കണ്ണുനീർ വാർത്തു ആ രാത്രി മുഴുവൻ കഴിച്ച് കൂട്ടിയത് അവൾക് തന്നെ അത്ഭുദം ആയിരുന്നു…

തൻവി

Story written by Athira Athi

ജനുവരി ഒന്ന്….

അങ്ങനെ ഒരു വർഷവും കൂടി കടന്നു പോകുന്നു..ഓരോ നാളുകളിലും ചിന്തിക്കുന്ന ഒരു കാര്യമേ ഉള്ളു,എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ വിഷമിപ്പിച്ചു ജീവിക്കുന്നത്….ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മം..

വെറുതെ ഉള്ളിൽ ഒരു തുടിപ്പ് ഉണ്ടെന്നെ ഉള്ളൂ,ജീവൻ അവശേഷിക്കുന്നു എന്ന് തിരിച്ചറിയാൻ മാത്രം..എന്നോ മനസ്സ് മരണം കൈവരിച്ചിരിക്കുന്നൂ..

തൻവി ഓരോന്ന് ചിന്തിച്ചു കൊണ്ട് കട്ടിലിൻ്റെ കാലിൽ ചാരി ഇരുന്നു….നേരം പുലരുന്നതെ ഉള്ളൂ..ഇനി പാത്രങ്ങളോട് മല്ലിടണം…അതാണ് തുടക്കം..

പിന്നെ ,പുകപിടിച്ച അടുക്കളയിൽ നിന്നു സമയം ഇഴഞ്ഞു നീങ്ങുന്നത് കാത്ത് അക്ഷമയോടെ ഇരിക്കും..അതിനപ്പുറം ഒരു ലോകം തനിക്കില്ല…ഭൂതകാലത്തിൻ്റെ വാതിൽ തുറന്ന് അവളുടെ ബോധമണ്ഡലo അതിനുള്ളിലേക്ക് അതിവേഗം പാഞ്ഞ് പോയി..

??????????????

സ്വപ്നങ്ങളുടെ ചിറകുകളിലേറി , പാറിനടക്കുന്ന ഒരു പാവാടക്കാരി..

ചെറുപ്പത്തിൽ തന്നെ അച്ഛൻ ഇഹലോക വാസം വെടിഞ്ഞു ഞങ്ങളെ തനിച്ചാക്കി പോയി…അമ്മയ്ക്ക് അവളും അവൾക് അമ്മയും മാത്രം.ഒരുപാട് കഷ്ടപ്പെട്ടു അമ്മ അവളെ വളർത്തി വലുതാക്കി. ഡിഗ്രീ പഠനം തുടങ്ങുമ്പോഴാണ് , ദീപുവിൻ്റെ കല്യാണാലോചന വന്നത്.

കോളജിലേക്ക് പോകും വഴി അവളെ കണ്ട് ഇഷ്ടപെട്ടത് ആണെന്ന് പറഞ്ഞു.
വേറെ ഒരാളെയും തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയാറല്ല എന്ന് അവൻ പറഞ്ഞപോൾ ,അവൻ്റെ ഉള്ളിലെ പിശാചിനെ ആർക്കും മനസ്സിലായില്ല.കാ മം മൂത്ത് ,അവളിലെ സൗന്ദര്യത്തെ കീഴ്പ്പെടുത്താൻ അവൻ കണ്ട വഴിയാണ് അതെന്ന് പാവം അവർ അറിഞ്ഞില്ല..

പഠനം തുടരാൻ അനുവദിക്കണം എന്ന ഒറ്റ കരാറിൽ അവൻ്റെ താലിക്ക് വേണ്ടി കഴുത്ത് നീട്ടുമ്പോൾ,സ്വയം കഴുത്തിലേക്ക് കുരുക്കുന്ന കയറാണ് എന്നവൾ അറിഞ്ഞില്ല.ആദ്യരാത്രി തന്നെ ,അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ അവളെ അവൻ സ്വന്തമാക്കി.പല്ലുകളും നഖങ്ങളും ക്ഷതങ്ങൾ ഏൽപിച്ച അവളുടെ ശരീരത്തിലേക്ക് ,വികാരം ശമിച്ച് അവൻ തളർന്ന് വീണപ്പോൾ,നോവോടെ പ്രിയന് സ്വന്തമായി എന്ന ആശ്വാസത്തിൽ അവളുടെ കൈകൾ അവൻ്റെ മുടിയിൽ തലോടി..

പിന്നീടുള്ള ഓരോ രാത്രികളിൽ ,അവൻ്റെ വേ ഴ്‌ചകൾ അവൾക് അരോചകവും മൃഗീയവും ആയി തീർന്നു.പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതിനും അവൻ വിസമ്മതിച്ചു.അങ്ങനെ ആണെങ്കിൽ ഡിവോഴ്സ് ചെയ്ത് പോക്കൊളാൻ പറഞ്ഞപ്പോൾ,നിർവികാരതയോടെ അവൾ നോക്കി നിന്നു.ഇനിയും വൃദ്ധയായ അമ്മയ്ക്ക് ഭാരം ആവാതിരിക്കാൻ അവളും പഠനം പാടെ മറന്നു.മറ്റുള്ളവർക്ക് മുന്നിൽ അയാൾ മാന്യതയുടെ മൂടുപടം അണിഞ്ഞ് മനോഹരമായി അഭിനയിച്ച് തകർത്തു.

പിന്നീട് ഉള്ള കാത്തിരിപ്പ് ഒരു കുഞ്ഞി കാൽ കാണാൻ ആയിരുന്നു.ഓരോ തവണയും മാസമുറ തെറ്റുമ്പോഴും,അവളിലെ അമ്മ മനം ഉണരും.പക്ഷേ,മൂന്നോ നാലോ ദിവസം കഴിയുമ്പോൾ, ആ പ്രതീക്ഷയും അവസാനിക്കും.വർഷങ്ങൾ കൊഴിഞ്ഞ് പോയപ്പോൾ, മച്ചി എന്ന പേരും അവൾക് കൂട്ടിന് ഉണ്ടായി.ഒരിക്കൽ അവളുടെ നിർബന്ധപ്രകാരം അമ്മയുടെ കൂടെ ദീപു അറിയാതെ ഡോക്ടറെ കാണാൻ പോയപ്പോൾ ആണ് ഇനിയൊരിക്കലും തനിക്ക് ഒരു അമ്മ ആവാൻ കഴിയില്ല എന്ന സത്യം അവൾക് തിരിച്ചറിയാൻ കഴിഞ്ഞത്.ദിവസവും രാത്രി അവൾക്കായി നൽകുന്ന പാലിൽ കലർത്തിയിരുന്നത് ഇനിയൊരിക്കലും ഒരു തുടിപ്പ് തന്നിൽ ഉണ്ടാവരുത് എന്ന് ആശിച്ച് ചേർക്കുന്ന മരുന്നുകൾ ആണെന്ന് അവരുടെ വായിൽ നിന്നും അറിഞ്ഞപ്പോൾ,തൻ്റെ ജീവിതത്തിലെ വില്ലൻ സ്വന്തം ഭർത്താവ് തന്നെ ആണെന്ന് അവൾക് മനസിലായി.

ആരോടും ഒന്നും പറയാതെ അവളെല്ലാം മനസ്സിൽ തന്നെ കുഴിച്ച്മൂടി. ആ രാത്രിയിൽ അയാളോട് അതിനെ കുറിച്ച് ചോദിച്ച അവൾക് നേരിടേണ്ടി വന്ന ക്രൂരത വളരെ വൈകൃതം ആയിരുന്നു.ദേഹമാസകലം പൊള്ളിയ പാടും കവിളുകളിൽ തിണർത്ത് കിടക്കുന്ന പാടുകളും അവൾ അനുഭവിച്ച വേദനകളെ വിളിച്ചോതി.വായിൽ തുണി തിരുകി കയറ്റി,ഒന്നും മിണ്ടാൻ പോലും കഴിയാതെ,കണ്ണുനീർ വാർത്തു ആ രാത്രി മുഴുവൻ കഴിച്ച് കൂട്ടിയത് അവൾക് തന്നെ അത്ഭുദം ആയിരുന്നു.മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിട്ടും ,വീണ്ടും ജീവൻ എന്തിന് ബാക്കി ആക്കി എന്ന് കണ്ണീരോടെ അവൾ ചിന്തിച്ചു.

പിന്നെ ഉള്ള ദിവസങ്ങളിൽ ,നീ ലച്ചിത്രങ്ങൾ അവളുടെ പേടിസ്വപ്നം ആയി മാറി. രതി വൈകൃതങ്ങൾ അവളുടെ സമനില തെറ്റിക്കുന്നത് ആയിരുന്നു.അവളെ മടുത്തപ്പോൾ,മറ്റുള്ള സ്ത്രീകളുടെ കൂടെയായി അയാളുടെ രാവുകൾ. ചിലപ്പോൾ,അതൊക്കെ നിർബന്ധപൂർവം അവളെ കാണിക്കുമായിരുന്നൂ.

ഇതൊക്കെ അറിഞ്ഞ മറ്റൊരാൾ കൂടെ ആ വീട്ടിൽ ഉണ്ടായിരുന്നു.ദീപുവിൻ്റെ അമ്മ. അവർ മാത്രമായിരുന്നു അവൾക് ഒരു ആശ്വാസം.അവരുടെ നിർബന്ധ പ്രകാരം അവളുടെ മുടങ്ങിയ പഠിപ്പ് ആരും അറിയാതെ ഡിസ്റ്റൻ്റ് ആയി തുടർന്നു. പരീക്ഷകളുടെ നാളുകളിൽ അവളുടെ കൂടെ ഓരോന്നിനും അമ്മ നിന്നു. എല്ലാത്തിനും സാക്ഷി ആയി ദീപുവിൻ്റെ അച്ഛൻ്റെ ആത്മാവും.അതിനിടയിൽ അവളുടെ അമ്മയും വിട്ട് പിരിഞ്ഞിരുന്നൂ..

പരീക്ഷ കഴിഞ്ഞതും റിസൾട്ട് വന്നതും ഒന്നും ദീപു അറിഞ്ഞില്ല. അവളൊന്നും അറിയിക്കാനും പോയില്ല.അയാളുടെ അമ്മ പറഞ്ഞത് കൊണ്ട് പി എസ് സി പരീക്ഷയെഴുതാൻ അവൾ ആവോളം പരിശ്രമിച്ചു.ദീപു ഒന്നും അറിഞ്ഞില്ല. അയാൾക് എവിടെ അവളെ ശ്രദ്ധിക്കാൻ സമയം ..

???????????????

“”എടീ…** # **…ഇങ്ങോട്ട് വാടി..നിനക്ക് ഒരു കത്ത്.. രജിസ്ടർഡ് ആണെന്ന്…”””

അയാളുടെ ഉച്ചത്തിലുള്ള നിലവിളി ആണ് അവളെ ചിന്തയിൽ നിന്ന് മോചിപിച്ചത്. താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ,പോസ്റ്റ്മാൻ അവളെയും കാത്ത് നിൽക്കുന്നുണ്ട്.

ഒപ്പിട്ട് കൊടുത്ത് കത്ത് വാങ്ങിയപ്പോൾ,അവളുടെ മുഖത്ത് ഒരു വിജയിയുടെ ഭാവം ഉണ്ടായിരുന്നു. ഐ ജി എസ് എന്ന് മുദ്രണം ചെയ്ത ആ കത്ത് അവൻ്റെ അമ്മയുടെ കൈകളിൽ കൊണ്ട് കൊടുത്തു.അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് നോക്കി തൻവി നിന്നു. ഗവൺമെൻ്റ് ജോലി കിട്ടിയതിൽ ഉള്ള സന്തോഷത്തിൽ അവരുടെ കാലുകൾ പിടിക്കവെ,അവളെ ആ അമ്മ ചേർത്തണച്ചു.

ദീപുവിൻ്റെ കരുത്താർന്ന കൈകൾ മുടികുത്തിൽ പിടിത്തം ഇട്ടപ്പോൾ, ആ കൈകളെ തട്ടി മാറ്റിയ തൻവിയുടെ മുഖത്തേക്ക് അവൻ്റെ കൈകൾ അടിക്കാനായി പൊങ്ങി.അവളുടെ കണ്ണുകൾ പേടി കൊണ്ട് അടഞ്ഞു പോയി.കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് പതുകെ കണ്ണുകൾ അവൾ തുറന്നു.ചെകിടത്ത് കൈകൾ വച്ച് നിൽകുന്ന ദീപുവിനെ ആണ് അവൾ കണ്ടത്.തൊട്ടടുത്ത് അവൻ്റെ അമ്മ നിൽക്കുന്നുണ്ട്.

“” മതി..ഇനി അവൾക് നിൻ്റെ കാൽക്കീഴിൽ നിൽക്കണ്ട ആവശ്യമില്ല.നിനക്ക് നിൻ്റെ വഴി.ഇനി ഈ വീട്ടിൽ നിനക്ക് സ്ഥാനമില്ല.ഇത്രയും കാലം നിൻ്റെ ക്രൂരത സഹിച്ച ഇവളെ ഞാൻ എൻ്റെ മകളായി ഏറ്റെടുത്തു.എൻ്റെ പേരിൽ ഉള്ള വീട് അവളുടെ പേരിൽ എഴുതി വയ്ക്കും.ഇനി ഒരിക്കലും നിൻ്റെ നിഴൽ പോലും അവളുടെ മേലെ പതിയരുത്.എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല.ഒരു മകൾ മാത്രമേ ഉള്ളൂ..””

ഇതും പറഞ്ഞു തന്നെയും കൂട്ടി ഉള്ളിലേക്ക് നടക്കുമ്പോൾ ,പുതുവർഷം ആയിട്ട് അവൾക് കിട്ടിയ സമ്മാനത്തെ അവൾ മാറോട് ചേർത്ത് പിടിച്ചു…ഇനിയുള്ള ജീവിതം സുരക്ഷിതം ആയെന്ന ബോധ്യത്തോടെ…ആശ്വാസത്തോടെ…

അവസാനിച്ചു..