ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
“” തനു ഇല്ലാതായാൽ പാത്തുവിന്റെ പപ്പയായ എനിക്കായിരിക്കും പാത്തുവിൽ പൂർണമായുള്ള അവകാശം.തനു മരിച്ചാൽ പിന്നെ ഇപ്പോഴുള്ള കോർട്ട് ഓഡറും നില നിൽക്കില്ല…””
“” പക്ഷേ ഇപ്പോ തനുവിന് എന്ത് ചെയ്താലും എന്നെയേ സംശയിക്കൂ…തനുവിനും പാത്തുവിനും അപകടമുണ്ടാവും എന്നു തോന്നിയാൽ പപ്പയെ കൊണ്ട് അവൾ തന്നെ വിൽ മാറ്റി എഴുതിക്കും…പ്രത്യേകിച്ച് പാത്തുവിന് എന്തെങ്കിലും പറ്റും എന്നു തോന്നിയാൽ…””
❄❄❄❄❄❄❄❄❄❄❄❄
തനു പോകുമ്പോൾ ജിതൻ സോഫയിൽ കണ്ണടച്ചു കിടക്കുകയാണ്. തനു മടിച്ചു മടിച്ച് അകത്തേക്ക് കയറി.
“‘എന്താണാവോ..വരവിന്റെ ഉദ്ദേശം….അവർ പറഞ്ഞു തന്നോ എല്ലാം….””
“” പറഞ്ഞു തന്നു..”” ശബ്ദം തന്നേ കുറഞ്ഞിരുന്നു.
“”എന്നാൽ തുടങ്ങിക്കോ സോറി..പിന്നെ ദേഷ്യപ്പെടാനുള്ള സാഹചര്യം…പറയുമ്പോൾ ദേഷ്യപ്പെട്ടതിനും കൊച്ചിനേം കൊണ്ട് രാത്രി ആരോടും പറയാതെ വീട്ടിന്ന് ഇറങ്ങി പോയതിനും പ്രത്യേകം..പ്രത്യേകം കാരണം ബോധിപ്പിക്കണം..”‘ പരിഹാസത്തോടൊപ്പം പറയാതെ വീട്ടിൽ നിന്നും ഇറങ്ങി വന്നതിനുള്ള ദേഷ്യവും അതിലുണ്ടായിരുന്നു.
“”സോറി…..””
”” കഴിഞ്ഞോ….സോറി പറഞ്ഞു കഴിഞ്ഞെങ്കിൽ പോയ്ക്കോ…””
“” ഞാൻ ആ സമയത്ത് ദേഷ്യത്തിന് പറഞ്ഞു പോയതാ…””
“” ഈ ദേഷ്യമൊക്കെ നിനക്ക് മാത്രമാണല്ലോ…”” ജിതൻ കളിയാക്കിയതാണെന്നു തനുവിന് മനസിലായി.തനു ജിതനെന്തെങ്കിലും.പറയുമെന്നു കരുതി അവിടെ തന്നെ നിന്നു.ജിതൻ കണ്ണടച്ചു കിടന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
“” ഇത് ഞാൻ ഇനി ആവർത്തിക്കൂല…””
“” ഏത്…””
“” കാര്യമറിയാതെ ദേഷ്യപെടുന്നത്….ഞാൻ നിന്നോട് ക്ഷമിച്ചില്ലേ..അത് പോലെ നിനക്ക് എന്നോട് ക്ഷമിച്ചൂടെ…””
“”ഓക്കെ..ക്ഷമിച്ചു…ഇനി പോവാലോ….”” ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കണ്ണുകൾക്കു മീതെ കൈ വെച്ച് കിടന്നു.
“” ഞാൻ അവനോട് ക്ഷമിച്ചില്ലേ….അതു പോലെ അവന് എന്നോട് ക്ഷമിച്ചൂടെ….അല്ലേലും അവനെന്നോട് ചെയ്ത തെറ്റിന്റെ അത്രയൊന്നും വരില്ലിത്…എന്നിട്ടും ഞാൻ പോയി സോറി പറഞ്ഞില്ലേ…”” ഓരോന്നു പിറുപിറുക്കുവാണ് തനു.
“‘ എന്താണ് നിന്റെ ഫർത്താവ് മിണ്ടിയില്ലേ…”” തനു പിറുപിറുക്കുന്നത് കണ്ട് ആരു കളിയാക്കി.
“” ആഹ്..മിണ്ടി..ഒരു ഡ്യൂയറ്റും കഴിഞ്ഞാ..ഞാനിങ്ങ് വന്നേ..മിണ്ടാതേ പോയ്ക്കോ ആരൂ..ഞാനാകെ ടെമ്പർ തെറ്റി നിൽക്കുവ…”” പിന്നെ ജിതനോടുള്ള കലി മുഴുവൻ ആരുവിനോടായ്.
“” ഞാനൊന്നും പറഞ്ഞില്ലേ…””
ആരു അതും പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു.
❄❄❄❄❄❄❄❄❄❄❄❄
വൈകുന്നേരം പാത്തുവിനേയും കൂട്ടി ആരുവും പാത്തുവും സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ്.ഷോപ്പിങ് കഴിഞ്ഞ് നടന്നു വരുമ്പോഴും തനുവിന് ജിതനോടുള്ള ദേഷ്യം മാറിയില്ലായിരുന്നു.മുഖം വീർപ്പിച്ചിട്ടുണ്ട്.പാത്തു ആരുവിന്റെ കൈയിൽ തൂങ്ങി നടക്കുകയാണ്. പെട്ടെന്ന് ഒരു കാർ തനുവിന് നേരെ വന്നതും ആരു തനുവിനെ പിടിച്ചു വലിച്ചു.പെട്ടെന്നുള്ള ആ പിടിച്ചു വലിക്കലിൽ തനു ബാലൻസ് തെറ്റി വീണു. കാർ റിവേർസെടുത്ത് അവരുടെ അടുത്തേക്ക് വരുന്നത് കണ്ടതും ആരു തനുവിനെ പിടിച്ചു വലിച്ചെഴുന്നേൽപിച്ച് തനുവിനെയും വലിച്ചു അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് ഓടി. ബസ്സ്റ്റോപ്പിൽ ആളുകളുള്ളത് കൊണ്ടാവാം കാർ ബ്രേക്ക് ഇട്ടു നിന്നു..പിന്നെ ഓടിച്ചു പോയി.തനുവിന്റെ കൈയിൽ നിന്നും ചോര വരുന്നുണ്ട്. പേടിച്ചിട്ട് കാലൊക്കെ വിറക്കുന്നത് പോലെ..കുറച്ച് സമയം അവിടെ നിന്നിട്ടാണ് വീട്ടിലേക്ക് നടന്നത്.
“” തനൂ… ഇതെന്ത് പറ്റിയതാ…””
ആരു തനുവിന്റെ മുറിവ് ക്ലീൻ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ജിതൻ വന്നത്.
“” വീണതാ…”” മുറിവിൽ ക്ലീൻ ചെയ്യുന്നത് നോക്കി കൊണ്ട് തനു പറഞ്ഞു.
“” എങ്ങനെയാ വീണത്…നിന്റെ മുഖത്ത് രണ്ടു ഉണ്ട കണ്ണുണ്ടായിരുന്നല്ലോ…നോക്കി നടന്നൂടെ…””
“” തനുവിനെ ഒരു കാർ ഇടിക്കാൻ വന്നപ്പോ പറ്റിയതാ…”” തനു കണ്ണു കൊണ്ട് പറയരുത് എന്നു ആഗ്യം കാണിച്ചതും ആരു നിർത്തി.പക്ഷെ ജിതനത് കണ്ടിരുന്നു
“” ബാക്കി പറയ്…ആരതി..തനു പറയുന്നത് നീ കേൾക്കേണ്ട…””
“” ആ കാർ പിന്നെയും തനുവിന് നേരെ വന്നു.ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് ഓടി കയറുകയാ ചെയ്തത്..ഞങ്ങളെ തന്നെ എയിം ചെയ്ത് വന്ന പോലുണ്ട്…””
“” ഞാൻ ആദ്യം കൊടുക്കേണ്ടത് കൊടുത്തിട്ട് വരട്ടെ…അതു കഴിഞ്ഞ് നിനക്കുള്ളത് തരാം..”” തനുവിനോടായ് ജിതൻ പറഞ്ഞു.
❄❄❄❄❄❄❄❄❄❄❄❄❄
കാറിനെ ബ്ലോക്ക് ചെയ്ത് കൊണ്ട് ജിതൻ കാർ നിർത്തിയതും ധ്രുവൻ സഡൻ ബ്രേക്കിട്ടു.
“” കാറെടുത്ത് മാറ്റ് “” കാറിൽ നിന്നിറങ്ങി കൊണ്ട് ധ്രുവൻ പറഞ്ഞു. ജിതൻ മുഖമടച്ചൊന്നു കൊടുത്തു.തിരിച്ച് ധ്രുവന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് മുൻപ് തന്നെ കാലു മടക്കി വയറ്റിൽ തൊഴിച്ചു.ജിതൻ കലി തീരും വരെ അവനെ തല്ലി.
“” നിന്റെ പപ്പേ ഓർത്താ..നിന്നെ ജീവനോടെ വിടുന്നത്..ഇനി തനുവിന്റെയോ പാത്തുവിന്റെയോ ദേഹത്തു നിന്നും നീ കാരണം ചോര പൊടിഞ്ഞാ..പിന്നെ നീയീ ലോകത്ത് ഉണ്ടാവില്ല….”” അതും പറഞ്ഞ് ജിതൻ കാറെടുത്ത് പോയി. ധ്രുവൻ കാറിൽ ചാരി നിന്നു.
❄❄❄❄❄❄❄❄❄❄❄❄❄❄
തന്റെ ക്യാബിനിലേക്ക് പെട്ടെന്ന് പപ്പ കടന്നു വന്നപ്പോൾ ധ്രുവനൊന്നു ഞെട്ടി.പപ്പയെ പ്രതീക്ഷിച്ചതാണ്…പക്ഷെ ഓഫീസിലേക്ക് ഇങ്ങനെ കേറി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..
“”ധ്രുവാ…എന്റെ സ്വത്തിന് വേണ്ടിയാ നീ ഓരോന്നു ചെയ്യുന്നതെങ്കിൽ നീ ഒരു കാര്യം അറിഞ്ഞോ…ഞാൻ സ്വത്ത് മുഴുവൻ അനാഥാലയത്തിന് എഴുതി വെച്ചു..ഇതാ…ഡോക്യുമെന്റിന്റെ കോപ്പി..”” ഡോക്യൂമെന്റ് ടേബിളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.
“”ഇനി സ്വത്തിന്റെ കാര്യവും പറഞ്ഞ് തനുവിനെയോ പാത്തുവിനെയോ ദ്രോഹിക്കാൻ പോകരുത്….പിന്നെ നിനക്ക് ചെയ്യാൻ പറ്റുന്നത് എന്നെ കൊണ്ട് വിൽ മാറ്റിക്കുകയെന്നതാണ്…നിനക്ക് പറ്റുമെങ്കിൽ അത് ചെയ്ത്…നിന്നെ ഞാൻ എന്റെ മനസിന്നു എടുത്തു കളഞ്ഞതാണ്..ഇപ്പോ ഞാൻ വന്നത് ഇത് പറയാനായിട്ടാണ് നിന്നെ കാണാൻ വന്നത്..നീ കാരണം ഒരുപാട് കരഞ്ഞവളാ തനു ഇനി അതുണ്ടാവരുത്…..”” അതും പറഞ്ഞ് നടന്നു പോകുന്ന പപ്പയെ ധ്രുവൻ നോക്കി നിന്നു.
ധ്രുവൻ നേരെ പോയത് ബാറിലേക്കായിരുന്നു. ബോധം നശിക്കും വരെ കുടിച്ചു.പേടി കൊണ്ട് തനു പപ്പെ കൊണ്ട് സ്വത്ത് തന്റെ പേരിലെഴുതിക്കുമെന്നായിരുന്നു വിചാരിച്ചത്…ബാറിൽ നിന്നും ഇറങ്ങുമ്പോൾ പലപ്പോഴായി ഇടറി വീണു..പാതി ബോധത്തിലായിരുന്നു ഡ്രൈവ്.എതിരേ വരുന്ന ലോറിയുടെ ലൈറ്റ് കണ്ണിലടിച്ചതും കണ്ണുകൾ ചിമ്മിപ്പോയതും ലോറിയിലേക്ക് വണ്ടി ഇടിച്ചു കയറിയതും ഒരുമിച്ചായിരുന്നു.
❄❄❄❄❄❄❄❄❄❄❄❄❄❄❄
ദേഷ്യത്തിലായിരുന്നു ജിതൻ തിരിച്ചു വന്നത്.ആരോടത് തീർക്കുമെന്നറിയാതെ അവൻ ഭിത്തിയിൽ മുഷ്ഠി ചുരുട്ടി അടിച്ചു
“” ജിതൂ…സോറീ….ഇനി ഇങ്ങനെ ഉണ്ടാവില്ല..”” പിന്നിൽ നിന്നും അവനെ ചുറ്റി പിടിച്ചു കൊണ്ട് തനു പറഞ്ഞു.പേടിച്ച് വിറക്കുന്നുണ്ടായിരുന്നു അവൾ
“” പിന്നെ ഇതൊക്കെ ആരോടാടീ പറയ്കാ…”‘അലറുകയായിരുന്നു.
“‘ ജിതൂ…പ്ലീസ്…സത്യായിട്ടും എനിക്ക് നിന്നെ പേടിയാവുന്നു…ദേഷ്യപെടല്ലേ..”” അവളുടെ കരച്ചിൽ കേട്ടതും അവനൊന്നടങ്ങി.
“”ആരു അത് പറഞ്ഞില്ലേ ഞാൻ അറിയുമായിരുന്നോ…”” ശബ്ദമൊന്നു മയപ്പെട്ടിരുന്നു.
“” നീ തല്ലുണ്ടാക്കുമെന്നു കരുതിയാ…ഇനി ഞാൻ പറഞ്ഞോളാം…””
“‘അപ്പേ…അമ്മേ ചീത്ത പറഞ്ഞോ…അമ്മേന്തിനാ കര്യുന്നേ…”” പാത്തുവിന്റെ ശബ്ദം കേട്ടതും തനു ഝിതനിൽ നിന്നും മാറി നിന്നോ.
“‘പാത്തൂനെ പോലെയല്ല..അമ്മക്ക് ഇത്തിരി കുരുത്തകേടുണ്ട്…അപ്പ ഒന്നു ഉപദേശിച്ചതാ..”‘ പാത്തുവിന് മുൻപിൽ മുട്ടു കുത്തിയിരുന്നു കൊണ്ട് ജിതൻ പറഞ്ഞു.
“”പഠിക്കുന്ന കാലത്തെ അപ്പേടെ കുരുത്തകേടൊക്കെ ഒന്നു ചോദിക്ക് നോക്ക് മോള്..അപ്പോ മനസിലാവും ആർക്കാ കുരുത്തകേടെന്ന്….””
“‘”ടീ…നിനക്ക് കിട്ടിയത് പോരെ…”‘ തനുവിനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു.
“”ഓ…”” തനു ചുണ്ട് കോട്ടി
❄❄❄❄❄❄❄❄❄❄❄
“”ഇത് പിടിക്ക് ഏട്ത്തീ…ഇത് തരാനാ ഞാൻ ഓടി പിടിച്ച് വന്നത്..””
“” എന്താ…ഇത്..” ദർശൻ കൈയിൽ വെച്ചു കൊടുത്ത ഡോക്യുമെൻസ് നോക്കി കൊണ്ട് ചോദിച്ചു.
“‘പാത്തുവിന്റെ പേരിൽ പകുതി സ്വത്ത് എഴുതി വെച്ചതിന്റെ ഡോക്യുമെൻസാണ്..പപ്പ വിൽ മാറ്റി എന്നൊക്കെ പറഞ്ഞത് വെറുതേയാ…”‘
“”വേണ്ടാ..ദർശാ..ഇത് നിന്റെ കൈയിൽ തന്നെ വച്ചോ…””
“”ഏട്ടനെ ഓർത്താണോ ഇങ്ങനെ പറഞ്ഞത്..ഏട്ടൻ തന്നെയാ ഇത് ഏട്ത്തിക്ക് തരാൻ പറഞ്ഞത്…പഴയ ഏട്ടനല്ല ഇപ്പോൾ..ഒന്നു വീണപ്പോൾ യഥാർഥ ബന്ധങ്ങളെ പറ്റിയൊക്കെ മനസിലായി..ഏട്ടന് ഇപ്പോ കുറ്റ ബോധമുണ്ട് പക്ഷേ..പറഞ്ഞിട്ട് കാര്യമില്ലാലോ…ഏട്ടൻ തന്നെ വരുത്തി വെച്ചതല്ലേ…പപ്പേം വരാംന്നു വെച്ചതാ ..ഏട്ടന്റെടുത്ത് ഞാനോ പപ്പെയോ എപ്പോഴും വേണം..പണ്ടത്തെ മനോധൈര്യമൊന്നും ഇപ്പോ ഏട്ടനില്ല..””
“”അത് കൊണ്ടല്ല ദർശൻ …പാത്തു വലുതായാൽ അവൾക്ക് അവളുടെ പപ്പേടെ സ്വത്ത് വേണം എന്നു തോന്നുകയാണേൽ അവൾ എടുത്തോട്ടെ…അതു വരെ ഇതൊക്കെ ദർശന്റെ കൈയിൽ തന്നെ ഇരിക്കട്ടെ…അതാ അതിന്റെ ശരി..””
“” ഏട്ത്തിക്ക് ഏട്ടനോട് ദേഷ്യമില്ലേ ഏട്ടനെ കാണാൻ വന്നുകൂടെ…ഏട്ത്തി മാത്രല്ല ജിതേട്ടനും..ഏട്ടന് പാത്തൂനെ കാണണംന്നു ആഗ്രഹമുണ്ട്…അർഹതയില്ലാന്നു തോന്നിയത് കൊണ്ടാവാം ഇതുവരെ പറഞ്ഞിട്ടില്ല ഞങ്ങളോടത്…മോൾടെ ഫോട്ടോ നോക്കി കണ്ണു നിറക്കുന്നത് കാണാം…””
“‘ അടുത്താഴ്ച പാത്തൂന്റെ പിറന്നാളാണ് അന്നു വരാം ഞങ്ങൾ ധ്രുവനെ കാണാൻ….””ജിതനായിരുന്നു അത്.
“”അലോപ്പതി കൊണ്ട് മാറ്റമില്ലെങ്കിൽ ആയുർവേദം നോക്കികൂടെ…””
“”പപ്പേം പറയുന്നുണ്ടത്…അന്വേഷിച്ച് നോക്കണം…എന്നാ ഞാനിറങ്ങട്ടേ..”” പാത്തുവിന് ഒരു ഉമ്മയും കൊടുത്ത് ദർശൻ കാറിൽ കയറി.
“” ദർശാ..ധ്രുവനോട് പറയണം പാത്തു ഒരിക്കലും അവളുടെ പപ്പയെ വെറുക്കില്ലെന്നു…വെറുക്കാൻ പാകത്തിനൊന്നും തന്നെ ഞങ്ങളവൾക്ക് പറഞ്ഞു കൊടുക്കില്ലെന്ന്…”‘ ദർശൻ അതു കേട്ട് ജിതനെ നോക്കി ചിരിച്ചു…””താങ്ക്സ്…””
ചിലപ്പോഴൊക്കെ സ്നേഹം ഒരു ശിക്ഷയാണ്..ധ്രുവന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ പാത്തുവിന്റെ സ്നേഹമാണ്…അവനൊരിക്കലും അർഹിക്കാത്ത ഒന്ന്.ഇനി പാത്തു അവനെ സ്നേഹത്തോടെ ‘ പപ്പേ’ എന്നു വിളിക്കുമ്പോഴൊക്കെ തന്നെ ധ്രുവനിൽ കുറ്റബോധമുണ്ടാവും..അവനുരുകും
അവസാനിച്ചു