മിഴികളിൽ ~ ഭാഗം 03, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ദിവസങ്ങൾ ഓരോന്നും കഴിഞ്ഞ് പോയി കൊണ്ടിരുന്നു…. ഋഷിയുടെ ലീവ് കഴിയുന്നതിന് അനുസരിച് മനസ്സിൽ അടങ്ങാത്ത കനൽ എരിയും പോലെ തോന്നി അവന്… ഇതുവരെ കൃഷ്ണയെ ഒന്ന് തൊടാൻ പോലും അവന് കഴിഞ്ഞിട്ടില്ല…ആ പെണ്ണിന്റെ അവസ്ഥ ആലോചിക്കുമ്പോൾ ഇത്തിരി ദയയും അലിവും അവന്റെ മനസ്സിൽ മൊട്ടിടുമായിരുന്നു….. പക്ഷെ അവന്റെ ആഗ്രഹം….. അതും മറ്റെന്തിനേക്കാളും വലുതാണ്….

“”ഇങ്ങ് താ അമ്മേ ഞാൻ ചെയ്യാം… “”

അടുക്കളയിൽ പച്ചക്കറി അരിയുകയായിരുന്ന നളിനി അമ്മയുടെ ഇടയിൽ കയറി ചെന്ന് കൃഷ്ണ പറഞ്ഞു…. അവളും ഇപ്പോ കുറച്ച് സന്തോഷത്തിലാണ്.. ഋഷി പിന്നീടൊരിക്കലും മോശമായി സംസാരിക്കാത്തത് കൊണ്ട് മനസിന്റെ ഒരു കോണിൽ അവനോടുള്ള പ്രേമം ഒളിപ്പിച്ചു വയ്ച് അവനെ തന്നെ നോക്കും …. എല്ലാവരോടും അത്രയും വിശ്വാസമായ് പെരുമാറും……

പച്ചക്കറി അരിഞ്ഞു വെയ്ക്കുന്ന അവളെ നളിനിയമ്മ ഒരു വേള നോക്കി…… അവളെ പിരിയാൻ വയ്യാ… അത്രയ്ക്ക് നല്ല മോളാണ്… പക്ഷെ തന്റെ മകൻ… അവൻ സ്നേഹിക്കാതെ എത്ര സ്നേഹം ഞങ്ങൾ വാരിക്കോരി കൊടുത്താലും പെണ്ണിന് സമാധാനവും സന്തോഷവും കിട്ടില്ലല്ലോ…. അവർ മനസ്സിലോർത്തു……

“””യേ… സിക്സെർ…… “”

ഉറക്കെ പറയുന്ന ഋഷിയെ അവൾ ജനലഴിക്കിടയിലൂടെ നോക്കി….കൂട്ടുകാരും അവനും ചേർന്നു ക്രിക്കറ്റ് കളിയിലാണ്…. ഒത്തിരി പ്രേമത്തോടെയും സ്നേഹത്തോടെയുമുള്ള അവളുടെ ആാാ നോട്ടം നളിനിയമ്മയുടെ കണ്ണുകളിൽ ഉടക്കിയിരുന്നു…… കൃഷ്ണ എത്ര പ്രേമത്തോടെ നോക്കിയാലും അവനെ സ്നേഹിച്ചാലും ഋഷിയുടെ മനസ് മാറുവാൻ പോകുന്നില്ല… ഒരിക്കലും കൃഷ്ണയെ അവൻ സ്നേഹിക്കില്ല, എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുമോ ആ കുട്ടി…….

ഓർക്കുമ്പോൾ അമ്മയുടെ മനസ്സിൽ ആകുലത നിറയുന്നുണ്ടായിരുന്നു..എത്രയൊക്കെ ശ്രമിച്ചിട്ടും ആ മനസ്സിൽ ഒരു സമാധാനം കിട്ടിയില്ല…

???????????

“”മോൾക്ക് ഇനി പഠിക്കാൻ താല്പര്യം ഉണ്ടോ ..””

വൈകുന്നേരത്തേ ചായ കുടി സമയത്തിനിടയിൽ അച്ഛനായിരുന്നു കൃഷ്ണയോട് ചോദിച്ചത്……

“”അത് പിന്നെ….ഡിഗ്രി ഇപ്പൊ കഴിഞ്ഞല്ലോ.. പിജി ചെയ്യണം എന്നാഗ്രഹമുണ്ട് “”

എല്ലാവരെയും ഒന്നു നോക്കിക്കൊണ്ട് പെണ്ണ് ഉത്തരം നൽകി….

“”ആഹ്….തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടേൽ അത് പറയണ്ടേ മോളെ… ഇങ്ങനെ ഇവിടെ അടുക്കളയിൽ തന്നെ ഒതുങ്ങി കൂടണ്ടാ….. നമുക്ക് അഡ്മിഷൻ ശരി ആക്കാട്ടോ ”

ആ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണയ്ക്ക് ഒത്തിരി സന്തോഷമാവുകയാണ്‌ ചെയ്തതെങ്കിലും ഋഷി അച്ഛനെ ഒരു ഞെട്ടലോട് കൂടിയായിരുന്നു നോക്കിയത്….പക്ഷെ അവളെടുത്തുള്ളത് കൊണ്ട് തന്നെ ഒന്നും എതിർത്ത്‌ സംസാരിച്ചില്ലെന്ന് മാത്രം….

“‘കൃഷ്ണ…. നി ആണോ ചായ ഇട്ടത്…… എനിക്ക് ഒരു ഗ്ലാസ്‌ കൂടി ഇട്ടു തരുമോ …… “””

അത്ര പ്രേമത്തോടെയും നിർവൃതിയോട് കൂടിയുമുള്ള അവന്റെ സംസാരം……. അതവളുടെ മിഴികൾക്ക് തിളക്കം നൽകി… മുഖത്ത്‌ അത്രമേൽ സന്തോഷം നൽകി….

“”ഇപ്പൊ ഇട്ടു തരാമെ…. “””

മനസത്രയും നിറഞ്ഞ ഉത്തരമായിരുന്നു അത്… ഒരു ഭാര്യയെന്ന നിലയിൽ അവന്റെ കാര്യങ്ങൾ നോക്കുവാൻ താല്പര്യം ഉടലെടുക്കാറുണ്ടെങ്കിലും അതൊക്കേ പെണ്ണ് ഉള്ളിലൊതുക്കുകയായിരുന്നു പതിവ്……. അവൾ നടന്നു പോകുമ്പോൾ ഋഷി അവളെ തന്നെ നോക്കി…അടുക്കളയിൽ എത്തി എന്നുറപ്പായതും പിന്നെ അച്ഛന് നേരെ കയർത്തു…..

“”നിങ്ങൾ രണ്ടു പെരുമവളെ ഈ വീട്ടിലെ മരുമകളായി വഴിക്കാൻ തന്നെയാണോ തീരുമാനം …..രണ്ട് ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് പോണം… അത് പോട്ടെ ന്നു വെക്കാം.. ലീവ് വേണേൽ നീട്ടി നാട്ടിൽ തന്നെ നിക്കാം…. ബട്ട്‌ അവളെ ഇങ്ങനെ ഈ വീട്ടിൽ വെറുതെ താമസിപ്പിച്ചിട്ട് എന്ത് കിട്ടാനാ…. “””

“””ശബ്ദിക്കരുത് നി…… നിനക്ക് വേണ്ടി… നിന്റെ ഓരൊ ഭ്രാന്തൻ ചിന്തകൾക്ക് വേണ്ടി വിവാഹം എന്ന ഒരു പവിത്രമായ ബന്ധത്തിലൂടെ കബളിപ്പിച്ചു കൊണ്ട് ഒരു പെണ്ണിനെ സ്വന്തമാക്കി…. നിനക്ക് നിന്നിലൂടെ ഒരു കുഞ്ഞ് വേണേൽ മറ്റെന്തെല്ലാം ഉപാധികളുണ്ട്… അപ്പോഴേക്കും അവന്റെ സ്റ്റാറ്റസ് വിലങ്ങു തടി…. നാട്ടുകാരെ അറിയിച്ചു കല്യണം കഴിച്ചാൽ പിന്നെ ഒന്നും അറിയണ്ടല്ലോ….ആവശ്യം കഴിഞ്ഞാൽ എന്ത് ന്യായം പറഞ്ഞും പെണ്ണിനെ ഉപേക്ഷിക്കാം… ആർക്ക് വേണ്ടിയാ ഋഷി… ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാത്ത ആ പെണ്ണിന് വേണ്ടിയോ…….. “”

അവനെതിരെ എതിർത്ത് സംസാരിച്ചു കൊണ്ട് അച്ഛന്റെ സ്വരം ഉയർന്നു പൊങ്ങി…..

“”അച്ഛാ… പ്ലീസ്…… “””

ഋഷിയുടെ മനസ് ആകെ നിയന്ത്രണം വിട്ടപോലെയായി..ദേഷ്യം കൊണ്ടാ കണ്ണുകൾ ചുവന്നു…ചുണ്ടുകൾ വിറച്ചു…

“”മതി ഋഷി….. നാളെ നി ആ പെണ്ണിനെ ഒറ്റപ്പെടുത്തിയാലും അവൾക്ക് സ്വന്തം കാലിൽ നിക്കാൻ പറ്റണം… അതിനവൾക്ക് വിദ്യാഭ്യാസം വേണം….. ആ കുട്ടീടെ നല്ലതിന് വേണ്ടി എന്തേലും കുറച്ച് ഒരു പ്രായശ്ചിത്തമെന്നോണം ചെയ്യാൻ നി എന്നെ അനുവദിക്കണം മോനെ….. “”‘

ഹൃദയം പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ അയാൾ പറയുമ്പോൾ ഋഷിക്കും വല്ലാതെയായി…..

“”ആരുടെ ജീവിതവും ഈ ഋഷിക്ക് നശിപ്പിക്കേണ്ടാ…. ബട്ട് എനിക്ക് ഇനിയുള്ള ജീവിതത്തിൽ കുറച്ച് സന്തോഷം വേണം…. അതിന് എന്ത് മാർഗവും ഞാൻ സ്വീകരിക്കും…..അറിയാം ഞാൻ എല്ലാവരെയും വിഷമത്തിലാക്കുകയാണെന്ന്…പക്ഷെ….

അവന്റെ മിഴികൾ നിറയുവാൻ തുടങ്ങി…അത് കണ്ടപ്പോൾ നളിനിയമ്മയ്ക്കും സങ്കടമായ്…..

“”വേണ്ട ദാസേട്ടാ…. നമുക്ക് അവനെ ഉള്ളു.. അവന്റെ സന്തോഷാണ് ഞങ്ങൾക്കും വലുത്…കൃഷ്ണയെ നമ്മൾ ഇപ്പോഴെല്ല കാണാൻ തുടങ്ങിയത്….. എല്ലാം കഴിഞ്ഞാൽ എവിടേലും പൊയ്ക്കോട്ടേ… എങ്ങനേലും അവൾ ജീവിച്ചോട്ടെ….. “”

“”നളിനി നീയും… ഇങ്ങനൊക്കെ….. “”

“”പിന്നെന്ത് പറയണം ദാസേട്ടാ ഞാൻ…. എനിക്ക് എന്റെ വയറ്റിൽ പിറന്ന മോനോളം വരില്ലല്ലോ മറ്റൊന്നും…. “”

“”അത്പോലെ മറ്റൊന്നും ചിന്തിക്കണം….നിന്നെ പോലെ തന്നെ ഒരു സ്ത്രീയാണ് കൃഷ്ണയും.. അവളുടെ വയറ്റിൽ പിറക്കുന്നതിനെ അവൾക്കും വിലയുണ്ടാവും….. “””

അത്രയും പറഞ്ഞു ദാസച്ചൻ എഴുന്നേറ്റ് പോയി…. നളിനിയമ്മയ്ക്ക് കൃഷ്ണയെ ഇഷ്ടമല്ലാഞ്ഞിട്ടല്ല… എങ്കിലും തന്റെ മകന്റെ താല്പര്യത്തിനു വേണ്ടി പറഞ്ഞ ആ വാക്കുകളിൽ അവർ സ്വയം ഉരുകുന്നുണ്ടായിരുന്നു…….

??????????

“”കിച്ചു…….. “”

അടുക്കളയിൽ നിന്നും ഋഷിയുടെ സാമീപ്യം നിറഞ്ഞ ആ വിളിയിൽ കൃഷ്ണയുടെ മനസ്‌ ഞെട്ടി….. തനിക്ക് അടുത്തായി…. തൊട്ട് പിന്നിലായി പ്രിയപ്പെട്ടവന്റെ സാമീപ്യം തിരിച്ചറിഞ്ഞു… അപ്പോ കൃഷ്ണയ്ക്ക് ഭയമില്ലായിരുന്നു… സ്വന്തം ഭർത്താവെന്ന പരിഗണന… സ്നേഹം എല്ലാമാ മനസ്സിൽ ഉടലെടുത്തു….. അവന്റെ താടി രോമങ്ങൾ പിൻ കഴുത്തിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. അവിടമാകെ ചുണ്ടുകൾ മിനുസമാക്കുന്നത് അറിയുന്നുണ്ടായിരുന്നു………

“”കൃഷ്ണ….. ഐ ലവ് യൂ…….. “”

വീണ്ടും അവന്റെ ശബ്ദം പെണ്ണിനെ അടിമുടി പിടിച്ചുലയ്ച്ചു….. ശ്വാസം നിലച്ചപോലെയായി…പക്ഷെ അടുപ്പത്തു നിന്നും ചായ തിളച്‌ മറയുവാനവുന്നത് കണ്ടതും കൃഷ്ണ ഋഷിയെ തട്ടി മാറ്റികൊണ്ട് സ്റ്റോവ് ഓഫ് ചെയ്തു…… ആ മുഖത്തേക്ക് നോക്കാതെ തട്ടിൽ നിന്നും പഞ്ചസാര എടുത്ത് ഗ്ലാസിൽ തൂവി ചായ അതിലേക്ക് ഒഴിച്ച് അവന് നീട്ടി.. അത്ര സ്നേഹത്തോടെ…….

“”കിച്ചു ചേച്ചി……. “”

പെട്ടന്നായിരുന്നു ആ വിളി കേട്ടത്….. അടുക്കള വാതിലിൽ നിൽക്കുന്ന കുഞ്ഞിമോളെ ഒരു വേള നോക്കി ചിരിച്ചു….

“‘അമ്മുട്ടി…… “”

തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്‌ അമ്മു…കൃഷ്ണയുമായി നല്ല കൂട്ടാണ്… അവളെയും വാരി എടുത്ത് കൃഷ്ണ അടുക്കളയിലെ സ്ലാബിൽ ഇരുത്തി….. ആ സമയം കൃഷ്ണയെ തന്നോട് അടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ നിരാശ അവന്റെ മുഖത്തു പ്രകടം കൊണ്ടിരുന്നു ….

“”അമ്മുത്തി ക്ക് ബിക്കറ്റ് മേണൊ… “”

ഒരു കൊഞ്ചലോടെ കുട്ടിയെ നോക്കി പറയുന്ന കിച്ചുവിനെ ഋഷി നോക്കി നിന്നു..ഡബ്ബ തുറന്ന് ബിസ്കറ്റ് എടുത്ത് നൽകി അമ്മുവിനെ ലാളിക്കുന്ന ആ മുഖം അത്രമേൽ നിഷ്കളങ്കമായ് തോന്നി അവന്…

ആദ്യ രാത്രിയിൽ തന്നെ എല്ലാം അവളോട് പറഞ്ഞതാണ് ഞാൻ പറഞ്ഞ തെറ്റ്… പിന്നീട് അവളോടുള്ള ദയയുടെ പുറത്ത് പിടിച്ച് നിന്നു.. പക്ഷെ അലിവും സഹതാപവും തനിക്ക് പാടില്ല… ഗോൾ…അതാണ് മെയിൻ .അവളെ എന്തിന് വേണ്ടിയാണോ കൂടെ കൂട്ടിയത്… അത് നടത്തിയെടുക്കണം…അവളോട് സ്നേഹത്തിലാവണം….അവൻ മനസ്സിൽ കുറിച്ചിട്ടു…. അപ്പൊഴെന്തൊക്കേയൊ ഓർമ്മകൾ ഋഷിയുടെ മനസ്സിൽ മിന്നി മായുന്നുണ്ടായിരുന്നു…

“”ആഹാ… അമ്മുട്ടിക്ക് ആരാ ബിസ്കറ്റ് വായിൽ വച്ചു തരുന്നേ… കിച്ചു ചേച്ചി ആണോ….. “”

അങ്ങനെ പറഞ്ഞു കൊണ്ടു ഒരു ബിസ്കറ്റ് അവനും എടുത്തു കടിച്ചു…പിന്നെ പാതി ഭാഗം കൃഷ്ണയുടെ വായിലേക്ക് കൂടി വച്ച് കൊടുത്തപ്പോൾ ഒന്നുമറിയാ ഭാവത്തിൽ നിൽക്കുകയായിരുന്നു പെണ്ണ്…വാ തുറന്ന് ഒരു ഞെട്ടലോടെ അന്താളിച്ചു നിൽക്കുന്ന അവളെ തന്റെ ചിരിയിലൂടെ അവൻ വശത്താക്കി…… അമ്മുട്ടി ഉണ്ടെങ്കിലും കൃഷ്ണയുടെ തോളിലൂടെ ഒന്നുമറിയാ ഭാവത്തിൽ കൈ ഇട്ടുകൊണ്ട് അവളെ തന്നെ നോക്കി…

“”നമുക്കിന്ന് സന്ധ്യക്ക്‌ കുടുംബ ക്ഷേത്രത്തിലേക്ക് പോയാലോ? വിവാഹ ശേഷം എവിടെയും പോയില്ലല്ലോ … “”

ആ ചോദ്യം കേട്ടപ്പോൾ ഋഷി തന്നെയാണോ ചോദിക്കുന്നത് എന്ന് തോന്നിപ്പോയി അവൾക്ക്…..

“‘താനെന്താടോ നോക്കുന്നെ…. അച്ഛനും അമ്മയും നീയും ഞാനും…എന്താ പോയിക്കൂടെ…. “”

“””മ്മ്മ്… പോവാം…. “”

സന്തോഷം ആ മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ടായിരുന്നു… തെല്ല് നാണത്തോടെ അവൾ അമ്മുവിനെയും കൂട്ടി അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി…ഋഷിക്കും സമാധാനമായ്…എങ്കിലും അവന്റെ മനസ്സിലും എന്തൊക്കെയൊ അലട്ടുന്നുണ്ടായിരുന്നു….

തുടരും…

ഇന്ന് ലെങ്ത് കുറവാ… എത്രത്തോളം നന്നായി എന്തോ…?കാര്യങ്ങളെല്ലാം നമുക്ക് വഴിയേ അറിയാം ട്ടൊ… നാളെ ബെല്ല്യ പാർട്ട്‌ തരാം… ഇന്നെനിക്ക് ബെല്ല്യ കമന്റ്‌ തരോ….എന്ന് ലെ ഞാൻ