ചിലങ്ക
Story written by Smitha Reghunath
“കുഞ്ഞ്നാൾ മുതലെ ചിലങ്കകളൊട് എനിക്ക് വലിയ ഇഷ്ടമായിരുന്നു: ‘ഒരുപാട് ആഗ്രഹിച്ചതാണ് നൃത്തം പഠിക്കാൻ ,,,,,
,,,ഞാൻ ദേവിക…അമ്മയും അച്ഛനും അടങ്ങുന്ന ഒരു ചെറിയ കുടുംബം അച്ഛൻ ഒരു കർഷകൻ ആണ് ഞങ്ങൾക്ക് കുറച്ച് ഭൂമിയൂണ്ട് ,,,,,
,,,ഞാൻ പഠിക്കൂന്ന സ്കൂളിലേക്ക് ഒരു പുതിയ നൃത്ത അദ്ധ്യാപിക വന്നൂ… “പാർവ്വതി ടീച്ചർ” കണ്ടാൽ സിനിമ നടി പാർവ്വതിയെ പോലെ തന്നെ വലിയ കണ്ണുകളും, ഇടതൂർന്ന ചുരുണ്ട മുടിയൂമുള്ള ഒരു സുന്ദരി ടീച്ചർ’ ”ഞങ്ങൾ കൂട്ടുകാർക്കെല്ലാം ടീച്ചറെ വളരെ ഇഷ്ടമായി …
“അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ഇന്ദുലേഖ ടീച്ചർ എത്തിയില്ല അതിന് പകരമായി അന്ന് ക്ലാസ്സിലേക്ക് വന്നത് പാർവ്വതി ടീച്ചർ ആയിരുന്നു.ഞങ്ങൾ കുട്ടികൾക്കെല്ലാം വളരെ സന്തോഷമായ് ടെസ്റ്റ് പേപ്പർ ഇന്ദു ടീച്ചർ പറഞ്ഞിരുന്നു അതിൽ നിന്ന് ഒഴിവായല്ലോ…
“ടീച്ചർ ഞങ്ങളൊട് ആർക്കൊക്കെയാണ് ഡാൻസ് ഇഷ്ടമെന്നും ചോദിച്ചും…
കുട്ടികളെല്ലാ ഒരേ സ്വരത്തിൽ ഡാൻസ് ഇഷ്ടമാണന്ന് പറഞ്ഞപ്പൊൾ ടീച്ചറുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞൂ ”.. ഞങ്ങളൊട് ടീച്ചർ ഓരോ രൂത്തരായ് വന്ന് നൃത്തം ചെയ്യാൻ പറഞ്ഞൂ….
“ഓരോ കുട്ടികളായ് വന്ന് കളിച്ച് തുടങ്ങി…
” അങ്ങനെ എന്റെ ഊഴം എത്തി “
”ഞാൻ കളിച്ച് തുടങ്ങിയതും കൂട്ടുകാരെല്ലാം കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പൊൾ എന്റെ ആവേശം ഒന്നുകുടി കൂടി,,
നൃത്തം തീർന്നതും കൂട്ടികളും ടീച്ചറും കൈയടിക്കൂന്നത് കണ്ട് എനിക്ക് കരച്ചില് വന്നൂ… ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചിട്ട് ചോദിച്ചും എന്താ …. മോളുടെ പേര്
ദേവിക !!!
“ആഹാ,,നല്ല പേരാണല്ലോ… ടീച്ചറിന്റെ വാക്ക് കേട്ടപ്പൊൾ ഒന്നുകൂടി എനിക്ക് സന്തോഷമായ്,,,, ദേവിക ഡാൻസ് പഠിക്കുന്നുണ്ടോ?’,,
“ഇല്ല ടീച്ചർ, “
ഞാൻ മറുപടി പറഞ്ഞു,,,,ഒട്ടൊരൂ സംശയത്തോടെ,. ടീച്ചർ നോക്കുന്നത് കണ്ടപ്പൊൾ ഞാൻ വീണ്ടു പറഞ്ഞു ഞാൻ പഠിച്ചിട്ടില്ല ടീച്ചർ,,,,,
“മോള് നന്നായി കളിച്ചൂ ”’
ഞാൻ വിചാരിച്ചത് മോള് ശാസ്ത്രിയമായ് പഠിച്ചിട്ടുണ്ടന്ന് അത്ര ഭംഗിയായിട്ടാണ് മോള് കളിച്ചത്..
എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചർ ഡാൻസ്,, ശാസ്ത്രീയമായ് പഠിക്കാൻ വലിയ ആഗ്രഹമാണ്…
അച്ഛനോട് ഞാൻ പറഞ്ഞതാണ്
എന്നെ പഠിപ്പിക്കാൻ അച്ഛൻ സമ്മതിക്കുന്നില്ല…
എങ്കിൽ മോളെ ഞാൻ പഠിപ്പിക്കട്ടെ…എന്ത് പറയണമെന്ന് അറിയാതെ വായും തുറന്ന് മിഴിച്ച് നിന്ന എന്നെ ചേർത്ത് പിടിച്ച്പ്പോൾ സന്തോഷത്താൽ ടീച്ചറെ കെട്ടി പിടിച്ചും ഞാൻ ആർത്തലച്ച് കരഞ്ഞൂ…
അങ്ങനെ എന്റെ നൃത്ത പഠനം തുടങ്ങി,,,,
“അങ്ങനെ നൃത്തത്തിൽ ഞാൻ ഒരുപാട് മുന്നോട്ട് പോയി .:
ഒരിക്കൽ ടീച്ചർ എന്നോട് ചോദിച്ചും ദേവൂട്ടി ,മോളുടെ കഴിവ് നാലാൾ കാൺകെ ഒരു വേദിയിൽ അവതരിപ്പിക്കണ്ടെ,, ‘,
അയ്യോ ടീച്ചർ അത് വേണ്ട എന്താ?
മോളെ നീ ഈ പറയൂന്നത് ഒരു നർത്തകിയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണന് മോൾക്കറിയാമോ?…”
ടീച്ചറെ നോക്കിയിരുന്ന എന്റെ മിഴികളിലേക്ക് നോക്കി പറഞ്ഞു അത് “അരങ്ങത്ത് അവതരിപ്പിക്കുന്നത് “
“പക്ഷേ അച്ഛൻ സമ്മതിക്കില്ല. അച്ഛൻ പറയൂന്നത് പെൺകുട്ടികളെ വിവാഹം കഴിച്ച് കുടുംബമായി കഴിയണമെന്നാണ്,,,,
“വീടും കുടുംബ ജീവിതവും കുട്ടികളെയും നല്ല രീതിയിൽ നോക്കി അതിൽ മിടുക്ക് കാണിക്കണമെന്ന് അതിലാണ് ഒരു പെണ്ണിന്റെ മിടുക്ക് എന്ന് ….. “
അച്ഛൻ എപ്പൊഴും പറയും അതുകൊണ്ടാണ്.
ടീച്ചറിന് വിഷമം തോന്നരുത്
“നൃത്തത്തെ ഞാനറിഞ്ഞൂ… എനിക്ക് ഇത്രയെങ്കിലും പഠിക്കാൻ ഈശ്വരൻ അനുഗ്രഹിച്ചല്ലോ എനിക്ക് അത് മതി .. അത് തന്നെ ധാരാളം നിറമിഴികളൊടെ ഞാൻ പറഞ്ഞൂ
”സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ആ സ്കൂളിനോട് യാത്ര പറയൂമ്പൊൾ എന്നെ ഏറെ വേദനിപ്പിച്ചത് എന്റെ പാർവ്വതി ടീച്ചറിനെ വിട്ട് പിരിയുന്നതിൽ ആയിരൂന്നു. എന്റെ ടീച്ചർ നെറുകയിൽ തൊട്ട് അനുഗ്രഹിക്കുമ്പൊൾ എത്ര നിയന്ത്രിച്ചിട്ടും ഞാൻ വാവിട്ട് കരഞ്ഞ് പോയി…’
”ഇന്ന് എന്റെ വിവാഹമാണ് എന്റെ പഴയ കൂട്ടുകാരും ,എന്റെ പാർവ്വതി ടീച്ചറും ടീച്ചറിന്റെ കുടുംബവും എത്തിയിട്ടുണ്ട്. ടീച്ചറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച് കതിർമണ്ഡപത്തിലേക്ക്, ‘,,,,,’,
”വിവാഹം ചടങ്ങുകളെല്ലാകഴിഞ്ഞ് ഓരോരുത്തെരെയായി ആനന്ദേട്ടനെ പരിചയപ്പെടുത്തി… അങ്ങനെ ഞാൻ എന്റെ ടീച്ചറിന്റെ അരികിൽ എത്തി ഞങ്ങൾ രണ്ടാളെയും ചേർത്ത് പിടിച്ചും ടീച്ചർ,,
“ആദ്യരാത്രിയിൽ പാലൂമായി നാണത്തോടെ അകത്തേക്ക് ചെന്നപ്പൊൾ ആനന്ദേട്ടൻ എന്റെ വരവും പ്രതീക്ഷിച്ച് ,,,,
വാടോ..തെല്ലൊരു നാണത്തോടെ ആ അരികിലേക്ക് ഇരിക്കുമ്പോൾ താൻ നൃത്തം പഠിച്ചിട്ടുണ്ടോ… അത്ഭൂതത്തോടെ ഏട്ടന്റെ മുഖത്തേക്ക് നോക്കുമ്പൊൾ…എന്താടോ… താനെന്താ … മിഴിച്ച് നോക്കൂന്നത്…
ഞാ….ൻ,,,,താൻ തപ്പി തടയണ്ട തന്റെ ടീച്ചർ എന്നോട് എല്ലാം പറഞ്ഞൂ, ‘
നടക്കാതെ പോയ തന്റെ അരങ്ങേറ്റത്തെ പറ്റിയും,,,,,,
എന്നാലും പറഞ്ഞില്ലല്ലോ വിവാഹം ഉറപ്പിച്ച നാൾ മുതൽ നമ്മൾ മണിക്കൂറുകളൊളം ഫോണിൽ സംസാരിച്ചിട്ടും” ”
ഏട്ടാ.. ഞാൻ അത്
പോട്ടെ””വിവാഹത്തിന് ശേഷമുള്ള വിരുന്ന്പോക്ക് ഒക്കെ കഴിഞ്ഞ് ”’ ഒരു സന്ധ്യനേരം ഏട്ടന്റെ നീട്ടിയുള്ള വിളി കേട്ടാണ് ഞാൻ മുറിയിലേക്ക് ചെന്നത്…..
ഏട്ടന്റെ അരികിലേക്ക് ഇരുത്തിയിട്ട് താൻ ആ കാലുകൾ ഇങ്ങോട്ട് ഒന്ന് വെച്ചെ…
എന്തിനാ ഏട്ടാ..
ആ താൻ ഇങ്ങോട്ട് ഒന്ന് വെയ്ക്കടോ.. അപ്പഴോണ് ഞാൻ ഏട്ടന്റെ കയ്യിൽ ഇരിക്കുന്ന ചിലങ്ക കണ്ടത്….
എന്റെ കാലിലേക്ക് ആ ചിലങ്ക കെട്ടിയിട്ട് ഒരു പ്രഖ്യാപനം ” ഇന്നേക്ക് ഒരു മാസം ഞാൻ തനിക്ക് തരുന്നു ഞങ്ങളൂടെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് തന്റെ സ്വപ്നത്തിന് സാക്ഷൽക്കാരം: വാ പൊളിച്ചിരുന്ന് എന്നെ നോക്കി…
എടി പെണ്ണെ നിന്റെ നൃത്തത്തിന്റെ അരങ്ങേറ്റം എന്ന് “
എല്ലാ കാര്യങ്ങളും ഞാൻ നോക്കി കൊള്ളാം,,,,
സന്തോഷത്താൽ കവിളിൽ ഒരു ഉമ്മ കൊടുക്കുമ്പൊൾ മറ്റേ കവിള് കാട്ടിക്കൊണ്ട് ദാ .ഇവിടെ കൂടെ.. നാണത്തോടെ മുഖം താഴ്ത്തൂമ്പൊൾ സന്തോഷം കൊണ്ട് നിറഞ്ഞ് തൂവിയ മിഴിനീര് ആനന്ദേട്ടൻ ചുണ്ടുകൾ കൊണ്ട് ഒപ്പി ഇറുകെ പൂണർന്ന്,,, കുറുകി കൂടി ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….
ഇന്ന് എന്റെ അരങ്ങേറ്റമാണ് ,,,,,,,
അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുമ്പൊൾ ആ മുഖത്ത് മിന്നിയ ഭാവമെന്താണന്ന് എനിക്ക് ഇന്ന് അറിയില്ല ..
എന്റെ പാർവ്വതി ടീച്ചർ ചേർത്ത് പിടിച്ച് മൂർദ്ധവിൽ ചുംബിക്കുമ്പൊൾ അരികിൽ അഭിമാനത്തോടെ എന്റെ ഏട്ടൻ….
പുതിയ വീഥികൾ എനിക്ക് മുമ്പിൽ തുറക്കുന്നത് ഞാൻ സ്വപ്നം കണ്ട് തുടങ്ങി,, :,,,,,
അവസാനിച്ചൂ❤️