എന്റെ ദേവേട്ടൻ ~ ഭാഗം 06, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കുക ക്ലിക്ക് ചെയ്യൂ…

ചുവന്ന പട്ടുസാരിയിൽ സർവാഭരണവിഭൂഷിതയായി കല്യാണപ്പെണ്ണിന്റെ വേഷത്തിൽ കണ്ണാടിയുടെ നിൽകുമ്പോൾ നോവുമുണ്ടായിരുന്നു അമ്മുവിന്റെ മനസ്. തന്റെ ശരീരത്തോടും മനസ്സിനോടും ഒരുപോലെ വെറുപ്പു തോന്നുന്നു.താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വേഷമാണ് ഈ നവ വധുവിന്റേത്. എന്നാൽ എന്നു ഇന്നു തന്റെ മുഖത്തു വിഷാദം. കണ്ണുകളിൽ നീർതിളക്കം…

അമ്മു ഇറങ്ങാൻ സമയമായി… പുറകിൽ നിന്നും അമ്മയുടെ വിളികേട്ടാണ് സ്വബോധത്തിലേക് വന്നത്. അമ്മു നീ എത്ര നേരമായി ഈ നിൽപ് നില്കാൻ തുടങ്ങിയിട്ടു. അമ്മു അമ്മ ഇപ്പോളും പറയ്യാ… എന്റെ മോൾക് ഇഷ്ടമില്ലെങ്കിൽ വേണ്ട…ഈ കല്യാണം

വേണം അമ്മേ… ഈ കല്യാണം നടക്കണം…എന്നെ ആണ് അയാൾക് വേണ്ടത്

മോളെ അമ്മക് അറിയണം എന്തിനാണ് നീ ഇങ്ങനെ ഉരുകി ഉരുകി സ്വയം എരിയുന്നത്. നിന്റെ അമ്മ ആണ് ഞാൻ. നിന്റെ ഹൃദയത്തിന്റെ തുടിപ്പുകളും അമ്മക് അറിയാം. ആർക് വേണ്ടി ആണ്. എന്തിനു വേണ്ടി ആണ് അമ്മു നീ…ആ താന്തോന്നിക് വേണ്ടി ആണോ നീ ഇങ്ങനെ…

അമ്മ പറഞ്ഞ താന്തോന്നി എന്നെ കൊല്ലാതെ കൊന്നു. എപ്പോൾ ഈ നില്കുന്നത് വെറും ശവമാണ് വെറും ശവം. പഴയ അമ്മു മരിച്ചു… എന്നു പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരയുമ്പോൾ ആ അമ്മക് അമ്മു പറഞ്ഞത്തിന്റെ അർഥം ഏറെ കൊറേ മനസ്സിലായിരുന്നു.

കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മുവിനെ മോളെ… അമ്മ ഇപ്പോൾ എന്താ ചെയ്യണ്ടത് അമ്മ നീസഹായ ആണ്…

എനിക്ക് അറിയാം അമ്മേ… എന്റെ കുട്ടേട്ടൻ പോലും അയാൾക് വേണ്ടി എന്നോട് കള്ളം പറഞ്ഞു. അത്രക് സമർഥനാണ് ദേവ…

മോളെ…ഇറങ്ങാൻ സമയമായി… മോളെ നീ നന്മ ഉള്ളവളാ നിനക്ക് നല്ലതു മാത്രേ വരുകയോള്ളൂ എന്നു പറഞ്ഞു സുമിത്ര അമ്മുവിനെ സമാധാനിപിക്കുകയായിരുന്നു.

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി കുട്ടന്റെ അടുത്തെത്തിയപ്പോൾ അമ്മുവിന്റെയും കുട്ടന്റെയും കണ്ണുകൾ ഒരുപോലെ നിറയുന്നുണ്ടായിരുന്നു. അമ്മു കാലിൽ തൊട്ടപ്പോൾ കുട്ടന്റെ ഉള്ളം പൊള്ളുകയും ചെയ്യുകയായിരുന്നു. വീട്ടിലെ മുതിർന്നവരുടെ എല്ലാം അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ കൂടി നിന്നവരിൽ ആരോ പറയുന്നുണ്ടായിരുന്നു. എത്ര അനുഗ്രഹം വാങ്ങിട്ടെന്താ കാര്യം ആ താന്തോണിയുടെ അടുത്തേക്കല്ലേ ഈ കുട്ടി പോകുന്നേ…ഈ കുട്ടിക്ക് എന്തുപറ്റി എന്നു. അത് കേട്ടു. ഒന്നും അറിയാത്തപോലെ കാറിൽ കയറി…

ദേവ ഇന്നു ഒരുപാട് സന്തോഷത്തിലായിരുന്നു. കൂട്ടുകാരുടെ കൂടെ കളിയും ചിരിയും ആയി നിൽക്കുന്ന അവനെ കാണുന്നവർക്കെല്ലാം ആ കാഴ്ച അതിശയകരമായിരുന്നു. മംഗലശ്ശേരിയിൽ നിന്നും നവവരന്റെ വേഷത്തിൽ ഇറങ്ങുമ്പോൾ ദേവയുടെ മുഖത്തു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.

അമ്മുവിന്റെയും ദേവയുടെയും കാറുകൾ ആ ഭംഗിയായി അലങ്കരിച്ച…ആ വലിയ കല്യാണ മണ്ഡപത്തിന്റെ മുന്നിൽ വന്നു നിന്നു.

ദേവയെ കാലുകഴുകി മാലയിടിച്ചു പുഞ്ചിരിയോടെ സ്വീകരിക്കുന്ന കുട്ടനെ കാറിൽ ഇരിന്നു നോക്കി കാണുകയായിരുന്നു അമ്മു. കുട്ടനോട് പിന്നെയും ദേഷ്യം മനസ്സിൽ കൂടി വന്നു.

ആഘോഷത്തോടെ തന്നെയാണ് ദേവ മണ്ഡപത്തിലേക് കടക്കുന്നത്. അമ്മുവിനെയും ആഘോഷ ആരവങ്ങളോടെ തന്നെ അമ്മുവും കാറിൽ നിന്നു ഇറങ്ങി ദേവു കൂടെ തന്നെ നിന്നു. അതൊരു ധൈര്യമായിരുന്നു അമ്മുവിന്. നവ വധുവിന്റെ വേഷത്തിൽ കൈയിൽ ഒരു താലവുമായി തന്റെ അടുത്തേക് നടന്നടുക്കുന്ന അമ്മുവിനെ അവൻ നോക്കിയിരുന്നു. അത്രക് സുന്ദരിയായിരുന്നു അമ്മു ആ വേഷത്തിൽ. എന്നാൽ മുഖത്തെ ഭാവം ആ സൗന്ദര്യത്തെ കളങ്കം ഏല്പിക്കുന്നു. തെളിഞ്ഞു നിൽക്കുന്ന ചന്ദ്രന്റെ കറുത്ത കളങ്കം പോലെ .

ദേവയുടെ അടുത്തിരിക്കുമ്പോളും അമ്മുവിന്റെ മനസ്സ് വേറെവിടെയോ ആയിരുന്നു. അത് മനസ്സിലായപ്പോലെ ദേവ അവളെ നോക്കി ആ നോട്ടം അമ്മുവിനു അരോചകമായി തോന്നി.

ചന്ദനം പരസ്പരം ചാർത്തി…എല്ലാം കേൾക്കുന്ന ഒരു പാവപോലെ നിന്നു. കൈയിൽ ഒരു പൂമാല തന്നു ദേവക് ഇട്ടുകൊടുക്കാൻ പറഞ്ഞു. മാലയിട്ടതും കല്യാണമണ്ഡപം ഉണർന്നു… ചുറ്റും വാദ്യഘോഷവും കുരവയും ഉയർന്നു നിമിഷ നേരം കൊണ്ടു തന്റെ കഴുത്തിൽ ദേവയുടെ പേരിലുള്ള താലി വീഴാൻ പോകുന്നു എന്ന ഒരു തോന്നൽ ഒരു മിന്നൽ പോലെ മനസ്സിൽ കൂടെ കടന്നുപോയി…

തൊട്ടടുത്ത നിമിഷത്തിൽ തന്റെ കഴുത്തിൽ ആ ആലിലതാലി ചാർത്തിയിരുന്നു. കൂടെ ആ താലിമാലയും. നെഞ്ഞത്തുകിടന്നു ആ പൊന്നു പൊള്ളുന്ന പോലെ തോന്നി അമ്മുവിനു. തന്റെ സിന്ദൂരരേഖയിൽ ഒരു നുള്ള് സിന്ദൂരം കൊണ്ടു ചുമപ്പിക്കുമ്പോൾ ദേവയുടെ മുഖത്തേക്ക് നോക്കി അമ്മു ആ ജയിച്ച ഭാവം കാണാൻ…അമ്മുവിനു ആ ഭാവം അവിടെ കാണാൻ സാധിച്ചില്ല.

അപ്പോൾ ഏറെ ദൂരെ ഒരു മുറിയിൽ കിടക്കുകയായിരുന്നു രാഹുൽ. അവന്റെ മനസ്സിൽ തന്റെ പ്രണയ വലയത്തിൽ കുടുങ്ങിയ അമ്മുവിന്റെ നവ വധുവായിട്ടുള്ള വേഷം മനസ്സിൽ കാണുകയായിരുന്നു രാഹുൽ. ശേ… എത്രപ്രാവശ്യം അവളുടെ ആ ശരീരം സ്വന്തമാക്കാൻ ശ്രമിച്ചു എന്നാൽ അപ്പോളൊക്കെ തന്റെ കൈയിൽ നിന്നും ഒരു മീനിനെ പോലെ വഴുതി പോയി. അവളുടെ ആ സുഗന്ധം തന്നിൽ തന്നെ തങ്ങി നിൽക്കുന്ന പോലെ അവനു തോന്നി . അവൻ അത് പിന്നെയും ആസ്വദിച്ചു. വീണയെ (അമ്മു ) ദേവയിൽ നിന്നകറ്റാൻ ഞാൻ എന്തൊക്കെ ചെയ്തു. ഞാൻ സ്വപ്നം കണ്ടത് എന്റെ സ്വന്തം ആകണമെന്ന് ഞാൻ ആഗ്രഹിച്ചു… എന്തും സ്വന്തമാക്കിയാണ് ഈ രാഹുലിന്റെ ശീലം അതിന് വേണ്ടി ഞാൻ ഏതറ്റവും വരെ പോകും. ദേവ ഇവിടെ തന്നെ ഇങ്ങനെ ഇവിടെ തളച്ചിട്ടില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇന്നു ഈ കല്യാണം നടതിക്കില്ലായിരുന്നു. എന്നെ ഇവിടെ ഇട്ടു നരകിപ്പിച്ച ഓരോ ദിവസത്തിന്റെയും വില ഞാൻ അവനെ കൊണ്ടു മനസിലാകിപ്പിക്കും. അത് അവളുടെ മരണം കൊണ്ടാണെങ്കിൽ അങ്ങനെ. രാഹുലിന്റെ മനസ്സിൽ പ്രതികാരത്തിന്റെ കനലുകൾ അണയാതെ കിടന്നു

മണ്ഡപത്തിൽ ഓരോരുത്തരുടെയും മുഖത്തു സന്തോഷവും സങ്കടവും മാറി മാറി വന്നു….അടുത്തത് കന്യാദാനം ആണ് പൂജാരിയുടെ വാക്കുകൾ കേട്ടു അമ്മു ദേവയെ നോക്കി ഒന്നു പുച്ഛിച്ചു. രാഘവൻ മുന്പോട്ട് വന്നു ദേവയുടെ കൈയിൽ അമ്മുവിന്റെ കൈയിൽ ചേർത്തു. അമ്മു ദേവയെ നോക്കി അപ്പോൾ ആ കണ്ണിൽ തെളിഞ്ഞു നിന്ന ആ ഭാവം അമ്മുവിന് അന്യമായിരുന്നില്ല…

ദേവേട്ടാ…

അമ്മുക്കുട്ടി…എന്നു വിളിച്ചു കൊണ്ടു ഓടുന്ന തന്റെ വികൃതി ദേവേട്ടൻ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് അവൾ സമർഥമായി ഒളിപ്പിച്ചു . അമ്മുവിന്റെ മുഖത്തു തെളിഞ്ഞു ദേവയോടുള്ള വൈരാഗ്യവും ദേഷ്യവും മാത്രമായിരുന്നു. എന്നാൽ ദേവയിൽ ആ കണ്ണിലെ ഭാവം അങ്ങനെ തന്നെ തെളിഞ്ഞു നിന്നു അപ്പോളും ദേവയുടെ കൈകളിൽ അമ്മുവിന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു അവൻ.

❤️ഒരു നൂറു ജന്മമുണ്ടെങ്കിലും പെണ്ണെ…ജനിക്കണം നിന്റെ രാവണനായി..❤️

❤️ആ നൂറു ജന്മത്തിലും പെണ്ണെ…കാത്തു സൂക്ഷിക്കാൻ കാവലായ് ഞാൻ❤️

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️