ആരോ തന്റെ പിറകെ ഓടുന്നതിന്റെ ശബ്ദം ഏറ്റവും പിറകെ ഓടുന്ന ലിജിക്ക്‌ അവ്യക്തമായി കേൾക്കാമായിരുന്നു…

Story written by Yazzr Yazrr

ഇതിൽ തന്നെ എന്റെ കഥകളൊക്കെ വായിക്കുന്ന രേഷ്മ എന്നൊരു സുഹിർത്തു തന്റെ പത്തൊമ്പതാം വയസിൽ തനിക് ഉണ്ടായ ഒരു അനുഭവം എന്നോട് പറഞ്ഞു

ഇഷ്ടപെട്ടാൽ അത് ഇവിടെ എഴുതണം എന്നും പറഞ്ഞു, രേഷ്മക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ എന്റേതായ രീതിയിൽ എഴുതാൻ ശ്രമിക്കുക ആണ്..

രേഷ്മക്കു ഏകദേശം ഇരുപത് വയസ് ആകാറായപ്പോൾ മഹാരാഷ്ട്രയിൽ ഒരു സ്കൂളിലെ കിൻഡർ ഗാർഡനിൽ ടീച്ചർ ആയിട്ട് ജോലി കിട്ടി…കേരളം വിട്ടു പോകാൻ ആദ്യം ഒന്നും മടിച്ചെങ്കിക്കും കിട്ടിയ നല്ലൊരു ജോലി വെറുതെ കളയണ്ടല്ലോ എന്ന് കരുതി രേഷ്മ മഹാരാഷ്ട്രയിലോട്ട് വണ്ടി കയറി…

അവിടെ എത്തിയ രേഷ്മക് സന്തോഷം എന്നോണം ആലപ്പുഴയിൽ ഉള്ള ആറു മലയാളി പെൺകുട്ടികൾ ആയ അവിടുത്തെ തന്നെ സ്റ്റാഫുകളെ കൂട്ടിനു കിട്ടി..

ആദ്യ ഒരു ആഴ്ച കൊണ്ട് തന്നെ നാട്ടിൽ നിന്ന് വിട്ടു നിന്ന വിഷമമൊക്കെ മാറി രേഷ്മ അവരിൽ ഒരാളായി തീർന്നു

രാവിലെ ജോലിയൊക്കെ കഴിഞ്ഞു എന്നും വൈകുന്നേരങ്ങളിൽ അവർ അവരുടെ ഹോസ്റ്റലിൽ ഒത്തു കൂടും പിന്നെ പരദൂഷണം, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളിയാക്കൽ, അവരുടേതായ കൊച്ചു കൊച്ചു കുസൃതികൾ അങ്ങനെ ജീവിതം അടിച്ചു പൊളിച്ച് പോകുന്ന കാലം…..

ഇവരുടെ സ്കൂൾ നടത്തികൊണ്ട് പോകുന്നത് ഒരു ഫാദർ ആണ്, പിന്നെ അവിടുള്ള ലേഡീസ് സ്റ്റാഫിസിന്റെ എല്ലാം ഹെഡ് ആയിട്ട് ഒരു സിസ്റ്ററും ഉണ്ട്..

സിസ്റ്റർ ആണ് ഇവരെ നിയന്ത്രിക്കുന്നത്, ഏകദേശം അമ്പതു വയസു പ്രായം വരുന്ന സിസ്റ്റർ തന്നെ ആണ് ഇവരുടെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നതും

സിസ്റ്ററുടെ സ്വന്തം നാട് മഹാരാഷ്ട്ര തന്നെയാണ്

ഏകദേശം നല്ല വല്യ ഒരു കെട്ടിടം തന്നെ ആണ് ഇവരുടേത്

മൂന്ന് നില ആയിട്ടുള്ള കെട്ടിടത്തിൽ ഏറ്റവും താഴെ ഇവരുടെ സ്കൂൾ ആണ്, അതിനു മുകളിൽ ഉള്ള രണ്ടാം നിലയിൽ ഒരു സിക്ക് റൂമും (അസുഖം വരുമ്പോൾ ചികിൽസിക്കാൻ ഉള്ള മുറി ) പിന്നെ അതിനോട് ചേർന്നുള്ള മുറിയിൽ ആണ് സിസ്റ്റർ താമസിക്കുന്നത്, പിന്നെ രണ്ടാം നിലയിൽ തന്നെ ആണ് ഇവരുടെ കിച്ചണും.

മൂന്നാം നിലയിൽ രേഷ്മ അടക്കമുള്ള അവിടുത്തെ ലേഡീസ് സ്റ്റാഫിന് ഉള്ള മുറികളും, പിന്നെ ഒരു ഡാൻസിങ് ഹാളും, ഇവർക്കൊക്കെ ടീവി കാണാൻ വേണ്ടിയുള്ള ഒരു ടീവി ഹാളും ആണുള്ളത്..

അങ്ങനെ തണുപ്പുള്ള ഒരു നവംബർ കാലം. സ്കൂളിൽ വെക്കേഷൻ ആയി,കേരളത്തിൽ നിന്നുള്ളവർ ഒഴികെ ബാക്കി എല്ലാവരും അവരവരുടെ നാട്ടിലേക് വണ്ടി കയറി…

ആകെ ആറു ദിവസം വെക്കേഷൻ യാത്ര ചെയ്തു തന്നെ തീരേണ്ടി വരും എന്നോർത്തു കേരളത്തിൽ നിന്നുള്ള ആറു പേരും അവരുടെ അവധി ദിവസങ്ങൾ അവിടെ തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു……

ഇവരുടെ ഹെഡ് ആയ സിസ്റ്ററടക്കം ബാക്കി എല്ലരും അവരവരുടെ വീടുകളിൽ പോയി

ബാക്കി അവിടെ ആകെ രേഷ്മ ഉൾപ്പടെ ആറു മലയാളി പെൺകുട്ടികളും പിന്നെ ഇവർക്കു ആഹാരംവെച്ചു കൊടുക്കുനുള്ള ജോലിക്കാരും മാത്രമായി. ജോലിക്കാർ എല്ലാം പ്രതേശവാസികൾ ആയതു കൊണ്ട് തന്നെ രാത്രി അവർ അവരവരുടെ വീടുകളിൽ പോകും….

ഇത്ര നാളും പട്ടാളച്ചിട്ടയോടെ പോയി കൊണ്ടിരുന്ന അവർക്കു ഈ ആറു ദിവസം സ്വർഗ്ഗം കിട്ടിയ അവസ്ഥ ആയിരുന്നു

തോന്നുമ്പോൾ ഉറങ്ങുക, എഴുന്നേൽക്കുക ആഹാരം കഴിക്കുക അങ്ങനുള്ള ആറു ദിവസം…

അങ്ങനെ ഒരു ദിവസം ഇവർക്കുള്ള ആഹാരമൊക്കെ കൊടുത്ത ശേഷം ജോലിക്കാർ അവരവരുടെ വീടുകളിൽ പോയി. ഇവർ ആഹാരമൊക്കെ കഴിഞ്ഞു ടീവി ഹാളിൽ വന്നു ടീവി യും കണ്ടു സൊറ പറഞ്ഞിരിക്കുന്ന നേരം..

..അന്ന് ടീവി യിൽ അപരിചിതൻ എന്ന സിനിമ ആയിരുന്നു ഇവർ കണ്ടത്

സിനിമയൊക്കെ കണ്ടു കഴിഞ്ഞപ്പോൾ ഇവരുടെ കൂട്ടത്തിലെ ധൈര്യ ശാലിയായ ലിജി ക്ക് ഒരാഗ്രഹം

ഈ ഓജോ ബോർഡൊക്കെ ഉള്ളതാണോ, അതോ തട്ടിപ്പ് ആണോ..

രേഷ്മ ഉൾപ്പടെ ഒരു വിഭാഗം പറഞ്ഞു ഇതൊക്കെ തട്ടിപ്പ് ആണ് പിന്നെ കോയിൻ വെച്ചു വിളിച്ചാൽ ആത്മാവ് വരാൻ പോവുക അല്ലെ..ലിജിയടക്കം ഒരു വിഭാഗം പറഞ്ഞു അല്ല ഇതിലൊക്കെ എന്തോ സത്യമുണ്ട് അല്ലാതെ ഇത്രയും പേര് വെറുതെ പറഞ്ഞു നടക്കില്ലലോ..

അങ്ങനെ തർക്കം മൂത്തപ്പോൾ ആലപ്പുഴക്കാരിയായ അഞ്ചു പറഞ്ഞു, തർക്കം വേണ്ട നമുക്ക് ഒന്നും പരീക്ഷിച്ചു നോക്കിയാലോ..

രേഷ്മ പറഞ്ഞു അത് വേണോ ഒന്നാമത് ഇവിടെ നമ്മൾ ആറു പെൺകുട്ടികൾ മാത്രമേ ഉള്ളു

ഇത് കേട്ട ലിജി ചിരിച്ചു കൊണ്ട് പറഞ്ഞു, നിനക്ക് അല്ലായിരുന്നോ പുച്ഛം എന്തായാലും നമുക്കൊന്നു പരീക്ഷിച്ചു നോക്കാം…

അങ്ങനെ മനസില്ല മനസോടെ ഇവർ ഓജോ ബോർഡ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അപ്പോഴാണ് ഒരു പ്രശനം…അഞ്ചു ചോദിച്ചു, ഇവിടെ ഓജോ ബോർഡ് ഇല്ലാലോ

ലിജി പറഞ്ഞു, സാരമില്ല ഓജോ ബോർഡ് നമുക്ക് തന്നെ ഉണ്ടാകാം, അത് എനിക്ക് വിട്ടേക് ഞാൻ തയ്യാറാക്കികൊള്ളാം……

അങ്ങനെ ഇന്റർനെറ്റിന്റെ സഹായത്തോടെ അവർ പേപ്പറിൽ തന്നെ അവർക്ക് ആവിശ്യം ആയ രീതിയിൽ ഓജോ ബോർഡ് നിർമിച്ചു

അഞ്ചു ചോദിച്ചു, ഇത് വേണോ എനിക്ക് പേടിയാകുന്നു…പേടിയുള്ളവർ വരണ്ട എന്നായിരുന്നു ലിജിയുടെ മറുപടി, ലിജി നല്ല വാശിയിൽ ആയിരുന്നു..

അങ്ങനെ അവർ അവർക്ക് ആവിശ്യമായ മെഴുകു തിരിയും, കോയിനും എല്ലാമായി ഹാളിൽ വന്നു, ഇവർ ചുറ്റിനും കൂടി ഇരുന്നു..

അപ്പോൾ രേഷ്മ പറഞ്ഞു, ഇത്ര വല്യ ഹാൾ ആയതു കൊണ്ടായിരിക്കണം ഇവിടെ ഇരുന്നിട്ട് എന്തോ ഒരു ഫീൽ കിട്ടുന്നില്ല..

നിനക്ക് ഇനിയും മതിയായില്ലെടീ എന്ന ഭാവത്തിൽ അഞ്ചു രേഷ്മയെ നോക്കി..

ഇത് കേട്ടിട്ട് ലിജി പറഞ്ഞു, ശെരി ആണ് ഇവിടെ ഒരു ഫീൽ ഇല്ല കുറച്ചൂടെ ഇരുട്ട് ഉള്ള ഒരു കൊച്ചു മുറി ആണ് ഇതിനൊക്കെ പറ്റിയത്. അങ്ങനെ ഏത് മുറി ആണ് ഇവിടെ ഇപ്പൊ ഉള്ളത്…നമുക്ക് രണ്ടാം നിലയിൽ ഉള്ള സിക്ക് റൂമിൽ പോയാലോ അവിടെ ആകുമ്പോ ചെറിയ മുറിയും ആണ് ലൈറ്റ് ഓഫ്‌ ആക്കിയാൽ പിന്നെ ചെറിയ ഒരു വെട്ടം പോലും കാണുകയും ഇല്ല, ലിജിയുടെ തന്നെ അഭിപ്രായം ആയിരുന്നു അത്……

അങ്ങനെ എല്ലാവരും കൂടി മൂന്നാം നിലയിൽ നിന്ന് രണ്ടാം നിലയിൽ ഉള്ള സിക്ക് റൂമിൽ എത്തി അകത്തു കയറി വാതിൽ അടച്ചു…

ഓജോ ബോർഡ് താഴെ നിവർത്തി വെച്ചു എന്നിട്ട് മെഴുകു തിരി കത്തിച്ചിട്ടു റൂമിന്റെ ലൈറ്റ് ഓഫ്‌ ചെയ്തു…റൂമിൽ ആകെ മെഴുക് തിരി വെളിച്ചം മാത്രമായി…എല്ലാവരുടെയും മുഖത്തു ഇത് വേണോ എന്ന ഭാവം ആയിരുന്നു..ലിജിയ തന്നെ ബോർഡിൽ കോയിൻ വെച്ചു, എന്നിട്ട് ഞാൻ വിളിക്കുക ആണെന്ന ഭാവത്തിൽ എല്ലാവരുടെയും മുഖത്തു നോക്കി..

എന്നിട്ട് പയ്യെ വിളിച്ചു,” ഗുഡ് സ്പിരിറ്റ്‌ പ്ലീസ് കം “, ഗുഡ് സ്പിരിറ്റ്‌ പ്ലീസ് കം “

മൂന്നാമതും വിളിച്ചു കഴിഞ്ഞപ്പോൾ ചെറിയ കാറ്റു അടിച്ചെന്നോണം മെഴുകു തിരി നാളം അണഞ്ഞു കത്തി….ആറു പേരുടെയും കണ്ണ് ഓജോ ബോർഡിൽ ഉള്ള കോയിനിൽ തന്നെ തറഞ്ഞു ഇരികുവാണ്..

എല്ലാരേയും ഞെട്ടിച്ചു കൊണ്ട് കോയിൻ ചെറുതായിട്ട് ഒന്നു അനങ്ങി..പിന്നെ അത് ചോദ്യവും പ്രതീക്ഷിച്ചു കൊണ്ട് ഓജോ ബോർഡിൽ കിടന്നു വിറച്ചു കൊണ്ടേ ഇരുന്നു..

ഒരു തമാശക്ക് എന്നോണം ചെയ്ത കാര്യം ഒരിക്കലും ഇവരുടെ വിളി കെട്ടു ആരും വരുമെന്ന് ഇവർ സ്വപ്നത്തിൽ പോലും കരുതിയില്ല. ആ നിശബ്ദമായ മുറിയിൽ ഇവർ ആറു പേരുടെയും നെഞ്ചിടിപ്പ് ഇവർക്കു തമ്മിൽ തമ്മിൽ കേൾക്കാം..

അവിടുത്തെ നിശബ്ദത അവസാനിപ്പിച്ചു കൊണ്ട് ലിജി തന്നെ ധൈര്യ വീണ്ടെടുത്ത് ചോദിച്ചു,

പേരെന്താണ്….?

കോയിൻ ഓരോ അക്ഷരങ്ങളിൽ കൂടിയും ഓടി തുടങ്ങി, അവർ ആ അക്ഷരങ്ങൾ എല്ലാം കൂട്ടി വായിച്ചു.

V.A.I.G.A

വൈഗ

വൈഗ മരികുമ്പോൾ വയസു എത്ര ആയിരുന്നു ലിജി തന്നെ ചോദിച്ചു

കോയിൻ പതുക്കെ പതുക്കെ എട്ടിൽ പോയി ഇരുന്നു.

അവരുടെ മനസിലെ പേടി മറന്നിട്ടു അവർക്കു വിഷമം ആയി. എട്ടു വയസിൽ ജീവിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ ജീവിതം അവസാനിച്ച കുട്ടി..

അവർക്കു വേറൊന്നും ചോദിക്കാൻ തോന്നിയില്ല, കണ്ടതിൽ സന്തോഷം തിരിച്ചു പൊയ്ക്കോളൂ, ലിജി പറഞ്ഞു. കോയിൻ പയ്യെ അനങ്ങി തുടങ്ങി..അത് കുറച്ചു വേഗതിയിൽ തന്നെ വന്നു ഇരുന്നത് “നോ “യിൽ ആണ്

കോയിൻ വന്നു “നോ “യിൽ ഇരുന്നതും പെട്ടെന്ന് അവിടെ വീശിയ കാറ്റത്തു മെഴുകു തിരി കെട്ടതും ഒരുമിച്ചു ആയിരുന്നു

പെട്ടെന്നുള്ള ഞെട്ടൽ കാരണം ആയിരിക്കും പിന്നെ ആ മുറിയിൽ കേട്ടത് അഞ്ജുവിന്റെ ഒരു അലർച്ച ആയിരുന്നു

ആദ്യം കതകു തുറന്നു വെളിയിലോട്ട് ഓടാൻ ഉള്ള ധൈര്യം രേഷ്മക്കു ഉണ്ടായിരുന്നു, കതകു തുറന്നു പുറത്തെ വെളിച്ചം കണ്ടിട്ടാകണം ബാക്കി ഉള്ളവരും രേഷ്മയുടെ പിറകെ ഓടി

കോണി പടി കയറി ഇവർ മൂന്നാം നിലയിലോട്ട് ആണ് ഓടുന്നത്, ആരോ തന്റെ പിറകെ ഓടുന്നതിന്റെ ശബ്ദം ഏറ്റവും പിറകെ ഓടുന്ന ലിജിക്ക്‌ അവ്യക്തമായി കേൾക്കാമായിരുന്നു

ഇവർ ഓടി രണ്ടാം നിലയിൽ നിന്ന് മൂന്നാം നിലയിലെ ടീവി ഹാളിൽ എത്തി. ഞാൻ ആദ്യമേ വേണ്ടാന്നു പറഞ്ഞത് അല്ലെ അഞ്ചു കരച്ചിൽ അടക്കികൊണ്ട് കൊണ്ട് പറഞ്ഞു..അന്ന് ആർക്കും സ്വന്തം മുറിയിൽ പോകാനുള്ള ധയ്ര്യം ഇല്ലായിരുന്നു, എല്ലാവരും ടീവി ഹാളിന്റെ തന്നെ ഒരു മൂലയിൽ ചുരുണ്ടു കൂടി ഇരുന്നു

ആരും തമ്മിൽ തമ്മിൽ ഒരു അക്ഷരം പോലും മിണ്ടുന്നില്ല. പതിവിനു വിപരീതം ആയി അന്ന് കോരിച്ചൊരിയുന്ന മഴയും ഇടിയും മിന്നലും..പെട്ടെന്ന് ഒരു മിന്നലിന്റെ കൂടെ അവിടുത്തെ കറന്റു കൂടെ പോയി..

എമർജൻസി ലാംബ് കത്തിക്കാൻ എണീറ്റു പോകാനുള്ള ധയ്ര്യം ആർക്കും ഇല്ലാത്തതു കൊണ്ട് തന്നെ അവർ തമ്മിൽ കെട്ടിപിടിച്ചു ആ മൂലയിൽ തന്നെ ഇരുന്നു.

മിന്നലിന്റെ കാഠിന്യം കൂടി കൂടി വന്നു, മിന്നൽ അടിക്കുമ്പോൾ മാത്രം ഇവർ ഇവരുടെ പേടിച്ചരണ്ട മുഖങ്ങൾ തമ്മിൽ തമ്മിൽ കണ്ടു, കൂടെ ശക്തിയായ കാറ്റും, ആരോ പിടിച്ചു വലിച്ചടക്കുന്ന പോലെ ജന്നൽ ശക്തിയായി തുറന്നു അടഞ്ഞു കൊണ്ടേ ഇരുന്നു…എങ്ങനെയോ ഇവർ അന്ന് അവിടെ കൂടി ഇരുന്നു നേരം വെളുപ്പിച്ചു….

പിറ്റേന് രാവിലെ ആഹാരം ഉണ്ടാകുന്ന ജോലിക്കാർ വരുന്നതൊക്കെ കണ്ടിട്ട് ഇവർക്കു ധയ്ര്യം ആയി,

ഇവർ താഴെ ഇറങ്ങി സിക്ക് റൂമിൽ കയറി അവിടൊക്കെ വൃത്തി ആക്കി സിക്ക് റൂം വെളിയിൽ നിന്ന് പൂട്ടി..

ആരും ഇതിനെ പറ്റി പുറത്തു ആരോടും പറയരുത് എന്ന് അവർ തീരുമാനിച്ചു, അവരുടെ ഹെഡ് സിസ്റ്ററോ, ഫാതറോ ഇത് അറിഞ്ഞാൽ പിന്നെ ആകെ പ്രശ്നമാകും

അന്ന് രാത്രി ജോലിക്കാർ എല്ലാം പോയ ശേഷം ഇവർ കിച്ചണിൽ നിന്ന് ആഹാരമൊക്കെ കഴിച്ചു തിരിച്ചു വരുമ്പോൾ ആണ് അത് കണ്ടത്

രാവിലെ പുറത്തു നിന്ന് കുറ്റി ഇട്ടിരുന്ന സിക്ക് റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു.

നമ്മൾ ഇങ്ങോട്ട് വന്നപ്പോൾ ഇത് അടഞ്ഞു കിടന്നിരുന്നത് ആണല്ലോ രേഷ്മ ചോദിച്ചു..

ആണോ എല്ലാരും സംശയ ഭാവത്തിൽ രേഷമയെ നോക്കി, രേഷ്മയും ഉറപ്പില്ലാത്ത ഭാവത്തിൽ അവരെ നോക്കി..ചിലപ്പോൾ ജോലിക്കു വന്ന ചേച്ചി എന്തെങ്കിലും ആവിശ്യത്തിന് കയറിയിട്ട് അടക്കാൻ മറന്നതാവും, ലിജി പറഞ്ഞു

അങ്ങനെ ആഹാരമൊക്കെ കഴിഞ്ഞു അവർ അവരവരുടെ മുറികളിൽ പോയി വീട്ടിലോട്ട് ഉള്ള ഫോൺ വിളിയും ചാറ്റിങ്ങുമൊക്കെ ആയിട്ട് ഇരിക്കുന്ന സമയം..രേഷ്മയുടെ മുറിയുടെ വരാന്തയിൽ കൂടി ആരോ ഓടി കളിക്കുന്ന ശബ്ദം, ആരാന്നു ചോദിച്ചിട്ട് ഒരു പ്രതികരണവും ഇല്ല

പുറത്തോട്ട് ഇറങ്ങി നോക്കാനുള്ള ധയര്യവും ഇല്ല. രേഷ്മ കുറച്ചു നേരം ഇത് ശ്രദ്ധിക്കാത്ത ഭാവത്തിൽ ഫോണിൽ തന്നെ നോക്കി ഇരുന്നു. അപ്പോൾ കതകിന്റെ പിറകിൽ നിന്ന് ആരോ തന്നെ ഒളിഞ്ഞു നോക്കി ചിരിക്കുന്ന പോലെ രേഷ്മക്കു തോന്നി..രേഷ്മ പെട്ടെന്ന് തിരിഞ്ഞു വാതലിന്റെ അടുത്തോട്ടു നോക്കിയതും ആരോ കോണി പടി ഇറങ്ങി താഴോട്ട് ഓടുന്ന ശബ്ദം…

പിന്നെ രേഷ്മക്കു ആ മുറിയിൽ ഒറ്റക് ഇരിക്കാനുള്ള ധയ്ര്യം ഇല്ലായിരുന്നു, അവൾ പെട്ടെന്ന് പുറത്തിറങ്ങി ലിജിയുടെ മുറി ലക്ഷ്യമാക്കി ഓടി. അവിടെ നോക്കുമ്പോൾ ആരും ഇല്ലായിരുന്നു

ലിജി ടീവി ഹാളിൽ ആയിരിക്കും എന്ന് കരുതി രേഷ്മ ടീവി ഹാളിൽ ചെന്ന് നോക്കുമ്പോൾ ബാക്കി അഞ്ചു പേരും അവിടെ ഇരികുവാണ്. രേഷ്മക്കു ഉണ്ടായത് പോലെ അനുഭവം അവർക്കു അഞ്ചു പേർക്കും ഉണ്ടായി..

ഇനി എന്ത് ചെയ്യും നമുക്ക് ഇത് ആരോടെങ്കിലും പറഞ്ഞാലോ, രേഷ്മ ചോദിച്ചു. വേണ്ട ഫാദർ അറിഞ്ഞാൽ നമ്മളെ വച്ചേക്കില്ല, അഞ്ചു പറഞ്ഞു

അന്ന് രാത്രി എല്ലാവരും ഹാളിൽ തന്നെ കിടക്കാൻ തീരുമാനിച്ചു ആർക്കും സ്വന്തം മുറിയിൽ പോകാനുള്ള ധയ്ര്യം ഇല്ലായിരുന്നു…

അങ്ങനെ ഏകദേശം പാതി രാത്രി കഴിഞ്ഞു, തലേ ദിവസത്തെ ഉറക്ക ക്ഷീണം ഉള്ളത് കൊണ്ട് തന്നെ ഇവർ എല്ലാവരും പാതി മയക്കത്തിൽ ആയി. പെട്ടെന്ന് ആരോ ഹാളിലെ കതകിൽ ശക്തിയായി ഇടിക്കുന്ന പോലെ ഒരു ശബ്ദം. ഇവർ എല്ലാവരും ഞെട്ടി എഴുനേറ്റു വാതിലിലോട്ട് നോക്കിയപ്പോൾ ആരോ ചിരിച്ചു കൊണ്ട് ഓടി മറയുന്നു, ശെരിക്കും ഒരു കൊച്ചു കുട്ടി കളിക്കുന്നത് പോലെ..

പിന്നെ സമയം കടന്നു പോകുംതോറും ചിരിക്കുന്ന ശബ്ദവും, പാട്ടു പാടുന്ന ശബ്ദവും ഓടി കളിക്കുന്ന ശബ്ദവും, ജന്നലുകളിൽ അടിക്കുന്ന ശബ്ദവും അങ്ങനെ ഒരു കൊച്ചു കൂട്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ഇവർകു അനുഭവിക്കുകയുണ്ടായിരുന്നു…..

ഇവർ ശ്രദ്ധിക്കാതെ ഇരുന്നാൽ വന്നു കതകിനു തട്ടും അങ്ങോട്ട് നോക്കിയാൽ ഓടി മറയും, പിന്നെ ദൂരെ പോയി നിന്ന് കൈ കൊട്ടി ചിരിക്കുന്ന ശബ്ദം ആരോ ഇവരെ ഉറങ്ങാൻ അനുവദിക്കാത്തത് പോലെ

അങ്ങനെ അന്ന് രാത്രിയും ഇവർ പേടിയോടെ തമ്മിൽ തമ്മിൽ നോക്കി ഇരുന്നു നേരം വെളുപ്പിച്ചു….

പിറ്റേന്ന് രാവിലെ താഴോട്ട് ഇറങ്ങിയ ഇവർ കണ്ടത് ഇന്നലെ രാത്രി വീണ്ടും പുറത്തു നിന്ന് പൂട്ടിയ സിക്ക് റൂം തുറന്നു കിടക്കുന്നു, പിന്നെ അടച്ചു ഇട്ടിരുന്ന പല ജന്നലിന്റെയും താഴത്തെ വാതിൽ ആരോ തുറന്നു ഇട്ടിരിക്കുന്നു…… ഇവർ ആകെ ടെൻഷൻ ആയി, ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..

ഭാഗ്യം എന്ന് പറയാം വെക്കേഷൻ തീരാൻ രണ്ടു ദിവസം ബാക്കി ഉണ്ടായിട്ടും അന്ന് രാവിലെ ഇവരുടെ ഹെഡ് സിസ്റ്റർ തിരിച്ചു വന്നു. സിസ്റ്ററിനെ കണ്ട ഇവർക്കു ആശ്വാസം ആയെങ്കിലും അവിടെ നടന്നത് ഒന്നും തന്നെ പറയാൻ ഉള്ള ധയ്ര്യം ഇവർക്കു ഇല്ലായിരുന്നു. അങ്ങനെ തലേ ദിവസത്തെ പോലെ തന്നെ രാവിലെ കുഴപ്പം ഒന്നുമില്ലാതെ കടന്നു പോയി

സിസ്റ്ററിന്റെ മുറി രണ്ടാം നിലയിലെ സിക്ക് റൂമിനോട് ചേർന്നുള്ള മുറി ആയിരുന്നു, ഈ മുറിക്കു നേരെ മുകളിൽ ആണ് മൂന്നാം നിലയിൽ ഉള്ള ഡാൻസ് ഹാൾ…

ആരോടും ഒന്നും തുറന്നു പറയാൻ പറ്റാതെയുള്ള അവസ്ഥയും അവിടെ നടക്കുന്ന അസ്വാഭാവികമായ സംഭവങ്ങളും കാരണം എല്ലാവരും ആകെ തകർന്നു ഇരിക്കുവായിരുന്നു

.. അന്ന് രാത്രിയും ഇവർ സ്വന്തം മുറികളിൽ പോകാതെ ഒരുമിച്ചു ടീവി ഹാളിൽ തന്നെ കിടാകാൻ തീരുമാനിച്ചു…

രണ്ടു ദിവസത്തെ ഉറക്ക ക്ഷീണത്തിൽ ഉറങ്ങി പോയത് കൊണ്ട് ആയിരിക്കണം. അന്ന് ഇവർക്കു അസ്വാഭാവികമായ ഒന്നും തന്നെ അനുഭവപ്പെട്ടില്ല. അടുത്ത ദിവസം രാവിലെ ഇവർ ആദ്യം പോയി നോക്കിയത് സിക്ക് റൂം ആണ്, ഇല്ല കുഴപ്പം ഒന്നുമില്ല അടഞ്ഞു തന്നെ കിടക്കുവാണ്..

അങ്ങനെ എല്ലാം കഴിഞ്ഞു എന്നുള്ള ആശ്വാസത്തിൽ ഇവർ കിച്ചണിൽ ഇരുന്നു ആഹാരം കഴിക്കുന്ന സമയം സിസ്റ്റർ അങ്ങോട്ട് കയറി വന്നു, എന്നിട്ട് ചോദിച്ചു, നിങ്ങൾക് രാത്രി ഉറക്കം ഒന്നുമില്ലേ, നിങ്ങൾ രാത്രി ഡാൻസ് പ്രാക്ടീസ് ചെയ്തോ….അവർ ഇല്ല എന്ന ഭാവത്തിൽ സിസ്റ്ററെ നോക്കി. ഇന്നലെ അവിടുന്ന് ചുവടു വെക്കുന്ന ശബ്ദവും, താളം പിടിക്കുന്ന ശബ്ദവും,ആരൊക്കയൊ നടക്കുന്ന ശബ്ദവും, എന്തൊരു ബഹളം ആയിരുന്നു…കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ അത് മുതലെടുക്കുവണോ സിസ്റ്റർ കയർത്തു കൊണ്ട് ചോദിച്ചു..

ഇനി ഒന്നും ഒളിച്ചു വെക്കേണ്ട എല്ലാം തുറന്നു പറയാൻ തന്നെ ഇവർ തീരുമാനിച്ചു, അങ്ങനെ അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഇവർ സിസ്റ്ററോട് തുറന്നു പറഞ്ഞു..

എല്ലാം കെട്ടു കഴിഞ്ഞ സിസ്റ്റർ ഞെട്ടലോടെ പറഞ്ഞു ഇന്ന് രാവിലെയും തുറന്നു കിടന്ന സിക്ക് റൂം ഞാൻ ആണ് അടച്ചത്

എന്നിട്ട് ഇവരെ ഒരുപാട് വഴക്ക് പറയുകയും ഈ കാര്യങ്ങൾ എല്ലാം ഫാദറിനോട് പറയുകയും ചെയ്തു..

അന്ന് തന്നെ ഫാദർ വന്നു അവിടെ വെഞ്ചരിക്കുകയും, എന്തൊക്കയോ പ്രാർത്ഥന നടത്തുകയും ചെയ്തു..

പിന്നെ ഇവർക്കു ഇങ്ങനുള്ള തോന്നലുകളോ, ശല്യങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല..രേഷ്മ ഇതൊക്കെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ ഇതൊക്കെ തോന്നൽ ആണെന്ന് ആണ് വീട്ടുകാർ പറഞ്ഞത്

ഇതൊക്കെ തോന്നൽ ആണെങ്കിൽ തന്നെ ആറു പേർക്കും ഒരുമിച്ചു ഒരേ പോലുള്ള തോന്നൽ ഉണ്ടാകുമോ……