നിനക്കായ് മാത്രം ~ ഭാഗം 22, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തുറന്നിട്ടിരിക്കുന്ന ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ദേവന്റെ ന ഗ്നമായ നെഞ്ചിൽ തലചായ്ച്ചു കിടന്നു…അവന്റെ കൈകളിൽ ഒതുങ്ങി അവനെ പുണർന്നു കിടന്നയവളുടെ കണ്ണുകളിലേക്കവൻ പ്രേണയത്തോടെ നോക്കി കൊണ്ടിരുന്നു….നാണത്തോടെ നോക്കുന്നവളുടെ പടർന്നിറങ്ങിയ സിന്ദൂരത്തെ തുടച്ചു നീക്കി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…..വീണ്ടും പ്രേണയത്തോടെ തഴുകുന്നയവനെ അതേ പ്രേണയത്തോടെ അടക്കി പിടിച്ചു കൊണ്ടിരുന്നു.

എപ്പോഴോ കണ്ണുകൾ അടഞ്ഞപ്പോഴും പരസ്പരം പുണർന്നു തന്നെ കിടന്നു. ഫോണിന്റെ നിർത്താതെയുള്ള ശബ്‌ദം കേട്ടപ്പോൾ കണ്ണുകൾ തുറന്ന് മേശക്ക് മുകളിലുള്ള ഫോൺ എടുത്തു ദേവൻ . ശ്യാമിന്റെ പേര് കണ്ടതും സമയം നോക്കി. രാത്രി ഒരുമണിക്കടുത്താകുന്നു. എന്തോ അത്യാവശ്യകാര്യമാണെന്ന് തോന്നിയതും ഗൗരിയെ മാറ്റി കിടത്തി.പുതപ്പിച്ചു കൊടുത്ത് ഫോണുമായി പുറത്തേക്കിറങ്ങി.

“””ദേവാ ഒരത്യാവശ്യമുണ്ട്….”””

“””എന്താടാ…..”””

അധിയോടെ ചോദിച്ചതും ഉത്തരമായി ഒരു വീഡിയോ അയച്ച് തന്നു. അത് കണ്ടതും ദേഷ്യവും,വെറുപ്പും വീണ്ടും തോന്നി…

“””ഇത് ആരും അറിയരുത്. അന്ന് നിനക്ക് പറ്റിയത് പോലെ ഒരിക്കൽ കൂടി സംഭവിച്ചാൽ അത് എല്ലാവർക്കും ദോഷമാണ്….”””

“””മ്മ്…. നീ എന്തായാലും ഇത് സേഫ് ആക്കി വെക്ക്…..”””

“”””കുറച്ച് കൂടി തെളിവുകൾ കിട്ടാൻ ഉണ്ട്.എല്ലാം കൂടി ചേർത്തു വേണം അവളെ പൂട്ടാൻ….”””

“”മ്മ്..”””

“”ശെരി നീ കിടന്നോ സോറി ടാ…..”””

ശ്യാം ഫോൺ വെച്ചതും വേഗം മുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോഴേ കണ്ടു ടേബിൾ ലൈറ്റ്റിന്റെ വെളിച്ചത്തിൽ പേടിയോടെ ചുറ്റും നോക്കുന്ന ഗൗരിയെ…..നന്നായി വിയർത്തിട്ടുണ്ട്….ഓടി അടുത്തേക്ക് ചെന്നു.

“””എന്താ ഗൗരി എന്തെങ്കിലും ആശ്വാസ്ഥത ഉണ്ടോ?”””

പേടിയോടെ ചോദിച്ചതും അവനെ ചുറ്റി പിടിച്ചിരുന്നു. അവളുടെ പെരുമാറ്റത്തിൽ നിന്നും തന്നെ പേടിച്ചിട്ടാണെന്ന് മനസിലായി….കുറച്ച് നേരം തോളിൽ തട്ടി കൊടുത്തു.

“””എനിക്ക് ഇപ്പോൾ ഒറ്റയ്ക്ക് നിൽക്കുന്നത് പേടിയാ ദേവേട്ടാ…. കണ്ണിന്റെ മുന്നിലേക്ക്‌ അയാളുടെ ആ ക്രൂരത നിറഞ്ഞ മുഖം വരും. ഇരുട്ടിൽ അയാൾ ഉണ്ടെന്നു തോന്നും. “””

അല്പസമയത്തിന് ശേഷം വിട്ട് മാറി നിന്ന് പറഞ്ഞതും മുഖത്തെ വിയർപ്പിനെ തുടച്ച് മാറ്റി.

“””ചെല്ല് മുഖം കഴുകി വാ “””

മുറിയിൽ ലൈറ്റ് ഓണാക്കി ഇട്ടു. പുതപ്പ് വാരി ചുറ്റി സാരിയുമായി ബാത്‌റൂമിലേക്ക് പോയി. തിരിച്ചിറങ്ങിയപ്പോൾ കട്ടിലിൽ ഇരിക്കുന്ന ദേവനെ കണ്ടു. അടുത്തായി ഇരുന്നാ തോളിലേക്ക് ചാഞ്ഞു കിടന്നു.

“””നമുക്ക് ഒന്ന് കൂടി ആ ഡോക്ടറെ കണ്ടാലോ ഗൗരി…..ഇങ്ങനെ ആയാൽ ശെരിയാകില്ല..കുഞ്ഞിനെ ബാധിക്കും…”””

സമ്മതമായി തലയാട്ടി പറഞ്ഞു.

??????

സഞ്ജനയെ പൂട്ടാനുള്ള തെളിവുകൾ കണ്ടു പിടിക്കുന്ന തിരക്കിലാണ് ശ്യാം. കുറെ കാലത്തെ കഷ്ടപ്പാടിനൊടുവിൽ അവന്റെ പ്രയത്നത്തിന് ഫലം കണ്ടു…ശിവന്റെയും, ദേവന്റെയും സഹായത്തോടെ അവനവന്റെ അച്ഛന്റെ കൊലയാളികളേയും മറ്റ് തെളിവുകളും കണ്ടെത്തി.പക്ഷേ ഒരവസരത്തിനായി കാത്തിരുന്നു അവർ. ദേവന്റെ കാർ ശ്യാമിന്റെ വീടിന്റെ മുറ്റത്ത്‌ വന്നു നിന്നതും കാറിന്റെ ശബ്ദം കേട്ട് ശ്യാമും അവന്റെ അമ്മയും പുറത്തേക്കിറങ്ങി വന്നു. ദേവനും ഗൗരിയും കാറിൽ നിന്നുമിറങ്ങിയവർക്കൊരു ചിരി നൽകി….

“””ആ…. വാ മക്കളെ…..”””

ശ്രീദേവി അവരെ വീട്ടിലേക്ക് ക്ഷണിച്ചു. ഗൗരിയുടെ കയ്യിൽ പിടിച്ച് വീട്ടിലേക്ക് കയറി. ഗൗരി നടുമുറിയിൽ കയറിയപ്പോഴേ കണ്ടു ഹാളിലായി വെച്ച കുറെ ചിത്രങ്ങൾ. അതിലെ ചിത്രങ്ങളിലേക്ക് അവളുടെ കണ്ണുകൾ പോയി. പോലീസ് യൂണിഫോമിൽ നിൽക്കുന്നയാളുടെ ചിത്രം കണ്ടതും ശ്യാമിന്റെ അച്ഛനാണെന്നു മനസിലായി..കൂടെ നിറയെ ഫോട്ടോകളുമുണ്ട്. പിന്നേ കണ്ടത് ഒരു ഫാമിലി ഫോട്ടോയായിരുന്നു. അച്ഛന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരിക്കുന്ന ഒരു പെൺകുട്ടിയും അമ്മയേ ചുറ്റി പിടിച്ചിരിക്കുന്ന ശ്യാമും. അപ്പോഴാണ് ശ്യാം പറഞ്ഞ അച്ഛനെ ഇഷ്ട്ടമുള്ള പ്രാണനായ ആ മകളെ കുറിച്ച് ഓർത്തത്.കാണാനായി ചുറ്റും നോക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല.

“””ഇരിക്ക് മോളെ…..”””

ശ്രീദേവി പറഞ്ഞതും അവരെ ഒന്ന് നോക്കി.അപ്പോഴാണ് ഇത്രേം നേരം ആ വീട്ടിലെ ഓരോ വസ്തുക്കളെയും നോക്കുകയാണെന്ന് ഓർത്തത്‌. വിഷാദം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തൊരു ചിരിയുണ്ട്.മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രമുള്ള ചിരി. അവരെയും നോക്കി ചിരിച്ച് ദേവന്റെ അടുത്തായി ഇരുന്നു.

“””നിങ്ങൾ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നേൽ മോൾക്ക്‌ എന്തെങ്കിലുമൊക്കെ ഉണ്ടാക്കായിരുന്നു. ആദ്യമായിട്ടല്ലേ വരുന്നേ…”””

ശ്രീദേവി ദുഃഖം പറഞ്ഞതും ദേവനവരെ സമാധാനിപ്പിച്ചു.

“””ഉള്ളതൊക്കെ മതിയമ്മേ. ഇത് തന്നെ പ്രതീക്ഷിക്കാതെ ഉണ്ടായതാ….ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി യാണ് ശ്യാമിന്റെ വീടെന്നു ഞാൻ പറഞ്ഞപ്പോൾ ഗൗരിക്കൊരു ആഗ്രഹം. അതുകൊണ്ട് വന്നതാ “””

“”അല്ലെങ്കിലും നിനക്ക് ഇവിടേക്കൊന്നും വരാൻ പറ്റില്ലല്ലോ അച്ഛനുണ്ടെങ്കിൽ മാത്രമേ വരൂ…””

ചെറുതായി തൊണ്ടയിടറിയിരുന്നു. അവരുടെ കണ്ണുകൾ നിറയുന്നത് കണ്ടതും ശ്യാം അവരെ ശാസനയോടെ വിളിച്ചു.

“””ദേ പാറു വിഷമിക്കുട്ടോ അമ്മേ… അവള് വിഷമിച്ചാൽ അമ്മയുടെ പേരക്കുട്ടിക്കാ ദോഷം “””

ശ്യാമിന്റെ വാക്ക് കേട്ടതും വേഗം അവർ കണ്ണുകൾ തുടച്ചു.

“”അയ്യോ മോളെ ഞാൻ പെട്ടെന്ന് ഓരോന്ന് ഓർത്തപ്പോൾ പറഞ്ഞു പോയതാ….ഏട്ടന് മോളെ വല്യ ഇഷ്ട്ടായിരുന്നു. ഇവൻ എപ്പോഴും വന്നാൽ ആയിരം തവണ നിന്റെ പേര് തന്നെ പറഞ്ഞോണ്ടിരിക്കും. അച്ഛനും മക്കളും അതിന്റെ പേരിൽ കളിയാക്കലും, പിണക്കോം ഒക്കെയായിരുന്നു. ദേവനന്ന് മോൾക്ക്‌ ഇഷ്ട്ടമല്ല എന്നൊക്കെ പറഞ്ഞ് കരഞ്ഞപ്പോൾ എട്ടൻ നിന്നെ കണ്ടു സംസാരിക്കാൻ നിന്നതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല….”””

സങ്കടത്തെ അടക്കി നിർത്തി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ശ്രീദേവി പറഞ്ഞു.

“””ദേവാ ഡോക്ടർ എന്ത് പറഞ്ഞു. കുഴപ്പമൊന്നുമില്ലല്ലോ?”””

ഒരു മകളോടുള്ള അദിയുണ്ടായിരുന്നു അവരുടെ ചോദ്യത്തിൽ…

“””ഒരു കുഴപ്പവുമില്ല. ഇനി ഈ കണ്ണ് നിറഞ്ഞാൽ അച്ഛൻ ഞങ്ങളെ വഴക്ക് പറയും നോക്ക്…”””

അത് പറഞ്ഞു കൊണ്ട് കുറച്ചപ്പുറത്തായി വെച്ച ഒരു ഫോട്ടോയിലേക്ക് ചൂണ്ടി കാണിച്ചു. അച്ഛനും അമ്മയ്ക്കും ചുറ്റും നിൽക്കുന്ന ദേവനും ശ്യാമും ശിവനും അവരുടെ നടുക്കായി അമ്മുക്കുട്ടിയും. കണ്ടപ്പോൾ അത്ഭുതത്തോടെ അവരെ മാറി മാറി നോക്കി. അത് കണ്ടതും ദേവൻ ഒന്ന് ചിരിച്ച് കൊണ്ട് അവളെ ചുറ്റി പിടിച്ചു.

“””ഞാനും ശിവനും അമ്മയുടേം അച്ഛന്റേം മക്കൾ തന്നെയാണ്. സ്വന്തം മക്കൾ….നിന്റെ അമ്മാവൻ ഏത് നേരവും കടിച്ചു കീറാൻ വരല്ലേ. അപ്പോൾ എന്നെ സ്നേഹിച്ച കർമം കൊണ്ട് എന്റെ അച്ഛനാണ് ഇത്….അമ്മയുടെ കാര്യത്തിൽ ഞാൻ ലക്കിയാ രണ്ടുപേരും സ്നേഹിച്ച് കൊല്ലുന്നവരാ….എന്റെ ലക്ഷ്മിയമ്മയും ഈ ശ്രീദേവിയമ്മയും പക്ഷേ ആ സ്നേഹം അധികം അനുഭവിക്കാൻ കഴിഞ്ഞില്ല.ഈ അച്ഛനും എന്നെ നൊന്ത് പ്രസവിച്ച ലക്ഷ്മിയമ്മയും എന്നെ ഒറ്റക്കാക്കി പോയി…”””

നിറഞ്ഞു വന്ന കണ്ണ് തുടച്ചു മാറ്റി ദേവൻ. ഭക്ഷണം കഴിച്ചപ്പോഴും അമ്മുക്കുട്ടിയെ അവിടെയെല്ലാം നോക്കികൊണ്ടിരുന്നു.പക്ഷേ കണ്ടില്ല. വീടെല്ലാം ചുറ്റി കണ്ടു കൊണ്ടിരുന്നപ്പോഴാണ് താഴെയുള്ള ഒരു മുറി അടഞ്ഞു കിടക്കുന്നതു കണ്ടത്. വെറുതെ തുറന്നു നോക്കി. കട്ടിലിൽ കിടക്കുന്ന ആ പെൺകുട്ടിയെ കണ്ടു. എന്തോ അകത്തേക്ക് കയറാൻ തോന്നി. മെല്ലെ അവിടേക്കു നടന്നു. ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കി. ആ മുഖത്ത് സംശയം നിറഞ്ഞിരുന്നു.

“””ആരാ…..?”””

ചോദിച്ചതും ഉത്തരം നൽകാൻ കഴിഞ്ഞില്ല.കാരണം ആ മുഖം ഫോട്ടോയിൽ കണ്ടതിൽ നിന്നും ഒരുപാട് മാറ്റം ഉണ്ട്. ജീവനുണ്ടെന്നേ ഉള്ളു. മെലിഞ്ഞുണങ്ങി എല്ലും തോലുമായ ഒരുരൂപം. അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.

“””എന്താ ചോദിച്ചത് കേട്ടില്ലേ? ആരാ….?”””

ദേഷ്യത്തോടെ ചോദിച്ചതാണെങ്കിലും ആ ശബ്‌ദത്തിന് തീരെ കട്ടിയില്ലായിരുന്നു.
ഇനിയും ഒന്നും പറയാതെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയതും കൈകൾ കൊണ്ട് ആഗ്യം കാണിച്ചു. മനസിലാകില്ലെങ്കിലും പുറത്തേക്ക് കൈചൂണ്ടി കാണിച്ചു.കൈകൂപ്പി ക്ഷമ ചോദിച്ച് തിരികെ നടന്നതും പുറകിൽ നിന്നും വിളിച്ചിരുന്നു. സംശയത്തോടെ നടത്തം നിർത്തി.

“””ഏട്ടത്തി…..”””

പെട്ടെന്ന് അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. അടുത്തേക്ക് വന്നതും ആ മുഖത്തേക്ക് നോക്കി നിന്നു.

“””ഗൗരിയേടത്തി അല്ലേ…?””

ഉത്തരമായി തലയാട്ടി.

“””ഞാൻ എവിടെയോ കണ്ടപോലെ തോന്നി. സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോളാ സംശയം തോന്നിയത്. അപ്പോഴാ പണ്ട് ദേവേട്ടൻ ഏടത്തി നൃത്തം ചെയ്യുന്ന ഫോട്ടോ കാണിച്ചു തന്നത് ഓർത്തത്‌. ആ മുഖവുമായി സാമ്യം തോന്നി. അതാ വിളിച്ചേ…..”””

ശ്യാമും, ദേവനും ഹാളിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. ശ്രീദേവി അവർക്ക് കുടിക്കാൻ ചായയുമായി വന്നു.

“””മോളെവിടെ ദേവാ…”””

ചായ കൊടുത്തു കൊണ്ട് ചോദിച്ചു.

“”വീടു നോക്കി നടക്കുന്നത് കണ്ടു.ഞാൻ വിളിക്കാം.”””

എഴുന്നേൽക്കാൻ നിന്നതും തടഞ്ഞു നിർത്തിയിരുന്നു. ശ്രീദേവി വിളിക്കാനായി തിരിഞ്ഞതും ഗൗരിയുടെ കൂടെ നടന്നു വരുന്ന അമ്മുക്കുട്ടിയെ കണ്ടു. ഒരുനിമിഷം എല്ലാരും അവളെ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു.

“””എന്താ ദേവേട്ടാ എന്നെ കാണാതെ പോവാൻ നിൽക്കായിരുന്നോ?””

“”അല്ല മോളെ…. നീ മരുന്ന് കഴിച്ച് കിടക്കാണെന്ന് പറഞ്ഞു അതാ വിളിക്കഞ്ഞെ…..””‘

അവളുടെ മാറ്റാത്തെ നോക്കി കാണുകയായിരുന്നു ആ അമ്മ. ആവശ്യത്തിന് മാത്രം സംസാരിക്കുന്ന എല്ലാരിൽ നിന്നും ഒതുങ്ങി നിൽക്കുന്നവൾ ഇന്നാദ്യമായി കുറച്ച് നേരമെങ്കിലും സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.

“””നിനക്കെങ്ങനെ ഇവളെ കിട്ടി ഗൗരി…?മോളെ അമ്മു ഇത്…””

ഉത്തരം പറയാൻ നിന്നപ്പോഴേക്കും അമ്മു തടഞ്ഞിരുന്നു.

“””എനിക്കറിയാം രാവണാ… ഞാൻ അറിഞ്ഞിരുന്നു തട്ടികൊണ്ട് പോയി കല്യാണം കഴിച്ചതും, ഇപ്പോൾ വാവയുണ്ടാകാൻ പോവുന്നതൊക്കെ….”””

ഒന്നിച്ചിരുന്നു ചായ കുടിച്ചപ്പോഴും അവൾ പഴയ അമ്മുക്കുട്ടിയാകുകയായിരുന്നു. കുറച്ച് നേരത്തേക്കെങ്കിലും……

??????????

കാറിനു കുറുകെ മറ്റൊരു കാർ വന്ന് നിന്നതും പെട്ടെന്ന് ചവിട്ടി നിർത്തി ദേവൻ. ഇറങ്ങിയ ആളെ കണ്ടതും മുഖത്ത് പുച്ഛം നിറഞ്ഞു. ഗൗരി പേടിയോടും, അതേ സമയം ദേഷ്യത്തോടും നോക്കിയിരുന്നു സഞ്ജനയെ. കാറിൽ നിന്നും ഇറങ്ങി വന്ന് ഗൗരി ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ്സിൽ തട്ടിയതും ദേവനെ ഒന്ന് നോക്കി ഗ്ലാസ്‌ താഴ്ത്തി.

“”ഹാ കൊച്ചു തമ്പുരാട്ടി ഉണ്ടായിരുന്നോ? സുഖമാണോ?”””

പുച്ഛത്തോടെയുള്ള ചോദ്യത്തിന് ദേഷ്യമാണ് തോന്നിയത്.

“””നിനക്കെന്താടി വേണ്ടേ?”””

സഹികെട്ട് ദേവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മുഖം തിരിച്ചു.

“””മോളൊന്നിറങ്ങിക്കേ……””””

പറയുന്നതിനോടൊപ്പം ഡോർ തുറന്നിരുന്നു.ഗൗരി ഇറങ്ങിയതും ദേവനും ഇറങ്ങി.

“””ഹോ നീയാണ് മോളെ പെണ്ണ്. കെട്ടിയവനെ സാരിത്തുമ്പിൽ കെട്ടിയിട്ട പെണ്ണ്. കണ്ടില്ലേ ഭാര്യയെ വിളിച്ചപ്പോൾ ഭർത്താവും വാലു പോലെ ഇറങ്ങിയത്. അഭാരകഴിവ് തന്നെ…..”””

സഞ്ജനയുടെ സംസാരത്തിന് ദേഷ്യത്തോടെ പ്രതികരിക്കാൻ മുന്നോട്ടു വന്നതും ഗൗരി തടഞ്ഞിരുന്നു.

“””എന്തിനാടി നീ തടയുന്നെ.? തല്ലട്ടെയവനെന്നെ….തല്ലി കൊല്ലട്ടെ….കുറച്ചു കാലം മുൻപ് എന്തൊക്കെയോ ഓതി കൊടുത്തു വിട്ടിരുന്നല്ലോ..? കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കിയിട്ട് എന്താ കാര്യം. സത്യമല്ലേ ഞാൻ പറഞ്ഞത്…”””

“”””സഞ്ജനാ നീ അതിരുകടക്കുന്നുണ്ട്. ഇതിനുള്ള ഉത്തരം അന്ന് തന്നെ ഞാൻ നിനക്ക് തന്നിരുന്നു.””””

“””ആ ഉത്തരം എനിക്ക് അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.”””

കേട്ടതും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു. ഗൗരിയെ പിടിച്ച് കാറിൽ കയറ്റി. തിരിച്ചു കയറാൻ നിന്നതും ദേവന്റെ കയ്യിൽ കയറി പിടിച്ചിരുന്നു സഞ്ജന.

“””കയ്യെടുക്കടി…..””

ദേഷ്യത്തോടെ പറയുന്നതിനോടൊപ്പം അവന്റെ പുരികകൊടികളും ചലിച്ചു കൊണ്ടിരുന്നു. പേടിയോടെ കയ്യിൽ നിന്നും കൈ വേർപ്പെടുത്തിയവൾ…

“””എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളു ദേവാ… ഈ പെണ്ണ് പ്രസവിക്കുന്ന കൊച്ചും അവളെ പോലെ മിണ്ടാൻ വയ്യാത്തതും,അല്ലെങ്കിൽ കൈയ്യില്ലാത്തതും, കാലില്ലാത്തതും ഒന്നും ആകാതെ ഇരിക്കട്ടെ…”””

“””എടി “””

ദേഷ്യത്തോടെ അവളെ പിടിച്ച് തള്ളിയിരുന്നു.

“””നീ ഒരിക്കലും നന്നാവില്ല. നിന്റെ ഈ വിഷം തുപ്പുന്ന നാക്കില്ലേ. ഇതിന്റെ ചലനം നശിക്കുന്നത് വരെ നീ ഒരിക്കലും നന്നാവില്ല….കാത്തിരുന്നോ നീ നിന്റെ പതനം തുടങ്ങി കഴിഞ്ഞു. ദേഷ്യത്തിൽ വണ്ടിയെടുത്തു പോകുന്ന ദേവനെ നോക്കി നിന്നു. അവൾക്ക് മനസിന്‌ കുളിര് നൽകുന്നുണ്ടായിരുന്നു ഗൗരിയുടെ കണ്ണുനീർ..

????????

“””ദേ ഗൗരി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ആ അഹങ്കാരിയുടെ സംസാരം കേട്ട് കരയാൻ നിൽക്കരുതെന്ന്….”””

ദേവൻ ദേഷ്യത്തോടെ പറഞ്ഞതും ഗൗരി കരച്ചിലടക്കാൻ ശ്രെമിച്ചു….

“””നമ്മുടെ കുഞ്ഞ് എന്നെ പോലെ മിണ്ടൻ വയ്യാത്തതാകുമോ ദേവേട്ടാ….”””

ചോദ്യം കേട്ടതും ചിരിയാണ് വന്നത്.

“”ആകുമെങ്കിൽ നീ അതിന് സംസാരശേഷി കൊടുക്കുമോ…?വെറുതെ ആ പെണ്ണ് പറയുന്നത് കേട്ട് മണ്ടത്തരം വിളമ്പാതെ ഇരുന്നേ ഗൗരി നീ….””””

ചിലപ്പോൾ അങ്ങനെ ആയാലോ ദേവേട്ടാ… എനിക്ക് പേടിയാകുന്നുണ്ട്….. എന്നെ പോലെ ആരും ഇനി ഭൂമിയിൽ ഉണ്ടാകരുത്. ശബ്ദത്തോടെ കരയാനോ, ചിരിക്കാനോ, അപകടം വരുമ്പോൾ ഒന്ന് ആർത്തു വിളിക്കാൻ കഴിയാതെ ഇനിയൊരു ജന്മം ഉണ്ടാകരുത്.അത് നമ്മുടെ മക്കളാണെങ്കിൽ ഒരിക്കലും ആകരുത്.”””

സങ്കടത്തോടെ അവനോടു പറഞ്ഞു.

“””നമ്മടെ മക്കളൊക്കെ എന്നേക്കാൾ ഉച്ചത്തിൽ കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യും. ഇനി മിണ്ടിയില്ലെങ്കിൽ ടോം ആൻഡ് ജെറി പോലെ നടക്കാടി പെണ്ണേ….സ്നേഹിക്കാൻ എന്തിനാടി ശബ്‌ദം. സ്നേഹിക്കുന്ന ആൾക്ക് ശബ്ദമുണ്ടെങ്കിൽ ആ ശബ്‌ദം മതി മരണം വരെ….നിനക്ക് ശബ്ദമായി ഞാനില്ലേടി… “”””

കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞതും ചിരിയോടെ അവന്റെ തോളിലേക്ക് ചാരി. രാവിലെ തന്നെ തട്ടിവിളിച്ചു കൊണ്ടിരുന്ന ഗൗരിയെ തലവഴി മൂടിയ പുതപ്പ് മാറ്റിയൊന്നു നോക്കി. വീണ്ടും പുതപ്പ് തലയിലിടാൻ നോക്കിയതും മൊത്തമായി വലിച്ച് മാറ്റിയിരുന്നു അവൾ ….ദേഷ്യത്തോടെ ഒന്ന് കൂർപ്പിച്ചു നോക്കി.

“””എന്താടി….ഒന്ന് ഉറങ്ങാൻ സമ്മതിക്കെടി…””

കൈകൂപ്പി പറഞ്ഞതും വീണ്ടും പിടിച്ച് വലിച്ചു. കൈകൾ ചലിപ്പിച്ചു കാണിച്ചതും എഴുന്നേറ്റിരുന്നു.

“”നിക്ക്…. “”

മുണ്ട് മുറുക്കി ഉടുത്ത് പുറത്തേക്ക് ഇറങ്ങി. എല്ലാരും ടീവിക്ക് മുന്നിൽ ഇരിക്കുന്നുണ്ട്. ഞെട്ടിയുള്ള ഇരുത്തം കണ്ടപ്പോഴാണ് സ്ക്രീനിലേക്ക് നോക്കിയത്. ന്യൂസിന് താഴെയായി എഴുതിയ ഫ്ലാഷ് ന്യൂസ്‌ വായിച്ചതും സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ ആയി.

“””വർമ്മഗ്രൂപ്പ്‌ എം ഡി സഞ്ജന വർമ്മയെയും,മയക്കു മരുന്നു കേസിലെ പിടികിട്ടാപുള്ളി അനന്തമൂർത്തിയുമാണ് പിടിയിലായത്.ഇന്നലെ രാത്രി ആളൊഴിഞ്ഞ വീട്ടിൽ വെച്ചു മയക്കുമരുന്ന് കൈമാറുന്നതിനിടയിലാണ് പിടിയിലായത്. കൂട്ട് പ്രതി സൂര്യ നാരായണനായ ഗവണ്മെന്റ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്റ ചെയ്തു. സഞ്ജനയുടെ മറ്റ് ഇടപാടുകളെ കുറിച്ചന്വേഷിക്കുന്നുണ്ട്.””

വായിച്ചതും സന്തോഷം കൊണ്ട് ഗൗരിയെ എടുത്ത് പൊക്കി വട്ടം കറക്കിയിരുന്നു. എല്ലാരും നോക്കുന്നുണ്ട്. കൈയ്യിൽ നല്ലൊരു നുള്ള് കിട്ടിയപ്പോഴാണ് ബോധം വന്നത്.വേഗം താഴെ ഇറക്കി.

“””എവിടെ സഞ്ജനയെ പൊക്കി പിടിച്ച് നടന്നവരൊക്കെ എവിടെ.?””

ശേഖരനെ നോക്കിയായിരുന്നു ചോദിച്ചത്.

“””ഞാൻ അന്നേ എല്ലാരോടും പറഞ്ഞതാ അവളെ ഈ വീട്ടിൽ കയറ്റരുതെന്ന് ആരെങ്കിലും കേട്ടോ?ഇവളെന്റെ ഫ്രണ്ട് ആയിരുന്നു.ഇവളെ കുറിച്ചുള്ള കാര്യങ്ങൾ എന്നെക്കാൾ കൂടുതൽ നിങ്ങൾക്കാർക്കും അറിയില്ല. പിന്നെ… ഈ സൂര്യനാരായണനെ കൊണ്ടല്ലേ അന്നിവളെ കെട്ടിക്കാൻ നോക്കിയത്. “”

ഗൗരിയെ വലിച്ചടുപ്പിച്ചായിരുന്നു ചോദിച്ചത്.

“””എന്നിട്ടെന്തായി? കണ്ടില്ലേ. ഇതൊന്നും അല്ല..ഇനിയും ഓരോ കേസ് ഇതിന് പുറകെ വരുന്നുണ്ട്. കാത്തിരുന്നു കണ്ടോ….അവനെങ്ങാനും ഇതിനെ കെട്ടിയിരുന്നേൽ എന്തായിരിക്കും സംഭവിക്കാ ഇതാണ് പറയുന്നത്. ചെക്കന്റെ ജോലിയും,കൂലിയും, കുടുംബ മഹിമയും നോക്കുന്നതിനു പകരം സ്വഭാവം നോക്കണമെന്ന്….”””

ശേഖരനെ കുത്തി പറഞ്ഞതും അയാൾ തലയുയർത്തി നോക്കി.

“””ചെക്കന്റെ സ്വഭാവം നോക്കിയത് കൊണ്ട് തന്നെയാ നിനക്ക് കെട്ടിച്ചു തരാഞ്ഞത്….”””

ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് ശേഖരൻ എഴുന്നേറ്റ് തിരിഞ്ഞു നടന്നിരുന്നു

“””കെട്ടിച്ച് തരാഞ്ഞത് കൊണ്ടാ ഞാൻ തട്ടിക്കൊണ്ടുപോയി കെട്ടിയത്.ലാഭമല്ലേ ഉണ്ടായത് രണ്ടെണ്ണത്തിന്റേം കല്യാണം ഒരു ചിലവുമില്ലാതെ കഴിഞ്ഞില്ലേ? അതുകൊണ്ടെന്താ പത്തുമാസം കഴിഞ്ഞാൽ പേരക്കുട്ടിയേം കളിപ്പിച്ചിരിക്കാം. അല്ലേടി…?””””

പുറത്തേക്ക് ഇറങ്ങുന്ന ശേഖരനോട് വിളിച്ചു പറഞ്ഞുകൊണ്ട് ഗൗരിയെ ഒന്ന് നോക്കി. അവൾ കണ്ണുരുട്ടി പേടിപ്പിച്ചതും ഒന്ന് ചിരിച്ച് കാണിച്ചു. ചുറ്റും നിന്നവരും വാ പൊത്തി ചിരിക്കുന്നുണ്ട്. അവരെ കടന്ന് പോയതും വീണ്ടും ടീവിയിലേക്ക് തന്നെ നോക്കി. സന്തോഷം സഹിക്ക വയ്യാതെ ശ്യാമിനെ വിളിച്ചു അവനോടും കുറെ സംസാരിച്ചു.

????????

“””ഗൗരി നീ വാ നമുക്കൊരിടാം വരെ പോയി വരാം.””

കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോഴായിരുന്നു പറഞ്ഞത്. നനഞ്ഞ കൈയും മുഖവും ഗൗരിയുടെ സാരി തുമ്പിൽ തന്നെ തുടച്ചു.

“””ഡ്രസ്സ്‌ മാറ്റട്ടെ. ഒരു മിനിറ്റ് “”

അവനെ മറികടന്നു പോകാൻ നിന്നതും കയിൽ പിടിച്ച് വലിച്ചിരുന്നു.

“””ഡ്രസ്സ്‌ ഒന്നും മാറ്റേണ്ട. ഇവിടെ അടുത്തേക്ക് തന്നെയാ… കാറിലാ…””

കാറിന്റെ കീ എടുത്ത് അവളുടെ കയ്യും പിടിച്ച് വലിച്ച് പുറത്തേക്ക് പോയി. വളവു തിരിഞ്ഞപ്പോഴാണ് സംശയത്തോടെ അവന്റെ മുഖത്ത്‌ നോക്കിയത്. ഉത്തരമായി കണ്ണ് ചിമ്മി കാണിച്ചു. വീടിനു മുന്നിൽ കാർ നിർത്തിയവൻ ഇറങ്ങിയിട്ടും അവൾ ഇറങ്ങാതെ തന്നെ നിന്നു.

“”നീ വാ പേടിക്കേണ്ട…. “””

പറയുന്നതിനോടൊപ്പം കാറിന്റെ ഡോർ തുറന്നവളെ പിടിച്ചിറക്കിയിരുന്നു. അവരെ കണ്ടപ്പോൾ തന്നെ കുട്ടു ബഹളം വെച്ച് ഓടി വന്നു. അവനെ ചുറ്റി പറ്റി സ്നേഹവും പരിഭവവും പ്രേകടിപ്പിച്ചു തുടങ്ങി കുട്ടു. ഗൗരി കുറച്ച് വിട്ട് മാറി നിന്നതു കണ്ടാസ്വദിക്കുകയായിരുന്നു. എന്നും ആഹാരം കൊണ്ട് കൊടുക്കും എന്നല്ലാതെ അതിനെ വീട്ടിലേക്ക് കൊണ്ട് പോയിട്ടില്ലായിരുന്നു. വേഗം തിണ്ണയിൽ കയറി. താക്കോലെടുത്തു വാതിൽ തുറന്നകത്ത് കയറി. വീട് ചെറുതായി പൊടിയും, മാറാലയും പിടിച്ച് കിടക്കുന്നുണ്ട്. ദേവൻ ഓരോയിടത്തും കയറി നോക്കി കൊണ്ടിരുന്നു.ഗൗരി പേടിച്ച് പേടിച്ചായിരുന്നു ഉള്ളിലേക്ക് കയറിയത്.കണ്മുന്നിൽ ഇപ്പോളും തെളിഞ്ഞു നിൽക്കുന്നുണ്ട് അയാളുടെ മുഖം. അടുത്തേക്ക് വരുന്നതും, ശരീരത്തിൽ തൊട്ടതുമെല്ലാം ഓർത്തപ്പോൾ വിയർപ്പ് പൊടിഞ്ഞു കൊണ്ടിരുന്നു . കണ്ണുകൾ ഇറുകെ മൂടി കൊണ്ട് നിന്നു. ഒരു ചെറിയ ചിത്രമായി പോലും കാണാൻ ആഗ്രഹിക്കാതെ മുഖം കൈകൾ കൊണ്ടു പൊത്തി പിടിച്ച് നിന്നു. തോളിൽ ചൂടറിഞ്ഞതും പേടിയോടെ കണ്ണ് തുറന്നു.മുന്നിൽ ദേവനെ കണ്ടതും പേടിയോടെ അവനെ ഇറുകെ പുണർന്നിരുന്നു.

“””നിന്റെ ഈ പേടി മാറ്റാനാ നിന്നെ ഇവിടേയ്ക്ക് ഒന്ന് കൊണ്ടുവന്നത്. ഇവിടെ ആരുമില്ല ഗൗരി. നീയും ഞാനും നമ്മുടെ കുട്ടുവും മാത്രമേ ഉള്ളു. മെല്ലെ മെല്ലെ നീ ഈ സത്യങ്ങളെ ഉൾകൊണ്ടേ പറ്റു. ഒറ്റയ്ക്ക് നിൽക്കുമ്പോഴും, ഇരുട്ടാകുമ്പോഴുമെല്ലാം നീ പേടിച്ചാൽ ജീവിതത്തിന്റെ അവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കും.നിങ്ങൾ സ്ത്രീകളുടെ അത്രധൈര്യം ഞങ്ങൾ പുരുഷന്മാർക്ക് പോലുമില്ല.സ്വന്തം പ്രാണൻ പോകുന്ന വേദനയാണെന്നറിഞ്ഞിട്ടും കുഞ്ഞിന് ജന്മം കൊടുക്കുന്നില്ലേ, മക്കൾക്കോ, വീട്ടുകാർക്കോ ഒരപകടം വരുന്നെന്നു കണ്ടാൽ എത്ര ഭയന്ന് ഇരിക്കുന്നവരും അവർക്ക് വേണ്ടി പോരാടുന്നില്ലേ. നീ ഒന്ന് മനസ് വെച്ചാൽ നിന്റെ ഈ ഭയം കുറയും. ഇന്നൊരു ദിവസം കൊണ്ടല്ല. മെല്ലെ മെല്ലെ നീ കുറക്കണം. കുറച്ചേ പറ്റു. വാ….”””

അവളുടെ കയ്യിൽ പിടിച്ച് മുറിയിലേക്ക് നടന്നു.

“””നീ ഇവിടെ ഇരിക്ക്. കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്. പിന്നെ കുട്ടുനെ വീട്ടിലേക്ക് കൊണ്ട് പോകാം.”””

“””അപ്പോ ദേവേട്ടൻ ഇവിടേയ്ക്ക് വരുന്നില്ലേ?കുറച്ച് ദിവസത്തിന് നിൽക്കാനായല്ലേ അവിടേക്ക് വന്നത്.””

കളിയായി ചോദിച്ചതും അവൻ അവളെ നോക്കി കൊണ്ടിരുന്നു.

“”ശെരിയാണല്ലോ നമുക്ക് ഇവിടേയ്ക്ക് തന്നെ വരാം.ഞാനാദ്യം ഈ വീടൊന്നു വൃത്തിയാക്കട്ടെ. “””

“”അയ്യോ ഞാൻ തമാശ പറഞ്ഞതാ. നമുക്കവിടെ തന്നെ മതി.”””

“””വേണ്ടാ ഗൗരി.അച്ഛനുമായി ഇനിയും വഴക്കിടാൻ ഞാനില്ല.””

ഓരോന്ന് പറഞ്ഞ് കൊണ്ട് വീടും വൃത്തിയാക്കാൻ തുടങ്ങി. ഗൗരി ഓരോ ചെറിയ കാര്യങ്ങൾ ചെയ്യ്തു കൊടുക്കാൻ ശ്രെമിക്കുമെങ്കിലും ഒരു നോട്ടം കൊണ്ട് ദേവനവളെ മാറ്റി നിർത്തിക്കും. എല്ലാം വൃത്തിയാക്കി കഴിഞ്ഞതും ദേവൻ അവിടേക്കു വന്നു.

“””ഗൗരി നിനക്ക് ആവശ്യമുള്ള നല്ല ഡ്രസ്സെല്ലാം എടുത്ത് ബാഗിലാക്കിക്കോ….”””

“”അപ്പോൾ ഇനി ഇവിടേയ്ക്ക് വരുന്നില്ലേ?””

സന്തോഷത്തോടെ ചോദിച്ചതും ഒന്ന് ചിരിച്ചു.

ആവശ്യമുള്ള ഡ്രസും, കുറച്ച് അത്യാവശ്യ സാധനങ്ങളും കൂട്ടത്തിൽ കുട്ടുവിനെയും കയറ്റി മേലേടത്തേക്ക് വന്നു ദേവൻ. ഗൗരി ഇറങ്ങാനായി നിന്നതും അവളുടെ കയ്യിൽ പിടിച്ചു വെച്ചിരുന്നു.

“”ആരെങ്കിലും ചോദിച്ചാൽ വീടും വൃത്തിയാക്കാൻ പോയതാണെന്ന് പറയണം.വേറെ ഒന്നും പറയേണ്ട.ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് തിരുത്തി പറയാനും നിൽക്കരുത്.””’

സംശയത്തോടെ നിൽക്കുന്ന ഗൗരിയോടായി പറഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു.

“”ആ നിങ്ങൾ വന്നോ..?””

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ സുഭദ്ര ചോദിച്ചതും മറ്റുള്ളവരും അവരെ നോക്കി.

“”ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം…. “”

“”വേണ്ട അപ്പച്ചി.ഞങ്ങൾ എടുത്തോളാം..””

എഴുന്നേൽക്കാൻ നിന്ന സുഭദ്രയെ തടഞ്ഞു കൊണ്ട് ദേവൻ ഗൗരിയെ പിടിച്ചിരുത്തി. അവർക്ക് രണ്ടുപേർക്കും ഉള്ള ഭക്ഷണം വിളമ്പി.

“”നിങ്ങൾ എവിടെ പോയതാ ദേവേട്ടാ….”””

ദേവുവിന്റെ ചോദ്യം കേട്ടതും എല്ലാവരും അവരുടെ ഉത്തരത്തിനായി മറ്റുള്ളവരും കാതോർത്തിരുന്നു.

“”അത് വീട് വൃത്തിയാക്കാൻ പോയതാ. ഞങ്ങൾ മറ്റന്നാൾ തിരിച്ചു പോകും.””

ശേഖരനെ ഇടം കണ്ണിട്ടു നോക്കികൊണ്ടായിരുന്നു ഉത്തരം പറഞ്ഞത്. കേട്ടതും എല്ലാരുടേം മുഖം പെട്ടെന്ന് മാറിയിരുന്നു. അത് കാര്യമാക്കാതെ അവൻ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു.

“”മോനെ പാറുന്റെ ഈ അവസ്ഥയിൽ നിങ്ങൾ ഒറ്റയ്ക്ക്….”””

“”അവൾക്ക് വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ…പിന്നെ ഗൗരിക്ക് വേണ്ടിയല്ലേ ഞങ്ങൾ വന്നത്. അത് കഴിഞ്ഞും ചെയ്യ്തു.””

ദേവൻ കൈകഴുകി കൊണ്ട് മുന്നിലെ കണ്ണാടിയിലൂടെ ദേവൻ ശേഖരനെ ഇടം കണ്ണിട്ടു നോക്കി. അയാൾ തല താഴ്ത്തി ഭക്ഷണത്തിൽ നോക്കി ഇരിക്കുന്നുണ്ട്. കണ്ടപ്പോൾ കുറച്ച് സന്തോഷമൊക്കെ തോന്നി. വേഗം മുറിയിലേക്ക് പോയി. ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നതിനിടയിലാണ് ഗൗരി അവിടേക്കു വന്നത്. അവന്റെ കയ്യെടുത്തു മാറ്റിയവൾ ബട്ടൻസ് അഴിക്കാൻ തുടങ്ങിയതും ദേവനവളുടെ രണ്ട് തോളിലും കൈയിട്ട് നിന്നു.

“”””എന്താ മോളെ എന്താ നിന്റെ മുഖത്ത്‌ ഇത്ര കടുപ്പം..?””

ചോദ്യത്തോടൊപ്പം കവിളിൽ നുള്ളി കൊണ്ടിരുന്നു.

“”ദേവേട്ടാ അവരോടു പറ നമ്മൾ തിരിച്ചു പോകുന്നില്ലെന്ന്. അവർക്ക് നല്ല വിഷമണ്ട്.””

കൊഞ്ചിക്കൊണ്ട് പറഞ്ഞതും ഒന്ന് ചിരിച്ചു കാണിച്ചു.

“”അയ്യെടി മോളെ നടക്കില്ല. നിന്റെ അമ്മാവൻ എന്നോട് വന്ന് പറയണം പോകരുതെന്ന്.അല്ലെങ്കിൽ ഞാനിവിടെ വലിഞ്ഞു കയറി വന്നതാണെന്ന് മൂപ്പര് പറയും. നാളെ രാത്രി വരെ സമയണ്ട്. നീ എങ്ങാനും അവരോടു സത്യം പറഞ്ഞാൽ. നിന്നെ എനിക്ക് വിശ്വാസം ഇല്ല. സത്യം വെക്കെടി “””

അവളുടെ കൈ എടുത്തവന്റെ തലയിൽ വെച്ചിരുന്നു.

“””ഇത് നീ തെറ്റിച്ചാൽ ഞാൻ തട്ടി പോകും. നോക്കിക്കോ…”””

അവളെ കളിയാക്കി പറഞ്ഞതും ഗൗരി സങ്കടം കൊണ്ട് അവനെ നോക്കി നിന്നു.സങ്കടവും ദേഷ്യവും കൊണ്ട് കൈ തട്ടി മാറ്റി പോകാൻ നിന്നതും വലിച്ചടുപ്പിച്ചിരുന്നു. കുതറിമാറാൻ നോക്കിയതും ഇടുപ്പിൽ പിടിച്ച് വലിച്ചിരുന്നു. അതിനനുസരിച്ചു കുതറി മാറാൻ ശ്രെമിക്കുകയാണ് ഗൗരിയും.

ദേവനോട് പോകരുതെന്ന് പറയാൻ ആഗ്രഹമുണ്ട് ശേഖരന്. പക്ഷേ എന്തോ അവനോടു സംസാരിക്കാൻ അയാൾക്ക്‌ ഒരു മടി തോന്നിയിരുന്നു. മുത്തശ്ശൻ ആകാൻ പോവാണെന്ന് അറിഞ്ഞതും ഒരുപാട് സന്തോഷം തോന്നിയിരുന്നു.സൂര്യ നാരായണനെ കുറിച്ചറിഞ്ഞപ്പോൾ ശ്യാം പണ്ട് പറഞ്ഞ കാര്യങ്ങൾ മനസിലേക്ക് വന്നു. അന്ന് ദേവന് വേണ്ടി കള്ളം പറഞ്ഞതാണെന്ന് കരുതി തള്ളി പറഞ്ഞ കാര്യമായിരുന്നു.പക്ഷേ ഇപ്പോൾ അത് സത്യമായിരിക്കുന്നു. പാറുവിനെ കൈവെള്ളയിൽ കൊണ്ട് നടക്കുന്ന തന്റെ മകനെ കാണുമ്പോൾ എന്തോ അവനോടു ബഹുമാനം തോന്നുന്നു. മനസ്സിൽ മകനോട് തോന്നിയാ ദേഷ്യവും വെറുപ്പും കുറയുന്നതായി തോന്നി. അവർ ഒറ്റക്കവിടെ പോയാൽ പാറുവിനോ, കുഞ്ഞിനോ എന്തെങ്കിലും പറ്റുമോ എന്ന പേടിയും എല്ലാം കൂടി ഭ്രാന്തു പിടിക്കുന്ന അവസ്ഥ വന്നതും രണ്ടും കല്പിച്ച് ദേവന്റെ മുറിയിലേക്ക് പോയി. വാതിൽക്കൽ എത്തിയതേ ചെല്ലേണ്ടിയിരുന്നെന്നു തോന്നി പോയി. കരയുന്ന ഗൗരിയുടെ കണ്ണ് നീർ തുടച്ച് കൊടുത്ത്‌ ദേവനവളെ ചുംബിക്കുന്നു. അയാൾ പെട്ടെന്ന് ചുമച്ചതും രണ്ട് പേരും ഞെട്ടി മാറി. ജാള്യതയോടെ ശേഖരന്റെ മുഖത്തേക്ക് നോക്കി.

“””ഞാൻ പാറുന് കഴിക്കാൻ പറമ്പിലേ മാവിൽ നിന്നും പച്ച മാങ്ങ കൊണ്ടുവന്നിരുന്നു. ദേവൂനോടും പറഞ്ഞതാ. പക്ഷേ അവൾ കെട്ടില്ല…..”””

എന്തൊക്കെയോ തപ്പി തടഞ്ഞു പറഞ്ഞയാൾ വാതിലും ചാരി പോയി. ദേവന് സത്യത്തിൽ ചിരിയാണ് വന്നത് ആ അച്ഛന്റെ അപ്പോഴത്തെ മനസ് ആ മകന് മനസിലാക്കാൻ കഴിയുന്നതായിരുന്നു. ഓരോന്ന് ആലോചിച്ചു ചിരിച്ചു കൊണ്ട് നോക്കിയതും ദേഷ്യത്തിൽ നിൽക്കുന്ന ഗൗരിയെ കണ്ടു.തോളിൽ കുഞ്ഞടിയും കൊടുത്ത് മടിയോടെ മുറിയുടെ പുറത്തേക്ക് ഇറങ്ങി പോയി.

???????

“””ദേവാ അവന് രണ്ടെണ്ണം കൊടുത്തു എന്റെ വകയായി. എന്റെ അമ്മുക്കുട്ടിക്കും, അച്ഛനും സംഭവിച്ചതൊന്നും തിരിച്ചെടുക്കാൻ പറ്റില്ല. പക്ഷേ എന്റെ കുറെ കാലത്തെ കാത്തിരിപ്പും, ദേഷ്യവും, പകയും ഞാൻ തീർത്തു.”””

ശ്യാമിന്റെ ശബ്ദത്തിൽ സൂര്യനോടുള്ള ദേഷ്യവും, പകയും നിറഞ്ഞിരുന്നു.

“””അവളോ…?”””

“””അവൾക്ക് അഹങ്കാരമാണ്. കുറെ വട്ടം സഞ്ജന വർമ്മയെന്ന് സ്വയം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാരേം തകർക്കും എന്നൊക്കെ പറഞ്ഞു.അവളുടെ പപ്പ ജാമ്യത്തിന് ശ്രെമിച്ചിരുന്നു. നടന്നില്ല. അയ്യാൾ വരുമായിരിക്കും. അവരൊക്കെ ഇതിലെ കണ്ണികളല്ലേ…..”””

“””മ്മ് “””

“””പിന്നെ അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു. അഹങ്കാരം എന്ന് പറഞ്ഞാൽ ഇങ്ങനെയും ഉണ്ടോ.അവളുടെ സംസാരം കൂടിയപ്പോൾ ക്ഷമ നശിച്ച് തല്ലിക്കേണ്ടി വന്നു. അപ്പോഴാ ഒന്നടങ്ങിയത്. മെഡിക്കലിന് കൊണ്ട് പോയി കഴിഞ്ഞാണ് കൊടുത്തത്. ജീപ്പിൽ നിന്നും. അറസ്റ്റ് ചെയ്തപ്പോളും അവളുടെ കാറിൽ പോകണം പോലും….””””

ശ്യാം പറയുന്നത് കേട്ടപ്പോൾ മനസിലായിരുന്നു. അവളുടെ ഉള്ളിലെ പക. ഈ അറസ്റ്റ് തത്കാലികമാണെന്നും.വൈകാതെ ഇനിയും പകയോടെ അവൾ തിരിച്ചിറങ്ങുമെന്നു മനസിലായിരുന്നു.

ഓരോന്നാലോചിച്ച് തിണ്ണയിൽ തന്നെ ഇരുന്നു.

????????

“””ഗൗരി നീ സാധനങ്ങൾ എല്ലാം എടുത്ത് വെക്കുന്ന കൂട്ടത്തിൽ ഈ രണ്ട് ഷർട്ട്‌ കൂടി വെക്കണേ….ഞാൻ മറന്നാലും നീ മറക്കരുത്..”””

ഹാളിൽ ഇരുന്നു പത്രം വായിക്കുന്ന ശേഖരനെ കേൾപ്പിച്ചു പറഞ്ഞതും അയാൾ മെല്ലെ ഒന്ന് തലയുയർത്തി നോക്കി.

“””നീ വാ….മസാല ദോശയാ.നിനക്കും ദേവുനും, ദുർഗാകുട്ടിക്കുമുള്ളതുണ്ട്. ചെന്നു കഴിച്ചോ”””

കയ്യിലുള്ള കവർ അവളുടെ കയ്യിൽ കൊടുത്തു.

അവളെയും വിളിച്ച് ഹാളിലേക്ക് ചെന്നു. മേശമേൽ വെച്ച കവറിൽ നിന്നും അവരവർക്കുള്ള ദോശ എടുത്ത് കൊടുത്തു. അവർ കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് ശേഖരൻ ഓരോന്നു നോക്കി അവിടെ ചുറ്റി പറ്റി നിൽക്കുന്നത് കണ്ടത്.

“””ഞങ്ങൾ നാളെ പോകുമ്പോൾ നല്ല കടുമാങ്ങ അച്ചാറും കൂടി തന്നു വിടണേ അപ്പച്ചി.പിന്നെ ചമ്മന്തി പൊടിയും….”””

“”””നിങ്ങൾ നാളെ പോകാൻ തന്നെ ഉറപ്പിച്ചോ മക്കളെ. എനിക്ക് ഒറ്റയ്ക്ക് നിങ്ങളെ വിടാൻ പേടിയാ… പോണോ ദേവാ…”””

സുഭദ്ര കണ്ണ് നിറച്ചു ചോദിച്ചതും ശേഖരന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

“””പോണം അപ്പച്ചി.എനിക്ക് ഇവിടെ നിൽക്കേണ്ട സമയം കഴിഞ്ഞു.”””

??????

രാത്രി ഒരുപാട് നേരം വൈകിയിട്ടും ശേഖരന് ഉറക്കം വരുന്നില്ലായിരുന്നു.നാളെ രാവിലെ ദേവൻ പോകുകയാണെന്നറിഞ്ഞതും മനസ്സിൽ വല്ലാത്ത ഭാരം പോലെ തോന്നി. ഇത്രനാളും മുന്നിൽ നിന്ന മകനോട് സ്നേഹം തോന്നുന്നുണ്ട്.പണ്ട് തന്റെ കയ്യിൽ തൂങ്ങി നടന്ന ആ കുഞ്ഞ് ദേവനോടുള്ള സ്നേഹം. തന്റെ ചോരയോടുള്ള സ്നേഹം. എന്നും അങ്ങനെ തന്നെയായിരുന്നില്ലേ. തന്റെ മകനെ വെറുത്തിരുന്നോ? അതിന് കഴിഞ്ഞിരുന്നോ തനിക്ക്..വെറുത്തിരുന്നേൽ,മറന്നിരുന്നേൽ ഇത്രയും കാലം ആ മകന് വേണ്ടി ഉരുകുമായിരുന്നോ.? കണ്മുന്നിൽ മകന്റെ ജീവിതം നശിക്കുന്നത് കണ്ടപ്പോൾ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല… അവന് വാശിയുണ്ടാകാൻ വേണ്ടിയായിരുന്നു മാനസികമായി തളർത്തിയത്. പക്ഷേ അവൻ സ്വയം ആ ശിക്ഷ ഏറ്റു വാങ്ങി കൊണ്ടിരുന്നു.മ ദ്യവുമായി അവൻ കൂട്ട് കൂടി തുടങ്ങി. പണ്ടും പാറുനും ദേവനും ഒന്നിക്കണം എന്ന് തന്നെയായിരുന്നു തന്റെ മനസ്സിൽ. അവളോടുള്ള അവന്റെ സ്നേഹം അറിയാമായിരുന്നു. പക്ഷേ വിദ്യാർത്ഥി രാഷ്ട്രിയവും,അതിന്റെ പേരിലുള്ള പ്രേശ്നങ്ങളും അവനോടുള്ള മറ്റുള്ളവരുടെ ഭീക്ഷണിയുമെല്ലാം പേടിയായിരുന്നു. പല തവനെ അതെല്ലാം ഉപേക്ഷിച്ച് പഠിക്കാനും നല്ല ജോലി വാങ്ങാനും പറഞ്ഞെങ്കിലും അവനത് ചെവികൊണ്ടില്ല. അത് കൊണ്ട് തന്നെയായിരുന്നു ഗൗരിയെ വേറെ വിവാഹം കഴിപ്പിക്കാൻ ശ്രെമിച്ചത്. അതിലൂടെ എങ്കിലും അവൻ അത് ഉപേക്ഷിക്കുമെന്ന് പിന്നെയും തെറ്റുധരിച്ചു. അവിടെയും അവൻ ഗൗരിയെ പോലെ തന്നെ രാഷ്ട്രീയത്തെയും സ്‌നേഹിച്ചിരുന്നു. കൂട്ടത്തിൽ ആ മയക്കുമരുന്ന് കേസും, പിന്നെ അതിന്റെ പേരിൽ അനുഭവിച്ചതും…..

തുടരും….

©️copyright protected