കോളേജിൽ ആഘോഷപൂർവം ഞങ്ങൾ ഞങ്ങളുടെ പ്രണയദിനങ്ങൾ കൊണ്ടാടി…

മാനം

എഴുത്ത്: അരുൺ നായർ

::::::::::::::::::::::::::

“”ഇന്നു നിൻറെ മടികുത്തു ഞാൻ അഴിക്കും ദേവു…….ജോലി ആവശ്യപ്പെട്ടു വന്നു സങ്കടം പറഞ്ഞപ്പോൾ തന്നെ നിനക്കു ജോലിയും മാന്യമായ ശമ്പളവും തുടക്കത്തിൽ തന്നെ തന്നത് ഈയൊരു മോഹം മനസ്സിൽ കണ്ടു കൊണ്ടാണ് പെണ്ണേ……എനിക്കു സ്വന്തം ആക്കണം നിൻറെ ആപ്പിൾ പോലെ ചുവന്നു തുടുത്ത അധരങ്ങൾ ……അതു മാത്രമല്ല വെണ്ണക്കല്ലിൽ കൊത്തിയ പോലെയുള്ള നിന്നേ മുഴുവനായും…..ഇനിയും ഒഴിഞ്ഞു മാറാൻ ഞാൻ സമ്മതിക്കില്ല….. വയ്യ എനിക്കു ഇനിയും കൊതി അടക്കി പിടിക്കാൻ….. “”

രാഘവൻ മുതലാളി ജോലി സമയം കഴിയുമ്പോൾ അത്യാവശ്യമായി വന്നു കാണാമെന്നു പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഒരിക്കലും കരുതിയില്ല ഇങ്ങനെയൊരു വൃത്തികേടിനു പ്രേരിപ്പിക്കാൻ ആണെന്ന്….. എന്തായാലും ജോലി തന്നവനല്ലേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം……

“”വേണ്ട മുതലാളി വിട്ടേക്ക് ഞാനൊരു പാവം പെണ്ണാ…….എനിക്കു വയ്യ എന്റെ കൊച്ചിന്റെ അച്ഛനെ ചതിക്കാൻ……എനിക്കു ജോലിയും നല്ല ശമ്പളവും തന്നതിന് മുതലാളിയോട് നന്ദി ഉണ്ട് പക്ഷെ ഇങ്ങനെയൊന്നും പറയരുത് ദൈവത്തെയോർത്തു….. “”

“”ദേവു,,,, നീ എന്തൊക്കെയാണ് പറയുന്നത്…. ആവശ്യത്തിന് സ്റ്റാഫ്‌ ഉണ്ടായിട്ടും നിന്നെയും കൂട്ടി അവർക്കു കൊടുക്കുന്നതിൽ കൂടുതൽ നിനക്കു തന്നു…. ഇല്ലങ്കിൽ നീ പറ…. ഇനിയും കൂടുതൽ വേണോ,,, ഈ രാഘവൻ മുതലാളി തരും…… ഒന്നും ഇല്ലങ്കിലും ഞാനൊരു ബിസ്സിനെസ്സുകാരൻ അല്ലേടി……. മുടക്കുന്ന പൈസക്ക് ലാഭം കിട്ടണ്ടേ എനിക്കും……””

അതും പറഞ്ഞയാൾ എന്റെ സാരി തോളിൽ നിന്നും മാറ്റാൻ ശ്രമിച്ചു…… ഞാൻ കണ്ടു അയാളുടെ കണ്ണുകളിൽ കാ മം ഉണർന്നിരിക്കുന്നത്……. ആ കണ്ണുകൾ കൊണ്ട് എന്റെ ശരീര അവയവങ്ങളെ കൊത്തി വലിക്കുന്നത്……. ഇനിയും എതിർക്കാൻ താമസിച്ചു കൂടാ….. കുറച്ചു കൂടി കഴിഞ്ഞാൽ ജോലിക്കാർ എല്ലാം പോകും,, പിന്നെയൊരു എതിർപ്പ് എന്നെ സംബന്ധിച്ച് നടക്കില്ല……. മാനം വേണമെങ്കിൽ ഇപ്പോൾ പ്രതികരിക്കണം…..മനസ്സിൽ പ്രതികരിക്കാൻ ഉറപ്പിച്ചുകൊണ്ട് ഞാൻ അലറി….

“” വിടെടാ നാ യെ,,,, മര്യാദക്ക് എന്റെ ദേഹത്തു നിന്നും കൈയെടുത്തോ…. ഇല്ലങ്കിൽ ഞാൻ കൂവി വിളിച്ചു ആളെ കൂട്ടി നാറ്റിക്കും നിന്നേ…. ജോലി ചെയ്തതിനാണ് ഞാൻ ശമ്പളം മേടിച്ചത് അല്ലാതെ നിൻറെ കാ മം തീർക്കാനല്ല……. ഇതിനാണ് ജോലി തന്നതെങ്കിൽ എനിക്കു തൻറെ ജോലി വേണ്ട…… ഞാൻ പോകുന്നു…… “” എന്റെ കണ്ണുകൾ കോപം കൊണ്ടു തിളങ്ങുക ആയിരുന്നു അപ്പോൾ…..

അതും പറഞ്ഞിട്ട് ഓഫീസിൽ അയാൾക്കായി പ്രേത്യേകം തയ്യാറാക്കിയ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ പുറകിൽ നിന്നും അയാൾ വിളിച്ചു പറഞ്ഞു……

“”ഇനി ഇങ്ങോട്ട് വരണം എന്നില്ല……നിന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ഉപകാരം ഉള്ളവളെ നോക്കിക്കോളാം ഈ രാഘവൻ മുതലാളി…. “”

അയാളുടെ ആ ഭീഷണികൾ ഒന്നും ഞാൻ ഗൗനിച്ചതേയില്ല…. എന്റെ മനസ്സിൽ എൻറെ സുധിയേട്ടനും മകനും മാത്രമേയുണ്ടായിരുന്നുള്ളൂ……എങ്ങനെയാണു ഞാൻ എന്റെ സുധിയേട്ടനെ ചതിക്കുക……. എനിക്കു ആ മുഖം ഓർമ്മ വന്നപ്പോൾ തന്നെ ശരീരമാകെ കുളിര്‌ കയറി വന്നു…… തിരിച്ചു വീട്ടിലേക്കു വരും വഴി ഞാൻ എന്റെയും സുധിയേട്ടന്റെയും പ്രണയ കാലത്തെ കുറിച്ചോർത്തു…….

എന്റെ സീനിയർ ആയി പഠിച്ചതാണ് സുധിയേട്ടൻ…… ഏട്ടനുമായി എങ്ങനെയോ അടുത്തു പോയി…… പൈസ ഉണ്ടെങ്കിലും സുധിയേട്ടന്റെ സ്വഭാവം വളരെ മാന്യത ഉള്ളതായിരുന്നു ……. കള്ള് കൂടിയോ പുക വലിയോ അങ്ങനെ യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു മനുഷ്യൻ കൂടെ സുന്ദരനും…… അങ്ങനെയൊരാൾ ഇഷ്ടമാണെന്നു പറഞ്ഞാൽ എങ്ങനെ അതു തള്ളി കളയാൻ പറ്റും ഒരു പെണ്ണിനു…….

കോളേജിൽ ആഘോഷപൂർവം ഞങ്ങൾ ഞങ്ങളുടെ പ്രണയദിനങ്ങൾ കൊണ്ടാടി….പഠിത്തം ഒക്കെ കഴിഞ്ഞപ്പോൾ വിവാഹം ആലോചിക്കാൻ വേണ്ടി സുധിയേട്ടൻ അദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ ആണ് ഞങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ആരംഭിച്ചത്…… വീട്ടിൽ ഒരു തരത്തിലും സമ്മതിക്കില്ല എന്നായപ്പോൾ സുധിയേട്ടനും കൂട്ടുകാരും കൂടി ഒരു പരുപാടി പ്ലാൻ ചെയ്തു……. ഞാൻ ഗർഭിണി ആണെന്നും ഇനിയും കല്യാണം നടത്തി കൊടുത്തില്ല എങ്കിൽ വീട്ടുകാർ നാറുമെന്നും…….

അതു എന്തായാലും അന്തസും പണവുമുള്ള സുധിയേട്ടന്റെ വീട്ടുകാരുടെയടുത്തു ഏറ്റു….. ഏറ്റവും ഇളയ മകന്റെ സ്വഭാവ ദൂഷ്യം കൊണ്ടു കുടുംബത്തിന്റെ മാനം പോകുന്നത് അവർക്കു ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു……. എന്റെ വീട്ടിൽ ഒറ്റ കാര്യമേ പറഞ്ഞോളു ഈ കല്യാണം കഴിഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടാകുക ആണെങ്കിൽ പിന്നെയും ഇങ്ങോട്ട് വലിഞ്ഞു കയറി വരരുത്……. ഞങ്ങൾക്ക് ഇനിയും രണ്ടു പിള്ളേരുള്ളതാണ് രണ്ടാനച്ഛന്റെ കല്പന ആയിരുന്നു അതു….. സുധിയേട്ടൻ കൂടെ ഉള്ള ധൈര്യത്തിൽ ഞാൻ തിരിച്ചു വരില്ല പറഞ്ഞു അവിടുന്ന് ഇറങ്ങി……

കല്യാണം സുധിയേട്ടന്റെ വീട്ടുകാര് തന്നെ മംഗളമായി നടത്തി ഉള്ളിൽ ദേഷ്യം വെച്ചുകൊണ്ട് തന്നെ…. ആദ്യരാത്രിയിൽ സുധിയേട്ടൻ എന്നോടു കാര്യമേ ആവശ്യപ്പെട്ടുള്ളു ഇല്ലാത്ത ഗർഭം ഉണ്ടെന്നും പറഞ്ഞുള്ള കല്യാണം ആണ് അതുകൊണ്ട് തന്നെ എത്രയും വേഗം അതു സൃഷ്ഠിച്ചെടുക്കാൻ എന്റെ ദേവു ഒന്നു ഒത്തിരി സഹകരിക്കേണ്ടി വരുമെന്ന് …സന്തോഷത്തോടെയും നാണത്തോടെയും എന്റെ സുധിയേട്ടന് മുൻപിൽ ഭാര്യ ആയി മാറുമ്പോൾ എന്റെ ജീവിതത്തിലെ ര തി സുഖങ്ങളിൽ ഞാൻ ആറാടൻ തുടങ്ങുക ആയിരുന്നു……

പക്ഷെ അധിക കാലം പോയിട്ട് അധിക ദിവസ്സം പോലും ഞങ്ങളുടെ സന്തോഷം നീണ്ടു നിന്നില്ല……അടി വയറ്റിൽ വേദന തോന്നി ടെസ്റ്റ് ചെയ്തു നോക്കി ഞാൻ പ്രെഗ്നന്റ് ആണെന്ന് ഞങ്ങൾ ഉറപ്പു വരുത്തിയതിന്റെ അടുത്ത ദിവസം രാത്രിയിൽ എന്നെയും കെട്ടിപിടിച്ചു ഉറങ്ങിയ സുധിയേട്ടൻ പിന്നെ ഉണർന്നില്ല…… അസ്വാഭാവിക മരണം ആയതുകൊണ്ട് പോസ്റ്റുമാർട്ടം നടത്തി നോക്കിയപ്പോൾ സയലന്റ് അറ്റാക്ക് ആണെന്ന് പറഞ്ഞപ്പോൾ ഡോക്ടർക്ക് അയാളുടെ ഉത്തരവാദിത്തം തീർന്നു പക്ഷേ ആ ഡോക്ടറുടെ വാക്കുകൾ എന്റെ ജീവിതത്തിന്റെ ആണിക്കല്ല് ഇളക്കുന്നത് ആയിരുന്നു ….

ഗർഭിണി ആയതുകൊണ്ട് സുധിയേട്ടന്റെ വീട്ടുകാർ എന്നെ ഒന്നും ചെയ്തില്ല എങ്കിലും ശാപ വാക്കുകൾ കേൾക്കാതെ ഒരു ദിവസം പോലും എനിക്കു ഉണരാനും ഉറങ്ങാനും കഴിഞ്ഞില്ല ……. സുധിയേട്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ ഉള്ളതുകൊണ്ട് കൊല്ലുന്നില്ല എന്ന് പലവട്ടം അവർ എന്നോട് പറഞ്ഞു…….ഒടുവിൽ സുധിയേട്ടന്റെ കുഞ്ഞിന് ഞാൻ ജന്മം നൽകിയപ്പോൾ അവർക്കു എന്നോടുള്ള വെറുപ്പ്‌ മാറി സ്നേഹം വന്നു തുടങ്ങി…….അതിന്റെ കാരണവും എനിക്കു അറിയാമായിരുന്നു സുധിയേട്ടന്റെ ചേട്ടന്റെ ഭാര്യക്ക് പ്രസവിക്കാൻ കഴിയുമായിരുന്നില്ല……അതുകൊണ്ട് വീട്ടിൽ ആകെയുള്ള കുഞ്ഞു ഞങ്ങൾക്ക് ഉണ്ടായത് ആണ്….. പക്ഷെ അവരുടെ സ്നേഹവും അധിക കാലം അനുഭവിക്കാൻ എനിക്കു കഴിഞ്ഞില്ല…. കുഞ്ഞു ഉണ്ടായി ആറു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം കുഞ്ഞു ഉറങ്ങി കഴിഞ്ഞപ്പോൾ സുധിയേട്ടന്റെ ഏട്ടൻ എന്റെ മുറിയിലേക്ക് കയറി വന്നു……മോൻ ഉറങ്ങിയെന്ന എന്റെ മറുപടി കെട്ടു മോനെ അല്ല നിന്നേ കാണാനാണ് ഞാൻ വന്നത് ഒന്നു ശരിക്കും കാണാനെന്നുള്ള മറുപടി കെട്ടു ഞാൻ ഞെട്ടി പോയി……

വേണ്ട ഏട്ടാ, ഏട്ടനെന്നു പറഞ്ഞാൽ അച്ഛന്റെ സ്ഥാനം ആണെന്നുള്ള എന്റെ വാക്കുകൾ അദ്ദേഹത്തിന് സ്വീകാര്യം അല്ലായിരുന്നു…. കുറച്ചു നാൾ എന്റെ കൂടെ……എനിക്കും ഒരു കുഞ്ഞിനെ വേണം…… നീയുണ്ടല്ലോ ഇവിടെ ഇപ്പോൾ അതു തരാൻ…… ഒന്നും ഇല്ലങ്കിലും ഗർഭിണി ആയപ്പോൾ മുതൽ ഇന്നു വരെ നിനക്കോ കുഞ്ഞിനെ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല…… ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്നുള്ള അദേഹത്തിന്റെ സംസാരം കേട്ടപ്പോൾ എനിക്കു പുച്ഛം ആണ് തോന്നിയത്….. കടക്കു പുറത്തു എന്നും പറഞ്ഞു അയാളെ ആട്ടി ഓടിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഒരു വീടിന്റെ മുഴുവൻ തീരുമാനം ആണ് അതെന്നു……സുധിയേട്ടന്റെ ഏട്ടന് ഞാൻ വഴങ്ങാത്തതു കൊണ്ട് ഞങ്ങളുടെ മോനും സുധിയേട്ടന്റേത് ആണോന്നു അവർക്കു സംശയം ഉണ്ടത്രേ അതുകൊണ്ട് അവർക്കു നോക്കാൻ വയ്യെന്ന്….. അനിയന്റെ ഭാര്യ ഏട്ടന് വഴങ്ങാത്തതിനെ ഇങ്ങനെ അവർ വളച്ചൊടിച്ചു…… അടുത്ത ദിവസം മുതൽ ഒരു സാധനവും കുഞ്ഞിന് കിട്ടാതെയായി…. വിശന്നുള്ള അവന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ ജോലി തപ്പി ഇറങ്ങി കിട്ടിയതാണ്…… അതും ഇപ്പോൾ എന്റെ ശരീരം അയാൾക് വേണം പറഞ്ഞതുകൊണ്ട് വേണ്ടെന്നു വെച്ചു….. ഇനി നാളെ മുതൽ എന്തെന്നുള്ള ചോദ്യം വല്ലാതെ എന്റെ മനസ്സിനെ കുഴക്കുന്നുണ്ട്…എന്തായാലും മോനെയും നോക്കി ജീവിച്ചേ പറ്റു എന്റെ സുധിയേട്ടന് വേണ്ടി,,,ഞങ്ങളുടെ മോന് വേണ്ടി….

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ജോലി തേടി ഇറങ്ങി…. പക്ഷെ ഒരിടത്തും പെട്ടെന്നു തരാൻ ജോലി ഇല്ലായിരുന്നു അല്ലങ്കിൽ എനിക്കു അതിനുള്ള കഴിവ് ഇല്ലായിരുന്നു …. ആകെ ജോലി കിട്ടുന്നത് മുൻപ് നിന്ന പോലെയുള്ള കടകളിൽ….. അവർക്കു ആർക്കും വേണ്ടത് ജോലി ചെയ്യാൻ ആഗ്രഹം ഉള്ള എന്റെ മനസ്സല്ല കാമം തീർക്കാൻ കഴിയുന്ന ശരീരമാണ് ….. അതു ജീവൻ പോയാലും കൊടുക്കാൻ ഞാൻ ഒരുക്കവും അല്ലായിരുന്നു….. ഒരുപക്ഷെ ആണുങ്ങളിൽ നിന്നും ഉണ്ടായ അനുഭവങ്ങളിൽ എനിക്കു ഉള്ള തോന്നലുകൾ ആകാം എല്ലാവരും മോശമായി…. എങ്കിലും എനിക്കു എന്റെ തോന്നലുകൾ ശരി വച്ചു ജീവിച്ചേ മതിയാകു,,, എന്റെ മകന് വേണ്ടി…….അങ്ങനെ ഒരാഴ്ച ഞാൻ ജോലി തേടി ശരിക്കുമലഞ്ഞു…. ഇനി കുറച്ചു പൈസ കൂടിയേ ബാങ്കിൽ ബാക്കി ഉള്ളൂ…. അതും കൂടി തീർന്നാൽ കുഞ്ഞു പട്ടിണി ആകും…. ഒരു ജോലിക്ക് പോയെ പറ്റു അല്ലങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം…

വീട്ടിലേക്കു വിളിച്ചിട്ട് നാണം കെട്ടു തിരിച്ചു പോകുന്നതിനുള്ള ബുദ്ധിമുട്ട് അല്ല എന്നെ അങ്ങോട്ട്‌ പോകാൻ സമ്മതിക്കാത്തത്…. സുധിയേട്ടനുമായി എനിക്കു പ്രണയം ഉള്ളപ്പോൾ തന്നെ എന്റെ രണ്ടാനച്ഛന്റെ മകൻ എന്റെ അമ്മയിൽ ഉള്ളത് തന്നെ,,, ശരിക്കും പറഞ്ഞാൽ എന്റെ അനുജൻ എന്റെ ശരീരത്തിൽ മോശമായി തൊടുന്നതായി എനിക്കു തോന്നിയിരുന്നു…. ഇനി ഇപ്പോൾ അവൻ ഉള്ള വീട്ടിൽ താമസിച്ചാൽ എന്റെ കൂടെ കിടക്കാനും അവൻ മടി കാണിക്കില്ല…… വയ്യ എന്റെ സ്വന്തം അനുജനിൽ നിന്നും അങ്ങനെയൊരു കാര്യം കൂടി,,, പോരാത്തതിന് ഇപ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും…… ഇവിടെ തുടർന്നു കൊണ്ട് ജോലി ചെയ്യാതെ കുഞ്ഞിനെ നോക്കണമെങ്കിൽ സുധിയേട്ടന്റെ ഏട്ടൻ കനിയണം അതിനും വേണ്ടത് എന്റെ ശരീരമാണ്…… അതും വയ്യ അച്ഛന്റെ സ്ഥാനമുള്ള ഒരാളുടെ കൂടെ കിടക്ക പങ്കിടൽ…… അതിലും നല്ലത് ആത്മഹത്യാ തന്നെയാണ്…… നാളെ നേരം വെളുക്കും മുൻപ് എന്തായാലും എല്ലാത്തിനും ഒരു പരിഹാരം കണ്ടേ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ എന്റെ അടുത്തു കിടക്കുന്ന കുഞ്ഞിന്റെ തലയിൽ ഒന്നു തലോടി….

ആ രാത്രിക്കു ഒരുപാട് നീളമുള്ളതായി എനിക്കു തോന്നി…. എന്താണ് പോംവഴി…..ഒന്നുകിൽ കുഞ്ഞിനേ കൊന്നിട്ട് മരിക്കുക അല്ലങ്കിൽ ഇവിടെ കഴിഞ്ഞു സുധിയേട്ടന്റെ ഏട്ടനുമായി കഴിയുക അല്ലങ്കിൽ വീട്ടിൽ ചെന്നു അനിയന് വഴങ്ങുക അതും അല്ലങ്കിൽ രാഘവൻ മുതലാളീടെ അടുത്തു ചെല്ലുക…. വയ്യ കുഞ്ഞിനെ കൊല്ലാൻ, വയ്യെനിക്ക് ഏട്ടന്റെയും അനുജന്റെയും ഒപ്പം കിടക്ക പങ്കിടാൻ….. പിന്നെ ഉള്ളത് രാഘവൻ മുതലാളി ഓർക്കുമ്പോൾ എനിക്കു ആകെ തളരുന്നത് പോലെ തോന്നി…. കുറച്ചു നേരം ഞാൻ സുധിയേട്ടന്റെ ഫോട്ടോയും നോക്കി കിടന്നു….അവിടെ ചിരിച്ചുകൊണ്ട് ഇരിക്കാതെ എനിക്കൊരു വഴി പറഞ്ഞു താ സുധിയേട്ടാ….ഞാൻ ഉള്ളൂ ഉരുകി എന്റെ സുധിയേട്ടനെ വിളിച്ചു കൊണ്ട് കിടന്നു….. ആ കിടപ്പിൽ ഞാൻ നിദ്രയെ പുൽകി….

അടുത്ത ദിവസം രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ലിപ്സ്റ്റിക്കറും ഇട്ടു ഇറങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ കുഞ്ഞിൻറെ ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളു……വേറെ ആരു എന്ത് വേണമെങ്കിലും വിചാരിക്കട്ടെ അതെനിക്ക് പ്രശ്നം അല്ലെന്നു ഞാൻ ഉറപ്പിച്ചിരുന്നു……

ഒരു ഓട്ടോയും പിടിച്ചു കൂടെ പഠിച്ച കൂട്ടുകാരിയുടെ വക്കീൽ ആയ ചേച്ചിയുടെ അടുത്തു ചെന്നു എന്റെ ദുരവസ്ഥ തുറന്നു പറയുകയും സുധിയേട്ടന്റെ സ്വത്തിനു വേണ്ടി കംപ്ലയിന്റ് ഫയൽ ചെയ്യിക്കുകയും ചെയ്തു…. അവർ എന്നോടു പ്രശ്നം ഒതുങ്ങും വരെ വേണമെങ്കിൽ അവരുടെ കൂടെ അവിടെ കഴിയാം പറഞ്ഞു എങ്കിലും അവരുടെ വീട്ടിലും ആണുങ്ങൾ ഉണ്ടാകുമല്ലോ,,,, ആണുങ്ങളിൽ എനിക്കു ഉള്ള വിശ്വാസ കുറവ് മൂലം ഞാൻ അവരുടെ സഹായം വേണ്ടെന്നു വെച്ചു…..

അടുത്ത ദിവസം തന്നെ വക്കീൽ നോട്ടീസ് വരികയും കാര്യം കയ്യിൽ നിന്നും പോകുകയും ആണെന്ന് മനസ്സിലാക്കിയ സുധിയേട്ടന്റെ വീട്ടുകാർ മാസാമാസം കുഞ്ഞിന്റെയും എന്റെയും ചിലവിലേക്കു പൈസ നൽകുമെന്നും അതുപോലെ സുധിയേട്ടന്റെ സ്വത്തുക്കൾ കുഞ്ഞിന് പ്രായപൂർത്തി ആകുമ്പോൾ നൽകുമെന്നും ഉറപ്പു കൊടുത്തു….. അതു പോരെ എന്നുള്ള വക്കിലിന്റെ ചോദ്യത്തിന് തൽകാലം മതിയെന്നും സുധിയേട്ടന്റെ ഏട്ടൻ അതു വരെ എന്റെ മാനത്തിനു വില പറയാതെ ഇരുന്നാൽ മതിയെന്നും ഞാൻ ആവശ്യപ്പെട്ടപ്പോൾ പെങ്ങളെ പോലെ കണ്ടോളാം അന്ന് സംഭവിച്ചതൊക്കെ തെറ്റായി പോയെന്നായി മറുപടി……

അപ്പോൾ ഇടയ്ക്കു കയറി സുധിയേട്ടന്റെ അമ്മ പറഞ്ഞു അല്ലേലും ഞങ്ങളുടെ ചെറുക്കനെ വളച്ചൊടിച്ചു കല്യാണം കഴിച്ചു കൊന്നു തിന്ന ഇവൾ ഇപ്പോൾ അവന്റെ സ്വത്തിനു വേണ്ടിയും വന്നതോടെ ഈ തേ വിടിച്ചിയുടെ സംസ്കാരം ഞങ്ങൾക്ക് ബോധ്യമായി…. ഞങ്ങളുടെ മോന്റെ കുഞ്ഞു ആണോന്നു തന്നെ ആർക്കറിയാം എങ്കിലും ഇനി അതിലൊരു സംശയം പ്രകടിപ്പിച്ചു മരിച്ച അവനെ ഇനിയും നാണം കെടുത്തുന്നില്ല…. അതുകൊണ്ട് കൂടുതൽ സംസാരം ഒന്നും വേണ്ട,,, ഞങ്ങൾ കൊടുക്കാൻ ഉള്ളത് കൊടുക്കും അതിലും കൂടുതൽ ഈ തേ വിടിച്ചിയും കുഞ്ഞുമായി ഒരു ബന്ധവുമില്ല…..

എങ്കിൽ ഇതെല്ലാം ഒരു മുദ്ര പത്രത്തിൽ എഴുതി സമ്മത പത്രമായി നൽകാൻ വക്കീൽ ആവശ്യപ്പെട്ടപ്പോൾ അതും അവർ നൽകി……ഇനി ഇതു തെറ്റിച്ചു ദേവുവിനെയും കുഞ്ഞിനേയും എന്തെങ്കിലും ചെയ്താൽ കുടുംബം അടച്ചു ജയിലിൽ കിടക്കേണ്ടി വരുമെന്നും മുന്നറിയിപ്പും വക്കീൽ കൊടുത്തപ്പോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി വീട്ടുകാർ നാണംകെട്ടു കോടതി പടികൾ ഇറങ്ങി…..

എല്ലാം കഴിഞ്ഞു വക്കിലിനോട് നന്ദി പറഞ്ഞു കയ്യിൽ ഉള്ള പൈസ കൊടുത്തിട്ടു ഞാൻ എന്റെ ദുരവസ്ഥ അവർക്കു ചിലപ്പോൾ ഒരു തേ ടിവച്ചിയുടെ സുവിശേഷം ആയി തോന്നുമെന്നും പക്ഷെ എനിക്കു ഇത് എന്റെ കുഞ്ഞിന്റെ ജീവിതം ആണ് പറഞ്ഞപ്പോൾ എല്ലാ സത്യവും അറിയാവുന്ന ഒരാൾ മുകളിൽ ഇല്ലേ അദ്ദേഹം ഈ അവസ്ഥ മാറ്റി നൽകും എന്നെനിക്കു ആശ്വാസ വാക്കുകൾ നൽകി…..

ആ കോടതി പടികൾ ഇറങ്ങുമ്പോൾ ഞാനോർത്തു ഒരുതരത്തിൽ വക്കീൽ പറഞ്ഞത് ശരിയാണ് എന്റെ ദൈവത്തെ പോലെ ഞാൻ സ്നേഹിച്ച സുധിയേട്ടൻ കാരണം തന്നെയാണ് എനിക്കും കുഞ്ഞിനും ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് മോചനം കിട്ടിയത്……. ഒരുപക്ഷെ ഇപ്പോൾ എല്ലാം കണ്ടു അദ്ദേഹവും സന്തോഷിക്കുന്നുണ്ടാവും……. ഇന്നു രാത്രിയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന നക്ഷത്രം എന്റെ സുധിയേട്ടനാവും അതിനെ നോക്കി എനിക്കൊന്നു കണ്ണിറുക്കണം കൂടെ മോനെയും കാണിക്കണം അവൻ കണ്ടിട്ടില്ലാത്ത അവന്റെ അച്ഛനെ……

**********

അഭിപ്രായം പറയണം സൗഹൃദങ്ങളെ…..