന്ന ആരോ ഒരാൾ കൂടി പുറത്തുണ്ട്, ഒരു പക്ഷേ നിങ്ങളുടെ കൂട്ടു പ്രതി….,,,ഭദ്ര പറഞ്ഞു. ..
“ഇല്ല…അങ്ങനെ ഒരാളില്ല. .. ഞങ്ങൾ മൂന്നു പേർ മാത്രമേ ഉള്ളൂ. …, കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും ബോധം മറഞ്ഞയാൾ കണ്ണുകളടച്ചു…
************************
“ഭദ്രാ….,ഇതിപ്പോൾ ആകെ കൂടി കുഴഞ്ഞു മറിഞ്ഞിരിക്കുകയാണല്ലോ കേസ്… ലീനയുടെ കൊലയാളിയെ കണ്ടെത്താൻ ഇതുവരെ പറ്റിയിട്ടില്ല നമുക്ക്. …
ദേവദാസ് ഭദ്രയോടു പറഞ്ഞതും അവിടെ കൂടിയിരുന്നവരെല്ലാം ഭദ്രയെ നോക്കി..
കഴിഞ്ഞു പോയ ദിവസങ്ങളിൽ രാപ്പകൽ ഇല്ലാതെ ഓടിനടന്നതിന്റ്റെ ക്ഷീണം ഭദ്രയുൾപ്പെടെ എല്ലാവരിലും പ്രത്യക്ഷത്തിൽ കാണാമായിരുന്നു….
ഉറക്കം കനംതൂങ്ങുന്ന, കണ്ണുകളുമായ് ഭദ്ര തലതാഴ്ത്തിയിരിക്കുന്നതുകണ്ട ദേവദാസ് അലിവോടെ അവളെയും, അവിടെ കൂടിയിരിക്കുന്നവരെയും നോക്കി. …
“ഭദ്രാ ,ഇനി ഭയക്കാനൊന്നും ഇല്ലാന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചല്ലോ, തൽക്കാലം ആ പെൺകുട്ടികൾ സേഫാണ് ഇപ്പോൾ…
“അവരുടെ വയറ്റിൽ വളരുന്ന കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് നമ്മുടെ അന്വേഷണ പരിധിയിൽ വരുന്ന കാര്യമല്ല, അതിനവർക്ക് മെഡിക്കൽ ബോർഡ് ഉണ്ട്, അവരെടുത്തോളും തീരുമാനങ്ങൾ…
ഒരു കാര്യം ഉറപ്പ് തന്നിട്ടുണ്ട് മെഡിക്കൽ സംഘം. ..
“എന്തു കാര്യം സാർ …?
“ഏഴുപെൺകുട്ടികളുടെ ജീവനെടുത്ത, ഇനിയും അവശേഷിക്കുന്ന ജീവനുകൾ എടുക്കുമോ എന്ന് ഉറപ്പില്ലാത്ത ആ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ജനിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന്…,,
കാരണം പലജീനുകൾ ചേർന്ന അപൂർവ്വ പരീക്ഷണഫലമാണാ കുഞ്ഞുങ്ങൾ..,, അവയുടെ അനിയന്ത്രിതമായ വളർച്ച നാളെ അവശേഷിക്കുന്ന ആ പെൺകുട്ടികളെ ഇല്ലാതാക്കുമോയെന്ന ഭയം ഡോക്ടർമാർക്ക് ഉണ്ട്,അതുകൊണ്ട് അവരൊരു നല്ല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം. ..”
ദേവദാസ് പറഞ്ഞു നിർത്തിയതും ഭദ്ര ഒന്നും പറയാതെ പുറത്തേക്ക് നടന്നു…
“ഭദ്ര… താനെവിടെ പോവുന്നു..?
ദേവദാസ് ചോദിച്ചു….
“പീറ്ററിനെ കാണാൻ സാർ..,കാരണം ഈ കഥയിലിനിയും വെളിപ്പെടാത്തൊരുപാട് കാര്യങ്ങൾ അവന്റെ നാവിൻ തുമ്പിലുണ്ട് , അതറിയാൻ .., ഇനിയും നമ്മുക്ക് പിടിതരാതെ മറഞ്ഞു നിൽക്കുന്ന ആ കൊലയാളി ആരെന്നറിയാൻ അവനെ, പീറ്ററിനെ കാണണം. ..!!
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കനത്ത കാലടികളോടെ ഭദ്ര പീറ്ററിന്റ്റെ സെല്ലിനുനേരെ നടന്നു..
അവളുടെ മനസ്സിലപ്പോൾ ആ പെൺകുട്ടികളെ രഹസ്യ അറയിൽ കണ്ട നിമിഷംതെളിഞ്ഞുവന്നതും മനസ്സിൽ പീറ്ററിനോടുളള ദേഷ്യം ആളികത്തി…,,,,,,
——-
തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന ഭാവത്തിരിക്കുന്ന പീറ്ററെ വീണ്ടും, വീണ്ടും നോക്കിയതുംഎസ് ഐ ഗിരീഷിൽ ദേഷ്യം പതഞ്ഞു പൊന്തി…!!
അയാൾ ദേഷ്യം നിയന്ത്രിക്കാൻ എന്നവണ്ണം കൈകൾ കൂട്ടി തിരുമ്മി…..
ഭദ്രാ മാഡം വരുന്നതുവരെ ആരും പീറ്ററിനെ ഉപദ്രവിക്കരുതെന്ന ഓർഡർ സിഐ രാജീവ് നൽകിയതുമുതൽ, ദേഷ്യം നിയന്തിച്ചവനു കാവലിരിക്കുകയാണ് എസ് ഐ ഗിരീഷ്. ..,,
മാധ്യമപടകളും ടിവിക്കാരും പീറ്ററെ കാണാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും ഗിരീഷിന്റെ ആജ്ഞയെ മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല..!!
പോലീസുകാർ, പെൺകുട്ടികളെ കണ്ടെത്തിയ വിവരം പീറ്റർ അറിയരുതെന്ന കർശന നിയന്ത്രണം ഉണ്ട്,അല്ലെങ്കിൽ അതു ചോദിച്ചിവനു രണ്ടെണ്ണം കൂടുതൽ കൊടുക്കാമായിരുന്നു. …,,
ഗിരീഷ് ചിന്തിച്ചുകൊണ്ട് പീറ്ററെ നോക്കിയപ്പോൾ ഒരു പരിഹാസ ചിരിയായിരുന്നു പീറ്ററിന്റ്റെ മുഖത്ത് നിറയെ…,,
” സാറെ….,സാറു കുറെ നേരമായല്ലോ എന്നെയിങ്ങനെ നോക്കി ദേഷ്യം പിടിച്ചിരിക്കുന്നു .സാറിനു വേണമെങ്കിലെന്നെ തല്ലിക്കോ..,, വെറുതെ ബി പി കൂട്ടാതെ….”
അവൻ പരിഹാസത്തോടെ പറഞ്ഞതും പെട്ടെന്ന് ഗിരീഷവനിട്ടൊന്ന് പൊട്ടിച്ചു. ..!!
“നീ ഇത്രയുംചോദിച്ച സ്ഥിതിക്ക് തരാതെ എങ്ങനെയാടാ… “കൈ കുടഞ്ഞുകൊണ്ട് ഗിരീഷ് പറഞ്ഞു.
അപ്രതീക്ഷിത അടിയിൽ പതറിയ പീറ്റർ ഗിരിഷിനെ നോക്കി …,,,
“നീയെന്താടാ കരുതിയത്, ഞങ്ങളൊന്നും നിന്നെ തല്ലില്ലാന്നോ…? എങ്കിൽ നിനക്ക് തെറ്റിയെടാ പീറ്ററേ..,നിന്നെ ഞങ്ങൾ മാറ്റിവെച്ചേക്കുവാണ് ഭദ്രാ മാഡത്തിനു വേണ്ടി…,,
മനസ്സിലായില്ല അല്ലേ …? വരുന്നുണ്ട് നിന്നെ കാണാൻ ഭദ്രാ മാഡം..!!
ഗിരീഷ് പറഞ്ഞതും പീറ്ററിന്റ്റെ മുഖത്തെ പുച്ഛ ഭാവം തിരിച്ചു വന്നു. ..
“ഗിരീഷ് സാറെന്താ എന്നെ പേടിപ്പിക്കുകയാണോ ഭദ്രാ മാഡമെന്ന് പറഞ്ഞ്. ..,,
അവൻ കൂസലില്ലാതെ ചോദിച്ചു. ..
“പേടിക്കണമെടാ അവരെ…,,അവരൊരു പെണ്ണല്ലേ എന്നാണ് നിന്റ്റെ ചിന്തയെങ്കിൽ നിനക്ക് തെറ്റി പീറ്ററേ, രൂപത്തിൽ മാത്രമാണവർ സ്ത്രീ…!!
“ദേഷ്യംവന്നാൽ തൊട്ടു മുമ്പിൽ നിൽക്കുന്ന ശത്രുവിന്റ്റെ മരണം ഉറപ്പാക്കിയേ അവർ മടങ്ങൂ….,അതുപോലെതന്നെ ഏറ്റെടുത്ത കേസുകൾ ശത്രുക്കളെ ഇല്ലായ്മ ചെയ്തു വിജയത്തിലെത്തിച്ച റെക്കോർഡും അവരുടെ പേരിൽ തന്നെയാണ്. ..!!
ഗിരീഷ് പറഞ്ഞു നിർത്തിയതും പീറ്ററിലൊരു ഉൾഭയം ഉടലെടുത്തു. ..
“നിന്നെ ഇവിടെ കൊണ്ടുവന്നതിനു ശേഷം പുറത്തു സംഭവിച്ചതെന്താല്ലാമാണെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല പീറ്ററേ…,,
ഗിരീഷവനിലേക്ക് കൂടുതൽ ഭയംനിറച്ചു കൊണ്ട് തുടർന്നതും കനത്ത കാലടിശബ്ദം അവിടെ മുഴങ്ങി..
“ദാ.., വരുന്നുണ്ട് ഭദ്ര മാഡം നിന്നെ കാണാൻ.., ഗിരീഷ് ക്രൂരമായ ചിരിയോടെ പറഞ്ഞതും തന്റ്റെ ശരീരത്തിലൊരു വിറയൽ പാഞ്ഞു കയറിയത് പീറ്റർ ഞെട്ടലോടെ തിരിച്ചറിഞ്ഞു..,,
ഭയത്തോടെ സെല്ലിനു പുറത്തേക്ക് നോക്കിയ പീറ്റർ കണ്ടു ,മുഖം നിറയെ ചിരിയോടെ തന്നെ തന്നെ നോക്കുന്ന ഭദ്രാ ഐപിഎസിനെ…!!
“എന്താണ് ഗിരീഷേ ,ഇവിടെ ഒരു രഹസ്യം പറച്ചിൽ..?
ചോദിച്ചു കൊണ്ട് ഭദ്ര അകത്തേക്ക് കയറി. .
“ഏയ് ഒന്നുമില്ല മാഡം ,ഞാൻ പീറ്റർ ഡോക്ടറെ ഒന്ന് റെഡിയാക്കി എടുക്കുവായിരുന്നു മാഡത്തെ നേരിടാൻ…,,,
ഗിരീഷ് ചിരിയോടെ പറഞ്ഞതും ഭദ്രയുടെ മുഖത്തെ ചിരി മായുന്നത് പീറ്റർ ഭയത്തോടെ കണ്ടു നിന്നു. ..
“എന്താണ് പീറ്റർ തന്റെ മുഖം വല്ലാതെ നീരുവച്ചതുപോലെ..?
“ഓ.. സോറി, തന്നെ ഇന്നലെ ഷാനവാസും ഗിരീഷും തല്ലിയതു ഞാൻ മറന്നുപോയി.. ..,,,
പീറ്ററിനു ചുറ്റും നടന്നു കൊണ്ട് ഭദ്ര പറയുമ്പോൾ അവരുടെ നീക്കമെന്തിനെന്നറിയാതെ പീറ്റർ പരിഭ്രമിച്ചു…!!
പെട്ടന്നാണ് ഭദ്ര , ഇരിക്കുന്ന കസേരയോടെ പീറ്ററിനെ പുറക്കിൽ നിന്ന് ചവിട്ടിയത്.,,
അപ്രതീക്ഷിത ചവിട്ടിൽ പീറ്റർ കസേരയോടെ മുഖമടിച്ച് നിലത്തേക്ക് വീണു….!!
“അമ്മേ…..,,,അമർത്തിയ നിലവിളി അവനിൽ നിന്നുയരവേ, ഭദ്ര ഷൂസിട്ട കാലുകൊണ്ടവന്റ്റെ മുഖം കൂടുതൽ നിലത്തേക്ക് ചവിട്ടി അമർത്തി…!!
പീറ്റർ കൈകൾ നീട്ടി ഭദ്രയുടെ കാലുകൾ പിടിക്കാൻ ശ്രമിച്ചതും ഇടംകാലു കൊണ്ടവൾ അവന്റെ കൈ ചവിട്ടി അരച്ചു…,,
ഒരു പുഴുവിനെപോലെ, പീറ്റർ അവളുടെ കാലുകൾക്കടിയിൽ കിടന്നു പിടയ്ക്കാൻ തുടങ്ങി. .
“നിന്നെ ഞാൻ ചവിട്ടി വീഴ്ത്തിയപ്പോൾ നീ കരഞ്ഞു വിളിച്ചത് ആരെയാടാ പീറ്ററെ…?
“നിന്റ്റെ അമ്മയെ അല്ലേടാ…,ആ അമ്മയെ യാതൊരു ദയയുമില്ലാതെ മരണത്തിന്റ്റെ വക്കിലെത്തിച്ചതെന്തിനാടാ നീ..?
ചോദിച്ചതും ഭദ്ര കാലുകൾ ഒന്നുകൂടി അമർത്തി…
പീറ്റർ ശ്വാസം എടുക്കാൻ കഴിയാതെ പ്രാണനു വേണ്ടി പിടയുന്നതു കണ്ട ഗിരീഷ് പേടിയോടെ ഭദ്രയെ നോക്കി. .,,
കോപംകൊണ്ടു ചുവന്ന മുഖവുമായ് നിൽക്കുന്ന ഭദ്രയെ കണ്ടതും ഇനിയെന്തു ചെയ്യണമെന്നറിയാതൊരവസ്ഥ ഗിരീഷിലുണ്ടായ്…. ,,ഭദ്രയെ തടയാൻ മാത്രം അധികാരം തനിക്കില്ലന്നവൻ ചിന്തിച്ച സമയത്ത്, പെട്ടന്നവിടേക്ക് ഡിജിപി ദേവദാസും, ഷാനവാസും കടന്നു വന്നു ..,,
കൺമുന്നിലെ ദൃശ്യം കണ്ടവരൊന്ന് ഞെട്ടി. ..!!
“ഭദ്രാ…..,,, സ്റ്റോപിറ്റ്…!!
പറഞ്ഞു കൊണ്ട് ദേവദാസ് അവളെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ കൂടുതൽ ശക്തിയോടെ കാലുകൾ അമർത്തി. …!!
“ഭദ്രാ..,,ഐ സേ യൂ സ്റ്റോപിറ്റ്….!!
ദേവദാസ് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഭദ്രയെ ബലമായി പിടിച്ചു മാറ്റിയതും പീറ്റർ വേഗം അവിടെ നിന്ന് തെന്നി മാറി ചുമയ്ക്കാൻ തുടങ്ങി. ..
“വെള്ളം…,, വെള്ളം. ..അവൻ ഗിരീഷിനെ നോക്കി യാചിച്ചു…
ഷാനവാസ് ഒരു കുപ്പി വെളളമവന്റ്റെ നേരെ നീട്ടിയതും അവനതു വാങ്ങി ആർത്തിയോടെ വായിലേക്ക് കമിഴ്ത്തി. ..
പ്ടേ. ..!!
വെള്ളം അവന്റെ വായിലെത്തുന്നതിനു മുമ്പേ ഭദ്ര കാലുകൾ നീട്ടിയാ കുപ്പി ദൂരേക്ക് തട്ടി തെറിപ്പിച്ചു. ..!!
“നിനക്ക് വെള്ളം വേണമല്ലേടാ നായെ. …,,നിനക്ക് ദാഹിക്കുന്നുണ്ടല്ലേ…? ചോദിച്ചുകൊണ്ടവൾ അവനെ നിലത്തുനിന്ന് വലിച്ചുയർത്തി അവന് മുഖമടച്ചൊന്ന് പൊട്ടിച്ചു. ..!!
“ഭദ്രാ. ….,,,,
വീണ്ടും അവനെ തല്ലാൻ കൈ ഉയർത്തിയ ഭദ്രയുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട് കനത്ത ശബ്ദത്തിൽ ദേവദാസ് വിളിച്ചതും പീറ്ററിന്റ്റെ മേലുള്ള പിടിവിട്ട് ഭദ്ര ദേവദാസിനു നേരെ തിരിഞ്ഞു… ..!!
ആ സമയത്ത അവളുടെ മുഖഭാവം കണ്ട ദേവദാസിലൊരുൾകിടിലം ഉണ്ടായി …!!
“എന്തിനാണ് സാർ, എന്നെ നിങ്ങൾ തടയുന്നത്..? ഞാനിവനു ദാഹിച്ച വെള്ളം കൊടുക്കാത്തതിനോ ..?
“ആണോ…,,ആണെങ്കിൽ കേട്ടോളൂ ശരിക്കും, സാറെന്നല്ല ആരുപറഞ്ഞാലും എന്റ്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ ഇവൻ പറയുന്നതുവരെ ഒരു തുള്ളി വെള്ളം ഞാനിവനു കൊടുക്കില്ല..!!
കൊടുക്കാൻ സമ്മതിക്കുകയും ഇല്ല. ..!!
“ഇവനും അറിയണം,വേദനയും ദാഹവും വിശപ്പുംഎല്ലാം..,,അറിയിക്കും ഞാനതിവനെ…!!
“അടച്ചിട്ട മുറിയിൽ കൈകാലുകളൊന്നനക്കാൻ പോലും പറ്റാതെ, വിശപ്പും ദാഹവും സഹിച്ച് പ്രാണനെപ്പോൾ, എങ്ങനെ നഷ്ടപ്പെടും എന്നറിയാതെ, പകച്ചുനിന്ന ആ പെൺകുട്ടികളെ സാറ് കണ്ടില്ലല്ലോ അവിടെ വെച്ച്..,, ഞാൻ കണ്ടതാണ്…,അതുകൊണ്ട് ഈ കാര്യത്തിൽ തീരുമാനം എന്റ്റേതാണ്….,, ഈ ഭദ്രാ ഐ പിഎസിന്റ്റെ….!!
“ഇതിന്റെ പേരിൽ, സാറിനെന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം..,, പക്ഷേ ഇപ്പോൾ ഇവിടെ ഞാനും എന്റെ തീരുമാനങ്ങളും ആണ് ശരി,അതേ നടക്കുകയും ഉള്ളു.,,
പറഞ്ഞതും ഭദ്ര നിലത്തൂടെ ഒഴുകിപരന്ന വെള്ളം, നാവുനീട്ടി കുടിയ്ക്കാൻ ശ്രമിക്കുന്ന പീറ്ററിനെ വലിച്ചുയർത്തി മറുഭാഗത്തേക്ക് ഊക്കോടെ തളളിയിട്ടു…!!
“കുടിക്കില്ല പീറ്ററേ നീ വെള്ളം, നനയില്ല നിന്റ്റെ തൊണ്ട…..!
ഭദ്രയുടെ വാക്കുകൾ കേട്ടൊരു നിമിഷം ദേവദാസ് അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു. ..,,
അവൾ പറഞ്ഞതൊരു ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായതും അയാൾ ഒന്നു പറയാതെ അവി ടെ നിന്ന് പിൻതിരിഞ്ഞുപോവുന്നത് പീറ്റർ ഭയത്തോടെ കണ്ടു…!!
ഭദ്രയുടെ മുഖത്തൊരു ക്രൂരമായ ചിരിവിടരുന്നതു കണ്ടതും പീറ്റർ ഞെട്ടലോടെ മനസ്സിലാക്കി, തന്റ്റെ അവസാനം അതിനിടെ വെച്ച് ഭദ്രയുടെ കൈകൾ കൊണ്ടാണെന്ന്..!!
“ഷാനവാസ്..,,, ഭദ്ര വിളിച്ചതും ഷാനവാസ് ഞെട്ടി.
ഡിജിപിയുടെ മുഖത്ത് നോക്കി ഇത്രയും പരുഷമായവൾ സംസാരിക്കുന്നത് കേട്ടവനും ഗിരീഷും പകച്ചു പോയിരുന്നു. ..!!
“ഷാനവാസ് , ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോ ഇവനോട്..,,
“ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാനിവൻ താമസിച്ചാൽ പിന്നെ രണ്ടാമതൊരു ചോദ്യം ഇവനോട് ആരും ചോദിക്കേണ്ടി വരില്ല…, കൊല്ലും ഞാനിവനെ ആ നിമിഷം ഈ സെല്ലിൽ വെച്ച് തന്നെ. .!!
“ഇവനെപോലൊരുത്തന്റ്റെ മരണം ആത്മഹത്യ ആക്കിതീർത്താൽ ചോദിക്കാനൊരു പട്ടിയും വരില്ല..!!പറഞ്ഞു കൊണ്ട് ഭദ്ര ജീൻസിന്റ്റെ പുറകിൽ നിന്ന് റിവോൾവർ എടുത്ത് കയ്യിൽ പിടിക്കവേ പീറ്ററിനൊപ്പം തന്നെ ഷാനവാസിലും ഗിരീഷിലും ഒരു വിറയലുണ്ടായി, കാരണം ഭദ്രയുടെ മുഖഭാവം കണ്ടാൽ അവളത് ചെയ്തിരിക്കും എന്ന് ഉറപ്പായിരുന്നു..!!
“ആ…,പീറ്ററേ പറയാൻ മറന്നു, ഞങ്ങൾ നേരത്തെ സംസാരിച്ചത് നീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, നിന്റ്റെ തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ അടിയിൽ പുറം ലോകം കാണാതെ നീ ഉണ്ടാകിയെടുത്ത ആ രഹസ്യ അറ ഞങ്ങൾ കണ്ടു പിടിച്ചു ..,ആ പെൺകുട്ടികളെയും രക്ഷിച്ചു..!!
ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ പീറ്റർ അവളെ തന്നെ നോക്കി. ..!!
“അവരെ അവിടെ കണ്ടപ്പോൾ മുതൽ നിന്നോടെനിക്ക് തോന്നിയ പക ഞാനിപ്പോൾ തീർത്താൽ ,നീ തീർന്നു പീറ്ററേ… പക്ഷേ..,
അവളൊന്ന് നിർത്തിയവനെ നോക്കി. ..
“എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് നിന്നിൽ നിന്ന്.., അതുകഴിഞ്ഞ് ഞാൻ തീരുമാനിക്കും എന്തു വേണമെന്ന്..,,
“നിന്റ്റെ തന്ത ജോസപ്പനു ബോധം വീണപ്പോൾ അയാൾ പറഞ്ഞു തന്നു ആ പെൺകുട്ടികളിൽ നിങ്ങൾ നടത്തിയ പരീക്ഷണമരുന്നുകളുടെ വിവരങ്ങൾ, ഇനിയെനിക്കറിയേണ്ടത് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നിങ്ങൾ എത്തിയതിനെ കുറിച്ചാണ്…,,
ആരുടെ തലയിലാണ് ഇത്രയും നീചമായൊരാശയം ആദ്യം ഉടലെടുത്തത് പറ…?
ചോദിച്ചുകൊണ്ട് ഭദ്ര അവനെ തറപ്പിച്ചു നോക്കി. ..
“പീറ്റർ ഒരു ചോദ്യം ഒരിക്കൽ മാത്രം.., രണ്ടാമതൊരു ചോദ്യമില്ല…!!
പറഞ്ഞു കൊണ്ട് ഭദ്ര റിവോൾവർ കയ്യിലിട്ടു കറക്കി…,,
“മാഡം , അത് അങ്ങനെ ഒരാശയം ആദ്യം തോന്നിയത് ലീനയ്ക്കാണ്..,, പേടിയോടെ പീറ്റർ പറഞ്ഞു. .
” ഓകെ ബാക്കി മുഴുവൻ നിർത്താതെ പറ…,,അവൾ പറഞ്ഞു
“ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാതിരുന്നപ്പോൾ നടത്തി നോക്കിയ പരിശോധനയിലാണ് ലീനയുടെ ഗർഭപാത്രത്തിനൊരു കുഞ്ഞിനെ ഉൾക്കൊള്ളാൻ മാത്രം ശക്തിയോ, വികാസമോ ഇല്ല എന്ന് ആദ്യം മനസ്സിലായത്…,അതിനുവേണ്ടി ട്രീറ്റുമെന്റ്റുകൾ ഞങ്ങൾ തന്നെ നടത്തി..,,,
“ഓ…നിങ്ങൾ രണ്ടാളും ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളാണല്ലോ. .,,,ഭദ്ര പകയോടെ അവനെ നോക്കി..
“അങ്ങനെ നടത്തിയ ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിലെപ്പോഴോ ലീനയിൽ ഇത്തരം ഒരു ചിന്താഗതി കടന്നു വന്നു..,,
“എത്തരം ചിന്താഗതി..? ഷാനവാസ് ഇടയ്ക്ക് ചോദിച്ചു. .
“ഗർഭപാത്രം കൂടുതൽ വികസിപ്പിക്കാൻ സാധിച്ചാൽ അതിലൂടെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കുമല്ലോന്ന്. ..,,
“അതിനു ഗർഭപാത്രമൊരുപാടൊന്നും വികസിപ്പിക്കേണ്ടതില്ല പീറ്റർ , കാരണം നമ്മുടെ നാട്ടിൽ തന്നെ സാധാരണ സ്ത്രീകൾ ഇപ്പോൾ മൂന്നും നാലും, അപൂർവ്വമായി അതിലധികവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ട്..,,ഇവിടെ പക്ഷേ അതല്ലായിരുന്നു നിങ്ങളുടെ ലക്ഷ്യം..!!
“നിങ്ങൾ നടത്തിയത് വെറും ഒരു കുഞ്ഞിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ അല്ല…,,,ജീനുകളിൽ പരീക്ഷണങ്ങൾ നടത്തി പുതിയ എന്തോ ഒന്ന് കണ്ടെത്താനല്ലേടാ നിങ്ങളാ കുട്ടികളെ കൊലയ്ക്ക് കൊടുത്ത് പരീക്ഷണങ്ങൾ നടത്തിയത്…!!
ചോദിച്ചു കൊണ്ട് ഭദ്ര പീറ്ററിനു നേരെ റിവോൾവർ ചൂണ്ടിയതും വിറച്ചു പോയി എല്ലാവരും. …!!
കാരണം സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞവളെ പോലെ ഭദ്രയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..,,,
ഏതുനിമിഷവും അവളാ തോക്കിൽ നിന്ന് വെടിയുതിർക്കും എന്ന് കണ്ടതും പീറ്റർ ഭയത്തോടെ നിലത്തേക്ക് വീണ് ഭദ്രയുടെ കാലിൽ കെട്ടി പിടിച്ചു…….!!
തുടരും….