മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദേവന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞിരുന്നു.അവളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവന്റെ ചുണ്ടിലും സന്തോഷം കൊണ്ടുള്ള ചിരി വിരിഞ്ഞു. ദേവുവും ദുർഗകുട്ടിയും ഓടി ഗൗരിയുടെ അടുത്തെത്തി.
“”””എന്റെ പാറുട്ടി ചിരിക്കുന്ന കണ്ടപ്പോൾ സന്തോഷായി…..അപ്പച്ചിയുടെ കള്ള കുറുമ്പൻ വന്നപ്പോൾ അമ്മ ഉഷാറായല്ലോ?””””
വയറിലേക്ക് മുഖമടുപ്പിച്ചു കൊണ്ട് ദേവു പറഞ്ഞു.
“”””മോളെ ദേവു…..ദുർഗാകുട്ടിയേം വിളിച്ച് ചെന്ന് കഴിക്കാൻ നോക്ക്….”””
സുഭദ്ര ഗൗരിക്കായി കൊണ്ടുവന്ന ഭക്ഷണം മേശക്ക് മുകളിൽ വെച്ചു.
“””മോനെ ദേവാ നീയും ചെല്ല് “””
“””അപ്പച്ചി കഴിച്ചോ…?””
പോകാനായി നിന്ന ദേവൻ സുഭദ്രയോട് കാര്യം തിരക്കി.
“””ഇല്ല പാറു കഴിച്ചിട്ട് ഞാൻ കഴിച്ചോളാം….””
ഭക്ഷണവുമായി കട്ടിലിനടുത്തേക്ക് വന്നതും ദേവൻ തടഞ്ഞു വെച്ചു.
“””അപ്പച്ചി ചെന്ന് കഴിക്കാൻ നോക്ക്. ഒരുപാട് നേരമായില്ലേ? ഞാൻ കൊടുത്തോളം ഗൗരിക്ക് “””
കൈകഴുകി അടുത്തായി വന്ന് പാത്രം പിടിച്ചു വാങ്ങി. അവൻ തന്നെ വാരി കൊടുത്തു. ആദ്യം കഴിക്കാൻ വിസമ്മതിച്ചെങ്കിലും ദേവന്റെ വാശിക്ക് മുന്നിൽ ഗൗരിക്ക് കഴിക്കേണ്ടിവന്നു. അവൻ കുളിച്ച് വന്നപ്പോഴും കിടക്കാതെ കട്ടിലിൽ ഇരിക്കുന്ന ഗൗരിയെ കണ്ട് സംശയത്തോടെ നോക്കി. അടുത്തായി ചെന്നിരുന്നു. ദേവനെ അടുത്ത് കണ്ടപ്പോഴേക്കും മുഖം താഴ്ത്തി ഇരുന്നു. അവളുടെ മനസ് വായിച്ച പോലെ ആ മുഖം കൈകുമ്പിളിൽ എടുത്ത് കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്…
“””ഞാൻ ചീത്തയാണോ ദേവേട്ടാ….?”””
സങ്കടം കൊണ്ട് ചോദിച്ചു പോയി.
“””ആരാ പറഞ്ഞെ എന്റെ ഗൗരി ചീത്തയാണെന്ന്…..? അന്നും ഇന്നും നീ എന്റെ പഴയ ഗൗരി തന്നെയാ….. നിന്നെ ചീത്തയാക്കിട്ടുണ്ടെങ്കിൽ അത് നിന്റെ ദേവേട്ടനാ…. ആ സഞ്ജനയുടെ വാക്ക് കേട്ടിട്ടാണ് നിന്റെ ഈ സങ്കടമെങ്കിൽ അത് നീ കാര്യമാക്കണ്ട…അവളുടെ സ്വഭാവം നിനക്ക് നന്നായി അറിയുന്നതല്ലേ? വെറും കള്ളമാണ്….ഞാൻ വന്നപ്പോൾ കണ്ടതല്ലേ.? നിന്റെ വിരൽ തുമ്പിൽ പോലും അവൻ തൊട്ടിട്ടില്ല. അതിന് ഞാൻ സമ്മതിച്ചിട്ടില്ല. അതിന് മുൻപേ ഞാൻ നിന്റെ തൊട്ടടുത്ത് എത്തിയിരുന്നു…..നീ ഇങ്ങനെ സങ്കടപെടല്ലേ……”””
നെഞ്ചിലടക്കി പിടിച്ചു പറഞ്ഞതും പൊട്ടി കരഞ്ഞു പോയിരുന്നു.
“”””നാളെ നേരം പുലരുമ്പോൾ മുതൽ എന്റെ ഗൗരിയായിരിക്കണം…..ആ പഴയ ഗൗരി……ഇനിയുള്ള പുലരികൾ നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയായിരിക്കണം….നമ്മുടെ ജീവിതത്തിനു വേണ്ടിയായിരിക്കണം..ഇനി ഈ കണ്ണുനീർ വീഴുന്നത് സന്തോഷം കൊണ്ടായിരിക്കണം. നമ്മുടെ കുഞ്ഞിന് വേണ്ടിയായിരിക്കണം..”””
വയറിൽ കൈവെച്ചു പറഞ്ഞതും അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.മുഖമവളുടെ ഉദരത്തിനെ മറച്ചു കിടന്ന സാരിയെ വകഞ്ഞു മാറ്റിയവിടെയൊന്നു ചുംബിച്ചു. പൊള്ളിപിടഞ്ഞു കൊണ്ടവൾ അവന്റെ മുടിയെ കൊരുത്തു വലിച്ചു കൊണ്ട് അടക്കി പിടിച്ചു
????????
അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയപ്പോഴേ കണ്ടു ആൽത്തറയിൽ ഇരിക്കുന്ന ശിവനെ…
“””എന്താടോ മാഷേ പെമ്പിള്ളേരെ വായിനോക്കാൻ വന്നിരിക്കാണോ?””
ദേവുവിന്റെ ചോദ്യത്തിന് ഉത്തരമായി കൂർപ്പിച്ചു നോക്കി മുന്നേ നടന്നു.
“”ഹാ…. പോകല്ലേ ശിവേട്ടാ…. കാര്യമായിട്ട് ചോദിച്ചതാ…ക ള്ളും കുടിച്ച് തമ്മിൽ തല്ലി നടത്തം ഒക്കെ നിർത്തി നന്നാകാൻ തീരുമാനിച്ചോന്ന്..?”””
അവന്റെ കയ്യിൽ പിടുത്തമിട്ടു.
“””നിന്റെ ഏട്ടനൊരുത്തന്നില്ലേ? അവനെന്തിനാ നന്നാവാൻ തീരുമാനിച്ചേ?അത് പോലെ ഞാനും തീരുമാനിച്ചു. പിന്നേ….. അവന് വേണ്ടിയെ ശിവൻ തല്ലിയിട്ടുള്ളു.ഇനി തല്ലുകയാണെങ്കിലും അവനുവേണ്ടിയായിരിക്കും അതിന്റെ പേരും പറഞ്ഞു കളിയാക്കാൻ നിൽക്കണ്ട…..”””
“””ഏട്ടന് കുടുംബമൊക്കെ ആയില്ലേ ഇനി വാവയും വരല്ലേ അപ്പോ നന്നാവണ്ടേ?അയ്യോ… ശിവേട്ടന് കല്യാണായോ? ഞാൻ അറിഞ്ഞില്ലല്ലോ?”””
താടിക്ക് കൈ കൊടുത്തു പറഞ്ഞതും കൈ തട്ടി മാറ്റി .
“”””പോയാൽ എങ്ങനെയാ മാഷേ പറയാൻ ഉള്ളത് പറഞ്ഞിട്ട് പോ….””
പുറകിൽ നിന്നും വിളിച്ച് പറഞ്ഞതും ഒന്ന് തിരിഞ്ഞു നോക്കി.
“””എന്ത് പറയാൻ?”””
“””അല്ല എന്നോട് എന്തോ ഒരു കാര്യം പറയാൻ ഉള്ളതുകൊണ്ടല്ലേ എന്നെ കാത്ത് നിന്നത്…..?”””
“””എനിക്ക് നിന്നോട് ഒന്നും പറയാനില്ല……ഞാൻ ആരെയും കാത്ത് നിന്നിട്ടുമില്ല…”””
“””വേണ്ടെങ്കിൽ വേണ്ട…എന്നാൽ ഞാൻ കല്യാണത്തിന് സമ്മതിക്കാൻ പോവാട്ടോ….”””
“””കല്യാണോ?””
സംശയത്തോടെ ശിവൻ ചോദിച്ചു.
“”ഒരു പുതിയ കല്യാണ ആലോചന വന്നിട്ടുണ്ട്. ചെക്കന്റെ ഫോട്ടോ കണ്ടു…..തരക്കേടില്ല….സമ്മതിച്ചോട്ടെ…?”””
ഒന്നും തിരിച്ചു പറഞ്ഞില്ല
“””പിന്നേ….എന്റെ ചങ്ക് കൂട്ടുകാരിയുടെ കുറെ നാളത്തെ പരാതിയാണ് ഏട്ടന്റെ ഇഷ്ട്ടം അറിഞ്ഞിട്ടും മൈൻഡ് ചെയ്യുന്നില്ലെന്ന്…..ഞാനാണോ ഇഷ്ട്ടം പറയേണ്ടേ….””
ദേവുവിന്റെ ചോദ്യം കേട്ടപ്പോൾ അത്ഭുതത്തോടെ നോക്കി. പിന്നെ ഒന്ന് ചിരിച്ചു.
“””നിനക്കെന്താടി ഇഷ്ട്ടം പറഞ്ഞാൽ…?”””
വലിച്ചടുപ്പിച്ചതും കയ്യിൽ ഒരു നുള്ള് വെച്ചു കൊടുത്ത് മാറി നിന്നു.
“””അയ്യെടാ…..ഞാൻ പോവാ….”””
ചിരിച്ച് കൊണ്ടുനടന്നു നീങ്ങിയവൾ..
????????
രാവിലെ കൊലുസിന്റെ ശബ്ദം കേട്ടപ്പോഴാണ് കണ്ണുകൾ തുറന്നത്. കണ്ണാടിക്ക് മുന്നിൽ നിന്നും മുടിയിലെ വെള്ളം തോർത്ത് വെച്ചു തോർത്തി മാറ്റുന്നുണ്ട്.സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി. കണ്ണെഴുതി, പൊട്ടും ചന്ദനവും തൊട്ടിട്ടുണ്ട്…..ഗൗരിയുടെ മാറ്റാത്തെ നോക്കി കാണുകയായിരുന്നു ദേവൻ.തന്റെ പഴയെ ഗൗരിയെ മുന്നിൽ കണ്ടപ്പോൾ സന്തോഷം തോന്നി.അവളെ തന്നെ നോക്കി കിടന്നു… ഗൗരി തിരിഞ്ഞപ്പോൾ കണ്ടു കട്ടിലിൽ കിടന്ന് തന്നെ നോക്കുന്ന ദേവനെ. ചിരിയോടെ അടുത്തേക്കായി ചെന്നതും വലിച്ച് നെഞ്ചിലേക്കിട്ടിരുന്നു. ദേഷ്യത്തിൽ കവിളിൽ കുത്തി വയറിലേക്ക് വിരൽ ചൂണ്ടി കാണിച്ചു. ഈറൻ മുടിയിഴകളിലൂടെയവൻ തലോടി കൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കൈവിരലുകൾ ആധരത്തിൽ എത്തിയതും ആ കണ്ണുകളിലേക്ക് ഒന്ന് നോക്കി. കണ്ണിൽ കുസൃതി നിറയുന്നത് കണ്ടപ്പോൾ കൈകളെ തട്ടിമാറ്റി ഓടാൻ നോക്കിയെങ്കിലും കൈകൾ മുറുകിയിരുന്നു. അധരങ്ങൾ പരസ്പരം അടുത്തപ്പോൾ എല്ലാം മറന്ന് നിന്നപ്പോഴും കാലങ്ങൾക്ക് ശേഷം കൊലുസ്സിന്റെ ശബ്ദം അവർക്കിടയിൽ വീണ്ടും സ്ഥാനം പിടിച്ചിരുന്നു. അവനെ തള്ളി മാറ്റി പുറത്തേക്കോടുമ്പോൾ വീണ്ടും അവൾക്ക് പകരമാ കൊലുസ്സ് പൊട്ടി ചിരിച്ചു കൊണ്ടിരുന്നു.
????????
“””ദേവാ നിങ്ങൾ രണ്ടുപേരും കൂടി വൈകാതെ അവിടെ ഞങ്ങടെ തറവാട്ടിലേക്ക് പോണം….പാറുന്റെ അച്ഛന്റെയും മുത്തശ്ശിയുടേം ഒക്കെ അനുഗ്രഹം വാങ്ങണം….കല്യാണത്തിന് മുൻപ് ചെയ്യേണ്ടതായിരുന്നു. പക്ഷേ അതിന് പറ്റിയില്ലല്ലോ…..””””
ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് സുഭദ്രയത് പറഞ്ഞത്. സമ്മതത്തോടെ തലയാട്ടി. എല്ലാവരുടെയും കൂട്ടത്തിൽ ഭക്ഷണം കഴിക്കാൻ ഇരുന്ന ഗൗരിയുമുണ്ടായിരുന്നു. കറിയുടെ മണം മൂക്കിൽ തട്ടിയപ്പോഴേക്കും മനംപുരട്ടൽ പോലെ തോന്നിയതും വായും പൊത്തിപിടിച്ച് ഓടിയിരുന്നു…
“””ഈ അവസ്ഥയിൽ എങ്ങനെയാ അപ്പച്ചി പോവാ…. കുറച്ച് ദിവസം കഴിഞ്ഞ് പോയാൽ പോരെ?””
ഗൗരിയുടെ പുറം തടവി കൊണ്ട് ചോദിച്ചതും സുഭദ്ര തലയാട്ടി സമ്മതം അറിയിച്ചു. ഗൗരി ആകെ തളർന്നതും അവളെയും കൊണ്ട് മുറിയിലേക്ക് പോയി.കട്ടിലിൽ കിടത്തി വെള്ളം കൊടുത്തു. ക്ഷീണം കൊണ്ട് അവൾ വേഗം മയങ്ങിയിരുന്നു.
??????????
“””നല്ല ഒരാലോചന വന്നിട്ടുണ്ട് ദേവൂന്…..അവൾക്ക് സമ്മതമാണെങ്കിൽ അത് തന്നെ തീരുമാനിക്കാം അല്ലേ ശേഖരേട്ടാ…. “””
ശങ്കരൻ ഹാളിലേക്ക് കയറി വന്നു പറഞ്ഞതും പത്രം താഴെ വെച്ച് ദുർഗാകുട്ടിയോട് വഴക്ക് പിടിക്കുന്ന ദേവുവിനെ ഒന്ന് നോക്കി…
“””മോളെ ദേവു…..”””
ശേഖരന്റെ വിളി കേട്ടതും വേഗം അവിടേക്കു ചെന്നു.
“”എന്താ അച്ഛാ….?”””
“””മോള് ഒന്നും പറഞ്ഞില്ലല്ലോ…. ആ പയ്യനെ മോൾക്ക് ഇഷ്ട്ടപെട്ടോ? “”
ചോദിച്ചതും ദേവു തലതാഴ്ത്തി നിന്നു.
“””എനിക്ക് കല്യാണം വേണ്ടച്ഛാ. ഞാനിവിടെന്ന് എവിടേക്കും പോവില്ല….”””
“””അയ്യേ പിന്നേ എന്നും വീട്ടിൽ നിൽക്കാൻ പറ്റുമോ?ഒരുപ്രായായാൽ പെൺകുട്ടികളെ ആരുടെയെങ്കിലും കയ്യിലേൽപ്പിക്കണ്ടേ?ഇപ്പോൾ മോൾക്ക് വേണ്ടാ എന്നൊക്കെ തോന്നും.കുറച്ച് കഴിയുമ്പോൾ എല്ലാം മാറിക്കോളും…”””
“””എന്നാൽ അവരോടു വരാൻ പറയാം അല്ലേ ഏട്ടാ.?”””
ശങ്കരന്റെ ചോദ്യത്തിന് സമ്മതത്തോടെ ഒന്ന് മൂളി ശേഖരൻ…കേട്ടതും ദേവു പേടിയോടെ അച്ഛനെ നോക്കി.
“””അച്ഛാ…..”””
ധൈര്യം സംഭരിച്ചു വിളിച്ചതും ശേഖരൻ വിളി കേട്ടു…
“””എനിക്ക് ഈ കല്യാണം വേണ്ടച്ഛ. എനിക്ക് വേറെ ഒരാളെ ഇഷ്ട്ടാ…”””
വിക്കി വിക്കി പറഞ്ഞതും ചിരിച്ചു കൊണ്ട് ഇരുന്ന ശേഖരന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.
“”ആരാ….? “””
ഗൗരവം വിടാതെ തന്നെ ചോദിച്ചതും പേടിയോടെ തല താഴ്ത്തി നിന്നു.
“””ശിവേട്ടൻ…”””
കണ്ണടച്ച് കൊണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അനക്കമൊന്നും ഇല്ലാതെ നിന്നതും കണ്ണ് തുറന്നു നോക്കി.
“””ഏത് ശിവൻ…? ദേവന്റെ കൂട്ടുകാരനോ? ആ രാമന്റെ മോനോ?”””
“”മ്മ് “””
മെല്ലെ ഒന്ന് മൂളി.
“”ആ കവലയിൽ തല്ലു കൂടി നടക്കുന്ന ചെക്കനോ? നിന്റെ ഏട്ടന്റെ അതേ സ്വഭാവമാണ്…അവന്റെ കൂട്ടുകാരനല്ലേ? സമ്മതിക്കില്ല ഞാൻ….”””
എടുത്തടിച്ച പോലെയുള്ള ശേഖരന്റെ സംസാരം കേട്ടതും ദേവു ദയനീയമായി അയാളെ നോക്കി.
“””എന്നെ വിവാഹം കഴിക്കാണെങ്കിൽ അതെന്റെ ശിവേട്ടനായിരിക്കും..വേറെ ആരും എന്റെ കഴുത്തിൽ താലി കെട്ടില്ല.”””
പറഞ്ഞതും അടിവീണിരുന്നു. ശങ്കരൻ അയാളെ പിടിച്ച് വെച്ചു. ദേവുവിനെ അടക്കി പിടിച്ചു മറ്റുള്ളവർ…അപ്പോഴേക്കും ദേവനും വന്നിരുന്നു.
“””ഏട്ടാ….””
കരഞ്ഞു കൊണ്ട് ദേവനെ പോയി കെട്ടി പിടിച്ചു.
“”എന്താ മോളെ…?””
“””എന്താകാൻ നിന്റെ കൂടെ വാലുപോലെ ഉള്ള ഒരുത്തൻ ഉണ്ടല്ലോ അവന് പെങ്ങളോട് പ്രേമം. തിരച്ചവൾക്കും. തമ്മിൽ തല്ലി കള്ളും കുടിച്ച് നടക്കുന്നവന് എന്റെ മോളെ ഞാൻ കൊടുക്കില്ല. അതും പറഞ്ഞു കൊണ്ടായാൾ പുറത്തേക്ക് ഇറങ്ങി പോയി.
“”സത്യാണോ മോളെ…?””
ദേവൻ സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചതും സത്യമാണെന്ന് തലയാട്ടി. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയവൻ പുറത്തേക്ക് പോയി.
????????
“””ആൽചുവട്ടിൽ ഇരിക്കുകയായിരുന്നു ശിവൻ. പെട്ടന്നാണ് ദേവുവിന്റെ ഫോൺ വന്നത്.
“”ഹലോ “””
മറുപുറത്ത് നിന്നും ദേവൂന്റെ കരച്ചിൽ കേട്ടതും പേടിയോടെ കാര്യം തിരക്കി. കരഞ്ഞു കൊണ്ടുതന്നെയവൾ നടന്നത് പറഞ്ഞപ്പോൾ എന്തോ മനസ് വല്ലാതെ വേദനിച്ചു. ദേവന്റെ ബൈക്ക് മുന്നിൽ വന്ന് നിന്നതും വേഗം ഫോൺ വെച്ചു. മറുപുറത്തു നിന്നും ദേവു വിളിക്കുന്നുണ്ടെങ്കിലും അവൻ അപ്പോഴേക്കും ഫോൺ വെച്ചിരുന്നു. കരഞ്ഞു കൊണ്ട് ദേവു കട്ടിലിലേക്ക് വീണു. ഈ സമയം ദേവന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുകയായിരുന്നു. ശിവൻ. അവനെ തന്നെ നോക്കി ദേവൻ കൈകെട്ടി ഇരുന്നു.
“”ദേവാ അത്…..””‘
“”ഏത്….?””
ഒട്ടും ഗൗരവം വിടാതെയുള്ള ദേവന്റെ ചോദ്യത്തിന് ഒന്നും പറയാൻ കഴിയാതെ ബുദ്ധിമുട്ടി ശിവൻ.
“”എന്റെ പ്രേമത്തിന് കൂട്ട് നിന്നത് എന്റെ പെങ്ങളെ കണ്ടിട്ടാണല്ലേ അളിയാ…..”””
അത് കേട്ടപ്പോഴേക്കും ദേഷ്യത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി.
“””നിന്റെ പ്രേമത്തിന്റെ ആത്മാർത്ഥത കണ്ടു കൊണ്ട് തന്നെയാണ് നിന്റെ കൂടെ നിന്നത്. നിന്നിലെ നല്ല സുഹൃത്തിനെ കണ്ടത് കൊണ്ടാണ് കൂട്ടും കൂടിയത്. അത് ദേവുവിനെ കണ്ടിട്ടാണെന്ന് പറയരുത് രുദ്രാ നീ…..അറിയാതെ മനസ്സിൽ കയറി പോയി. കൂട്ടുകാരന്റെ പെങ്ങളാണെന്ന് ഓർത്തില്ല. തെറ്റാണെങ്കിൽ ഞാൻ ഒഴിഞ്ഞു പോയിക്കോളാം നിന്നെ കഴിഞ്ഞേ ഉള്ളു എനിക്ക് നിന്റെ പെങ്ങൾ പോലും……പക്ഷേ നിന്റെ സൗഹൃദം ഇതിന്റെ പേരിൽ മുറിച്ചു മാറ്റരുത്.ദേവൂന്റെ കല്യാണം കഴിയുന്നത് വരെ ഞാൻ വേറെ എവിടേക്കെങ്കിലും പൊയ്ക്കോളാം “”””
അതും പറഞ്ഞു കൊണ്ടവൻ നടന്നതും ദേവനവന്റെ കയ്യിൽ കയറി പിടിച്ചു.
“”ഇത്രേം പ്രശ്നം ഇവിടെ ഉണ്ടാക്കിയിട്ടു നീ എവിടേക്കാ പോവുന്നേ…..എന്റെ പെങ്ങൾ അതിന്റെ പേരിൽ വല്ലതും ചെയ്താൽ ഞാൻ എന്ത് ചെയ്യും.?””””
ശിവൻ ഒന്നും മിണ്ടാത്തെ നിന്നു.
“””ഏതായാലും നീ പോവല്ലേ…. എന്റെ പെങ്ങളെ കെട്ടി നീ എവിടേക്ക് വേണമെങ്കിലും പോയിക്കോ. കൂടെ എന്റെ ദേവുവും ഉണ്ടാവണം…. “””
ദേവൻ പറഞ്ഞതും ശിവൻ വിശ്വാസം വരാതെ അവന്റെ മുഖത്തേക്ക് നോക്കി. പിന്നേ സന്ദോഷം കൊണ്ട് ചേർത്ത് പിടിച്ചു.
“””നിന്നെ പോലെ നല്ല ഒരുത്തനെ എന്റെ പെങ്ങൾക്ക് വെറേ കിട്ടാനില്ല ശിവാ. നീ അത്രക്കും നല്ലവനാ…. എന്റെ കുഞ്ഞിന്റെ കണ്ണ് നിറയാതെ നോക്കിയാൽ മതി…. ആ വാക്ക് നീ തരണം…”””””
കൈ നീട്ടി പിടിച്ചതും ശിവൻ കൈ വെച്ച് സത്യം ചെയ്യ്തു.
????????
സൂര്യ നാരായണനെ കൂട്ട് പിടിച്ചു കൊണ്ട് പുതിയ ഡ്ര ഗ്സ് കടത്താൻ ശ്രെമിക്കുകയാണ് സഞ്ജന….
“””സൂര്യാ…..”””
അവളുടെ വിളിയിൽ സൂര്യനാരായണൻ അടുത്തേക്ക് വന്നു.
“”””ഇന്ന് നൈറ്റ് തന്നെ ഇത് ഇവിടെ നിന്നും കടന്നിരിക്കണം. നീ വേണം എന്റെ കൂടെ വരാൻ മറക്കരുത്…”””
“”ശെരി മാഡം…””
സഞ്ജന അവനെ കടന്ന് പോയതും അവൻ ക്രൂരത നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി…രാത്രി വീട്ടിലേക്ക് വരുകയായിരുന്ന ശ്യാമിന്റെ ഫോണിൽ വന്ന വാർത്ത ഈ കാര്യം അറിഞ്ഞു. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കണ്ടു ഒരു കാറിൽ ഇരിക്കുന്ന സഞ്ജനയേയും, സൂര്യനെയും……അല്പസമയത്തിന് ശേഷം ഒരു കാർ അവരുടെ മുന്നിൽ വന്നു നിന്നതുമെല്ലാം ശ്യാം അവന്റെ മൊബൈലിൽ പകർത്തി..
ഫോണിലെ വീഡിയോയിലേക്ക് സൂക്ഷിച്ച് നോക്കിയ ശ്യാം കണ്ടു പിടികിട്ടാപുള്ളിയും ഡ്ര ഗ് മാഫിയ തലവനുമായ ആനന്തമൂർത്തിയെ. ഇനിയൊരു പാകപിഴയും വരാതെ ആ വീഡിയോ അവൻ സൂക്ഷ്മതയോടെ എടുത്ത് വെച്ചു…
“””നിന്റെ പതനം തുടങ്ങി സഞ്ജന. നിന്റെ നഷ്ടങ്ങൾ ഇവിടെ നിന്നും തുടങ്ങി കഴിഞ്ഞു. നീ പടുത്തുയർത്തിയ സാമ്രാജ്യം നിന്റെ മുന്നിൽ തകർന്ന് വീഴുന്നത് കാണും ഞങ്ങൾ. ഒരുപാട് ജീവിതങ്ങളെ കണ്ണുനീർ കുടിപ്പിച്ച നീ ഇനി കരയും…..കരയിച്ചിരിക്കും……
തുടരും…
“””സൂര്യനാരായണൻ ഇറങ്ങിയിട്ടുണ്ട്…..??♀️?♀️””””””
©️copyright protected