എന്റെ ദേവേട്ടൻ ~ ഭാഗം 11, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമ്മേ അമ്മു വന്നോ…

രാഹുലിന്റെ വീട്ടിൽ നിന്നെത്തിയ ദേവ ശാരദാമ്മയോടായി ചോദിച്ചു.

വന്നല്ലോ അമ്മു മുറിയിൽ ഉണ്ട്. വീട്ടിൽ വന്നപ്പോൾ തൊട്ടു ആ കുട്ടീ റൂമിൽ ആണ്. എന്തോ വിഷമം ഉള്ളപോലെ തോന്നി. എന്തുപറ്റി എന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്നു പറഞ്ഞു കയറി പോകുന്നത് കണ്ടു എന്തുപറ്റി ദേവ അമ്മുവിന്…. ശാരദാമ്മ ആദിയോടെ ദേവയോട് ചോദിച്ചു

ഒന്നുമില്ലമ്മേ… എന്നു പറഞ്ഞു ദേവ മുറിയിലേക്കു പോയി

മുറിയിൽ എത്തിയ ദേവ കാണുന്നത് കട്ടിലിൽ കിടന്നു പൊട്ടി കരയുന്ന അമ്മുവിനെയാണ്

അമ്മു… ദേവ അമ്മുവിന്റെ തോളിൽ തട്ടി വിളിച്ചു…

തൊട്ടുപോകരുതെന്നേ… അമ്മു വലിയ ശബ്‌ദത്തിൽ ദേവയോട് പറഞ്ഞു. അത് കേട്ട മാത്രയിൽ ദേവ കൈകൾ പിന്നിലേക് വലിച്ചു.

തോറ്റുപോയി ഞാൻ… എല്ലാരും കൂടെ എന്നെ തോൽപിച്ചു. നീയും കുട്ടേട്ടനും ദേ ഇപ്പോ ജീവനെ പോലെ സ്നേഹിച്ചവനും. അവനു വേണ്ടി മാത്രമാ ഞാൻ ഈ നശിച്ച ജീവിതം തിരഞ്ഞെടുത്തത്. അവനു വേണ്ടി മാത്രമ ഞാൻ ഇപ്പോളും ഞാൻ ജീവിച്ചിരിക്കുന്നത്.

അമ്മു… ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. എത്ര പ്രാവശ്യം ഞാൻ പറഞ്ഞു അവൻ ചതിയൻ ആണെന്… അതൊക്കെ പോട്ടെ… നീ ഇനി എന്തിനാ ഇതൊക്കെ സംസാരിക്കുന്നത്. അതൊക്കെ കഴിഞ്ഞില്ലേ. ഇനി അവൻ നമ്മുടെ ജീവിതത്തിലേക്കു വരില്ല. ഞാൻ ഉണ്ടെടി നിന്റെ കൂടെ.. ഇനി നമുക്ക് ജീവിക്കാം…

ദേവയുടെ വാക്കുകൾ കേട്ടതും അമ്മുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…അവൻ എന്നെ ചതിച്ചു ശെരിയാ…അവനു വേണ്ടത് എന്റെ ശരീരം ആയിരുന്നു… അപ്പോൾ നിനക്ക് വേണ്ടതും അതു തന്നെയായിരുന്നില്ലേ ദേവ. എന്റെ അനുവാദം ഇല്ലാത്ത നീ എന്റെ ശരീരത്തിൽ തൊട്ടപ്പോൾ നീയും അത് തന്നെ അല്ലേ ആഗ്രഹിച്ചിരുന്നെ. നീയും അവനും എന്നെ ഒരുപോലെ ചതിക്കല്ലേ ചെയ്തത് ഒരുപക്ഷെ നീ അവനെക്കാൾ ഏറെ…

അമ്മു… ദേവ ദേഷ്യത്തോടെ അലറി…

എന്തിനാ ഒച്ച വെക്കുന്നത് സത്യങ്ങൾ പറയുമ്പോൾ നിങ്ങളുടെ ചോര തിളക്കുന്നുണ്ടോ…ഇപ്പോൾ ഈ താലി എനിക്ക് ഒരു ബാധിത ആണ്. ഇത് എന്റെ കഴുത്തിൽ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു. ഇപ്പോൾ എനിക്ക് ഈ കുടുംബത്തോട് ഒരു ഉത്തരവാദിത്തം ഉണ്ട്. എന്റെ ആ ചിന്ത എന്നെ മരണത്തിലെക് പോകാൻ പോലും അനുവദിക്കുന്നില്ല… ദേവയെ തടഞ്ഞുകൊണ്ട് അമ്മു പറഞ്ഞു.

ഒന്നും പറയാതെ ദേവ ദേഷ്യത്തോടെ പുറത്തേക് പോയി…

അന്നത്തെ വൈകുന്നേരത്തെ വാർത്തയിൽ മറ്റൊരു പേരിൽ രാഹുൽ നിറഞ്ഞു നിന്നു….

‘യുവാവ് അറസ്റ്റിൽ..’

‘വിവാഹതട്ടിപ്പ് പ്രണയം നടച്ചു പെൺകുട്ടികളെ അന്യ സംസ്ഥാനതേക് കടത്തുന്ന യുവാവ് അറസ്റ്റിൽ…’

അപ്പോളും നടന്നതൊന്നും വിശ്വാസമാകാതെ ഇരിക്കുകയായിരുന്നു അമ്മു.

ദേവയുടെയും അമ്മുവിന്റെയും ശബ്‌ദം കൊണ്ട് നിറഞ്ഞ മുറി പിന്നിടങ്ങോട് ശബ്ദിച്ചതെയില്ല … അവിടെ മൗനവും അമ്മുവിന്റെ കണ്ണീരും തളം കെട്ടിനിന്നു. ദേവയുടെ സ്വഭാവം പിന്നെയും ദേഷ്യവും വാശിയും മ ദ്യപാനവും ആയി മുന്നോട്ട് പോയി

അമ്മുവിന് ദേവയിലെ മാറ്റങ്ങൾ നന്നായി മനസിലാക്കാൻ തുടങ്ങി. പലദിവസവും ബോധമില്ലാതെ സോഫയിൽ കിടന്നുറങ്ങുന്ന ദേവയെ അമ്മു അവനറിയാത്ത നോക്കി നിന്നു. തന്നെ ഒരു വലിയ ചതിയിൽ നിന്നു രക്ഷപ്പെടുത്തിയ ദേവയോട് അമ്മുവിന് ദേഷ്യമില്ലാതായി എന്നാൽ തന്നോട് ചെയ്ത തെറ്റു ഒരിക്കലും പൊറുക്കാൻ പറ്റുന്നതല്ല എന്നു അവളുടെ മനസ്സ് ഓര്മിപ്പിച്ചുകൊണ്ടിരുന്നു

അമ്മുവിന്റെയും ദേവയുടെയും മൗനം ആ വീട്ടിൽ നിറഞ്ഞു നിന്നു. കുട്ടനുമായുള്ള ദേവുവിന്റെ വിവാഹക്കാര്യം സുമിത്രാമ്മ സമ്മതിക്കാത്ത കാരണം ദേവുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു… ശാരദാമ്മ എല്ലാരേയും ശ്രദ്ധിക്കുണ്ടായിരുന്നു.

അമ്മുവിന് ദേവുവിന്റെ കാര്യത്തിൽ വളരെ വിഷമം ഉണ്ടായിരുന്നു. ദേവുവിന്റെ കാര്യം സുമിത്രയോട് സംസാരിക്കാൻ തീരുമാനിച്ചു. അപ്പോളേക്കും കുട്ടനോടുള്ള ദേഷ്യവും കുറഞ്ഞിരുന്നു അമ്മുവിന്.

അമ്മു പറഞ്ഞപ്പോൾ കുട്ടന്റേയും ദേവുവിന്റെയും വിവാഹത്തിന് ആദ്യം താൽപര്യക്കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നിട് സുമിത്രയുടെ സമ്മതവും ലഭിച്ചു.

അമ്മുവിന്റെ മുഖത്തേ സന്തോഷം തെളിയാൻ തുടങ്ങി വീണ്ടും. അത് എല്ലാവരിലും സന്തോഷം പടർത്തി. ദേവയോടു മാത്രം അമ്മു ദേഷ്യം കാണിച്ചു തിരിച്ചും മറിച്ചായിരുന്നില്ല . പിന്നെ അമ്മുവിനോട് ഒരു സംസാരത്തിന് അവൻ പോയതേയില്ല.

അമ്മു തന്നെ മുൻകൈ എടുത്തു വിവാഹത്തിന്റെ കാര്യങ്ങൾ വീട്ടിൽ സംസാരിച്ചു. കുട്ടന്റെ ആഗ്രഹം പോലെ തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടു കൂടി തന്നെ ദേവുവുമായുള്ള കല്യാണം ഉറപ്പിച്ചു.

കല്യാണത്തിന്റെ കാര്യങ്ങൾക്കു ദേവയും അമ്മുവും വാദിച്ചു മുൻപിൽ നിന്നു.

ദിവസങ്ങൾ കഴിഞ്ഞു രണ്ടു വീടുകളും വീണ്ടും പ്രകാശത്തിൽ മുങ്ങി. സന്തോഷം നിറഞ്ഞു. ഒരു ഉത്‌സവം പോലെ തോന്നി രണ്ടുകുടുംബങ്ങളുടെയും ഒന്നുചേരൽ ആ നാട്ടുകാർ അസൂയ കൂടെ നോക്കിനിന്നു.

ദേവു നവ വധുവായി അണിഞ്ഞൊരുങ്ങി. അമ്മു ഒരുക്കാനും മറ്റും ദേവുവിന്റെ നിഴൽ പോലെ കൂടെ നടന്നു

ശുഭമുഹൂർത്തത്തിൽ കുട്ടൻ ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി. ഒരുപാട് സന്തോഷവതിയായിരുന്നു ദേവു.അവളുടെ സന്തോഷം മുഖത്ത് പ്രതിഫലിച്ചു നിന്നു. അത് നോക്കിനില്കുകയായിരുന്നു അമ്മു. തന്റെ കല്യാണദിവസം തന്റെ മുഖത്തുണ്ടായ ഭാവം അമ്മുവിന്റെ മനസ്സിൽ നിറഞ്ഞു നിന്നു

തന്റെ അനിയത്തിയുടെ സന്തോഷം കണ്ടു ദേവയുടെ മനസ്സും നിറഞ്ഞു. ആ സന്തോഷത്തിനു കാരണമായ അമ്മുവിനോട് മനസ്സിൽ നന്ദി പറയുന്നുണ്ടായിരുന്നു ദേവ.

ഒരുപാട് സന്തോഷത്തോടെ കുട്ടന്റെ വീട്ടിലേക് പോകുന്ന ദേവുവിനെ നോക്കി സന്തോഷത്തോടെ തന്നെ നിന്നു മംഗലശ്ശേരി.

ദിവസങ്ങൾക്കു ശേഷവും മംഗലശ്ശേരി വിഷമത്തിൽ ആണ്ടു കിടന്നു . ഇടക് ദേവു വരുമ്പോൾ മാത്രം ആ വീട് ഉണർന്നിരുന്നു. മംഗലശ്ശേരിയിൽ നാൾക്കുനാൾ ദേവയുടെ സ്വഭാവം പണ്ടത്തെ ദേവയിലേക്കുള്ള യാത്രയിരുന്നു. ഒരുപാട് രാത്രിയിൽ ദേവ മുറിയിൽ വരുന്നതുപോലും അമ്മു അറിഞ്ഞിരുന്നില്ല.

ഒരു ദിവസം രാത്രി ദേവയുടെ ബൈക്കിന്റെ ശബ്‌ദം കേട്ട് ഒരുപാട് നേരമായിട്ടും ദേവയെ മുറിയിലേക്കു കാണാത്തകാരണം ഇറങ്ങിച്ചെന്ന അമ്മു കാണുന്നത് വീടിന്റെ വരാന്തയിൽ തന്നെ ഇരിക്കുന്ന ദേവയെ ആണ്

ഒരുപാട് ദേഷ്യത്തോടെ തന്നെ അവനെ പിടിച്ചു മുറിയിലേക്കു പോകുമ്പോൾ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. നേരം ഏറെ ആയതിനാൽ എല്ലാവരും ഉറക്കമായിരുന്നു. അവനിൽ നിന്നും മദ്യത്തിന്റെ ഗന്ധം അവൾക് ദുസ്സഹനീയമായി തോന്നി. മുറിയിൽ എത്തി നേരെ കിടക്കാൻ തുടങ്ങിയ ദേവയെ അവൾ ബാത്‌റൂമിൽ കൊണ്ടുപോയി നനച്ചു. ദേവയുടെ ഈ അവസ്ഥയിൽ താനും ഒരു കാരണക്കാരിയല്ലേ എന്ന ചോദ്യം അവളിൽ ഉയർന്നു.

തല തോർത്തി ബെഡിൽ കൊണ്ടു കിടത്തുമ്പോൾ ദേവ അമ്മുനോട് എന്തൊക്കെയോ സംസാരിക്കുണ്ടായിരുന്നു അർദ്ധബോധത്തിൽ. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അമ്മുവിന്റെ കൈകൾ ദേവ പിടിച്ചു കൊണ്ടു ചോദിച്ചു. അമ്മു … നിനക്ക് എന്നെ സ്നേഹിചൂടെ…നിന്നെ എനിക്കെന്റെ ജീവനാടി…ഓർമ വെച്ചപ്പോൾ തൊട്ടു നിന്റെ നിഴലുപോലെ നടക്കാൻ തുടങ്ങിതല്ലെടി… നിനക്ക് വേണ്ടിയാ ഞാൻ തെമ്മാടി ആയെ. നിന്നെ വേദനിക്കുന്നവരെ തല്ലിയ ഞാൻ എല്ലാവർക്കും കൊള്ളില്ലാത്തവൻ ആയെ…നീ പറഞ്ഞപോലെ ഞാൻ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല നിന്നെയൊഴിച്ചു വേറെ ഒരു പെണ്ണിനേയും ഈ ദേവ ആഗ്രഹിച്ചിട്ടില്ല.

എനിക്കറിയാം അവനല്ലേ നിന്നോട് അതൊക്കെ പറഞ്ഞെ. നിന്നെ സ്വന്തമാക്കാൻ വേണ്ടി അവനെ ഞാൻ പിടിച്ചുവെച്ചപ്പോൾ അവൻ പറഞ്ഞു അമ്മു ഒരിക്കലും എന്നെ സ്നേഹിക്കില്ല എന്നു…ഞാൻ ഒരുവളുടെ വീട്ടിൽ പാതി രാത്രിയിൽ ഇറങ്ങി വരുന്ന ഒരു വീഡിയോ നിന്നെ കാണിച്ചു എന്നു…. അന്ന്….

എനിക്കൊന്നും കേൾക്കണ്ട എന്നു പറഞ്ഞു എണീറ്റു പോകാൻ തുടങ്ങിയ അമ്മുവിനെ അവൻ കൈയിൽ മുറുകെ പിടിച്ചു….

നീ കേൾക്കണം … ഇനിയും നിന്റെ ഈ മൗനം എനിക്ക് താങ്ങാൻ പറ്റില്ല അമ്മു…ഞാൻ അന്ന് അവിടെ എന്തിനാ പോയതെന്ന് നീ അറിയണം… അവള് ചീത്ത ആകാം…പക്ഷെ അവളുടെ കുഞ്ഞിന് അന്നു പൊള്ളുന്ന പനി ഉണ്ടായിരുന്നു. ഒരുപക്ഷെ അവളുടെ ശരീരത്തെ തേടി വന്നവരൊന്നും ആ കുഞ്ഞിന്റെ ആവശ്യത്തിനായി വന്നു കാണില്ല. ഒരു സഹായത്തിനായി ഇറങ്ങി നടന്നവൾ വന്നത് എന്റെ മുന്നിലേക്കായിരുന്നു. നാട് മൊത്തം ചീത്ത പേരുള്ള എനിക്ക് ഇനി എന്ത് ചീത്തപ്പേരും കൂടെ കേൾക്കനാ…പുച്ഛം കലർന്ന ചിരിയോടെ അവൻ തുടർന്നു…ആ കുഞ്ഞിനെ എടുത്തു കൊണ്ടുപോയി അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവിടെ നിന്നറങ്ങി… അല്ലാതെ ദേവ അവളെ തേടി പോയതല്ല..

അമ്മുവിന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നും കണ്ടില്ല…കാരണം രാഹുൽ പറഞ്ഞപ്പോൾ എല്ലാം അറിഞ്ഞിരുന്നു അമ്മു.

അമ്മുവിൽ നിന്നും മറുപടി ഒന്നും ഇല്ലാത്തകാരണം ദേവ പറയാൻ വന്നത് വിഴുങ്ങി. അമ്മുവിന്റെ കൈയിൽ നിന്നും പിടിവിട്ടു സോഫയിലേക് പോകാൻ തുടങ്ങി. വേച്ചു പോകാൻ തുടങ്ങിയ ദേവയെ അമ്മു പിടിച്ചു സോഫയിൽ ഇരുത്തി.

അടുത്തുകിടന്ന ഡ്രോയിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ലൈറ്റർ എടുത്തു കത്തിച്ചു.

ഇതും ഉണ്ടോ…? ഇതെല്ലാം കണ്ട അമ്മു കണ്ണുകൾ പൊക്കിക്കൊണ്ട് ചോദിച്ചു

ഇടക് മാത്രം…ദേവ അലസമായി മറുപടി പറഞ്ഞു റൂമിന്റെ പുറത്തേക് പോയി… എന്നിട്ട് കൈയിലെ എരിയുന്ന പുക ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.

രാത്രി ഏറെ വൈകിയിരുന്നു. മുറിയിൽ തിരിച്ചു കയറിവന്നപ്പോൾ അമ്മു ഉറങ്ങിയിരുന്നു. അടുത്തുപോയി ആ മുഖത്തൊന്നു ചുംബിച്ചു അവളറിയാതെ.അവളെ വാരി പുണരാൻ തോന്നി അവന്…എന്നാടി നീ എന്നെ മനസിലാക്കാ എന്നു പറഞ്ഞു കണ്ണുകൾ അടച്ചു. അപ്പോൾ തന്റെ പുറകെ ദേവേട്ടൻ എന്റെയാ എന്നു പറഞ്ഞു ദേവുവിനോട് ചിണുങ്ങി കരയുന്ന കുഞ്ഞു അമ്മുവിന്റെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞു.

തുടരും…

❤️❤️❤️❤️❤️❤️❤️❤️❤️