നിനക്കായ് മാത്രം ~ ഭാഗം 15, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””നിനക്കറിയുമോ ഗൗരി നീ എന്നിൽ നിന്നും അകന്നതും,ചെയ്യാത്ത തെറ്റിനു ഈ സമൂഹമെന്നെ പുച്ഛത്തോടെ നോക്കിയതുമെല്ലാം ഈ സഞ്ജന കാരണമാണ്….അവളും ആദിയുമാണ് ആ ഡ്രഗ് മാഫിയയിൽ ഉണ്ടായിരുന്നത്. അവരുടെ തെറ്റുകൾ ഞാൻ തെളിവ് സഹിതം പുറത്ത് വിടുമെന്നായപ്പോഴാണവർ എന്നെ തെറ്റുകാരനാക്കിയത്. കുറച്ച് കാലം കൂടി ഗൗരി അവരെ ഞങ്ങൾ പൂട്ടും. ഒരിക്കലും പുറത്തു കടക്കാൻ പറ്റാത്ത രീതിയിൽ പൂട്ടും. എന്റെ അമ്മയുടെ മരണത്തിനും, എന്റെ അമ്മുക്കുട്ടിയുടേം,ഞങ്ങടെ അച്ഛന്റേം മരണത്തിനുമെല്ലാം സമാധാനം പറയിച്ചിരിക്കും. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ..”””

പകയോടെ ദേവൻ എല്ലാം പറഞ്ഞതും ഗൗരിയവന്റെ കൈകളിൽ ഇറുകെ പിടിച്ചു.

?????????

രാവിലെ കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് മടിയിൽ കിടക്കുന്ന ദേവനെയായിരുന്നു. ഇന്നലെ രാത്രി ഓരോന്നു പറഞ്ഞിരുന്നവിടെ തന്നെ കിടന്നുറങ്ങിയിരുന്നത്. അവനെ ഉണർത്താതെ മടിയിൽ നിന്നും തലയെടുത്തു മാറ്റി.നല്ല തണുപ്പുണ്ടായിരുന്നതിനാൽ അകത്തു പോയി ഒരു പുതപ്പെടുത്തു കൊണ്ടുവന്നവനെ പുതപ്പിച്ചു കൊടുത്തു. വേഗം കുളിച്ച് വിളക്ക് വെച്ചു. ചായയുണ്ടാക്കി അതുകൊണ്ട് പുറത്തേക്ക് പോയെങ്കിലുമവൻ ഉറക്കമുണർന്നിട്ടില്ലായിരുന്നു. ദോശ ചുട്ടു കൊണ്ടിരുന്നപ്പോഴാണ് ഇടുപ്പിലൂടെ ചുറ്റി പിടിച്ചത്. ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“”ആ ദോശ കരിയും പെണ്ണേ… “”

ചെവിയിൽ മെല്ലെ പറഞ്ഞ് കൊണ്ടവനവളുടെ കൈ കൂട്ടി പിടിച്ച് ദോശ എടുത്തു പാത്രത്തിലേക്കിട്ടു. കുറച്ച് നിമിഷം അങ്ങനെ തന്നെ നിന്നു. പിന്നെ ചായയും കയ്യിലെടുത്തവൻ പുറത്തേക്ക് ഇറങ്ങാൻ നിന്നതുമവനെ ഒന്ന് പാളി നോക്കി. തിരിഞ്ഞു നോക്കി കണ്ണടച്ച് കാണിച്ചവൻ പുറത്തേക്കിറങ്ങി പോയതും . ഒരു ചിരി ചുണ്ടിൽ തെളിഞ്ഞു.

?????????

“””ടി പാറു ആ ചെക്കനെങ്ങനെയുണ്ടെടി.? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ””

ബസ് സ്റ്റോപ്പിനടുത്തു ഇരിക്കുന്ന വായിനോക്കികളിൽ ഒന്നിനെ കാണിച്ച് പറഞ്ഞതും ദേവുവിനെ കടുപ്പിച്ചു നോക്കി.

“”അയ്യോ സോറി മോളെ നീ കെട്ടിയ കാര്യം ഞാൻ മറന്നു പോയി. നീ നോക്കേണ്ട ഞാനും ശിഖയും നോക്കിക്കോളാം.””

ഗൗരിയെ നോക്കി ചിറികോട്ടി കൊണ്ട് പറഞ്ഞതും ചിരി വന്നു.

“”അയ്യേ അവനാ അഹങ്കാരി കീർത്തനയുടെ ലൈനാടി “””

ശിഖ ദേവുവിനോട് പറഞ്ഞതുമവളുടെ മുഖം മാറി.

“”ആണോ അവനെ കണ്ടാലേ അറിയാം അവനൊരു കഞ്ചാവാണെന്ന്… “”

ദേവുവിന്റെ പുതിയ കണ്ട് പിടുത്തവും കൂടി കേട്ടതും ചിരിച്ചു പോയിരുന്നു. അവളെ നോക്കി വാ പൊത്തി ചിരിച്ചു.

“”അല്ലെങ്കിലും നിന്നെ ഒന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. നിനക്കൊക്കെ കെട്ടി കഴിഞ്ഞെങ്കിലും ഒന്ന് പ്രേമിക്കാം. ഞാനൊക്കെ ഈ സിംഗിൾ സ്റ്റാറ്റസ് മാറ്റാൻ എത്ര ബുദ്ധിമുട്ടുന്നു. യോഗല്ല അമ്മിണിയെ……ലുക്ക് കൂടിയാൽ ഇതാണ് പ്രശ്നം. അവന്മാർക്ക് അസൂയ കാരണം നോക്കില്ലെന്നേ….””

ദേവുവിന്റെ പൊട്ടത്തരങ്ങൾ ഓരോന്നു കെട്ടിരിക്കുമ്പോഴാണ് ശ്യാമേട്ടന്റെ പോലീസ് ജീപ്പവിടെ വന്ന് നിന്നത്. അവിടെ അത്രയും നേരം ഉണ്ടായിരുന്ന വായിനോക്കികൾ നിമിഷ നേരം കൊണ്ട് എവിടെ പോയെന്നറിയാതെ ആയി.ആളൊഴിഞ്ഞ പൂരപ്പറമ്പിന് സമാനമായി പോയി. ഞങ്ങടെ അടുത്തേക്ക് വന്നതും ദേവു എന്റെ കയ്യിൽ മുറുകെ പിടിച്ചു. ചുറ്റുമുള്ളവരൊക്കെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

“”ഇയാളെ കണ്ടപ്പോൾ വണ്ടി നിർത്തിയതാ.സുഖമാണോ?””

“”അതെ “”

തലയാട്ടിയതും ശ്യാം ഒന്ന് ചിരിച്ചു.

“””ഒരിക്കൽ വരണം വീട്ടിലേക്ക്.അമ്മ തന്നെ നോക്കിയിരിക്കുകയാണ്. അമ്മയുടെ മരുമകളെ കാണാൻ….””

ശ്യാം അത് പറഞ്ഞതും പാറു ദേവുവിന്റെ കയ്യിൽ തട്ടി.

“”അമ്മയ്ക്കും അമ്മുന്നും സുഖമല്ലേ?””

ഗൗരി ചോദിച്ചതും ശ്യാം സംശയത്തോടെ അവളെ നോക്കിയതും പാറു ഞെട്ടി നിൽക്കുന്ന ദേവുവിന്റെ കയ്യിലൊന്നു നുള്ളി.

“”പറഞ്ഞ് കൊടുക്കെടി….””

ദേവുവിനെ കടുപ്പിച്ചു നോക്കിയതും ദേവു ശ്യാമിന്റെ മുഖത്തേയ്ക്ക് നോക്കി.

“”അമ്മയ്ക്കും അനിയത്തിക്കും സുഖമാണൊന്ന ചോദിച്ചത് “”

ദേവു ദയനീയമായി പറഞ്ഞതും ശ്യാമൊന്നു ചിരിച്ചു. അവരോരോന്നു പറഞ്ഞ് നിൽക്കുന്നത് കണ്ട് ദേവു ഒന്നും മനസിലാകാതെ നോക്കുന്നുണ്ട്. ഇതിനിടയിലാണ് ശ്യാമിനൊരു ഫോൺ വന്നത്.

“””ഞാൻ പോവാടോ. നിങ്ങൾ രണ്ടുപേരും ശിവന്റേം ദേവന്റെ അനിയത്തിമാരല്ലേ?ഫോട്ടോ കണ്ടിട്ടുണ്ട്. പിന്നെ കാണാട്ടോ……കാണണം……””

അവരെ നോക്കി പറഞ്ഞ് കൊണ്ട് ശ്യാം ജീപ്പിൽ കയറി. പോകുന്നതിനു മുൻപ് അവരെ നോക്കി ചിരിക്കാനും മറന്നില്ല.

“””എടി ദുഷ്ട്ടെ നീ എന്റെ ഏട്ടനെ തേക്കുമോടി? മരുമോളെ….? പാവം എന്റെ ഏട്ടൻ.ഇതൊന്നും അറിയാതെ എന്റെ ഗൗരി എന്റെ ഗൗരി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്…””

ദേവു സങ്കടത്തോടെ പറഞ്ഞതും അവളുടെ ചെവിക്കു പിടിച്ചു.

“””ദേ പെണ്ണേ വെറുതെ ഓരോന്നു പറയാതെ അത് നിന്റെ ഏട്ടന്റെ കൂട്ടുകാരനാ..നമ്മടെ വീട്ടിലേക്ക് വന്നിട്ടില്ല ഇതുവരെ അതുകൊണ്ടറിയാത്തതാണ്. അന്ന് ദേവേട്ടൻ ഹോസ്പിറ്റലിൽ ആയപ്പോൾ വന്നിരുന്നു അങ്ങനെ കണ്ടിരുന്നു. ദേവേട്ടനേം ശിവേട്ടനേം സ്വന്തം മക്കളെ പോലെയാണമ്മക്ക്”””

അവളുടെ സംശയത്തിനുള്ള ഉത്തരം നൽകികൊണ്ടിരിക്കുമ്പോഴായിരുന്നു ബസ് വന്നത്.അതിൽ കയറിയിട്ടും ദേവുവിന്റെ സംശയം മാറുന്നില്ലെന്നു കണ്ടതും മിണ്ടരുതെന്നു കാണിച്ച് കൊടുത്തു തിരിഞ്ഞു നിന്നു. അങ്ങാടിയിൽ ഇറങ്ങി മൂന്ന് പേരും സംസാരിച്ചു വരുന്ന സമയത്തായിരുന്നു അമ്മാവനെ കണ്ടത്. ഉത്സവം തുടങ്ങുന്നതിന്റെ മുന്നോടിയായിയുള്ള ഒരുക്കങ്ങൾ ചെയ്യേണ്ടതിനെ പറ്റി നിർദേശം കൊടുക്കുകയായിരുന്നു. എന്തോ പറഞ്ഞ് തന്നെ നോക്കിയതും ആ മുഖം പ്രകാശിക്കുന്നത് കണ്ടു.പെട്ടെന്ന് ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു. എന്തോ അത് കണ്ടമ്പോൾ വല്ലാതെ സങ്കടം തോന്നി. ദേവു കണ്ണടച്ച് ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു പോയി. ആരും കാണാതെ കണ്ണ് തുടച്ച് വീട്ടിലേക്ക് നടന്നു…വീട്ടിൽ എത്തിയപ്പോഴേക്കും പിടിച്ചു നിർത്തിയ കണ്ണുനീർ അറിയാതെ കണ്ണിൽ നിന്നുമിറ്റു വീണിരുന്നു. മുഖം പൊത്തികരഞ്ഞതും തലയിലാരോ തലോടുന്നത് പോലെ തോന്നി. മുഖമുയർത്തി നോക്കിയതും ദേവനായിരുന്നു. മുഖം തുടച്ച് എഴുന്നേൽക്കാൻ നോക്കിയതും പിടിച്ചിരുത്തി കൂടെ ഇരുന്ന് കണ്ണീർ തുടച്ച് തന്നു.

“”നീ അച്ഛനെ കണ്ടല്ലേ?””

ചോദിച്ചതും അവനെ കെട്ടിപിടിച്ച് ഏങ്ങിയേങ്ങി കരഞ്ഞു.

“”അച്ഛന് ചെറിയ ഒരു പരിഭവമാ നിന്നോട്. പറഞ്ഞത് അനുസരിക്കാഞ്ഞത് കൊണ്ടുള്ള പരിഭവം. ഒക്കെ ഒരു സമയമാകുമ്പോൾ മാറും. നിന്നോട് പിണങ്ങി ഇരിക്കാൻ നിന്റെ അമ്മാവന് പറ്റില്ലെന്റെ ഗൗരികുട്ടി. കരയാതെ പോയി എനിക്കൊരു ചായ എടുത്തു താ.
പോ….””

കണ്ണുനീർ തുടച്ചു കൊടുത്ത് നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞതും അവനെ നോക്കി ഒന്ന് ചിരിച്ചു.

“”ഇനി പിണക്കം മാറിയില്ലെങ്കിൽ മാറ്റാൻ വേറെ ഒരു മാർഗമുണ്ട്. ചെവി താ….””

കാതിൽ മെല്ലെ പറഞ്ഞതും നാണം കൊണ്ട് മുഖം താഴ്ത്തി. കപട ദേഷ്യത്തിൽ കവിളിൽ ഒന്ന് നുള്ളി പുറത്തേക്ക് പോയി. അറിയാതെ കവിളുകൾ നാണം കൊണ്ട് ചുവന്നു.

??????????

വീടാകെ തട്ടി വൃത്തിയാക്കുന്നതിനിടയിലാണ് ഏറ്റവും മുകളിലെ ഷെൽഫിൽ നിന്നും ഒരു കുഞ്ഞ് കവർ ശബ്ദത്തോടെ താഴേക്കു വീണത്. എടുത്തു നോക്കിയതും കണ്ണുകൾ അറിയാതെ വിടർന്നു. അന്ന് ദേവൻ തനിക്ക് വാങ്ങി തന്ന ആ ചിലങ്ക….ഇപ്പോഴുമത് സൂക്ഷിച്ചു വെച്ചിട്ടുണ്ടവൻ. അതിൽ ഒന്ന് തലോടി വൃത്തിയുള്ള തുണി ഉപയോഗിച്ചതിൽ പറ്റി പിടിച്ച പൊടി തട്ടി കളഞ്ഞ് മേശയിലേക്ക് എടുത്തു വെച്ചു. പണിയെല്ലാം കഴിഞതും കുറെ കാലത്തിനു ശേഷം ഒന്ന് നൃത്തചെയ്യണമെന്ന് തോന്നി… ചിലങ്കയണിഞ്ഞു കൊണ്ട് മതിവരുവോളമാടി….നഷ്ട്ടപെട്ട് പോയ എന്തോ തിരിച്ചു പിടിച്ച സന്തോഷം തോന്നുന്നുണ്ട് മനസിന്‌. രാത്രി പുറത്തെ ഇരുട്ടിൽ അവന്റെ തോളോട് ചേർന്നിരുന്നപ്പോഴും രണ്ടുപേർക്കുമിടയിലും മൗനമായിരുന്നു. പക്ഷേ ആ മൗനത്തിലുമവരുടെ മനസുകൾ ഒരായിരം വാക്കുകൾ പരസ്പരം പറഞ്ഞിരുന്നു. അവന്റെ വിരലുകൾ അവളുടെ വിരലുകളിൽ കോർത്തിരുന്നു.

“””നമ്മുക്ക് ജീവിച്ചു തുടങേണ്ടേ ഗൗരി….നമ്മുക്കുമൊന്നു പ്രേണയിക്കണ്ടേ?നഷ്ട്ടമായ നമ്മുടെ പ്രേണകാലം തിരിച്ചെടുക്കേണ്ടേ…?””

കുറെ നിമിഷങ്ങൾക്ക് ശേഷമവനത് ചോദിച്ചതും ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു ഗൗരി.

“”” വേണ്ടേ…? “””

വീണ്ടും അവളുടെ കണ്ണുകളിൽ നോക്കി പ്രേതീക്ഷയോടെ ചോദിച്ചതും എതിർത്തു പറയാനോ, മാറി നിൽക്കാനോ തോന്നിയില്ല അത്രത്തോളമവനെ കൊതിക്കുന്നുണ്ടായിരുന്നു…. അവന്റെ പ്രണയത്തെ സ്വീകരിക്കാൻ മനസ് തുടിക്കുന്നുണ്ടായിരുന്നു…..സമ്മതമായി അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.മുഖമുയർത്തി നോക്കി അവന്റെ നെറ്റിമേൽ ഒന്ന് ചുംബിച്ചു.

“””വേണം…..ആരും അവകാശമായി വരാതെ, ആരും തട്ടിപ്പറിച്ചു കൊണ്ട് പോകാതെ, എനിക്കെന്റെ ദേവേട്ടന്റെ മാത്രം ഗൗരിയാകണം…..”””

അവളെ കൈകളിലേറ്റി അകത്തേക്ക് നടക്കുമ്പോൾ അവന്റെ നെഞ്ചിൽ പറ്റി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ.ഇരുട്ടിനെ മറയാക്കി അവന്റെ പ്രേണയത്തെ ഏറ്റുവാങ്ങുമ്പോൾ അവൻ കെട്ടി കൊടുത്ത ആ വെള്ളി കൊലുസ്സ് കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു…..അവന്റെ പ്രേണയത്തിന്റെ പൂർണ്ണതയിൽ വിയർപ്പിൽ ഒലിച്ചിറങ്ങിയ സിന്ദൂരചുവപ്പിൽ നിർവൃതിയോടെയവൻ ചുംബിക്കുമ്പോഴും അവന്റെ നെഞ്ചിൽ തലചായ്ച്ചവന്റെ കൈക്കുള്ളിൽ കിടക്കുന്നുണ്ടായിരുന്നവന്റെ ഗൗരി….

??????????

കണ്ണുകൾ തുറന്നതും അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുകയായിരുന്നു.കുറെ നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. ആ നെറ്റിയിൽ ഒന്ന് ചുംബിച്ച് എഴുന്നേറ്റു പുറത്തേക്ക് പോയി. അടുക്കളയിൽ ഓരോന്ന് ചെയ്യ്തു കൊണ്ട് നിന്നപ്പോഴാണ് എടുത്തുയർത്തിയത്. അവന്റെ തോളിൽ ശക്തിയിൽ തല്ലിയതും താഴെ വെച്ചു.

“”നിനക്കൊടുക്കത്തെ വെയിറ്റാണല്ലോടി…?””

നടുവിന് കൈവെച്ചു പറഞ്ഞതും കൂർപ്പിച്ചു നോക്കി കൈയ്യിലേക്ക് ചായ ഗ്ലാസ്‌ എടുത്തു കൊടുത്തു.

“”ഗൗരി ഇത്തവണത്തെ ഉത്സവത്തിന്റെ പ്രോഗ്രാമിന് നിന്റെ പേരും കൊടുത്തിട്ടുണ്ട്ട്ടോ..””

തോളിലേക്ക് മുഖം വെച്ചു കൊണ്ട് പറഞ്ഞതും ഞെട്ടി കൊണ്ടവനെ തിരിഞ്ഞു നോക്കി.

“””ഞാനൊന്നും പഠിച്ചിട്ടില്ല..”””

പേടിയോടെ പറഞ്ഞതും അവളുടെ ചുണ്ടിനു കുറുകെ വിരൽ വെച്ചു.

“”നീ ഒന്നും പറയേണ്ട. നിന്റെ ആ ടീച്ചറെ വിളിച്ചിട്ടുണ്ട്. ഇന്നുമുതൽ നിന്റെ ക്ലാസ്സ്‌ തുടങ്ങും. ഒരാഴ്ച സമയമുണ്ട് ഉത്സവത്തിന് അതിനുള്ളിൽ നിനക്ക് പഠിച്ചെടുക്കാൻ പറ്റും….എന്നെ കെട്ടിയതിന്റെ പേരിൽ നിന്റെ ഇഷ്ടത്തെ ഒന്നും വേണ്ടന്നു വെക്കേണ്ട. ഇനി ഒന്നും പറയേണ്ട…””

അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ടവൻ പുറത്തേക്ക് പോയി. അവന്റെ കൈകളിൽ പിടിച്ച് അമ്പലത്തിലേക്ക് പോകുമ്പോഴും പ്രകൃതിക്ക് തന്നെ ഭംഗി കൂടിയ പോലെ തോന്നിയിരുന്നു. വഴിപാട് കഴിപ്പിച്ച് പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങി. ദേവൻ ചെറുതായി കുനിഞ്ഞവൾക്ക് മുന്നിൽ നിന്നതും അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു ഗൗരി. തിരിച്ചവൾക്കും ചന്ദനം തൊട്ടുകൊടുത്തതിന് ശേഷം ചുമന്നു കിടക്കുന്ന സീമന്തരേഖയിൽ ഒന്ന് കൂടിയവൻ ഇലച്ചീന്തിലെ സിന്ദൂരം ചാർത്തിയതും കണ്ണുകളടച്ചവൾ സ്വീകരിച്ചു…

“”വാ കുറച്ച് നേരം നമുക്ക് കുളത്തിനടുത്തിരിക്കാം.. “””

അവളുടെ കൈകൾ പിടിച്ച് കൊണ്ടവൻ നേരെ അവിടേക്കു പോയി. കുറെ നേരം കുളത്തിലേക്ക് നോക്കി ഇരുന്നു രണ്ടു പേരും…വീട്ടിലേക്ക് എത്തിയപ്പോൾ ദേവു വീടിന്റെ മുന്നിൽ ഇരിക്കുന്നത് കണ്ടു.

“” രാവിലത്തന്നെ അമ്പലത്തിൽ പോയോ രണ്ടുപേരും?””

“”ആ പോയി നീ കുറെ നേരം ആയോ വന്നിട്ട്…?””

“”ഏയ്‌ കുറച്ച് നേരമായുള്ളൂ.ടീച്ചർ വരുന്നതിനു മുൻപ് വരേണ്ടേ അത് കൊണ്ട് വേഗം ഇറങ്ങിയതാ…””

കയ്യിലെ കവർ ഗൗരിക്ക് കൊടുത്തു കൊണ്ട് ദേവു പറഞ്ഞു.

“”എന്നാൽ വാ ചായ കുടിക്കാം””

ദേവുവിനെയും കൂട്ടിയവർ അകത്തേക്ക് കയറി. ഭക്ഷണമെല്ലാം കഴിച്ച് കഴിഞ്ഞിരിക്കുമ്പോഴാണ് ഡാൻസ് ടീച്ചർ വന്നത്. ഗൗരി വേഗം വസ്ത്രം മാറാനായി പോയി. മേശമേൽ ഇരിക്കുന്ന ചിലങ്ക എടുത്തു കെട്ടിയവൾ പുറത്തേക്ക് വന്നു.ടീച്ചറിന്റെ അനുഗ്രഹത്തോടെയവൾ നൃത്തം ചെയ്യാനായി തുടങ്ങി. ഗൗരിയുടെ നൃത്തത്തിൽ ലയിച്ചു കൊണ്ട് ദേവനവിടെ ഇരുന്നു. പല തവണ ദൂരെ നിന്നുമായിരുന്നവളുടെ നൃത്തം കണ്ടിരുന്നത്. ഇന്നു നേരിട്ടു കണ്ടിരുന്നു.

“”ഇനി ഞാൻ നാളെ വരാം പാർവതി…. “”

അവരോടു യാത്ര പറഞ്ഞവർ ഇറങ്ങി.

“””പാറുട്ട പൊളിച്ചടുക്കണം…..””

ദേവു അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

“”ഞാൻ ഇറങ്ങാണ്.””

“”എടി ചായ കുടിച്ചു പോവാം “”

“”ഇനിയും വൈകിയാൽ അച്ഛനെന്നെ വീട്ടിൽ നിന്നും പുറത്താക്കും.””

ദേവൻ പറഞ്ഞെങ്കിലുമത് കേൾക്കാതെ ദേവു വേഗം പുറത്തേക്കിറങ്ങി.

“”ആകെ വിയർത്തല്ലോ.ചെന്നു കുളിച്ചിട്ട് വാ.””

അവളുടെ തോളിലേക്ക് തോർത്തെടുത്തു വെച്ചു കൊടുത്ത് ദേവൻ ഗൗരിയെ കുളിക്കാനായി പറഞ്ഞു വിട്ടു. ദേവു കുളിച്ച് വന്നപ്പോഴേക്കും ദേവൻ ചായ എടുത്തു വച്ചിരുന്നു. രണ്ടുപേരും ഒന്നിച്ച് തിണ്ണയിലിരുന്നു കൊണ്ട് ചായ കുടിച്ചു. രാത്രി ആയപ്പോഴേക്കും ഗൗരിയുടെ കാലിനു ചെറുതായി വേദന തോന്നിയിരുന്നു.

“”എന്താ ഗൗരി കാല് വേദനിക്കുന്നുണ്ടോ?””

കട്ടിലിൽ ഇരുന്നു കൊണ്ട് കാൽ ഉഴിയുന്നതു കണ്ട ദേവൻ തിരക്കി.

“”മ്മ് “”

തലയനക്കിയതും ബാം എടുത്തു കൊണ്ട് വന്നവൻ നന്നായി തേച്ചു കൊടുത്തു. അവനോരോന്നു പറഞ്ഞു കൊണ്ടവളുടെ കാലിനു ചൂട് വെച്ചു കൊടുത്തു കൊണ്ടിരുന്നു. എല്ലാം കേട്ട് ഇരുന്ന ഗൗരിക്കൊരു ആശ്വാസം പോലെ തോന്നി. രാവിലെ മുതലുള്ള ക്ഷീണം കാരണം അവളറിയാതെ തന്നെ കണ്ണുകളടഞ്ഞു പോയി. ദേവൻ നോക്കിയപ്പോൾ കട്ടിലിൽ ചാരി ഇരുന്നുറങ്ങുന്ന ഗൗരിയെയാണ് കാണുന്നത്. അവനവളെ കട്ടിലിലേക്കെടുത്തു കിടത്തി നന്നായി പുതപ്പിച്ചു കൊടുത്തു. ലൈറ്റ് ഓഫ്‌ ചെയ്തവളുടെ അപ്പുറത്തായി വന്ന് കിടന്നു. അവളുടെ മുഖത്തേ മറച്ചു കിടക്കുന്ന മുടിയിഴകളെ ഒതുക്കി വെച്ച് കൊണ്ടവൻ അവളുടെ നെറ്റിമേൽ ഉമ്മ വെച്ചവളെ പുണർന്നു കിടന്നു.

???????????

ഇന്നാണ് അമ്പലത്തിൽ ഉത്സവം തുടങ്ങുന്നത്. കുളിച്ച് ഒരു സെറ്റും മുണ്ടും ഉടുത്തു ഒരുങ്ങി ഗൗരി. അവളൊരുങ്ങി കൊണ്ട് നിൽക്കുമ്പോഴാണ് ദേവൻ കുളിച്ച് മാറ്റി വന്നത്.

“””ഗൗരി അച്ഛന്റെ അനുഗ്രഹം വാങ്ങിയല്ലേ നീ എന്നും നൃത്തം ചെയ്യാൻ സ്റ്റേജിൽ കയറാറ്. ഇത്തവണ എന്ത് ചെയ്യും..?””

ഷർട്ടിന്റ ബട്ടൻസ് ഇട്ട് കൊണ്ടായിരുന്നു ദേവനത് ചോദിച്ചത്. ഗൗരി ഒന്നും പറയാതെ നിന്നു. അമ്പലത്തിൽ നിന്നും തൊഴുത്തിറങ്ങിയപ്പോഴേ കണ്ടു എല്ലാരും കാറിൽ വന്നിറങ്ങിയത്. അവരെ കണ്ടപ്പോഴേ അവരുടെ അടുത്തേക്ക് ഓടി.

“””പാറു…എന്റെ കുട്ടിയുടെ നൃത്തം കാണാൻ വന്നതാ..””

സുഭദ്ര കണ്ണ് നിറച്ചു പറഞ്ഞതും അവരെ കെട്ടിപിടിച്ചു കരഞ്ഞു. സീതയും ദുർഗകുട്ടിയും ഓരോന്നു ചോദിക്കുന്നുണ്ട്. പക്ഷേ അമ്മാവനെ കാണാത്തതിന്റെ വിഷമം ഉണ്ടായിരുന്നു മനസ്സിൽ.അത് കൊണ്ട് എന്തൊക്കെയോ ഉത്തരം പറഞ്ഞു.

“”ദേവു എന്ത് അത്യാവശ്യമുണ്ടെങ്കിലും വിളിക്കണേ….”””

ദേവുവിനേയും ശിഖയെയും ഗൗരിയുടെ കാര്യങ്ങൾ ഏൽപ്പിച്ച് ദേവൻ പുറത്തേക്ക് ഇറങ്ങി.

“”നീ എവിടേക്കാ….? ഒരുങ്ങി തുടങേണ്ടേ?””

പുറത്തേക്ക് ഓടുന്ന ഗൗരിയെ കണ്ട് ദേവു ചോദിച്ചു.

“””ഇപ്പോ വരാം “”

കൈകൊണ്ടു കാണിച്ച് ഗൗരി ദേവന്റെ പുറകെ ഓടി.

“”എന്താ ഗൗരി…?”””

ഓടി കിതച്ചു വരുന്ന ഗൗരിയെ കണ്ട് ദേവൻ കാര്യം തിരക്കി

“”ദേ കഴിഞ്ഞ കൊല്ലത്തെ പോലെ തല്ലുണ്ടാക്കിയിട്ടുണ്ടേൽ കാണിച്ച് തരാം ഞാൻ….””

ദേഷ്യത്തോടെയവനെ നോക്കി പറഞ്ഞതും ദേവനൊന്നു ചിരിച്ചു.

“””അതിനാണോ നീ ഓടി കിതച്ചു വന്നത്.ഇക്കൊല്ലം എനിക്കെന്റെ ഗൗരി പെണ്ണിന്റെ നൃത്തം കാണണം.അത് കൊണ്ട് തല്ല് ഉണ്ടാക്കില്ല. നീ ചെല്ല് “””

അവളെ ഉന്തി തള്ളി പറഞ്ഞയച്ചു ദേവൻ. അവനെ സംശയത്തോടെ തിരിഞ്ഞു നോക്കി പോകുന്നുണ്ടായിരുന്നു ഗൗരി.

?????????

“”നീ എവിടെക്കാ ദേവു എന്നെ കൊണ്ട് പോകുന്നത്.”””

ശേഖരനെ പിടിച്ച പിടിയാലേ വലിച്ചുകൊണ്ട് പോകുന്ന ദേവുവിനോട് കാര്യം തിരക്കിയയാൾ…..അവസാനം സ്റ്റേജിന്റെ പുറകിൽ ഒരുങ്ങി നിൽക്കുന്ന ഗൗരിയെ കണ്ടതും അയാളുടെ കണ്ണൊന്നു സന്തോഷം കൊണ്ട് നിറഞ്ഞു. അത് മറച്ചു വെച്ചു കൊണ്ടായാൾ ദേവുവിനെ നോക്കി.

“”എന്തിനാടി നീ എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത്.””

“””അത് പാറു സ്റ്റേജിൽ കയറാൻ പോവാണ്. അച്ഛന്റെ അനുഗ്രഹം വാങ്ങാൻ……”””

ദേവു പറഞ്ഞതും അയാൾ അവളെ കടുപ്പിച്ചു നോക്കി തിരിഞ്ഞു പോകാൻ നിന്നതും ഗൗരി ശേഖരന്റെ കാലിലേക്ക് വീണു. ഒരു നിമിഷം എന്താ സംഭവിച്ചത് എന്നറിയാൻ കഴിയാതെ അയാൾ അങ്ങനെ നിന്നു. കാലിൽ നനവറിഞ്ഞതും അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. കൈകൂപ്പി കരഞ്ഞു കൊണ്ട് ശേഖരനെ കെട്ടിപിടിച്ചു ഗൗരി. അറിയാതെ അയാളുടെ കൈകൾ അവളുടെ തലയിൽ തലോടിയിരുന്നു.

“”നന്നായി വരും… “””

അവളെ അനുഗ്രഹിച്ചു കൊണ്ടയാൾ വേഗമവിടെ നിന്നും പോയി. പോകുന്ന കൂട്ടത്തിൽ ഇറ്റു വീണ കണ്ണുനീർ ആരും കാണാതെ തുടച്ചു ശേഖരൻ…..ഇതെല്ലാം മാറിനിന്നു ദേവൻ കാണുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

സ്റ്റേജിൽ നൃത്തമാടികൊണ്ടിരിക്കുകയാണ് ഗൗരി.അവളുടെ കണ്ണുകൾ ദേവനെ തിരഞ്ഞു കൊണ്ടിരുന്നു. അവസാനം അവനെ കണ്ടതും സന്തോഷത്തോടെ നൃത്തം ചെയ്യ്തു. എല്ലാം കഴിഞ്ഞ് ഡ്രസും മാറ്റി വന്നിട്ടുമവനെയവിടെ ഒന്നും കണ്ടില്ല. ദേവു അവന്റെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. സമയം വൈകും തോറും അവളുടെ ഉള്ളിൽ പേടി തോന്നി തുടങ്ങി.

“””ഈ ദേവേട്ടനെവിടെ പോയി..?””

ദേവു ഓരോന്നു പറഞ്ഞു കൊണ്ട് ദേവനെ വിളിച്ചു കൊണ്ടിരുന്നു.

“””ഞാൻ ശിവേട്ടനെ വിളിച്ചു നോക്കാം “””

ശിഖ പറഞ്ഞു കൊണ്ട് ശിവനെ വിളിച്ചു.

“””ഹലോ ശിവേട്ടാ ദേവേട്ടനെ കണ്ടോ…? കുറെ നേരായി പാറു കാത്ത് നിൽക്കുന്നു. സമയം എത്രായിന്നറിയുമോ രണ്ടിനും. വെള്ളോം അടിച്ചവിടെ കിടക്കാനോ രണ്ടും….?ദേവേട്ടനേം കൊണ്ട് വന്നേ വേഗം “””

അത് പറഞ്ഞു കൊണ്ട് ശിഖ ഫോൺ വെച്ചു. കുറച്ച് നേരത്തിനു ശേഷം ദേവനും ശിവനും അവിടേക്കു വന്നു. ദേവന്റെ നെറ്റിയിൽ ചെറുതായി തൊലി പോയിട്ടുണ്ടായിരുന്നു.അത് കണ്ടതുമവർ കാര്യം തിരക്കി.

“””അത് ചെറുതായി അവിടെ എവിടെയോ തട്ടിയതാ.””

ദേവനത് പറഞ്ഞതും ദേവു അവനെ സംശയത്തോടെ നോക്കി.

“”രണ്ടുപേരും കുടിച്ചിട്ടുണ്ടോ? സ്മെൽ ഉണ്ടല്ലോ?””

ഗൗരി ദേവന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി വേഗം മുന്നിൽ നടന്നു.

“”ഗൗരി…..””

ദേവനവളുടെ പിറകെ പോയി.

“””ദേ ശിവേട്ടാ നിങ്ങൾ ഒറ്റ ഒരുത്തനാ എന്റെ ദേവേട്ടനെ വഴി തെറ്റിക്കുന്നത്.””

“”ദേ പെണ്ണേ നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. നിന്റെ ഏട്ടൻ വഴി തെറ്റുന്നതിനു എന്റെ മെക്കട്ട് കേറിയിട്ടൊരു കാര്യവുമില്ല..പിന്നെ ഇന്ന് ഞങ്ങൾ കുടിച്ചിട്ടേയില്ല…””

ശിവൻ ദേഷ്യത്തിൽ ദേവുവിനോട് പറഞ്ഞതും ദേവു അവനെ നോക്കി കണ്ണുരുട്ടി.

“”ദേ പെണ്ണേന്നെങ്ങാനും വിളിച്ചാലുണ്ടല്ലോ?എനിക്ക് നല്ല അസ്സൽ ഒരു പേരുണ്ട്. “”ദേവിക”” അത് വിളിച്ചാൽ മതി.””

“””ദേ കൈ ചൂണ്ടി സംസാരിച്ചാലുണ്ടല്ലോടി വായിനോക്കി….”””

അവളുടെ വിരലിൽ പിടിച്ച് തിരിച്ചു കൊണ്ട് ശിവൻ പറഞ്ഞു.

“”ആരാടോ വായിനോക്കി?””

“”നീ തന്നെ വഴിയിലൂടെ പോകുന്ന ഒറ്റ ഒരുത്തനേം വെറുതെ വിടില്ലല്ലോ നീ. നാണമുണ്ടോടി. ആ പാവം ദേവന് എങ്ങനെ ഇങ്ങനെ ഒരുത്തിയെ അനുജത്തിയായി കിട്ടി.””

“”അത് തന്നെയാ എനിക്കും സംശയം. നിങ്ങളെ പോലെ ഒരു മുരടനെ എന്റെ പാവം ശിഖക്കെങ്ങനെ കിട്ടി ഏട്ടനായിട്ട്?….””‘

“” മര്യാദ നിന്റെ അടുത്ത് കൂടി പോയിട്ടില്ലല്ലോ. നിനക്ക് വെച്ചിട്ടുണ്ടെടി അഹങ്കാരി.എടാ എന്ന് വിളിച്ച നാക്കു കൊണ്ട് ശിവേട്ടാന്ന് വിളിപ്പിച്ചിരിക്കും നോക്കിക്കോ…. “”

അവളെ ദേഷ്യത്തോടെ നോക്കി ശിവൻ നടന്നു പോയി.ശിഖ കണ്ണും തള്ളി നിൽക്കുന്നുണ്ട്. ദേവു ദേഷ്യത്തോടെ നിലത്തിട്ടു ചവിട്ടി.

?????????

വീട്ടിലെത്തി ദേഷ്യത്തിൽ ബാഗ് എടുത്ത് കട്ടിലിലേക്കിട്ടു ഗൗരി. കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തവൾ കുളിക്കാനായി പോയി. കുറെ സമയത്തിന് ശേഷം തിരിച്ചു വന്നതും ദേവനുണ്ടായിരുന്നു മുറിയിൽ.

“””സത്യായിട്ടും ഞാൻ കുടിച്ചിട്ടില്ല ഗൗരി…. സത്യത്തിലെന്താ സംഭവിച്ചതെന്നു പറയാം.. “””

മുടി തോർത്തി കൊണ്ടിരുന്ന ഗൗരിയുടെ അടുത്ത് പോയി പറഞ്ഞു ദേവൻ. പക്ഷേ ഗൗരി അത് കേൾക്കാൻ കൂട്ടാക്കിയില്ല.

“””ആ രാജേന്ദ്രൻ വെറുതെ പ്രേശ്നമുണ്ടാക്കാൻ വന്നു. ഞാൻ ഒരുപാട് ഒഴിഞ്ഞു മാറിയതാ…..പക്ഷേ എന്നെ വിടാതെ ശല്യം ചെയ്തപ്പോൾ അവനെ തള്ളിയിട്ട് പോയതാ…അവിടെ ഉണ്ടായിരുന്ന മ ദ്യ കുപ്പി കൊണ്ടെന്നെ തല്ലാൻ വന്നു. അപ്പോഴേക്കും ഞാൻ ആ കുപ്പിയിൽ പിടിച്ചു വെച്ചിരുന്നു. പിടിയും വലിയും നടന്നപ്പോൾ ദേഹത്തേക്ക് തെറിച്ചതാ. അതാണ്‌ സ്മെൽ ഞാൻ കുടിച്ചിട്ടില്ല സത്യമാണ്.”””

ഗൗരിയെ പിടിച്ചു വെച്ചവന്റെ തലയിൽ കൈ വെച്ചു പറഞ്ഞതും ഗൗരിയവനെ സൂക്ഷിച്ചു നോക്കി.

“”സത്യായും നീ അല്ലെങ്കിൽ നോക്ക്. “”

അത് പറഞ്ഞു കൊണ്ടവനവളുടെ മുഖത്തേക്ക് ഊതി.

“”ഇല്ലല്ലോ…..”””

അവളെ നോക്കി പ്രതീക്ഷയോടെ പറഞ്ഞതും അവളൊന്നും ചിരിച്ചു.

“””ഹോ സമാധാനായി…ഇപ്പോൾ മനസിലായില്ലേ? ആ കാലൻ കുടുംബം കലക്കിയേനെ…”””

ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ദേവൻ.

“”ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം.അല്ലെങ്കിൽ അതിന്റെ പേരിൽ അടുത്ത അടി തുടങ്ങും നീ.”””

ദേവൻ തിരിഞ്ഞതും ഗൗരി അവന്റെ കയ്യിൽ കയറി പിടിച്ചു.

“””എനിക്ക് പേടിയാണ് ദേവേട്ടാ… മ ദ്യപിക്കുന്നത് കാണുന്നത്.ഓരോ കുടുംബവും തകരുന്നത് ഈ സാധനം കാരണമാണ്. പണ്ട് അമ്മ പറയുന്നത് കേട്ടിട്ടുണ്ട് അച്ഛൻ മരിച്ചത് ക ള്ള് കുടിച്ച് വണ്ടി ഓടിച്ചിട്ടാണെന്ന്.എന്നെ കാണാൻ ഒരുപാട് കൊതിച്ചിരുന്നു അച്ഛൻ പക്ഷേ കഴിഞ്ഞില്ല. എനിക്കും അമ്മയ്ക്കും നഷ്ടമേ ഉണ്ടായിട്ടുള്ളു. അതുകൊണ്ട് പറഞ്ഞതാ. ഇനിയും കുടിക്കല്ലേ എനിക്ക് ദേവേട്ടനെ ഉള്ളു. എന്റമ്മയുടെ വിധി എനിക്കും ഉണ്ടായാൽ താങ്ങാൻ കഴിയില്ല.””

അത് പറഞ്ഞു കൊണ്ടവൾ അവനെ ഇറുകെ പുണർന്നു.

“””ഇല്ല ഗൗരി ഇനി ഞാൻ കുടിക്കില്ല.വാക്ക് “””

അവളുടെ കൈകളിൽ കൈ ചേർത്തു കൊണ്ട് പറഞ്ഞു. കുളിച്ച് വന്ന ദേവനെ പിടിച്ചിരുത്തി ഗൗരി അവന്റെ മുറിവിൽ മരുന്ന് പുരട്ടി. വേദന കൊണ്ടവൻ കണ്ണുകൾ ഇറുകെ മൂടിയിരുന്നു. ഗൗരി മെല്ലെ മുറിവിൽ ഊതി കൊടുത്തു. കണ്ണുകൾ തുറന്ന് ദേവൻ ഗൗരിയെ നോക്കി കൊണ്ടിരുന്നു.

“”എന്താ “”

പുരികം പൊക്കി ഗൗരി കാര്യം തിരക്കിയതും ദേവനവളെ ഇടുപ്പിൽ വലിച്ചവന്റെ അടുത്തേക്ക് ചേർത്തണച്ചു.

“””നൃത്തം സൂപ്പറായിരുന്നുട്ടോ…. അതിനുള്ള സമ്മാനം വേണ്ടേ?””

ചോദിച്ചതും അവൾ ഇടുപ്പിൽ വെച്ചിരിക്കുന്ന അവന്റെ കൈകൾ എടുത്ത് മാറ്റാൻ നോക്കി.

“””ഒരു കുഞ്ഞ് സമ്മാനം….””

അത് പറഞ്ഞു കൊണ്ടവൻ അവളുടെ അധരങ്ങളെ കവർന്നെടുത്തു. അല്പസമയത്തിന് ശേഷമവനെ കട്ടിലിലേക്ക് തള്ളി ഇട്ടു കൊണ്ടവൾ ചിരിച്ചു കൊണ്ട് പുറത്തേക്കോടി..

തുടരും…

©️copyright protected