അവരുടെ ആ വർത്തമാനത്തിൽ നിന്നും കാര്യം അത്ര നിസ്സാരമല്ലെന്ന് അവൾ ഊഹിച്ചു…

നോട്ടം

Story written by PRAVEEN CHANDRAN

:::::::::::::::::::::::::::::::::

“നിഷേ എനിക്കൊരു കാര്യം പറയാനുണ്ട്.. വിഷമം വിചാരിക്കരുത്..”

അവരുടെ ആ ചോദ്യത്തിന് മുന്നിൽ അവളൊന്നു പകച്ചു..

“എന്താ അനിതേച്ചി? “

“അത് ഒന്നുമില്ല മോളേ നീ ചെറുപ്പമാണ്.. നിനക്ക് ചിലപ്പോ ഇതൊരു ഷോക്കായിരിക്കും.. തന്നെയു മല്ല നീ ജീവിതത്തെ പറ്റി പഠിച്ച് വരുന്നതേയുളളൂ.. നീ ഇത് വിവേകത്തോടെ ഉൾക്കൊളളണം”

അവരുടെ ആ വർത്തമാനത്തിൽ നിന്നും കാര്യം അത്ര നിസ്സാരമല്ലെന്ന് അവൾ ഊഹിച്ചു..

“എന്തായാലും പറയൂ ചേച്ചി.. എന്നെ വെറുതെ ടെൻഷനടിപ്പിക്കാതെ”

അവർ അടുത്തിട്ട് ഒരു വർഷത്തോളമാകു ന്നതേയുളളൂ.. പുതിയതായി അനിതയുടെ അടുത്ത വീട്ടിൽ താമസത്തിനെത്തിയതാണ് അനിലും നിഷയും..അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകുന്നു.. സന്തുഷ്ട കുടുംബം.. രണ്ട് പേരും അടയും ചക്കരയുമാണ് എന്നാണ് എല്ലാവരും പറയുന്നത് ..ആർക്കും അസൂയ തോന്നുന്ന ദമ്പതികൾ..

അനിത ഒരു മധ്യവയസ്കയാണ് ഭർത്താവ് മരണപെട്ട് അഞ്ച് വർഷം കഴിയുന്നു.. സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട് അവർക്ക്..

അല്പനേരത്തെ മൗനത്തിന് ശേഷം അവർ തുടർന്നു..

“പറഞ്ഞില്ലേൽ അത് ഞാൻ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.. അതു കൊണ്ട് പറയുന്നു.. അനിലിനെ എത്ര നാളായിട്ടറിയാം നിഷയ്ക്ക്..കല്ല്യാണത്തിന് മുന്നേ അറിയാമോ?”

അത് കേട്ടതും അവൾക്ക് ആധിയായി..

“ഇല്ല.. കല്ല്യാണത്തിന് ശേഷം മാത്രമേ എനിക്കറിയൂ.. എന്താ ചേച്ചീ?.. ടെൻഷനടിപ്പിക്കാ തെ കാര്യം പറയൂ ചേച്ചീ”

അവൾക്ക് ടെൻഷൻ മറച്ച് വയ്ക്കാനായില്ല..

“അനിലിന്റെ സ്വഭാവത്തെക്കുറിച്ചാണ് എനിക്ക് പറയാനുളളത്”

അത് കേട്ടതും നിഷയുടെ മുഖത്ത് ഇരുൾ പടരുന്നത് അവർ ശ്രദ്ധിച്ചു.. അവർ തുടർന്നു..

“കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. അനി ലെന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത്.. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ അപ്പോൾ നോട്ടം മാറ്റിക്കളയും.. പിന്നെ വല്ലാത്തൊരു അടുപ്പത്തിലാണ് എന്നോട് സംസാരിക്കു ന്നത്..നിഷേ നിന്റെ നല്ലതിന് വേണ്ടിയാണ് ഞാനിത് പറയുന്നത് ഇതിന്റെ പേരിൽ അവനോട് കയർത്ത് സംസാരിക്കുകയൊന്നും വേണ്ട.. ഒന്ന് സൂക്ഷിക്കുക..അവൻ എവിടെയൊക്കെ പോകു ന്നുണ്ടെന്നും ആരുമായൊക്കെ സംസാരിക്കുന്നു ണ്ടെന്നും.. വല്ലാത്ത കാലമാണ്.. നമ്മള് വിശ്വസി ക്കുന്നപോലെ ആവില്ല ചിലപ്പോ ആണുങ്ങൾ..”

ഇത് കേട്ടതും അവളൊന്ന് ചിരിച്ചു..

അത് കണ്ട് അനിതയ്ക്ക് അതിശയമായി..

“എന്താ നിഷേ നീ ചിരിക്കുന്നത്? ഞാൻ പറഞ്ഞ ത് സത്യമാണ്.. നിനക്കത് തമാശയായിട്ടാണോ തോന്നിയത്.. സംശയമുണ്ടെങ്കിൽ നീ അവനെ മാറി നിന്ന് വീക്ഷിച്ച് നോക്ക്.. അവനെന്നെ തന്നെ തുറിച്ച് നോക്കുന്നത് നിനക്ക് കാണാം”

അത് കേട്ടതോടെ അവൾ ചിരി നിർത്തി അവരോടായി പറഞ്ഞു..

“ചേച്ചീ എന്താ വിചാരിച്ചത്.. അനിലേട്ടൻ ചേച്ചീനെ വായ്നോക്കാണെന്നോ? ഒരിക്കലുമല്ല”

“പിന്നെ?” അവർ അതിശയത്തോടെ ചോദിച്ചു..

“ചേച്ചിയോടെന്നും ബഹുമാനമാണ് അനിലേട്ടന്.. ഭർത്താവ് മരിച്ചിട്ടും ചേച്ചി തന്റേടത്തോടെ കുടും ബം നോക്കുന്നത്.. കുട്ടികളെ വളർത്തുന്നത്.. ഏട്ടന്റെ മരിച്ച് പോയ ചേച്ചിയുടെ അതേ സ്ഥാനത്താണ് ഏട്ടൻ ചേച്ചിയെ കാണുന്നത്.. എപ്പോഴും പറയും ഏട്ടന്റെ ചേച്ചിയുടെ അതേ ഛായയാണ് ചേച്ചിക്ക് അതേ പെരുമാറ്റവുമാണെ ന്ന്.. ചേച്ചിയോട് സംസാരിക്കുമ്പോഴൊക്കെ സ്വന്തം ചേച്ചി മുന്നിൽ നിക്കുന്നത് പോലെയാ ണെന്ന്..അത്രക്ക് ബഹുമാനമാണ് ചേച്ചിയോട്.. ആ ഏട്ടനെ കുറിച്ചാണോ ഇങ്ങനെ പറയുന്നത്? മോശമായിപ്പോയി ചേച്ചി.. ഏട്ടനിതറിയണ്ട”

നിഷ അത് പറയുമ്പോൾ അവരുടെ മുഖം കുറ്റബോധത്താൽ കുനിഞ്ഞിരുന്നു..

“അതേ ചേച്ചി.. എല്ലാ ആണുങ്ങളും ഒരുപോലെ ആണെന്ന് വിചാരിക്കരുത്..അമ്മ പെങ്ങന്മാരെ തിരിച്ചറിയാവുന്ന ഒരുപാട് ആണുങ്ങളുണ്ട് ഇവിടെ..എന്റെ ഭർത്താവിനെ എനിക്ക് വിശ്വാസമാണ്..ഒന്നു നോക്കിയെന്നോ അറിയാതെ ഒന്ന് മുട്ടിയെന്നോ കരുതി എല്ലാ ആണുങ്ങളും ചീത്തയാണെന്ന് കരുതരുത് ചേച്ചി..”

അവരുടെ കണ്ണ് നിറഞ്ഞിരുന്നു അപ്പോൾ..

“ക്ഷമിക്കണം നിഷ.. ഞാൻ അനിലിനെ തെറ്റിദ്ധരിച്ചതിൽ..ഭർത്താവ് മരിച്ചതിൽ പിന്നെ പലരും എന്നോട് മറ്റൊരു രീതിയിലാണ് അടുത്തി രുന്നത്.. അനിലും അങ്ങനെയാവുമെന്ന് ഞാൻ കരുതി.. എനിക്ക് ആങ്ങളമാരില്ല.. അനിൽ ഇനിമുതൽ എന്റെ അനിയനാണ്..”