തന്റെ ശരീരത്തിൽ ആരോ അമരുന്നതായി അവൾക്ക് തോന്നിയത്. അത് സ്വപ്നമല്ലെന്ന് മദ്യത്തിന്റ രൂക്ഷ ഗന്ധം മൂക്കിലേക്ക്…

താലിച്ചരട്

Story written by Salini Ajeesh Salu

“ദേവകിയെ… മോളെവിടെ…. !”

കുമാരൻ പാടത്തു ജോലിയും കഴിഞ്ഞു വീടിന്റ ഉമ്മറത്തേക്ക് കയറി കൊണ്ട് ചോദിച്ചു.

“അവളെയാ ഞാനും കാത്തിരിക്കുന്നെ..രാവിലെ പോയതാ ഇവിടെ നിന്ന്… കൂട്ടിനു കുറച്ചു കുട്ടിപട്ടാളങ്ങളും ഉണ്ടാകുമല്ലോ വാലായിട്ട്…..!”

“ഇങ്ങട് വരട്ടെ.. നല്ലത് പറയണുണ്ട് ഞാൻ…. !”

“വല്ല്യ കുട്ടിയായിന്ന് ഒരു വിചാരോം ഇല്ലാണ്ട് ഇങ്ങനെ നാട് ചുറ്റി നടക്കുവാ.. പിന്നെ കൊഞ്ചിച്ചു വഷളാക്കാൻ ഒരു അച്ഛനും ഉണ്ടല്ലോ ഇവിടെ… !”ദേവകി അതും പറഞ്ഞു കൊണ്ട് കുടിക്കാൻ ഉള്ള വെള്ളം കുമാരന്റ കയ്യിലേക്ക് കൊടുത്തു.

വീടിന്റ തിണ്ണപടിമേൽ ഇരുന്നു കൊണ്ട് അയാൾ അത് വാങ്ങി കുടിച്ചു.എന്നിട്ട് പറഞ്ഞു.

“എന്റെ ദേവകിയെ… അവളെ.. നമ്മളെ പോലെയല്ല.. നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയ… എന്റെ മോള് എനിക്ക് ചെറിയ കുട്ടി തന്നെ ആണ് ഇപ്പളും.. ! നല്ലൊരു ചെറുക്കനെ കണ്ടു പിടിക്കണം ഇനി.. അതും കൂടെ കഴിഞ്ഞാൽ എനിക്ക് പിന്നെ സമാധാനത്തോടെ മരിക്കാം…!” കുമാരൻ ഒന്ന് നെടുവീർപ്പെട്ടു.

“ഇതാ ഇപ്പോൾ കാര്യം ആയെ… അവള് അതിനു സമ്മതിക്കോ..? “ജോലി ആയിട്ട് മതിയെന്നും പറഞ്ഞ പെണ്ണിന്റെ നടപ്പ്…. !”

“കല്യാണം കഴിഞ്ഞും ജോലിക്ക് പോകാലോ…. പണ്ടത്തെ പോലെയല്ല ദേവകിയെ…ഇപ്പോഴത്തെ ആൺപിള്ളേർ കാര്യവിചാരത്തോടെ പ്രവർത്തിക്കുന്ന കൂട്ടരാണ് … !”

“പ്രായം ആവുകയാ നമുക്ക് രണ്ടു പേർക്കും.. നമ്മുടെ കാലം കഴിയുന്നതിനു മുന്നേ നമ്മുടെ പാറുക്കുട്ടിയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം…. !”

ദേവാകിയുടെയും കുമാരന്റെയും ഒറ്റ മകൾ ആണ് പാറുക്കുട്ടി എന്ന പാർവതി. കല്യാണം കഴിഞ്ഞിട്ടും ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു രണ്ടു പേർക്കും ഒരു കുഞ്ഞിന് വേണ്ടി… വൈകിയ വേളയിൽ ഈശ്വരൻ നൽകിയ വരദാനം പോലെ പാറുക്കുട്ടിയെ അവർക്ക് കിട്ടി.. ആ കൊച്ചു ഗ്രാമത്തിൽ ഒരു പൂത്തുമ്പിയെ അവൾ പാറി നടന്നു.. സൗന്ദര്യത്തിൽ മാത്രം അല്ലായിരുന്നു അവൾ ശോഭിച്ചത്…പഠിത്തത്തിലും മുന്നിൽ ആയിരുന്നു.. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ അറിയാത്ത ഒരു പാവം പിടിച്ച പെണ്ണായിരുന്നു അവൾ.. ബി കോം കഴിഞ്ഞിട്ടും കൊച്ചു പിള്ളേരുടെ കൂടെ

പടവരമ്പത്ത് തുമ്പിയെയും പൂക്കളെയും തേടി നടന്നിരുന്ന.. ഒരു പട്ടുപാവാടക്കാരിയായിരുന്നു അവൾ.

താമസിയാതെ ബ്രോക്കർ വഴി നല്ലൊരു ആലോചന വന്നു പാറുക്കുട്ടിക്ക്.

ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് വാശി പിടിച്ചിരുന്ന പാറുക്കുട്ടിക്ക് അച്ഛന്റെ ദയനീയ അവസ്ഥക്ക് മുന്നിൽ സമ്മതം പറയേണ്ടി വന്നു..

അവളുടെ നാട്ടിൽ തന്നെ ഉള്ളത് ആണ് ചെറുക്കൻ.. പേര് കേട്ട തറവാട്ടിലെ നാരായണൻ നായരുടെ മകൻ.. ശ്യാം കൃഷ്ണൻ.

അച്ഛനും അമ്മയും നേരത്തെ മരിച്ചു.ഒരു പെങ്ങളുണ്ട്. കല്യാണം കഴിഞ്ഞു വിദേശത്തു ആണ്. ശ്യാം കൃഷ്ണൻ കൽക്കത്തയിൽ ബിസിനസ്‌ ആണ്.. അവിടെ തന്നെ ആണ് അവന്റെ താമസവും..വല്ലപ്പോഴും നാട്ടിലെ തന്റെ തറവാട്ടിൽ താമസിക്കുന്ന ചെറിയച്ഛനെയും കുടുംബത്തിനെയും കാണാൻ വരും.. അങ്ങനെ ഉള്ള ഒരു വരവിൽ ആണ് പടവരമ്പിൽ കൂടെ പിള്ളേർക്ക് ഒപ്പം തുമ്പിയെ പിടിക്കാൻ ഓടുന്ന പാറുക്കുട്ടിയെ കണ്ടതും.. ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മനസ്സിൽ കയറി കൂടി അവൾ. അവളുടെ കരിനീല മിഴികളും നിലാവിനെ പോലും മയക്കുന്ന അവളുടെ പാൽപുഞ്ചിരിയും എല്ലാം അവന്റെ മനസ്സിനെ പ്രണയമഴ നനയിച്ചു കൊണ്ടിരുന്നു..ഇനി ഉള്ള ജീവിതത്തിൽ അവളും തനിക്കു കൂട്ടായ് വേണം എന്ന് അവൻ തീരുമാനിച്ചു. അങ്ങനെ ആണ് കല്യാണആലോചനയുമായി അവൻ ബ്രോക്കർ മുഖേന ചെല്ലുന്നത്.

ഫോട്ടോ കണ്ടപ്പോൾ പാറുക്കുട്ടിക്കും ഇഷ്ടം ആയി.. കൽക്കത്തയിൽ സ്വന്തമായി ഫ്ലാറ്റും കമ്പനിയും ഒക്കെ ഉണ്ടെന്ന് ബ്രോക്കർ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരു പേടി തോന്നി അവൾക്ക്. മുരടൻ സ്വഭാവം മറ്റോ ആയിരികുമോ ഇനി.. ? പക്ഷേ അവളെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ശ്യാമിന്റെ മാന്യവും സ്നേഹർദ്ദവുമായ പെരുമാറ്റം അവൾക്ക് ആ പേടി മാറ്റികൊടുത്തു.. വീട്ടുകാർക്കും നന്നായി ബോധിച്ചു അവനെ..

അങ്ങനെ അടുത്ത ശുഭമൂഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹം അർഭാടാ പൂർവ്വം നടന്നു.. കാരണം ശ്യാമിന് അധികം നാൾ ബിസിനസ്‌ ഒക്കെ വിട്ട് നാട്ടിൽ നിൽക്കാൻ സാധിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞു മൂന്നാം നാൾ അവർ രണ്ടു പേരും കൽക്കത്തയിലേക്ക് പറന്നു. പാറുവിന് അച്ഛനെയും അമ്മയെയും തന്റെ കൂട്ടുകാരെയും ഒക്കെ പിരിയുന്നതിൽ ഭയങ്കര വിഷമം തോന്നി. അവൾ അച്ഛന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു.

ആ മാതാപിതാക്കളും കണ്ണീർ വാർത്തു.. പിന്നെ സുരക്ഷിതമായ കൈകളിൽ തങ്ങളുടെ മകൾ എത്തിച്ചേർന്നല്ലോ എന്നോർത്തു സമാധാനിക്കാൻ ശ്രമിച്ചു.

—————****————-

കൽക്കത്തയിലെ… പ്രഭാതം..

ഹൗറ നഗരം ഉണർന്നു തുടങ്ങി..

പാറു കുട്ടി രാവിലെ തന്നെ എഴുന്നേറ്റു.. അവൾക്കവിടം തീർത്തും അപരിചിതമായി തോന്നി. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന ശ്യാമിനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..

കള്ളൻ… ഉറങ്ങുന്നത് കണ്ടില്ലേ..

അവൾ എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി..

തിരിച്ചു ഇറങ്ങുമ്പോഴും അവൻ നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു..

അവൾ പതുക്കെ നടന്നു ബെഡ് റൂമിന്റെ എതിർ വശത്തു ഉള്ള ബാൽക്കണിയിൽ എത്തി.. അവിടെ നിന്നും താഴെക്ക് നോക്കി.

അവിടെ നിന്നാൽ റോഡിൽ ഉള്ള എല്ലാ കാഴ്ചകളും കാണാം..ചെറിയൊരു മഴ പെയ്തു തോർന്നതേ ഉണ്ടായിരുന്നുള്ളു.. അന്തരീക്ഷം ഒരു മൂടൽ മഞ്ഞിൽ പൊതിഞ്ഞത് പോലെ ഉണ്ട്..

നേരം വെളുത്തു വരുന്നേ ഉണ്ടായിരുന്നുള്ളു.. പക്ഷേ അപ്പോഴേക്കും ഹൗറ നഗരം തിരക്കുകളിൽ മുങ്ങിയിരുന്നു.

എന്തൊക്കെയോ.. ഉച്ചത്തിൽ സംസാരിച്ചു കൊണ്ട് കച്ചവടക്കാരും മറ്റും അവിടമാകെ ഓടി നടക്കുന്നു.. എല്ലാവരും തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നു..

അവൾക്ക് തന്റെ വീടും അച്ഛനെയും അമ്മയെയും തന്റെ കൂട്ടുകാരെയും ഒക്കെ ഓർമ്മ വന്നു … ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ നെഞ്ചിൽ കയ്യും കെട്ടി ഒരു കുസൃതി ചിരിയോടെ തന്നെ നോക്കി കൊണ്ട് ഡോറിനടുത്തു ശ്യാം നിൽപ്പുണ്ടായിരുന്നു.

“എന്താ പെണ്ണെ… ഇവിടെ വന്നു നിക്കുന്നെ…. !”

എന്നും ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു പിന്നിൽ നിന്ന് അവളുടെ അരയിൽ കൂടെ കൈകൾ പിണച്ചു കൊണ്ട് അവളുടെ തോളിൽ മുഖം ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു..

“ഇവിടെ എല്ലാർക്കും തിരക്ക് ആണ്.. നീ വേഗം കുളിച്ചു റെഡി ആകു.. നമുക്ക് ഇന്ന് ഇവിടെ എല്ലാം ഒന്ന് ചുറ്റി നടന്നു കാണാം…!”

“നാളെ മുതൽ എനിക്ക് ഓഫീസിൽ പോകേണ്ടത് ആണ്…. !” “ഇവിടെ അടുത്ത് നിന്റെ ആളുടെ അമ്പലം ഉണ്ട്… നമുക്ക് അവിടെയും ഒന്ന് കയറി തൊഴുതു വരാം…. !”

“എന്റെ ആളുടെയോ..?? അവൾ തിരിഞ്ഞു നിന്ന് സംശയത്തിൽ ചോദിച്ചു.

“അതെ.. ന്നേ.. ഗുരുവായൂരപ്പന്റെ….. !”

അവൾക്ക് അത് അത്ഭുതം ആയി തോന്നി.. താൻ ഗുരുവായൂരപ്പന്റ കടുത്ത ഭക്ത തന്നെ ആണ്.. മാസത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂർ പോയി തന്റെ കള്ള കണ്ണനെ കാണാറുണ്ട് അവൾ..

പക്ഷേ ഇത് എങ്ങനെ..

“എന്റെ പാറു കുട്ടി.. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ ജീവിതത്തിന്റെ ഭാഗം
ആക്കണമെന്ന് ആഗ്രഹിച്ച നിമിഷം മുതൽ ഞാൻ നിന്റെ ഇഷ്ട്ടങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.. അറിയാൻ ശ്രമിച്ചിരുന്നു…!”.

“നിന്നെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ് പാറു…. !എന്നും പറഞ്ഞു അവൻ അവളെ ഗാഢമായി പുണർന്നു.

കുറച്ചു കഴിഞ്ഞു ഇരുവരും നാട് ചുറ്റാൻ ഇറങ്ങി.. ആദ്യം അവർ പോയത് അവിടുത്തെ പ്രധാന മ്യൂസിയത്തിലേക്കും.. ലൈബറിയിലേക്കും ഒക്കെ ആയിരിന്നു.. പിന്നെ അവർ കാളിഘട്ടിലെ തെരിവോരങ്ങൾക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഗുരുവായൂരപ്പന്റെ പ്രതിഷ്ട്ടയുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു.. ആ അമ്പലം അവൾക്ക് തന്റെ നാട്ടിൽ എത്തിയത് പോലെ അനുഭവം ഉളവാക്കി..മനസ്സിന് ഒരു കുളിർമ്മ തോന്നുന്നു ണ്ടായിരുന്നു അവിടെ നിന്നപ്പോൾ..

അസ്തമയ സൂര്യൻ തന്റെ കുംങ്കുമ നിറച്ചാർത്ത് വാരിവിതരുവാൻ തുടങ്ങിയിരിക്കുന്നു..

ഹൗറാ നഗരത്തിൽ രണ്ടു ഇണപ്രാവുകളെ പോലെ അവർ പ്രണയിച്ചു നടന്നു.. കണ്ട കാഴ്ചകൾ ഒക്കെയും അവളെ അത്ഭുതപ്പെടുത്തുകയും വേറെ ഏതോ ലോകത്തിൽ എത്തിചേർന്നത് പോലെയും അവൾക്ക് തോന്നി.രാത്രിക്ക് വഴി മാറിക്കൊണ്ട് സൂര്യൻ കടലിന്റെ ഓളങ്ങളിൽ മുഖം ആഴ്ത്തി..

രണ്ടു പേരും പന്ത്രണ്ടാം നിലയിൽ ഉള്ള തങ്ങളുടെ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും സമയം ഒൻപതു മണി കഴിഞ്ഞിരുന്നു..

വന്നപാടെ പാറു ഒന്ന് മേലുകഴുകി ഫ്രഷ് ആയി വന്നു..നാട്ടിൽ അച്ഛനെയും അമ്മയെയും ഒന്ന് വിളിച്ചു സംസാരിച്ചു.. അവരുടെ സ്വരം കേട്ടപ്പോൾ അവൾക്ക് എന്തോ വല്ലാത്ത വിഷമം തോന്നി.

“നിനക്കു വല്ല ജ്യൂസോ മറ്റോ വേണോ പാറു… !”

“വേണ്ട…. ശ്യാമേട്ടാ… ഹോട്ടലിൽ നിന്ന് കഴിച്ച ഫുഡ്‌ കൊണ്ട് തന്നെ എന്റെ വയർ പൊട്ടാൻ ആയി ഇരിക്കുവാ…. !” അവൾ വയർ അമർത്തി കൊണ്ട് പറഞ്ഞു.

അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് വന്നു കിടക്കയിൽ ഇരുന്നു.. അപ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത്.

“ശോ… ആരാണ് ഈ നേരത്ത്..!”

അവളെ തൊടാൻ ആയി നീട്ടിയ കൈകൾ പിൻവലിച്ചു കൊണ്ട് അവൻ പിറുപിറുത്തു.

“ഞാൻ ഒന്ന് നോക്കി വരാം പാറു.. “എന്നും പറഞ്ഞു അവൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.

“ഞാനും വരാം…. !”

പാറു അവന്റെ പിറകിൽ നടന്നു. വാതിൽ തുറന്നതും.. രണ്ടു പേര് അവനെ പിടിച്ചു തള്ളി.. അടുത്ത് ഉണ്ടായിരുന്ന സോഫയിലേക്ക് തെറിച്ചു വീണു ശ്യാം..

അതിൽ ഒരുത്തൻ ശ്യാമിന്റെ മടിയിൽ കയറി ഇരുന്ന് ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു…

“അരേ പാഗൽ…ശാദി മേം ഭി,ബുലായാ നഹി, ഓർ എക് പാർട്ടി ഭി ദിയാ നഹി….ഐസേ ഗയാബ് ഹോ ഗയാനാ? ഹം തുമേം ഐസേ നഹി ഛോഡേഗാ.. “.

(ഡാ ചതിയ..കല്യാണത്തിനോ ഞങ്ങളെ ഒന്നും വിളിച്ചത് പോലും ഇല്ല. എന്നിട്ട് ഒരു പാർട്ടി പോലും തരാതെ മുങ്ങി നടക്കുവാ അല്ലെ…നിന്നെ ഞങ്ങൾ അങ്ങനെ വിടാൻ പ്ലാൻ ഇല്ല ഏതായാലും… ഇന്ന് ശരിയാക്കി തരാം )

കൂടെ ഉണ്ടായിരുന്ന ഒരു തമിഴനെ പോലെ ഉള്ള ഒരുത്തൻ ചിരിച്ചു കൊണ്ട്… എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന പാറുവിന്റെ അടുത്തേക്ക് വന്നു പറഞ്ഞു..

പേടിക്കണ്ട ദീദി… ഞങ്ങൾ ശ്യാമിന്റെ കൂട്ടുകാർ ആണ്..

അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്..

പാർട്ടി തരാം എന്ന് സമ്മതിച്ചിട്ടേ അവൻ ശ്യാമിന്റെ മുകളിൽ നിന്നും എഴുന്നേറ്റുള്ളൂ..

അവൻ എഴുന്നേറ്റു പാന്റ് ഒന്ന് മുകളിലേക്ക് വലിച്ചു കേറ്റി കൊണ്ട് തിരിഞ്ഞു പാറുവിനെ നോക്കി വെളുക്കെ ചിരിച്ചു..

“സോറി പാറു…ബാത് സമച് മേ ആ ഗയാ ഹേ നാ ,ഹം തീനോം ‘ ഏക്സാഥ് കാം കർത്തേ ഹേ.. ശാദി മേ യേഹ് ബദ്മാഷ്. ബുലായാ നഹി ഹംകോ.ഉസ് കാ ഗുസ്സാ ഏസേ തോ ഖദം കർനാ ചാഹിയേ നാ..? “

“ഓഹ്…. ,പഹ്ചാൻ കരാനേ കോ ഭൂൽ ഗയാ.. മേരാ നാം ബിനു പാൽ ദേവ് . മേരാ ഗാവ് ഇധരീ ഹേ…. “.

(സോറി പാറു.. കാര്യങ്ങൾ മനസ്സിലായല്ലോ അപ്പോൾ ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു ആണ് വർക്ക്‌ ചെയ്യുന്നത്.. കല്യാണത്തിന് ഈ ഈ നാശം പിടിച്ചവൻ വിളിച്ചില്ല ഞങ്ങളെ.. ആ പരിഭവം ഇങ്ങനെ എങ്കിലും തീർക്കേണ്ടേ…പരിചയപ്പെടുത്താൻ മറന്നു എന്റെ പേര് ബിനുപാൽ ദേവ്. ഇവിടെ തന്നെ ആണ് എന്റെ നാട്.. )

എന്നും പറഞ്ഞു പാറുവിന് കൈ കൊടുത്തു അയാൾ..

നേരത്തെ സംസാരിച്ചവനും വന്നു പരിചയപ്പെട്ടു.. അവൻ മലയാളി ആണ് പേര് രഞ്ജിത്ത്. സ്വദേശം തിരുവനന്തപുരം ആണ്.

ഹിന്ദി അറിയാത്ത പാറു എല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു. അത് മനസ്സിലായ ശ്യാം ചിരിച്ചു കൊണ്ട് എഴുന്നേറ്റു വന്നു.. അവളുടെ തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി കൊണ്ട് ബിനുപാൽ പറഞ്ഞത് ഒക്കെ മലയാളത്തിൽ പറഞ്ഞു കൊടുത്തു.. അവൾ ചെറിയൊരു ചമ്മലോട് കൂടി അവരെ നോക്കി ചിരിച്ചു.

അവർ അവരുടേതായ സംഭാഷണങ്ങളിൽ മുഴുകി.. പാറു അവരുടെ ഇടയിൽ നിന്നു പതുക്കെ വലിഞ്ഞു ബെഡ്റൂമിലേക്ക് പോയി.. അവൾക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു..പൊട്ടിച്ചിരികളും സംഭാഷണങ്ങളും ഇടയ്ക്ക് ഉയർന്നു കേൾക്കാം. ഇടയ്ക്ക് കുപ്പിയുടെയും ഗ്ലാസിന്റെയും കൂട്ടിമുട്ടലുകൾ കേൾക്കുന്നുണ്ട് . പാറുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. ശ്യാം മദ്യപിക്കുന്നുണ്ടോ ആവോ..അവൾക്ക് പേടി ആയി…ഒന്ന് അവിടെ വരെ പോയി നോക്കണം എന്നുണ്ട്.. പക്ഷേ അവൾക്ക് എന്തോ മടി തോന്നി..

ആ നിമിഷം തന്നെ ആണ് ഡോർ തുറന്നു ശ്യാം അവളുടെ അടുത്തേക്ക് വന്നത്..

“പാറുക്കുട്ടി…… ! കിടക്കുന്ന അവളെ അവൻ ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു. “!”എന്താ മോളെ.. എന്നോട് ദേഷ്യം ആണോ..?

“അവർ ഇപ്പോൾ പോകും.. എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ ആണ് അവർ രണ്ടു പേരും . അവരെ പിണക്കാൻ വയ്യ….ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ല.. “

അവൻ അവളുടെ താടി പിടിച്ചു തനിക്കു നേരെ തിരിച്ചു കൊണ്ട് പറഞ്ഞു..

“പ്ലീസ്… എന്റെ പാറു എന്നോട് പിണങ്ങല്ലേ.. പ്ലീസ്.. ഇന്നത്തേക്ക് ഒന്ന് ക്ഷമിക്ക് എന്റെ ഭാര്യേ… !”

അവന്റെ കൊഞ്ചൽ അവളിൽ ചിരി പടർത്തി..

“ശരി ശരി.. ഇന്നത്തേക്ക് മാത്രം ആണ് ട്ടോ…. !”

“പിന്നേയ് ചേട്ടൻ കുടിക്കുമോ….? “

“ഹേയ്… ഞാൻ വല്ലപ്പോഴും ബിയർ മാത്രം.. ചുവപ്പ് നമ്മൾക്ക് പറ്റില്ല…. “

അപ്പോഴാണ് അവൾക്ക് ആശ്വാസം ആയത്..

ഒക്കെ.. . അവന്മാർ കയറു പൊട്ടിക്കാൻ തുടങ്ങി ഇപ്പോൾ തന്നെ..ഞാൻ അവരെ പറഞ്ഞു വിട്ട് ഇപ്പോൾ വരാം..അവളുടെ നെറുകയിൽ ഒരു ചുടുചും ബനം നൽകി അവൻ എഴുന്നേറ്റു സെന്റർ ഹാളിലേക്ക് പോയി..

പാറുവിനു സന്തോഷം ആയി.. കുറച്ചു കഴിഞ്ഞു അവൾ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

രാത്രിയുടെ പകുതി സമയവും പിന്നിട്ടു..ഗാഢ നിദ്രയിലൂടെ അവൾ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ തന്റെ ശരീരത്തിൽ ആരോ അമരുന്നതായി അവൾക്ക് തോന്നിയത്. അത് സ്വപ്നമല്ലെന്ന് മദ്യത്തിന്റ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ പാറുവിനു മനസ്സിലായി..അത് ശ്യാം അല്ലെന്ന് അറിഞ്ഞപ്പോൾ അവൾ അയാളെ തന്നിൽ നിന്നും ശക്തിയായി തള്ളിമാറ്റി കൊണ്ട് ചാടി എഴുന്നേറ്റു.. ശ്യാമിനെ ആർത്തു വിളിച്ചു കൊണ്ട്

ഡോറിനടുത്തേക്ക് ഓടി.. അത് വലിച്ചു തുറക്കാൻ ശ്രമിച്ചു..

അപ്പോഴേക്കും അവൻ ചാടി എഴുന്നേറ്റു അവളുടെ അടുത്തേക്ക് എത്തിയിരുന്നു..മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അവളെ ബെഡിലേക്ക് വലിച്ചു എറിഞ്ഞു..

“എടി..****മോളെ.. എവിടെക്ക് ആണ് നീ ഓടി പോകുന്നത്….?

രഞ്ജിത്ത് ആയിരുന്നു അത്.. അവൾ പേടിച്ചു നിലവിളിക്കാൻ ശ്രമിച്ചു..

“ശ്യാം അയച്ച ഫോട്ടോ കണ്ടപ്പോൾ ഇത്രയും സുന്ദരി ആണെന്ന് കരുതിയില്ല ഞാൻ…!!!

അവന്റെ നാവ് കുഴയാൻ തുടങ്ങിയിരുന്നു..

“ഹോ… നിന്നെ കണ്ടാൽ ആർക്കാണെടീ.. കണ്ട്രോൾ പോകാത്തത്.. “

എന്നും പറഞ്ഞു കൊണ്ട് അവൻ അവളുടെ സാരി തുമ്പിൽ പിടുത്തം ഇട്ടു..അത് തടഞ്ഞു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

“വേണ്ട….. എന്നെ ഒന്നും ചെയ്യരുത്..!” “നിങ്ങൾ എന്നെ ദീദി എന്നല്ലേ ആദ്യമായി വിളിച്ചത്….? ” ഞാൻ നിങ്ങളുടെ അനിയത്തിയെ പോലെയല്ലേ.. . പ്ലീസ് എന്നെ വിടു.. “

അവൻ അത് കേട്ട് പൊട്ടിച്ചിരിച്ചു..

“എടീ എല്ലാരേം അനിയത്തിയും അമ്മയും ഒക്കെ ആയി കാണാൻ പറ്റുമോ..? “നീ സഹകരിച്ചാൽ നമുക്ക് വലിയ പ്രയത്നം ഇല്ലാതെ.. ആസ്വദിച്ചു അങ്ങ് നേരം വെളുപ്പിക്കാം.. അതല്ലാന്ന് ആണ് നിന്റെ ഭാവം എങ്കിൽ…നീ കുറച്ചു അനുഭവിക്കും… “

അവൾ ശ്യാമിനെ വിളിച്ചു കരയാൻ തുടങ്ങി..

“ഏട്ടാ… എന്റെ ഏട്ടൻ എവിടെ..?

“എന്റെ ഏട്ടനെ നിങ്ങൾ എന്ത് ചെയ്തു..?

“ഏട്ടാ…… !!അവൾ ഉച്ചത്തിൽ നിലവിളിച്ചു..

അത് കേട്ട് അവൻ ഒന്ന് ഉച്ചത്തിൽ ചിരിച്ചു..

എന്നിട്ട് പറഞ്ഞു..

“എന്റെ പാറു.. നീ എന്തൊരു മണ്ടിയാ…നിന്നെ അവനാണ് ഞങ്ങൾക്ക് വിട്ട് തന്നത്… “.

ഇടിത്തീ വീണ പോലെ ആണ് അവൾ ആ വാക്കുകൾ കേട്ടത്.. അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. തലയ്ക്കു ചുറ്റും ഒരു മൂളൽ പോലെ അവൾ ചെവി രണ്ടും പൊത്തിപിടിച്ചു..

“എന്തേ… വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും അല്ലെ… ഞങ്ങൾ ആത്മാർത്ഥ കൂട്ടുകാർ ആണ് അത് കൊണ്ട് എന്ത് കിട്ടിയാലും ഞങ്ങൾ മൂവരും പങ്കിടും..അതിപ്പോ .. ഫുഡ്‌ അയാലും പെണ്ണായാലും ഞങ്ങൾക്ക് ഒരു പോലെ ആണ്…. “

“നിന്നെ അവൻ പ്രേമിച്ചു കെട്ടികൊണ്ട് വന്നത് ജീവിതകാലം മുഴുവൻ അവന്റെ കെട്ടിലമ്മയായി ഇവിടെ വാഴിക്കാൻ അല്ല.നിന്റെ സൗന്ദര്യത്തെ വിറ്റ് കാശ് ആക്കാൻ ആണ്.. !”

“സോനാഗച്ചി എന്ന സ്ഥലം കേട്ടിട്ട് ഉണ്ടൊ നീ….?? കൽക്കട്ടയിലെ ഏറ്റവും വലിയ വേ ശ്യാത്തെരുവ് ആണ് അത്…അവിടെയുള്ള രുദ്രാമ്മ ദീദിക്ക് നിന്നെ എപ്പോഴേ വിറ്റ് കഴിഞ്ഞു ഞങ്ങൾ.. “.

“നിന്നെ മാത്രം അല്ലാട്ടോ … അങ്ങനെ എത്രയോ പെൺമുകുളങ്ങളെ ഞങ്ങൾ അവിടേക്ക് സംഭാവന ചെയ്തിരിക്കുന്നു..അങ്ങനെ കെട്ടിപ്പടുത്തത് ആണ് ഞങ്ങൾ മൂവരുടെ ഈ ബിസിനസ്‌ സാമ്രാജ്യം…. “

എന്നും പറഞ്ഞു അയാൾ ഉച്ചത്തിൽ ചിരിച്ചു..

“കുറ്റം പറയരുത് അല്ലോ… നിനക്കു വല്ലാത്തൊരു മത്തു പിടിപ്പിക്കുന്ന മാ ദകസൗന്ദര്യം ആണ്.. സുന്ദരി ആണ് നീ… !!

എല്ലാം കേട്ട് ബെഡിൽ ഒരു മൂലയ്ക്ക് മരവിച്ചു ഇരിക്കുകയായിരുന്നു അവൾ..അവൾക്ക് ഒന്ന് അനങ്ങാൻ പോലും കഴിയില്ലെന്ന് തോന്നി.

തന്റെ ഭർത്താവ് ഇങ്ങനെ ഒരുത്തൻ ആയിരുന്നോ…?? ഈശ്വര.. അവൾ തലയ്ക്കു കയ്യും കൊടുത്തു ഒരു ഭ്രാന്തിയെ പോലെ കരഞ്ഞു .

പെട്ടന്ന് ആണ് അയാളിൽ കുറച്ചു നിമിഷത്തേക്ക് അടങ്ങി നിന്ന കാ മവെറി വീണ്ടും പുറത്തു ചാടിയത് … അയാൾ അവൾക്ക് നേരെ നടന്നു അടുത്തു..

രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും റൂമിൽ നിന്നും ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ശ്യാം വാതിലിൽ മുട്ടി..

ഡോർ തുറന്നു പാറുക്കുട്ടി മുന്നിൽ…റൂമിൽ ഇരുട്ട് ആയിരുന്നു..

അവൾ എല്ലാം നഷ്ട്ടപെട്ടത് പോലെ മുന്നിൽ നിൽക്കുന്നു..

“സോറി… പാറു….

“എനിക്കറിയാം നിനക്കു എന്നോട്….. “

എന്നും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് നടന്ന ശ്യാമിന് വാക്കുകൾ പൂർത്തി ആക്കാൻ കഴിഞ്ഞില്ല.. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടക്കുകയല്ലാതെ പുറത്തേക്ക് വരുന്നില്ല…കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടു അവന്, ശ്വാസം വിലങ്ങി… രക്തം വാർന്നൊഴുകാൻ തുടങ്ങി … അവൾ തന്റെ കഴുത്ത് മുറിച്ചിരിക്കുന്നു എന്ന് ശ്യാമിന് ബോധ്യപ്പെട്ടു … അവൻ മരണ വെപ്രാളംത്തോടെ അവളെ കടന്നു പിടിക്കാൻ ഒരുങ്ങി മുന്നോട്ട് കുതിച്ചു… റൂമിൽ ലൈറ്റ് ഇല്ലാത്തത് കാരണം.. അവനു അവളെ വെക്തമായി കാണാൻ കഴിഞ്ഞില്ല അവൻ വേച് വേച് അവൾക്ക് അടുത്ത് എത്തിയതും കസേര കൊണ്ട് ഉള്ള കനത്ത ഒരു പ്രഹരം തലയ്ക്കു തന്നെ കിട്ടി..

മുറിയിൽ ലൈറ്റ് തെളിഞ്ഞു.. ബെഡിലേക്ക് വീണു കിടക്കുകയാണ് ശ്യാം..കുറച്ചു ജീവൻ ഉണ്ട്.. കാല് പകുതി വെളിയിൽ തറയിൽ വീണു കിടക്കുന്നു.. രക്തം ഒലിച്ചു..കിടക്കയെ നനയിച്ചു കൊണ്ടിരുന്നു..

റൂമിലെ ശബ്ദം കേട്ട് കൊണ്ട് മദ്യപിച്ചു ലക്ക് കെട്ടു കൊണ്ട്… സെന്റർ ഹാളിൽ നിന്നും ബിനുപാൽ ആടി ആടി ബെഡ്‌റൂമിലേക്ക് നടന്നു വന്നു.. കാലുകൾ നിലത്തു ഉറയ്ക്കുന്നുണ്ടായിരുന്നില്ല…

“അരേ പാഗൽ… ദോനോം മിൽകർ മുത്സേ ദേനേ കേ ബിനാ ഉസ് കോ ഖാലിയാഹേ ക്യാ..?നികൽ ജാ ജൽ ദി… “.

(എടാ… നാശങ്ങളെ….രണ്ടും കൂടി എനിക്ക് തരാതെ.. അവളെ തിന്നു തീർത്തോ…ഇറങ്ങടാ വേഗം….. )

ബിനുപാൽ കുഴഞ്ഞ സ്വരത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു..

ജഹ്… ദോനോം…? (എവിടെ രണ്ടും)

എന്നും പറഞ്ഞു റൂമിലേക്ക് കയറാൻ തുടങ്ങിയ അവൻ വയറും പൊത്തിപിടിച്ചു കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി.. തനിക്കു മുന്നിൽ സംഹാരരുദ്രയെ പോലെ പാറുക്കുട്ടി… നിൽക്കുന്നത് അവന്റെ മറഞ്ഞു പോകുന്ന കണ്ണുകളിൽ അവൻ കണ്ടു..അവൾ വീണ്ടും അവന്റെ വയറിലേക്ക് കൈയിൽ ഉണ്ടായിരുന്ന പകുതി പൊളിഞ്ഞ കുപ്പി കയറ്റി ഇറക്കി..

“ദേ…. അവിടെ ഉണ്ട് രണ്ടാളും… !! ചത്തു മലച്ചു കിടക്കുന്നത് കണ്ടോ നിന്റെ കൂട്ടുകാരൻ…?? ബെഡിൽ കമിഴ്ന്നു വീണ നിലയിൽ കിടക്കുന്ന രഞ്ജിത്തിനെ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു..

“അവൻ എന്നെ കുടിപ്പിക്കാൻ എടുത്തു കൊണ്ട് വന്നതാ… ഈ ബിയർ കുപ്പി. അത് കൊണ്ട് തന്നെ അവന്റെ അന്ത്യവും അങ്ങ് നടത്തി ഞാൻ… “.

“ഇനി ദേ.. നിന്റെ അടുത്ത ആത്മാർത്ഥ സുഹൃത്ത് .. എന്റെ ഭർത്താവ്.. ” അവൾ ഒരു ഭ്രാന്തിയെ പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് ശ്യാമിന്റെ നേരെ കൈ ചൂണ്ടി..

“അവനെയും വേഗം തന്നെ ഒന്നിച്ചു വിടാട്ടോ… !”

എന്നും പറഞ്ഞു കൊണ്ട് അവൾ മരണവെപ്രാളത്തിൽ പിടയുന്ന ശ്യാമിന്റെ അടുത്തേക്ക് പോയി..

അവന്റെ തല പിടിച്ചു ഉയർത്തി കൊണ്ട് അവൾ പറഞ്ഞു…

“ഇണയ്ക്ക് തുണയാകേണ്ടവൻ ആണ് നീ.. ആ കൈ കൊണ്ട് തന്നെ നീ എന്നെ വിറ്റു..!!

“എത്ര ഭംഗിയായിട്ട് ആണ് നീ എന്റെ മുന്നിൽ സ്നേഹം ഉള്ള ഭർത്താവ് ആയി അഭിനയിച്ചത്.. എല്ലാം വിശ്വസിച്ചു പോയി ഞാൻ… !!!

“ഇതിന് മാത്രം എന്ത് തെറ്റ് ആണ് ഞാനും എന്റെ പാവം അച്ഛനും അമ്മയും നിന്നോട് ചെയ്തത്…??

“ആരെയും ദ്രോഹിക്കാതെ അവിടെ നിന്നോളൂമായിരുന്നല്ലോ ഞാൻ…”.

“എല്ലാം പങ്കിട്ട് എടുക്കുന്ന കൂട്ടുകാർ അല്ലെ നിങ്ങൾ മരണം കൂടി ഇപ്പോൾ പങ്കിട്ട് എടുക്കൂ… സന്തോഷം ആയില്ലേ നിനക്ക്… !!

എന്നും പറഞ്ഞു അവൾ അവന്റെ തലയിൽ നിന്നും കയ്യെടുത്തു.. അവൻ ഒരു ഞരക്കത്തോട് കൂടി കട്ടിലിൽ നിന്നും താഴേക്കു വീണു…പാറുക്കുട്ടി ഒന്നു കരയാൻ പോലും ആകാതെ ആ കട്ടിലിൽ മരവിച്ചിരുന്നു..

************************

“പാറുവേ … വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി…

“നാളെ പോവുകയാണ് അല്ലെ.. എനിക്ക് ഇനി ഒരു വർഷം കൂടി ഉണ്ട്… “

കുറച്ചു പ്രായമായ സ്ത്രീ അവളുടെ കൂടെ നടന്നു കൊണ്ട് പറഞ്ഞു..

“മ്മ്മ്… “.എന്നും പറഞ്ഞു അവരെ നോക്കി ഒന്ന് ചിരിച്ചുവെന്ന് വരുത്തി.. അവൾ നടന്നു തന്റെ സെല്ലിൽ കയറി.. വാർഡൻ വന്നു സെല്ല് പൂട്ടി..നിയമത്തിന്റെ എല്ലാ ഇളവുകളും ആ മൂന്നു കൊലകളും ചെയ്യാൻ ഉണ്ടായിരുന്ന സാഹചര്യവും കണക്കിലെടുത്തുകൊണ്ട് ഏഴു വർഷം തടവിനു ശിക്ഷിച്ചു… പാർവതിയെ.

ഏഴു വർഷം… എല്ലാം ഇന്നലെ നടന്നത് പോലെ കണ്മുന്നിൽ തെളിഞ്ഞു പാർവതിക്ക്..

കഴുത്തിൽ വീണ ഒരു താലിചരട് ആണ് തന്റെ ജീവിതം തകർത്തു തരിപ്പണം ആക്കിയത് എന്നവൾ ഒരു നെടുവീർപ്പോടെ ഓർത്തു.. ഇനി സമൂഹം തന്നെ കൊലപാതകി എന്ന് മുദ്രകുത്തിയാലും അധിക്ഷേപിച്ചാലും.. . താൻ തന്റെ വയസ്സായ അച്ഛനും അമ്മയ്ക്കും വേണ്ടി അഭിമാനത്തോട് കൂടി തന്നെ ജീവിക്കുമെന്ന് അവൾ മനസ്സിലുറപ്പിച്ചു.. അപ്പോഴും കൽക്കട്ടാ തെരുവുകളിൽ ഒരു നനുത്ത ചാറ്റൽ മഴ പെയ്തിറങ്ങുന്നുണ്ടായിരുന്നു മണ്ണിലേക്ക്.. പുതു ജീവൻ തളിർക്കുവാനായി.

ശുഭം.

എഴുത്തിൽ ഒരു തുടക്കക്കാരി മാത്രം ആണ് ഞാൻ…… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുമല്ലോ പ്രിയ കൂട്ടുകാർ… ????