എഴുത്ത്: മനു പി എം
മോളെ പൈസയുണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് താ ആടിന് തീറ്റ വാങ്ങാനാണ്
അവർ കിടന്നു കരയുന്നു..രണ്ടു ദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട്..
ദേ.. തള്ളെ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേൽ ഞാൻ പിടിച്ചു പുറത്തിടും പറഞ്ഞില്ല വേണ്ട..
നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്തിട്ട് തരനാ കാശ്
ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടി കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാടുമൊക്കെ
നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികൂടി ഇല്ലാതാക്കേണ്ട കിട്ടുന്നത് തിന്നു മര്യാദയ്ക്ക് അവിടെങ്ങാനം പോയി കിടക്കാൻ നോക്ക് എന്റെ വായ്ക്ക് വെറുതെ ജോലി ഉണ്ടാകാതെ..
അകത്തു നിന്നു അവരുടെ മകൻ അത് കേട്ട് നിസ്സാഹയനായ് പുറത്തേക്ക് ഇറങ്ങി പോയി ..
അവർ കുനിഞ്ഞു.. നിറമിഴികളോടെ മുന്നോട്ട് നടന്നു വന്നു അയാളെയൊന്നു നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചു പുറത്തെ ആട്ടിൻകൂടിനടുത്തേക്ക് നടന്നു…
ആടിനെ വളർത്തിയും പശുവിനെ വളർത്തിയു്ം അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടും, പുറത്ത് പോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശ് കൊണ്ടും ഒരേ ഒരുമകനായ ഉണ്ണിയെ വളർത്തി വലുതാക്കി അവൻെറ കല്ല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവന്
ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്ത് അറിയാതെയായി അയാൾ..
അവർ ആട്ടിൻ കൂട്ടിൽ വിരിച്ച ആട്ടുക്കാട്ടങ്ങളുടെ അഴുക്കു പിടിച്ച കഴുങ്ങിൻെറ പൊളികളിൽ ഇരുന്നു.. അതൊന്നും അവർ നോക്കുന്നില്ല ശ്രദ്ധിക്കുന്നില്ല ..
കാരണം താൻ എത്രയോ കണ്ടതാണ് അങ്ങനെ ആണാല്ലോ ജീവിച്ചു പോയത് എന്ന ഭാവം ആയിരുന്നു..
ജീവിത്തിലെ കഷ്ടപ്പാടും ദുരിതത്തിന് ഇടയിൽ അവന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല…. എപ്പോഴും ആടുക്കൾക്കൊപ്പമായിരുന്നു
മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും
വന്നിരിക്കുമ്പോൾ കൂട്ടിലുള്ള ആടുകൾ വായയിലെ ചവപ്പ് ചവച്ചു കൊണ്ട് അവരുടെ അടുത്ത് വരുമ്പോൾ അരികിൽ ശേഖരിച്ച് വച്ചിരിക്കുന്ന പ്ലാവിലകൾ ഒരോന്നായ് വായയിൽ വച്ചു കൊടുക്കും…
അപ്പോഴും മനസ്സ് എന്തോക്കെയോ ചിന്തിച്ചു കൊണ്ട് ശൂന്യതയിലായിരിക്കും..
പലപ്പോഴും ആടുകളോടായ് അവർ സങ്കടങ്ങൾ പറഞ്ഞിരിക്കാറുണ്ട്.. എല്ലാം കേൾക്കുന്ന ഭാവത്തിൽ അവ അവരുടെ വാക്കുകൾക്കായി കാതോർക്കുകയും ഒച്ചയുണ്ടാകുകയും ചെയ്യാറുണ്ട്
മുറ്റത്തേക്ക് കറിച്ചട്ടിയിലെ വെള്ളം കളയൂന്നതിനിടെ അവൾ അവരെ നോക്കി വീണ്ടും ഒച്ഛയുയർത്തി..
“ഈ നശിച്ച ആടുകൾ കാരണം ഒരു വൃത്തിയില്ല ഇവിടെ പോരാത്തതിന് അവയുടെ മുഷിക്കു നാറ്റവും
ദേ തള്ളെ അവിറ്റങ്ങളെയൊക്കെ ആർക്കേലും കൊടുത്തു അതൊക്കെ തുടച്ചു മാറ്റാൻ നോക്ക് വൃത്തിയില്ലാത്ത സാധനം..
കുളിക്കില്ല ഉടുത്തുണി മാറ്റില്ല നാറി ഈ വീട്ടിൽ കയറി കിടക്കും. ആരെങ്കിലും കയറി വന്നാൽ നാണക്കേട മൊത്തം.. നിങ്ങൾ കാരണമാ ഒരൊറ്റരാളും ഇങ്ങോട്ട് വരാത്തത്
അവൾ അപ്പുറത്ത് തിണ്ണയിലിരുന്ന ഉണ്ണിയെ നോക്കി..
ദേ മനുഷ്യ ഈ സാധനത്തെ എവിടെയെങ്കിലും കൊണ്ടു പോയി കളഞ്ഞോ അല്ലെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങി പോകും
അല്ലെങ്കിൽ ആ സാധനങ്ങളെ ഒക്കെ ആർക്കെങ്കിലും വിറ്റ് നിങ്ങടെ തള്ളയെ ഒന്നു ഒതുക്കി നിർത്തു ഇതിനെ നോക്കാനും വച്ചുണ്ടാക്കി കൊടുക്കാനും എനിക്ക് പറ്റില്ല.. തള്ളയ്ക്ക് നടക്കാൻ പോലും വയ്യ എന്നിട്ടും അഹങ്കാരത്തിനു ഒട്ടുംകുറവില്ല..
ആടിന് കൊടുക്കാനുള്ള തീറ്റ വാങ്ങാൻ കാശ് വേണം പോലും..ഇത്രയും നാൾ ഈ ആടിനെ നോക്കി എന്താ ഉണ്ടാക്കി തന്നു എന്നിട്ട് പറയുന്നത് കേട്ടാൽ തോന്നും തള്ളയിവിടെ വാരി കോരി തരുവായിരുന്നുവെന്ന്
അത് കേട്ട് അവരുടെ മിഴിനീർ ചുളിവു വീണ കൺതടങ്ങളിലൂടെ നിറഞ്ഞൊഴുകിയിറങ്ങി . കരഞ്ഞുകരഞ്ഞ് ഇപ്പോൾ ഒഴുകാൻ കണ്ണുനീരും ബാക്കി ഇല്ലാതായിരിക്കുന്നു
ചുളിവു വീണ കൈകൾ കൊണ്ട് കവിൾ തുടച്ചവർ എഴുന്നേറ്റപ്പോൾ ആടുകൾ ഉറക്കെ കരഞ്ഞു..
വീണ്ടും നടു കുനിച്ചു കൊണ്ട് അവർ അയാളുടെ അടുത്ത് വന്നു ..
മോനെ അമ്മയ്ക്ക് ഒരു നൂറു രൂപ തരോ..അമ്മയ്ക്ക് വിശിപ്പിലേലും അവിറ്റകളെ പട്ടിണിക്കിടാൻ മനസ്സില്ലാത്തോണ്ട മോനെ നിൻറെ ഒക്കെ വയറ് നിറക്കാൻ അമ്മ കഷ്ടപ്പെട്ടത് നിനക്കറിയാലോ
ഇതിനെയൊക്കെ വളർത്തി തന്നെയല്ലെ മോനെ ഞാൻ നിന്നെയൊക്കെ വളർത്തിയത് ..
നീയൊരു നൂറു രൂപ തന്നാൽ മതി അമ്മേയുടെ കൈയ്യിൽ ഉള്ളപ്പോൾ തിരിച്ചു തരാം.. അതു പറയുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു ..
അയാൾ ഒന്നും മിണ്ടിയില്ല.. അയാളുടെ അമ്മ മൗനം അവരിൽ പ്രതീക്ഷ വളർത്തി
ഉണ്ടെങ്കിൽ താടാ മോനെ.. രണ്ടുദിവസമായി അവറ്റകൾ പട്ടിണിയിലാണ്
ഇല്ലാ.. എൻറെ കൈയ്യിൽ ഒന്നുമില്ല
അങ്ങനെ പറയല്ലേ മോനേ നിന്റെ കയ്യിൽ ഒരു 100 രൂപ ഒക്കെ തരാൻ കാണും
നിങ്ങൾ ഒന്നു പോകുന്നുണ്ടോ അയാൾ ദേഷ്യത്തോടെ എഴുന്നേറ്റു അകത്തേക്ക് പോയി..
മോനെ .. അവർ ഒരിക്കൽ കൂടെ അകത്തേക്ക് നോക്കി വിളിച്ചു.. ആ നിമിഷം ആട്ടിൻ കൂട്ടിൽ നിന്നും ആടുകൾ നിലവിളിക്കുന്നുണ്ടിയിരുന്നു..
അവർ ആടുകളെ ഒന്നു നോക്കി മുറ്റത്തു നിന്നും തിരിഞ്ഞു വഴിയിലേക്ക് ഇറങ്ങി നടന്നു..
അകത്തേക്ക് കയറി പോയെങ്കിലും അയാളുടെ നെഞ്ചിൽ ആ ചോദ്യം ഒരു ഭാരമായി തീർന്നു
ഇന്നേവരെ എന്റെ അമ്മ ആരുടെയും മുന്നിൽ കൈനീട്ടാൻ പോയിട്ടില്ല ഇന്ന് ആദ്യമായി എന്നോട് ഒരു 100 രൂപ ചോദിച്ചിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ. എന്തൊരു മകനാണ് ഞാൻ അയാൾക്ക് സ്വയം നിന്ദ തോന്നി
ജീവിതകാലം മുഴുവൻ തനിക്കായി കഷ്ടപ്പെട്ടിട്ട് വാർദ്ധക്യത്തിൽ ഒരുതരി സ്നേഹം കൊടുക്കാൻ കഴിയാത്ത ഞാൻ ഒരു മകനല്ല
അയാൾ പഴ്സിൽ നിന്നും കുറച്ചു പൈസ എടുത്തു അതുമായി പുറത്തേക്ക് വന്നു
മുറ്റത്തൊക്കെ അമ്മയെ പരതി എവിടെയും കണ്ടില്ല ആട്ടിൻ കൂട്ടിലേക്ക് പോയി നോക്കി വീടിനു ഉള്ളിലേക്ക് നോക്കി..അവിടെങ്ങും അയാൾക്ക് അമ്മയെ കാണാൻ കഴിഞ്ഞില്ല
ഏടീ നീ അമ്മയെ കണ്ടോ ?.
ഞാനൊന്നും കണ്ടില്ല എനിക്ക് അതിനെ നോക്കലല്ലെ പണി എങ്ങനെയെങ്കിലും അതൊന്നും ചത്തു കിട്ടിയ മതി . ബാക്കിയുള്ളവരെ ജീവിതമെങ്കിലും ഒന്നു സമാധാനമായെനെ..
അവൾ പറഞ്ഞു തീരും മുമ്പ് അയാളുടെ കൈ അവളുടെ കവിളത്ത് ആഞ്ഞടിച്ചു
ടീ ……മോളെ…നീ കുറെ നാളായല്ലോ എന്റെ അമ്മയെ കൊല്ലാൻ നടക്കുന്നു.. നിൻെറ നാവ് അടക്കി വെച്ചോണം. ഇനി എന്റെ അമ്മയ്ക്ക് നേരെ നീ നാവുയർത്തിയാൽ നീ അനുഭവിക്കും
നിൻെറ തള്ള ആയിരുന്നു എങ്കിൽ പോട്ടെ വെക്കും. …* & # മോള്..
എൻറെ അമ്മയുടെ കഷ്ടപ്പാട് വിയർപ്പിന് ഫലമാണ് ഈ കാണുന്ന ഞാൻ…
നീയിപ്പോൾ പുച്ഛിച്ച് ആടിനേയും ആട്ടിൻ കാഷ്ഠവുമൊക്കെ വാരിയും വളർത്തിയും തന്ന നീ ഇനി കാണുന്ന ഈ ഞാനാക്കിയത്
അവർ ഉണ്ണാതെയും ഉടുക്കാതെയും എനിക്കായി മാറ്റിവെച്ച് ആഗ്രഹങ്ങളുടെ ഫലമാണ് ഞാൻ
എന്നിട്ടും നീ അവരെ പലപോഴും പട്ടിണിക്കിടുന്നതറിഞ്ഞു ഞാൻ നിസഹായനായി നിന്നത്.. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങളെ തല്ലരുതെന്നു
ഇനി മേലാൽ എന്റെ അമ്മയെ നോവിക്കാൻ നോക്കിയാൽ അന്ന് തീരും നിന്റെ ഇവിടുത്തെ ജീവിതം ഓർത്തു വെച്ചോ നീ
വീട്ടിൽ സമാധാനം വേണം എന്ന് കരുതിയാണ് ഇത്രയും നാൾ ഞാൻ ഒന്നും മിണ്ടാതെ എല്ലാം ശമിച്ചത് ഇനി അത് ഉണ്ടായെന്ന് വരില്ല
അയാൾ പിറു പിറുത്തു കൊണ്ട് വീണ്ടും ഉമ്മറത്തിണ്ണയിൽ വന്നിരുന്നു
നാശം മനുഷ്യൻെറ സമാധനം കളയാനായിട്ടു ഇതെവിടെ പോയി കിടക്കുന്നു ഈ തള്ള ഇതിനു ഒരു ഭാഗത്തിരുന്നാൽ എന്താ മനുഷ്യനെ കൊണ്ട് പറയിക്കാൻ ആയിട്ട്
അയാൾക്ക് സങ്കടവും നിരാശയും വന്നു
നിങ്ങടെ അല്ലെ തള്ള… ഇങ്ങനെയൊക്കെ പ്രതീക്ഷിച്ച മതി പണം പണം എന്ന ഒറ്റ വിചാരെ ഉള്ളു
ആ ആടുകളെ വിറ്റ കാശൊക്കെ എവിടെ കൊണ്ട് പോയി ഇട്ടേകുവാ ഈ വീട്ടിലേക്കോ എനിക്കോ എൻറെ കൈയ്യിലോ തന്നിട്ടില്ല ഒരു രൂപ പോലും എന്നിട്ട് കൈ നീട്ടി വന്നേക്കുന്നു നാണമില്ലാതെ…
നിർത്തെടി… ഇതുവരെ ജീവിച്ചതൊക്കെ പകുതിയും എൻറെ അമ്മയുടെ വിയർപ്പാണ് അത് നീ മറക്കേണ്ട
നിൻെറ അപ്പൻ സ്ത്രീധനം തന്നിട്ടൊന്നുമല്ല നിന്നെ കെട്ടിയത് നിന്നെ പെണ്ണു കാണാൻ വരുമ്പോൾ നിൻറെ അപ്പൻ നാലു കാലിൽ ആണല്ലോ നിന്നിരുന്നത് എൻറെ അമ്മയുടെയും അച്ഛൻെറയും നല്ല മനസ്സും സഹതാപവും കാരുണ്യവും കൊണ്ട് മാത്രം ഞാൻ നിന്നെ കെട്ടാൻ സമ്മതിച്ചത്..
ഇന്ന് നിൻെറ വീടും ഒരു വെളിച്ചമൊക്കെ തട്ടിയത് എൻറെ അച്ഛൻെറയും അമ്മയുടെയും കഷ്ടപ്പാട് കൊണ്ട് തന്നെയ അല്ലാതെ നിൻറെ അപ്പൻ ഉണ്ടാക്കിയത് അല്ല…
ഞാൻ ഉണ്ടാക്കുന്നതിനെ ഭൂരിഭാഗം പൈസയും എങ്ങോട്ടാ പോകുന്നത് എന്ന് എനിക്ക് നന്നായിട്ടറിയാം.. എന്നിട്ട് എന്റെ അമ്മ ഒരു 100 രൂപ ചോദിച്ചപ്പോൾ നിനക്ക് കൊടുക്കാൻ വയ്യ ഇല്ലേ ടി
ഇനി നീ വല്ലതും പറഞ്ഞാൽ അടിച്ചു നിൻെറ മറ്റെ കവിളും കൂടി പൊട്ടും… നിനക്ക് അത്രയ്ക്ക് സഹിക്കാൻ വയ്യെങ്കിൽ ഇപ്പോൾ ഇറങ്ങി പോകേണ്ടി വരും..പറഞ്ഞില്ലെന്ന് വേണ്ട
അയാൾ കൈയ്യിൽ കരുതിയ നോട്ടുകളും പോക്കേറ്റിലേക്ക് വച്ചു വീണ്ടും ഉമ്മറ തിണ്ണയിൽ ഇരുന്നു ..
അവൾ മിണ്ടാതെ അകത്തേക്ക് പോയി..
ഉച്ഛയായിട്ടും അമ്മയെ കാണാതെയായപ്പോൾ അയാൾ ഏടീ ഞാനിപ്പോൾ വരാന്ന് പറഞ്ഞു വഴിയിലേക്ക് ഇറങ്ങി..പോയി
നടന്നു വരുന്ന രൂപങ്ങളിലൊക്കെ അയാൾ തന്റെ അമ്മയെ കാണാൻ ശ്രമിച്ചു
ആമീനത്ത.. എന്റെ അമ്മയെ കണ്ടോ അയാൾ ഒരു വലീയ വീടിന്റെ ഗൈറ്റിൽ നിന്നും കൊണ്ട് പുറത്ത് നിന്നിരുന്ന ഒരു സ്ത്രീയെ നോക്കി വിളിച്ചു ചോദിച്ചു
അമ്മ എപ്പോഴും ജോലിക്കു പോയിരുന്നത് ആ വീട്ടിലായിരുന്നു..
ഇപ്പോൾ ഇവിടെന്ന് പോയോള്ളു എന്തേലും ഒരു പണി തരണം പറഞ്ഞു
ഞാൻ ചോദിച്ചു ഇപ്പോൾ എന്തിനാ ജോലിയുടെ ആവശ്യം… അപ്പോൾ പറഞ്ഞു
കുറച്ചു പൈസേടെ ആവശ്യമുണ്ടെന്നു.
ജോലിയൊന്നും ചെയ്യണ്ട പറഞ്ഞ കാശ് കൊടുക്കാന്ന് പറഞ്ഞതാ ഞാൻ ..
കേൾക്കേണ്ടെ ഇവിടെ ചെയ്യാവുന്ന ഒക്കെ ചെയ്തു പുറത്തിട്ട ചെരുപ്പുകൾ വരെ അടൂക്കി വച്ചു നൂറ് രൂപ മതി പറഞ്ഞു അതും വാങ്ങി ഇപ്പോൾ പോയതെയുള്ളൂ.
എന്തേലും കഴിച്ചിട്ടു പോവൻ പറഞ്ഞാപ്പോൾ എനിക്ക് വിശപ്പില്ല എൻറെ മക്കളുടെ വിശപ്പ് മാറ്റണമെന്നു പറഞ്ഞ പോയെ .. ഇപ്പോൾ അങ്ങ്ട് പോയ ഉള്ളു..ഉണ്ണി .
അയാളുടെ കണ്ണുകൾ നിറഞ്ഞു ഒരൽപ്പം നടന്നു അവിടെ നിന്നും നെറ്റി തടത്തിൽ കൈകൾ പൊത്തി അയാൾ പൊട്ടി കരഞ്ഞു മിഴികളിലെ നീർ തുള്ളികൾ മുന്നിലെ കാഴ്ചകൾ മറച്ചു പിടിച്ചു കൊണ്ടിരുന്നു..
നാരയണേട്ടൻെറ പച്ചക്കറി കടയിലേക്ക് ചെന്നപ്പോൾ അപ്പുറം പോൾസ്സേട്ടൻെറ ഹോട്ടലിന് മുന്നിൽ പോൾസ്സേട്ടനും സഹായിയും നിൽക്കുന്നു..
ആർക്കോ എന്തോ വിളമ്പി കൊടുക്കയാണ് .
അയാൾ അങ്ങോട്ട് നടന്നു നടന്നു ചെന്നു മുന്നിലെ കാഴ്ച കണ്ട് നിറമിഴികളോടെ നിന്നു..
മുന്നിലെ കസേരയിൽ അമ്മ കൈയ്യിലൊരു ചായ ക്ലാസ്സും പിടിച്ചു ഇരിപ്പുണ്ട് അപ്പുറം ഒരു ഭിക്ഷാടകൻ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നുണ്ട്..
പോൾസെ ദ പൈസ നൂറ് രൂപ ഉണ്ട് ബാക്കി പൈസയ്ക്ക് ചോറ് പൊതിഞ്ഞു കൊടുക്ക് വീട്ടിൽ മക്കൾ ഉണ്ടെന്ന പറഞ്ഞേ.പാവം.. പറക്കമാറ്റാത്ത കുഞ്ഞുകളല്ലെ
അവർ പൈസ കൊടുത്തു..ആർത്തിയോടെ ഭക്ഷണം കഴിച്ചിരുന്ന അയാളെ നോക്കി..
അതുകണ്ട് അവന്റെ നെഞ്ചു പൊട്ടി വിളിച്ചു അമ്മേ.
എന്താടാ.ഞാൻ ചത്തൂന്ന് കരുതിയോ…
അമ്മ… വന്നെ വീട്ടിലേക്ക് ..ആരോടും പറയാതെ എങ്ങോട്ടാ ഇറങ്ങി പോയത് .
നീ പൊയ്ക്കോ മോനെ ഞാൻ വരാം .
.
പാവം. വിശന്നിട്ട് വരുന്ന വഴിക്ക് വല്ലതും തരണെയെന്നു പറഞ്ഞു അമ്മേടെ മുന്നിൽ കൈ നീട്ടി യാചിച്ചു
അമ്മയുടെ കൈയ്യിലുള്ളത് വച്ചു കൊടുത്തു വീട്ടിൽ മകന്റെ മക്കൾ ഉണ്ടെന്നു പറഞ്ഞപ്പോൽ അമ്മയ്ക്ക് സഹിച്ചില്ല.. മോനെ..
വിശപ്പെന്തെന്നറിഞ്ഞവനല്ലേ മറ്റുള്ളവരുടെ വിശപ്പ് മാറ്റാൻ പറ്റൂ
അവർ കണ്ണുതുടച്ചു
അമ്മ വാ അയാൾ അവരെ വിളിച്ചു എഴുന്നേൽപ്പിച്ചു ..
എന്നിട്ട് അമ്മയുടെ വിശക്കുന്ന മക്കൾക്കു സാധനങ്ങൾ വാങ്ങിയോ
ഇനിപ്പോൾ അത് വേണ്ട ഉള്ള കഞ്ഞിവെള്ളം പ്ലാവിലയും കൊടുക്ക ഇന്ന്…
നമ്മളും ഇടയ്ക്ക് അങ്ങനെ അല്ലെ ഉള്ളത് കൊണ്ട് ജീവിച്ചു..
അല്ല രാവിലെ എന്നോട് 100 രൂപ ചോദിച്ച ആൾക്ക് എവിടുന്ന് കിട്ടി ഇപ്പോൾ അയാൾക്ക് ആഹാരം വാങ്ങിച്ചു കൊടുക്കാൻ ഉള്ള പൈസ
അത് മോനെ ഞാൻ ആമിനാത്തായോടു വാങ്ങിച്ചതാണ്..
എങ്ങനെ വാങ്ങിയതെന്നൊക്കെ ഞാനറിഞ്ഞു….
അതുമോനെ വെറുതെ അങ്ങ് ചെന്ന് ഒരാളോട് പൈസയ്ക്ക് കൈ നീട്ടുന്നത് അതുകൊണ്ട് അമ്മയ്ക്ക് ചെയ്യാൻ പറ്റുന്ന പണി ചെയ്തു കൊടുത്തു..
ഉം.. ഞാൻ അറിഞ്ഞു…
അവർ അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു..
ഇനി നമുക്ക് നമ്മുടെ മക്കൾക്ക് ആഹാരം വാങ്ങാം..
അതിനിനി കാശില്ല മോനെ ആകെ കിട്ടിയ ഒരു കാശു കൊണ്ടാണ് അയാൾക്ക് ആഹാരം വാങ്ങി കൊടുത്തത്
അവർ ഒരിക്കൽ കൂടി പുറത്തെ ബഞ്ചിൽ ഇരുന്ന യാചകനെ നോക്കി ..
അമ്മ വാ… കാശ് എന്റെ കയ്യിൽ ഉണ്ട് നമുക്ക് സാധനം വാങ്ങാം
അയാൾ പോക്കേറ്റിൽ കിടന്നിരുന്ന പൈസയെടുത്ത് കടയിൽ കയറി വേണ്ടതെല്ലാം വാങ്ങി അവരെ കൂട്ടി വീട്ടിലേയ്ക്ക് നടന്നു..
ഇനി എന്റെ അമ്മ എങ്ങനെ കാശിനുവേണ്ടി ആരുടെ വീട്ടിൽ പണിക്ക് പോകരുത് കേട്ടോ
അമ്മയ്ക്കെന്ത് വേണമെന്ന് എന്നോട് പറഞ്ഞാൽ മതി ഞാൻ വാങ്ങിച്ചോളാം
മോനെ അവൾ അറിഞ്ഞാൽ വഴക്കാകില്ലേ പിന്നെ..
അവൾ അറിഞ്ഞാലും ഒരു കുഴപ്പവുമില്ല അമ്മയ്ക്കിനി എന്ത് വേണമെങ്കിലും ഞാൻ വാങ്ങി തന്നോളാം
അവൻ അവരെ ഒരു കൈ കൊണ്ട് തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു നടന്നു..
ആ നിമിഷം അവർ തന്റെ വാർദ്ധക്യത്തെ മറന്നു അഭിമാനത്തോടെ തന്റെ മകനോട് ചേർന്നു നടന്നു…✍️
തൽക്കാലം ശുഭം…
ഒരുപക്ഷേ നമ്മുടെ സ്നേഹ പൂർവ്വം ഉള്ള ഒരു വാക്കോ തലോടലോ മാത്രം മതിയായിരിക്കും അവർക്ക് ഒരു ജന്മത്തെ ദുഃഖം മറക്കാൻ…