നിനക്കായ് മാത്രം ~ ഭാഗം 17, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇരയെ മുന്നിൽ കണ്ട വേട്ടക്കാരനെ പോലെ അയാൾ അവളുടെ അടുത്തേക്കടുത്തു. ഗൗരിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് സാരി തലപ്പ് വലിച്ചതും പിൻ പൊട്ടി സാരി തലപ്പ് കയ്യിലേക്ക് വന്നു. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അയാളുടെ വയറിനു ചവിട്ടി ഗൗരി അയാളെ തള്ളിയിട്ടെഴുന്നേറ്റോടി. ഭയം കാരണം കാലുകൾക്ക് ബലം നഷ്ട്ടപെടുന്നുണ്ടായിരുന്നു.ശരീരം വിയർപ്പിനാൽ നനഞ്ഞിട്ടുണ്ട്. വാതിലിനടുത്തേക്ക് എത്തുന്നതിനു മുന്നേ തലയിൽ ശക്തിയായി അടി കിട്ടിരുന്നു.പെട്ടെന്ന് കാലുകൾ നിച്ഛലമായി.രക്തത്തിനാൽ ശരീരം നനഞ്ഞു. തലയ്ക്കു നല്ല വേദന തോന്നി. വേദന കാരണം മുറിവിൽ മുറുകെ പിടിച്ചു.തന്റെ ജീവനും, മാനവും ഈ നിമിഷം നഷ്ട്ടമാകുമെന്ന് കണ്ടതും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി. മനസ്സിൽ ഓരോ മുഖവും മാറി മാറി വന്നു. മനസ് ആയിരം തവണ ദേവന്റെ പേര് വിളിക്കുന്നുണ്ട്.നിലത്തേക്ക് തള്ളിയിട്ട അവളിലേക്ക് അമരാൻ തുടങ്ങവേ വാതിലിൽ ശക്തിയായി കൊട്ട് കേട്ടു.

“”””ഗൗരി……….””””

ദേവന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിനൊരു ധൈര്യം തോന്നി. ആ നിമിഷം എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു വന്നു.

“”ഗൗരി…… വാതിൽ തുറക്ക് പെണ്ണേ. എന്റെ ഫോൺ എടുക്കാൻ മറന്നു. അതെടുത്തു താ…..ഞാൻ തിരിച്ചു പോയിക്കോളാം.”””

പുറത്ത്‌ നിന്നും വിളിച്ചു പറഞ്ഞതും കരഞ്ഞു പോയിയിരുന്നു. ശബ്ദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. രാജേന്ദ്രൻ എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി. ദേവനെങ്ങാനും കണ്ടാൽ തന്റെ അന്ത്യമായിരിക്കും. ദേവൻ ഗൗരിയെ വിളിച്ചു കൊണ്ടിരുന്ന സമയത്ത് വേഗം അടുക്കള വാതിലിനടുത്തേക്ക് നടന്നു . വാതിൽ തുറന്ന് പുറത്തേക്കോടിയിറങ്ങി വീടിനു പുറകിലൊളിച്ചു. ഈ സമയം അടുക്കള വാതിൽ തുറക്കുന്നതിന്റെ ശബ്ദം കേട്ടതും ദേവൻ അവിടേക്കു വന്നു. അടുക്കളയിൽ എത്തിയതേ അലങ്കോലപെട്ടു കിടക്കുന്ന അടുക്കള കണ്ടതും ഒന്ന് സംശയിച്ചു.

“”””ഗൗരി………””””

വീണ്ടും വിളിച്ചു കൊണ്ട് ഹാളിൽ എത്തിയതും രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗൗരിയെ കണ്ട് ഒരുനിമിഷം ശ്വാസം വിലങ്ങി പോയിരുന്നു. തറഞ്ഞു നിന്നു പോയി. അവശതയിലും കൈകൾ അവന് നേരെ നീട്ടി പിടിച്ചു ഗൗരി. ഒരു കുഞ്ഞ് ചിരിയോടെ അവനെ നോക്കി….

“”ഗൗരി…….മോളെ എന്താ പറ്റിയെ?”””

ചോദിക്കുമ്പോൾ വാക്കുകൾ പുറത്തേക്ക് വരാത്തവിധം നെഞ്ചിലൊരു വേദന തോന്നി…..പേടി തോന്നി…..പ്രാണാൻ നഷ്ട്ടപെട്ടു പോകുമെന്ന ഭയം കാരണം അവളെ അടക്കി പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു….അവനെ സമാധാനിപ്പിക്കാൻ എന്ന പോലെ ചോരയായ കൈ കൊണ്ടവന്റെ കവിളിൽ സമാധാനിപ്പിക്കാൻ എന്ന വണ്ണം പിടിച്ചു.അവൾ ശ്വാസമെടുക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടതും പേടിയോടെ ഫോൺ എടുക്കാൻ മുറിയിലേക്ക് ഓടിയിരുന്നു. കൈ വിറക്കുന്നത് കാരണം ഫോൺ ചെയ്യാൻ കൂടി കഴിയാതെ ആയി…സംയമനം പാലിച്ച് ശിവന്റെ നമ്പറിലേക്ക് വിളിച്ചു..രണ്ട് മൂന്ന് റിങ് കഴിഞ്ഞതും ശിവൻ ഫോൺ എടുത്തിരുന്നു.

“””ഹലോ രുദ്രാ……..””

ശിവന്റെ വിളിയൊന്നും കേൾക്കാനുള്ള സമയമില്ലായിരുന്നു.

“””ശിവാ എന്റെ ഗൗരി…….വേഗം ഒരു വണ്ടിയും കൊണ്ട് വാടാ.എനിക്ക് പേടിയാവുന്നു. എന്റെ ഗൗരി……”””

കരഞ്ഞു കൊണ്ട് ഫോൺ വെച്ച് കയ്യിൽ കിട്ടിയ തുണിയും എടുത്തു പുറത്തേക്കോടി. അവളപ്പോഴേക്കും മയക്കത്തിലേക്കു പോകുകയായിരുന്നു.

“””””ഒന്നുല്ലട്ടോ…..പേടിക്കേണ്ട…..ദേവേട്ടനുണ്ട് കൂടെ…..മോൾക്കൊന്നൂല്ല….”””

പറയുന്നതിനോടൊപ്പം തുണി മുറിവിൽ ചുറ്റി കെട്ടിയിരുന്നു. കൈകളിൽ വാരി എടുത്തു പുറത്തേക്കോടിയവൻ….കാലുകൾ തളരുന്നുണ്ടായിരുന്നു. തലയ്ക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഹൃദയം നിലക്കുന്നതായി തോന്നി. തളർന്നു കിടക്കുന്നവളെയും കൊണ്ട് റോഡിലൂടെ ഓടി.

“”””ഗൗരി……കണ്ണ് തുറക്ക് “”””

കരഞ്ഞു കൊണ്ട് വിളിച്ചു കൊണ്ടിരുന്നു.കുറച്ചെത്തിയതേ മുന്നിലൊരു കാർ വന്നു നിന്നു.

“””രുദ്ര….. പാറുനെന്താടാ പറ്റിയെ? “””

ചോരയിൽ കുളിച്ച് കിടക്കുന്നവളെ കണ്ടു ശിവൻ പേടിയോടെ ചോദിച്ചു.

“””എനിക്കൊന്നുമറിയില്ല…..”””

പറയുന്നതിനോടൊപ്പം കാറിലവളെ കിടത്തി.അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. ചീറി പാഞ്ഞു പോകുന്ന കാറിനുള്ളിൽ അവളെ നെഞ്ചോടടക്കി കരഞ്ഞു കൊണ്ടിരുന്നു.

??????????

“””ശങ്കരാ………”””

വീട്ടിലേക്ക് പാഞ്ഞു കയറി ശേഖരൻ. ഹാളിൽ ഇരുന്നിരുന്ന എല്ലാവരും അയാളുടെ ഭാവം കണ്ട് ഞെട്ടിയിരുന്നു.

“””എന്താ ഏട്ടാ “””

വായിച്ചു കൊണ്ടിരുന്ന പത്രം താഴെ വെച്ച് എഴുന്നേറ്റു. ശേഖരനയാളെ മാറ്റി നിർത്തി കാര്യം പറഞ്ഞതും അയാൾ പേടിയോടെ മുഖത്തേക്ക് നോക്കി.

“”എന്താ ഏട്ടാ ഈ പറയണേ. നമ്മടെ പാറുന് എന്താ പറ്റിയെ “””

“”എനിക്കറിയില്ല ശങ്കരാ. അവനെന്റെ കുട്ടിയെ കൊന്നോ എന്തോ?””

നിറഞ്ഞ കണ്ണുകൾ തുടച്ചയാൾ. മുഖം തിരിച്ചപ്പോൾ കണ്ടു അപ്പുറത്തായി അവരെ തന്നെ കാര്യമറിയാതെ പേടിയോടെ നോക്കി നിൽക്കുന്നുണ്ട് എല്ലാവരും..

ശേഖരന്റെ കണ്ണുകൾ സുഭദ്രയിലെത്തി. കയ്യിൽ ചെറുതായി കെട്ടി വെച്ചിട്ടുണ്ട്.

“”എന്താ സുഭദ്രേ നിന്റെ കയ്യിലൊരു കെട്ട്?”””

“”അതേട്ടാ കൈ ചെറുതായി പൊള്ളി.വേറെന്തോ ചിന്തയിലായിരുന്നു. ശ്രെദ്ധിച്ചില്ല. മനസിൽ വല്ലാതെ ഭയം തോന്നുന്നുണ്ട്. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ….””

സുഭദ്രയുടെ വാക്കുകൾ അയാളുടെ മനസ്സിൽ ഒരു വലിയ വേദന സൃഷ്ടിച്ചു.

“”സുഭദ്രേ നീ വാ നമുക്ക് ഒരിടം വരെ പോകാം സീതയും വന്നോളൂ. ഞാനൊന്നു കുളിക്കട്ടെ മേലൊക്കെ അഴുക്കാ….പാടത്തു നിന്നു വന്നപ്പോൾ ചെറുതായി കാലു വഴുതി വീണു.”””

ആരും അറിയാതെ കണ്ണുകൾ തുടച്ചു മുറിയിലേക്ക് പോയി.

?????????

എല്ലാം തകർന്നവനെ പോലെ ഇരിക്കുകയായിരുന്നു ദേവൻ. ഇപ്പോളും അവളുടെ ഗന്ധം അവനിൽ തങ്ങി നിൽക്കുന്നുണ്ട്. കവിളിലും, വസ്ത്രത്തിലും അവളുടെ ചോരപ്പാടുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ഡോക്ടർ പുറത്തേക്ക് വന്നതും ദേവൻ ചാടി എഴുന്നേറ്റു.

“””ഡോക്ടർ എന്റെ ഗൗരി..?”‘

“””തലയ്ക്കു പുറകിൽ ശക്തമായി അടി കിട്ടിയിട്ടുണ്ട്.ആ കുട്ടി കണ്ണ് തുറന്നാലേ എന്തെങ്കിലും പറയാൻ പറ്റു. പ്രാർത്ഥിക്കൂ…. “””

ദേവന്റെ തോളിൽ തട്ടി കൊണ്ടായാൾ പോയതുമവൻ നിലത്തേക്കിരുന്നു പോയിരുന്നു.

“””സർ ഇത് ഗൗരി പാർവതിയുടെ ഓർണമെൻറ്സ് ആണ്.”””

നേഴ്സ് വന്ന് കൊടുത്തതും ശിവൻ അത് വാങ്ങി.

“”എഴുന്നേൽക്ക് രുദ്ര…. നീ ഇങ്ങനെ തളരല്ലേ “””

ശിവൻ സമാധാനിപ്പിച്ചെങ്കിലും ദേവനതൊന്നും കേട്ടില്ല.

“””എടാ എനിക്കവളെല്ലേടാ ഉള്ളു. ഇതിനാണോ ഞാൻ അവളെ സ്വന്തമാക്കിയത്.ഈ കിടത്തം കാണാനാണോ?എന്റെ ഗൗരി എത്ര വേദനിച്ചിട്ടുണ്ടാകും,എത്ര പേടിച്ചിട്ടുണ്ടാകും….അമ്മയേ നഷ്ട്ടപെട്ട പോലെ അവളെ കൂടി നഷ്ട്ടമായാൽ പിന്നെ ഈ രുദ്രദേവൻ ഉണ്ടാകില്ല.ഞാനപ്പോൾ അവിടെ ചെന്നില്ലായിരുന്നു എങ്കിൽ എനിക്കവളെ നഷ്ട്ടമായേനെ…..”””

കരഞ്ഞു കൊണ്ട് ദേവൻ ശിവന്റെ തോളിലേക്ക് ചാരി. ദേവനെ സമാധാനിപ്പിച്ചു കൊണ്ടവന്റെ തോളിൽ തട്ടി കൊണ്ടിരുന്നു ശിവൻ. കുറച്ച് നിമിഷങ്ങൾക്ക് ശേഷം തലയുയർത്തിയ ദേവന് ആ ആഭരണപൊതി കൊടുത്തു.അതിലെ ഗൗരിയുടെ താലിമാലയും, കൊലുസും, വളയുമെല്ലാം ചുണ്ടോടടുപ്പിച്ചു തേങ്ങിയവൻ.

സുഭദ്ര ആശുപത്രിക്കു മുന്നിലെത്തിയതേ ഞെട്ടി കൊണ്ടവരുടെയെല്ലാം മുഖത്തേക്ക് നോക്കി.

“””എന്തിനാ ഏട്ടാ ഇവിടെ വന്നേ?””

പേടിയോടെ ചോദിച്ചതും അയാൾ അവരെ അടക്കി പിടിച്ചു.

“””നീ വാ…..””

Icuക്ക് അടുത്ത് അവരെത്തിയപ്പോഴേ കണ്ടു ശിവനും ദേവനും ഇരിക്കുന്നത്. ദേവന്റെ ശരീരത്തിലെ രക്തവും ദേവന്റെ അവസ്ഥയും കണ്ടപ്പോഴേ സുഭദ്ര ആകെ തകർന്നിരുന്നു.

“””ദേവാ…….”””

സുഭദ്രയുടെ വിളി കേട്ടതും ദേവൻ കണ്ണ് തുറന്നു.

“””എന്റെ പാറു എവിടെ? എന്റെ കുഞ്ഞിനെന്താടാ പറ്റിയെ?””

അവരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ നിന്നു ദേവൻ.

“””അപ്പച്ചി ഗൗരി അതിനകത്തുണ്ട്. Icu ചൂണ്ടി കാണിച്ചു പറഞ്ഞതും അവർ ഭയത്തോടെ അവിടേക്കു നടന്നു. ചില്ലിനപ്പുറം ഒന്നുമറിയാതെ കിടക്കുന്ന മകളുടെ അവസ്ഥ കണ്ടവർ തളർന്നു വീണു.എല്ലാരും ചേർന്നവരെ കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി.

“””കൊന്നോടാ നീ അതിനെ?””

ശേഖരൻ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചതും ദേവൻ കരഞ്ഞു പോയിരുന്നു.

“””എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന്. ഞാൻ ഒന്നും ചെയ്‌തില്ല.എനിക്കതിന് കഴിയില്ല. “”

“””നീ എന്തിനാ ചെയ്യുന്നത് നീ കുറെ എണ്ണത്തിനെ ശത്രുക്കളാക്കിയിട്ടുണ്ടല്ലോ. ആദ്യം എന്റെ ലക്ഷ്മിക്കുട്ടിയേ കൊന്നു. ഇപ്പോൾ എന്റെ പാറുനെ ഈ അവസ്ഥയിലാക്കി. നാശം പിടിച്ചവൻ…ഇതൊക്കെ തന്നെയാ നീയുമായുള്ള കല്യാണത്തിന് എനിക്ക് സമ്മതമല്ലാതെ ഇരുന്നത്.”””

അയാൾ ദേഷ്യത്തിൽ പലതും പുലമ്പിക്കൊണ്ടിരുന്നു. മയക്കം തെളിഞ്ഞ സുഭദ്ര പാറുവിനെ വിളിച്ച് കരഞ്ഞു കൊണ്ടിരുന്നു..

??????????

“”ശിവാ എന്താടാ പറ്റിയെ?””

കണ്ണുകൾ അടച്ചിരിക്കുന്ന ദേവനെ ഒന്ന് നോക്കി ശിവനെ വിളിച്ച് മാറി നിന്നു ശ്യാം.

“”എന്താ സംഭവിച്ചതെന്നറിയില്ല. ദേവൻ വീട്ടിലെത്തിയപ്പോൾ വീണു കിടക്കുകയായിരുന്നു.”””

“””പാറൂന്റെ ഇപ്പോഴത്തെ അവസ്ഥ?””

“”ഒന്നും പറയാനായിട്ടില്ല. ബോധം തെളിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റു.””

അവർ രണ്ട് പേരും ദേവന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു.

“””ഹലോ ഡോക്ടർ ശ്യാംദാസ്. Si ആണ്.ഗൗരി പാർവതിയുടെ കണ്ടിഷൻ?””

“”സർ.ആ കുട്ടി മയക്കം തെളിഞ്ഞിട്ടില്ല…ശരീരം മരുന്നുകളോട് പ്രീതികരിക്കുന്നുണ്ട്. സർ എന്റെ കൂടെ വരൂ. എനിക്ക് ചിലതു പറയാനുണ്ട്…””

അത് പറഞ്ഞവനെ ഡോക്ടർ മാറ്റി നിർത്തി.

“”എന്താ ഡോക്ടർ…”

“”സർ ഒരു പിടിവലി നടന്നിട്ടുണ്ട്. ആരോ ഉപദ്രവിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഇങ്ങനെ സംഭവിച്ചത്.കവിളിലൊക്കെ അടികൊണ്ട പാടുകളുണ്ട്.”””

“”എന്താ ഡോക്ടർ ഈ പറയുന്നത്.”””

“”സത്യമാണ് സർ..ബട്ട്‌ ഒന്നും സംഭവിച്ചിട്ടില്ല.തലയിൽ ശക്തിയായി അടി കിട്ടിയത് കൊണ്ട് കുറച്ച് ബ്ലഡ്‌ പോയിരുന്നു. കണ്ണ് തുറന്നാൽ എന്തെങ്കിലും ഒക്കെ പറയാമായിരുന്നു.ശെരി സർ “””

അത് പറഞ്ഞു കൊണ്ടയാൾ നടന്നു നീങ്ങി. ശ്യാം ഒരു നിമിഷം തറഞ്ഞു നിന്നു.

?????????

“””ഡോക്ടർ””””

പുറത്തേക്ക് ഓടിയ നഴ്സിനെ കണ്ട് ഒരുനിമിഷം എല്ലാരും ഭയന്നു പേടിയോടെ പരസ്പരം നോക്കി. ദേവൻ തളർച്ചയോടെ ശിവന്റെ കയ്യിൽ മുറുകെ പിടിച്ചു. സുഭദ്രയെ ഡ്രിപ് ഇട്ട് കിടത്തിരിക്കുകയിരുന്നു. കൂടെ സീതയും ഉണ്ട്. വേഗത്തിൽ ഡോക്ടർ അതിനുള്ളിലേക്ക് കയറി പോയി. അല്പസമയത്തിന് ശേഷം ഡോക്ടർ തിരിച്ചിറങ്ങിയതും എല്ലാരും പ്രദീക്ഷയോടെ, പേടിയോടെ അയാളെ നോക്കി നിന്നു.

തുടരും….

“”””””എന്നോടൊന്നും തോന്നല്ലേ ??”””””””

“””””കഥക്കൊരു വഴിതിരിവ് ആവശ്യമാണ്‌……നാളെ അറിയാം ആ വഴിതിരിവ് എന്താണെന്ന്…ഇനിയും നിങ്ങടെ സ്നേഹവും, സപ്പോർട്ടും വേണം.???”””””

©️copyright protected