സീമന്തരേഖ ~ ഭാഗം 10, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അനന്തന്റെ മുറിയിലേക്ക് പതിയെ എത്തി നോക്കിയതും ആള് ഉറക്കം പിടിച്ചിരുന്നു. ശബ്ദമുണ്ടാക്കാതെ മാലുവിന്റെ കൈയ്യും പിടിച്ച് അടുക്കള വാതിൽ പോയി തുറന്നു.

“”” ആദ്യമേ പറഞ്ഞതാ വീട്ടിൽ കേറി ഒളിക്കാൻ.. കേട്ടില്ല…”””

തലയ്ക്കടിച്ച് കൊണ്ട് പറയുന്ന കണ്ണനെ നോക്കി സീത അവിഞ്ഞ ഒരു ചിരി ചിരിച്ചു.

“”” ചേച്ചിയമ്മേ…”””

മാലു അവളുടെ തോളിലൂടെ കൈയ്യിട്ടു. അവളെ എടുത്ത് കൊണ്ട് സീത ആ കുഞ്ഞു കവിളിലായി തുരുതുരാ ഉമ്മ വച്ചു.

അപ്പോഴും കനപ്പിച്ച് കൈയ്യും കെട്ടി നിൽക്കുവായിരുന്നു കണ്ണൻ.

“””നിന്റെ ചേട്ടായിക്ക് എന്ത് കലിപ്പാ മാലു? എന്റെ കണ്ണൻ പാവമായിരുന്നു. ഇത് ഏതാ കലിപ്പൻ?”””

അവളെ മുഖം ചുളുക്കി നോക്കി കൊണ്ട് സീത ചോദിച്ചതും വായ പൊത്തി ചിരിക്കുകയായിരുന്നു മാലു.

“”” ആരും കാണാതെ വീട്ടിൽ കേറ്റിയത് ഞാൻ.എന്നിട്ട് എന്നെ തന്നെ കളിയാക്കണം..”””

മുഖം വീർപ്പിച്ച് കൊണ്ട് തിരിഞ്ഞ് നടന്ന കണ്ണനെ പിറകിൽ കൂടി പോയി ചേർത്ത് പിടിച്ചു സീത..

“””അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ? നീ ചേച്ചിയമ്മയുടെ കള്ള കണ്ണനല്ലേ..”””

“”” പോ മിണ്ടാൻ വരണ്ട… ഞങ്ങളെ ഇത് വരെയായിട്ടും കാണാൻ വന്നിലല്ലോ.. പിണക്കമാ…”””

“”” അതേ… മാലു മോള് മിച്ച് യൂ…”””

“”” എടീ കുറുമ്പി നീ ഇംഗ്ലീഷും പഠിച്ചോ..? ചേച്ചിയമ്മയും നിങ്ങളെയൊക്കെ മിസ് ചെയ്തല്ലോ…”””

“”” എന്നിട്ടെന്താ വരാഞ്ഞേ…?”””

“”” അത്… ചേച്ചിയമ്മ ചേച്ചിയമ്മയുടെ അമ്മയുടെ അടുത്തായിന്നു. ചേച്ചിയമ്മയുടെ അമ്മക്ക് ചുഖമില്ലായിരുന്നു.”””

“”” എന്നിട്ടിപ്പോ ചുഖായോ?”””

കൊഞ്ചലോടെ ചോദിക്കുന്ന മാലുവിന്റെ കവിളിൽ തട്ടികൊണ്ടവൾ കോണി പടിയിലായി ഇരുന്നു.

“”” മംമ്… സുഖായി. ഇപ്പോൾ ഒരു വേദനയും ഇല്ലാത്ത സ്ഥലത്താ അമ്മ.. നിങ്ങളുടെ അച്ഛമ്മയുടെ കൂടെ..””

ദൂരേക്ക് ദൃഷ്ടി പായിച്ച് കൊണ്ട് പറയുന്ന സീതയെ കണ്ണനൊന്ന് നോക്കി.

“”” അച്ഛമ്മ തമ്പായിന്റെ അടുത്ത് പോയിരിക്കുവാനാ അച്ഛായി പറഞ്ഞേ.. അപ്പോ ചേച്ചിയമ്മയുടെ അമ്മയും തമ്പായി നെ കാണാൻ പോയോ…?”””

“”” നിന്നോടല്ലേ ഞാൻ പഠിക്കാൻ പറഞ്ഞേ… പോയി പഠിക്ക് മാലു..”””

കാര്യം മനസിലായ കണ്ണൻ വിഷയം മാറ്റാനായി മാലുവിനോട് ചൂടായി..

“”” ഇല്ല… എനിക്ക് ചേച്ചിയമ്മന്റെ കൂടെ കളിക്കണം..”””

സീതയെ പൊതിഞ്ഞ് പിടിച്ച് കൊണ്ട് മാലു പറഞ്ഞു.

“”” ഔവ്….”””

ഒന്ന് തുള്ളി കൊണ്ട് സാരി തട്ടുന്ന സീതയെ മാലുവും കണ്ണനും സംശയത്തോടെ നോക്കി.

“”” നീറ് ഉണ്ടായിരുന്നു പിന്നാമ്പുറത്ത്…”””

കണ്ണുരുട്ടുന്ന കണ്ണനെ നോക്കി ചെറുതായി ഇളിച്ച് കൊണ്ട് സീത സാരി കുടഞ്ഞു.

“”” ഞാനാദ്യമേ പറഞ്ഞതാ അച്ഛായി തിരക്ക് കഴിഞ്ഞ് വരുന്നതിന് മുമ്പ് വീട്ടിൽ കയറാൻ.. കേട്ടില്ല…”””

“””അയ്യടാ… അപ്പോൾ കയറിയാ ഇതൊക്കെ പിന്നാര് വാങ്ങും?”””

കയ്യിലിൽ നിന്ന് വീണ കവറുകൾ കാണിച്ച് കൊണ്ട് സീത ചോദിച്ചു.

“”” എല്ലാം വാങ്ങിയോ ചേച്ചിയമ്മേ..?”””

കവറുകളിലേക്ക് നോക്കി കൊണ്ട് കണ്ണൻ ചോദിച്ചു.

“”” ഇല്ലടാ.. ഇത് പച്ചക്കറിയാ.. കേക്ക് ഭദ്രട്ടൻ വാങ്ങും.. ജാനിയമ്മ വരില്ലേ..?”””

“”” രാവിലെ വരും.. ഇപ്പോൾ പോയി കിടന്നോ.. രാവിലെ നോക്കാം. ഗുഡ് നൈറ്റ്”””

കൈവീശി കൊണ്ട് മാലുനെയും ചീത്ത വിളിച്ച് നടക്കുന്ന കണ്ണനെ കണ്ട വളറിയാതെ ചിരിച്ച് പോയി. ഈ നാല് വർഷം അവനെ ആ കുട്ടികുറുമ്പനിൽ നിന്നും പക്വതയുള്ളവനാക്കിയിരിക്കുന്നു.

കണ്ണുകൾ അനന്തന്റെ മുറിയിലേക്ക് പാഞ്ഞ് കൊണ്ടിരുന്നു. ഒരു മിന്നായം പോലെ കുറച്ച് മുമ്പേ കണ്ടതാണ്. ആളാകെ മാറിപോയിരിക്കുന്നു. താടിയൊക്കെ വെട്ടിയൊതുക്കിയിട്ടുണ്ട്. പഞ്ചപാവ സ്വഭാവമൊക്കെ മാറി ഇപ്പോൾ നല്ല ശൗര്യം വന്നിട്ടുണ്ട്.

മുറിയിലേക്ക് കടക്കുന്നതിന് മുമ്പായി തുറന്ന് കിടക്കുന്ന വാതിലിലൂടെ പാളി നോക്കി. സുഖനിദ്രയിലാണ്. വെറുതെ ആ മുടിയിഴകളിൽ ഒന്ന് തലോടി. അനന്തന്റെ കൈയിലെ കത്തിലേക്ക് കൈകൾ പോയതും ഒന്ന് തിരിഞ്ഞ് കിടന്നു. ഉറക്കത്തിന് ഭംഗം വരുത്തണ്ട എന്ന് കരുതി അകത്തെ ലൈറ്റ് ഓഫാക്കി തിരിച്ച് മുറിയിൽ കയറി.

?????

ആരുടെയോ ശബ്ദവും കുറ്റപ്പെടുത്തലും കേട്ടാണ് അനന്തൻ ഉറക്കമുണരുന്നത്.. മുന്നിലായി ചൂലും പിടിച്ച് രുദ്രഭാവം പൂണ്ട് നിൽക്കുന്ന സീതയെ കണ്ടതും കണ്ണ് ഒന്നമർത്തി തുടച്ചു.

“”” എന്ന് തുടങ്ങി മിസ്റ്റർ അനന്തൻ ഈ ശീലം?”””

കൈയിലെ സിഗരറ്റ് കുറ്റികൾ നീട്ടികൊണ്ട് പുറത്തിട്ട് ചൂല് കൊണ്ട് നിർത്താതെ അടിക്കുന്നവളെ അന്തം വിട്ട് നോക്കി നിൽക്കുവായിരുന്നവൻ.

“”” ഞാൻ ഇപ്പോഴും ഉറക്കത്തിലാണോ?”””

തല ഒന്ന് കുടഞ്ഞ് കൊണ്ട് അവളെ ഒന്ന് കുലുക്കി. അനന്തന്റെ കരണം നോക്കി ഒന്ന് കൊടുത്തതും അവൻ കവിളും പൊത്തി പിടിച്ച് സന്തോഷവും ദേഷ്യവും കലർന്ന ഭാവത്തിൽ അവളെ നോക്കി.

“””നീയെന്താ ഇവിടെ? എവിടെയായിരുന്നെ ടീ ഇത്രയും കാലം? മനുഷ്യനെ ഇത്രയും കാലം തീ തീറ്റിച്ചിട്ട്…”””

മുണ്ട് മടക്കി കുത്തി അവളുടെ കഴുത്തിൽ കുത്തി പിടിച്ച് കൊണ്ടവൻ അലറി പൊളിച്ചു.

തിരിച്ച് അവന്റെ വയറ്റിനിട്ട് ഒന്ന് കൊടുത്ത് കൊണ്ടവൾ അവന്റെ പുറത്ത് കയറിയിരുന്ന് കൈ കുഴയുന്നത് വരെ കുത്തി കൊണ്ടിരുന്നു.

“”” ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ… ഇതെപ്പോ തുടങ്ങി..”””

“”” എടീ പുറത്ത് നിന്ന് എഴുന്നേൽക്കടീ..എന്റെ നടു”””

“”” ഉത്തരം പറയാൻ….”””

ഒന്നും കൂടി ശക്തിയിൽ കൊടുത്തതും അനന്തൻ ഒന്ന് ഒച്ച വച്ചു..

“”” ദേ ഒച്ച വച്ച് പിള്ളേരെ പേടിപ്പിക്കാതെ… അവർ എഴുന്നേറ്റിട്ടില്ല..”””

“”” പിന്നെ വേദനിച്ചാൽ എന്താക്കാനാ? പൊട്ടിചിരിക്കണോ..? ഒന്ന് എഴുന്നേറ്റ് മാറടി..നിന്റെ തടി മുഴുവൻ താങ്ങാൻ വയ്യ…”””

മനസിലാതെ മാറി കൊടുത്തതും ഒരു നെടുവീർപ്പിട്ട് കൊണ്ടവൻ കിടക്കയിലേക്ക് മറിഞ്ഞു.

“””നീയെപ്പോ വന്നു…?”””

നടു തടവി കൊണ്ടവൻ അവളോട് പതിയെ ചോദിച്ചു.

“”” ഇന്നലെ. ഇതെപ്പോ തുടങ്ങി?”””

വീണ്ടും കണ്ണുരുട്ടി കൊണ്ടവൾ ചൂലുയർത്തി.

“”” തല്ലണ്ട.. നിർത്തി..! ടെൻഷൻ വരുമ്പോൾ മാത്രം വലിക്കുന്നതാ…”””

“”” നല്ല ദിവസായിട്ട് എന്നെ കൊണ്ടൊന്നും പറയിക്കണ്ട.. കുട്ടികൾ കൂടെയുണ്ട് എന്ന ബോധവും ഇല്ലേ.. വേണ്ടാത്ത ദുശ്ശീലവും പഠിച്ച് വന്നിരിക്കുവാ…”””

അവന് നേരെ ചൂല് വലിച്ചെറിഞ്ഞ് കൊണ്ട് കലിതുള്ളി പോകുന്നവളെ ഒന്ന് തല ചെരിച്ച് നോക്കി കൊണ്ടവൻ കുളിക്കാൻ കയറി.

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോഴാണ് മാലു അവന്റെ കാലിൽ പിടിച്ച് തൂങ്ങിയത്.

“”” ആരിത് മാലു മോളോ? കുളിച്ച് കുപ്പായമൊക്കെ ഇട്ടല്ലോ? ഇതേത് കുപ്പായം.. അച്ഛായി കണ്ടിട്ടിലല്ലോ ഇത്?””

“”” പുതിയതാ.. ചേച്ചിയമ്മ വാങ്ങി തന്നതാ…”””

“”” ഓ… അതേ ഈ ചേച്ചിയമ്മ എപ്പോഴാ വന്നേ..?”””

“”” ഇന്നലെ രാത്രി…”””

“”” വേഗം ബാ.. അവിടെ കേക്ക് മുക്കണം”””

“”” കേക്കോ..എന്തിനാ?”””

“”‘ബാ….”””

മറുപടി പറയാതെ മാലു അവനെ പിടിച്ച് വലിച്ചു. താഴെ എത്തിയപ്പോൾ ഒരു നിമിഷം അനന്തൻ അന്തം വിട്ട് പോയി. എല്ലാരും പുറത്ത് ഉണ്ട്. ഭദ്രനും അവന്റെ അമ്മയും ഭാര്യയും പിന്നെ അവന്റെ മകൾ വീണയും

“”” വീണ മോളെപ്പോ വന്നു?”””

അവളെ കോരിയെടുത്ത് കൊണ്ട് ഭദ്രന്റെ അരികിലേക്ക് നടന്നു.

“””എന്താടാ എല്ലാരും അറിയിക്കാതെ?”””

ചുറ്റുപാടും അലങ്കരിച്ച തോരണങ്ങളെല്ലാം ഒന്ന് നോക്കിയാണ് അനന്തൻ ചോദിച്ചത്.

“”” കാര്യമുണ്ടെന്ന് കൂട്ടിക്കോ..”””

ഒരു കള്ള ചിരി ചിരിച്ച് കൊണ്ട് അവൻ മുന്നിലേക്ക് കണ്ണ് കാണിച്ചു.. അവിടെ പരിഭവ കെട്ടഴിക്കുന്ന ജാനിയമ്മയെയും ജാനിയമ്മയെ മെരുക്കാൻ ശ്രമിക്കുന്ന സീതയെയും കണ്ടപ്പോൾ കുസ്യതി യോടെ അവർക്കരികിലേക്ക് നടന്നു.

“”” എന്നാലും ഇത്ര കാലായിട്ടും തിരിച്ച് വരാൻ തോന്നിയിലല്ലോ നിനക്ക്? എന്നിട്ടിപ്പോ ഒരു സാരിയും കൊണ്ട് വന്നിരിക്കുന്നു എന്നെ പതപ്പിക്കാൻ”””

ദേഷ്യത്തോടെ സീതയെ കനപ്പിച്ച് നോക്കി കൊണ്ട് ജാനകിയമ്മ കണ്ണുനീർ തൂകി. അടുത്തായി തലയിൽ കൈവച്ച് നിൽക്കാണ് സീത.

“”” എന്റെ പൊന്ന് ജാനകി ചേച്ചി..ഇങ്ങനെ വിഷമിക്കാതെ..ഞാൻ വന്നില്ലേ.. നോക്ക്.. എനിക്ക് വല്ല മാറ്റവും ഉണ്ടോ?..പിന്നെന്താ”””

“”” എല്ലാം അഭിനയമാ ജാനിയമ്മേ.. നമ്മളെ വേണ്ടാത്തത് കൊണ്ടാ ഉപേക്ഷിച്ച് പോയത്. നമ്മൾ പാവങ്ങൾ..”””

“”” ദേ അനന്തേട്ടാ… ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ…”””

കണ്ണുരുട്ടി കൊണ്ട് സീത അനന്തനെ തുറുപ്പിച്ച് നോക്കിയതും അവൻ കുറച്ച് കൂടി കൂട്ടി പറഞ്ഞു.

“”” ആർക്കറിയാം ഇപ്പോൾ മുത്തശ്ശി ഇലല്ലോ.. ഇനി നമ്മളെ കൊന്ന് സ്വത്ത് മൊത്തം അടിച്ചെടുക്കാൻ വന്നതാണോന്ന്”””

അപ്പോഴേക്കും സീതയുടെ കണ്ണ് നിറഞ്ഞ് തൂവിയിരുന്നു. സംഭവം ഒതുക്കാനായി ജാനിയമ്മ ഇടയിൽ കേറി..

“”” രണ്ടാളും നിർത്ത്..എന്താ അനന്താ ഇത്? നിനക്കറിയാലോ സീതയെ?എന്നിട്ട് ഇങ്ങനെ പറയാമോ?”””

“”” ഞാൻ സത്യമാ പറഞ്ഞത്. അന്ന് ഇവളെ വിളിക്കാൻ പോയ എന്നോട് മുഖത്ത് നോക്കിയല്ലേ പറഞ്ഞത് വരില്ലെന്ന്.. മക്കളുടെ കാര്യം വരെ പറഞ്ഞപ്പോൾ ഇവൾ പറഞ്ഞത് അവർക്ക് വേണ്ടി വേറെ ആയയെ വെക്കാനാ.. അതിനർത്ഥം നമ്മളാരെയും അവൾ സ്വന്തമായി കണ്ടിട്ടില്ലെന്നല്ലേ.. അത് കൊണ്ട് തന്നെയാ ആരെയും അറിയിക്കാതെ എവിടെയോ പോയി ഇപ്പോൾ ഒരു കൂസലുമില്ലാതെ വലിഞ്ഞ് കേറി വന്നിരിക്കുന്നു. നീയെന്താ കരുതിയെ ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ. നീ ഒന്ന് പുഞ്ചിരിച്ചാൽ എല്ലാം മറക്കുമെന്നോ… ഈ അനന്തനെ ആ കൂട്ടത്തിൽ പെടുത്താൻ നോക്കണ്ട നീ..””

“”” അനന്താ നീയൊന്നടങ്ങിയെ…”””

ഭദ്രൻ അനന്തനെ പിടിച്ച് വലിച്ച് കൊണ്ട് പോയതും സീത കരഞ്ഞ് കൊണ്ട് മുകളിലേക്ക് ഓടി കയറിയിരുന്നു.

“”” ഈ പിള്ളേരെന്താ ഇങ്ങനെ? നല്ലൊരു ദിവസമായിട്ട്… അതും ചളമാക്കി”””

?????

“”” എന്റെ കൈയ്യിൽ നിന്ന് വിട് ഭദ്രാ..”””

കൈ തട്ടിമാറ്റി കൊണ്ട് അനന്തൻ നിലത്ത് വീണ് കിടക്കുന്ന ചാമ്പയ്ക്ക പെറുക്കാൻ തുടങ്ങി.

“””നീയെന്തിനാ അനന്താ അങ്ങനൊക്കെ പറഞ്ഞേ.. പാവം നല്ല വിഷമമായി കാണും. എത്ര സന്തോഷത്തോടെയാ അവൾ ഇവിടെ വന്നത് എന്നറിയോ?”””

“”” അപ്പോ ഞാനനുഭവിച്ച സങ്കടത്തിന് ഇവിടെ ഒരു വിലയുമില്ലേ? അവൾ അന്ന് പറഞ്ഞത് എനിക്കൊരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല.എന്നിട്ടും അവൾ പറഞ്ഞതിന് വല്ല കാരണവും കാണും എന്ന് തന്നെ പ്രതിക്ഷിച്ചു. അവളെ തേടി വന്നു ഞാൻ.. പക്ഷേ അവൾ ഒരു വാക്കു പോലും പറയാതെ എങ്ങോട്ടോ പോയി…”””

“””നിനക്ക് ഒന്നും അറിയില്ല എന്ന് പറ.. അവളൊന്നും പറഞ്ഞിട്ടിലല്ലേ. വെറുതെയല്ല കിടന്ന് ബഹളം വച്ചത്.. നീ കരുതുന്നത് പോലെയൊന്നുമല്ല കാര്യം.”””

ഒരു സംശയത്തോടെ അനന്തൻ ഭദ്രനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് കൈ തട്ടി എഴുന്നേറ്റു.

“””നീയവളോട് ഒന്ന് സംസാരിക്ക്.. ഞാനായിട്ട് ഒന്നും പറയുന്നില്ല. പിന്നെ ഇവിടെ കാണിച്ച പോലെ വീണ്ടും അടിയുണ്ടാക്കാതെ മര്യാദക്ക് സംസാരിക്കണം..”””

അനന്തനെ കനപ്പിച്ച് നോക്കി കൊണ്ട് ഭദ്രൻ പുറത്ത് ഓടികളിക്കുന്ന മക്കളുടെ കൂടെ കളിക്കാൻ കൂടി.

മുകളിലായി അടഞ്ഞിരിക്കുന്ന മുറിയിൽ തട്ടുമ്പോൾ വല്ലാത്തൊരു വേവലാതി അവനിൽ വന്ന് മൂടി.

“”” ടീ… വാതിൽ തുറക്ക്…”””

വാതിലിൽ ശക്തിയിൽ മുട്ടിയതും അകത്ത് നിന്ന് എന്തോ പൊട്ടിക്കുന്ന ശബ്ദം കേൾക്കായിരുന്നു.

“”” ദേ… എന്റെ വീടാ ഇത്..നിനക്ക് തല്ലി പൊട്ടിക്കണമെങ്കിൽ സ്വന്തം വീട്ടിൽ പോടീ…”””

“”” താൻ പോടോ… ഞാൻ ഇനിയും പൊട്ടിക്കും”””

അവൾ ദേഷ്യത്തോടെ എന്തോ എറിയുന്ന ശബ്ദം കേട്ടതും അനന്തൻ വാതിലിൽ നിർത്താതെ തട്ടികൊണ്ടിരുന്നു.

“”” മര്യാദക്ക് വാതിൽ തുറന്നോ..ഞാനെങ്ങാനും വാതിൽ പൊളിച്ചാൽ നീ എന്റെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടേ പോവുള്ളൂ…”””

ചെറിയ ഭീക്ഷണി മുഴക്കിയതും വാതിൽ താനെ തുറന്നു.. അകത്ത് കയറിയതും അവൻ ചുറ്റുപാടും ഒന്ന് നോക്കി.

“”” ഒന്നും പൊട്ടിയിട്ടിലല്ലോ..പിന്നെയെന്ത് ഉടയുന്ന ശബ്ദമാ കേട്ടത്?”””

അടുത്തായി അവനെ നോക്കി കൊണ്ട് ബലൂൺ വീർപ്പിക്കുന്ന സീതയെ അപ്പോഴാണ് അനന്തൻ കണ്ടത്.

“””ശ്ശെടാ ഇത് പൊട്ടുന്ന ശബ്ദം ആയിരുന്നോ?”””

അവനെ ശ്രദ്ധിക്കാതെ ബലൂൺ വീർപ്പിച്ച് താഴേക്ക് പോകാൻ നിന്ന സീതയെ അനന്തൻ പിടിച്ച് വച്ചു.

“”” എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”””

“”” എനിക്ക് കേൾക്കണ്ട”””

കപട ദേഷ്യത്തോടെ മുഖം ചുളിച്ച് നിൽക്കുന്ന സീതയെ കണ്ട് അടക്കിപിടിച്ച ചിരിയോടെ അനന്തൻ ബലൂൺ വീർപ്പിച്ച് കൊണ്ടിരുന്നു.

ഒന്ന് ഒളികണ്ണിട്ട് നോക്കിയ സീത തന്നെ ഗൗനിക്കാതെ നിൽക്കുന്ന അനന്തനെ കണ്ട് ചവിട്ടിതുള്ളി കൊണ്ട് അവനരികിലായി ഇരുന്നു.

“”” എന്താ സംസാരിക്കേണ്ടത്? വേഗം പറ.. എനിക്ക് പണിയുണ്ട്”””

മുഖത്ത് ഗൗരവം വരുത്തി കൊണ്ട് സീത ജനാലയിലൂടെ മക്കളെ നോക്കി കൊണ്ടിരുന്നു.

“”” എവിടെയായിരുന്നു ഇത്രയും കാലം? എന്തിനാ അന്ന് അങ്ങനെ പറഞ്ഞത്? വന്നൂടായിരുന്നോ എന്റെ കൂടെ?”””

ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അത് മനസിലാക്കിയെന്നോളം സീത അവന്റെ കൈയിൽ തട്ടി ആശ്വസിപ്പിച്ചു.

“”” അന്ന് എനിക്കങ്ങനെ പെരുമാറാനാ തോന്നിയത്. ഒരു അന്തവുമില്ലാത്ത ജീവിതമല്ലായിരുന്നോ അനന്തേട്ടാ.. അതിനിടയിൽ ഞാനും ഒരു ഭാരമാവേണ്ട എന്ന് കരുതി. മാത്രവുമല്ല എന്നെക്കാളും മക്കൾക്കായിരുന്നു അനന്തേട്ടന്റെ ആവശ്യം..അതാ വരാഞ്ഞത്. അന്ന് അങ്ങനെ പറയുമ്പോഴും ഉള്ളിൽ അനന്തേട്ടന്റെ മനസിൽ ലക്ഷ്യബോധം ഉണ്ടാക്കണമെന്നേ കരുതിയുള്ളൂ.. അത് സാധിച്ചു. അനന്തേട്ടൻ മക്കളെയും കൂട്ടി പോവുന്നതിന്റെ തലേന്ന് ഭദ്രട്ടൻ വന്നിരുന്നു ഇവിടെ.. കുറെ വഴക്ക് ഉണ്ടാക്കിയിട്ടാ ചേട്ടന്മാര് എന്നെ കാണാൻ സമ്മതിച്ചത്. എന്നെ കൂട്ടി കൊണ്ട് പോകാൻ വന്നതായിരുന്നു. പക്ഷേ അമ്മയുടെ അവസ്ഥ മോശമായി തുടങ്ങിയിരുന്നു. ഞാൻ കൂടി പോയാൽ ആരും അമ്മയെ തിരിഞ്ഞ് നോക്കില്ല എന്ന് തോന്നി. അതാ നിഷേധിച്ചത്. അനന്തേട്ടൻ പോയ ശേഷം വീട്ടിൽ തടവറവാസം ആയിരുന്നു. പഴയ അതേ ശിക്ഷാ മുറകൾ.. പക്ഷേ വിഷമം വന്നിരുന്നില്ല. ഉള്ളിന്റെ ഉള്ളിൽ അനന്തേട്ടൻ വരും എന്നെ കൂട്ടി കൊണ്ട് പോവും എന്ന ഉറപ്പ് ഉള്ളത് കൊണ്ടാവാം എല്ലാം സഹിക്കാൻ പറ്റി. പക്ഷേ എല്ലാം നശിപ്പിച്ച് കൊണ്ടാ ചേട്ടന്മാർ എന്നെ പ്രായമായ ഒരാളെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്. അയാളെ വയസാൻ കാലത്ത് നോക്കാൻ ഒരു നേഴ്സ്.. ഭാര്യയായാൽ പണം ലാഭിക്കാലോ.. വീട്ടുകാർക്ക് ഒരു ശല്യവും ഒഴിഞ്ഞ് കിട്ടും. രക്ഷപ്പെടാൻ പതിനെട്ട് പണിയും പഴറ്റിയെങ്കിലും നടന്നില്ല. ഒടുക്കം ചെറിയ ചടങ്ങായി കെട്ടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ ഇടപെട്ടു. സ്വത്ത് മുഴുവൻ അവരുടെ പേരിലാക്കാം എന്ന നിബന്ധനയിൽ എന്റെ കല്യാണം മുടക്കി. ഒടുക്കം സ്വത്ത് കൈവശം വന്നപ്പോൾ അമ്മയെയും കൊണ്ട് ഇറങ്ങാൻ പറഞ്ഞു. വേറെ വഴിയില്ലാത്തത് കൊണ്ട് വാദിക്കാൻ നിന്നില്ല. സ്വന്തം പേരിലുള്ളതും അവർക്ക് നൽകിയതിനാൽ പോകാൻ ഇടമില്ലാതായി.. അന്ന് അമ്മാവൻ വഴി ഒരു ജോലി ശരിയായെന്ന് അനന്തേട്ടന് ഞാൻ കത്തയച്ചില്ലായിരുന്നോ.. അങ്ങോട്ടാ പോയത്. പക്ഷേ പോകുന്ന വഴി അമ്മയുടെ സ്ഥിതി മോശമായി.പിറ്റേന്ന് തന്നെ എന്നെ തനിച്ചാക്കി അമ്മയും പോയി. തനിച്ചായി പോകുന്ന അവസ്ഥ അറിയില്ലേ അനന്തേട്ടന്..കൂടെ എന്നും നമ്മുടെ ബലമായി കരുതിയിരുന്നവർ ഒരിക്കൽ ഇല്ലെന്നറിയുമ്പോൾ ഉണ്ടാവുന്ന അവസ്ഥ അന്ന് തിരിച്ചറിഞ്ഞു. എന്താ പറഞ്ഞത് ചെയ്തത് ഒന്നും അറിയില്ലായിരുന്നു. മരവിച്ച അവസ്ഥ..”””

സീതയുടെ വിറയ്ക്കുന്ന ശരീരം കണ്ടതും അനന്തൻ അവളെ ചേർത്ത് പിടിച്ചു. ആ നെഞ്ചിലേക്ക് തലചായ്ച്ച് കൊണ്ട് കുറച്ച് നേരമവൾ ആ ഹൃദയ താളം കേട്ടു..

“”” സ്വബോധത്തിലേക്ക് വന്നപ്പോൾ ഞാൻ ദാ ഇവിടെയായിരുന്നു.ശാരദാമ്മ എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതാണെന്ന് ഞാൻ ഊഹിച്ചു. എന്റെ അവസ്ഥ മനസിലായത് കൊണ്ട് തന്നെ ഒന്നും ചോദിക്കാനോ പറയാനോ ശ്രമിച്ചിരുന്നില്ല അവർ. കുറച്ച് ദിവസം ഈ മുറിയിൽ അടച്ചിരുന്നു. പിന്നെ ജാനകി ചേച്ചിയുടെയും ഭദ്രന്റെയും നിർബന്ധം കാരണം പഠനം തുടരാൻ തീരുമാനിച്ചു. പിജി കഴിഞ്ഞ് പഠിത്തം നിർത്തിയതാ. പിന്നെ അധികകാലം ശാരദാമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ദൂരെയുള്ള ഒരു ടീച്ചിംഗ് കോഴ്സിന് ചേർന്നു. പോകുന്ന അന്ന് ശാരദാമ്മയോട് കുറേ സംസാരിച്ചു. കുറേ മാപ്പും പറഞ്ഞു പാവം. അനന്തേട്ടൻ വിചാരിക്കുന്നത് പോലെ ആള് ദുഷ്ട ഒന്നും അല്ലാട്ടോ.. ചെറിയ ഒരു സ്വാർത്ഥത.. അതായിരുന്നു ശാരദാമ്മയെ ഈ നിലയിലാക്കിയത്.. അല്ലെങ്കിൽ നമ്മൾ സ്നേഹിക്കുന്നവരുടെ കാര്യത്തിൽ നമ്മളെല്ലാം സ്വാർത്ഥരാവുമല്ലോ… അനന്തേട്ടനെ വേദനിപ്പിച്ചത് ഓർത്തോർത്ത് പറഞ്ഞ് കരഞ്ഞു. അനന്തേട്ടന്റെ പിറന്നാളിന് ഈ കൈയ്യിൽ പിടിച്ച് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം എന്ന് പറഞ്ഞതാ.. പോകുന്ന അന്ന് നിർബന്ധിച്ച് ഓരോന്ന് വാങ്ങിച്ചു തന്നു. ഇടയ്ക്ക് വിവരം അന്വേഷിക്കാൻ വിളിക്കുമായിരുന്നു. പിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാവും അതും നിർത്തി. ഞാനവിടെ പഠനം കഴിഞ്ഞ് അവിടത്തെ സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി. അതിനിടയ്ക്ക് അനന്തേട്ടൻ എന്നെ അന്വേഷിക്കുന്ന കാര്യം അമ്മാവൻ വഴി ഞാനറിഞ്ഞിരുന്നു. ഞാനാ പറഞ്ഞത് എല്ലാരോടും അനന്തേട്ടനെ ഒന്നും അറിയിക്കണ്ടെന്ന്. എന്തോ തിരിച്ച് വരാൻ തോന്നിയിരുന്നില്ല എനിക്കന്ന്. പഴയതെല്ലാം കുഴിച്ച് മൂടാൻ ശ്രമിച്ചു. എല്ലാരുമായുള്ള ബന്ധവും മുറിച്ചു. രണ്ട് വർഷത്തോളം ആരെക്കുറിച്ചു അന്വേഷിക്കാൻ ശ്രമിച്ചില്ല. യാദ്യശ്ചികമായി ശാരദാമ്മ മരിച്ചു എന്ന് നാട്ടിലെ പരിചയക്കാരനെ കണ്ടപ്പോഴാ അറിഞ്ഞത്. തിരിച്ച് നാട്ടിലേക്ക് വണ്ടി കയറിയപ്പോഴേക്കും ചടങ്ങെല്ലാം കഴിഞ്ഞിരുന്നു. ഇന്നലെ വരെ അമ്മാവന്റെ വീട്ടിലായിരുന്നു. അമ്മാവൻ ഒന്ന് കുഴഞ്ഞു വീണു. അനന്തേട്ടൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് വരാം എന്ന് കരുതി. മക്കളെ ഇന്നലെ കണ്ടു. അവരോട് ഞാനാ പറഞ്ഞത് അനന്തേട്ടനോട് പറയണ്ട പറ്റിക്കാമെന്ന്..എന്നിട്ട് എനിക്ക് കിട്ടിയതോ..? കുറേ ചീത്തയും..””

മുഖം ചുളുക്കി ഒളികണ്ണെറിയുന്ന അവളെ ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ടനന്തൻ മീശ പിരിച്ചു.

“”” ഞാൻ സ്വത്ത് തേടി വന്നതാണെന്നല്ലേ പറഞ്ഞേ.. അതേ സ്വത്ത് തേടിയാ വന്നേ… പക്ഷേ അത് അനന്തേട്ടൻ കരുതിയ ആ കടലാസ് കഷ്ണമല്ല. ദോ… പുറത്ത് ഓടി നടക്കുന്നില്ലേ രണ്ട് പീക്കിരികൾ. ആ സ്വത്തിനാ വന്നത്..”””

പറയുമ്പോഴേക്കും അവളുടെ ശബ്ദമിടറിയിരുന്നു. അവന് മുഖം കൊടുക്കാതെ കരയുന്ന കണ്ണുകളെ മക്കളിലേക്ക് പായിച്ചു സീത..

“”” ക്ഷമിക്കെടോ.. വിഷമം കൊണ്ട് പറഞ്ഞതല്ലേ..”””

പിറകിലായവളെ വാരിപുണർന്ന് കൊണ്ട് അനന്തൻ ആ കവിളിലായി ഒന്ന് മുത്തി.

“”” മ്ഹ്… എനിക്കകത്തോട്ട് വരാമോ?”””

രണ്ട് കൈ കൊണ്ടും കണ്ണ് മൂടി വാതിലിൽ നിൽക്കുന്ന ഭദ്രനെ കണ്ടതും രണ്ടാളും പരസ്പരം അകന്ന് മാറി.

“”” അതേ… അവിടെ കേക്ക് തണുത്ത് പോവും. നിങ്ങളുടെ പരിഭവവും വഴക്കും കഴിഞ്ഞെങ്കിൽ അതിന്റെ കാര്യത്തിലൊരു നീക്ക് പോക്കുണ്ടാക്കുമോ?”””

“”” പറഞ്ഞ പോലെ ശരിയാ….”””

നാവൊന്ന് കടിച്ച് കൊണ്ട് സീത അനന്തന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് താഴേക്കിറങ്ങി.

“”” എന്താ കാര്യം? എന്തിനാ കേക്ക് ഒക്കെ?”””

ഒന്നും മനസിലാവാതെ ചുറ്റും നോക്കുകയായിരുന്നു അനന്തൻ.

“”” ഇന്ന് ഒരു കാട്ടുമാക്കാൻ പിറന്ന ദിനമാ…”””

അവന് നേരെ കണ്ണിറുക്കി കൊണ്ട് മാലു മോളെ ചേർത്ത് പിടിച്ച് കൊണ്ട് സീത പറഞ്ഞതും അനന്തൻ മുന്നിലെ കലണ്ടറിലേക്ക് നോക്കി.

അതെ.. ഇന്നാണ് ഇത്രയും കാലം ഞാൻ ശപിച്ച ആ ദിനം..

ഒരു പുഞ്ചിരിയോടെ തനിക്ക് നേരെ നീട്ടിയ കത്തിയിൽ നിർവികാരത്തോടെ നോക്കി നിന്നു അനന്തൻ. കണ്ണുകൾ കലങ്ങിയിരുന്നു.

ഓർമയിലിപ്പോഴും തന്നെ ചേർത്ത് പിടിച്ച് കൊണ്ട് തന്റെ പിറന്നാളിന് കേഴുന്ന അമ്മയുടെ മുഖമാണ്.

“”” ജന്മദിനാശംസകൾ….!!!”””

കയ്യിലെ കത്തിയിലേക്ക് ഒരു കുസ്യതി യോടെ കൈ ചേർത്ത് കൊണ്ട് സീതയും മക്കളും കേക്ക് കട്ട് ചെയ്തു..

കട്ട് ചെയ്ത കുഞ്ഞി കഷ്ണം തനിക്ക് നേരെ നീട്ടി കൊണ്ട് സീത കഴിക്കാനായി ആംഗ്യം കാട്ടി.

കാഴ്ചയെ മറച്ച അനന്തന്റെ കണ്ണുനീരിനെ സാരിതലപ്പിൽ ഒപ്പി കൊണ്ട് സീത അനന്തന് നേരെ കണ്ണുചിമ്മി കാണിച്ചു.

അങ്ങ് ദൂരെ മറഞ്ഞ് നിന്ന് ശാരദാമ്മയും ഈ കാഴ്ച കണ്ട് സന്തോഷിക്കുന്നുണ്ടാവാം.

സുന്ദരമായ കുറച്ച് നിമിഷങ്ങൾ… അവന് പ്രിയപ്പെട്ടവരോടൊപ്പം.. പുതിയ ഒരു തുടക്കത്തിനായി..

തുടരും…