മിഴികളിൽ ~ ഭാഗം 07, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വരുവാ….ഞങ്ങടെ ജീവിതത്തിലേക്ക് ഒരാൾ കൂടെ…നമ്മുടെ കുഞ്ഞ്… ദേ ഇനി നിങ്ങടെ മാത്രം കുഞ്ഞാണ്ന്ന് അന്ന് പറഞ്ഞ പോലെ താമാശയ്ക്ക് പോലും പറയരുത്…പറഞ്ഞാ ആാാ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും “””

വാടക ഗർഭ പാത്രം പോലൊരു സ്ത്രീയാണെന്ന് തിരിച്ചറിയാതെയുള്ള അവളുടെ സംസാരം ആവേശം എല്ലാം ഋഷിയുടെയുള്ളിൽ പതിയുന്നുണ്ടായിരുന്നു..അന്നവന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഹരം പൊതിഞ്ഞു നിന്നു ….. കൃഷ്ണയേ അവനോടടുപ്പിച് ആാാ വയറിൽ വെറുതെ കാതോർത്തു…… പിന്നെയവിടെ ഒരു പൊട്ടിച്ചിരിയുയർന്നു..അവന്റെ കണ്ണുകളിൽ വിജയ ഭാവം തിളങ്ങി….. അപ്പോൾ മുഖത്തേ ചിരി മാറിയവൾ ഋഷിയേ കണ്ണെടുക്കാതെ നോക്കി നിന്നു.. ഒന്നും മനസിലാവാത്തൊരു പൊട്ടി പെണ്ണായ് അറിയാനിരിക്കുന്ന സത്യത്തെയും കാത്ത്…

???????????

“”ദാസേട്ടനറിഞ്ഞോ….. കൃഷ്ണ… അവൾ ഗർഭിണിയാ……. “”

അടുക്കളയിൽ നിന്നും ധൃതിയിൽ ഓടിച്ചെന്ന് ദാസനോട്‌ കാര്യമറിയ്ക്കുവാൻ നളിനിക്ക് വെപ്രാളമായിരുന്നു…..ദാസച്ഛനൊരുനിമിഷം എന്ത് പറയണമെന്ന് മനസിലായില്ല…… വീട്ടിലേക്ക് പുതിയൊരു അഥിതി വരുമ്പോൾ സന്തോഷിക്കെണ്ട സമയമാണ്…. അച്ഛാച്ചൻ ആവാൻ പോകാന്നറിയുമ്പോൾ ഉള്ളം തുടിക്കേണ്ട സമായാണ്…. പക്ഷെ അയാൾക്കതിനു കഴിഞ്ഞില്ല…. മുഖത്തു നിരാശയും സങ്കടവും നിഴലിച്ചു നിന്നു…….

“”നമ്മുടെ…. മോൻ…. അവന്റെ അഭിപ്രായത്തിൽ വല്ല മാറ്റോം ഉണ്ടോ നളിനി…… “””സ്വരം വിറയാര്ന്നൊരു ചോദ്യമായിരുന്നു അത്……

“””എനിക്കറിയില്ല ദാസേട്ട……… എന്നാലും ഞാനെന്നും പ്രാർഥിക്കുന്നുണ്ട് എന്റെ മോന് നല്ല ബുദ്ധി തോന്നണേയെന്ന്…… ആകെ കൂടെ ആണായും പെണ്ണായും നമുക്കുള്ളത് ഋഷി മാത്രാ…..എനിക്ക് അവനെ വഴക്ക് പറയാനോ… ശാസിക്കാനോ വയ്യാ…. സ്വയം തോന്നി നന്നാവുന്നേൽ അങ്ങനെ ആവട്ടെ..”

“”അത് തന്നെയാ നളിനി നമ്മൾ ചെയ്ത തെറ്റ്…. ഒന്നേ ഉള്ളുവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം എന്നാ പഴമക്കാർ പറയാറ്..ഋഷിക്ക് വളം വച്ചു കൊടുക്കുന്നത് നമ്മൾ തന്നെയല്ലേ……….. “”

അച്ഛൻ കണ്ണടയൂരി മിഴികളിൽ തുടച്ചു……

“””””ഇല്ലാ……………………… “””””””

ഒരു ഞെട്ടലോടെ ഉറക്കെയുള്ള കൃഷ്ണയുടെ അലർച്ച കേട്ടാണ് അവർ മുകളിലേക്ക് നോക്കിയത്……

“”കിച്ചു അല്ലേ അത്… “””

ആവേശത്തിൽ പടികൾ കയറിയവർ പോകാനൊരുങ്ങിയതും നിറ മിഴികളുമായ് കൃഷ്ണ താഴേക്ക് എത്തിയിരുന്നു…..ദാസഛനെ കണ്ടതും ഒരു നിമിഷം തരിച്ചു നിന്നു…. ആധിയോടെ നിൽക്കുന്നവളെ അവർ ഒരു വേള നോക്കി…ഒരു ഭ്രാന്തിയേ പോലെ ആ മുഖത്തു മുടിയിഴകൾ വീണു കിടപ്പുണ്ടായിരുന്നു കണ്ണീരിനൊപ്പം മൂക്കിൽ നിന്നും നീര് ഒലിച്ചു വരുന്നുണ്ടായിരുന്നു….

“””””””പ്.. പറയാ…….. എന്നെ എല്ലാരും കൂടെ വിറ്റതാന്ന് പറയാ ഋഷിയേട്ടൻ……..ഈ കുഞ്ഞ് ഋഷിയേട്ടന്റെ മാത്രാന്ന് പറയാ….. കള്ളം അല്ലേ അച്ഛാ……. എന്നെ പറ്റിക്കാൻ പറയണതല്ലേ….. എന്നെ എന്റെ അച്ഛമ്മ കല്യാണം കഴിപ്പിച്ചു വിട്ടതല്ലേ…. ഞാനീ വീട്ടിലെ മരുമകളല്ല….ഇനി ഈൗ വീട്ടിലെ എല്ലാമാവേണ്ടവളല്ലേ….. ന്നിട്ട് എന്നോട് പറയാ….. പ്രസവിച് കുഞ്ഞിനെ ഏൽപ്പിച് പോക്കളാൻ….. നിങ്ങളൊക്കെ എന്നെ ചതിക്ക്യായ്രുന്നോ….. പറ ദാസച്ച….. പറാ…… “

അവൾ ദാസഛനെ പിടിച്ച് കുലുക്കി കൊണ്ടിരുന്നു… കൃഷ്ണയുടെ ചോദ്യം കേട്ടപ്പോൾ ദാസന്റെ മിഴികളിൽ നിറയുന്നുണ്ടായിരുന്നു… എന്ത് ഉത്തരം നൽകണമെന്നറിയാതെ തൊണ്ട വല്ലാതെ വിറ കൊള്ളുന്നുണ്ടായിരുന്നു…

“”ഞാൻ പറഞ്ഞതാ കളിയായ് പോലും ഇനി അങ്ങനെ പറയരുത് ന്ന്….എന്നെ നോവിക്കുമ്പോൾ എന്താ ഇയാൾക്ക് കിട്ടണേ….. അച്ഛൻ പറ…. ഋഷിയേട്ടൻ വെറുതെ പറയണതല്ലേ…..സഹിക്കാനാവുന്നില്ല…സങ്കടം അടയ്ക്കാനാവുന്നില്ല…….. “

വീണ്ടും അതേ നിൽപ്പായിരുന്നു അവൾ….ഒരുത്തരത്തിനായ് എല്ലാവരെയും മാറി മാറി നോക്കി കൊണ്ടിരുന്നു….

“”ഒന്ന് പറഞ്ഞ് മനസിലാക്കച്ഛ… ഞാൻ പറഞ്ഞിട്ട് അവൾക്ക് വിശ്വാസം വരുന്നില്ല….””

“”ഋഷി… നീ മിണ്ടരുത്…… “””

അദ്ദേഹം കണ്ണുകൾ കാട്ടി അരുതെന്ന് കാണിച്ചു….. പിന്നെ കൃഷ്ണയേ ചേർത്ത് പിടിച്ചു….

“”അങ്ങനൊന്നും ഇല്ല മോളെ…. ഋഷി വെറുതെ പറയുന്നതാ….. “”

ഇത്തിരിയെങ്കിലും സമാധാനം അവൾക്ക് കിട്ടിക്കോട്ടേയെന്നു കരുതി അങ്ങനെ പറയാനാണ് അദ്ദേഹത്തിന് തോന്നിയത് ..

“”ഇവൾക്കെന്താ പറഞ്ഞാലും മനസിലാവില്ലെ… എത്ര കാലാന്നു വച്ചാ എല്ലാം ഒളിച്ചു പിടിക്കേണ്ടത്…..ഡി ഒരു തവണ കൂടി കേട്ടോ നിന്നെ ഈ വീട്ടിൽ എന്റെ ഭാര്യയായ് വാഴിക്കാൻ കൊണ്ട് വന്നതല്ല…. എന്റെ കുഞ്ഞിന് ജന്മം നൽകാൻ ഒരാളെ വേണമായിരുന്നു… അത് മാത്രമാണ് നീ…….. എല്ലാം നിന്റെ ചെറിയച്ഛന്മാർക്ക് അറിയാം…. അമ്പത് ലക്ഷമാ ഞാൻ അവർക്ക് എണ്ണി കൊടുത്തത്…….. നീയും നിന്റെ മുത്തശ്ശിയും മാത്രമേ ഒന്നുമറിയാത്തതായുഉള്ളു…. നിന്നെക്കാൾ നന്നായി ഞാൻ സ്നേഹിക്കുന്ന ഒരാളുണ്ടെടി എനിക്ക്…. എന്റെ ഹൃതിക…അവൾക്കും എനിക്കും ഒരു കുഞ്ഞ് വേണം…… അതിന് വേണ്ടി എനിക്കൊരു ശരീരവും…. “””

യാതൊരു ദയയോ കരുണയോയില്ലാതെ ഇടയിൽ കയറി പുച്ഛത്തോടെ പറഞ്ഞു ഋഷി…….കേട്ടപ്പോൾ അവൾ പോലുമറിയാതെ ചെവി പൊത്തി പിടിച്ച് പോയി… വീണ്ടും അവളുടെ നെഞ്ച് തകർന്നു…. താൻ ഇത്രയും പൊട്ടിയായ് പോയല്ലോർത്തു നീറി……

“””ആരാ…. ആാര ഹൃതിക…. മ്മ്മ്… പറ.”””

ദാസച്ഛനെ വിട്ട് പിന്നെ പോയത് ചീറി സംസാരിച്ചു കൊണ്ടിരിക്കുന്ന ഋഷിയുടെ നേർക്കായിരുന്നു……

“”പറ… ആരാ ഹൃതിക… അവളും നിങ്ങളും തമ്മിലെന്താ ബന്ധം…. എന്തിനാ വിവാഹം കഴിയാത്ത അവൾക്കും നിങ്ങൾക്കൊരു കുഞ്ഞ്…. “””

“”ഇതൊക്കെ എന്തിനാ -%* മോളെ നീ അറിയുന്നേ….. “”

പറഞ്ഞത് മാത്രമേ അവന് ഓർമ്മ ഉണ്ടായുള്ളൂ…. കരണം പുകച്ചു കൊടുത്തു ഒന്നവൾ……എല്ലാം നോക്കി കാണാനേ ദാസഛനനും നളിനിയമ്മയ്ക്കും കഴിഞ്ഞുള്ളു…

“”നിന്നെ വിശ്വസിച്ചതാണോടാ ഞാൻ ചെയ്ത തെറ്റ്… ഏഹ് !!!!!!!നിന്നെ എന്റെ ഭർത്താവായ്…. ഈശ്വരനായ് കണ്ടതാണോടാ ഞാൻ ചെയ്ത തെറ്റ്. നിനക്ക് എന്റെ ശരീരം മാത്രം മതിയായിരുന്നു അല്ലേ…നാണം ഉണ്ടൊ….. “””

ജ്വലിക്കുന്ന മുഖ ഭാവമായിരുന്നു അപ്പോളാ മുഖത്ത്‌….

“”ഡി,,,, “””

ആ സമയം പറഞ്ഞ് കൊണ്ടിരിക്കുന്നവളുടെയാ മുഖം കൈകളാൽ ഇറുക്കികൊണ്ട് ഋഷി പല്ലുകൾ ഞെരിച്ചു..

“”വിട്…. ഋഷി……. “””

ദാസച്ചൻ അവനെ പിടിച്ച് മാറ്റി…എല്ലാം തകർന്നു കരഞ്ഞു കൊണ്ടിരിക്കുന്ന കൃഷ്ണയുടെ മുഖത്തേക്ക് നോക്കാൻ പോലും അയാൾക്കായില്ല……നിലത്തേക്ക് ഊര്ന്നിരുന്നവൾ പൊട്ടി പൊട്ടി കരഞ്ഞു…. ആരും പരസ്പരം പിന്നെയൊന്നും മിണ്ടിയില്ല….

“”ചതി…….. “””

കുറച്ച് നേരത്തെ മൗനത്തിന് ശേഷം കൃഷ്ണയുടെ ശബ്ദമുയർന്നു……. എല്ലാവരും അങ്കലാപ്പോടെയവളെ നോക്കുമ്പോൾ പക നിറഞ്ഞ കൃഷ്ണയുടെ കണ്ണുകൾ ഋഷിയേ തന്നെ തേടുകയായിരുന്നു ……

“”എന്റെ ചെറിയഛന്മാർക്ക് നീ പണം എണ്ണി കൊടുത്തതല്ലേ… അപ്പൊ ഞാൻ അതിന്റെ കൂറ് കാണിക്കണ്ട….വേണ്ടേ…?? മ്മ്മ്??

“”വേണ്ടേ നളിനിയമ്മേ…. “

അവൾ ഒരു വേള ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി….

“”വേണം….ഞാൻ ഇനീം എല്ലാരോടും കൂറ് കാട്ടണം…അപ്പൊ ഈ ഞാനോ…. എന്റെ ജീവിതോ….. ഞാൻ എല്ലാം സഹിക്കുന്നവളാകണം….. ആ.. അങ്ങനെ വേണം…വേണല്ലെ… അങ്ങനെ നീറി നീറി ഈ കൃഷ്ണ ജീവിക്കണമല്ലേ…അയ്യോ… അങ്ങനെ വേണല്ലേ.. “””””

അത് പറഞ്ഞതും ഉറക്കെ കരഞ്ഞു കൊണ്ട് കണ്ണുകൾ മൂടി കൃഷ്ണ ബോധം മറിഞ്ഞു വീഴുകയായിരുന്നു ..അപ്പോഴും ആ കൈകൾ വയറിലേക്ക് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു….കണ്ണീർ ചാലുകളായ ഒഴുകുന്നുണ്ടായിരുന്നു……

???????????

“””എപ്പോഴാ ലാസ്റ്റ് പീരിയഡ്‌സ് ആയത്…. “”

“”മാർച്ച്‌ 15…. “””

നിസ്സംഗമായ് കൃഷ്ണ ഉത്തരം നൽകി….

“”ഹാ.. ചെറിയൊരു വളർച്ച കാണുന്നുണ്ട്….. ആദ്യത്തെ മൂന്ന് മാസം സൂക്ഷിക്കണം…വോമിറ്റിംഗ് വല്ലതും അധികമായ് തോന്നിയാൽ വരണം… അല്ലെങ്കിൽ നെക്സ്റ്റ് മന്ത്‌ ചെക്കപ്പിന് വന്നാൽ മതി….. “”

അത്രയും പറഞ്ഞ് മരുന്ന് കുറിച്ചു കൊടുത്തു കൊണ്ട് ഡോക്ടർ പോയി…. അവൾ അവിടമാകെ സൂക്ഷിച്ചു നോക്കി… ചിരിച്ചു നിൽക്കുന്ന കുഞ്ഞിന്റെ മുഖം ഹോസ്പിറ്റലിൽ പതിപ്പിച്ചിട്ടുണ്ടായിരുന്നു..കൂടെ ദാസഛനാണ് ഉള്ളത്……. അവൾ അച്ഛനെയും ഒരു വേള നോക്കി…….

“””ബോധം മറഞ്ഞു വീണപ്പോ ഹോസ്പിറ്റലിലേക്ക് കൂട്ടി വന്നതാ…ഋഷി പുറത്തുണ്ട് .. ഗ്ളൂക്കോസ് മുഴുവൻ കയറ്റി കഴിഞ്ഞാൽ തിരികെ പോകാം…….. “”

ദാസഛൻ പറയുമ്പോൾ അവൾ ചെറുതായ് പുഞ്ചിരിച്ചു… പിന്നെ ആ കണ്ണുകൾ മെല്ലെയടച്ചു……

വീട്ടിലെത്തിയപ്പോൾ അവൾ ആരോടും ഒന്നും മിണ്ടിയില്ല…ഉമ്മറത്തേക്ക് വന്ന് ആ ചേതിയിലങ്ങനെയിരുന്നു …….. സൂര്യൻ അസ്തമിക്കുന്നതും കിളികൾ പറന്നകലുന്നതും നോക്കി….. പിന്നെ വീണ്ടും എന്തോ ഓർത്തെന്ന പോലെ ഉറക്കെ ഉറക്കെ കരച്ചിലായി……..

“”മോളെ……. “””

ദാസഛനായിരുന്നു അപ്പോഴും ഓടി വന്നത്… അദ്ദേഹമവളെ ഒരു കുഞ്ഞിനെപോലെ നെഞ്ചോട് ചേർത്തു….

“”കരയണ്ട കുഞ്ഞേ… ദാസഛനുണ്ടാകും കൂടെ…. “”

“””അയാൾക്ക് വേറെ ബന്ധം ഉണ്ടല്ലേ….എനിക്ക് ഹൃതികയെ കാണണം… എന്റെ കുഞ്ഞിനെ അവൾക്കല്ലേ വേണ്ടത്….അവളും ഒരു പെണ്ണല്ലേ….. ഈ കാര്യോക്കെ അവളും അറിഞ്ഞോണ്ടായിരിക്കില്ലേ…….”””

ഏറെ നേരത്തിനു ശേഷം തലയുയർത്തിയവൾ ചോദിച്ചു… നോവേറിയപ്പോൾ കിച്ചു എഴുന്നേറ്റ്കൊണ്ട് മാറി നിന്നു കരഞ്ഞു… ഏങ്ങൽ പുറത്തു വരാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല…ശബ്‌ദം പുറത്ത് വരാതിരിക്കാൻ സ്വയം കയ്യിൽ കടിച്ചു….

“””എന്റെ മോൻ ചെയ്യുന്ന കൊള്ളരുതായ്മയ്കളോക്കെ കാണുമ്പോൾ മനസ് പുകയുകയാ…എന്റെ അവസ്ഥ അവനാലോചിക്കുന്നില്ലല്ലോ …… ആ പെണ്ണ്… അവളാണ് എല്ലാത്തിനും കാരണം… അവൾക്ക് വേണ്ടിയാ ഋഷി ഈ കാട്ടിക്കൂട്ടുന്നതൊക്കെയും…….നാല് വര്ഷമായി അവർ തമ്മിൽ സ്നേഹത്തിലായിട്ട്…..”””

“”മ്മ്…മ്… മതി അച്ഛാ… എനിക്ക് കേൾക്കണ്ട…. അവളെ കാണണം….ഞാൻ ചോദിച്ചോളാം എല്ലാം….. “””

അതും പറഞ്ഞ് കൃഷ്ണ അകത്തേക്ക് പോയി…..

‘ഞാനെന്റെ ജീവിതത്തെ ഒറ്റയ്ക്ക് ഒരാഘോഷമാക്കുകയാണ്‌.. ആഹ്ലാദങ്ങൾ ഒടുങ്ങി പോയത് കൊണ്ട് ജീവന്റെ വ്യഥകളും വ്യാകുലതകളും ഞാൻ ആഘോഷങ്ങളാക്കുന്നു.. എന്റെ ആഘോഷങ്ങളിൽ ഞാൻ തന്നെ കോമാളിയും ബലി മൃഗവുമാകുന്നു ‘

കടപ്പാട് :എ. അയ്യപ്പൻ

അന്ന് രാത്രിയിലവൾ കണ്ണടച്ച് മുഖമൊന്നു കഴുകി….. കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ട് അവളെ തന്നെ നോക്കി…… മെല്ലെയാ വയറിൽ തലോടി…..

“”ഒരു കാര്യം ഉറപ്പാണ്……നീ എന്റെ വയറ്റിൽ ഉള്ളടുത്തോളം കാലം ഈ അമ്മ സുരക്ഷിതയാണ്‌….ഇവിടുന്ന് എങ്ങോട്ടോടണം എന്നറിയില്ല പോന്നെ…. അമ്മ വിഷമിച്ചാൽ കുഞ്ഞിനും വിഷമിക്കും എന്നാ പറയാറ്…. അതോണ്ട് ഈ അമ്മയിനി കര…… കരയില്ല….പക്ഷെ പറ്റില്ല….

അവളൊന്ന് തേങ്ങി..

കരയാതിരിക്കാൻ ശ്രമിക്കാം……. ഈ അമ്മയ്ക്ക് ഒന്നുല്ലാ…സ്നേഹം മത്രെ ഇപ്പോ സമ്പാദ്യയ് ഉള്ളു…. നിന്നെ അയാൾക്ക് കൊടുത്താൽ പൊന്നുപോലേ നോക്കും ….. കൊണ്ടോയ്ക്കോട്ടെ അല്ലേ ……..അങ്ങനെ നീ എന്നിൽ നിന്നകന്നാൽ അന്ന് ഈ അമ്മയും ലോകം വെടിയും….എന്റെ കുഞ്ഞ് മറ്റൊരാളുടെതായ് കാണാൻ വയ്യാ……അതിലും ബേധം മരിക്കുന്നതല്ലേ…..മോന് നല്ലൊരു പോറ്റമ്മയേ കണ്ടത്തി വച്ചിട്ടുണ്ട് നിന്റെ അച്ഛൻ….അവർ നിന്നെ സ്നേഹിക്കുമായിരിക്കും…. ലാളിക്കുമായിരിക്കും……… “””

“”സ്നേഹിക്കുമായിരിക്കും എന്നല്ല… സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും ഞാനും ഹൃതുവും…… “”

സംസാരം കേട്ട് കൊണ്ട് അടുത്തേക്ക് വന്ന ഋഷിയുടെ വാക്കുകൾളായിരുന്നു അത്…..കാതിൽ വന്നലച്ചപ്പോൾ കൃഷ്ണ മുഖം ചുളിച്ചു…..

“”എനിക്ക് കാണണമവളെ..നാളെ തന്നെ.. “”

“”കാണിക്കും ഞാൻ…… ഞങ്ങടെ കുഞ്ഞിനെ ചുമക്കുന്നവളെ പിന്നെ ഹൃതുവും കാണണ്ടേ…… “””

പുച്ഛം നിറച്ചവൻ ഉത്തരം നൽകി…… കൃഷ്ണയ്ക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല…

“ഇന്നെനിക്ക് നോവും..സഹന പാതയിൽ ഒറ്റയ്ക്കായി വേദനിക്കും….നാളെ നിനക്ക് നോവും…. സഹന പാതയിൽ കൈ കോർക്കാനെന്നെ നീ മാടി വിളിക്കും “

തുടരും….