നിനക്കായ് മാത്രം ~ ഭാഗം 19, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹൃദയത്തിൽ ആയിരം സൂചികൾ കുത്തി ഇറങ്ങുന്ന വേദന തോന്നി. ഒന്ന് പൊട്ടി കരയാൻ തോന്നി…ബൈക്കെടുത്തു വേഗം കാറിനു പുറകെ തന്നെ പോയി. പഠിപ്പുരയ്ക്ക് മുന്നിൽ ബൈക്ക് നിർത്തി. ഗേറ്റ് കടന്ന് കാറ്‌ പോകുന്നതും അവളെ പിടിച്ചിറക്കുന്നതുമെല്ലാം നോക്കി നിന്നു. ദേവുവും ദുർഗാകുട്ടിയും ഓടി വന്ന് ഗൗരിയോട് ഓരോന്നു ചോദിക്കുന്നുണ്ട്. പക്ഷേ ഒന്നിനും മറുപടിയില്ലാതെ അവരുടെ കണ്ണുകളിലേക്ക് മാത്രം നോക്കി നിൽക്കുന്നുണ്ട്. അത്രത്തോളം മനസ് കൈ വിട്ട അവസ്ഥ ആയിരുന്നു. എല്ലാരും ചേർന്ന് അവളെ വീട്ടിലേക്ക് കൊണ്ട് പോയതും ശേഖരൻ ബാഗും എടുത്തു തിരിഞ്ഞപ്പോളാണ് ദേവനെ പഠിപ്പുരയ്ക്ക് മുന്നിൽ കണ്ടത്. ദേഷ്യത്തിൽ നോക്കി വീട്ടിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു.

“””ഞാൻ നിന്നെ കാണാൻ വരും ഗൗരി. എനിക്ക് കാണണം നിന്നെ…..എത്ര ആട്ടിപായിച്ചാലും നിന്റെ കൈ അകലത്തിൽ നീ കാണാതെ ഇനി എന്നുമുണ്ടാകും. എന്റെ പഴയ ഗൗരിയായി തന്നെ നിന്നെ മാറ്റി എടുക്കും.””

അടഞ്ഞ വാതിലിലേക്ക് നോക്കി കൊണ്ട് ദേവൻ പറഞ്ഞു.

?????????

“”””നാശം ചത്തെന്നു കരുതിയതാ. അവളുടെ ഒരായുസേ….”””””

സഞ്ജന ദേഷ്യത്തോടെ കയ്യിലെ ഫയലുകളെടുത്തെറിഞ്ഞു.

“””അനീറ്റ…..”””

ഉച്ചത്തിൽ വിളിച്ചതും ഒരു പെൺകുട്ടി ഭയത്തോടെ അവളുടെ അരികിലേക്ക് ഓടി വന്നു.

“”മാഡം…..”””

“””ഇന്ന് എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ അതെല്ലാം മാറ്റിയേക്ക്….. “””

അതും പറഞ്ഞ് വേഗം കാറിന്റെ ചാവിയുമെടുത്തു രാജേന്ദ്രനെ കാണാനായി പോയി….

“””നിന്നോടൊക്കെ ഒരു പണി പറഞ്ഞ എന്നെ പറഞ്ഞാൽ മതി.”””

അയാളുടെ മുന്നിൽ കത്തി കയറുകയായിരുന്നു സഞ്ജനെ….

“””മാഡം…. അത് “””

“”””പണം എണ്ണി വാങ്ങിയപ്പോൾ ഇതൊന്നും അല്ലായിരുന്നല്ലോ താൻ. അവളെ റൂമിലേക്ക്‌ മാറ്റി എന്ന് പറഞ്ഞപ്പോഴേ എങ്ങനെ എങ്കിലും തീർക്കാൻ പറഞ്ഞതല്ലേ.”””

“””അതിന് ഞാൻ പോയതാണ് മാഡം. പക്ഷേ അവരെല്ലാരും അവിടെ ഉണ്ടായിരുന്നു. അതുമല്ല എന്നെ കണ്ടവൾ ബഹളം വെച്ചു.””””

“””എന്ത്?തന്നെ അവരെല്ലാരും കണ്ടോ?”””””

“””എന്നെ കണ്ടില്ല. ദേവൻ അവളോട്‌ സംസാരിക്കുന്ന സമയമായിരുന്നു ഞാൻ കയറി ചെന്നത്. എന്നെ കണ്ടതും അവൾ പേടിയോടെ ഓരോന്നു കാണിക്കാൻ തുടങ്ങിയതും ഞാൻ ആരും കാണാതെ വേഗം മാറി നിന്നു. പക്ഷേ ദേവന്റെ അച്ഛൻ വിചാരിച്ചിരിക്കുന്നത് ദേവനെ കണ്ടാണ് ബഹളം വെച്ചതെന്നാണ്. ഇപ്പോളവളെ മേലേടത്തേക്ക് കൊണ്ട് പോയിരിക്കാണ്..”””

അയാൾ പറയുന്ന കാര്യങ്ങൾ കേട്ടതും സഞ്ജനക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“””ഇതൊക്കെ ആദ്യമേ പറയേണ്ടേ. ഇത്രയും വലിയ ഹാപ്പി ന്യൂസ്‌ ഉണ്ടായിട്ടും പറയാതെ വെച്ചതെന്തിനായിരുന്നു?ഇത് വെച്ച് ഈ സഞ്ജന വർമ്മയുടെ ഒരു പുതിയ കളി കാണാൻ ഇരിക്കുന്നതേ ഉള്ളു രുദ്രദേവൻ…..എന്നെ തല്ലിയ കൈകൊണ്ടു തന്നെ നീ എന്റെ കാലുപിടിക്കും ഗൗരി പാർവതി. പിടിപ്പിച്ചിരിക്കും കണ്ടോ നീ…..”””

അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു.

????????

പുഴക്കരയിൽ കിടക്കുകയായിരുന്നു ദേവൻ.കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുവീണു കൊണ്ടിരുന്നു.അവളുടെ പെരുമാറ്റം അത്രത്തോളം മനസ്സിന് വേദന നൽകിയിരുന്നു.
ഓരോന്നാലോചിച്ച് എപ്പോഴോ കണ്ണുകളിൽ ഉറക്കം പിടിച്ചിരുന്നു.

“”””ഗൗരി……..”””””

രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗൗരിയുടെ മുഖം മനസിലേക്ക് വന്നതും ഞെട്ടി ഉണർന്നു. വിയർത്തു കുളിച്ചിരുന്നു ദേഹം മുഴുവൻ. ഫോൺ എടുത്തു സമയം നോക്കിയപ്പോൾ രാത്രി പന്ത്രേണ്ടുമണിയോട് അടുക്കുന്നു. ശിവന്റെ കുറെ മിസ്കോളും കണ്ടു. പേടിച്ചു വിളിച്ചതാണെന്ന് മനസിലായി.ഫോൺ സൈലന്റ് ആയതു കൊണ്ട് അറിഞ്ഞിരുന്നില്ല. വേഗം ബൈക്കും എടുത്ത്‌ വീട്ടിലേക്ക് പോയി. മതിൽ ചാടി ഫോൺ എടുത്തു ദേവുവിനെ വിളിച്ചു. രണ്ട് റിങ് കഴിഞ്ഞപ്പോഴേ ഫോൺ എടുത്തിരുന്നു.

“”””ഹലോ……””””

ഉറക്കച്ചടവോടെ പറഞ്ഞു.

“””മോളെ ഏട്ടനാ നീ ഒന്ന് വന്ന് ഈ വാതിൽ തുറന്നു താ “”

കേട്ടതും ഞെട്ടി എഴുന്നേറ്റു.

“””എന്തോന്ന്?”””

“””മുന്നിലെ വാതിൽ തുറക്കാൻ….”””

“””ഏട്ടാ അച്ഛൻ അറിഞ്ഞാൽ എനിക്ക് പേടിയാവാ…”””

“”നീ തുറന്നു തന്നില്ലെങ്കിൽ ഞാൻ വാതിലിൽ മുട്ടും എല്ലാരും എഴുന്നേൽക്കും രാത്രി ഞാനും അച്ഛനും ഒന്നും രണ്ടും പറഞ്ഞ് പ്രേശ്നവും ഉണ്ടാകും. അത് വേണ്ടാ എന്നുണ്ടെങ്കിൽ വാതിൽ തുറക്കെടി.”””

ദേവു പേടിയോടെ പറഞ്ഞതും അതൊന്നും കേൾക്കാതെ ഭീക്ഷണിയോടെ തിരിച്ചു പറഞ്ഞു. അവസാനം പേടിയെല്ലാം മാറ്റി വാതിൽ തുറന്നു കൊടുത്തു. കുറച്ച് കാലമായി ഇവിടേക്ക് വന്നിട്ട്…അന്ന് രാത്രി ഗൗരിയെ കാണാൻ വന്നത് ഓർത്ത് പോയി.

“””പാറു അമ്മായിയുടെ കൂടെയാണ് കിടക്കുന്നത്..”””

ദേവു പറഞ്ഞതും അവളുടെ കൂടെ അവിടേക്ക് പോയി.വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. കയറിയപ്പോഴേ കണ്ടു എല്ലാം മറന്നുറങ്ങുന്നവളെ……

“””മരുന്നിന്റെ ക്ഷീണം ഉണ്ടാകും. വന്നപ്പോൾ മുതൽ ഞങ്ങൾ ഓരോന്നു ചോദിക്കുന്നുണ്ട്. പക്ഷേ ഒന്നും തിരിച്ചു പറയില്ല. എവിടേക്കെങ്കിലും നോക്കിയിരിക്കുന്നത് കാണാം…””

അത് പറഞ്ഞവൾ പുറത്ത്‌ തന്നെ നിന്നു. ദേവൻ ഗൗരിയുടെ അടുത്തേക്ക് ചെന്നവളുടെ തലയിലൊന്നു തലോടി.

“””ഞാൻ കാത്തിരിക്കും ഗൗരി. നീ എന്നെ തിരിച്ചറിയുന്നത് വരെ….ഈ കാത്തിരിപ്പിന് ഒരർത്ഥം ഉണ്ടാകുന്നത് വരെ…”””

അത് പറഞ്ഞു കൊണ്ടവളുടെ നെറ്റിയിൽ ആഴത്തിൽ ചുണ്ടുകൾ അമർത്തി. കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു. കുറച്ച് സമയം കൂടെ അവളെ നോക്കി ഇരുന്നു. ദേവു വിളിച്ചതും എഴുന്നേറ്റു. പുറത്തേക്ക് നടക്കുന്നതിനിടയിലാണ് മുറിയിൽ ലൈറ്റ് തെളിഞ്ഞത്.ദേവുവിന്റെ മുഖം മാറുന്നത് കണ്ട് തിരിഞ്ഞു നോക്കി. സുഭദ്രയായിരുന്നു.

“””അപ്പച്ചി ഞാൻ…..”””

വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. ഗൗരിയേയും അവരെയും മാറി മാറി നോക്കി.
സുഭദ്ര അടുത്ത് വന്നതും തല താഴ്ത്തി നിന്നു.

“””എന്റെ കുട്ടി ഒരുപാട് അനുഭവിക്കുന്നുണ്ടല്ലേ?””

ചോദിച്ചതും അവരെ തന്നെ നോക്കി നിന്നു.

“””എനിക്കറിയാം ദേവാ ഈ മനസ്സിൽ എന്റെ മോൾക്ക്‌ നീ കൊടുത്തിട്ടുള്ള സ്ഥാനം. എന്റെ കുട്ടി ഭാഗ്യവതിയാ നിന്നെ പോലെ ഒരാളെ ഭർത്താവായി കിട്ടിയില്ലേ… ഈ സങ്കടം ഒക്കെ മാറും… പാറു നിന്നെ തിരിച്ചറിയും.”””

അത് പറഞ്ഞവന്റെ തലയിൽ ഒന്ന് തലോടി. മനസിന്‌ ചെറിയൊരു സമാധാനം തോന്നിയിരുന്നു.

????????

സഞ്ജനയുടെ കാർ മേലേടത്ത്‌ വീട്ടിന്റെ മുറ്റത്തു വന്നു നിന്നു. അവൾ ചുറ്റുമൊന്നു നോക്കി.രണ്ട് വർഷം മുൻപ് ഇവിടേയ്ക്ക് വന്നപ്പോൾ ഉണ്ടായിരുന്ന പലതിനും മാറ്റം വന്നിട്ടുണ്ട്. ഹാളിലേക്ക് ചെന്നപ്പോഴേ കണ്ട് സീത അവിടെ ഇരിക്കുന്നത്. കണ്ടതും ഓടി വന്നു.

“””സഞ്ജന മോളെ…”””

“””ഗുഡ് മോർണിംഗ് ആന്റി…ആന്റി ഒറ്റക്കേയുള്ളോ?ആരെയും കാണുന്നില്ല. എവിടെ എല്ലാരും? “”

ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.

“””ഞാനും സുഭദ്രയും ഉണ്ട്. ലക്ഷ്മി ഏടത്തിയുടെ കാര്യം അറിഞ്ഞു കാണുമല്ലോ.”””

“””അറിയാം ഞാൻ അറിയാറുണ്ട് എല്ലാം.””

“””മ്മ് പിന്നെ ഏട്ടൻമാര് പാടത്തുണ്ടാകും.ദേവുവും, ദുർഗകുട്ടിയും പഠിക്കാൻ പോയി. പിന്നെ പാറു….”””

അത് പറഞ്ഞ് കൊണ്ടവർ നിർത്തി.

“””ഞാനറിഞ്ഞു ആന്റി. പാറു എവിടെ? “”

“”” പാറു മുറിയിലുണ്ട്.വാ “”

അതും പറഞ്ഞവളെ വിളിച്ച് കൊണ്ട് പോയി. മുറിയിൽ ചെന്നപ്പോഴേ കണ്ടു മുട്ടുകാലിൽ മുഖം ചേർത്ത് കട്ടിലിൽ ഇരിക്കുന്ന ഗൗരിയെ. സുഭദ്ര ഓരോന്നു ചോദിക്കുന്നുണ്ട്. ഒന്നിനും പ്രതികരിക്കുന്നില്ല അവൾ. ആ അമ്മ മകളുടെ അവസ്ഥ കണ്ടു കണ്ണ് തുടക്കുന്നുണ്ട്. സഞ്ജനയെ കണ്ടതും സുഭദ്ര ഒന്ന് ചിരിച്ചു.

“””കരയല്ലേ ആന്റി.പാറുന്റെ ഈ അവസ്ഥ ഒക്കെ നമുക്കു മാറ്റി എടുക്കാം.നല്ല ഒരു ഡോക്ടറെ കാണിച്ചാൽ ഇതിനൊക്കെ ഒരു മാറ്റം വരും. എന്റെ അറിവിൽ നല്ലൊരു ഡോക്ടർ ഉണ്ട്.ഞാൻ വിളിച്ച് പറയാം. പഴയ ഗൗരിപാർവതിയാക്കി മാറ്റി എടുക്കാം.”””

ആ അമ്മയുടെ മനസിന്‌ തണുപ്പിക്കുന്ന രീതിയിൽ പറഞ്ഞ് കൊണ്ട് സഞ്ജന സുഭദ്രയുടെ കണ്ണുനീർ തുടച്ചു. സഞ്ജനയെ പാറുവിന്റെ അടുത്താക്കി അവർ മുറിക്കു പുറത്തേക്ക് പോയതും സഞ്ജന വാതിൽ ചാരി അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു. ഗൗരിയെ നോക്കികൊണ്ടിരുന്നു. അവളുടെ അവസ്ഥ കണ്ട സഞ്ജനയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“””നിന്നെ ഇങ്ങനെ കാണുമ്പോൾ എത്ര സന്തോഷമാകുന്നുണ്ടെന്നറിയുമോ നിനക്ക്? അത്രയ്ക്ക് കണ്ണിന് കുളിരു തരുന്നുണ്ട് എനിക്ക് നിന്റെ ഈ അവസ്ഥ. ഒരു മുഴുഭ്രാന്തി ആക്കി എല്ലാം നഷ്ട്ടപെട്ടവളെ പോലെ നടത്തും നിന്നെ എന്റെ മുന്നിലൂടെ. അതിനുള്ള പണിയൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട് “””

സഞ്ജന അവളുടെ കവിളിൽ കുത്തി പിടിച്ച് പറഞ്ഞു.

?????????

സഞ്ജന വന്നതറിഞ്ഞതും ദേവൻ ദേഷ്യം കൊണ്ട് വിറച്ചു. അപ്പോഴാണ് ദേവനെ ശ്യാം വിളിച്ചത്. അവൻ ഫോൺ എടുത്തു. ശ്യാം പറഞ്ഞ കാര്യങ്ങൾ കേട്ടതും ദേവൻ ഫോൺ വെച്ച് വേഗം വണ്ടിയെടുത്തു. ഒരൊഴിഞ്ഞ ഇടത്തിരുന്നു മ ദ്യപിക്കുകയായിരുന്നു രാജേന്ദ്രൻ. പെട്ടന്നാണ് അവനെ പുറകിൽ നിന്നും ആരോ ചവിട്ടിയത്. പെട്ടന്നുള്ള ചവിട്ടിലയാൾ തെറിച്ചു വീണു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ഒന്ന് കൂടി കണ്ണുകൾ തിരുമ്മി നോക്കി.

“””എടാ……”””

അവരുടെ മുന്നിലേക്ക്‌ പാഞ്ഞടുത്തതും ദേവനവന്റെ മുഖമടച്ചടിച്ചിരുന്നു. കവിളുകളിൽ മാറി മാറി ദേവന്റെ കൈ പതിഞ്ഞു കൊണ്ടിരുന്നു. ശ്യാമും, ശിവനും മാറി നിന്ന് ഇതെല്ലാം കണ്ട് കൊണ്ടിരുന്നു.

“”””എന്റെ ഗൗരിയെ നീ ആണല്ലേ?”” ദേഷ്യത്തിൽ ദേവന്റെ മുഖവും, കണ്ണും ചുവന്നു വന്നിരുന്നു.

“””ആരും അറിയില്ലെന്ന് കരുതിയോ നീ.എത്ര ഒളിപ്പിക്കാൻ ശ്രെമിച്ചാലും സത്യങ്ങൾ ഒരിക്കൽ മറ നീക്കി പുറത്ത്‌ വന്നിരിക്കും. നിന്നെ ആദ്യമേ സംശയമുണ്ടായിരുന്നു. തെളിവ് കിട്ടാൻ കുറച്ച് വൈകി. നീ സഞ്ജനയെ കാണാൻ പോയതൊക്കെ ഞാൻ അറിഞ്ഞു. ഹോസ്പിറ്റലിൽ നീ വന്നത് സിസിടീവീയിൽ ഞാൻ കണ്ടു. നിന്നെ കണ്ടാണല്ലേ എന്റെ ഗൗരി പേടിച്ചത്. പക്ഷേ എന്റെ അച്ഛന്റെ മനസ്സിൽ ഞാൻ കാരണമാണെന്നാണ്.””””

ഓരോന്നു പതം പറഞ്ഞു കൊണ്ട് ദേവൻ രാജേന്ദ്രനെ പൊതിരെ തല്ലി. അവസാനം അയാൾക്ക് വല്ലതും സംഭവിക്കും എന്ന് കണ്ടതും ശ്യാമും, ശിവനും അവനെ പിടിച്ച് വെച്ചു.

“””വിടെന്നെ കൊല്ലും ഞാനിവനെ. ആ മിണ്ടപ്രാണിയെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ച ഇവനെ ഞാനിനി ജീവനോടെ വെക്കില്ല.”””

ദേവൻ മദ്യകുപ്പി പൊട്ടിച്ച് അയാളുടെ അടുത്തേക്കടുത്തതും ശിവനതു തട്ടി മാറ്റി.

“””കൊല്ലെടാ. നീ കൊല്ല്…. എന്നിട്ട് ജയിലിൽ പോയി കിടക്ക്. ആ പാവം പെണ്ണിങ്ങനെ നരകിച്ചു തീരട്ടെ. എല്ലാർക്കും അവരുടെ വാശിയാ വലുത്. അതിനെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്ക് രുദ്ര. നീ ഇനി ഇവനെ വല്ലതും ചെയ്താലും നിന്റെ അച്ഛൻ നിനക്കെതിരെ വീണ്ടും തിരിയും പിന്നെ ഗൗരിയെ ഈ ജന്മത്ത്‌ കിട്ടില്ല. ഇവനെയും അവളെയും ഒരിക്കലും അഴിഞ്ഞു വരാത്ത രീതിയിൽ പൂട്ടണം. അതിന് കുറച്ച് സമയം വേണം അത് വരെ കാത്തിരിക്കാം നമുക്ക്. ഇവനീ അവസ്ഥയിൽ ഈ അടുത്തൊന്നും രക്ഷപ്പെടില്ല. സൂക്ഷിക്കേണ്ടത് അവളെയാണ് സഞ്ജനയെ. അവളുടെ പ്ലാൻ എന്താണെന്നറിഞ്ഞതിനെതിരെ നിൽക്കണം.”” അത് പറഞ്ഞു കൊണ്ട് ശിവനും ശ്യാമും ദേവന്റെ തോളിൽ തട്ടി.

തുടരും…

“””ഗൗരി ഇന്നലെ പേടിച്ചതിന്റെ കാരണം മനസിലായില്ലേ. ഇനി സഞ്ജനയുടെടെയും ദേവന്റെയും യുദ്ധം?‍♀️?‍♀️”””

©️copyright protected