നിനക്കായ് മാത്രം ~ ഭാഗം 31, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ശിവന്റെ മുന്നിൽ വന്നു നിന്നു ദേവു.

“”എങ്ങനെയുണ്ട് ശിവേട്ടാ….?””

ദേവുവിന്റെ ചോദ്യമോ, അവളെയോ ശ്രെദ്ധിക്കാതെ ഫോണിൽ നോക്കുന്നവനെ കണ്ടതും ദേഷ്യത്തോടെ ഫോൺ പിടിച്ചു വാങ്ങി.

“””മനുഷ്യന്റെ ക്ഷമക്കൊക്കെ ഒരു പരുതിയുണ്ട്.””

ഫോൺ കട്ടിലിലേക്കിട്ടവൾ അവന്റെ താടിയിൽ പിടിച്ച് മുഖമുയർത്തിയതും അവളുടെ കൈകളിൽ പിടിച്ച് വലിച്ചിരുന്നു. ദേവു അവന്റെ മേലേക്കായി വന്നു വീണതും അവളെ കട്ടിലേക്കു മറിച്ചിട്ടിരുന്നു ശിവ. ദേവു ഭയത്തോടെ കണ്ണുകളടച്ചു പിടിച്ചു. മുഖത്തേക്കവന്റെ ചുടുനിശ്വാസമടിച്ചതും കൈകൾ ഭയത്തോടെ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചു. നെറ്റിയിലായി തണുപ്പറിഞ്ഞതും കണ്ണുകൾ തുറന്നു നോക്കി. അവന്റെ ആധരങ്ങളവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു. പരസ്പരം അടുത്തായി നിൽക്കുന്ന മുഖം കണ്ടതും ശ്വാസമൊന്നു ഉയർന്നു പൊങ്ങി.

“””ഐ ലവ് യൂ…..””

കാതിൽ മെല്ലെ പറഞ്ഞവൻ കണ്ണുകൾ ചിമ്മി കാണിച്ചു പുറത്തേക്ക് പോയിരുന്നു. ദേവു ഒരു നിമിഷം തറഞ്ഞു നിന്നു പോയി. ഇപ്പോഴും ആ ഞെട്ടലും ഭയവും മാറാത്തതു പോലെ….

?????????

“””ഇനിയും എനിക്ക് കാത്തിരിക്കാൻ പറ്റില്ല പപ്പാ….അവളെ ഈ ഭൂമിയിൽ നിന്നും തുടച്ച് നീക്കണം. അതിനായിട്ട് പപ്പാ എന്റെ കൂടെ നിൽക്കണം….”””

സഞ്ജന പകയോടെ ഗൗതമിനെ നോക്കി.

“””വേണം മോളെ നമ്മുടെ നമ്മുടെ നാശത്തിന് കാരണമായ എല്ലാരേം തകർക്കണം. അവരൊക്കെ കാരണം നമ്മുടെ ബിസിനസ്‌, അഭിമാനം, നിന്റെ ഭാവിയെല്ലാം നമുക്ക് നഷ്ട്ടമായി. അതിന് അവർ അനുഭവിക്കുക തന്നെ ചെയ്യും പപ്പ ഉണ്ടാകും മോളുടെ കൂടെ…””

അവളുടെ തോളിൽ തട്ടിയയാൾ പറഞ്ഞതും രേഖ അവരുടെ അടുത്തേക്ക് വന്നു.

“””നിങ്ങൾ എന്തിനുള്ള പുറപ്പാടാ ഗൗതം. കുറച്ച് ദിവസമെങ്കിലും കുറച്ച് ദിവസം എന്റെ കുഞ്ഞിന്റെ കൂടെ നിൽക്കാൻ കൊതിക്കുന്നൊരു അമ്മയാണ് ഞാൻ. പണ്ടേ നിങ്ങളോട് ഞാൻ പറഞ്ഞതാ നല്ല വഴിക്കെല്ലാത്ത ബിസിനസ്‌ ഒന്നും വേണ്ടെന്ന്….പക്ഷേ നിങ്ങളത് കേൾക്കാതെ നിങ്ങടെ ഇഷ്ടത്തിനൊക്കെ ചെയ്തു. അതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നത് നമ്മുടെ മോളും. ഇനി മതി ഈ ചോരക്കളി….അവരായി അവരുടെ ജീവിതമായി. ഒന്നുമല്ലെങ്കിലും മിണ്ടാൻ വയ്യാത്ത കുട്ടിയല്ലേ…? ഗർഭിണിയല്ലേ…? ആ ശാപം കൂടി വാങ്ങി വെക്കേണ്ട….””

രേഖ കേഴുന്നത് പോലെ പറഞ്ഞതും ഗൗതം അവരുടെ മുഖത്തേക്ക് ആഞ്ഞടിച്ചിരുന്നു.

“””ഇവളെ നീ തന്നെയല്ലേ പ്രെസവിച്ചത്. എന്നിട്ടും എങ്ങനെ പറയാൻ കഴിഞ്ഞു എല്ലാം മറക്കാൻ….ഈ ഗൗതം ഒന്നും മറക്കുന്ന കൂട്ടത്തിലല്ല. ഇനി മറക്കുകയുമില്ല. അതോർത്താൽ നിനക്ക് നല്ലത്. എന്റെ മോളെ ഓർത്താ നിന്നെ ഇത്രയും കാലം സഹിച്ചത്. ഇനി നിന്റെ നാവ് പൊങ്ങിയാൽ കൊന്നു കളയും ഞാൻ…..””

സഞ്ജനയെയും വിളിച്ചു കൊണ്ടായാൽ പുറത്തേക്ക് പോയി. രേഖ പേടിയോടെ നിന്നു.

??????????

രാവിലെ കണ്ണുകൾ തുറന്നപ്പോൾ കണ്ടു കണ്ണാടിക്ക് മുന്നിൽ നിന്നും ഒരുങ്ങുന്ന ഗൗരിയെ…ചുരിദാറാണിട്ടിരിക്കുന്നത്. കണ്ടതും സംശയത്തോടെയവളെ നോക്കി എഴുന്നേറ്റിരുന്നു.

“””നീ എവിടേക്കാ……?””

കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് ചോദിച്ചതും ഗൗരിയൊന്നു തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് മേശക്ക് മുകളിലായി വെച്ചിരിക്കുന്ന ബാഗിലേക്ക് ചൂണ്ടി കാണിച്ചു.

“””നീ ക്ലാസിനു പോവാണോ…?””

അവന്റെ ചോദ്യത്തിന് ഉത്തരമായി തലയാട്ടിയവൾ ബാഗുമെടുത്തു അവന്റെ അടുത്തേക്ക് വന്നു. മേശക്ക് മുകളിൽ വെച്ച ചായയെടുത്തവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു. അവന്റെ മുടിയിഴകളിലൊന്നു തലോടിയാ നെറ്റിയിലൊന്നു ചുംബിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി. ചായ കുടിച്ച് കൊണ്ടിരുന്നപ്പോഴാണ് സഞ്ജനയുടെ കാര്യമവന് ഓർമവന്നത്. വേഗം പുറത്തേക്കോടി. സോഫയിലായി അവളുടെ ബാഗ് കണ്ടു. സീതയവളുടെ പേര് വിളിക്കുന്നത്‌ കേട്ടതും ഊൺ മേശ ഇട്ടിരിക്കുന്ന ഇടത്തേക്ക് പോയി. എല്ലാരുടെയും ഒപ്പം ഇരുന്ന് കഴിക്കുന്നുണ്ടവൾ. ആശ്വാസത്തോടെ അവളെ നോക്കി നിന്നു.

“””വാ ദേവാ കഴിക്കാം…””

സീത വിളിക്കുന്നത്‌ കേട്ടപ്പോഴാണ് എല്ലാവരുടെയും ശ്രെദ്ധ ദേവനിലേക്ക് പോയത്. അവൻ അവരുടെ അടുത്തേക്ക് ചെന്നു.

“””ഏയ്‌ ഞാനിപ്പോൾ എഴുന്നേറ്റിട്ടുള്ളു ചെറിയമ്മേ. എനിക്കിപ്പോൾ വേണ്ടാ….””

അടുത്തുള്ള ചെയറിലേക്ക് ഇരുന്നു.

“”ഗൗരി നീ ഇന്ന് ക്ലാസിനു പോവേണ്ട…. “””

ദേവൻ പറയുന്നത് കേട്ടതും അവൾ തലയുയർത്തിയവനെയൊന്ന് നോക്കി. എല്ലാരും അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

“””ദേവേട്ടാ…. എനിക്ക് എക്സാമൊക്കെ ആയി തുടങ്ങി. ലീവ് എടുക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ കുറച്ച് ലീവ് എടുത്തിട്ടുണ്ട്….””

“””നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല. ഇന്ന് നീ പോകേണ്ട എന്ന് പറഞ്ഞാൽ പോവേണ്ട…””

ദേവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു കൊണ്ട് പറഞ്ഞു.

“””എനിക്ക് പ്രൊജക്റ്റും, സെമിനാറുമൊക്കെയുണ്ട് ദേവേട്ടാ…ഇപ്പോൾ എനിക്ക് പ്രേത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ….? പിന്നെ എന്താ പോയാൽ…..?””

ഗൗരി എഴുന്നേറ്റ് കൈകഴുകി അവന്റെ അടുത്തേക്കായി നിന്നു പറഞ്ഞു.

“””നിന്നോടാണ് പേകേണ്ടെന്നു പറഞ്ഞത്….””

അവൻറെ തോളിലവൾ തട്ടിയതും ദേവൻ ദേഷ്യത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

“””നിന്നോടല്ലേടി പോകേണ്ടെന്നു പറഞ്ഞത്. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി….അല്ലെങ്കിലും അനുസരണയില്ലല്ലോ….? അഹങ്കാരമല്ലേ….””

ദേഷ്യത്തിൽ ഓരോന്ന് വിളിച്ച് പറയുന്നുണ്ടവൻ.

കേട്ടതും സങ്കടത്തോടെയവനെ നോക്കി നിന്നു ഗൗരി. എല്ലാരും അവനെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു.

“””ദേവാ……..””

ശേഖരൻ ദേഷ്യത്തോടെ വിളിച്ചതും ഒന്നും മിണ്ടാതെ നിന്നു. സങ്കടം സഹിക്കാൻ വയ്യാതെ ഗൗരി അവിടെ നിന്നും കരഞ്ഞു കൊണ്ട് പോയിരുന്നു. ദേവുവും ഗൗരിയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി വാതിലടച്ചിരുന്നു.

“””നിനക്കെന്താ ദേവാ…..അതൊന്നു കോളേജിൽ പോകുന്നതിനാണോ നീ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്….? അതും ഈ അവസ്ഥയിൽ നിൽക്കുമ്പോൾ….”””

സീത ദേഷ്യത്തോടെ പറഞ്ഞതും ഒന്നും മിണ്ടാതെയവൻ മുറിയിലേക്ക് പോയി വാതിലടച്ചു. പെട്ടെന്ന് സംഭവിച്ചതെന്തെന്നറിയാതെ നിൽക്കുകയാണ് വീട്ടുകാർ.പരസ്പരം നോക്കിയവരും കഴിക്കുന്നത്‌ നിർത്തി ഓരോരുത്തരും ഓരോ വഴിക്ക് പോയി. കുറെ നേരം കരഞ്ഞത് കൊണ്ട് തലക്കൊക്കെ വല്ലാതെ ഭാരം തോന്നി ഗൗരിക്ക്. പുറത്ത് നിന്നും പലരും വിളിച്ചിരുന്നെങ്കിലും ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ലയവൾ. വയറിനൊരു പ്രയാസം പോലെ തോന്നുന്നുണ്ട്. മെല്ലെ കുറച്ച് നേരം കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ചാരി കണ്ണടച്ചിരുന്നു. കുറച്ച് വെള്ളമെടുത്ത് കുടിച്ചപ്പോഴേക്കും പുറത്ത് നിന്നും വിളി വന്നിരുന്നു. മെല്ലെ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു. ഭക്ഷണവും പിടിച്ച് മുന്നിൽ നിൽക്കുന്ന സീതയെയും സുഭദ്രയെയും കണ്ടതും ഒന്നും പറയാതെ കട്ടിലിൽ തന്നെ ചെന്നിരുന്നു.

“””മോള് വിഷമിക്കണ്ട….അവനപ്പോഴുള്ള ദേഷ്യത്തിൽ പറഞ്ഞതല്ലേ….? നിനക്കറിയില്ലേ നിന്റെ ദേവേട്ടനെ….അമ്മാവൻ അവനെ കുറെ വഴക്ക് പറഞ്ഞു. നിന്നെ വന്നു വിളിച്ചിരുന്നു. പക്ഷേ വാതിൽ തുറക്കാത്തത് കൊണ്ട് നിന്റെ പിണക്കം മാറ്റാൻ പുറത്തേക്ക് പോയിരിക്കാ….””

സീത അവളെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞെങ്കിലും അവൾ പിന്നെയും കരഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാതെ നിന്നു.

“””നിങ്ങളുടെ രണ്ടുപേരുടേം പിണക്കത്തിൽ ഈ കുഞ്ഞെന്ത് പി ഴച്ചു. അതിന് വല്ലതും കഴിക്കേണ്ടേ…?””

സുഭദ്ര ദേഷ്യപെട്ടതും അവൾ മെല്ലെ വാ തുറന്നു നിന്നു.

“””ദേവേട്ടൻ കഴിച്ചോ….?””

ഗൗരിയുടെ ചോദ്യം കേട്ടതും സീതയും സുഭദ്രയുമൊന്നു ചിരിച്ചു.

“””അവൻ കഴിച്ചോളും….നീ ഇത് കഴിക്ക്….””

സുഭദ്ര ഓരോ ചോറുരുള വീതം ഗൗരിക്ക് കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം ദേവനെ കാത്ത് പുറത്ത്‌ കൂടെ നടന്നു. കാലിന് വല്ലാതെ വേദന തോന്നിയതും മുറിയിൽ ചെന്ന് കിടന്നു. രാത്രി ഒരുപാട് വൈകിയിരുന്നു അവൻ വന്നപ്പോൾ അപ്പോഴേക്കും ഗൗരി കിടന്നിരുന്നു.

??????????

പരസ്പരം മിണ്ടാതെ തന്നെ നടന്നു ഗൗരി. അവന്റെ മനസിനെ ബാധിച്ച പ്രശ്നം അറിയാതെ അവനോടു മിണ്ടില്ലെന്നു തീരുമാനിച്ചിരുന്നു ഗൗരി. ദേവൻ മിണ്ടാൻ വന്നപ്പോഴും അവനെ നോക്കാതെ, മിണ്ടാതെ നടന്നു. അവന്റെ ഓരോ കാര്യത്തിനും മുടക്കം വരാതെ നോക്കിയിരുന്നവൾ.

“””അമ്മയെന്നോട് മിണ്ടുന്നില്ല വാവേ…. എന്നോട് പിണക്കാ….””

രാത്രി അവളുടെ വയറിലേക്ക് മുഖം ചേർത്ത് കുഞ്ഞിനോടായി പറഞ്ഞവൻ.

“””നിന്റെം നിന്റമ്മയുടേം നല്ലതിന് വേണ്ടിയല്ലേ അച്ഛയിങ്ങനെ ചെയ്യുന്നത്. അപ്പോൾ നിന്റമ്മക്ക് വാശിയാ….അവളെക്കാൾ വാശി നിന്റെ അച്ഛക്കുണ്ട്…കള്ളിയാ നിന്റെ അമ്മ. എന്നോട് പിണക്കമാണെന്ന് പറഞ്ഞ് രാത്രി അച്ഛയുറങ്ങിയെന്നു കണ്ടാൽ ഉമ്മ വെക്കും. എന്നോട് ചേർന്ന് കിടക്കും. അതുപോലെ തന്നെയാ ഞാനും….അമ്മയറിയാതെ അമ്മയ്ക്കും വാവക്കും നിറയെ ഉമ്മ തരുന്നുണ്ട്. പാവം അമ്മയറിയുന്നില്ല.””

പറഞ്ഞ് കൊണ്ടവൻ വയറിലേക്ക് ചുണ്ടുകൾ ചേർത്തു. എന്നാൽ അവന്റെ സംസാരമെല്ലാം കേട്ടുകൊണ്ട് ഗൗരി കിടക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിയിൽ ഒരു കുഞ്ഞ് ചിരിയുണ്ടായിരുന്നു. അവളുറങ്ങിയെന്നു കരുതിയവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തവളോട് ചേർന്ന് കിടന്നു. കുറച്ചു നേരത്തിനു ശേഷം അവനുറങ്ങിയിട്ടില്ലെന്ന് അറിഞ്ഞിട്ടും അവന്റെ നെറ്റിയിൽ അവളും ചുണ്ടുകൾ ചേർത്തിരുന്നു. രണ്ടുപേരുടേയും ചുണ്ടിലും ഒരു കുഞ്ഞു ചിരി വിരിഞ്ഞു.

?????????

“”രുദ്ര…..””

രാവിലെ ശിവന്റെ വെപ്രാളത്തോടെയുള്ള വിളി കേട്ടപ്പോൾ കണ്ണുതുറന്നു ദേവൻ. അവന്റെ മുഖഭാവം കണ്ടതും സംശയത്തോടെ എഴുന്നേറ്റിരുന്നു.

“”എന്താ ശിവാ നീ എന്താ വിയർത്തു കുളിച്ചിരിക്കുന്നത്….?””

“”എടാ…. സഞ്ജന….”””

“””സഞ്ജനയോ എവിടെ…?””

കേട്ടതും വെപ്രാളത്തോടെ എഴുന്നേറ്റു.

“””എടാ നീ ഞാൻ പറയുന്നത് ആദ്യമൊന്ന് കേൾക്ക്…എടാ അവൾ ആ സഞ്ജന ഹോസ്പിറ്റലിലാണെന്ന്….”””

കേട്ടതും ഞെട്ടി തരിച്ചു നിന്നു പോയി. ഭയത്തോടെയവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

“””സത്യമാടാ…..എന്നേ ശ്യാമാ വിളിച്ചത്. നിന്റെ ഫോൺ കിട്ടുന്നില്ലെന്ന്….അതാണ്‌ ഞാൻ ഓടി വന്നത്….””

കേട്ടത് സത്യമാണോ എന്ന് സംശയം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

“”നീ വെയിറ്റ് ചെയ്യ്. ഞാൻ കുളിച്ചിട്ട് വരാം…””

കുറച്ച് നേരത്തിനു ശേഷം പറഞ്ഞവൻ വേഗം കുളിച്ച് മാറ്റി ശിവനൊപ്പം പുറത്തേക്കിറങ്ങി ദേവൻ.

???????????

ഹോസ്പിറ്റലിന് മുന്നിൽ ശിവനോടൊപ്പം ഇറങ്ങി ദേവൻ. പല ചാനലുകളുടെ ക്യാമറകണ്ണുകളും, ജനകൂട്ടവും നിറഞ്ഞ് നിൽക്കുന്നുണ്ട്. ജയിൽപ്പുള്ളി ആത്മഹത്യാ ചെയ്യാൻ ശ്രെമിച്ചു. ഓരോ ചാനലുകാരും ആവേശത്തോടെ പറയുന്നുണ്ടാ വാർത്ത.വർമ്മ ഗ്രൂപ്പിന്റെ ഉടമസ്ഥക്ക്എന്താണ് സംഭവിച്ചതെന്ന് ചോദ്യം പലരും പരസ്പരം ചോദിക്കുന്നുണ്ട്. കൂടെ നിൽക്കുന്ന ഒരാളെ വിളിച്ചു മാറ്റി നിർത്തി കാര്യം തിരക്കിയവർ .

“””എന്റെ സാറേ രാവിലെ ഒരലർച്ച കേട്ട് വന്നതാ…ആ പെണ്ണിന്റെ മുറിയിൽ നുരയും പതയൊക്കെ വന്ന് കിടക്കുന്നതാ കണ്ടത്. കണ്ടിട്ട് വിഷം കുടിച്ചതാണെന്ന് തോന്നുന്നത്…അപ്പോൾ തന്നെ പോലീസിനെ വിളിച്ചു പറഞ്ഞു. ഹോസ്പിറ്റലിലേക്ക് എത്തിച്ചു.””

ശിവൻ ദേവനെയും കൊണ്ട് മാറി നിന്നു. ശ്യാമിനെ ഫോൺ ചെയ്യ്തു കാര്യം തിരക്കി.

“”മ യക്കുമ രുന്ന് അധികമായി ഉപയോഗിച്ചതാ. പെട്ടെന്ന് എന്താ സംഭവിച്ചതെന്നറിയില്ല…ഞാൻ പിന്നെ വിളിക്കാടാ കുറച്ച് ബിസിയാ “”

ശ്യാം ഫോൺ വെച്ചതും ദേവൻ ശിവന്റെ ഒപ്പം കുറച്ച് മാറി നിന്നു.

“””അവൾക്ക് മ യക്ക് മരു ന്ന് വിൽപ്പന മാത്രമല്ല ഉപയോഗവും ഉണ്ടല്ലേ…? വെറുതെ അല്ല അവളുടെ ഈ സ്വഭാവം.””

ശിവന്റെ ചോദ്യത്തിന് ദേവൻ മുഖമുയർത്തി നോക്കി.

“””താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു…എന്ന് പറയുന്നതിതിനാണ്…പല കുടുംബങ്ങളും തകർന്നത് അവളുടെ ഒക്കെ ഡ്ര ഗ് ബിസിനസ്സിലൂടെയാണ്. ഇപ്പോൾ സ്വന്തം കുടുംബവും, ജീവിതവും അവൾ തന്നെ തകർത്തു. കുറച്ച് ക്രിട്ടിക്കലാണെന്നാ പറഞ്ഞത്……””

തുടരും…

?സ്നേഹം???””””

©️copyright protected