നിനക്കായ് മാത്രം ~ ഭാഗം 01, എഴുത്ത്: ദീപ്തി ദീപ്

“”അടങ്ങി നിൽക്കെടി അവിടെ. ഞാൻ ആദ്യം പറയുന്നതൊന്നു കേൾക്ക്.””

ബലമായി പിടിച്ചുവെക്കാൻ ശ്രെമിക്കുന്നതിനിടയിൽ അവനവളോടായി പറഞ്ഞു. ശബ്ദമില്ലാത്തവളായതുകൊണ്ട് തന്നെ ഒച്ചവെക്കാനും ആ പെണ്ണിന് കഴിഞ്ഞിരുന്നില്ല. അവന്റെ കൈകൾക്കിടയിൽ നിന്നും കുതറി ഓടാൻ ശ്രെമിക്കുന്നതിനിടയിൽ മുറിയിലെ സാധനങ്ങൾ വലിയ ശബ്ദത്തോടെ നിലത്തു തെറിച്ചു വീണു. മൂക്കിൽ മ ദ്യത്തിന്റെ രൂക്ഷഗന്ധമവൾക്ക് അസ്വസ്ഥമായി തോന്നി. അപ്പോഴേക്കും ശബ്ദം കേട്ടു വീട്ടുകാർ എഴുന്നേറ്റിരുന്നു.

“”മോളെ പാറു എന്താ പറ്റിയെ എന്റെ കുട്ടിക്ക്? വാതിൽ തുറക്ക്.””

വാതിൽ ശക്തമായി തട്ടുന്നുണ്ടായിരുന്നു. ആ പെണ്ണിനൊരാശ്വാസം തോന്നി.

“”എനിക്ക് ഇഷ്ട്ടാണ് ഗൗരി നിന്നെ. എനിക്ക് നീ മാത്രേ ഉള്ളു.എന്നെ തനിച്ചാക്കി പോവല്ലേ.””

ആ പെണ്ണിന്റെ ഇരു തോളിലും പിടിച്ചവൻ പുലമ്പി കൊണ്ടിരുന്നു.നാവു കുഴഞ്ഞു കൊണ്ട് പറയുന്നവനെ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല ഗൗരിക്ക്.പേടിയവളെ വല്ലാതെ ബാധിച്ചിരുന്നു.

“”ശങ്കരാ വാതിൽ ചവിട്ടി തുറക്ക്.”

പുറത്തു നിന്നുള്ള ശബ്ദം കേട്ടവൻ അവളെ ഒന്ന് കൂടി അടക്കി പിടിച്ചു.

“കൊടുക്കില്ല ഗൗരി ആർക്കും. ആർക്കും നിന്നെ കൊടുക്കില്ല. നീ എന്റെയാ. ഈ ദേവന്റെയാ. ആര് വന്നിട്ടും കാര്യല്ല നീ എന്റെയാ. ഈ രുദ്രദേവന്റെ പെണ്ണാ നീ “”

അവനെ പിടിച്ചു തള്ളാൻ നോക്കിയെങ്കിലും വീണ്ടും അവളെയവൻ അടക്കി പിടിച്ചു കൊണ്ടിരുന്നു. വാതിൽ ശക്തിയിൽ തുറക്കുന്ന ശബ്ദം കേട്ടാണ് രണ്ടു പേരും നോക്കിയത്. വാതിൽക്കൽ ഞെട്ടി നിൽക്കുന്ന വീട്ടുകാർ.

“ക ള്ളും കുടിച്ചു ബോധല്ലാതെ പെണ്ണിനെ കയറി പിടിക്കുന്നോടാ “

ദേഷ്യത്തിൽ പാഞ്ഞടുക്കുന്ന ശേഖരനെ അവൻ ഗൗനിക്കാതെ നിന്നു.

“”കുടുംബത്തെ പറയിപ്പിക്കാൻ ജനിച്ച അസുരവിത്ത്‌. ഇത്രേം കാലം കള്ളും കുടിച്ചു പറയിപ്പിച്ചു നടന്നു. ഇന്ന് പെണ്ണ് പിടിയും തുടങ്ങിയോ.അസത്ത്‌.തള്ളയെ കൊന്ന ദ്രോഹി””

ശേഖരന്റെ കുത്തുവാക്കുകളും അവിടെ മുഴങ്ങി കൊണ്ടിരുന്നു.

“”കുഞ്ഞിനെ വിടെടാ.”

ശേഖരൻ അവന്റെ കയ്യിൽ നിന്നുമവളെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു. പക്ഷേ അവന്റെ ബലത്തിനു മുന്നിൽ അയാൾ ഒന്നുമല്ലായിരുന്നു.

“”ശങ്കരാ………പോലീസിനെ വിളിക്ക്.ഈ നാണം കെട്ടവനെ പോലീസ് കൊണ്ട് പോകട്ടെ. മിണ്ടാൻ വയ്യാത്ത കുഞ്ഞിന്റെ മുറിയിൽ പാതിരാത്രി കയറി വന്നിരിക്കുന്നു.””

“”ഏട്ടാ അത് വേണോ?””

“നീ പറയുന്നത് കേൾക്ക് ശങ്കരാ “

അപ്പോഴേക്കും സുഭദ്ര ഓടി അവന്റെ അടുത്ത് വന്നിരുന്നു.

“ദേവാ.എന്റെ കുഞ്ഞിനെ വിടെടാ.” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന മകളെ കണ്ട് ആ അമ്മയുടെ മനസ് തകർന്നു.ശക്തിയിൽ അവളെ പിടിച്ച് വാങ്ങാൻ നോക്കികൊണ്ടിരുന്നു.

“”വിടാം അപ്പച്ചി വിടാം. ഞാൻ ഇവളെ ഒന്നും ചെയ്യില്ല. പക്ഷേ അതിന് മുന്നേ ഞാൻ ചോദിക്കുന്നതിനു എനിക്ക് ഉത്തരം കിട്ടണം. ഗൗരിടെ കല്യാണം നടത്താൻ തീരുമാനിച്ചോ?””

“തീരുമാനിച്ചു.”

കുറച്ച് സമയത്തിന് ശേഷം തല താഴ്ത്തി അവർ അതിനുത്തരം നൽകി.

“”അപ്പോൾ ഞാനോ അപ്പച്ചി? ഈ ദേവനോ ഇവളെന്റെ അല്ലേ. ഗൗരീടെയാണ് ദേവനെന്നും, ദേവന്റെയാണ് ഗൗരിയെന്നും പറഞ്ഞതോ?എന്റെ ഉള്ളു നിറയെ എന്റെ ഈ മിണ്ടാപൂച്ചേ ഉള്ളൂ.എന്റെ അപ്പച്ചിയമ്മക്കറിയില്ലേ ഈ ദേവനെ…എല്ലാരേം പോലെ അപ്പച്ചിക്കും വെറുപ്പാണോന്നെ?”” അപ്പോഴും സുഭദ്ര മൗനമായി നിന്നു.

“ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തരാടാ.”

ശേഖരൻ ദേവന്റെ മുന്നിൽ വന്നു നിന്നു.

“”അതേ,പാറൂന്റെ കല്യാണം ഉറപ്പിച്ചു. ചെക്കൻ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്.നിന്നെ പോലെ കുടിച്ച് നടക്കുന്ന ഒരുത്തനല്ല.അവർക്കു മോളെ കണ്ടപാടേ ഇഷ്ട്ടായി.കുറച്ച് പൈസ സ്രീധനമായി കൊടുത്താൽ മതിയെന്ന് പറഞ്ഞു.വല്യ തറവാട്ടുകാരല്ലേ പിന്നെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനും. അതിന്റെ അന്തസ്സിൽ വേണമെന്നുള്ളത് കൊണ്ട് ഞങ്ങളും സമ്മതിച്ചു.””

“”കുറെ സ്രീധനം കൊടുത്ത് കെട്ടിക്കേണ്ടതാണോ ഇവളെ?ഞാൻ സമ്മതിക്കില്ല. ഇവളെന്റെയാ “”

വീണ്ടും വീണ്ടും അടക്കി പിടിക്കുന്നവനെ പേടിയോടെ ഗൗരി നോക്കി.അവന്റെ പ്രവർത്തി കണ്ട് ശേഖരൻ അവന്റെ മുഖത്താഞ്ഞടിച്ചു.

“”ആര് പറഞ്ഞെടാ നിന്നോട് ഈ വീട്ടിൽ കയറാൻ. നിനക്ക് കുടിച്ച് മതിക്കാൻ ഒരു വീടുണ്ടല്ലോ. അവിടെ പോയി നിന്റെ അഹങ്കാരം തീർത്താൽ മതി. ഈ വീട്ടിൽ കയറേണ്ട.””

ശേഖരൻ അവനെ പിടിച്ച് തള്ളി.

“എന്തു പാപമാണോ ഭഗവാനെ ഈ കുടുംബം ചെയ്യ്തത്. ഇതുപോലെ ഒരു അസത്തീ കുടുംബത്തിൽ തന്നെ വന്നു ജനിച്ചല്ലോ “

“നീ ഇപ്പോൾ പോ ദേവാ.”സുഭദ്ര ഗൗരിയെ പിടിച്ച് വാങ്ങി. അപ്പോഴേക്കും പുറത്ത് ഒരു പോലീസ് വണ്ടി വന്നു നിന്നു.പോകുമ്പോഴും ആ പെണ്ണിനെ തന്നെ തിരിഞ്ഞു നോക്കി പോകുന്നുണ്ടായിരുന്നു ദേവൻ.

*******************

സുഭദ്രയുടെ മടിയിൽ കിടക്കുകയായിരുന്നു ഗൗരി.വീട്ടിലുള്ള മറ്റുള്ളവരും ചുറ്റിനും ഉണ്ട്. അവിടുള്ള ചാരു കസേരയിൽ തകർന്നിരുന്നു ശേഖരൻ.ഇടക്ക് ഭിത്തിയിലെ മാലയിട്ട ഫോട്ടോയിൽ നോക്കി നെടുവീർപ്പിടുണ്ടായിരുന്നു.

“ലക്ഷ്മിക്കുട്ടി…. ഞാൻ തോറ്റു പോയി. നമ്മുടെ മോൻ അവനാകെ നശിച്ചു പോയി. എല്ലാം കാണിക്കാനായിട്ട് എന്നെ ഒറ്റക്കിട്ട് നീ പോയില്ലേ.”

മനസ്സിൽ പറഞ്ഞു കൊണ്ട് ഇടയ്ക്കിടയ്ക്ക് തോളിലെ തോർത്തെടുത്ത്‌ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.

“”എല്ലാരും പോയി കിടന്നോ. സുഭദ്രേ നീ ഇന്ന് ഗൗരിടെ കൂടെ കിടന്നോ. നാളെ എന്തായാലും ദേവു വരില്ലേ. ചെല്ല് ചെന്ന് കിടക്ക്.”” എല്ലാരേം പറഞ്ഞയച്ചയാൾ മുറിയിലേക്ക് പോയി.

***********************

“നീ എന്തിനാടാ രുദ്രാ ഇന്നലെ കള്ളും കുടിച്ച് പാറുന്റെ മുറിയിൽ കയറിയത്.”

ശിവന്റെ ചോദ്യം കേട്ട് ദേവൻ തലയുയർത്തി നോക്കി. ദേവന്റെ കളിക്കൂട്ടുകാരനും, ആത്മമിത്രവുമാണ് ശിവൻ. “എടാ എന്റെ പെണ്ണിനെ വേറെ കെട്ടിക്കാൻ പോവാണെന്ന്. അവളെന്റെ അല്ലേടാ. ഈ രുദ്രദേവന്റെ അല്ലേ?

ഗൗരി പാർവതി എന്നും ഈ രുദ്രദേവന്റെ മാത്രമാണ്.അതിനി ആരൊക്കെ അല്ലെന്നു പറഞ്ഞാലും ഈ ദേവൻ സമ്മതിച്ചു തരില്ല.””

“ഹോ ഏതു നേരത്താണോ ആ കല്യാണാലോചനയുടെ കാര്യം ഇവനോട് എനിക്ക് പറയാൻ തോന്നിയത്. ശിഖ അമ്മയോട് പറഞ്ഞത് കേട്ടതായിരുന്നു. അറിയാതെ നിന്നോട് പറഞ്ഞും ചെയ്യ്തു.”

ഇനിയും ഇതുപോലെ മണ്ടത്തരം ചെയ്യരുത്.si നമ്മുടെ കൂട്ടുകാരനാണെന്ന് കരുതി ഇങ്ങനെ അഹങ്കാരം പാടില്ല. ചിരിച്ചു കൊണ്ട് ശിവൻ പറഞ്ഞതും ദേവനും കൂടെ ചിരിച്ചു.

*********************

മേലേടത്തെ ശേഖരന്റെ രണ്ട് മക്കളിൽ മൂത്തയാളാണ് ദേവൻ (രുദ്രദേവൻ ), ഇളയവൾ ദേവിക എന്ന ദേവു. അവരുടെ അമ്മ ലക്ഷ്മി ഒരപകടത്തിൽ മരിച്ചു പോയി. നാലുകെട്ടിന് സമാനമായ ഒരു വീടാണ് മേലേടത്തു തറവാട്. പാടവും പറമ്പും കൃഷിയുമൊക്കെ ആയി ആ നാട്ടിലെ പ്രേമാണിമാർ തന്നെയാണ് മേലേടത്തുകാർ.

ശേഖരന്റെ ഇളയ സഹോദരൻ ശങ്കരനും ഭാര്യ സീതയും. അവർക്ക് ഒരു മകൾ ദുർഗ. ഇപ്പോൾ 10വയസ് വൈകി ജനിച്ച കുഞ്ഞ്. ശേഖരനും ശങ്കരനും ഒരനിയത്തി സുഭദ്ര. ഭർത്താവ് വിവാഹം കഴിഞ്ഞ് ആറുമാസം ആയപ്പോഴേക്കും ഒരു വാഹനാപകടത്തിൽ മരിച്ചുപോയി. അയാൾക്ക്‌ പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലായിരുന്നു.ഒരമ്മമാത്രം. മകന്റെ മരണത്തിൽ മനം നൊന്തവരും മരിച്ചു. അങ്ങനെ സുഭദ്രയും ഒറ്റക്കായപ്പോൾ സുഭദ്രയെ ഈ വീട്ടിലേക്കു കൊണ്ട് വന്നു.അപ്പോൾ രണ്ട് മാസം ഗർഭിണിയായിരുന്നു സുഭദ്ര.ആ കുഞ്ഞാണ് ഗൗരി പാർവതി എന്ന എല്ലാരുടേം പാറു. ദേവന്റെ മാത്രം ഗൗരി. പക്ഷേ കാലക്രെമേണയാനറിഞ്ഞത് ഗൗരി ഒരു ഊമയാണെന്ന്. അതുകൊണ്ട് തന്നെ ആ വിഷമം അവളെ ബാധിക്കാതെ ഇരിക്കാൻ എല്ലാരും ശ്രെമിക്കാറുണ്ടായിരുന്നു.

“അമ്മേ ഞങ്ങൾ അമ്പലത്തിൽ പോവാട്ടോ “

കുട്ടി പാവാടയും പിടിച്ച് കൊണ്ട് ദുർഗകുട്ടി അടുക്കളയിലേക്ക് വന്നു പറഞ്ഞു.

“ആ സൂക്ഷിച്ചു പോകണേ മക്കളെ” സുഭദ്രയും സീതയും അവരെ പറഞ്ഞയച്ചു.

ഗൗരിയുടെ കയ്യും പിടിച്ച് ദുർഗ കുട്ടി പാടവരമ്പിലൂടെ നടന്നു. റോഡിലേക്ക് കയറിയപ്പോഴേ കണ്ടു ചെറിയ ഒരു കടയുടെ മുന്നിൽ ഇരിക്കുന്ന ദേവനെ. ദേവനും അപ്പോഴാണ് ഗൗരിയെ കണ്ടത്.ദാവണി ചുറ്റി ഇടുപ്പോളം നീളമുള്ള മുടി കുളിപ്പിന്നൽ ഇട്ട്. ദുർഗയുടെ കയ്യും പിടിച്ച് വരുന്ന ഗൗരിയെ.

“നോക്ക് പാറേച്ചി. വല്യേട്ടൻ ” ദുർഗ കുട്ടി ഗൗരിയോടായി പറഞ്ഞു.

ഗൗരി കണ്ണുരുട്ടി പേടിപ്പിച്ചതെ പെണ്ണ് മിണ്ടാതെ നടന്നു. കടയുടെ അടുത്ത് എത്തിയപ്പോൾ ദേവനെ നോക്കി ദുർഗകുട്ടി ചിരിച്ചപ്പോൾ ഗൗരി മുഖം തിരിച്ചു നടന്നു. ദേവൻ അത് കണ്ട് ചിരിച്ചു കൊണ്ടവരെ നോക്കി നിന്നു.

തുടരും…

“” എന്റെ പുതിയ പരീക്ഷണമാണ്. നന്നാകുമോ ഇല്ലയോ എന്നൊന്നും അറിയില്ല. നിങ്ങടെ സപ്പോർട്ട് വേണം.””

©️ദീപ്തി ദീപ്