Story written by Saji Thaiparambu
അന്നുo നാല് മണിയായപ്പോൾ ടൗണിലെ ബസ് സ്റ്റോപ്പിൽ അയാളെത്തി.
ദൂരെ നിന്നും പുല്ലൂരാംപാറ എന്ന ബോർഡ് വച്ച ബസ്സ് വരുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വികസിച്ചു.
ബസ്സിലധികവും, സ്ത്രീകളും , സ്കൂൾ കുട്ടികളുമായിരുന്നു. അയാൾ വേഗം പിൻവാതിലിലൂടെ കയറി മുന്നിലേക്ക് തിക്കിതിരക്കി പോവാനുള്ള ശ്രമം തുടങ്ങി .
ഡബിൾ ബല്ല് കേട്ട ഡ്രൈവർ ബസ്സ് മുന്നോട്ടെടുത്തു.
രാജപാതയിൽ കൂടി ഓടിക്കൊണ്ടിരുന്ന വണ്ടി അടുത്ത ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മലമ്പാതയിലൂടെ യാത്ര തുടർന്നു.
ഹെയർ പിൻ വളവുകളിലും കയറ്റങ്ങളിലും ഇറക്കങ്ങളിലും ബസ്സ് ആടി ഉലയുമ്പോൾ, യൂണിഫോമിട്ട പെൺകുട്ടികളുടെ ഇടയിൽ കയറി കൂടിയ അയാൾ, ആ സന്ദർഭം ശരിക്കും വിനിയോഗിക്കുകയായിരുന്നു .
കുറച്ച് നേരത്തെ ശ്രമത്തിനൊടുവിൽ ആ-കാരവടിവുള്ള ഒരു പെൺകുട്ടിയുടെ പിന്നിൽ അയാൾ നിലയുറപ്പിച്ചു.അവളിലേക്ക് പടർന്ന് കയറാനുള്ള വ്യഗ്രതയിലായിരുന്നു അയാൾ
തൊട്ട് പുറകിലിരുന്ന സീറ്റിലെ മറ്റൊരു യുവതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു .
അയാളുടെ പെരുമാറ്റത്തിൽ ,ആ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഒഴിഞ്ഞ് മാറാൻ പറ്റാത്ത രീതിയിലുള്ള തിരക്കായിരുന്നു ബസ്സിനുള്ളിൽ.
പിൻസീറ്റിലിരുന്ന യുവതിയുടെ രക്തം തിളച്ചു.
അവർ തന്റെ അടുത്തിരുന്ന പെൺകുട്ടിയെ സീറ്റിൽ നിന്നെഴുന്നേല്പിച്ചിട്ട് അയാളെ തട്ടിവിളിച്ചു.
തിരിഞ്ഞ് നോക്കിയ അയാളെ നോക്കി യുവതി വശ്യമായി ഒന്ന് പുഞ്ചിരിച്ചിട്ട് ,തന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു.
കൊഴുത്തുരുണ്ട ആ യുവതിയെ കണ്ടപ്പോൾ ഊറിയ ചിരിയോടെ അയാൾ അവരുടെ അടുത്ത് വന്നിരുന്നു.
“എവിടേക്കാ പോകുന്നത്”
യുവതി കുശലം ചോദിച്ചു.
“പുല്ലൂരാംപാറയ്ക്ക്”
അയാൾ മറുപടി പറഞ്ഞു.
“അവിടെയാണോ വീട്?
“അല്ല ഞാൻ വെറുതെ നേരം പോക്കിന് വേണ്ടി പോകുന്നതാ, അടുത്ത ബസ്സിന് തിരിച്ച് വരും”
“ഓഹ് അത് ശരി ,അപ്പോൾ എല്ലാ ദിവസവുമുണ്ടോ ഈ യാത്ര”
“അങ്ങനെയൊന്നുമില്ല , വെറുതെയിരുന്നു ബോറടിക്കുമ്പോൾ മാത്രം”
അതും പറഞ്ഞയാൾ ഒരു വഷളൻ ചിരി ചിരിച്ചു.
ആ ചിരിക്കിടയിൽ അയാളുടെ ഇടത് കൈമുട്ട്, തന്റെ മാ റിടത്തിൽ അമരുന്നത് അവളറിഞ്ഞു.
പക്ഷേ ,അവളെതിർക്കാൻ പോയില്ല, അസഹനീയതയോടെ കടിച്ച് പിടിച്ചിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ അയാളെ ഞെട്ടിച്ച് കൊണ്ട് അവളുടെ കൈത്തലം തന്റെ വയറിലൂടെ ഇ-ഴയുന്നത് അയാളറിഞ്ഞു.
അയാൾ ,ബെൽറ്റ് ലുസാക്കിയിട്ട് വയർ ചൊട്ടിച്ച് പിടിച്ച് അവൾക്ക് സൗകര്യപ്രദമായി ഇരുന്ന് കൊടുത്തു.
തന്റെ അടിവയറ്റിലേക്ക് തണുത്തതെന്തൊ ഇഴയുന്നതായി അനുഭവപ്പെട്ട അയാളുടെ കണ്ണുകൾ മെല്ലെയടഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ തന്റെ ഗു ഹ്യഭാഗത്ത് എന്തോ ഒന്ന് സ്പ്രേ ചെയ്തത് പോലെ അയാൾക്ക് തോന്നി .
യുവതി കൈ മെല്ലെ പിൻവലിച്ചിട്ട് തന്റെ കൈയ്യിലുണ്ടായിരുന്ന കുപ്പി ബാഗിൽ ഭദ്രമായി വച്ചു.
അ-ടിവയറിന് താഴെ പുകച്ചിലനു ഭവപ്പെട്ട അയാൾ അവളെ അമ്പരപ്പോടെ നോക്കി.
“എന്ത് പറ്റി, എന്താ ഇങ്ങനെ നോക്കുന്നത് ,നല്ല രസമുണ്ടായിരുന്നല്ലേ?
അവൾ ചിരിയോടെ അയാളോട് ചോദിച്ചു.
“നീയെന്താ എന്നെ ചെയ്തെ?
“ഒഹ് അതോ ?ഒന്നുമില്ല, ഞങ്ങൾ പെണ്ണുങ്ങൾ സ്വയരക്ഷയ്ക്കായി ഇപ്പോൾ പെപ്പർ സ്പ്രേ ബാഗിൽ കൊണ്ട് നടക്കാറുണ്ട് ,അതൊന്ന് പരീക്ഷിച്ച് നോക്കിയതാ ,സാധാരണ കണ്ണിലേക്കാണ് അടിക്കുന്നത്, പക്ഷേ നിന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെ ചെയ്താലെ പ്രയോജനമുള്ളു, ഇപ്പോൾ പുകച്ചില് തുടങ്ങിയിട്ടല്ലേയുള്ളു ഇനി അത് കൂടിക്കൂടി വരും ,എന്ന് വച്ച് ഇവിടുന്നിപ്പോൾ ഇറങ്ങിപ്പോകാൻ ശ്രമിക്കണ്ട കെട്ടോ ,കാരണം ഇനി അഞ്ചാറ് കിലോമീറ്റർ ദൂരം ഇരുവശവും അഗാധ കിടങ്ങുകളാ ,ഒന്ന് കഴുകാൻ വെള്ളം കിട്ടണമെങ്കിൽ പുല്ലൂരാംപാറ വരെ പോകണം, അത് വരെ നീ ഇതിനകത്തിരുന്ന് പുകഞ്ഞ് നീറണം, നീ നൈ മിഷിക സുഖത്തിനായി മറ്റ് സ്ത്രീകളുടെ ശരീരത്ത്മൂട്ടിയുരുമ്മുമ്പോൾ അവർക്കൻഭവപ്പെടുന്ന അസഹനീയത എന്താണെന്ന് നീയുമറിയണം, ഇനിയൊരിക്കലും നീ നേരമ്പോക്കിനായി സ്ത്രീകൾ കൂടുതലുള്ള ബസ്സിൽ കയറരുത്”
അവൾ പറയുന്നത് കേട്ട് ഒരക്ഷരം മറുപടി പറയാനാവാതെ തന്റെ അടിവയറിന് താഴെ ഒരു നെരിപ്പോടെരിയുന്നതറിഞ്ഞ്, നിസ്സഹായനായി അയാൾ കുനിഞ്ഞിരുന്ന് കണ്ണീർ വാർത്തു.