അവന്റ പല രാത്രികളും മറ്റുള്ള പെണ്ണുങ്ങളുടെ ചൂട് തേടിതുടങ്ങിയിരുന്നു. വിരൂപയായ നിന്നെ എനിക്കിനി ആ വികാരത്തോടെ സ്പർശ്ശിക്കാൻ

എഴുത്ത്: മഹാ ദേവൻ

ആ നിമിഷത്തിൽ അവൻ ആദ്യം നോക്കിയത് അവളുടെ മാറി ലേക്ക് ആയിരുന്നു.
എന്നോ കൊതിപ്പിച്ച ആ മാ റിടത്തിൽ ഒന്ന് ഇന്നിപ്പോൾ ശൂന്യമാണെന്ന സത്യം അവന്റ മുഖത്തു ചുളിവ് വീഴ്ത്തി. അവൻ ആ നോട്ടത്തിൽ നിന്നും താല്പര്യക്കുറവോടെ തല വെട്ടിക്കുമ്പോൾ അവൾ ഒരു ചേർത്തുപിടിക്കലിന് വേണ്ടി പ്രതീക്ഷയോടെ അവനെ നോക്കുന്നുണ്ടായിരുന്നു.

” ബാലേട്ടാ….. “

അവൾ ദയനീയമായി വിളിച്ചുകൊണ്ട് അവന്റ കയ്യിൽ മുറുക്കെ പിടിക്കാൻ ശ്രമിക്കുമ്പോൾ അവളിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ അവൻ അവളുടെ കയ്യിന്റെ പിടുത്തം വിടുവിച്ചുകൊണ്ട് ” നീ റസ്റ്റ്‌ എടുക്ക് ” എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു.

അവന്റ അപ്പോഴത്തെ പ്രതികരണത്തിൽ ഉള്ള വെറുപ്പോ താൽപര്യക്കുറവോ അവൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം മാറി ടത്തിൽ പരതിക്കൊണ്ടവൾ മിഴിനീർ വാർത്തു.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തുമ്പോൾ അവൻ കാണിക്കുന്ന അകൽച്ച അവളെ അത്യധികം വിഷമിപ്പിച്ചെങ്കിലും എല്ലാം മനസ്സിലൊതുക്കി വീർപ്പുമുട്ടി മുറിക്കുള്ളിൽ ഒതുങ്ങുമ്പോൾ അടുത്തേക്ക് ഓടിവന്ന രണ്ടു വയസ്സുകാരി മോള് ആദ്യം പരതിയത് മു ലയായിരുന്നു. ദിവസങ്ങളായി നിഷേധിക്കപ്പെട്ട മു ലപ്പാലിനായുള്ള അവളുടെ പരതൽ ശൂന്യമായിടത്തെ ചുട്ടുപൊള്ളിക്കുമ്പോൾ പുറത്ത് ആ രംഗം കണ്ടുനില്കുന്ന ബാലേട്ടന്റ് മുഖത്തെ പുച്ഛം അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.

” വിരൂപയായി പോയല്ലേ ബാലേട്ടാ ഞാൻ ” എന്ന് വിങ്ങലോടെ ചോദിക്കുമ്പോൾ അവൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചുകൊണ്ട് കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് നടന്നു.

” എന്റെ ചെയ്യാം.. എന്റേം മോളുടേം വിധി. ഇനി ആളുകൾക്ക് മുന്നിൽ ഇറങ്ങിനടന്നു നാണം കെടുത്താൻ നിൽക്കണ്ട. ഒറ്റമു ലച്ചിയായി ഈ വീട്ടിൽ ഒതുങ്ങിയാൽ മതി. കെട്ടിപോയില്ലേ . ഇനിപ്പോ കയ്ച്ചാലും ചവച്ചിറക്കിയല്ലേ പറ്റൂ… “

പോകുമ്പോൾ അവന്റ കൂരമ്പുപോലുള്ള വാക്കുകൾ അവളുടെ നെഞ്ചിലേക്ക് പതിക്കുമ്പോൾ വിങ്ങിപിടഞ്ഞ നെഞ്ചിനൊപ്പം ആ ഒറ്റമു ലയും ഉയർന്നുതാഴുന്നുണ്ടായിരുന്നു.

” വിരൂപയ്ക്കുള്ള വിലക്ക് കൂടി വന്നിരിക്കുന്നു. വേണേൽ ആ വിലക്കിനൊപ്പം ഇവിടെ ഒതുങ്ങി ജീവിക്കാം.. അല്ലെങ്കിൽ….

അല്ലെങ്കിൽ മുന്നിൽ മരണം മാത്രം.

വീട്ടുകാരെ ധിക്കരിച്ചു ബാലേട്ടനൊപ്പം ഇറങ്ങുമ്പോൾ അമ്മയുടെ കണ്ണുനീരും അച്ഛന്റെ മൗനവും ഇപ്പോഴും മുന്നിലുണ്ട്. അന്ന് മുതൽ നിഷേധിക്കപ്പെട്ടതാണ് ആ വീടിന്റെ പടി. അഭയം തേടിപ്പോകാൻ വേറൊരു ഇടമില്ല. അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയണം.. പക്ഷേ, ഈ അവസ്ഥയിൽ….

അവൾ പതിയെ എഴുനേറ്റു ബ്ലൗസ് അഴിച്ചു കണ്ണാടിക്കു മുന്നിൽ നിന്നു.

ഒറ്റമു ലക്കിപ്പുറം ഉള്ള ശൂന്യത ഇനി ജീവിതത്തിന്റെ കൂടി ശൂന്യതയാണെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ മു ലയൂട്ടാൻ മറന്ന മാറി ടം കിതപ്പോടെ വിങ്ങിപ്പിടഞ്ഞു ഉയർന്നുതാഴുന്നുണ്ടായിരുന്നു.

അന്ന് മുതൽ അവൾക് മാത്രമായി ആ മുറി മാറി. വിരൂപത പകുത്തുമാറ്റിയ ദാമ്പത്യത്തെ ഓർത്ത് ഓരോ ദിവസവും വേദനികുമ്പോൾ അവൾ ആ വീടിന്റ അടിച്ചുതളിക്കാരിയിലേക്ക് മാറ്റപ്പെട്ടിരുന്നു.

വീട് നോക്കാനും അവന്റ കാര്യങ്ങൾ നോക്കാനും ഉള്ള വെറും ഉപകരണമായി മാറുമ്പോൾ അവൾ ആ ജീവിതത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ പഠിച്ചു.

ഇനി എന്തെന്ന് ചോദ്യം ഇല്ലാത്ത ജീവിതത്തെ തന്റെ ജീവിതമായി അവൾ പാകപ്പെടുത്തുമ്പോൾ അവന്റ പല രാത്രികളും മറ്റുള്ള പെണ്ണുങ്ങളുടെ ചൂട് തേടിതുടങ്ങിയിരുന്നു.

വിരൂപയായ നിന്നെ എനിക്കിനി ആ വികാരത്തോടെ സ്പർശ്ശിക്കാൻ കഴിയില്ലെന്ന് മുഖത്തു നോക്കി പറഞ്ഞവന്റ രാത്രികൾ വൈകിയപ്പോൾ അവൾ കാത്തിരുന്നു.
വാതിൽ ചാരി രാത്രികൾ വെളുപ്പിക്കുമ്പോൾ സ്വയം കുറ്റം കണ്ടെത്തി സമാധാനിച്ചു.

അങ്ങനെ എത്രയോ രാതികൾ പകലുകളായി പരിണമിക്കുമ്പോൾ നഷ്ട്ടപ്പെടുന്ന ജീവിതത്തിലെ ഇന്നിന്റെ കൂടെ അവൾ യാന്ത്രികമായി സഞ്ചരിച്ചു.

ആ രാത്രി പണം നൽകി വാങ്ങിയ മണിക്കൂറുകളിൽ പെണ്ണിന്റെ ചൂടിനൊപ്പം വി കാരത്തെ ശമിപ്പിക്കുമ്പോൾ അവൻ പറഞ്ഞതത്രയും ഭാര്യയുടെ വിരൂപമായ ശരീരത്തെ കുറിച്ചായിരുന്നു.

” ഒറ്റമു ലച്ചിയുടെ വിരൂപതക്ക് ഇപ്പോൾ നൽകാൻ കഴിയാത്ത വികാരം നിനക്ക് നൽകാൻ കഴിയുന്നു.. നിന്നെ പോലെ ആഗ്രഹങ്ങളെ ശമിപ്പിക്കാൻ അവൾക്ക് കഴിയുമെങ്കിലും അവളുടെ വിരൂപത എന്റെ വികാരത്തെ തളർത്തുന്നു. നിന്നെ പോലെ ഇത്രയേറെ എന്നെ അറിഞ്ഞുണർത്താൻ അവൾക്കിനി കഴിയില്ല..വിരൂപയാണവൾ.. “

അവന്റ ഭാരവും വികാരവും ഏറ്റുവാങ്ങി കിടക്കുന്നവൾ പതിയെ എഴുനേറ്റു അഴിഞ മുടി വാരിക്കെട്ടുമ്പോൾ അവന്റ വാക്കുകൾ കേട്ട് ആദ്യമൊന്ന് അമ്പരന്നു. പിന്നെ അഴിച്ചുകളഞ്ഞ സാരി വാരിചുറ്റി എഴുന്നേൽക്കുമ്പോൾ ശാന്തമായി ചോദിക്കുന്നുണ്ടായിരുന്നു.

” ശരിക്കും നിങ്ങളാണോ വിരൂപൻ.. അതോ നിങ്ങളുടെ ഭാര്യയോ ? “

അവളുടെ ചോദ്യം കേട്ട് അമ്പരപ്പോടെ നോക്കിയ അവൻ ഒട്ടും അമാന്തിക്കാതെ “എന്റെ ഭാര്യ ” എന്ന് വീറോടെ പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

” എന്നാൽ ശരിക്കും വിരൂപൻ നിങ്ങളാണ്… കൂടെ കഴിഞ്ഞ പെണ്ണിന്റ ശരീരത്തിന്റെ സൗന്ദര്യം മാത്രമാണോ ഇത്രയും കാലം നിങ്ങടെ സ്നേഹത്തിന്റെ അളവുകോലായി കണ്ടിരുന്നത്? അതോ നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കൊത്തു ജീവിച്ച ആ പെണ്ണിന്റ മനസ്സോ? “

അവളുടെ ചോദ്യത്തിന് പെട്ടന്നൊരു ഉത്തരം നൽകാൻ കഴിയാതെ അല്പം ദേഷ്യത്തോടെ അവൻ ആ മുഖത്തേക്ക് നോക്കുമ്പോൾ അവൾ ചുണ്ടിൽ നിറഞ്ഞ പുച്ഛം വക്കിൽ ചേർത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു

” നിങ്ങൾ ഇപ്പോൾ തന്നെ എത്ര വട്ടം പറഞ്ഞു ഒറ്റമു ലച്ചി എന്ന്. അവൾ മനപ്പൂർവ്വം മു ലയറുത്തുമാറ്റി വികൃതയായപോലെ. അങ്ങനെ ഒരു പരീക്ഷണം നേരിടുന്ന പെണ്ണിന്റ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ.

ഒന്ന് ചേർത്തുപിടിച്ചു സാരമില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ, നഷ്ട്ടപ്പെട്ടതിന്റെ കുറവുകൾ വിളിച്ചുപറയാതെ, സാരമില്ല, ഞാൻ ഇല്ലേ കൂടെ എന്നും പറഞ്ഞ് ആ കയ്യിലൊന്ന് മുറുക്കെ പിടിച്ചിരുന്നെങ്കിൽ.. ! ഇപ്പോൾ നിങ്ങൾ എന്നെ തേടി വന്നില്ലേ..അതിന് പകരം അവൾക്കൊപ്പം പഴയ പോലെ ചേർന്ന് കിടന്നിരുന്നെങ്കിൽ, കെട്ടിപിടിച്ചിരുന്നെങ്കിൽ, നിങ്ങൾ ആഗ്രഹിച്ചതെല്ലാം നൽകാൻ അവൾക്കിപ്പോഴും കഴിയും. പക്ഷേ, നിങ്ങൾ അവളിൽ കണ്ട കുറവ് നിങ്ങടെ വികാരത്തെ ഉണർത്താൻ അവളുടെ മുറിഞ്ഞ മാറി ടത്തിന് കഴിയില്ലെന്നത് മാത്രമായിരുന്നു.

എത്ര വിചിത്രവും ക്രൂരവുമായ കണ്ടെത്തൽ…

എന്നിട്ട് ആ മനസ്സ് കാണാതെ ശരീരത്തിന്റെ കുറവ് മാത്രം കണ്ട് അവളെ അകറ്റിനിർത്തി എന്നെ പോലെ ഉള്ളവരെ തേടി വരുന്ന തന്റെ മനസ്സിനോളം വികൃതമല്ല ആ പെണ്ണിന്റ ശരീരം.

അവളുടെ ശരീരത്തിന്റെ വിരൂപത പറഞ്ഞ് മറ്റുള്ള പെണ്ണിന്റെ ചൂട് തേടി ഇറങ്ങുന്ന മനസ്സിനോളം വിരൂപമല്ല അവളുടെ മാറി ടം.

അത് പുറമെ മാത്രം ആണ്.. അതിനുള്ളിൽ ഒരു മനസ്സ് കൂടി ഉണ്ട്.. അത് കൂടി കാണാൻ ശ്രമിക്കൂ.. അപ്പൊ അവൾ എന്നും സുന്ദരിയാകും…സ്നേഹിക്കാൻ കഴിയുന്ന മനസ്സിനോളം സൗന്ദര്യം ഒന്നും ഇല്ലെടോ മറ്റൊന്നിനും. “

അതും പറഞ്ഞവൾ കാശും വാങ്ങി മുറി വിട്ട് പോകുമ്പോൾ അവൻ ഒരേ ഇരിപ്പ് ആയിരുന്നു. എത്രനേരം എന്നറിയില്ല…ഏറെ വൈകി വീട്ടിലെത്തുമ്പോൾ എന്നത്തേയും പോലെ അവൾ കണ്ണാടിക്ക് മുന്നിൽ ആയിരുന്നു. ആരും കയറിവരില്ലെന്ന. ഉറപ്പിൽ ബ്ലൗസ് അഴിച് ഒറ്റമു ലയും ഒഴിഞ്ഞ ഇടവും കൈ കൊണ്ട് തഴുകുമ്പോൾ പിന്നിൽ വന്ന് നിന്ന അവനെ കണ്ടവൾ പെട്ടന്ന് ഞെട്ടി തിരിഞ്ഞു.

അവൾ അതെ അമ്പരപ്പോടെ ഒരു മൂലയിലേക്ക് ഒതുങ്ങിയപ്പോൾ അവൽക്കരികിൽ എത്തിയ അവൻ ആ ബ്ലൗസിന്റ ഹുക്കുകൾ നേരെ ഇട്ടു. പിന്നെ ആ കണ്ണാടി എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു

” ഇനി ഈ കണ്ണാടി വേണ്ട മുറിയിൽ.. നിന്നെ മറന്നുപോയ എന്റെ മനസ്സിനോളം വിരൂപമല്ല നിന്റെ ശരീരം… ” എന്ന്.