ചന്ദനം
Story written by PRAVEEN CHANDRAN
:::::::::::::::::::::::::::::::::
“കണ്ണേട്ടാ എന്താ ഈ ആലോചിക്കുന്നത്.. ആ തലയൊന്ന് കുനിച്ചേ” ഉണ്ണിയുടെ ആ ചോദ്യമാണ് മറ്റെന്തോ ചിന്തയിലായിരുന്ന എന്നെ ഉണർത്തിയത്..
ഉണ്ണി ആരാനന്നല്ലേ ഉണ്ണിമായ എന്റെ മുറപ്പെണ്ണ്.. എന്റെ ജീവന്റെ ജീവൻ.. എന്റെ പ്രണയിനി.. എന്റെ എല്ലാം… അമ്മാവന്റെ ഏക മകൾ…
ആലിൻ തിണ്ണയിൽ ചിന്തയിലാണ്ടിരുന്ന എന്നെ അവൾ തട്ടിയുണർത്തിയത് നെറ്റിയിൽ ചന്ദനം തൊടുവിക്കാനാണ്.. ഇങ്ങനൊരു പൊട്ടിപെണ്ണ്.. ചിലപ്പോ ആലോചിക്കുമ്പോ തോന്നും ഇവൾക്ക് വട്ടാണെന്ന്..വട്ടുതന്നെയാ എന്നോടുളള പ്രണയം മൂത്ത് വട്ടായതാണ്…
എന്നും അമ്പലത്തിൽ പോയി എന്റെ പേരിൽ പുഷ്പാഞ്ജലി കഴിക്കും. ആ ചന്ദനം എന്റെ നെറ്റി യിൽ തൊട്ട് തരാനാണ് അതിരാവിലെ എന്നെ കുളിപ്പിച്ച് കുട്ടപ്പനായി ഇവിടെ കൊണ്ട് ഇരുത്തി യിരിക്കുന്നത്.. കട്ട താടി അവൾക്കിഷ്ടാന്ന് പറഞ്ഞ് ഇതെത്രാന്ന് വച്ചാ ഷേവ് ചെയ്യാതിരിക്കു ന്നത്.. ചൊറിഞ്ഞും തുടങ്ങി..ഇതൊന്നും അവൾ ക്കറിയണ്ടല്ലോ..
രാവിലെ അവളുടെ കൂടെ ഇത്തിരി നേരം പാടവര മ്പത്തൂടെ നടക്കണം.. അവളുടെ കൊച്ചുവർത്താ നം മുഴുവൻ ഞാൻ കേൾക്കണം.. കുളത്തിന്റെ കടവിൽ അല്പസമയം ഇരുന്ന് അവളോട് ശൃംഗരി ക്കണം.. അവളുടെ മുടിയിഴകളിൽ തലോടണം.. മഴപെയ്യുമ്പോൾ ഒരു വാഴയിലച്ചോട്ടിലൂടെ അവൾക്ക് എന്റെയൊപ്പം നടക്കണം.. മഴ നനഞ്ഞ് വീട്ടിലെത്തി അവളുടെ തല തോർത്തി രാസനാദി പോടിയിട്ടുകൊടുക്കണം..
ഇടയ്ക്ക് അവളുടെ കൂടെ കായലൽക്കരയിൽ പോയി വെളളത്തിൽ കാലിട്ടിളക്കണം.. അവളുടെ കൂടെ വഞ്ചി തുഴയണം.. തൊടിയിൽ നടന്ന് മാങ്ങപറിക്കണം .. ചക്കപറിക്കണം.. അങ്ങനെ അങ്ങനെ ഒരുപാട് വട്ടുകൾക്കൊക്കെ ഞാനവ ൾക്ക് കൂട്ടു നിൽക്കണം.. അല്ലാ അതെനിക്കും ഇഷ്ടാട്ടോ.. അവളുടെ ആ സന്തോഷം കാണുമ്പോ എനിക്ക് മനസ്സിനൊരു സുഖാ.. ദൈവം എന്നെ സ്നേഹിക്കാൻ വേണ്ടി മാത്രം ഭൂമിയിലേക്കയച്ച ഒരു പൊട്ടിപെണ്ണാണവൾ..
“കണ്ണേട്ടാ.. ഇന്റർവ്യൂന് പോകണ്ടെ? വേഗം വാ എന്നെ വീട്ടിൽ വിട്..”
ആ ടെൻഷനിൽ തന്നെയായിരുന്നു ഞാനും..
കൊണ്ട് വിടാൻ പറഞ്ഞത് ബുളളറ്റിലൊന്നുമല്ലാ ട്ടോ എന്റെ സ്വന്തം ഹീറോ സൈക്കിളിൽ..
സൈക്കിൾ ചവിട്ടുന്നതിനിടയിലും മനസ്സ് ഇന്ന് നടക്കുന്ന ഇന്റെർവ്യൂവിലായിരുന്നു.. ദുബായിലേക്കാണ് ഇന്റെർവ്യൂ എന്ന് ഞനുണ്ണിയോട് പറഞ്ഞിട്ടില്ല.. പറഞ്ഞാ അവൾ സമ്മതിക്കില്ല.. അവളെ വിട്ട് പോകാൻ മനസ്സുണ്ടായിട്ടല്ല പക്ഷെ കഴിഞ്ഞമാസം അമ്മാവൻ പറഞ്ഞത് തന്റെ മനസ്സിൽ കൊണ്ടു.. നല്ലൊരു ജോലി സംമ്പാദിക്ക ണം..അത് വരെ മനസ്സ് കല്ലാക്കിയേ പറ്റൂ..
“ഏട്ടാ വീടെത്തി.. ഇതെവിടേക്കാ പോകുന്നത്.. നിർത്ത്..”
അവളത് പറഞ്ഞപ്പോഴാണ് വീടെത്തിയ കാര്യം ഞാനറിഞ്ഞത്..
“എന്ത് പറ്റി ഏട്ടാ?”
മറുപടി പറയുന്നതിന് മുന്നേ അമ്മാവൻ അവളെ അകത്തു നിന്ന് വിളിച്ചു..
“ഏട്ടാ വാ.. ഏട്ടനിഷ്ടമുളള അപ്പം റോസ്റ്റ് ഉണ്ടാ ക്കുന്നുണ്ട് ..വാ..” അവളെന്റെ കൈ പിടിച്ച് വലിച്ചു…
അമ്മാവന്റെ നോട്ടം കണ്ടതും ഞാനവളുടെ പിടി വിടീച്ചു.
“ഇന്നല്ലേ നിനക്ക് ഇന്റർവ്യൂ.. വേഗം ചെല്ലാൻ നോക്ക്.. ദുബായ്ക്കാര് നിനക്ക് വേണ്ടി കാത്തിരിക്കില്ല.. “
അമ്മാവനത് പറഞ്ഞത് കേട്ട് അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി..
ആ കണ്ണുകൾ കലങ്ങിയിരുന്നു..ആ മുഖത്ത് ഇരുൾ പടർന്നു.. കർക്കശക്കാരനായ അമ്മാവ ന്റെ മുന്നിൽ വച്ച് അവളൊന്നും എന്നോട് സംസാ രിക്കുമായിരുന്നില്ല..
പാവം.. അവളോട് പറയാഞ്ഞതിലുളള വിഷമം അവളുടെ മുഖത്ത് നിന്ന് വായിക്കാം.. ഒപ്പം എന്നോട് ഒന്നും ചോദിക്കാൻ പറ്റാത്തതിന്റെ ആധിയും.. എന്ത് ചെയ്യാനാ..
അവളുടെ മുഖത്ത് നോക്കി പോകട്ടെ എന്ന രീതിയിൽ ആംഗ്യം കാണിച്ച് ഞാനവിടെ നിന്ന് പതുക്കെ വലിഞ്ഞു..
വല്ല്യ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇന്റർവ്യൂ പാസ്സാവുകയും ചെയ്തു.. പക്ഷെ അവരുടെ കണ്ടീഷൻ ഒന്നേയുളളൂ.. ഒരാഴ്ച്ചക്കുളളിൽ പോകാൻ റെഡിയായിരിക്കണം..രണ്ട് വർഷം കഴിഞ്ഞേ ആദ്യ ലീവ് കിട്ടൂ… അത് കേട്ടതും മനസ്സിൽ വന്നത് ഉണ്ണിയുടെ മുഖമാണ്..
അവൾ ജനിച്ചപ്പോൾ മുതൽ കാണുന്നതാണ് എന്നെ.. എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും അവൾക്ക് പിരിഞ്ഞിരിക്കാനാവില്ല.. ചെന്നൈ യിൽ പഠിക്കാനായി അമ്മാവൻ നിർബന്ധിച്ച് കൊണ്ട് വിട്ടതിന്റെ അന്ന് അമ്മയെ പിരിഞ്ഞിരി ക്കാൻ പറ്റുന്നില്ല എന്ന് കളളം പറഞ്ഞ് തിരിച്ചെ ത്തിയവളാ..
അവളോട് വഴക്കിട്ട് ഞാൻ ബാംഗ്ലൂരിൽ പഠിക്കാ ൻ പോയതിന്റെ അന്ന് എന്നെ തിരിച്ച് വരുത്താനാ യി ആറ്റിൽ ചാടിയ വിത്താ..
ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ ഞാനെന്തി നാ ഇത്രയും ടെൻഷനടിക്കുന്നതെന്ന്..
സത്യം പറഞ്ഞാ അവളെ കളിയാക്കാൻ പലതും ചെയ്യുമെങ്കിലും എനിക്കവളെ ജീവനാണ്.. എന്റെ പുണ്ണ്യമാണ് അവൾ..
പക്ഷെ ഇപ്പോൾ ഈ ജോലി ഞാൻ തിരഞ്ഞെ ടുത്തില്ലെങ്കിൽ അവളെ എനിക്ക് എന്നന്നേക്കു മായി നഷ്ടപെടും…
അവിടന്ന് നേരെ ഞാൻ പോയത് അവളെ കാണാനാണ്.. വീടിന്റെ ഉമ്മറത്ത് തന്നെ എന്നെക്കാത്ത് അവളിരിപ്പുണ്ട്..
എന്നെ കണ്ടതും അവളോടി വന്നു..
എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുന്നേ അമ്മാവൻ ഇടയ്ക്ക് കയറി..
“എന്തായടാ ഇന്റെർവ്യൂ?”
“പാസ്സായി അമ്മാവാ … അമ്മാവാ.. ഒരാഴ്ച്ചയ്ക്കുളളിൽ പോകണം”
അത് പറഞ്ഞതും അവളുടെ മുഖം വാടുന്നത് ഞാൻ കണ്ടു..
“എന്നാ സമയം കളയണ്ട..ഒരുക്കങ്ങളൊക്കെ നടത്തണ്ടേ.. നിനക്ക് പൈസ വല്ലതും വേണേൽ അമ്മായിടെ അടുത്തൂന്ന് വാങ്ങിച്ചോ..”
അമ്മാവൻ അങ്ങനെതന്നെ പറയൂന്നറിയാവുന്ന ത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല..
പിറ്റെ ദിവസം അമ്പലത്തിൽ വച്ച് ഞാൻ ഉണ്ണീനെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഒരുപാട് കഷ്ടപെട്ടു.. നമ്മൾക്ക് വേണ്ടിയല്ലേ എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയ്ണെങ്കിലും അവൾ സമ്മതിക്കുകയായിരുന്നു..
പക്ഷെ കുറച്ച് കണ്ടീഷനുണ്ട്.. ഇനിയുളള ഏഴ് ദിവസവും അവളുടെ കൂടെ വേണം.. അവളുട കൂടെ കുളക്കടവിലും കായൽക്കരയിലും കുന്നിൻമേലെയും ഒക്കെ പോകണം..
എല്ലാത്തിനും ഞാൻ സമ്മതം മൂളി..
അവളുടെ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ച് കൊടുത്തു.. പ്രണയാർദ്രമായ ഏഴ് ദിവസങ്ങൾ… ഓരോ നിമിഷവും ഞാൻ നന്നായി അസ്വദിച്ചു..
ഇത്രയും ഞാനവളെ സ്നേഹിക്കുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്… അവളുടെ ഓരോ കുട്ടിത്തരങ്ങളും ഞാനാസ്വദിച്ചുകൊണ്ടിരു ന്നു.
അങ്ങനെ ആ ദിവസം വന്നു…ഉറങ്ങിയിട്ടേയില്ലാ യിരുന്നു ഞാൻ.. എന്തോ മനസ്സിനകത്ത് വല്ലാത്ത വിഷമം..
രാവിലെ പതിവുപോലെ എന്റെ നെറ്റിയിൽ ചെയ്യുന്ന ചന്ദനം തൊടുവിക്കുമ്പോൾ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അവളിൽ കാണാഞ്ഞത് എന്നെ അത്ഭുതപെടുത്തി..എന്ത് പറ്റി ഈ പെണ്ണിന്?.. സങ്കടം കൊണ്ട് എന്റെ മാറിൽ വീണ് പൊട്ടിക്കര യുമെന്നാണ് ഞാൻ കരുതീത്..
“എന്താ ഉണ്ണീ ദേഷ്യമുണ്ടോ ഏട്ടനോട്?”
“എന്തിനാ ഏട്ടാ ദേഷ്യം..ഇല്ലാട്ടോ നമുക്ക് വേണ്ടി യല്ലേ ഏട്ടൻ പോകുന്നത്..ഞാൻ കാത്തിരിക്കാം”
അവളുടെ ആ ധൈര്യം പക്ഷെ എനിക്കില്ലായിരു ന്നു..മനസ്സ് നിയന്ത്രണാതീതമാകുന്നപോലെ..
വീട്ടിൽ നിന്നിറങ്ങാൻ നേരം ഞാനവളുടെ മുഖത്തേക്ക് നോക്കി..
പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നുമില്ല അവളിൽ.. കാറിലിരുന്ന് അവൾക്ക് ടാറ്റ കൊടുത്തപ്പോൾ എന്റെ മനസ്സൊന്ന് പിടഞ്ഞു…
എയർപോർട്ടിനുളളിലേക്ക് കയറിയതും ഞാനവളെ ഫോൺ ചെയ്തു.. എനിക്ക് യാത്രാ ശംസകൾ നേർന്നതല്ലാതെ ഞാനുദ്ദേശിച്ച അത്ര വിഷമം ആ വാക്കുകളിലില്ലായിരുന്നു..
എനിക്ക് ടെൻഷൻ കൂടി കൂടി വന്നു..ചെക്കിംഗിന് സമയവുമായി… ആ നിമിഷം ഞാൻ തിരിച്ചറി യുകയായിരുന്നു ഉണ്ണിയെ എനിക്കൊരിക്കലും പിരിയാനാവില്ലെന്ന സത്യം…
പിന്നെ ഒന്നും നോക്കിയില്ല വേഗം പുറത്തിറങ്ങി.. അതിനേക്കാൾ വേഗത്തിൽ കിട്ടിയ വണ്ടി പിടിച്ച് വീട്ടിലേക്ക് ഒരു പാച്ചിലാടന്നു.. വരുന്നോടത്ത് വച്ച് കാണാമെന്ന കണക്കു കൂട്ടലിൽ…
മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഇങ്ങനെ അലയ ടിച്ചുകൊണ്ടിരുന്നെങ്കിലും ഒറ്റ ലക്ഷ്യമേയുണ്ടായി രുന്നുളളൂ.. എത്രയും പെട്ടെന്ന് അവളുടെ അരികി ലെത്തുക.. മനസ്സ് വല്ലാതെ തുടിക്കുന്നു അതിന് വേണ്ടി.. ഞാനവളെ ഇത്ര മാത്രം സ്നേഹിച്ചിരു ന്നെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്..
വണ്ടിയിലിരുന്നേ ഞാൻ കണ്ടു.. പടിക്കൽ തന്നെ നിൽക്കുന്ന അവളെ.. എനിക്ക് അതിശയമായി.. എന്നെ കാത്ത് നിൽക്കുന്നപോലെ…
എന്നെക്കണ്ടതും അവളോടി വന്നു കെട്ടിപിടിച്ചു..
എനിക്കും വിഷമം സഹിക്കാനായില്ല ഞാനും അവളെ മുറുകെ പുണർന്നു..
അവളുടെ കണ്ണ് തുടച്ച്കൊണ്ട് ഞാൻ ചോദിച്ചു..
“എന്തിനാ പെണ്ണെ എന്നെ പോകാൻ സമ്മതിച്ചെ?”
കരഞ്ഞു കലങ്ങിയ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടത്തിയവൾ പറഞ്ഞു..
“നിക്കറിയാലോ പോവില്ല്യാന്ന്..ഞാൻ കരഞ്ഞ് പോണ്ടാന്ന് പറഞ്ഞാ ഏട്ടൻ എന്തായാലും പോ കും..അതാ മനസ്സിന്റെ വേദന ഉളളിലൊളിപ്പിച്ച് ഞാൻ കാത്ത് നിന്നത്..ഇങ്ങനാവുമ്പോ ഏട്ടൻ വിചാരിക്കില്ലേ ന്റെ സ്നേഹം കുറഞ്ഞൂന്ന്.. ടെൻനായി മടങ്ങിവരൂലോ.. “
ഞാനവളുടെ കവിളിൽ നുളളിക്കൊണ്ട് പറഞ്ഞു.
“അമ്പടി കളളീ.. അപ്പോ ഞാൻ പോയിരുന്നെങ്കിലോ?”
“ഞാൻ ആറ്റിൽ ചാടിയേനെ”
അത് പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ അവളുടെ വായ് ഞാൻ പൊത്തി..
“വിട്ടുകൊടിക്കില്ലടീ പെണ്ണെ നിന്നെ ഞാൻ ഒരു മരണത്തിനും”
അമ്മാവന്റെ അലർച്ച പിന്നീന്ന് കേൾക്കുന്നത് ഞാൻ ശ്രദ്ധിച്ചതേയല്ല അന്ന് അവളേയും പൊക്കിയെടുത്ത് ഒറ്റ ഓട്ടമായിരുന്നു..