എഴുത്ത്: ശിവ
ആദ്യ രാത്രിയുടെ സകല ടെൻഷനും അനുഭവിച്ചു കൊണ്ടാണ് ഞാൻ ബെഡിൽ ഇരുന്നത്….
ആദ്യരാത്രിയാണ് അവളോട് എന്ത് സംസാരിക്കും..എങ്ങനെ സംസാരിക്കും എന്നൊക്ക ആലോചിച്ചിട്ട് ഇരുന്നിട്ട് ആണെങ്കിൽ ഇരുപ്പും ഉറയ്ക്കാത്ത അവസ്ഥ….
ഒരുപാട് പെണ്ണ് കണ്ടു തേരാ പാര നടന്നു നടന്നു ഒടുക്കം ആറ്റു നോറ്റു കിട്ടിയ പെണ്ണാണ്…..അതുകൊണ്ട് തന്നെ ആദ്യരാത്രി കുളമാക്കാതെ അവളുടെ മുന്നിൽ ഷൈൻ ചെയ്തു നിൽക്കണം…..പാട്ടു പാടിയോ കോമഡി അടിച്ചോ മറ്റോ കൈയിൽ എടുത്താലോ….അല്ലെങ്കിൽ വേണ്ട എങ്ങാനും അത് ഏറ്റില്ലെങ്കിൽ ഉള്ള മാനം പോവും…..പിന്നെ എന്താണ് ഒരു വഴി….??
ഹാ എന്തായാലും അവൾ വരട്ടെ എന്തെങ്കിലും പറഞ്ഞു പിടിച്ചു കേറാം എന്നും ഉറപ്പിച്ചു ഞാൻ ഇരിക്കുമ്പോൾ ആണ് ജനലിൽ ഒരു മുട്ടു കേട്ടത്…..ഈ നേരത്ത് ഇത് ഏത് കുരിശ് ആവും എന്നോർത്ത് കൊണ്ടു ഞാൻ കർട്ടൻ മാറ്റി ജനൽ പാളി തുറന്നു ഞാൻ നോക്കി….കൂട്ടുകാരൻ ആയിരുന്നു….
“”””അളിയാ തെറി പറയല്ലേ..അളിയന് ടെൻഷൻ ആണെന്ന് പറഞ്ഞിരുന്നില്ലേ….ഇന്നാ അതിനുള്ള മരുന്ന് എന്നും പറഞ്ഞവൻ കൈയിൽ ഇരുന്ന ഗ്ലാസ്സിലെ മദ്യം എനിക്ക് നേരെ നീട്ടി…..
“”””ഒന്ന് പോടാ അവിടുന്നു ആദ്യരാത്രി തന്നെ കുളം തോണ്ടാൻ ഉള്ള പണിയാണോ..??ഇതടിച്ചിട്ട് വേണം ഞാൻ മുഴുകുടിയൻ ആണെന്ന് അവൾ വിചാരിക്കാൻ…. ഒന്ന് പോയെടാ..
“”””””എന്റെ അളിയാ രണ്ടെണ്ണം അടിച്ചാൽ ഉള്ള ടെൻഷനും പൊക്കോളും ധൈര്യവും കിട്ടും പിന്നെ മണം വരാതെ ഇരിക്കാൻ മൌത്ത് വാഷ് ഉപയോഗിച്ചാൽ പോരെ….
“””””നീ പറഞ്ഞത് ഒക്കെ ശെരിയാണ് എന്നാലും വേണ്ട എങ്ങാനും പണി കിട്ടിയാലോ….
“”” ഒരു പണിയും കിട്ടില്ല മോനെ ….ഞാൻ എന്റെ ആദ്യരാത്രിക്ക് പോലും രണ്ടെണ്ണം അടിച്ചിട്ടാണ് കേറിയത്…. അതുകൊണ്ട് തന്നെ അവൾ വരും മുൻപ് നീ വേഗം ഇത് അങ്ങോട്ട് പിടിപ്പിക്ക് അളിയാ എന്നും പറഞ്ഞവൻ ജനലഴികളിൽ കൂടി മദ്യം എനിക്ക് നേരെ നീട്ടി…..
അവൻ പറഞ്ഞത് കേട്ട് ഉള്ളിലെ ടെൻഷനും കൊണ്ട് പിന്നെ ഞാൻ ഒന്നും നോക്കിയില്ല അതങ്ങു എടുത്തു ഒറ്റവലിക്കു കീച്ചി…..
“”””ഹാവൂ ….ടൗച്ചിങ്സ് ഒന്നും ഇല്ലേടാ..??
“””ഇന്നാ അച്ചാർ ഉണ്ട് എന്നും പറഞ്ഞവൻ ഒരു പാത്രത്തിൽ അച്ചാർ ജനലിൽ കൂടി നീട്ടി…. ഞാനത് തൊട്ടു നക്കി…..
അപ്പോഴേക്കും അടുത്ത പെഗ് കൂടി കിട്ടി….അതും കഴിച്ചു വീണ്ടും അച്ചാറിൽ തൊട്ടു നാവിൽ വെക്കാൻ വന്നതും വാതിലിൽ കൊലുസ്സിന്റെ താളം കേട്ടു…..അവൾ വരുന്നുണ്ടെന്ന് തോന്നുന്നു..ഞാൻ വേഗം തന്നെ അവനെ ഓടിച്ചു വിട്ടു ജനൽ അടച്ചു കർട്ടനും ഇട്ടു…..ഒരു ഇളിഞ്ഞ ചിരിയും പാസ്സാക്കി അവളെ നോക്കി ജനലരുകിൽ ഞാൻ നിന്നു…….എന്നെ ഒന്ന് നോക്കി ചെറുതായി ചിരിച്ചെന്നു വരുത്തി വാതിൽ അടച്ചവൾ തല താഴ്ത്തി കൊണ്ടു ബെഡിൽ വന്നിരുന്നു…..
“”കോ പ്പ് വാ കഴുകാൻ ഒന്നും സമയം കിട്ടിയില്ല….ഇനിയിപ്പോ സംസാരിച്ചാൽ മ ദ്യത്തിന്റെ സ്മെൽ അടിക്കുമല്ലോ കർത്താവെ….ഇനിയിപ്പോൾ അവളുടെ മുന്നിൽ വെച്ച് വാ കഴുകാൻ പോയാൽ ശെരിയാവില്ല….തത്കാലം അൽപ്പം ഡിസ്റ്റൻസ് ഇട്ടിരുന്നു സംസാരിക്കാം എന്നും ഉറപ്പിച്ചു ഞാൻ ബെഡിന്റെ ഒരറ്റത്തിരുന്നു….മുറിയിലാകെ ഒരു നിശബ്ദത പരന്നു…..ഞങ്ങളുടെ നിശ്വാസങ്ങൾ മുറിയിൽ അലയടിച്ചു നിന്നു…..
ഒടുക്കം മൗനത്തെ ഭേദിച്ചു കൊണ്ട് ഞാൻ മെല്ലെ സംസാരിച്ചു തുടങ്ങിയതും അവൾ കരഞ്ഞു തുടങ്ങി……സത്യം പറഞ്ഞാൽ ഒന്നും മനസ്സിലാവാതെ ഞാൻ ആകെ ഒന്ന് പതറി പോയി….
“”””ഹേയ് എന്താടി എന്തിനാ നീ ഇപ്പോൾ ഇങ്ങനെ കരയുന്നത്..കരയല്ലേ പ്ലീസ്….അതേ എന്താണെന്നു വെച്ചാൽ കരയാതെ കാര്യം പറ നമുക്ക് പരിഹാരം ഉണ്ടാക്കാം…..
“””അത് പിന്നെ എനിക്കിപ്പോ എന്റെ അമ്മയെ കാണാൻ തോന്നുന്നു….
“”””ശ്ശോ അതാണോ കാര്യം ഞാൻ ആകെ പേടിച്ചു പോയി….ഇതിനെന്തിനാ കരയുന്നത്….
“””””അതല്ല ഞാൻ ഇതുവരെ എന്റെ അമ്മയെ പിരിഞ്ഞു ഇരുന്നിട്ടില്ല.. എനിക്കിപ്പോ കാണണം എന്നും പറഞ്ഞവൾ പൊട്ടി കരഞ്ഞു…..അതോടെ എന്റെ നിയന്ത്രണം വിട്ടു….എന്റെ കണ്ണുകളും നിറഞ്ഞു പോയി…..
“”””മ്മ്മം എനിക്ക് മനസിലാവും നിന്നെ…..തത്കാലം നേരം ഒന്ന് വെളുക്കും വരെ നീ ഒന്ന് ക്ഷെമിക്ക്….നമുക്ക് രാവിലെ തന്നെ പോയി അമ്മയെ കാണാം പോരെ…..ദേ നീ ഇങ്ങനെ കരഞ്ഞു നമ്മുടെ ആദ്യരാത്രി കുളമാക്കല്ല എന്നും പറഞ്ഞു ഞാൻ അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ മെല്ലെ തുടച്ചതും അമ്മേ എന്നും വിളിച്ചു കൊണ്ടവൾ കട്ടിലിൽ നിന്നും എടുത്തൊരു ചാട്ടം ആയിരുന്നു……അതുവരെ ലക്ഷ്മി ദേവിയെ പോലെ ശാന്തതയോടെ ഇരുന്ന പെണ്ണ് നിമിഷാർദ്ധം കൊണ്ടു ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്നത് മാത്രമേ പിന്നെ എനിക്ക് ഓർമ്മയുള്ളു കാരണം നടന്നത് എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു….അപ്പോഴേക്കും എന്റെ ദേഹമാകെ ഇഞ്ച ചതയും പോലെ ചതഞ്ഞിരുന്നു….അവളെ കുറ്റം പറയാൻ പറ്റില്ല കരഞ്ഞു കൊണ്ടിരുന്നു അവളുടെ കണ്ണുനീര് ഞാൻ തുടച്ചത് അച്ചാർ തൊട്ട കൈ വിരലുകൾ കൊണ്ടായിരുന്നു ….നല്ല എരിവുള്ള അച്ചാർ കണ്ണിൽ പോയാൽ പിന്നെ പിന്നെ സഹിക്കാൻ പറ്റുമോ….എന്റെ കണ്ണിൽ മുളക് തേച്ചല്ലേ എന്നും പറഞ്ഞുള്ള ആക്രമണം ആയിരുന്നു പിന്നെ അവളുടേത്….
കരോട്ട കൂടി പഠിച്ച കുട്ടി ആയത് കൊണ്ടു അടി ഒന്നും വേസ്റ്റ് ആയില്ല….മുറിയിലെ ഒച്ച കേട്ട് അമ്മയൊക്കെ വന്നു വാതിൽ മുട്ടി വിളിച്ചു തുറപ്പിച്ചത് കൊണ്ട് എന്റെ തടി കൂടുതൽ കേടായില്ല….ആറ്റു നോറ്റ് കിട്ടിയത് ഇതുപോലെ ഒരു മുതലിനെ ആയി പോയല്ലോ കർത്താവെ…..സംഭവം എന്താണെന്നു അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവരുടെയും മുഖത്തു ചിരിയായിരുന്നു…..എന്നാൽ അച്ചാർ ഞാൻ മനഃപൂർവം കണ്ണിൽ തേച്ചതാണ് എന്നും പറഞ്ഞു കൊണ്ടവൾ രാവിലെ തന്നെ പെട്ടിയും കിടക്കയും എടുത്തു വീട്ടിലേക്കും പോയി….ഇനിയിപ്പോൾ എല്ലാം പറഞ്ഞു മനസ്സിലാക്കി അവളെ തിരിച്ചു കൊണ്ടുവരണം..എന്തായി തീരുമോ എന്തോ…..എന്തായാലും മദ്യം മാത്രം അല്ല അച്ചാറും ആരോഗ്യത്തിന് ഹാനികരം ആണെന്ന് ഇതോടെ എനിക്ക് മനസ്സിലായി…..ഇനി ടൗച്ചിങ്സ് ആയിട്ടെന്നല്ല ചോറുണ്ണാനുള്ള കൂട്ടാനായി പോലും അച്ചാർ കൈകൊണ്ടു തൊടുക ഇല്ലെന്നുള്ളൊരു ശപഥവും ഞാൻ അന്നത്തോടെ എടുത്തു…..
ഒരു അച്ചാർ വരുത്തി വെച്ച പാട് നോക്കണേ….
എന്തായാലും മദ്യം മാത്രമല്ല അച്ചാർ വിചാരിച്ചാലും കുടുംബം കലങ്ങും ……
(സ്നേഹപൂർവ്വം… ?ശിവ ?)