അഞ്ചു കൊല്ലം നെഞ്ചിൽ കൊണ്ട് നടന്ന പെണ്ണാ, പക്ഷെ ഇപ്പോ സ്വന്തമായിട്ടും ഒന്ന് സന്തോഷിക്കാൻ പറ്റാതെ…

ഒരുവട്ടം കൂടി….

എഴുത്ത്: മാനസ ഹൃദയ

::::::::::::::::::::::::::::::::

“എഡി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ.. എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ.”

ചുണ്ടുകൾ വിതുമ്പി കരയുന്ന അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു മീര……

“”എനിക്കെന്റെ അമ്മേം അച്ഛനേം കാണണം….. “””

ഇട്ടിരുന്ന സെറ്റ് സാരി തുമ്പു കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ വിതുമ്പി കരച്ചിൽ….

മീര തലയിൽ കൈ വച്ച് പോയി….

ഇന്ന് രാവിലെയായിരുന്നു അച്ചു എന്ന അക്ഷരയും മീരയുടെ ഏട്ടൻ സനൂപുമായുള്ള വിവാഹം കഴിഞ്ഞത്..

ഇരുവരും ഒരേ നാട്ടുകാരായിരുന്നു.. സനൂപിനാണേൽ തേപ്പാണ് ജോലി… അത് കൊണ്ട് തന്നെ അച്ചുവിന്റെ വീട്ടുകാർക്ക് ഈ ബന്ധം എതിർപ്പായിരുന്നു…

പക്ഷെ അവളുടെ വാശിക്ക് മുന്നിൽ അക്ഷരയുടെ അച്ഛൻ ആ കൈ പിടിച് സനൂപ്നെ ഏൽപ്പിക്കുക എന്നാ കർമം മാത്രം നിർവഹിച്ചു .

ആളും ആരവങ്ങളും ഒന്നുമില്ലാത്ത കല്യാണം.. ഇപ്പോ സന്ധ്യയാവുന്നു…. കേറി വന്നപ്പോ തൊട്ട് തുടങ്ങിയതാണ് വീട്ടിൽ പോകണം എന്നു പറഞ്ഞുള്ള കരച്ചിൽ….മീര ഒരു നിമിഷം സനുപിനെ തന്നെ നോക്കി… പാവം…ഒരു മൂലയിൽ മൂകനായി ഇരിപ്പാണ്.

“”‘അച്ചു… നീ ഒന്നടങ്ങു… “‘

വീണ്ടും അവളുടെ കരച്ചിൽ കേട്ടപ്പോൾ മീര പറഞ്ഞു….

“”മ്മ്… മതി മീരേ…. ഇവളെ വീട്ടിൽ കൊണ്ട് വിടാം… വാ പോകാം… “”

കേട്ടപ്പോൾ അച്ചുവിന്റെ കരച്ചിൽ മാറി മുഖത്തു ചിരി വന്നു…. വേഗം ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ് പോകാം എന്ന ഭാവത്തിൽ അവനെ തന്നെ നോക്കി…..

പക്ഷെ അവളുടെ ആവേശം കാൺകെ ഉള്ളു പൊടിയുകയായിരുന്നു സനുപിന്….

അഞ്ചു കൊല്ലം നെഞ്ചിൽ കൊണ്ട് നടന്ന പെണ്ണാ….പക്ഷെ ഇപ്പോ സ്വന്തമായിട്ടും ഒന്ന് സന്തോഷിക്കാൻ പറ്റാതെ……

നിറഞ്ഞു വന്ന മിഴികൾ കാണാതിരിക്കാൻ അവൻ വേഗം തന്നെ ബുള്ളറ്റിന്റെ കീയുമെടുത്തു മുറ്റത്തേക്കിറങ്ങി….

പിന്നാലെ അവന്റെ പെങ്ങമാരെയും അമ്മയെയും ഒന്ന് നോക്കി കൊണ്ട് അക്ഷരയും…..

വണ്ടി ഓടിക്കവേ അവൻ അവളെ ആദ്യമായ് കണ്ടതോർത്തെടുത്തു….ഒരുപാട് സ്നേഹിച്ചതോർത്തെടുത്തു….. കല്യാണം കഴിഞ്ഞ് തേക്കുന്ന ഒരുത്തി ഇവളെ കാണു…. ഒരു ലോഡ് പുച്ഛം വിതറി അവളെ കണ്ണാടി ചില്ലിലൂടെ നോക്കി…

സനുപിന് മീരയെ കൂടാതെ രണ്ട് പെങ്ങമ്മാർ വേറെയുമുണ്ടായിരുന്നു.

രണ്ട് പേരുടെയും വിവാഹവും കഴിഞ്ഞതാണ് . അവരുടെ കെട്ടിയവന്മാരൊക്കെ നല്ല ജോലിക്കാരാണ്….

പ്രേമിച്ചു നടക്കുന്ന സമയത്തെ അച്ചു പറയുമായിരുന്നു അവരൊക്കെ നല്ല നിലയിൽ എത്തുമ്പോൾ നമ്മൾ മാത്രം ഇങ്ങനെ….

അവരുടെ മക്കൾക്ക് അതുമിതും അവർ വാങ്ങി കൊടുക്കുമ്പോൾ നമ്മടെ മക്കളും ചോദിക്കില്ലെ…. ഏട്ടന് കൂലി പണി അല്ലേ..ചക്ക മാങ്ങ തേങ്ങാ ന്നൊക്കെ…..

എങ്കിൽ പിന്നെ ഈ മൂശേട്ടയ്ക്ക് ആദ്യമേ അങ്ങ് തേച്ചുടായിരുന്നോ… ഇനി ഫ്രണ്ട്സിന്റെ മുഖത്തൊക്കെ എങ്ങനെ നോക്കും ന്തോ ….

ആലോചിച്ചു വണ്ടി വിട്ടതും അവളുടെ വീടിന്റെ മുന്നിൽ എത്തി… കല്യാണം കഴിഞ്ഞ് പോയവൾ…. ഇനി ഒരു ബന്ധവും സാധിക്കാൻ വരേണ്ടെന്ന് പറഞ്ഞ് അവർ വിലക്കിയവൾ ഒരു കൂസലുമില്ലാതെ വീടിനകത്തേക്ക് കയറി പോയി….

“‘അവൾക്ക് നിങ്ങളെ കാണണം പോലും… ഞാൻ പോയി… “”

അവരുടെ പ്രതികരണത്തിന് കാത്തു നിക്കാതെ സനൂപ് വണ്ടി വിട്ടു… വീട്ടിൽ ചെന്നപ്പോൾ അമ്മയും മീരയും നോക്കി നിക്കുന്നുണ്ടായിരുന്നു….സനൂപ് കസേരയിൽ പോയി ഇരുന്നപ്പോൾ അമ്മ വന്നവനെ ചേർത്തു പിടിച്ചു

“”റെജിസ്ട്രെഷൻ നടന്നില്ലല്ലോ… അത് ഭാഗ്യം എന്ന് കൂട്ടിക്കോ മോനെ….. അവളെ മറന്നേക്ക്…. നമുക്ക് ചേരില്ലെടാ…. “”

പറഞ്ഞത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു…പിന്നെ എഴുന്നേറ്റു മാറി മുറിയിൽ ചെന്നു…..

എന്തൊക്കെയൊ സ്വപ്നം കണ്ട് രാത്രിയാവാൻ കാത്തിരുന്ന നിമിഷത്തെ ഒരു തവണ ശപിച്ചു പോയി……

സ്വന്തം കിടക്ക പോലും അവന്റെ ആ അവസ്ഥയിൽ കളിയാക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി……..

പെട്ടെന്നുള്ള ഫോൺ വിളി കേട്ടാണ് സനൂപ് ബോധം വീണ്ടെടുത്തത്…. അച്ചു എന്ന് സ്‌ക്രീനിൽ തെളിഞ്ഞതും ദേഷ്യം വന്ന് ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നുണ്ടായിരുന്നു അവന്… എങ്കിലും രണ്ട് തെറി പറയാമെന്നു വച്ച് കാൾ എടുത്തു…..

“”ഏട്ടൻ അത്താഴം കഴിച്ചോ.. ഞാൻ വാട്സാപ്പിൽ മെസേജ് അയച്ചിട്ടുണ്ട്.. നോക്കാത്തതെന്താ…….”””

ഒന്നുമറിയാത്തത് പോലെയുള്ള അവളുടെ ആ സംസാരം കേട്ടപ്പോൾ രണ്ട് പച്ച തെറി പറഞ്ഞവൻ ഫോൺ കട് ചെയ്തു… പിന്നെ ആ നമ്പരും ബ്ലോക്ക് ചെയ്തിട്ടു….

വയ്യാ… ഇനീം സഹിക്കാൻ വയ്യാ… ഇത് പോലൊരു പെണ്ണ്….കല്യാണം കഴിക്കാം എന്ന കാര്യം പറയുമ്പോ പ്രേമിക്കുന്ന സമയം മുതലേ അവൾക്ക് എതിർപ്പായിരുന്നു…. എന്നാൽ വല്ല വഴക്കോ മറ്റോ ആയാൽ സനുപേട്ടാന്ന് വിളിച്ചു പിന്നാലെ വരേം ചെയ്യും . ഇവൾക്കിത് എന്ത് മാനിയ ആണോ എന്തോ……

മനസ്സിൽ പറഞ്ഞ് കൊണ്ടവൻ കിടക്കാൻ തുനിഞ്ഞു… ഉറക്കം വരില്ലെന്നറിയാം…

എന്നാലും തിരിഞ്ഞും മറിഞ്ഞും കിടന്നു…… ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് പോയി…. ഒരൊ ഋതുക്കളും കഴിഞ്ഞ് പോയി…

അക്ഷര ഒരേ നാട്ടിലായിരുന്നിട്ട് കൂടി അവളെ മുൻപത്തെ പോലെ ബസ് സ്റ്റോപ്പിൽ ചെന്ന് കാണാനോ…ഒന്ന് സംസാരിക്കാനോ അവൻ നിന്നില്ല…. എന്നും ഇഷ്ടപെട്ടിരുന്ന കളിയാട്ട മഹോത്സവങ്ങളിലോ…… നാട്ടിലെ ഒരു കല്യാണത്തിനോ, പാല് കാച്ചലിനോ ഒന്നിനും അവൾ പങ്കെടുത്തില്ല…… പക്ഷെ സനുപ് മനസില്ലാ മനസോടെയെങ്കിലും അവളെ തിരയുമായിരുന്നു…..ആരെ കണ്ടാലും അവളാണോ എന്ന് ശങ്കിച്ചു പോകുമായിരുന്നു…….

“””ഇവളിതിന് മാത്രം വീട്ടിൽ കുത്തിരുന്നു എന്ത് പണി ചെയ്യുകയാണാവോ… വീണ്ടും അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു ആ തിരുമോന്ത കണ്ടിട്ട്…..ആ കുരിപ്പിനോട് വെറുപ്പും ആണ്… എന്നാൽ കാണാതിരിക്കുമ്പോൾ ഒരു കുത്തലും… വേറൊരു പെണ്ണിനെ മനസ്സിൽ പോലും സങ്കല്പിക്കാനാവാത്ത വിധം എന്ത് മരുന്നാണോ എന്തോ ആ പിശാച് എന്റെ നെഞ്ചിൽ കുത്തി വച്ചത്…. “””

ചിന്തിച്ചു കൂട്ടുകയായിരുന്നു സനൂപ്….അല്ലെങ്കിലും ചിന്തിക്കുന്നതിനു കാശ് മുടക്കൊന്നുല്ലല്ലോ…പിന്നെയും ദിവസങ്ങൾ കഴിഞ്ഞ് കൊണ്ടിരിന്നു….. അങ്ങനെ ആ കല്യാണം കഴിഞ്ഞതിനു ശേഷം അഞ്ചു വർഷവും അഞ്ചു ദിവസവും കഴിഞ്ഞ് പതിവ് പോലെ വീട്ടിലേക്ക് കയറി പോകുമ്പോൾ ഉണ്ട് ഉമ്മറത്തു ഒരുത്തി ഇരിക്കുന്നു…..സനൂപ് വണ്ടി ഒതുക്കി വച്ചതും കണ്ണ് തിരുമ്മിയൊന്ന് നോക്കി ……

“”അച്ചു വോ… ഈ പിശാച് എന്തിനാ വീണ്ടും ഇങ്ങോട്ടേക്ക് കെട്ടി എടുത്തേ…””

ആത്മഗതം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി….അവളെ കൂസാതെ പോകാൻ തുനിഞ്ഞു.

“”സനുപേട്ട… എനിക്ക് സംസാരിക്കണം…. “””

“”പക്ഷെ എനിക്കൊന്നും സംസാരിക്കാൻ ഇല്ലാ…. നീ കാരണം ഒരു തവണ ഞാൻ നാണം കെട്ടു. ഇനി എനിക്കതിന് കഴിയില്ല……. “”

കേട്ടതും അവളുടെ മിഴികൾ നിറയാൻ തുടങ്ങി…..

“”ഇനിയും നിന്ന് മോങ്ങിയാൽ വീട്ടിൽ കൊണ്ട് വിടാൻ എന്റെ വണ്ടിയിൽ എണ്ണയൊന്നുമില്ലാ.. “”

വീണ്ടും അവന്റെ മുദ്രാ വാക്യം ഉണർന്നതും അച്ചു അവനെ പോയി കെട്ടിപിടിച്ചു… അത് കാൺകെ മീരയും അമ്മയും അകത്തേക്ക് കയറി….

“””ഞാൻ പറഞ്ഞോ ഏട്ടനെ തേച്ചു ന്ന്… എന്റെ അച്ഛനേം അമ്മയേം കാണണം എന്നല്ലേ പറഞ്ഞുള്ളു…… അവർക്ക് ഞാനല്ലേ ഉള്ളു മോളായിട്ട്…. എനിക്കെന്തോ സങ്കടം വന്നിട്ട….. അവർ പ്രതീക്ഷയോടെ കാത്തു നിന്നതായിരിക്കില്ലേ എന്റെ വിവാഹത്തിനു…വെറുതെ കൈ പിടിച്ചു ഏട്ടനെ ഏൽപ്പിച്ചപ്പോൾ എനിക്കും ഒരു തൃപ്തി തോന്നീല…..”””

തേങ്ങി പിടിച്ചു പറയുന്നവളെ സനൂപ് അടർത്തി മാറ്റി…..

“”ഇനി ഏതായാലും വേണ്ട…. നീ പറയും പോലെ എന്റെ പെങ്ങമാരുടെ മുന്നിൽ നീയും ഞാനും എന്നും കൊച്ചായിരിക്കും… അവർക്ക് ഓരോന്ന് ഭർത്താക്കന്മാർ വാങ്ങി കൊടുമ്പോ നിനക്ക് ഒന്നും ഇടയ്ക്കിടെ തരാൻ എനിക്ക് കഴിയില്ല…. അവരുടെ മക്കളും നല്ല രീതീല് കഴിയുമ്പോ അത് പോലെ നമ്മുടെ മക്കളെ കൊണ്ട് നടക്കാനും ഈ കൂലിപ്പണിക്കാരന് കഴിയില്ല….. അതോണ്ട് പൊയ്ക്കോ അച്ചു….””

“”മ്മ്… അത് പറയാനാണ് ഞാൻ വന്നത്…. എന്റെ കല്യാണം ആണ്….. “”

കുറി അവന് നേരെ നീട്ടിയവൾ പറഞ്ഞു… സനുപാവട്ടെ ഒരു വാ പൊളിയോടെ നിന്നു പോയി.

“”പയ്യന്റെ പേര് സനൂപ്…… കൂലി പണിക്കാരനാ…. വധു അക്ഷര… വലിയ ജോലിയൊന്നുമില്ല ഒരു കോളേജ് അധ്യാപികയാ….. “”””

കേട്ടപ്പോൾ കല്യാണകുറി ആവേശത്തിൽ തുറന്നു നോക്കി അവൻ… പിന്നെ വീണ്ടും അവളെ തന്നെ നോട്ടവും.

“”വെറുതെ ഒരു കൈ പിടിച്ചേൽപ്പിക്കൽ അല്ല… അച്ഛനും അമ്മയ്ക്കും പൂർണ സമ്മതമാണ്….പിന്നെ പെങ്ങന്മാരുമായ് ഇനി കംപാരിസന് ഞാൻ വരില്ല… എന്റെ ഏട്ടന് കൂലി പണി ആയാലെന്നതാ …. എനിക്ക് നല്ല ജോലിയുണ്ട്… അതോണ്ട് നമ്മുടെ മക്കളെ കുറിച്ചും ജീവിതത്തെ കുറിച്ചും ആധിയെ ഇല്ലാ… നമ്മുടെ കാര്യത്തിൽ ഞാൻ എന്താണോ പേടിച്ചത്… അത് മാറി കിട്ടി…. ഇനി സുഖായി കഴിയണം… എനിക്ക് പ്രേമിക്കണം……. “””

ഒന്നുകൂടി അവളവനെ കെട്ടിപിടിച്ചു…

“”ഇത് പോലൊരു പെണ്ണ് ലക്ഷത്തിൽ ഒന്നേ കാണു.. “”

“അല്ല… എല്ലാ പെൺപിള്ളേരും പ്രേമിക്കുന്ന ചെക്കന്റെ കൂടെ നല്ല ജീവിതം പ്രതീക്ഷിക്കുന്നവരാ..എനിക്ക് പേടിയായിരുന്നു….. നമ്മുടെ ജീവിതത്തെ ഓർത്ത്… ഇപ്പോ സമാധാനായ് “”

“”അതൊക്കെ പോട്ടെ… ഇത്രേം നാളും നീ എവിടായിരുന്നു… ഉള്ള ഉത്സവ പറമ്പിലും.. കല്യാണങ്ങളിലും നിന്നെ തിരഞ്ഞെന്റെ കണ്ണ് കഴച്ചു…. “”

“”ആഹാ…. പിന്നെ വെറുതെ ഇരുന്നാൽ ജോലി കിട്ടുവോ…അന്ന് ഫോണിൽ ബ്ലോക്ക് ആക്കി പോയ മനുഷ്യനല്ലേ….എത്ര തവണ വിളിച്ചു….ഒരു കോണ്ടാക്ടും ഇല്ലാതായപ്പൊ ഇനി എന്നേ തേടി സനുപേട്ടനും വരേണ്ടന്ന് വച്ച് ഞാനെന്റെ നമ്പർ മാറ്റി… പിന്നെ ഒരു വാശിക്ക് ഇരുന്നങ്ങു പഠിച്ചു… പി ജി ചെയ്യുമ്പോ തന്നെ നെറ്റ് എഴുതി കിട്ടി… പിന്നെ ജോലിക്ക് പോയി തുടങ്ങി…… “”

“”എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ… “”

“”പെണ്ണിനെ പറ്റി തിരക്കണം.. എന്നാൽ അറിയും .. ഞാൻ പോവട്ടെ…. നേരം ഇരുട്ടി “

അച്ചു ഒന്ന് പുഞ്ചിരിച്ചു… മീരയോടും അമ്മയോടും യാത്ര പറഞ്ഞു.. പിന്നെ സ്‌കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് കൈ വീശി…….

“എന്റെ വണ്ടിയിൽ എണ്ണയുണ്ട്.. ഞാൻ പൊക്കോളാം ട്ടോ … “”

ഉറക്കെ വിളിച്ചവൾ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു. അന്ന് കരഞ്ഞു വാശി പിടിച്ച പെണ്ണിനേക്കാൾ അവൾ ഒത്തിരി മാറിയിരിക്കുന്നു…

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു….. കല്യാണ ദിവസമായി..സനൂപവളെ താലി ചാർത്തി.. എല്ലാവർക്കും സന്തോഷം… അവൾക്കണേൽ അതിലും ആവേശം. ഒടുക്കം കാത്തിരുന്ന പോൽ അവരുടെ ആദ്യ രാത്രിയായി….ഒരു ഗ്ലാസ് പാലും കയ്യിലേന്തി വന്നപ്പോൾ സനൂപ് അച്ചുനെ ചേർത്ത് പിടിച് അരികത്തിരുത്തി….

“”ഹാപ്പി ആയോ “

അവൻ ചോദിച്ചു..

“”മ്….ആയി… അന്ന് കെട്ടിയത് പോലെയേ അല്ല…. ആ വളഞ്ഞ സെറ്റ് സാരി മാറ്റി ഇന്ന് നല്ല ചൊമന്ന സാരി ഉടുക്കാൻ പറ്റീ… മുഖം നിറച്ചും പുട്ടി ഇടാൻ പറ്റി…. സേവ് ത ഡേറ്റ് എടുക്കാൻ പറ്റി…..നല്ല പോസിൽ കല്യാണ പിക് കിട്ടി. പിന്നെ ഞാൻ അണിഞ്ഞ ആഭരണങ്ങളൊന്നും സ്വർണം അല്ലാട്ടോ… ഇൻസ്റ്റ പേജ്ൽ നിന്നും ബ്രൈഡൽ സെറ്റ് വാങ്ങിച്ചതാ…..എങ്ങനെ ണ്ട്? സുന്ദരി ആയില്ലേ ഇന്നെന്നെ കാണാൻ… അന്നോ.. അന്ന് ഒരുമാതിരി ഒരു കോഞ്ഞാട്ട കല്യാണം…എന്റെ ഈ ആഗ്രഹങ്ങളൊന്നും നടന്നില്ല …. ഇപ്പോ ഹാപ്പിയാ….. “””

“”ബെസ്റ്റ്… അപ്പോ ഇതൊക്കെയാണ് അന്ന് മോങ്ങാൻ കാരണം… അല്ലാതെ അച്ഛനേം അമ്മേം കാണാൻ ബഹളം വച്ചതല്ല… “”

കേട്ടപ്പോൾ അച്ചു നാവ് കടിച്ചു..

“””മ്മ്… കുറച്ച്….””

“”എന്നിട്ട് ഇന്നെങ്ങനാ കരയാൻ തോന്നുണ്ടോ… “”

“”അതില്ല…. പക്ഷെ …. “”

അവളൊന്ന് ശങ്കിച്ചു..

“പക്ഷെ…? “”

“”ഇയാളെ ഉമ്മ വെക്കാൻ തോന്നുന്നുണ്ട് .. അഞ്ചു വർഷായി എനിക്ക് വല്ലതും കിട്ടിയിട്ട്… വേം തന്നോ കെട്ടിയോനെ… “

കേട്ടപാടെ അവൻ വായ പൊത്തി ചിരിച്ചു….പിന്നെ മുറുകി പിടിച് അവളെ തൊട്ടുണർത്തികൊണ്ട് ചുംബനങ്ങൾ നൽകി…..

“”ഹ്മ്മ്….എഡി കുറുമ്പി… എനിക്കിതിനൊക്കെ പ്രതികാരം ചെയ്യണം….നോക്കിക്കോടി….ചുംബന പ്രതികാരം… സമ്മതമാണോ….. “”

ചെവിയിൽ മുട്ടിയുരുമ്മി കൊണ്ട് സ്വകാര്യം പോലെ അവനത് പറഞ്ഞപ്പോ പെണ്ണും നാണത്താൽ അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു….. പിന്നെ മെല്ലെയവളും മൊഴിഞ്ഞു

“സമ്മതമാണ് “”

അവിടെ വീണ്ടും നാണത്തിന്റെ പുഞ്ചിരികൾ വിടർന്നു….സനുപും അവന്റെ പെണ്ണും അവരുടെ ലോകത്തായി ഒതുങ്ങി….

അവസാനിച്ചു