പനി വിരിയിച്ച പ്രണയം ~ ഭാഗം 04, എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഉടനെ തന്നെ സർന്റെ അടുത്ത മെസ്സേജ് വന്നു

“താൻ പേടികേണ്ട ഞാൻ ഉള്ള കാര്യം പറഞ്ഞു, താൻ ഒരു പാവം ആയോണ്ട് ഞാൻ തന്നെ ഒന്ന് മാറ്റിയെടുക്കാൻ ഒന്ന് close ആയി നടന്നതാണെന്ന് ഒക്കെ, എന്നാലും ആൾക്കാരുടെ ഒരു കാര്യമേ… എന്താല്ലേ, ഞാൻ ഇന്ന് അത് ആലോചിച് കുറെ ചിരിച്ചടോ”

ചിരിക്കുന്ന ഒരു emoji തിരിച് അയച്ച ഞാൻ phone ഓഫ്‌ ആക്കി, വേഗം പോയി ഈറൻ അണിഞ്ഞ കണ്ണ് തുടച് കിടന്നു

ഇനി അതിനെ പറ്റി ഒരിക്കലും ആലോചിച് തല പുകക്കില്ല എന്ന തീരുമാനത്തോടെ

അന്ന് രാത്രി ഉറങ്ങാൻ ഒരുപാട് വൈകി

എന്തെന്നിലാത്ത ചിന്തകൾ,സാറിനെ കണ്ട അന്ന് മുതൽ ഉള്ള കാര്യങ്ങൾ, പുള്ളി ജീവിതത്തിൽ കൊണ്ട് വന്ന മാറ്റം

ഒരു വലിയ നന്ദി വാക്കിനപ്പുറം കടപ്പാട് തന്നെയാണ് തോന്നിയത് പിന്നെ പ്രണയം…

ഇല്ല അതൊക്കെ വെറും തോന്നാലാണ്

മറന്നേ പറ്റു

ഒരു വിധം കണ്ണുകള ഇറുക്കി അടച്ചുകൊണ്ട് അവസാനത്തെ തുള്ളി കണ്ണുനീരും പുറത്തേക് കളഞ്ഞു

പിറ്റേന്ന് ഒന്നും സംഭിക്കാത്ത പോലെ പഴയ ആളായി തന്നെ ഓഫീസിൽ ചെന്നു

ജോലിക്കിടയിലെ ചെറിയ തമാശകളും, വിശേഷങ്ങളും ഒക്കെ ആയി ദിവസങ്ങൾ കൊണ്ട് പോകാൻ എന്നിക് പറ്റി

സാറിനെ മുഖത്തോട് മുഖം അതികം നോക്കാറില്ല. എങ്കിലും അകലച്ച തോന്നാത്ത വിധത്തിൽ ഇടപെഴുകി

ഇതിടയിൽ ഏട്ടൻ നാട്ടിലേക്ക് വന്നു

നാട്ടിൽ തന്നെ പുള്ളി ഒരു business ഒക്കെ ഇടാൻ തീരുമാനിച്ചു

ഇപ്പോ ഏട്ടൻ വീട്ടിൽ ഉള്ളതുകൊണ്ട് വീട്ടിലും ഞാൻ മിണ്ടപൂച്ച അല്ലാതായി

എന്തെങ്കിലുംക പറഞ്ഞു തല്ലുണ്ടാക്കാനും മറ്റും ഒരാളായല്ലോ

ഇതിനിടയിൽ ബസിൽ നിന്ന് വീണു കയ്യൊക്കെ ഓടിച്ചു വെച്ച ഞാൻ 1മാസം കിടപ്പിലായി അങ്ങനെ കിഷോർ സർ ആദ്യം ആയി എന്നെ കാണാൻ എന്റെ വീട്ടിലേക് വന്നു

അച്ഛനും അമ്മക്കും ഒക്കെ പുള്ളിയെ വല്ലാത്ത ഇഷ്ടം ആയി

ഏട്ടനുമായി നല്ല പോലെ കമ്പനി ആയി ഒറ്റ വരവിൽ തന്നെ

പിന്നീട് അത് വഴി പോകുമ്പോൾ ഒക്കെ എന്റെ വീട്ടിൽ സർ വന്നു

ചേട്ടനുമായി കത്തി ഒക്കെ വെച് ഇടക്കെ കുറച്ചു നേരം ഇരുന്നിട്ടൊക്കെ പോകാറുള്ളു

അങ്ങനെ എന്റെ വീട്ടുകാർക്ക് ഒക്കെ വളരെ അടുത്തറിയുന്ന ഒരാളായി പുള്ളി മാറി

അങ്ങനെ കാലം കടന്നു പോയി…

അറിയാതെ തോന്നിയ ഇഷ്ടം പുറത്തു ചാടാതെ നോക്കി കടിച്ചു പിടിച്ചു ഞാൻ നടന്നു

എന്റെ നല്ലയൊരു സുഹൃത്തായി പുള്ളിയും ഒരു മാറ്റവും ഇല്ലാതെ നടന്നു

ആ ഇടക്ക് പുള്ളിക് കല്യാണ ആലോചന തുടങ്ങി എന്ന് അറിഞ്ഞു. എന്തായാലും എനിക്കെന്താ എന്ന മട്ടിൽ ഞാൻ അത് കേൾക്കാതെ പോലെ നടന്നു. പിന്നീട് ഏട്ടൻ പറഞ്ഞു അറിഞ്ഞു കിഷോർ സാറിന്റെ കല്യാണം ഉറപ്പിചെന്ന്

എന്നോട് പറഞ്ഞില്ലല്ലോ എന്ന വിഷമം എന്നിക് തോന്നി

Phone എടുത്തപ്പോൾ എനിക്കും അയച്ചിട്ടിട്ടുണ്ട് പെണ്ണിന്റെ ഫോട്ടോയോ എങ്ങനുണ്ട് എന്നുള്ള ചോദ്യവും

Super ആയി എന്നും പറഞ്ഞു ഞാൻ phone ഓഫ്‌ ആക്കി

അന്ന് എന്തെന്നില്ലാത്ത വെറുതെ കരഞ്ഞു

വീണ്ടും മനസിനെ നിയന്ത്രിക്കാൻ ആയി ശ്രെമിച്ചു

അങ്ങനെ engagement ഒന്നും നടത്താതെ തന്നെ നേരെ കല്യാണം തീയതി കുറിച്ച്

സർ വളരെ സന്തോഷവാനയാണ് കണ്ടത്. ഓഫീസിലെ എല്ലാവരെയും വിളിച്ചു. എന്നെ ഏറ്റവും അവസാനം ആണ് വിളിച്ചത്. കൂടെ ഒരു coverum തന്നു

“തനിക് വേണ്ടി വാങ്ങിയതാ…കല്യാണത്തിന് ഇത് ഉടുത്താൽ മതി”

സന്തോഷവും വിഷമവും ഒരുമിച്ച് വന്ന അവസ്ഥ ആയിരുന്നു

എന്നിക് വേണ്ടി സാരീ ഒക്കെ വാങ്ങി വന്നതിന്റെ സന്തോഷവും

അതെ സമയം അത് ഉടുത്തു ചെല്ലേണ്ടത്….

വേണ്ട ഒന്നും ആലോചിക്കേണ്ട….

ചിരിച്ചുകൊണ്ട് സാരീ വാങ്ങി, കല്യാണ ഒരുക്കങ്ങളൊക്കെ എവിടെ വരെ ആയി എന്നൊക്കെ ചോദിച്ചു

“എല്ലാം നല്ലോണം പോകുന്നു എന്നൊക്കെ പറഞ്ഞു സർ പോയി “

അന്ന് വൈകുന്നേരം സർ മെസ്സേജ് അയച്ചു

“എന്താടോ കുറച്ചു ദിവസം ആയി താൻ ഒരു മിണ്ടാട്ടം ഇല്ലാലോ”

“അത്… തോന്നുനതാ… ഇന്ന് സംസാരിച്ചലോ “

“ഇന്ന് ഓക്കേ പക്ഷെ അതും ഒരു ഉഷാർ പോരാ… തന്നെ ഞാൻ മാറ്റിയെടുത്തപ്പോൾ ഉണ്ടായ ആ ഉഷാർ ഇപ്പോ ഇല്ലാലോ “

“അറിയില്ല… എന്താന്ന് “

“ഈ തിരക്കൊക്കെ കഴിയട്ടെ ഞാൻ റെഡി ആകികൊണ്ട് “

“ഓ ഇനി കെട്യോളെ റെഡി ആക്കിയാൽ മതി “

“ഓ… അതിനു ആദ്യം അവളെ കേട്ടട്ടെ “

“നിങ്ങൾ നല്ല മാച്ച് ആണുട്ടോ”

ഞാൻ നോർമൽ ആണെന്ന് കാട്ടാൻ സംസാരിച്ചു

“ഉവോ… ആദ്യം ആയി ആണ് ഒരാൾ ഇങ്ങനെ പറയണേ “

“Mm”

“സത്യത്തിൽ റൊമാൻസ് ഒക്കെ സ്കൂളിലും കോളേജിലും ഒന്നും നടന്നില്ല, ഇനി കല്യാണം കഴിഞ്ഞിട്ട് വേണം… പക്ഷെ ഇവൾ ഇത്തിരി സീരിയസ് ആണ് “

“അതൊക്കെ സർ വിചാരിച്ചാൽ മാറ്റിക്കൂടെ “

“ഹാ മാറ്റണം “

“പെണ്ണിന് ജിമ്മിക്കി ചേരുമോ മാഷേ “

ഒന്ന് കളിയാക്കി ആണ് ഞാൻ ചോദിച്ചത്

“അത് ഇയാൾക്കാണ് മാച്ച് “

“മ്മ്.. ആയിക്കോട്ടെ… ഞാൻ പോണു, ഭാവി കാമുകിയോട് ചാറ്റ് ചെയ്യേണ്ട വിലപ്പെട്ട സമയം ഞാൻ കളയുന്നില്ല “

“ഓഹ് അവൾ online ഇല്ലെടോ… ഉണ്ടേലും അങ്ങനെ സംസാരിക്കില്ല “

“മ്മ് “

“പിന്നെ എന്താ വിശേഷം “

“എന്ത് പറയാൻ…”

“ഓ ഒന്നുമില്ലേ…”

“ഇല്ല “.

“എന്നാൽ ശെരി good night “

“Good night”

പെട്ടന്ന് ചാറ്റ് അവസാനിപ്പിക്കണം എന്ന് എന്നിക് തോന്നി

ഇനിയും അടുത്താൽ ചിലപ്പോൾ… വേണ്ട ആലോചിക്കാൻ കൂടി വയ്യ

ഇപ്പോൾ ഞാൻ മാത്രം അറിയുന്ന ആളല്ലേ എന്റെ വീട്ടുകാർക്ക് പോലും അറിയുന്ന ഒരാൾ ആണ്

നല്ലൊരു ബന്ധം വഷളാവരുത്

അങ്ങനെ ഒക്കെ വിചാരിച്ചേങ്കിൽലും സർ എല്ലാ ദിവസവും മെസ്സേജ് അയച്ചു

ഞാനും മറുപടികൾ കൊടുത്തു

വേണ്ട എന്ന് വെച്ചിട്ടും വീണ്ടും സാറിനോട് അടുത്തുകൊണ്ടേ ഇരുന്നു

==========================

അമ്മ വന്നു തലക്ക് കിഴുക് തന്നപ്പോൾ ആണ് ബോധം വീണത്

പെട്ടന്നാണ് ഞാൻ കരിഞ്ഞ ചപ്പാത്തി നോക്കിയത്

ഒരു വർഷത്തെ കാര്യങ്ങൾ ഇങ്ങനെ ആലോചിച് എടുത്തപ്പോഴേക്കും ചപ്പാത്തി super ആയികിട്ടി

“അങ്ങോട്ട് പോ പെണ്ണെ ഞാൻ ചുട്ടോളാം” എന്നും പറഞ്ഞു അമ്മ എന്നെ ഓടിച്ചു

നേരെ പോയി പനി പിടിച ആള്ക് മെസ്സേജ് അയക്കാൻ phone എടുത്തു

ഇന്നത്തെ മെസ്സേജ് ഒന്നുകൂടെ നോക്കി

“ഹാ… എന്താണാവോ “

“ഒന്നുല്ല ചുമ്മാ…പനി പിടിച്ചു ഇരിക്കുവാ “

“ആയോ പാവം ?”

കിടന്ന് ഉറങ്ങാൻ നോക്ക് മാഷേ

“ഓ അതെനിക്കറിയാം….?”

“പിന്നെ എന്താ പ്രശ്നം”

“അഞ്ജലിയെ വിളിച്ചിരുന്നു”

അവസാനത്തെ മെസ്സേജ് കണ്ടതും എനിക്ക് പിന്നീട് എന്നിക് ഒന്നും അയക്കാൻ തോന്നിയില്ല

എന്നെ online കണ്ടതുകൊണ്ടവും സാർ തന്നെ ഇങ്ങോട്ട് അയച്ചു മെസ്സേജ്

“എവടെ പോയതാടോ “

“ചപ്പാത്തി ചുടാൻ ” . അല്ല എന്താ അഞ്ജലി വിളിച്ചിട്ട് പ്രശ്നം “

ഞാൻ ചോദിച്ചു

“എയ് ഒന്നൂല്ല… പനി ആണെന്ന് പറഞ്ഞപ്പോൾ അവൾ വെറും take rest എന്നും പറഞ്ഞു പോയി “

“അത് ശെരി പിന്നെ കിടന്ന് കരയണോ “

“?ഓഹ് അതല്ല പെണ്ണെ, ഞാൻകുറെ പ്രതീക്ഷ ഒക്കെ വെച്ചാണ് അവൾക് മെസ്സേജ് അയച്ചത് “

“ഓ റൊമാന്റിക് ആവാൻ ഭാവി വധുവിനോട്, അത് പാളിയതിന്റെ വിഷമം ആണല്ലേ സാരമില്ല “

“വിഷമം ഒന്നും അല്ല, എന്നാലും ഈ തീരുമാനം തെറ്റാണോ എന്ന് തോന്നൽ “

“അങ്ങനെ ഒന്നും ആലോചിക്കണ്ട, കല്യാണം ഇങ് അടുത്ത്,സന്തോഷം ആയി ഇരിക്ക് “

“ഹാ “

“വേറെ എന്താ “

“എയ്, എടി നീ അന്ന് പറഞ്ഞത് സത്യം ആണോ, ഞങ്ങൾ മാച്ച് ആണോ കാണാൻ,”

“അതേലോ നല്ല രസമുണ്ട് “

“എന്തോ നീ മാത്രം പറഞ്ഞുള്ളു, മാത്രമല്ല ഇനി കാണാൻ മാച്ച് ആണേലും മനസുകൊണ്ട് എന്നിക് തോന്നുന്നില്ല”

“ഓരോന്ന് ആലോചിച് കൂട്ടണ്ടാട്ടോ “

“എയ് സത്യം ആണ്, എന്നിക് എന്തോ… എന്റെ സങ്കല്പങ്ങൾക്ക് വിപരീതം ആയതുപോലെ, സത്യം പറഞ്ഞാൽ വെല്യ ജോലിയും പണവും ഒന്നും ഇല്ലാത്ത, ശെരിക്കും തന്നെ പോലെ ഒരു പാവം പൊട്ടി പെണ്ണ് മതിയായിരുന്നു എന്ന് ഒരു തോന്നൽ “

തുടരും