എന്റെ ദേവേട്ടൻ ~ ഭാഗം 03, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രാഘവന്റെയും സുമിത്രയുടെയും മുന്നിൽ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിക്കുമ്പോളും അമ്മുവിന്റെ മനസ്സ് വേദന കൊണ്ടു നീറുകയിരുന്നു. അമ്മുവിന് ദേവയോടുള്ള വെറുപ്പ് വൈരാഗ്യത്തിലേക്കു വഴി മാറുകയായിരുന്നു.

വളരെ നിർബന്ധിച്ചാണ് അമ്മുവിനെ കൂടെ ക്ഷേത്രത്തിലേക്കു കൂടെ കൂട്ടിയത് കുട്ടൻ. ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കാറിൽ ഇരിക്കുമ്പോൾ അമ്മു ഒന്നും മിണ്ടിയില്ല. കുട്ടൻ ഇതുവരെ ഇങ്ങനെ ഇരിക്കുന്ന അമ്മുവിനെ കണ്ടിട്ടില്ല. അതുകൊണ്ട് അമ്മുവിന്റെ ഈ മൗനം കുട്ടനെ വിഷമിപ്പിച്ചിരുന്നു.

ഭഗവതിയുടെ മുൻപിൽ നിന്നപ്പോൾ കണ്ണുനിറഞ്ഞു വരുന്നുണ്ടായിരുന്നു. ഇനി എന്താണ് എന്നു ഭഗവതിയോട് മനസ്സിൽ ചോദിക്കുകയായിരുന്നു. എല്ലാം അറിയുന്നവളായ ദേവിയും എന്നേ ചതിച്ചല്ലോ എന്നു പറഞ്ഞു കരയുകയായിരുന്നു അമ്മു.

താൻ ചെയ്ത തെറ്റു ഒരു ദിവസം അമ്മു അറിയും അന്ന് അവൾക്കതു സഹിക്കാൻ ആവില്ല. എന്നേ വെറുക്കും എന്റെ അമ്മു. അവൾക് നല്ല വഴി മാത്രം കാണിച്ച് കൊടുക്കണേ…എന്ന പ്രാർഥനയായിരുന്നു കുട്ടന്റെ മനസ്സുനിറയെ.

ക്ഷേത്രത്തിൽ നിന്നു ഇറങ്ങി കാറിന്റെ അടുത്തേക് നടക്കുമ്പോൾ ആയിരുന്നു ദേവയും ദേവുവും വണ്ടിയിൽ നിന്നു ഇറങ്ങുന്നത് അമ്മു കണ്ടത്. ദേവയെ കണ്ടപ്പോൾ തന്നെ അവളുടെ മുഖത്തെ ഭാവം മാറി. കാലുകൾ നിശ്ചലമായി. അമ്മുവിന്റെ ഭാവം മാറ്റം കണ്ടു അവിടേക്കു നോക്കിയപ്പോൾ ആണ് കുട്ടൻ ദേവയെ കണ്ടത്. അമ്മുവിനെ തന്നിലേക്കു ചേർത്തുപിടിച്ചു നടന്നു. അവളെ കാറിൽ കയറ്റി ഇരുത്തി. എന്നിട്ട് ദേവയുടെ അടുത്തേക് ചെന്നു. പരസ്പരം എന്തൊക്കെയോ പറഞ്ഞു ദേഷ്യപെടുന്നതും കയർത്തു സംസാരിക്കുന്നതും കണ്ടു. ദേവുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുട്ടേട്ടനെ തള്ളി മാറ്റി ക്ഷേത്രത്തിന്റെ പടി കയറുന്ന ദേവനെ വെറുപ്പോടെ നോക്കിയിരിക്കുകയായിരുന്നു അമ്മു. ദേവു തന്റെ അടുത്തേക് വരുന്നതുകണ്ടപ്പോൾ പെട്ടന്നു വിഷമം തോന്നി അമ്മുവിന്. തന്നെ ചേർത്തുപിടിച്ചപ്പോൾ വിഷമം കരച്ചിലായി പെയ്യാൻ തുടങ്ങി…

അമ്മു ഇങ്ങനെ കരയാതെ… ഇതിനുള്ള പരിഹാരം ഞാൻ ചെയ്തോളാം. നീ അബദ്ധം ഒന്നും കാണിക്കരുത്…

ഇല്ല ദേവു എന്നെ നശിപ്പിച്ച നിന്റെ ദേവ നശിച്ചു കണ്ടാല്ലേ എനിക്ക് ഇനി സമാധാനമാകൂ…

അമ്മു…ഇതു സുമിത്രമ്മയും അച്ഛനും അറിയരുത് പിന്നെ അവർക്ക് കുട്ടേട്ടനുമായുള്ള എന്റെ ഇഷ്ട്ടം അറിയുമ്പോൾ എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാകും..

ഇല്ല ദേവു ഞാൻ ആരോടും പറയില്ല…ദേവേട്ടൻ ചെയ്ത തെറ്റിന് നീ പഴി കേൾക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുള്ളതാ. അമ്മു അങ്ങനെ ചെയ്യില്ല. നിങ്ങളുടെ വിവാഹത്തിന് ഞാൻ ആയി ഒരു തടസ്സവും ഉണ്ടാകില്ല. കാരണം സ്നേഹിച്ച പുരുഷനെ കെട്ടുന്നത് ഒരു ഭാഗ്യ.. ആ കാര്യത്തിൽ ഞാൻ ഒരു നിർഭാഗ്യ ആണ്…എന്നു പറഞ്ഞു അമ്മു കുട്ടനെ നോക്കുമ്പോൾ എന്തോ മനസിലാകാത്ത പോലെ നോക്കുകയായിരുന്നു കുട്ടൻ അമ്മുനെ…

ദേവുവിനോടു യാത്ര പറഞ്ഞു തിരികെ ഉള്ള യാത്രയിൽ അമ്മുവിനോട് ഒന്നും ചോദിച്ചില്ല കുട്ടൻ.

കുട്ടേട്ടാ വണ്ടി ഒന്നു നിർത്തുമോ…ഒരു വയലിന്റെ അടുത്തെത്തിയപ്പോൾ അമ്മു പറഞ്ഞു. കുട്ടൻ വണ്ടി നിർത്തി ഇറങ്ങുമ്പോൾ കുട്ടന് അറിയാമായിരുന്നു ദേവുവിനോട് പറഞ്ഞതിന്റെ ബാക്കിയാണ് അമ്മുന് തന്നോട് പറയാൻ ഉള്ളത് എന്ന്.

ആ വയലിൽ നിന്നും വീശിയടിക്കുന്ന ആ കാറ്റു അമ്മുന്റെ ശരീരത്തെ എന്ന പോലെ മനസ്സിനെയും തണുപ്പിച്ചു.

കുട്ടേട്ടാ…എന്നോട് ക്ഷമിക്കണം ഒരുപാട് വൈകി എന്നു അറിയാം… ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നും അറിയാം എന്നാലും പറയുവാ എനിക്ക് ഒരാളെ ഇഷ്ട്ടമായിരുന്നു. രാഹുൽ എന്ന പേര്. ഞങ്ങൾ തമ്മിൽ രണ്ടു വർഷമായി ഇഷ്ട്ടത്തിലായിരുന്നു. കൊറച്ചു കഴിഞ്ഞു രാഹുൽ വീട്ടിൽ വന്നു ചോദിക്കാം എന്നു പറഞ്ഞതായിരുന്നു…എല്ലാം മൂളി കേൾക്കുകയായിരുന്നു കുട്ടൻ.അമ്മു തുടർന്നു…

ദേവേട്ടന് രാഹുലിനെ നേരെത്തെ അറിയാം… രാഹുലിന് ദേവേട്ടനേയും അന്ന് ദേവേട്ടൻ ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ രാഹുലിനെ കാണാൻപോയിരുന്നു.(രണ്ടാം ഭാഗത്തിൽ പറഞ്ഞതാണ് )

രണ്ടുദിവസം കഴിഞ്ഞു ദേവേട്ടനെ അഡ്മിറ്റ്‌ ചെയ്തു മംഗലശ്ശേരിയിൽ വന്നപ്പോൾ ഞാൻ ദേവൂന്റെ ഒപ്പം അവിടെ പോയി…അന്ന് ദേവേട്ടൻ എന്നോട് രാഹുലിന്റെ കാര്യം ചോദിച്ചു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നു പറഞ്ഞപ്പോൾ അവൻ എന്നേ ചതിക്കുകയാണ് എന്നും പിന്നെ ദേവേട്ടന് എന്നെ ഇഷ്ടമാണെന്നും പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി ദേവേട്ടന്റെ സ്വാർഥതക്കുവേണ്ടി രാഹുലിനെ ചതിയൻ ആകിയതാണ് എന്നു. ‘രാഹുലിനെ ദേവേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല…നാട്ടിലെ പെണ്ണുങ്ങളെ രാത്രിയിൽ തേടി പോകുന്ന ആളെ എനിക്ക് വിവാഹം കഴിക്കാൻ പറ്റില്ല…ഞാൻ രാഹുലിന്റെ പെണ്ണാ ‘ എന്നും ഞാൻ ദേവട്ടനോട് പറഞ്ഞപ്പോൾ ആ ദേഷ്യം തീർത്തത് എന്റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടാണ്. ആ ദേഷ്യത്തിനാണ് ഇന്നലെ അയാളെന്നെ എന്നു പറഞ്ഞു പൊട്ടി കരഞ്ഞു.

കുട്ടന്റെ ശബ്‌ദം കേൾകാത്തകൊണ്ടാണ് അമ്മു കുട്ടനെ നോക്കിയത്. അപ്പോൾ അവിടെ താൻ പറയുന്ന കേട്ടുകൊണ്ട് താൻ പൊട്ടിക്കരയുന്ന കണ്ടു മൗനമായി നിൽക്കുന്ന കുട്ടനെയാണ് കണ്ടത്.

എന്താ കുട്ടേട്ടാ മിണ്ടാതെ നിൽക്കുന്നെ? എന്നോട് ദേഷ്യമാണോ?

അതെ ദേഷ്യമാണ്. ഇത്രയുമൊക്കെ നടന്നിട്ടും അമ്മുനു എന്നോട് ഒന്നു പറയാമായിരുന്നില്ലേ. ഞാൻ അങ്ങനെ അല്ലേ നിന്നെ കൊണ്ടുനടന്നെ. എന്നിട്ട് ഇപ്പോ എല്ലാം കഴിഞ്ഞിട്ട് ഞാൻ എന്തുചെയ്യാനാ…കുട്ടൻ ദേഷ്യത്തോടെ പറഞ്ഞു.

ആദ്യമായി ആണ് അമ്മു കുട്ടനെ അത്ര ദേഷ്യത്തോടെ കാണുന്നേ. കുട്ടേട്ടാ…രാഹുൽ ഇപ്പോൾ വീട്ടിൽ പറയണ്ട എന്നു പറഞ്ഞു. പിന്നെ കുട്ടേട്ടൻ ദേവേട്ടൻ പറയുന്നത് വിശ്വസിച്ചാലോ…എനിക്ക് അറിയാം രാഹുലിനെ… രാഹുൽ നല്ലവനാ ദേവേട്ടനെ പോലെ അല്ല…പിന്നെ ഞാൻ പറയുന്നതിനേക്കാൾ നല്ലത് രാഹുൽ വന്നു അച്ഛനോട് ചോദിക്കുന്നതല്ലേ എന്നു കരുതി

കുട്ടന്റെ മൗനം അമ്മുനെ തളർത്തുന്നുണ്ടായിരുന്നു. കുട്ടനെ ചുറ്റിപിടിച്ചു എന്നോട് ക്ഷമിക്കണം എന്നു പറയുമ്പോൾ ക്ഷമിക്കാനല്ലേ ഏട്ടന് പറ്റുകയൊള്ളു എന്നു അമ്മുനോട് പറയുകയായിരുന്നു കുട്ടൻ

ഏട്ടൻ ഇപ്പൊ എന്തുചെയ്യണം എന്ന മോളു പറയുന്നേ…

കുട്ടേട്ടൻ രാഹുലിനെ കാണണം. എനിക്ക് സംഭവിച്ചത് പറയണം…

അമ്മു നീ എന്താ പറയുന്നേ…

വേറെ ഒന്നിനും അല്ല… ഞാൻ അവനെ ചതിച്ചു എന്നു രാഹുൽ ഒരിക്കലും കരുതാൻ പാടില്ല…

ഞാൻ പോകാം…അവനെ കാണാം… എല്ലാം പറയാം…പോരെ…

മതി…

എന്നാൽ വാ ഒരുപാട് വൈകിയാൽ അമ്മ തിരക്കും.

എനിക്ക് വേണം അമ്മുവിനെ.. എന്റെ പെണ്ണാ അവൾ…

മംഗലശ്ശേരി തറവാട്ടിൽ ദേവയുടെ സ്വരം അലയടിച്ചു. അത് കേട്ടു തന്റെ മകന്റെ വാക്കുകളെ ഉൾകൊള്ളാൻ ആകാതെ നിൽക്കുകയായിരുന്നു മാധവനും ശാരദയും.

മോനെ നിനക്ക് തരോ അവളെ…ശാരദ പതുക്കെ അവനോട് ചോദിച്ചു. അവരെക്കാൾ കുടുംബ മഹിമ കൊണ്ടും പണം കൊണ്ടും മംഗലശ്ശേരി തറവാട് മുന്നിൽ തന്നെയാ.. എന്നാൽ ദേവ നീ…നിന്റെ സ്വഭാവം…ഗുണ്ട എന്ന പേരും. എത്രയായാലും ഒരു പെൺകുട്ടിയെ എന്തു വിശ്വസിച്ച നിന്നെ ഏല്പിക്കാ…അവളെ അർഹികാൻ ഉള്ള യോഗിത നിനക്കില്ല ദേവ… മാധവവർമ്മ ദേവയോട് പറഞ്ഞു. അവളെ അർഹികാൻ ആരെക്കാളും യോഗ്യൻ ദേവയാ …അച്ഛൻ അവിടെ ചെന്നു അമ്മുന്റെ അച്ഛനോട് പെണ്ണുചോദിക്കണം. അവൾക് സമ്മതമാണോ എന്നും…വാശിയിൽ പറഞ്ഞു ദേവ വണ്ടിഎടുത്തു പുറത്തേക് പോയി.

അച്ഛാ… ദേവു ആണ്.

എന്താ മോളെ അവൻ ഇങ്ങനെ ഞാൻ രാഘവന്റെ അടുത്തു ചെന്നു അമ്മുനെ ചോദിക്കുമ്പോൾ അവളെ ദേവക് വിവാഹം ചെയ്തുതരാൻ അവർക്ക് താല്പര്യമില്ല എന്നു പറഞ്ഞാൽ…

അച്ഛാ… ദേവക് വേണ്ടി അച്ഛൻ അവിടെ പോണം ദേവയേയും കൂട്ടണം. ശെരി അവനു വേണ്ടി ഞാൻ അവിടെ പോകാം… അവനു വേണ്ടി മാത്രം

അപ്പോളും ചിലതൊക്ക തീരുമാനിച്ചുറപ്പിക്കുകയായിരുന്നു അമ്മു…

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️

അമ്മുവിന്റെ ജീവിതത്തിലെ ഒരു ഇൻസിഡന്റ് പറഞ്ഞാണ് ഈ സ്റ്റോറി തുടങ്ങുന്നത്.പിന്നെയാണ് എല്ലാരേയും പരിചയപ്പെടുത്തി…പിന്നെ കൊറച്ചുനാൾ മുൻപ് നടന്ന (past) കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ അതു നിർത്തി ഈ ഇൻസിഡന്റിനു ശേഷമുള്ള (present)കാര്യങ്ങൾ ആണ് പറയുന്നത്.