മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“മോൾക്ക് കുഴപ്പം ഒന്നും ഇല്ലാ…ഒരു സന്തോഷവർത്തമാനം പറയാൻ വിളിച്ചതാണ് ഞാൻ, അവൾക്ക് വിശേഷം ഉണ്ട് കെട്ടോ… ഒരു മാസം ആയിരിക്കുന്നു… “
“ഈശ്വരാ…… സത്യം ആണോ….എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ… വീണേ…ഉണ്ണിമോളേ..”.
അവർ വിളിക്കുന്നത് ശ്യാമള ഫോണിൽ കൂടി കേട്ടു..
ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ചേച്ചി… അവളുടെ കൈയിൽ കൊടുക്കാം”
“ഹെലോ അമ്മേ…. “
“മോളെ.. നിന്നെ കാണാൻ തിടുക്കം ആയി… വൈശാഖൻ മോളെ കൂട്ടികൊണ്ട് വരാൻ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്… “
“അതെയോ… ഞാൻ വരാം അമ്മേ…”
കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ കട്ട് ചെയ്തു…
അച്ഛനോടും അമ്മയോടും ഒപ്പം അവൾ കാറിൽ കയറി…
പതിയെ അവൾ തന്റെ വലതുകരം അവളുടെ അടിവയറ്റിലേക്ക് ചേർത്ത് വെച്ചു…
താൻ ഒരു അമ്മയാകാൻ പോകുന്നു… ഒരു കുരുന്നു ജീവൻ തന്നിൽ മൊട്ടിട്ടു കഴിഞ്ഞിരിക്കുന്നു..
അതോർത്തപ്പോൾ അവളിൽ ഒരു കോരിത്തരിപ്പ് ഉണ്ടായി…
തന്റെ വൈശാഖനെ ഒന്നു കണ്ടാൽ മതി എന്നായിരുന്നു അവൾക്ക് അപ്പോൾ..
ആ സമയം വൈശാഖൻ ഹോസ്പിറ്റലിൽ ആയിരുന്നു.
ദീപ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടു കണ്ണുനിറഞ്ഞു ഇരിക്കുക ആണ് വൈശാഖൻ…
” ഞങ്ങളുടെ ലക്ഷ്മി ഒരു പഞ്ചപാവം ആണ്… അവൾക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ… ശരിക്കും ഞാൻ പറഞ്ഞിട്ടാണ് അവൾ വൈശാഖാനോട് കാര്യങ്ങൾ ഒന്നും തുറന്നു പറയാതെ ഇരുന്നത്.. എന്റെ വിഷമം കൊണ്ട് ആണ് ഞാൻ അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്… “
ദീപ പറഞ്ഞുകൊണ്ട് ഇരിക്കുക ആണ്..
“ഇന്ന് എന്റെ അടുത്ത് വന്നപ്പോൾ അവൾ ഒരുപാട് വിഷമിച്ചു കൊണ്ട് ആണ് എന്നോട് പറഞ്ഞത് ഏട്ടനോട് ഈ കാര്യം പറഞ്ഞില്ല… ഏട്ടന്റെ മുന്നിൽ ഞാൻ തെറ്റുകാരി ആയെന്ന്… “
വൈശാഖന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… കുറ്റബോധത്താൽ അവന്റെ മനസ് നീറി പുകഞ്ഞു..
“എന്നോട് അവൾ എപ്പോളും പറയും വൈശാഖേട്ടനെ ദൈവം എനിക്കു തന്നത് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് എന്ന്… അതുപോലെ വൈശാഖന്റെ അമ്മ അച്ഛൻ,, സഹോദരിമാർ… ന്റെ ലക്ഷ്മി ഭാഗ്യം ഉള്ള കുട്ടിയാണ്… “ദീപയുടെ ശബ്ദം ഇടറി…
“ചേച്ചി… വിഷമിക്കുക ഒന്നും വേണ്ട.. ലക്ഷ്മി കാര്യങ്ങൾ പറയാതെ ഇരുന്നപ്പോൾ എനിക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല… അതുകൊണ്ട് ആണ്… “
വല്ലവിധേനയും അവൻ പറഞ്ഞു ഒപ്പിച്ചു..
കുറച്ചു സമയം കൂടി അവർ രണ്ടാളും സംസാരിച്ചു ഇരുന്നു..
അത് കഴിഞ്ഞതും അവൻ പോകാൻ എഴുനേറ്റു..
അപ്പോളാണ് രാജീവന്റെ അമ്മ അവിടക്ക് കയറി വന്നത്..
അവരോട് ഒന്നു രണ്ട് വാക്കുകൾ സംസാരിച്ചതിന് ശേഷം അവൻ മുറി വിട്ടു ഇറങ്ങി..
വൈശാഖൻ പോയി കഴിഞ്ഞാണ് വീട്ടിൽ നിന്ന് അമ്മയുടെ കാൾ ദീപക്ക് വന്നത്…
ലക്ഷ്മിക്ക് വിശേഷം ഉണ്ടന്ന് അരിഞ്ഞതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി…
************
ലക്ഷ്മി രണ്ട് മൂന്ന് തവണ വൈശാഖന്റെ ഫോണിൽ വിളിച്ചു… പക്ഷേ വീണ ആണ് ഫോൺ എടുത്തത്..
“ഹലോ ഏട്ടത്തി… ഏട്ടൻ ഫോൺ ഇവിടെ വെച്ചിട്ട് ആണ് പോയത്.. “
“ഏട്ടത്തി ഇന്ന് വരില്ലേ… “ഉണ്ണി മോൾ വന്നു ഫോൺ മേടിച്ചു…
“മ്… ഏട്ടൻ വന്നു കഴിയുമ്പോൾ ഞാൻ അങ്ങ് എത്താം…”
ഫോൺ വെച്ചോടി എന്ന് ചോദിച്ചു കൊണ്ട് സുമിത്ര അവിടക്ക് വന്നു..
‘ഏട്ടത്തി.. ഒരു മിനിറ്റ്.. അമ്മയ്ക്ക് കൊടുക്കാം കെട്ടോ… “വീണ ഫോൺ സുമിത്രക്ക് കൈമാറി..
“മോളെ… ആ തലവേദനയുട കാര്യം ഡോക്ടർ എന്താ പറഞ്ഞത്… “
“അത് കുഴപ്പമില്ല അമ്മേ… ചിലർക്ക് അങ്ങനെ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞു… “
“ആണോ… സമാധാനമായി… ആഹ് മോളെ.. പിന്നെ ഒരു കാര്യം… മോൾ സ്റ്റെപ് ഒന്നും കയറല്ലേ… കടിഞ്ഞൂൽ ആണ്, തന്നെയുമല്ല തുടക്കം അല്ലേ…”സുമിത്ര പരവശയായി..
“ഇല്ലമ്മേ… ഞാൻ മുകളിലോട്ട് ഒന്നും പോയില്ല… സൂക്ഷിച്ചോളാം… “
“അവന്റെ കൂടെ ഇങ്ങ് പോരണം കെട്ടോ… അയ്യോ അവൻ ബൈക്കിൽ അല്ലേ പോന്നത്… അതിൽ കയറല്ലേ… “
ഈ അമ്മയുടെ ഒരു അങ്കലാപ്പ്.. ഏട്ടത്തിയെ കൂടെ പേടിപ്പിക്കല്ലേ… വീണ അമ്മയെ വഴക്ക് പറഞ്ഞു…
“അമ്മേ… ഞാൻ വന്നോളാം… അച്ചന്റെ കാറിൽ ആണെങ്കിൽ കുഴപ്പമില്ലല്ലോ… “
“അത് മതി മോളേ… “
സുമിത്ര ഫോൺ കട്ട് ചെയ്തു..
“അച്ഛൻ ഇത് വരെ വന്നില്ലാലോ… “ഉണ്ണിമോൾ പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുക ആണ്…
“ഓഹ്.. അച്ഛൻ വരുമ്പോൾ ആദ്യം ഈ വാർത്ത പറയാൻ ഇരിക്കുന്നതാണ് അവൾ… “വീണ ചിറികോട്ടി..
“ആണെങ്കിൽ ചേച്ചിക്ക് എന്താ… ഞാൻ അതിനു തന്നെ ആണ് ഇരിക്കുനത്… “
“ഇനി രണ്ടാളും കൂടി വഴക്ക് ഉണ്ടാക്കിക്കോ… സന്ധ്യ വിളക്ക് കൊളുത്താറായി… “സുമിത്ര ദേഷ്യപ്പെട്ടപ്പോൾ അവർ രണ്ടാളും നിർത്തി…
“ദേ അച്ഛൻ വരുന്നു “എന്നും പറഞ്ഞു കൊണ്ട് ഉണ്ണിമോൾ ഓടി..
“എന്താ… എന്ത് പറ്റി… “
അവൾ ഓടിവരുന്നത് കണ്ടുകൊണ്ട് അയാൾ കൈക്കോട്ട് താഴെ ഇട്ടു…
“അച്ഛാ… വൈശാഖട്ടൻ അച്ഛനാകാൻ പോകുന്നു… ഇപ്പോൾ ഏട്ടത്തിയുട അമ്മ വിളിച്ചു പറഞ്ഞതാ…. “
ശേഖരന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു…
“നേരാണോ സുമിത്രെ… “അയാൾ വാതിൽക്കൽ വെച്ചിരുന്ന ഓട്ടുമൊന്തയിൽ നിന്ന് വെള്ളം എടുത്തു കാൽ കഴുകി ഉമ്മറത്തേക്ക് കയറി..
“സത്യം ആണ്…. ലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഇപ്പോൾ വിളിച്ചു പറഞ്ഞതെ ഒള്ളു… “
‘ആണോ…. എന്റെ ഇടത് കണ്ണ് തുടിച്ചപ്പോള് ഞാൻ ഓർത്തു എന്താ ഇത്രക്ക് സന്തോഷം കേൾക്കാൻ ഉള്ളതെന്ന്… “
“എന്നാലും എന്റെ ഉണ്ണിക്കണ്ണാ നീ എന്റെ പ്രാർത്ഥന കേട്ടു… ” സുമിത്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
“അമ്മ ആണെങ്കിൽ അമ്പലപ്പുഴ ഉണ്ണിക്കണ്ണന് തൃകൈ വെണ്ണ നിവേദ്യം ആണ് നേർന്നത്.. പിന്നെ എങ്ങനെ ആണ് അച്ഛാ…. “
“അതിനെന്താടി… ഒരു ഉണ്ണിക്കണ്ണൻ ഇവിടെയും വരും… നീ കണ്ടോ… “
“ഒരു കണ്ണൻ ഉണ്ട്…. ഇനി ഒരു രാധ മതി… അല്ലേ ചേച്ചി… “
“അതെയതെ…. ഒരു പെൺകുഞ്ഞു ആയാൽ മതി ആയിരുന്നു… ഏട്ടനും പെൺപിള്ളേരെ ആണ് താല്പര്യം… “
വീണ അത് ശരി വെച്ചു..
“ഒന്നു നിർത്തുന്നുണ്ടോ നിങ്ങൾ… ഈശ്വരൻ എന്താണോ തരുന്നത്, അത് ഇരുകൈയും നീട്ടി സ്വീകരിക്കുക… “
ശേഖരൻ പറഞ്ഞപ്പോൾ മൂവരും പിന്നെ ഒരക്ഷരം പോലും സംസാരിച്ചില്ല..
****************
അമ്പലമുറ്റത് ആൽത്തറയിൽ വൈശാഖൻ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ ആയി കാണും..
ലക്ഷ്മിയെ കൂട്ടികൊണ്ട് വരാൻ പോകണം എന്നോർത്തു ഇരുന്നതാ..ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോൾ തോമാച്ചേട്ടനെ കണ്ട്… പിന്നെ പുള്ളികാരനും ആയിട്ട് ആണ് അവൻ പോന്നത്…
അവളെ തെറ്റിദ്ധരിച്ചതിൽ വൈശാഖന് ഒരുപാട് വിഷമം തോന്നി…
ഏത് നശിച്ച നിമിഷത്തിൽ ആണോ തനിക്ക് അങ്ങനെ തോന്നിയത്…
അവളോട് ഒരായിരം മാപ്പ് പറയണം എന്ന് അവൻ ഓർത്തു..
ആഹ് ഒരു ദിവസം അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കട്ടെ…നാളെ കാലത്തേ പോയി കൊണ്ടുവരാം…സമയം 7മണി ആയിരിക്കുന്നു… അവൻ ബൈക്കിൽ കയറി….
“ഏട്ടാ… ഏട്ടത്തി എവിടെ… “.മുറ്റത്തു വൈശാഖന്റെ ബൈക്ക് വന്നു നിന്നതേ ഉണ്ണിമോൾ ഓടി ചെന്നു…
“ഞാൻ ഏട്ടത്തിയെ കൊണ്ടുവരാൻ പോയതല്ല… വേറൊരു ആവശ്യത്തിന് പോയതാണ്… “അവൻ ഉദാസീനനായി പറഞ്ഞു..
“ദൈവമേ.. നീ ലക്ഷ്മി മോളേ കൂട്ടികൊണ്ട് വന്നില്ലേ… കഷ്ടമായിപ്പോയല്ലോ “
സുമിത്രക്ക് ദേഷ്യം വന്നു..
“നാളെ കൊണ്ടുവരാം അമ്മേ…. ഇന്ന് ഒരു ദിവസം അവൾ അവിടെ നിൽക്കട്ടെ… “
അവൻ ചെരുപ്പ് വെളിയിൽ ഊരി ഇട്ടിട്ട് അകത്തേക്ക് കയറി..
“ഏട്ടാ… ചിലവ് എപ്പോളാ… “വീണ അവന്റെ അരികിലേക്ക് വന്നു..
“ചിലവൊ…എന്തിന്റെ… “വൈശാഖന്റെ നെറ്റി ചുളിഞ്ഞു.
പറഞ്ഞപോലെ ഏട്ടൻ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ…. ഫോൺ ഇവിടെ മറന്നു വെച്ചിട്ടല്ലേ പോയത്… “ഉണ്ണിമോൾ പറഞ്ഞപ്പോൾ ആണ് എല്ലാവരും ആ കാര്യത്തെ കുറിച്ച് ചിന്തിച്ചത്…
“ഉണ്ണിമോളേ… നിങ്ങൾ ആരും ഒന്നും മിണ്ടണ്ട…. വൈശാഖാ… നീ പോയി ഫോൺ എടുത്തു ലക്ഷ്മി മോളേ വിളിക്ക്… “ശേഖരന്റെ ശബ്ദം പിന്നിൽ നിന്നും കേട്ടു…
“അതേ… അതാണ് ശരി…. നീ പോയി മോളുടെ ഫോണിൽ ഒന്നു വിളിക്ക് “സുമിത്രയും അത് ശരി വെച്ചു..
ലക്ഷ്മി നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോടും അച്ഛനോടും പറഞ്ഞു കാണും….അതാണ് എല്ലാവരും ഇങ്ങനെ പറയുന്നത്…
അവൻ മുറിയിൽ ചെന്നു തന്റെ ഫോൺ എടുത്തു…
ലക്ഷ്മി മൂന്നു നാല് തവണ വിളിച്ചിട്ടുണ്ടായിരുന്നു…
കാൾ ഹിസ്റ്ററി നോക്കിയപ്പോൾ അവൾ കാര്യമായിട്ട് സംസാരിച്ചതായും അവൻ കണ്ടു..
അവൻ ഫോണും ആയിട്ട് കട്ടിലിലേക്ക് വന്നു കിടന്ന്…
അവളെ അങ്ങോട്ട് വിളിക്കാൻ അവനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി..
പെട്ടന്ന് അവന്റെ ഫോൺ ചിലച്ചു…
“ലക്ഷ്മി കാളിങ് “…
ആദ്യം ഒന്നു അമ്പരന്നു എങ്കിലും അവൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു..
“ഹലോ… ലക്ഷ്മി…. “അവൻ ഫോണെടുത്തു കാതോടു ചേർത്ത്..
“ഹെലോ…. ഏട്ടാ…. ഏട്ടൻ വീട്ടിൽ വന്നോ… “
“മ്… ഞാൻ ഇപ്പോൾ വന്നതേ ഒള്ളു… ലക്ഷ്മി…. ഞാൻ… എന്നോട്…ആം സോറി… എനിക്ക്… സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് പോലും… “അവന്റെ വാക്കുകൾ മുറിഞ്ഞു..
“ഏട്ടാ… അതൊന്നും സാരമില്ല…. ഏട്ടൻ എന്താ ഇന്ന് വരാതിരുന്നത്… “
“ഞാൻ… ഞാൻ ദീപേച്ചിയെ കാണാൻ പോയിരുന്നു.. വന്നപ്പോൾ ലേറ്റ് ആയി… “
“മ്… ചേച്ചി എന്നോട് പറഞ്ഞിരുന്നു.. ഒക്കെ നമ്മൾക്ക് നേരിട്ടു കാണുമ്പോൾ സംസാരിക്കാം… “
“തലവേദന എങ്ങനെ ഉണ്ട്… ഹോസ്പിറ്റലിൽ പോയോ..ഡോക്ടർ എന്താ പറഞ്ഞത്… “?
ഏട്ടൻ അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ… ലക്ഷ്മി ഓർത്തു…
“ലക്ഷ്മി…ഡോക്ടർ എന്താ പറഞ്ഞത്… “…അവൻ വീണ്ടും ചോദിച്ചു..
“മ്.. കുഴപ്പമില്ല… ഏട്ടാ… അമ്മ.. അമ്മയൊന്നും പറഞ്ഞില്ലേ…. “
“അമ്മയോ… ഇല്ലാ… ഒന്നും പറഞ്ഞില്ലല്ലോ….എന്താ ലക്ഷ്മി കാര്യം ‘”
“ഏട്ടാ… അത്… അത്.. ഒന്നുമില്ല ഏട്ടാ… ഞാൻ വിളിക്കാം.. “അവൾ ഫോൺ കട്ട് ചെയ്തു…
അമ്മ ആണെങ്കിൽ തന്നോട് പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ലാലോ…. ലക്ഷ്മിയെ വിളിക്കാൻ ആണ് തന്നോട് അച്ഛൻ പറഞ്ഞത്…. ഏട്ടാ ചിലവ് ഉണ്ടെന്ന് വീണ പറഞ്ഞത് എന്തിനാണ്…
വൈശാഖൻ വേഗം തന്നെ ലക്ഷ്മിയുടെ ഫോണിൽ വിളിച്ചു… പക്ഷെ അവൾ അത് റീജെക്ട് ചെയ്തു…
പെട്ടന്ന് അവന്റെ വാട്സാപ്പിൽ ഒരു മെസേജ് വന്നു…
നോക്കിയപ്പോൾ ലക്ഷ്മിയുടെ മെസ്സേജ് ആണ്… ഒരു ഇമേജ് ആയിരുന്നു വന്നത്..
അവൻ അത് ഓപ്പൺ ചെയ്തു നോക്കി…
വൈശാഖന്റെ ശരീരത്തിൽ ഒരു കോരിത്തരിപ്പ് ആണ് ഉണ്ടായത്…
ഒരു പിഞ്ചുകുഞ്ഞിന്റെ കുഞ്ഞികാലുകൾ ആയിരുന്നു ആ ചിത്രത്തിൽ…
അവൻ വേഗം ലക്ഷ്മിയെ വിളിച്ചു…
“ഹലോ…. ഏട്ടാ… “
“ലക്ഷ്മി…. നീ വേഗം വീഡിയോ കാളിൽ വന്നേ… “
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു..
ലക്ഷ്മിയുടെ നാണത്താൽ കുതിർന്ന മുഖം കണ്ടപ്പോൾ ആണ് അവനു സമാധാനം ആയത്..
“ലക്ഷ്മി…ഏറ്റവും ആദ്യം അറിയേണ്ട ആളാണോ അവസാനം ഈ കാര്യം അറിഞ്ഞത്.. “
“ഏട്ടന്റെ ഫോണിൽ ഞാൻ വിളിച്ചായിരുന്നു… “
“മ്… അതൊക്ക പോട്ടെ.. നിനക്ക് എന്തേലും പ്രോബ്ലം ഉണ്ടോ,,, “
“ഇല്ലാ ഏട്ടാ… ഒരു കുഴപ്പവും ഇല്ലാ… “
“ഞാൻ… ഞാൻ ഉടനെ വരാം… എനിക്കു നിന്നെ കണ്ടു കഴിഞ്ഞാലേ സമാധാനം ആകുക ഒള്ളു… “
“അയ്യോ… വേണ്ട… ഏട്ടാ… ഇത്രയും നേരം ആയില്ലേ… നാളെ രാവിലെ വന്നാൽ മതി… “
“പോരാ.. എനിക്ക് നിന്നെ കാണാണ്ട് ഉറക്കം വരത്തില്ല ലക്ഷ്മി.. നീ ഫോൺ വെച്ചോ… ഞാൻ ഇപ്പോൾ വരാം.. “
“ഏട്ടാ.. പ്ലീസ്… ഞാൻ പറയുന്നത് ഒന്നു മനസിലാക്കാൻ എങ്കിലും ഒന്നു ശ്രമിക്കൂ… “
“എന്താ… പറയൂ… അവൻ അക്ഷമൻ ആയി…
“നാളെ കാലത്തേ ഏട്ടൻ വന്നാൽ മതി… നമ്മൾക്ക് രണ്ടാൾക്കും കൂടി ഒരുമിച്ചു പോരാം..ദീപേച്ചിയെ കൂടി കയറി കാണണം. തത്കാലം.. ഇന്ന് എന്റെ കുട്ടൻ അവിടെ അടങ്ങി കിടക്കു… “
“നിനക്ക് തനിച്ചു കിടക്കാൻ പേടി ആണെന്ന് പറഞ്ഞിട്ടോ… “
“അതിനു ഞാൻ തനിച്ചല്ലലോ… നമ്മുടെ വാവ ഇല്ലേ… കുഞ്ഞുലക്ഷ്മി.. “
അവൾ ചിരിച്ചു…
“ഓക്കേ… എങ്കിൽ നീ പോയി റസ്റ്റ് എടുക്ക്… ഞാൻ നാളെ കാലത്തേ വരാം… “
വൈശാഖൻ ഫോൺ കട്ട് ചെയ്തു..
അവളെ ഒന്നു നേരിൽ കണ്ടാൽ മതി എന്നായിരുന്നു അവന്റെ മനസിൽ.. ആഹ് ഈ ഒരു രാത്രി ഒന്നു ഇരുണ്ടു വെളുക്കട്ടെ…
“ഏട്ടാ…. ചിലവ് എപ്പോളാ… കാര്യങ്ങൾ ഏറെക്കുറെ ബോധ്യപ്പെട്ടു എന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ ഈ ഉള്ളവൾക്ക് കഴിയുന്നുണ്ട് ‘വീണ വാതിൽക്കൽ വന്നു എത്തി നോക്കി..
“വീണേ… നീ മേടിക്കും കെട്ടോ… രണ്ടടിയുടെ കുറവ് നിനക്ക് കാണുന്നുണ്ട് “
“ഓഹ്.. ആയിക്കോട്ടെ… നമ്മൾ പോയേക്കാവേ… “
സത്യം പറഞ്ഞാൽ താൻ പ്രതീക്ഷിച്ചിരുന്നോ ഈ വാർത്ത….. അവൻ കട്ടിലിലേക്ക് വന്നു കിടന്നു..
പഠിത്തം കഴിഞ്ഞിട്ട് മതി എന്നായിരുന്നു തങ്ങളുടെ രണ്ടാളുടെയും തീരുമാനം.. പക്ഷെ ഇടയ്ക്ക് ഒരുനാൾ തന്റെ നെഞ്ചോട് ചേർന്നു കിടക്കവേ അവളും ആ ആഗ്രഹം പങ്ക് വെച്ചു…
“എന്തായാലും പഠിത്തം ഒക്കെ തീരാറായില്ലേ ഏട്ടാ.. ഇനി നമ്മൾക്കും ഒരു കുഞ്ഞിനെ കുറിച്ച് ഒക്കെ ചിന്തിച്ചുകൂടെന്നില്ലാ കെട്ടോ.. “
“നിനക്ക് വലിയ വയറും ആയിട്ട് പോയി എക്സാം എഴുതാൻ ആണോ താല്പര്യം..നിന്റെ കൂട്ടുകാരി മെറീന പറഞ്ഞത് പോലെ…. “
“ഓഹ്… അപ്പോളേക്കും അത്രക്ക് വലിയ വയറൊന്നും ആകില്ല…. ഇനി ഒരു ആറേഴുമാസം കൂടി അല്ലേ ഒള്ളു ക്ലാസ്സ് തീരാൻ “
“അത് വേണോ ലക്ഷ്മി…. “
“ഏട്ടാ… ഒരുപക്ഷെ നമ്മൾ ആഗ്രഹിക്കുമ്പോൾ ഈശ്വരൻ നമ്മൾക്ക് തന്നില്ലെങ്കിലോ… അതുകൊണ്ട് ഇനി വൈകിപ്പിക്കേണ്ട എന്നാണ് എന്റെ തീരുമാനം…”
“നീ പറഞ്ഞത് ഒക്കെ ശരിയാണ്..ഇവിടെ എന്നാണ് ഒരു കുഞ്ഞിനെ കൊഞ്ചിപ്പിക്കുന്നത് എന്ന് അമ്മയാണെങ്കിൽ വിജിയുടെ കുഞ്ഞിന്റെ കാര്യം പറഞ്ഞു കഴിയുമ്പോൾ എല്ലാം പറയും..”
“മ്… അതാ ഞാൻ പറഞ്ഞത്…. ദീപേചിയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി…ഇത് വരെ ആയിട്ടും ഒരു കുഞ്ഞ് ആയിട്ടില്ല… ആദ്യം ഒക്കെ രാജീവേട്ടനും ഉടനെ വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു… “
“നിനക്ക് സമ്മതo ആണെങ്കിൽ ഞാൻ റെഡി….. ഐ വിൽ ട്രൈ മൈ ബെസ്റ്റ് ഡിയർ….. “അവളുടെ കാതിൽ അത് പറയുമ്പോൾ അവൾ ഒരു കള്ളചിരിയോട് കൂടി അവന്റെ നെഞ്ചിലേക്ക് വീണു….
തന്റെ മനസ്സിൽ എന്തൊക്കെയോ പ്രകമ്പനങ്ങൾ നടക്കുന്നത് പോലെ.. ഒരു കുഞ്ഞുവാവയുടെ മുഖo അവന്റെ മനസ്സിൽ തെളിഞ്ഞു
അച്ഛനാകാൻ പോകുന്നു എന്നറിയുമ്പോൾ ഇത്രക്ക് സന്തോഷം ഉണ്ടാകുമോ എല്ലാവർക്കും….. വൈശാഖൻ ആലോചിച്ചു…
ഹോ…. ലക്ഷ്മിയെ ഒന്ന് കണ്ടാൽ മതി എന്ന് മാത്രമേ ഒള്ളു അവനിപ്പോൾ…
“വല്യേട്ട… ഊണ് കഴിക്കാൻ വായോ…”ഉണ്ണിമോൾ വിളിച്ചു..
അവൻ പതിയെ കട്ടിലിൽ നിന്ന് എഴുനേറ്റു…
അവരുടെ എല്ലാവരുടെയും മുഖത്തു നോക്കാൻ എന്തോ ഒരു ജാള്യത പോലെ…
“ഏട്ടാ… ഏടത്തി വിളിച്ചില്ലേ… “? ഉണ്ണിമോൾ ചോദിച്ചു..
“മ്… വിളിച്ചു.. “
“ഏട്ടൻ ഇപ്പോൾ ആണോ അറിയുന്നത് “
“മ്… “
“എന്നിട്ടോ ഏട്ടാ… “
“എന്നിട്ടെന്തു… നീ ഇരുന്നു ഊണ് കഴിയ്ക്കാൻ നോക്ക്… “സുമിത്ര അവളോട് കയർത്തു..
“നാളെ കാലത്തേ നീ പോയി ലക്ഷ്മിമോളെ കൂട്ടികൊണ്ട് വരണം കെട്ടോ… “
ചോറു വിളമ്പുന്നതിനിടയിൽ സുമിത്ര മകനേ ഓർമ്മിപ്പിച്ചു…
“മ്… പോകാം അമ്മേ… “
“ഇപ്പോൾ വേണമെങ്കിലും പോകാൻ റെഡി ആയിട്ട് ആണ് ഏട്ടന്റെ ഇരുപ്പു”
വീണ കളിയാക്കി..
“നീ മേടിക്കും കെട്ടോ…. കുറച്ചു നേരം ആയി തുടങ്ങിയിട്ട്… “
**********************
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ് വൈശാഖൻ…
ലക്ഷ്മിയെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് ഏത് നശിച്ച നിമിഷത്തിൽ ആണോ…
അവളെ ആണെങ്കിൽ അടിച്ചും പോയി..
എല്ലാം കൂടി ഓർത്തപ്പോൾ അവനു ആകെ നിരാശ തോന്നി..
എന്നാലും തന്റെ കുഞ്ഞുലക്ഷ്മി ഇത്രയും പെട്ടന്ന് തങ്ങളിലേക്ക് വരുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല…
മഹാദേവ…. നീ കാത്തോണേ… ന്റെ ലക്ഷിമിയെയും കുഞ്ഞിനേയും…
അവൻ കണ്ണുകൾ അടച്ചു..
ലക്ഷ്മിയും ഇതേ അവസ്ഥയിൽ ആയിരുന്നു…
വിരഹവേദന ഇത്രക്ക് തീവ്രം ആണോ…
ഏട്ടനെ വിട്ടു പോരേണ്ടിയിരുന്നില്ല…
എങ്ങനെ എങ്കിലും ഒന്നു നേരം വെളുത്താൽ മതി എന്നായിരുന്നു അവളുടെയും പ്രാർത്ഥന..
രണ്ട്മൂന്ന് തവണ അവനെ വീഡിയോ കാൾ ചെയ്തു സംസാരിച്ചതാണ്..
എന്നാലും ഒന്നുകൂടി കാണണം എന്ന് തോന്നി….
അല്ലെങ്കിൽ വേണ്ട ഏട്ടൻ ഉറങ്ങട്ടെ…
അങ്ങനെ അവളും ഇരുമിഴികളും പൂട്ടി…
അപ്പോളും അവളുടെ വലതുകരം അവളുടെ വയറിന്മേൽ തന്നെ ആയിരുന്നു..
******************
“കാപ്പി കുടിച്ചിട്ട് പോകാം മോനേ “
“വിശപ്പില്ലമ്മേ… ഞാൻ വന്നിട്ട് കഴിച്ചോളാം… “
കാലത്തേ തന്നെ വൈശാഖൻ ലക്ഷ്മിയെ കൂട്ടികൊണ്ട് വരാൻ പുറപ്പെട്ടു..
“അവൻ ഇന്നലെ ഉറങ്ങികാണില്ല… അപ്പോൾ ആണ് നിന്റെ ഒരു കാപ്പി “
ശേഖരൻ ഭാര്യയെ നോക്കി ചിരിച്ചു..
“ഞാനും ഉറങ്ങിയില്ല ന്റെ ശേഖരേട്ട… അവളെ കാണാൻ എന്തോ…എനിക്കുo വല്ലാത്ത ഒരു ആഗ്രഹം… “
“മ്… വരട്ടെ… കാണാല്ലോ… “
ഭാര്യ കൊടുത്ത ചൂടുകട്ടൻ കാപ്പി അയാൾ ഊതി ഊതി കുടിച്ചു..
******************
അശോകനും ശ്യാമളയും കൂടി സിറ്റ് ഔട്ടിൽ ഇരിക്കുക ആണ്… ലെക്ഷ്മിയുടെ കാര്യത്തിൽ അവർക്ക് രണ്ടാൾക്കും അതീവ സന്തോഷം ഉണ്ട് എങ്കിലും ദീപയെ കുറിച്ച് ഓർക്കുമ്പോൾ അവർക്ക് ചങ്ക് നീറിപിടഞ്ഞു..
അപ്പോൾ ആണ് വൈശാഖന്റെ കാർ ഗേറ്റിന്റെ അപ്പുറത് വന്നു നിന്നത്..
“ആഹ്ഹ…. വൈശാഖൻ കാലത്തേ തന്നെ വന്നോ…. മോൾ എഴുന്നേറ്റോടി… “
അശോകൻ പോയി ഗേറ്റ് തുറന്ന്..
വൈശാഖന്റെ കാർ അകത്തേക്ക് കയറി…
“മോനേ… രാവിലെ തന്നെ പുറപ്പെട്ടല്ലേ… “കാറിൽ നിന്നിറങ്ങിയ വൈശാഖാന്റെ അടുത്തേക്ക് അശോകൻ വന്നു..
“അതേ അച്ഛാ…. അമ്മയും ലക്ഷ്മിയും എവിടെ.. അകത്താണോ”
“മ്… അവർ അകത്തുണ്ട്.. മോൻ കയറി വാ..”
ലക്ഷ്മി എഴുനേറ്റ് വന്നതേ ഒള്ളു… അവിടെ ആണ് ഇന്നലെ കിടന്നത്… ശ്യാമള താഴത്തെ നിലയിലെ ഒരു ബെഡ്റൂം ആണ് ചൂണ്ടി കാണിച്ചത്..
അപ്പോളേക്കും ലക്ഷ്മി ഇറങ്ങി വന്നു..
“വൈശാഖേട്ടൻ ഇത്രയും നേരത്തെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല… “
അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ നോക്കി കണ്ണുരുട്ടി..
“ശ്യാമളെ… ചായ എടുക്ക്…. “അശോകൻ പറഞ്ഞപ്പോൾ അവർ വേഗം അടുക്കളയിലേക്ക് പോയി..
“ഞാൻ ദീപമോളെ ഒന്നു വിളിക്കട്ടെ… ഇപ്പോൾ വരാമേ…. “
ലക്ഷ്മിയും വൈശാഖനും പരസ്പരം നോക്കി…
രണ്ടു പേരുടെയും ചുണ്ടിൽ ഒരു മന്ദഹാസം ആയിരുന്നു…
അവളെ ഒന്ന് കെട്ടിപുണരണം എന്ന് ഉണ്ടായിരുന്നു…. പക്ഷേ സാഹചര്യം മോശമായി പോയി…
“വാ… നമ്മൾക്ക് പോകാം… എല്ലാവരും അവിടെ വെയിറ്റ് ചെയുവാ… “
“പോകാം ഏട്ടാ….. അമ്മ ബ്രേക്ക് ഫാസ്റ് ഉണ്ടാക്കുവാ… അത് കഴിച്ചിട്ട് പോകാം… “
“എന്റെ ലക്ഷ്മി… നമ്മൾക്ക് പോകാം… നീ വാ… “
“ഏട്ടാ… ഒരു അരമണിക്കൂർ… പ്ലീസ്.. എന്നിട്ട് പോകാം “അവൾ കെഞ്ചി…
അങ്ങനെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞാണ് വൈശാഖനും ലക്ഷ്മിയും പുറപ്പെട്ടത്
“വൈശാഖട്ടന് എന്താ ഇത്രയും ദൃതി… “കാറിൽ കയറി ഗേറ്റ് കടന്നതും അവൾ ചോദിച്ചു..
“അത് സിമ്പിൾ ആണ് മോളെ … എനിക്കെ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം… അത്രയും ഒള്ളു… “
“അയ്യടാ… ഒരു മനസിലിരുപ്പ്… എന്നെ അടിച്ചതും പോരാഞ്ഞിട്ട്… വെച്ചിട്ടുണ്ട് വീട്ടിലേക്ക് വരട്ടെ… “
“മ്… നീ വീട്ടിലേക്ക് വാ… ഞാനും വെച്ചിട്ടുണ്ട്. “..അവൻ ചിരിച്ചു..
തുടരും…