എന്റെ ദേവേട്ടൻ ~ ഭാഗം 13, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന അമ്മുവിനെ കണ്ടോണ്ടാണ് കുട്ടനും ദേവുവും സുമിത്രയും രാഘവനും പുറത്തേക്കുവരുന്നത്. ദേവു ഓടി വന്നു അമ്മുവിനോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ അമ്മു ഒന്നും മിണ്ടിയില്ല. ഒരുപക്ഷെ എന്തെങ്കിലും മിണ്ടിയിരുനെങ്കിൽ അവൾ കരഞ്ഞു പോകുമായിരുന്നു .

ദേവ വാ അകത്തേക്കു വാ… എന്തുപറ്റി അമ്മുന് കുട്ടൻ ദേവയെ അകത്തേക്കു ക്ഷണിച്ചുകൊണ്ട് ചോദിച്ചു.

അച്ഛനും അമ്മയും കുട്ടനും എല്ലാരും എന്നോട് ക്ഷമിക്കണം അമ്മുവിനെ ഞാൻ ഒരുപാട് ആഗ്രഹിച്ചു നേടിയെടുത്തതാണ്. എന്നാൽ അവൾക്കെന്നെ ഇതുവരെ ഒരു ഭർത്താവായിട് വേണ്ട ഒരു മനുഷ്യൻ ആയി അംഗീകരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ അമ്മുവിനോട് ഒരുപാട് തെറ്റുകൾ ചെയ്തട്ടുണ്ട്. അത് എന്തിനു വേണ്ടി ആണെന്നോ എങ്ങനെയാണെന്നോ കേൾക്കാൻ ഇതുവരെ അവൾക് കഴിഞ്ഞട്ടില്ല. ഞങ്ങൾ രണ്ടുപേർക്കും ഇപ്പോൾ പരസ്പരം സ്നേഹികാനോ ഒരുമിച്ച് ജീവിക്കാനോ സാധിക്കില്ല. കുട്ടാ… ഇനിയും എനിക്ക് വയ്യടാ… സ്നേഹം ഒരിക്കലും ചതിച്ചോ പിടിച്ചോ വാങ്ങാൻ കഴിയില്ല. എല്ലാരും എന്നോട് ക്ഷെമിക്കണം. ദേവ എല്ലാരോടും ആയി പറഞ്ഞു.

ദേവാ… നീ എന്തൊക്കെയാ ഈ പറയുന്നേ ചെറിയൊരു വഴക്കിനു ഒരുമിച്ച് ജീവിക്കാൻ പറ്റില്ലന്നോ. നീ എന്താ പറയുന്നേ എന്നുള്ള ബോധം ഉണ്ടോ നിനക്ക്. കുട്ടൻ സൗമ്യമായി ചോദിച്ചു…

വേണ്ട കുട്ടേട്ടാ… ഇതൊരു ചെറിയ വഴക്കോ പിണക്കമോ അല്ല. എന്റെ ജീവിതം നശിപ്പിച്ച ഇയാളെ അംഗീകരിക്കാനോ സ്നേഹിക്കണോ കഴിയില്ല. എനിക്ക് ഇനി ഇയാളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ല. ഇതുവരെ എല്ലാരുടെയും സന്തോഷത്തിനായിട്ടാണ് ഞാൻ ഈ ഭാര്യ പദവി സ്വീകരിച്ചത്…അമ്മുവിന്റെ വാക്കുകൾ കേട്ടുനിന്ന രാഘവന് മാത്രം അമ്മുവിന്റെ വാക്കുകളെ മനസിലാക്കാൻ കഴിഞ്ഞില്ല… സുമിത്ര മൗനം പാലിച്ചു.

മോളെ അമ്മു നിന്റെ സമ്മതത്തോടെ അല്ലേ ഈ വിവാഹം നടന്നത്… പിന്നെ എന്താ എന്റെ മോൾക് പറ്റിയത്.എന്താ നിനക്ക് അവനെ അംഗീകരിക്കാൻ കഴിയാത്തത്. എന്താ അവൻ ചെയ്തത്….പറ അമ്മു…. രാഘവൻ വിഷമത്തോടെയാണ് അമ്മുവിനോട് ചോദിച്ചത്.

അച്ഛാ അമ്മു ഇവിടെ കൊറച്ചു ദിവസം നിൽക്കട്ടെ രണ്ടാളുടെയും പിണക്കം തീരുമ്പോ അമ്മു അങ്ങോട്ട് പൊക്കോളും ദേവു രാഘവനോടായി പറഞ്ഞു.

അമ്മു മൗനത്തോടെ തന്നെ നിന്നു. ദേവു അവളെ അകത്തേക്കു കൊണ്ടുപോയി.

തന്റെ മുറിയിൽ കയറി വാതിലടച്ചതും അമ്മുവിന്റെ മനസ്സിൽ ഒരു കടൽ ആർത്തിരമ്പുന്നുണ്ടായിരുന്നു. തന്റെ തീരുമാനത്തിൽ ഉറച്ചു നില്കുമ്പോളും അവളുടെ മനസ്സിൽ താൻ ചെയ്യുന്നതും പറയുന്നതും ശെരിയാണോ എന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു. അവളുടെ മനസ്സിനെ തളച്ചിടാൻ അവൾക് സാധിക്കുന്നുണ്ടായിരുന്നില്ല. അത് മംഗലശ്ശേരിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

ദേവു തിരിച്ചു വന്നു നോക്കുമ്പോൾ ദേവയും കുട്ടനും കൂടി പുറത്തേക് പോയിരുന്നു.

ദേവാ നിനക്ക് പറഞ്ഞൂടായിരുന്നോ? കുട്ടൻ ആടിയുലയുന്ന വയലിലേക് നോക്കി ദേവയോടു ചോദിച്ചു.

എന്തിനാടാ … പലപ്പോഴും പറയാൻ ഒരുങ്ങിയതാണ് എന്തൊക്കെയോ എന്നെ അത് പറയാൻ അനുവദിക്കുന്നില്ല.ഇപ്പോൾ അവൾക് എന്നെ വെറുപ്പാ നമ്മൾ സത്യം തുറന്നു പറഞ്ഞാൽ അവൾ നിന്നെയും ചിലപ്പോ വെറുത്തേക്കാം… അവൾക്കെന്നെ അംഗീകരിക്കാൻ സാധിക്കില്ല എന്നു ഒരു നൂറു പ്രാവശ്യം അവൾ പറഞ്ഞു കഴിഞ്ഞു. അവളുടെ കഴുത്തിൽ ആ താലിയിലായിരുന്നെങ്കിൽ അവൾ മരികുമായിരുന്നു എന്നും അവൾ പറഞ്ഞു. ഞാൻ അത് പറഞ്ഞാൽ ചിലപ്പോ… അവൾ അറിയണ്ട…ഞാൻ തെമ്മാടി അല്ലേ അത് അങ്ങനെ ഇരുന്നോട്ടെ….അത് പറയുമ്പോളും അവന്റെ മുഖത്തു ഒരു പുഞ്ചിരിയുണ്ടായിരുന്നു.

ദേവാ നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് അമ്മുവിനെ എത്രമാത്രം ഇഷ്ട്ടമാണ് എന്നു എനിക്ക് അറിയാം ഒരുപക്ഷെ നീ അത് എന്നോടൊരിക്കലും പറഞ്ഞിട്ടില്ല. അമ്മുവിനെ രക്ഷിക്കാൻ മാത്രമല്ല നീ അവളെ സ്വന്തമാക്കിയത് എന്നു എനിക്കറിയാം. നിന്റെ അബോധമനസ്സിലും അവൾ ഉണ്ടായിരുന്നു ….

കുട്ടൻ പറയുന്നതെല്ലാം ദേവ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു. കുട്ടൻ തുടർന്നു..

ദേവാ നീ അന്ന് ആശുപത്രിയിൽ കിടന്നതോർക്കുന്നില്ലേ അന്ന് രാത്രി സ്വബോധമില്ലാതെ നീ വിളിച്ചുകൊണ്ടിരുന്നത് അമ്മു… അമ്മു… എന്നാണ്… അന്നാണ് ഞാൻ നിനക്ക് അമ്മുവിനോടുള്ള ഇഷ്ട്ടം ഞാൻ അറിയുന്നത്. ദേവു ഒരു പെണ്ണായിട്ടും കൂടി അവൾ എന്നോടുള്ള ഇഷ്ട്ടം മറച്ചുവെച്ചില്ല. നീ എന്തുകൊണ്ടാണ് അമ്മുവിനോട് ഇത് തുറന്നു പറയാതിരുന്നത്. ഒരുപക്ഷെ നീ അത് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.

ദേവു നിന്റെ ആകുമ്പോൾ അമ്മു എന്റെ അല്ലേ… പ്രണയം എന്താ എന്നറിയാത്ത പ്രായത്തിൽ എന്റെ വിരലിൽ പിടിച്ചു തൂങ്ങി നടന്നവൾ … ചെറുപ്പത്തിൽ പോലും എന്റെ കൂടെ ചേരാൻ കൊതിച്ചവൾ… ദേവേട്ടൻ അമ്മുവിന്റെയാ എന്നു പറഞ്ഞു വഴക്കുണ്ടാകുമായിരുന്നു അവൾ കൂടെ കളിക്കുന്ന മറ്റു കുട്ടികളോട്. ദേവൂനെക്കാൾ പ്രിയം അവളോടായിരുന്നു എനിക്ക് അത് പറഞ്ഞു ദേവു എപ്പോളും പിണങ്ങുമായിരുന്നു. പറഞ്ഞില്ലെങ്കിലും എവിടെയും പോകില്ലെന്ന് കരുതി…എനിക്ക് ഉള്ള പോലെ ഒരിഷ്ടം അവൾക്കും ഉണ്ടാകുമെന്നു കരുതി. എന്നാൽ എനിക്ക് തെറ്റുപറ്റി… !! എപ്പോൾ ആണ് അവൾ എന്നിൽ നിന്നും അകന്നത് എന്നറിയില്ല. ഞാൻ ആഗ്രഹിച്ച പ്രണയം അവൾക് മറ്റൊരുത്തനോടാണ് എന്നറിഞ്ഞപ്പോൾ എന്റെ സമനില തന്നെ തെറ്റി. കള്ളും പുകയും ഒരു ആശ്വാസത്തിനെന്നോണം കൂടെ കൂട്ടി… എന്നിട്ടും അവളുടെ ഇഷ്ട്ടം നടക്കട്ടെ എന്നുകരുതിയതാ ഞാൻ… അപ്പോൾ ആണ് അവനെ കുറിച്ച് ഞാൻ അറിയുന്നത് മനഃപൂർവം അവളെ ആ ചതിയിലേക് വിടാൻ തോന്നിയില്ല. അതാ ചതിയിലൂടെ ആണെങ്കിലും എന്റെ കൂടെ എന്നും ഉണ്ടാകുമല്ലോ എന്നു വിചാരിച്ചതാ… പക്ഷെ ഇപ്പോൾ….പറഞ്ഞു തീരുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു നീർത്തിളക്കം ഉണ്ടായിരുന്നു.

വയലിൽ ഇണയായി പറക്കുന്ന പക്ഷികളെ നോക്കി അവൻ അവിടെ നിന്നു. തോളിൽ ഒരു കരസ്പർശം ഏറ്റപ്പോൾ ആണ് അവൻ കുട്ടനെ നോക്കിയത്

ദേവ അമ്മു പാവമാണ്. അവൾക് നിന്നെ മാമാസിലാകാൻ സാധിക്കും. നമ്മൾ ചെയ്ത തെറ്റും അവൾ മനസ്സിലാകും. നിന്റെ അമ്മുവായി മംഗലശ്ശേരിയുടെ മകൾ ആയി അവൾ വരും. ഇപ്പോൾ നമുക്ക് വീട്ടിലേക് പോകാം…. കുട്ടൻ ദേവയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. കുട്ടന്റെ വാക്കുകൾ ദേവകും ഒരാശ്വാസമായി തോന്നി.

മുറ്റത്ത് ദേവയുടെ വണ്ടി വന്നു നിൽക്കുന്നതും കുട്ടനെ ഇറക്കി ഞൊടിയിടയിൽ തിരിച്ചു പോകുന്ന ദേവയെ അമ്മു കാണുന്നുണ്ടായിരുന്നു. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.

ഓരോദിവസവും അവൾക് ആ വീട്ടിൽ ഓരോ യുഗമായി തോന്നാൻ തുടങ്ങി. എന്തോ അവളുടെ മനസ്സ് മംഗലശ്ശേരിയിലേക് സഞ്ചരിച്ചുകൊണ്ടിരുന്നു. കൊറച്ചു ദിവസം കഴിഞ്ഞപ്പോൾ മാധവവർമ്മയും ശാരദാമ്മയും അവളെ വന്നു മംഗലശ്ശേരിയിലേക് തിരിച്ചു വിളിച്ചെങ്കിലും അവളുടെ മനസ്സ് പോകാൻ അനുവദിച്ചില്ല. ഞാൻ വരും… ഇപ്പോൾ അല്ല എന്നു പറഞ്ഞു ഒഴുഞ്ഞുമാറി .

ആ ദിവസത്തിന് ശേഷം ദേവ മംഗലശ്ശേരിയിൽ ചെന്നില്ല എന്ന ശാരദാമ്മയുടെ വിഷമത്തോടുള്ള സംസാരത്തിൽ ഒരു ആശങ്ക തോന്നിയെങ്കിലും അത് മനഃപൂർവം ഒളിപ്പിച്ചു. ആ അമ്മയുടെ സംസാരത്തിൽ പുത്രസ്നേഹം മിന്നിമറയുന്നുണ്ടായിരുന്നു. മകനെ കാണാത്തതിൽ ഉള്ള ആശങ്കയും… ഒറ്റക്കായി പോയല്ലോ എന്ന തോന്നലും അമ്മയുടെ വാക്കുകളിൽ നിഴലടിച്ചു ആഘോഷത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്ന രണ്ടു വീടുകളിൽ ഇന്നു സന്തോഷത്തിന്റെ അവസാനത്തിരിയും അണയുന്നത് അവൾ നോക്കിക്കണ്ട.

ഏഴാം ദിവസവും ദേവുവും ദേവയെ കുറിച്ചൊന്നും അറിയില്ല…ദേവയുടെ വിവരമൊന്നും കിട്ടിയില്ല എന്ന വാക്കുകൾ അമ്മുവിന്റെ മനസ്സിൽ പിന്നെയും കനൽ കോരിയിട്ടുകൊണ്ടിരുന്നു.

അവളുടെ മനസ്സിൽ അവൾ എപ്പോളോ ദേവയോടു പറഞ്ഞ വാക്കുകൾ ഓടി വന്നു. “നശിപ്പിക്കും ഞാൻ നിങ്ങളെ ” അന്ന് ആ വാശിയുടെ പുറത്തു പറഞ്ഞുപോയതാണെങ്കിലും തന്റെ വാക്ക് അറംപറ്റിയല്ലോ എന്നോർത്ത് അവളുടെ ഉള്ള് ആദ്യമായി അവനെ ഓർത്തു പിടയുന്നുണ്ടായിരുന്നു. ഒരു ആശ്രയത്തിനായി അവൾ ആ താലി മുറുകെ പിടിച്ചിരുന്നു

അടുത്ത പ്രഭാതം അവളെ കാത്തിരുന്നത് ഒരു അപകട വാർത്തയായിരുന്നു…

തുടരും…

❤️❤️❤️❤️❤️❤️❤️❤️