ഓളങ്ങൾ ~ ഭാഗം 04, എഴുത്ത്: ഉല്ലാസ് OS

ഭാഗം 3 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഈ വിവാഹത്തിന് നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല, എന്ന് ശേഖരൻ മകളോട് പറഞ്ഞു..

അച്ഛാ…. അവനു ജോലി ഒക്കെ ശരിയാകും, അതൊക്കെ ദൈവഹിതം പോലെ നടക്കും. വീണയുടെ വിവാഹം ഓർത്തു അച്ഛൻ വിഷമിക്കേണ്ട,അവൾ എന്തായാലും പഠിച്ചു നല്ല ഒരു സർക്കാർജോലി മേടിക്കും, ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, പിന്നെ നമ്മൾക്ക് ഇത്രയും സ്ഥലം ഇല്ലേ അച്ഛാ… വിജി ആണെങ്കിൽ ഇത് വീട്ടു കളയാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു.

ആഹ്… നീ ഇനി ഈ സ്ഥലം വിറ്റു കണ്ടേ അടങ്ങാത്തൊള്ളൂ… അയാൾ മകളോട് ദേഷ്യപെട്ടു..

എന്റെ അച്ഛാ….. ഞാൻ അങ്ങനെ പറഞ്ഞതല്ല… അച്ഛൻ ടെൻഷൻ അടിക്കാതിരിക്കാൻ പറഞ്ഞതല്ലേ… വിജി ആശ്വസിപ്പിച്ചു..

എടീ വിജിമോളെ… ഞാൻ ഉള്ള കാര്യം നേരെ പറഞ്ഞേക്കാം… ഒരു തൊഴിലും ഇല്ലാത്ത ഇവനെ കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചു ഇനി ആ കുട്ടിക്ക് കൂടി ചിലവിനു കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കില്ല.. പിന്നെ വിവാഹ ചിലവ് ഒക്കെ എത്രയാണെന്നു നിനക്ക് അറിയാമോ.. ശേഖരൻ തന്റെ മനസ് തുറന്നു.

വിവാഹചിലവിനുള്ള പൈസ ഞാൻ തരാം. എന്റെ കുറച്ചു സ്വർണ്ണം പണയം വെയ്ക്കാൻ ഞാൻ തരാം. കുറച്ചു ദിവസം കഴിഞ്ഞു എടുപ്പിച്ചു തന്നാൽ മതി അച്ഛാ… വിജി അടുത്ത ഉപായം കണ്ടു പിടിച്ചു.

നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലാ… ഇന്നാടി സുമിത്രേ ഫോൺ.. അയാൾ ഫോൺ ഭാര്യക്ക് കൈമാറി.

അച്ഛൻ പറയുന്നതിലും കാര്യം ഉണ്ട് മോളേ… സുമിത്രയും മകളോട് കുറെ കാര്യങ്ങൾ സംസാരിച്ചു.

എന്റെ അമ്മേ… കല്യാണചിലവിനുള്ള തുക ഞാൻ തരാം. പിന്നെ ഒരു പെൺകുട്ടിക്ക് കൂടി ചിലവിനു കൊടുക്കണം, അതല്ലേ ഒള്ളു.. അരിയും പലവ്യഞ്ജനങ്ങളും എല്ലാം നമ്മൾക്ക് തൊടിയിൽ നിന്ന് kittum..പിന്നെ ഒരാൾക്ക് കൂടി ചിലവിനു കൊടുത്തത് കൊണ്ട് എന്താണ്..

അമ്മേ… അമ്മ ഈ കൊച്ചിനെ ഒന്നു കണ്ടു നോക്ക്.. എന്നിട്ട് പറയു.. അച്ഛന്റെ കൈയിൽ ഫോൺ കൊടുത്തേ.. വിജി അമ്മയോട് പറഞ്ഞു.

ശേഖരന്റെ നേരെ ഫോൺ നീട്ടിയപ്പോൾ അയാൾ വേണ്ടന്നു കാണിച്ചു.

അച്ഛൻ എണിറ്റു പോയി മോളേ… സുമിത്ര കള്ളം പറഞ്ഞു.. ഉണ്ണിമോൾ ഫോൺ മേടിച്ചു സ്പീക്കർ മോഡിൽ ഇട്ടു.

വൈശാഖൻ എന്ത്യേ അമ്മേ.. അവൻ എന്ത് പറഞ്ഞു.. വിജി ചോദിച്ചു.

അവൻ ഇവിടെ ഇരിപ്പുണ്ട്. പ്രേത്യേകിച്ചു ഒന്നുo അവൻ പറഞ്ഞില്ല… സുമിത്ര മറുപടി കൊടുത്തു.

അവൻ ഒന്നും പറയില്ല അമ്മേ… കാരണം അവനു ആ പെൺകുട്ടിയെ അത്രക്ക് ഇഷ്ടപ്പെട്ടു…. വിജി അതു പറഞ്ഞപ്പോൾ എല്ലാവരും വൈശാഖനെ നോക്കി..

അവൻ കണ്ണുരുട്ടി സഹോദരിമാരെ നോക്കി..

വിജിയോട് ഒരു തരത്തിൽ ഫോൺ വെയ്ക്കുവാൻ സുമിത്ര പറഞ്ഞു.

*************************

എന്ത് തീരുമാനം എടുക്കും ശേഖരേട്ടാ, നമ്മൾ… രാത്രിയിൽ കിടക്കാൻ നേരം സുമിത്ര ഭർത്താവിനെ നോക്കി.

എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. ഗോപനുമായി മുഷിയേണ്ട എന്ന് കരുതിയാണ് ഞാൻ,, മോനെ അവിടേക്ക് അയച്ചത്. അതിപ്പോ ഇത്രയ്ക്ക് കുഴപ്പം ആകുമെന്ന് ഞാൻ കണ്ടോ. അയാൾ തന്റെ നിസ്സഹായവസ്ഥ ഭാര്യയോട് പറഞ്ഞു.

രണ്ടു പെൺകുട്ടികളെ ഇറക്കിവിടേണ്ടതാണ്, അതും പോരാഞ്ഞ് ഇനി അവരുടെ പഠിപ്പ് ബാക്കി കൂടി കിടക്കുന്നു, എനിക്കാണെങ്കിൽ വയസ്സായി വരികയാണ്. ഒരു വാഴ പോലും ഇതുവരെ വൈശാഖ് നട്ടിട്ടില്ല… ഇനി അവനെയും കല്യാണം കഴിപ്പിച്ച് അവന്റെ ഭാര്യയും അവന്റെ കുഞ്ഞുങ്ങളെയും നോക്കാനും കൂടിയുള്ള കെൽപ്പ് എനിക്കില്ല.ശേഖരൻ പറയുന്നതെല്ലാം ശരി ആണെന്ന് ഭാര്യക്ക് അറിയാമായിരുന്നു.

****

ഹെലോ…. അതേ അതേ… മകന്റെ പേര് വൈശാഖൻ എന്നാണ്… അച്ഛൻ കൃഷിക്കാരൻ ആണ്… ആഹ് മൂന്നു സഹോദരിമാർ ഉണ്ട്… അശോകൻ ആരോടോ ഫോൺ വിളിച്ചു സംസാരിക്കുക ആണ്. ശ്യാമളയും തൊട്ടടുത്തു നിൽക്കുണ്ട്.

ആണോ…ഓഹ്… ശരി ശരി… കുഴപ്പക്കാരൻ അല്ലാലോ… ഓക്കേ ഓക്കേ…അശോകൻ ഫോൺ വെച്ചു.

നമ്മുടെ അയ്യർ ആയിരുന്നു.. പുള്ളിടെ സിസ്റ്റർ പഠിപ്പിച്ചതാണ് ഈ പയ്യനെ….. ഒരു കുഴപ്പവും ഇല്ലന്ന് അയ്യരുടെ സിസ്റ്റർ പറഞ്ഞത്.. അശോകൻ ഫോൺ വെച്ചിട്ട് ഭാര്യയെ നോക്കി.

ലക്ഷ്മി അപ്പോൾ അവിടേക്ക് ഇറങ്ങി വന്നു..

അച്ഛനോട് ഉണ്ടായ കാര്യങ്ങൾ എല്ലാം തുറന്നു പറയാം എന്നു അവൾ ഓർത്തു. തനിക്കു ഒരു തരത്തിലും അയാളെ ഉൾകൊള്ളാൻ പറ്റില്ല… വെറുമൊരു ഫ്രോഡ് ആണ് അവൻ……പെട്ടന്ന് അശോകന്റെ ഫോൺ ശബ്ദിച്ചു.

ശാരദ ആണല്ലോ… അയാളുടെ ഇളയ പെങ്ങൾ ആണ് ശാരദ.. അവിടെ അടുത്താണ് കെട്ടിച്ചു അയച്ചിരിക്കുന്നത്..

ഹെലോ… എന്താടി… അയാൾ ഫോൺ എടുത്തു കാതിൽ വെച്ച്.

ആണോ… ഞാൻ ഇപ്പോൾ വരാം… അയാൾ ഫോൺ കട്ട്‌ ചെയ്തിട്ട് വേഗം പുറത്തേക്ക് ഇറങ്ങി.

എന്താ… എന്ത് പറ്റി… ശ്യാമളയും മകളും കൂടി അയാളുടെ അടുത്തേക്ക് ഓടി വന്നു..

അളിയന് ചെറിയ നെഞ്ച് വേദന… ഞാൻ ഇപ്പോൾ വരാം… മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്…അയാൾ കാറിൽ കയറി കഴിഞ്ഞു.

***********************

അച്ഛൻ കൂടി വന്നിട്ട് കാര്യങ്ങൾ എല്ലാം തുറന്ന് പറയാം എന്നു ഓർത്തു ഇരിക്കുക ആണ് ലക്ഷ്മി.

അച്ചൻ തിടുക്കപ്പെട്ട് ഇങ്ങനെ ഒക്കെ നീക്കങ്ങൾ നടത്തും എന്നു അവൾ വിചാരിച്ചില്ല..

എന്തായാലും അയാളെ ഒരിക്കലും തനിക്ക് ഭർത്താവായി കാണാൻ കഴിയുക ഇല്ലാ… അവൾ ഉറപ്പിച്ചു.

മോളേ…. ലക്ഷ്മി…. അമ്മ അലറി വിളിക്കുന്നത് കേട്ടുകൊണ്ട് ലക്ഷ്മി താഴേക്ക് ഓടി..

എന്താ…. അമ്മേ… അവൾ അമ്മയെ ചെന്നു വട്ടം പിടിച്ചു.

മോളേ… അച്ഛന് ആക്‌സിഡന്റ് ഉണ്ടായി…നമ്മൾക്ക് ഉടനെ ഹോസ്പിറ്റലിൽ പോകാം…അവർ കുഴഞ്ഞു വീണു..

അയ്യോ…. എന്റെ അച്ചന് എന്ത് പറ്റി… അമ്മേ…. നമ്മൾ എന്ത് ചെയ്യും… അവൾ ഉറക്കെ കരഞ്ഞു.

അടുത്ത വീട്ടിലെ ആരൊക്കെയോ ചേർന്ന് ലക്ഷ്മിയേയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഒന്നും പറയാൻ ആയിട്ടില്ല… സർജറി പുരോഗമിക്കുക ആണ്… ഇടയ്ക്കു ഇറങ്ങി വന്ന ഒരു സിസ്റ്റർ പറഞ്ഞു.

ശ്യാമളയും മകളും നിറമിഴികളോടെ ഇരിക്കുക ആണ്.

ഈശ്വരാ…. ഒന്നും വരുത്തരുതേ… ശ്യാമള മനമുരുകി വിളിച്ചു പ്രാർത്ഥിക്കുക ആണ്..

ഗോപനോട് ആരോ പറഞ്ഞിട്ട് അവരും വിവരം അറിഞ്ഞിരുന്നു.

വിജി വേഗം തന്നെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞിരുന്നു.

അതു കേട്ടതും എല്ലാവർക്കും വിഷമം ആയി.

ഒന്നും വരുത്താതിരുന്നാൽ മതിയായിരുന്നു… സുമിത്ര പറഞ്ഞു.

**************************

അപകടനില തരണം ചെയ്തു.. റൂമിലേക്ക് ഉച്ചകഴിഞ്ഞു ഷിഫ്റ്റ്‌ ചെയാം… അശോകനെ ചികിൽസിച്ച ഡോക്ടർ ശ്യാമളയോട് ഇടയ്ക്കു വിളിച്ചു പറഞ്ഞു. അവൾ ആ ഡോക്ടറോട് ഒരുപാടു നന്ദി പറഞ്ഞു.

അങ്ങനെ മൂന്നാം ദിവസo ഉച്ച കഴിഞ്ഞപ്പോൾ അയാളെ ശരിക്കും ഒന്നു എല്ലാവരും കാണുന്നത്.

ഇടത് കൈക്ക് ഒടിവ് ഉണ്ട്… തലയ്ക്കും മുറിവ് പറ്റിയിട്ടുണ്ട്. എന്തായാലും ഒരാഴ്ച കൂടി കഴിഞ്ഞേ ഡിസ്ചാർജ് ആകൂ…m

ഇതിനോടിടക്ക് ഒരു തവണ വൈശാഖനും അച്ഛനും കൂടി വിജിയുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിൽ വന്നിരുന്നു.

ശ്യാമളയും മൂത്ത മകളും മാത്രമേ അപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുള്ളു..

അവിടെ വെച്ചു ദീപയെ അവർക്ക് ശ്യാമള പരിചയപ്പെടുത്തി കൊടുത്തു.

****

റൂമിലേക്ക് മാറ്റിയ അടുത്ത ദിവസം അശോകൻ ഭാര്യയോട് ഒരു ആഗ്രഹം പറഞ്ഞു…. തന്റെ രണ്ട്പെണ്മക്കളെയും തനിക്ക് ഉടനെ കാണണം എന്നു.. മൂത്ത മകളുടെ ഭർത്താവായ രാജീവിനെയും കൂട്ടി വേഗo വരിക എന്നു ശ്യാമള അവളോട് വിളിച്ചു പറഞ്ഞു.

അതുപോലെ തന്നെ ലക്ഷ്മിയെയും അവർ വിളിച്ചു.

അശോകേട്ട,, അവർ രണ്ടാളും വരും… ശ്യാമള പറഞ്ഞു..

നീ ആ വിജിയെ ഒന്നു വിളിക്ക്.. അശോകൻ ഭാര്യയെ നോക്കി.

എന്താ… അവർ ചോദിച്ചു..

ഒന്നുമില്ല…. നീ വിളിച്ചു താ…. അയാൾ അവളോട് പറഞ്ഞു.

ഹെലോ… വിജി… തിരക്കിലെങ്കിൽ വൈശാഖാനോടും അയാളുടെ അച്ഛനോടും കൂടി ഹോസ്പിറ്റലിൽ ഒന്നു വരാൻ പറയുമോ… അയാൾ ചോദിക്കുന്നത് കേട്ട് ഒന്നുo മനസിലാക്കതെ നിൽക്കുക ആണ് ശ്യാമള.

വിജയ്ക്ക് സമയം ഉണ്ടെങ്കിൽ അവരോടൊപ്പം ഒന്നു ഇറങ്ങുക കെട്ടോ.. അയാൾ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

എന്താ ഇപ്പോൾ ഇങ്ങനെ ഒരു ആലോചന… ശ്യാമള ഭർത്താവിന്റെ കൈയിൽ നിന്നും ഫോൺ മേടിച്ചുകൊണ്ട് ചോദിച്ചു..

എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആരും ഇല്ലാതാകും… അയാൾ പറഞ്ഞ

നിനക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ ഈ ബന്ധത്തിന്…ഭാര്യയോട് അയാൾ ആരാഞ്ഞു..

എനിക്ക് എതിർപ്പൊന്നും ഇല്ലാ അശോകേട്ടാ… സന്തോഷം ഒള്ളു….അശോകേട്ടനു ഒന്നും സംഭവിക്കില്ല…. എന്തിനാ ഇപ്പോൾ ആവശ്യം ഇല്ലാത്ത ചിന്തകൾ.. അവർ വിഷമത്തോടെ ചോദിച്ചു..

ഒന്നുല്ല…. മരണത്തെ മുഖാമുഖം കണ്ടത് കൊണ്ട്…. അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ആദ്യം എത്തിയത്, ദീപയും ഭർത്താവും ആയിരുന്നു.

അവരോട് കാര്യങ്ങൾ ഒക്കെ അശോകൻ പറഞ്ഞു..

ജാതകദോഷം ഉള്ളത് കൊണ്ട് നമ്മൾക്ക് ഇത് ഉറപ്പിക്കാം അച്ഛാ.. അല്ലായിരുന്നു എങ്കിൽ ഇതിലും നല്ല ബന്ധം കിട്ടുമായിരിന്നു ലക്ഷ്മിക്ക്.. രാജീവൻ അഭിപ്രായപെട്ടു..

ചിങ്ങത്തിന് മുൻപ് കല്യാണം നടത്തണം…. ഇനി ഇതുപോലെ യോജിച്ച ഒരു പയ്യന്റെ ആലോചന വന്നില്ലെങ്കിലോ മോനേ… ശ്യാമള രാജീവനോടായി പറഞ്ഞു.

ലക്ഷ്മിക്ക് സമ്മതം ആണല്ലോ അല്ലേ… രാജീവൻ ചോദിച്ചു..

അവൾ എതിർപ്പൊന്നും പറഞ്ഞില്ല… ശ്യാമള പറഞ്ഞു.

എന്റെ രണ്ട് കുട്ടികളും ഇതുവരെ എന്നോട് എതിർപ്പ് പറഞ്ഞിട്ടില്ല… അശോകൻ ഒന്നു കിടക്കയിൽ നിന്നു. ചെരിഞ്ഞു കൊണ്ട് പറഞ്ഞു..

വിജി വിളിച്ചു പറഞ്ഞത് കൊണ്ട് ശേഖരനും വൈശാഖനും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ വന്നു ഇറങ്ങിയതും വിജിയും വന്നു.

നിങ്ങൾ എന്നാൽ കയറി ചെല്ല്… ഞാൻ ബൈക്ക് കൊണ്ടുപോയി വെച്ചിട്ട് വരാം… വൈശാഖൻ ടു വീലർ പാർക്ക്‌ ചെയുന്ന സ്ഥലത്തേക്ക് ബൈക്കും ഓടിച്ചു പോയി.

അവൻ ബൈക്ക് പാർക്ക്‌ ചെയ്തിട്ട് തലമുടി കണ്ണാടിയിൽ നോക്കി ചീകി..

നോക്കിയപ്പോൾ കണ്ണാടിയിൽ കൂടി ഒരു പെൺകുട്ടി അവനെ നോക്കുന്നു.

അതു ലക്ഷ്മി ആയിരുന്നു.

അവൻ പെട്ടന്ന് തിരിഞ്ഞു.

രണ്ടാളുടെയും കണ്ണുകൾ ഒരു നിമിഷം പരസ്പരം ഒന്നു കോർത്തു വലിച്ചു.

അച്ഛന് എങ്ങനെ ഉണ്ട്… അവൻ ചോദിച്ചു.

കുറവുണ്ട്… ഇയാൾ അച്ചനെ കാണാൻ വന്നതാണോ… അവൾ ചോദിച്ചു..

ഉവ്വ്… അവൻ മറുപടി കൊടുത്തു.

അച്ഛന്റെ സുഖവിവരങ്ങൾ തിരക്കി വന്നു കൊണ്ട് എന്നെ കയ്യിലെടുക്കാം എന്ന് കരുതണ്ട, എനിക്ക് ഇയാളെ ഇഷ്ടമല്ല… ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല… അതും പറഞ്ഞു കൊണ്ട് ലക്ഷ്മി മുമ്പിലേക്ക് നടന്നു പോയി,

എടീ….

തെല്ല് അധികാരത്തോടു കൂടി തന്നെ വൈശാഖ് അവളെ വിളിച്ചു.

അവൾ തിരിഞ്ഞു നിന്നു…ഈ ലോകത്തിൽ നീ മാത്രമല്ല പെണ്ണായിട്ട് ഉള്ളത്, അല്ലെങ്കിലും എനിക്ക് നിന്നെയും അത്ര ഇഷ്ടപ്പെട്ടില്ല, എന്റെ കൂടെ വരാൻ ഉള്ള യോഗ്യത ഒന്നും നിനക്കില്ല,ഇതൊരുമാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് പോലെ അല്ലേ ഇരിക്കുനത്… അതുകൊണ്ട് നീ വലിയ വർത്തമാനം ഒന്നും പറയണ്ട, എന്റെ പെങ്ങൾ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്, കേട്ടോടി…. വൈശാഖൻ വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു…

വിജി നോക്കിയപ്പോൾ വൈശാഖനും ലക്ഷ്മിയും കൂടി നടന്നു വരുന്നു…

അച്ഛാ… ഇതാണ് പെൺകുട്ടി… വിജി ചിരിച്ചു കൊണ്ട് അച്ചനോട് പറഞ്ഞു.

ഒറ്റ നോട്ടത്തിൽ തന്നെ ശേഖരന് കുട്ടിയെ ബോധിച്ചു. രണ്ടാളും തമ്മിൽ നല്ല ചേർച്ച ആണല്ലേ… അയാൾ മകളോട് ചോദിച്ചു.

അതാ… ഞാൻ പറഞ്ഞത്… ഇപ്പോൾ മനസ്സിലായോ… അവൾ അച്ഛനെ നോക്കി.

ലക്ഷ്മി… കാലത്തെ വന്നു അല്ലേ… വിജി അവളുടെ കൈയിൽ കടന്നു പിടിച്ചു.

അവൾ തലകുലുക്കി..

ഇത് ഞങ്ങളുടെ അച്ഛൻ… അവൾ അച്ഛനെ പരിചയപ്പെടുത്തി.

ലക്ഷ്മി, ശേഖരനെ നോക്കി പുഞ്ചിരിച്ചു.

വരൂ നമ്മൾക്ക് അകത്തേക്ക് പോകാം… ലക്ഷ്മി അവരോട് പറഞ്ഞു.

റൂമിൽ എത്തിയപ്പോൾ ദീപയും ഭർത്താവും ഉണ്ടായിരുന്നു.

അശോകൻ തന്റെ മൂത്ത മരുമകനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.

മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം… അശോകൻ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് എല്ലാവരെയും നോക്കി.

എന്റെ മകൾക്കും ഞങ്ങൾക്കും വൈശാഖനെ ഇഷ്ടപ്പെട്ടു, ഈ വിവാഹത്തിനു ഞങ്ങൾക്ക് സമ്മതം ആണെന്ന് വിജിയയോട് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു… അശോകൻ വൈശാഖനെ നോക്കി പറഞ്ഞു

ഇനി അറിയേണ്ടത് നിങ്ങളുടെ ഭാഗത്തെ നിലപാട് ആണ്.

വൈശാഖന്റെ അച്ഛന്റെ അഭിപ്രായം എന്താണ്… അശോകൻ ചോദിച്ചു.

അപ്രതീക്ഷിതമായി ഉള്ള ചോദ്യം ആയത് കൊണ്ട് ശേഖരന് എന്ത് പറയണം എന്നറിയില്ലയിരുന്നു..

ശേഖരൻ വിജിയെ ഒന്നു നോക്കി.. അവൾ സമ്മതം ആണെന്ന് പറയുവാൻ തല കുലുക്കി കാണിച്ചു.

എനിക്ക് എതിർപ്പൊന്നും ഇല്ലാ.. പക്ഷെ എന്റെ മോനു സ്വന്തം ആയിട്ട് ഒരു ജോലി ഇല്ലാത്തത്കൊണ്ട്…. അയാൾ ഉള്ള കാര്യം പറഞ്ഞു..

അതോർത്തു വിഷമിക്കേണ്ട കെട്ടോ.. എനിക്ക് ടൗണിൽ ഒരു ടെക്സ്ടൈൽ ഷോപ്പുണ്ട്… ഇനി ഉടനെ എനിക്ക് അതു നോക്കി നടത്താൻ പറ്റില്ല…അതുകൊണ്ട് ഞാൻ അതു വൈശാഖനെ ഏൽപ്പിക്കുക ആണ്.. അയാൾ അതു പറഞ്ഞതും രാജീവന്റെ മുഖം മാറുന്നത് വൈശാഖൻ ശ്രദ്ധിച്ചു.

ഏയ്.. അതൊന്നും വേണ്ട…. ഞാൻ കുറച്ചു ടെസ്റ്റുകൾ ഒക്കെ ഏഴു്യിട്ടുണ്ട്… ഏതെങ്കിലും ലിസ്റ്റിൽ ഞാൻ വരും.. വൈശാഖൻ പെട്ടന്ന് പറഞ്ഞു.

ഓക്കേ.. അങ്ങനെ എങ്കിൽ അങ്ങനെ… നിങ്ങളുടെ ഇഷ്ട്ടം… അശോകൻ ചിരിച്ചു.

അച്ഛന് സമ്മതക്കുറവ് ഉണ്ടോ….. ശേഖരനെ നോക്കികൊണ്ട് അശോകന്റെ ചോദ്യം….

ഈ അപകടം ഉണ്ടായി കഴിഞ്ഞപ്പോൾ മനസിന്‌ ആകെ ഒരു പേടി…എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടി… അയാളുടെ വാക്കുകൾ മുറിഞ്ഞു..കണ്ണുകൾ നിറഞ്ഞൊഴുകി..

ഞങ്ങൾക്ക് ഒരു സമ്മതക്കുറവും ഇല്ലാ…ലക്ഷ്മിയെ എന്റെ മരുമകൾ ആയി അല്ല മകളായി ഞങ്ങൾ നോക്കിക്കോളാം…. ശേഖരൻ കൂടുതലൊന്നും ആലോചിക്കാതെ വാക്ക് കൊടുക്കുക ആണ് ചെയ്തത്..

അശോകൻ പതിയെ വൈശാക്ന്റെ വലത് കൈയിൽ പിടിച്ചു..

മോളേ… ലക്ഷ്മി… അയാൾ വിളിച്ചു. എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിൽക്കുക ആണ് അവൾ…

യാന്തികമായി അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു… അച്ഛനോട് എതിർത്തു സംസാരിക്കാൻ അവൾക്ക് മനസ് വന്നില്ല…

മകളുടെ കൈയും വൈശാഖന്റെ കയ്യും കൂടി അയാൾ കൂട്ടി ചേർത്തു

എനിക്ക് ഇനി മരിച്ചാലും വേണ്ടില്ല… അയാൾ പറഞ്ഞു..

കുറച്ചു സമയം കൂടി സംസാരിച്ചിരുന്നിട്ട് വിജിയും അച്ഛനും കൂടി എഴുനേറ്റു…

നമ്മൾക്ക് ഇനി മടങ്ങാം അല്ലേ… ശേഖരൻ മകളോട് ചോദിച്ചു.

അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.

വൈശാഖൻ ഒന്നു പാളി നോക്കിയപ്പോൾ ലക്ഷ്‌മി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്..

അവൻ ആരും കാണാതെ ഒന്നു ഊറി ചിരിച്ചു.

മടങ്ങാൻ നേരം വൈശാഖൻ ലഷ്മിയെ നോക്കി ചിരിച്ചു.. പന്തിപ്പോൾ എന്റെ കോർട്ടിൽ ആണ്… അവൻ പിറുപിറുത്തു..

****

എന്റെ ദൈവമേ… ഇത് എന്തൊക്കെ ആണ് ഈ കേൾക്കണത്… സുമിത്രക്കും മക്കൾക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല…

ഇനി രണ്ട് മാസം കൂടി കഷ്ടി ഒള്ളു വിവാഹത്തിന്…

അനുജത്തിമാർ രണ്ടുപേരും കൂടി വല്യേട്ടനെ വളഞ്ഞു..

എന്ത് ഡ്രെസ് ആണ് ഇടേണ്ടത്.. അതാണ് അവരുടെ ചിന്ത..

എന്തായാലും കുഴപ്പമില്ല… അച്ഛനോട് പറഞ്ഞാൽ മതി എന്നായി വൈശാഖൻ..

ഏട്ടന് ഇപ്പോൾ തുണിക്കട സ്വന്തം ആയിട്ട് ഇല്ലേ… പിന്നെന്താ… വീണ ചോദിച്ചു..

ഇരുന്നിട്ട് കാല് നീട്ടാം എന്നു അവൻ മറുപടി നൽകി…

എന്നാലും അച്ചന്റെ മനസ് ഇത്ര പെട്ടന്ന് മാറണം എങ്കിൽ ആ പെൺകുട്ടി എത്ര സുന്ദരി ആയിരിക്കും എന്നാണ് ഉണ്ണിമോൾടെ ആലോചന..

മഴ വരുന്നു… വേഗം പൂവാലിക്ക് ഇത്തിരി വൈക്കോൽ ഇട്ടുകൊടുക്കെടി… സുമിത്ര വിളിച്ചു പറഞ്ഞപ്പോൾ ഉണ്ണിമോൾ തൊഴുത്തിലേക്ക് ഓടി.

വിജിയുടെ സ്വർണം കൂടി മേടിക്കാതെ പറ്റില്ല… അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ശേഖരൻ അഭിപ്രായപ്പെട്ടു..

***************

ഉറക്കം വരാതെ കിടക്കുകയാണ് വൈശാഖൻ,

ലക്ഷ്മിയുടെ കൈകളിൽ തന്റെ കൈ ചേർത്തു വെച്ചതാണ് അവന്റെ മനസ്സുനിറയെ, ഒരു പൂവു പോലെ മൃദുലമാണ് അവളുടെ കൈകൾ എന്ന് അവൻ ഓർത്തു.

സോ സ്വീറ്റ് മൈഡിയർ… അവൻ ചിരിച്ചു.

എന്തായാലും അവൾക്ക് ഇനി മറുത്തൊരു അഭിപ്രായം പറയുവാൻ സാധിക്കുകയില്ല എന്ന് അവൻ അറിയാമായിരുന്നു, കാരണം അവളുടെ അച്ഛന്റെ സ്റ്റേജ് അതാണ് ഇപ്പോൾ……..

അവൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു. രണ്ടു മാസം കൂടി കഴിഞ്ഞാൽ, തന്റെ അരികെ ലക്ഷ്മി കാണും,, അവൻ ഓർത്തു…

****************

ഈ സമയത്ത് ലക്ഷ്മിയുടെ മാനസികാവസ്ഥ വേറൊരു തരത്തിൽ ആയിരുന്നു.

അച്ഛനോട് ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല… അതുകൊണ്ടാണ് അവൾക്ക് ഇന്നും ഒരു കാര്യം പോലും അച്ഛനോട് പറയാൻ സാധികാഞ്ഞത്..

ഇനി എന്ത് ചെയ്യും എന്ന് അവൾ ഓർത്തു..

അച്ഛനെ വിഷമിപ്പിക്കാൻ പറ്റുകയില്ല… അച്ഛൻ വാക്ക് കൊടുത്ത സ്ഥിതിക്ക് ഇനി മാറ്റി പറഞ്ഞാൽ അച്ഛന്റെ അന്തസ്സിന് അത് ദോഷമാകും…അവൾക്ക് തല പെരുത്തു വന്നു..

വിജി ചേച്ചിയും അയാളുടെ അച്ഛനും വളരെ നല്ല മനുഷ്യരാണെന്ന് അവൾക്ക് തോന്നി. അച്ഛന്റെ സംസാരവും രീതിയും അവൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.. സ്വന്തമായി ഒരു ജോലി പോലുമില്ലാത്ത അവന്റെ കൂടെയാണ് തന്നെ പറഞ്ഞയക്കുന്നത്…. എന്ത് ചെയ്യാനാണ് എല്ലാം തന്റെ വിധി. അവൾ അങ്ങനെ ആശ്വസിച്ചു.

********************

എന്റെ പൊന്നളിയാ…. ഇത് എന്തൊക്കെയാണ് സംഭവിച്ചത്… നിനക്ക് ഓണം ബമ്പർ ആണല്ലോ അടിച്ചത്… അനൂപ്, കൂട്ടുകാരനെ കളിയാക്കി. എല്ലാ കാര്യങ്ങളും പറഞ്ഞുവെങ്കിലും അവളാണ് തന്നെയെന്ന് അടിച്ചത് എന്ന കാര്യം മാത്രം വൈശാഖൻ കൂട്ടുകാരിൽ നിന്ന് ഒളിപ്പിച്ചുവെച്ചു.

വിഷ്ണു കൊണ്ടുവന്നു കൊടുത്ത മധുര വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ് മൂന്നുപേരും.

ആ…. ഇനി രണ്ടു മാസം കൂടി നിനക്ക് കള്ള് കുടിക്കാം അതുകഴിഞ്ഞാൽ പിന്നെ ഭാര്യയുടെ കീഴിൽ ആണല്ലോ…. വിഷ്ണു കളിയാക്കി..

ഒന്നു മിണ്ടാതെ പോടാ നീ… ഭാര്യയുടെ കിഴിൽ കിടക്കണമെങ്കിൽ ഈ വൈശാഖൻ വേറെ ഒന്നുകൂടി ജനിക്കണം…അവൻ വിഷ്ണുവിനെ പിടിച്ചു തോട്ടിലേക്ക് തള്ളി വീഴ്ത്താൻ തുടങ്ങി…

*********************

രണ്ട് മൂന്നു തവണ കൂടി വൈശാഖൻ ഹോസ്പിറ്റലിൽ പോയിരുന്നു.

ഒരു ദിവസം അവൻ ചെന്നപ്പോൾ ലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു.

മഴ ആയത് കൊണ്ട് അവൾ പോകാതെ നിൽക്കുക ആയിരുന്നു.

വൈശാഖിനെ കണ്ടതും അശോകനും ശ്യാമളയും സന്തോഷമായി, അശോകനും മൂത്ത മരുമകനെ കാട്ടിലും കൂടുതൽ ഇഷ്ടം വൈശാഖിനോട് ആയിരുന്നു. കാരണം അവൻ ഇങ്ങനെ ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ടിരിക്കും, അശോകന് സമയം പോകുന്നത് അറിയില്ല, അതുകൊണ്ട്അയാൾ എന്നും വൈശാഖിനോട് ഫോണിൽ വിളിച്ചു കുറെ നേരം സംസാരിക്കുമായിരുന്നു, രാജീവൻ ആണെങ്കിൽ വൈശാഖൻന്റെ നേരെ എതിരു സ്വഭാവക്കാരനായിരുന്നു.

ഞാൻ വിജിയുടെ വീട് വരെ പോകുകയാണ്,,,ലക്ഷ്മി പോകാനായി എഴുന്നേറ്റതും വൈശാഖൻ പറഞ്ഞു..

ആണോ എങ്കിൽ മോള് വൈശാഖന്റെ കൂടെ ബൈക്കിൽ പൊയ്ക്കോ… അശോകൻ പറഞ്ഞു

പക്ഷേ അവൾ അതിനു സമ്മതിച്ചില്ല..

വേണ്ട അച്ഛാ ഞാൻ ബസ്സിൽ പൊയ്ക്കോളാം,, ലക്ഷ്മി പറഞ്ഞു,

വൈശാഖൻ ഉള്ളപ്പോൾ നീ ബസ്സിൽ പോകണ്ട ചേച്ചിയുടെ വീട്ടിലേക്ക് അല്ലേ വൈശാഖൻ പോകുന്നത് നിന്നെ അവിടെ വൈശാഖ് ഡ്രോപ്പ് ചെയ്യും…അശോകൻ പറഞ്ഞപ്പോൾ ശ്യാമളയും അതു ശരിയായണെന്നു പറഞ്ഞു.

ഒടുവിൽ അവർ രണ്ടാളും കൂടി പോകാനായി എഴുനേറ്റു.

ലക്ഷ്‌മി അവന്റെ ദേഹത്തു മുട്ടാതെ ബൈക്കിൽ ഇരുന്നു.

അവൻ വണ്ടി മുന്നോട്ടെടുത്തു പോയി.

ഇടക്ക് ഒന്നു രണ്ട് തവണ അവൻ അറിഞ്ഞുകൊണ്ട് ബ്രേയ്ക്കിൽ ചവിട്ടി..

താൻ വല്യ അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ, ഞാൻ ഈ ബൈക്കിൽ നിന്നും ചാടും കെട്ടോ.. അവൾ ഭീഷണി പെടുത്തി..

അയ്യോ… ചതിക്കല്ലേ പെങ്ങളെ… സോറി പെണ്ണുമ്പിള്ളേ…. അവൻ ചിരിച്ചു.

തനിക്ക് ഐസ്ക്രീo…ജ്യൂസ്‌… അങ്ങനെ എന്തെങ്കിലും വേണോ.. ഇടയ്ക്കു അവൻ ചോദിച്ചു.

വേണ്ട…. അവൾ ദേഷ്യത്തിൽ മറുപടി നൽകി..

ഒന്നു രണ്ട് മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് വീണു..

എടോ… മഴ പെയ്യും എന്നു തോന്നുന്നു…

വൈശാഖൻ പറഞ്ഞു.

എവിടെ എങ്കിലും കയറി നിൽക്കണോ… അവൻ ചോദിച്ചു..

താൻ വേഗം വണ്ടി വിടാൻ നോക്ക്… അവൾ പറഞ്ഞു..

ഒരു തരത്തിൽ ലക്ഷ്മിയുടെ വീടെത്തി.

അപ്പോളേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.

അവൾ വേഗം പോയി വീടിന്റെ വാതിൽ തുറന്നു.

വൈശാഖനു ആണെങ്കിൽ അപ്പോൾ പുറത്തേക്ക് പോകാനും പറ്റില്ലായിരുന്നു..

വേനൽ മഴ ആണ്, ശക്തമായ ഇടിയും.. അവൾ ആണെങ്കിൽ ഒന്നു കയറി നില്ക്കാൻ പോലും പറയുന്നില്ല…

ഇടി ആണെങ്കിൽ വീണ്ടും വീണ്ടും മുഴങ്ങി..

അതേയ്… ഇങ്ങോട്ട് കയറി നിന്നോളൂ… ഇടക്ക് അവൾ വന്നു പറഞ്ഞു.

അവൻ അകത്തെ സ്വീകരണ മുറിയിൽ കയറി.

പുറത്ത് നല്ല മഴയും…

ലക്ഷ്മി ആണെങ്കിൽ അവനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല..

വൈശാഖന് ആകെ അസ്വസ്ഥത ആയി.

ഒരു കാപ്പി എങ്കിലും താടോ…. അവൻ ഒടുവിൽ അവളോട് പറഞ്ഞു. ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് പോയി.

ആ തക്കത്തിന് അവൻ അവളുടെ ഫോൺ എടുത്തു തന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കാൾ അടിപ്പിച്ചു..

എന്നിട്ട് അവന്റെ നമ്പർ അവളുടെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കി കളഞ്ഞു

കാപ്പി എടുത്തുകൊണ്ടു ഇരുന്നപ്പോൾ മുറ്റത്ത് ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ശബ്ദം ലക്ഷ്മി കേട്ടു

അവൾ സ്വീകരണമുറിയിലേക്ക് വന്നപ്പോൾ, വൈശാഖൻ ബൈക്ക് ഓടിച്ചു പോകുന്നതാണ് കണ്ടത്.

തുടരും…..