അവളുടെ നിഷ്കളങ്കമായ ആ മുഖത്ത് നോക്കി വൈകീട്ട് അച്ഛൻ കൊണ്ട് പോകാം എന്ന് ഉറപ്പ് കൊടുത്തിട്ടാണ് രാവിലെ ഇറങ്ങിയത്….

മരണക്കിണർ

Story written by PRAVEEN CHANDRAN

ഇരുട്ടിന് കനം കൂടിയിരിക്കുന്നു..ചുറ്റും മൂളലും ചീറ്റലും കേൾക്കാം…ചെവിടിനരികിലൂടെ രക്തം ഒഴുകി കഴുത്തിലേക്കിറങ്ങുന്നത് ഞാനറിയുന്നുണ്ട്…മേലാകെ ഒരു വിറയൽ… തല ശക്തമായി വേദനിക്കുന്നുണ്ട്… കാലുകൾ അനക്കാനാവാതെ ഞെരുങ്ങിയിരിക്കുകയാണ്…

അതിശക്തമായി ഞാനൊച്ചവച്ചെങ്കിലും അതിന്റെ പ്രതിധ്വനികൾ നാലുഭാഗത്തും പ്രതിഫലിച്ച തല്ലാതെ മറ്റൊന്നും സംഭവിച്ചില്ല…

ഇനി എത്ര സമയം ഇങ്ങനെ..? എന്തും സംഭവിക്കാം… ഏതു നിമിഷവും മുകളിൽ നിന്നും ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് ആ ഇരുമ്പുകൂട് എന്റെ മേൽ പതിക്കാം… എന്റെ തലപൊട്ടിച്ചിതറി മാംസ കഷ്ണങ്ങൾ ചിന്നിച്ചിതറാം… അല്ലെങ്കിൽ ചുമരുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് എന്റെ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങാം.. എന്തായാലും മരണം സുനിശ്ചിതമാണ്…

മനസ്സിൽ മകളുടെ കുഞ്ഞു മുഖം തെളിഞ്ഞു..

“ഇന്ന് നേരത്തേ വരണേ അച്ഛാ” എന്ന് പറഞ്ഞ് കവിളിൽ മുത്തം തന്ന് എന്നെ അയക്കുമ്പോൾ അവളുടെ മുഖം വാടിയിരുന്നു… അത് എന്തുകൊ ണ്ടാണ് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ..

“ഇന്ന് അച്ഛൻ പോണ്ട.. എന്നെ പാർക്കില് കൊണ്ട് പോകാന്ന് പറഞ്ഞതല്ലേ?”

അവളുടെ നിഷ്കളങ്കമായ ആ മുഖത്ത് നോക്കി വൈകീട്ട് അച്ഛൻ കൊണ്ട് പോകാം എന്ന് ഉറപ്പ് കൊടുത്തിട്ടാണ് രാവിലെ ഇറങ്ങിയത്…

“ഈശ്വരാ എന്നെ കാണാതെന്റെ മകൾ… “

പെട്ടെന്ന് മുഖത്തേക്ക് ഒരു വെളിച്ചം പതിഞ്ഞു … താഴെ വീണ എന്റെ മൊബൈലിന്റെ ഡിസ്പ്ലേ വെളിച്ചമാണത്.. ഭാര്യയായിരിക്കണം അത്… പതിവിലും ഏറെ സമയമായിട്ടും എന്നെകാണാ ഞ്ഞിട്ടുളള ആധിയാണ് അത്… പാവം ഇന്ന് രാവിലെകൂടെ അവൾ പറഞ്ഞതാണ് അവളുടെ പൊട്ടിയ കമ്മലൊന്ന് മാറ്റിത്തരുമോന്ന്?… അതിനും പറ്റിയില്ലല്ലോ ദൈവമേ എനിക്ക്… ആ ശബ്ദമൊന്ന് കേൾക്കാനായി എന്റെ ഉളളുപിടഞ്ഞു…

അല്പസമയത്തെ വൈബ്രേഷന് ശേഷം ആ വെളിച്ചവും ഇല്ലാതായിരിക്കുന്നു…വീണ്ടും ഇരുട്ടിലേക്ക്..

വീടിന്റെ ലോണിനെ പറ്റിയും തീർക്കാനുളള കടങ്ങളെപ്പറ്റിയുമോർത്ത് മനസ്സ് അസ്വസ്ഥമാ വാൻ തുടങ്ങി.. ഒരു പക്ഷെ ഞാൻ മരിക്കുകയാ ണെങ്കിൽ ആ കടങ്ങളെല്ലാം വീട്ടാനാവാതെ എന്റെ മകളും ഭാര്യയും കഷ്ടപെടും.. അത് തീർച്ചയാണ്…

ഞാനില്ലാതായാൽ അവർക്ക് ആരുമില്ലെന്നെ ചിന്ത എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.. എങ്ങിനെയെങ്കിലും രക്ഷപെടണം.. സകല ശക്തിയുമെടുത്ത് ഞാൻ ശരീരം ഇളക്കാൻ തുടങ്ങി.. എത്ര ശ്രമിച്ചിട്ടും കടുത്ത വേദനയല്ലാ തെ ഒന്നും സംഭവിച്ചില്ല… ശരീരം ചൂടായതോടെ രക്തം ചിന്താൻ തുടങ്ങി… എന്റെ കണ്ണുകളിൽ നിന്നും വെളളം ഒഴുകി… നിരാശയോടെ സകല ശക്തിയുമെടുത്ത് ഞാനലറി….

“പ്ലീസ് ഹെൽപ് മീ………..”

തൊണ്ട പൊട്ടുന്ന പോലെ.. കുറച്ച് നേരം ശക്തമായി ചുമച്ചു ഞാൻ… അപ്പോഴാണ് എനിക്ക് മനസ്സിലായത് കടുത്ത നിരാശയോടൊപ്പം എന്റെ ശരീരത്തിന്റെ ശക്തിയും ചോർന്നിരിക്കുന്നു എന്നത്…

എപ്പോഴോ കണ്ണുകളടഞ്ഞു.. കടുത്തക്ഷീണം എന്നെ കീഴ്പെടുത്തിതിരിക്കുന്നു..

ആകാശത്തിലൂടെ പറന്ന് പോകുന്ന പോലെ എനിക്ക് തോന്നി… ചിറകുവിരിച്ച് രണ്ട് മാലാഘ മാർ എന്നെ ഉയർത്തിക്കൊണ്ട് മേഘങ്ങൾക്കി ടയിലൂടെ പറക്കുകയാണ്..അവരുടെ പട്ടുപോല ത്തെ മിനുമിനുത്ത ചിറകുകൾ എന്റെ മുറിവിൽ ഉരയുന്നത് ചെറിയ ആശ്വാസമായി എനിക്ക് തോന്നി…

ഇവരെവിടേക്കാവാം എന്നെ കൊണ്ട് പോകുന്നത്…? ചിലപ്പോൾ എന്റെ തെറ്റുകൾ കൂട്ടിക്കിഴിച്ച് കണക്കെടുപ്പിനാകാം.. മകളുടെ കരച്ചിൽ എവിടെ നിന്നോ എന്റെ കാതിൽ പതിഞ്ഞതും എന്റെ മനസ്സ് വീണ്ടും അസ്വസ്ഥമാ വാൻ തുടങ്ങി… പെട്ടെന്ന് അകലെ നിന്ന് ഒരു വെളിച്ചം എന്റെ കണ്ണിലേക്ക് തുളഞ്ഞുകയറി..

മുകളിൽ നിന്ന് ശക്തമായ ഒരൊച്ച കേട്ടാണ് ഞാനുണർന്നത്… എനിക്കൊന്നും വേർതിരിച്ച റിയാൻ പറ്റാത്ത പോലെ… ആകെ ഒരു മരവിപ്പ്… മുകളിൽ നിന്ന് തട്ടും മുട്ടും കേൾക്കുന്നുണ്ട്… നേരം പുലർന്നിരിക്കണം… അലറാനുളള ആരോഗ്യം പോലുമെനിക്കില്ലായിരുന്നു…തൊണ്ട വരണ്ടിരുന്നു…

എങ്കിലും ഞാനലറി… എന്റെ തൊണ്ടപൊട്ടുമാറ്… പക്ഷെ ആരും എന്റെ നിലവിളി കേട്ടില്ല…

ഞാനിപ്പോൾ രണ്ടാം നിലയിലാവണം..അടിയി ലുളള ആഴം വച്ച്… അറ്റകുറ്റപണികൾ കഴിഞ്ഞാ ൽ ആ ഇരുമ്പ് കൂട് നേരെ വരുന്നത് താഴത്തെ നിലയിലേക്കാവും… അതിന് മുന്ന് എനിക്കെന്തെ ങ്കിലും ചെയ്യാനായില്ലെങ്കിൽ…

ഒച്ച വച്ചത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. കാരണം ഓഫീസ് ടൈമിലേ ഇനി ആളുകൾ താഴ ത്തെ നിലയിൽ വരുകയുളളൂ… പിന്നെ ഒരു ചാൻസ് ഉളളത് രണ്ടാം നിലയിലുളള ആരെങ്കിലും ലിഫ്റ്റ് ഡോറിനടുത്തേക്ക് വരണം… കാരണം ഡോറിന് മുകൾ ഭാഗത്ത് ഒരു ഗ്ലാസ് വിൻഡോ ആണ്.. അതിലൂടെ ആരെങ്കിലും എന്നെ കാണുകയാണെങ്കിൽ രക്ഷപെടാനുള്ള അവസരം തുറന്ന്കിട്ടും..

പക്ഷെ അതിനും സാദ്ധ്യത കുറവ് ആണ്… കാരണം പത്ത് നിലകളുളള ആ ഓഫീസ് ബിൽഡിങ്ങിൽ രണ്ടാം നിലയിലുളള ഓഫീസുക ൾക്ക് ഉച്ചക്ക് ശേഷമാണ് വർക്കിംഗ് ടൈം…

രക്ഷപെടണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്ക ണമെന്നിരിക്കേ ഞാൻ സർവ്വ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി..

ഓഫീസ് ടൈം കഴിഞ്ഞിട്ടും ചെയ്ത് തീർക്കാ നുളള ജോലിഭാരം കാരണമാണ് ഏറെ വൈകീട്ടും ഇന്നലെ എനിക്ക് ഓഫീസിലിരിക്കേണ്ടി വന്നത്… വളരെ പഴയൊരു കെട്ടിടമാണ് അത്… ലിഫ്റ്റ് ഇടയ്ക്കിടെ കേടാകുന്നത് പതിവായിരുന്നു…

നേരം വൈകിയതിനാൽ തിരക്കിട്ട് ഇറങ്ങുന്നതി നിടയിൽ ലിഫ്റ്റ് കേടായ വിവരം എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല… പോരാത്തതിന് മൊബൈലിൽ ആ സമയം ബോസിന്റെ കോളും വന്നിരുന്നു.. ആ ടെൻഷനിൽ ഡോർ തുറന്നതും ഞാൻ തിരക്കിട്ട് കാലെടുത്ത് വച്ചതും ഒരുമിച്ചാടന്നു…

വയറിൽ കാൽ കുടുങ്ങി മലക്കം മറിഞ്ഞ് എന്റെ തല ശക്തമായി ചുമരിലിടിച്ചു…വരിഞ്ഞു കെട്ടിയപോലെ ലിഫ്റ്റ് വയറുകൾ എന്നെ ചുറ്റിവരിഞ്ഞു… തല പൊട്ടി രക്തം ഒലിക്കുവാൻ തുടങ്ങി.. വയറകളിൽ ഞെരുങ്ങി ശ്വാസം പോലും ശരിക്ക് കിട്ടുന്നുണ്ടായിരുന്നില്ല..

ഞാൻ നില വിളിച്ചെങ്കിലും ആരും എന്റെ നിലവിളി കേൾക്കാനവിടെ ഇല്ലായിരുന്നു.. ആകെയുളള സെക്യുരിറ്റിക്കാരൻ ഒരത്യാവശ്യം വന്ന് നേരത്തേ വീട്ടിൽ പോയിരുന്നു…

എന്റെ മനസ്സ് വീണ്ടും മകളിലേക്കെത്തി… ഭാര്യ എന്നെക്കാണാതെ വിഷമിച്ചിരിക്കാം… ഇടയ്ക്കിടെ കൂട്ടുകാരൊത്ത് സഭ കൂടുന്ന ദിവസം പിറ്റെ ദിവസം ആണ് ഞാൻ വീട്ടിലെത്താറുളളത്…ആ സമയങ്ങളിൽ മിക്കതും അവളെ ഭയന്ന് ഫോൺ ഞാനെടുക്കാറില്ല… അവൾക്കതറിയാം… ആ ദേഷ്യത്തിൽ അവളെന്നെ അധികം വിളിക്കാറു മില്ല…

ഇനി ആരേയും എനിക്ക് കാണാനായെന്ന് വരില്ല… അത് തീർച്ചയാണ്… കടുത്ത നിരാശ എന്നെ കീഴടക്കിക്കൊണ്ടിരുന്നു…

കുറച്ച് സമയം കൂടെ അങ്ങനെ കടന്ന് പോയി..

മുകളിൽ നിന്ന് ലിഫ്റ്റ് ഓൺ ചെയ്യുന്നതിന്റെ ശബ്ദം കേട്ടാണ് എന്റെ ശ്രദ്ധതിരിഞ്ഞത്.. ശബ്ദത്തൊടെ എന്തൊക്കെയോ പ്രവത്തിക്കാൻ തുടങ്ങി..കാതുകളിൽ ഒരു മരവിപ്പ്… കേബിൾ അനങ്ങുന്നുണ്ട്..എന്റെ ശരീരം കുടുതൽ അയയാൻ തുടങ്ങുന്ന പോലെ… ലിഫ്റ്റ് പ്രവർത്തിക്കാൻ തുടങ്ങുന്നു… ഏത് നിമിഷവും എന്തും സംഭവിക്കാം… ഈശ്വരാ… എല്ലാം അവസാനിക്കാൻ സമയമായി..

വലിയ ശബ്ദത്തോടെ കേബിൾ വലിഞ്ഞു മുകളിൽ നിന്നും ലിഫ്റ്റ് താഴേക്കിറങ്ങാൻ തുടങ്ങി.. ഞാൻ കണ്ണുകളടച്ചു… മനസ്സിൽ മകളുടേയും ഭാര്യയുടേയും രൂപം തെളിഞ്ഞു..

പെട്ടെന്ന് കേബിൾ അയയാൻ തുടങ്ങി.. ലിഫ്റ്റ് ഇറങ്ങുന്നതിനനുസരിച്ചായിരുന്നു അത്… പെട്ടെന്ന് എന്റെ ശരീരഭാരം കുറയുന്നപോലെ… വയറകളയഞ്ഞതും ഞാൻ താഴേക്ക് ഊർന്നു വീണു… ലിഫ്റ്റ് വൻ ശബ്ദത്തോടെ എന്റെ കുറച്ച് മുകളിലായി നിന്നു…

ഞാനിപ്പോൾ ഉളളത് ബേസ്മെന്റ് നിലയിലാവാം.. ലിഫ്റ്റ് ഉളളത് ഒന്നാം നിലയിലുമായിരിക്കണം..

കുറച്ച് നേരം കൂടി ആയുസ്സ് നീട്ടിക്കിട്ടിയതിന് ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.. ഇനി ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ആരെങ്കിലും ബട്ടനില് തൊടേണ്ട താമസം… എന്റെ ശരീരം തളരാൻ തുടങ്ങി.. എല്ലാം അവസാനിക്കാറായിരിക്കുന്നു.. മകളുടെ മുഖം മാത്രം മനസ്സിൽ… അവളെ വിട്ട് പിരിയാനു ളള വിഷമം മനസ്സിൽ അലയടിക്കാൻ തുടങ്ങി..

ഇല്ല എനിക്ക് ജീവിക്കണം… എന്തെങ്കിലും ചെയ്തേ പറ്റൂ… അപ്പോഴാണ് ഫോൺ എന്റെ ശ്രദ്ധയിൽ പെട്ടത്.. ചാർജ്ജ് തീർന്നിരുന്നെങ്കിലും പെട്ടെന്ന് മനസ്സിൽ ഒരു ബുദ്ധി തെളിഞ്ഞു ..

ഇത് അവസാനത്തെ ശ്രമമായിരിക്കാം.. എന്റെ കാല് കൊണ്ട് ഞാൻ ഫോൺ വലിച്ചടുപ്പിച്ചു.. വളരെ പണിപെടേണ്ടി വന്നു… കുറച്ച് നേരം ഞാൻ കാതോർത്ത് കിടന്നു… ഗ്രൗണ്ട് ഫ്ലോറിൽ ആരോ വന്നിട്ടുണ്ട്… സംസാരം കേൾക്കുന്നുണ്ട്… ഇത് തന്നെയാണ് അവസരം…

മൊബൈൽ ഞാൻ മുറുകെ പിടിച്ചു… കൈകളി ലേക്ക് പരാമാവധി ശക്തിയാർജ്ജിച്ചു… മൊബൈൽ ലിഫ്റ്റ് ഡോറിലെ ഗ്ലാസ്സിലേക്ക് ശക്തിയോടെ ഞാനെറിഞ്ഞു.. പക്ഷെ ഗ്ലാസ്സിൽ കൊളളാതെ ഡോറിൽ കൊണ്ട് മൊബൈൽ എന്റെ അരികിൽ വീണു…

മൊബൈലിന്റെ ഒരു വശം പൊട്ടിയിരുന്നു.. ഡോറിലടിച്ച ശബ്ദം കേട്ടാവാം പുറത്തെ സംസാ രം നിലച്ചു… വീണ്ടും ഞാൻ മൊബൈൽ കയ്യിലെ ടുത്തു… ശക്തമായി തന്നെ ഗ്ലാസ്സിലേക്ക് എറിഞ്ഞു.. ഇത്തവണ എനിക്ക് ഉന്നം പിഴച്ചില്ല….

ഗ്ലാസ്സിൽ ചിന്നൽ വരുത്തിക്കൊണ്ട് മൊബൈൽ ചിന്നിച്ചിതറി എന്റെ മുഖത്തേക്ക് വീണു…

കുറച്ച് നേരം അവിടം നിശബ്ദമായി….

ആകാംക്ഷയോടും അതിലുപരി പ്രാർത്ഥനയോ ടെയും ഞാൻ ഡോറിലേക്ക് നോക്കി കാത് കൂർപ്പിച്ചിരുന്നു… ഒരനക്കവുമില്ല… എനിക്ക് നിരാശയായി…

പെട്ടെന്ന് ലിഫ്റ്റ് ബട്ടൻ അമർത്തുന്ന ശബ്ദം കേട്ടു..ഞാൻ കണ്ണുകളടച്ചു.. ലിഫ്റ്റ് വയറുകൾ അനങ്ങുന്നത് ഞാനറിയുന്നുണ്ട്…

പെട്ടെന്നാണ് അത് സംഭവിച്ചത്… ഒരൊച്ചയോടെ മുഖത്തേക്ക് ശക്തമായ വെളിച്ചം… ഒപ്പം ഗ്ലാസ്സ് തരികളും എന്റെ മുഖത്തേക്ക് പതിച്ചു… അവ തറച്ച് എന്റെ മുഖത്ത് മുറിവുകൾ പൊടിഞ്ഞു..

മുഖത്തേക്ക് ശക്തമായ വെളിച്ചം.. അത് ഒരു ടോർച്ചിന്റേതാണെന്ന് എനിക്ക് ബോധ്യമായി…

എന്റെ മനസ്സിൽ അപ്പോഴേക്കും പ്രതീക്ഷയുടെ വെളിച്ചം പരന്നിരുന്നു…

“ഹലോ എനി ബഡി ദേർ? മുകളിൽ നിന്ന് ആരോ വിളിച്ച് ചോദിച്ചു…

എന്റെ തൊണ്ടയിൽ നിന്ന് രക്തം കിനിഞ്ഞി രുന്നു..എങ്കിലും പൂർവ്വാധികം ശക്തിയോടെ ഞാൻ മറുപടി കൊടുത്തു..

“യെസ്… പ്ലീസ് ഹെൽപ് മീ………

പ്രവീൺ ചന്ദ്രൻ