നിനക്കായ് മാത്രം ~ ഭാഗം 27, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“””ശിഖയെവിടെ അമ്മേ….?”””

ദേവു അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു കൊണ്ട് നിരത്തി വെച്ചിരിക്കുന്ന ബേക്കറി പത്രത്തിൽ കയ്യിട്ടു.

“””അവള് മുറിയിലുണ്ട് മോളെ…കുളിക്കാൻ പറഞ്ഞ് വിട്ടിട്ടുണ്ട്….”””

“””മ്മ്…””

“””എന്നാൽ ഞാൻ അവളെ ഒന്ന് കാണട്ടെട്ടോ…””

പറയുന്നതിനോടൊപ്പം ഇടം കണ്ണിട്ടമ്മയെ നോക്കി രണ്ടുമൂന്നു ലഡുവുമെടുത്തവൾ പുറത്തേക്ക് ഓടി.

“””ടി… ടി… അടി..”””

“”ഇതെന്റെ പങ്കാ…സോറി…””

തിരിഞ്ഞു നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു.

“””ഈ പെണ്ണിന്റെയൊരു കാര്യം…””

സുജാത ചിരിച്ചുകൊണ്ട് ചായയിലേക്ക് പൊടിയിട്ടു.

ശിഖയുടെ മുറിയിലേക്ക് കയറുന്നതിനു മുമ്പ് തന്നെയവളെ വലിച്ച് മുറിയിലേക്ക് ഇട്ടിരുന്നു ശിവ.

“””അയ്യോ….”””

ശബ്‌ദം കേൾക്കുന്നതിന് മുൻപേയവളുടെ വാ പൊത്തിപിടിച്ചു. പേടിയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

“””എവിടേക്കാ ദേവികാ മാഡം ഓടുന്നത്…?…””

നാണത്തോടെ മുഖം താഴ്ന്നു കൊണ്ടിരുന്ന ദേവുവിന്റെ മുഖത്ത്‌ പെട്ടെന്ന് ദേഷ്യമിരച്ചു കയറി.

“””വാ പൊതിഞ്ഞ് പിടിച്ച് നിന്ന അവന്റെ കയ്യിൽ കയറി കടിച്ചു.”””

“”ആാാ….””

വേദന കൊണ്ട് കൈ വലിച്ച് കുടഞ്ഞവൻ ദേഷ്യത്തോടെ അവളെ നോക്കി.

“””എന്തിനാടി സാമദ്രോഹി നീ എന്റെ കയ്യിൽ കടിച്ചത്…?””

കയ്യിലേക്ക് ഓതുന്നതിനൊപ്പമവളെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“””എന്റെ ലഡു കളഞ്ഞില്ലെടാ ദുഷ്ട്ട…കഷ്ടപ്പെട്ട് കട്ടോണ്ടു വന്നതായിരുന്നു.”””

പിടിച്ച് വലിച്ചപ്പോൾ നിലത്തു വീണ ലഡുവിൽ സങ്കടത്തോടെ നോക്കി

“””എന്നേക്കാളും വലുതാണോടി നിനക്ക് ഈ മഞ്ഞ ലഡു.? ഒന്ന് റൊമാന്റിക് ആകാമെന്നു വെച്ചപ്പോൾ അവളുടെ ഒരു ജാഡ…””

“”അങ്ങനെ കട്ട് തിന്നാനുള്ള മോന്റെ വേല കയ്യിലിരിക്കെയുള്ളു…””

“””ഞാൻ വാങ്ങിയ ലഡുവാ…. ഇങ്ങോട്ട് താടി എന്റെ ലഡു…””

കയ്യിൽ ബാക്കിയുണ്ടായിരുന്ന ലഡു തട്ടി പറിക്കാൻ ശിവൻ നോക്കിയെങ്കിലും ദേവു മൊത്തമായി വായിലേക്കിട്ടു….

“””പണ്ടേ കട്ട് തീറ്റ നിന്റെ സ്വഭാവത്തിലുണ്ടല്ലോ..കട്ട് കള്ളി.. “”

“””അതേ ഞാൻ കട്ടുകള്ളിയാ. ഇയാൾ പോയി കേസ് കൊടുക്ക്‌….”””

ദേഷ്യത്തോടെ ശിവനെ നോക്കി പുറത്തേക്ക് ഇറങ്ങി പോയി.

“””ഈ സിനിമക്കാരെയൊക്കെ തല്ലി കൊല്ലണം.ഓരോന്ന് എഴുതി വെച്ച് മനുഷ്യനെ പ്രലോഭിപ്പിക്കാൻ….””

ശിവ സങ്കടത്തോടെ ദേവു പോകുന്നതും നോക്കി നിന്നു.

????????

കണ്ണുകൾക്ക്‌ വല്ലാതെ ഭാരം തോന്നിയതും അത്പോലെ തന്നെ കിടന്നു.കുറെ കരഞ്ഞത് കാരണം കണ്ണുനീർ ഒലിച്ചിറങ്ങി കണ്ണീരിന്റെ പശപ്പ് മുഖത്താകെ അനുഭവപെടുന്നുണ്ട്. തലയിൽ ആരോ തലോടുന്നതു പോലെ തോന്നിയതും മെല്ലെ എഴുന്നേറ്റു. മുന്നിൽ നിൽക്കുന്ന ദേവുവിനെ കണ്ടതും ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.

“””എന്താടി പറ്റിയെ….?”””

മുഖം കണ്ട് വെപ്രാളപെട്ട് ചോദിച്ചതും വീണ്ടും കരഞ്ഞു പോയിരുന്നു. അവളെ ചുറ്റി പിടിച്ച് എങ്ങിയേങ്ങി കരഞ്ഞു….കുറച്ചു നേരത്തിനു ശേഷം ദേവു തന്നെ അടർത്തി മാറ്റി. മുഖത്തെ കണ്ണീരെല്ലാം തുടച്ച് കൊടുത്തവൾ കാര്യം തിരക്കി. എല്ലാം പറയുമ്പോൾ തൊണ്ട ഇടറുന്നുണ്ടായിരുന്നു. എല്ലാം കേട്ടതും അവൾ ദേഷ്യത്തോടെ എഴുന്നേറ്റു.

“”നീ ആ ഫോണെടുക്ക് അയാളെയൊന്നു വിളിക്കട്ടെ.പെണ്ണിനെ മോഹം കൊടുത്തു പറ്റിക്കുന്നോ…? അയാളൊരു പോലീസല്ലേ…? കൂട്ടുകാരന്റെ സന്തോഷത്തിന് വേണ്ടി സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കുന്നോ…? നിന്റെ പൊട്ടനേട്ടനെ ഞാനിന്ന് കൊല്ലും.പെങ്ങടെ മനസ്സറിയാതെ ഏതോ ഒരുത്തനെ കൊണ്ട് വരുന്നു…””

ദേവു ദേഷ്യത്തിൽ പറഞ്ഞതും പേടിയോടെ അവളെ പിടിച്ച് വെച്ചു.

“””വേണ്ടാ ദേവു എന്നെ ശ്യാമേട്ടന് വേണ്ടെങ്കിൽ വേണ്ട…ഞാൻ എത്ര സമയമെടുത്താണെങ്കിലും മറക്കാൻ ശ്രെമിച്ചോളാം….എന്റെ പേരിൽ അവരുടെ ഫ്രണ്ട്ഷിപ് തകരാൻ ഞാൻ സമ്മതിക്കില്ല.””’

അവസാന വാക്കെന്ന പോലെ പറഞ്ഞ് ശിഖയെഴുന്നേറ്റു.

“””വല്ലാതെ ത്യാഗം ചെയ്യല്ലെട്ടോ മോളെ.സ്വന്തം ലൈഫ് വെറുതെ മറ്റുള്ളവർക്ക് വേണ്ടി കളയരുത്. നീയാ ജീവിക്കേണ്ടത്. ഇവരൊക്കെ അഭിപ്രായവും പറഞ്ഞ് സദ്യയും കഴിച്ച് പോകും…നീന്റെ ജീവിതമാണ്…””

ദേവു തട്ടി കയറിയതും ശിഖ ചെറുതായി ചിരിച്ച് കൊടുത്തു.

“””ഞാൻ മാത്രം തീരുമാനിച്ചാൽ വിവാഹം നടക്കില്ല ദേവു.അതിന് ശ്യാമേട്ടനും തോന്നണം…നീ ഏതെങ്കിലും നല്ല ഡ്രസ്സ്‌ എടുത്ത് വെക്ക്….ഞാനൊന്ന് ബ്രെഷ് ചെയ്യട്ടെ…””

ബാത്‌റൂമിലേക്ക് പോകുന്ന കൂട്ടത്തിൽ ശിഖ ദേവുവിനോടായി പറഞ്ഞ് വേഗം ബാത്‌റൂമിന്റെ വാതിൽ കൊട്ടിയടച്ചു.

???????

വീടിന്റെ മുറ്റത്തായി കാർ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതും കണ്ണാടിക്ക് മുന്നിൽ നിന്ന ശിഖയുടെ നെഞ്ചൊന്നു പിടഞ്ഞു. അതറിഞ്ഞിട്ടെന്ന പോലെ ദേവു അവളുടെ തോളിൽ പിടിച്ചവളെ സമാധാനിപ്പിച്ചു.

“”മക്കളെ അവര് വന്നു….””

സുജാതമ്മ വന്നു പറഞ്ഞതും ദേവു അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.ചായയുമായി പുറത്തേക്ക് പോകും തോറും ശിഖയുടെ മേലാകെ വിറക്കുന്നുണ്ടായിരുന്നു. ദേവു അവളുടെ പുറകെ തന്നെ നടന്നു. തല താഴ്ത്തി കൊണ്ടുതന്നെ ഓരോരുത്തർക്കും ചായ കൊടുത്തവൾ മാറി നിന്നു. അകത്തേക്ക് പോകാനായി നിന്നതും ശിവനവളുടെ കയ്യിൽ പിടിച്ചിരുന്നു.

“”അവരുടെ മുഖത്തേക്കൊന്നു നോക്ക് മോളെ…””

ചെവിയിലായി പറഞ്ഞതും സങ്കടത്തോടെയവനെ നോക്കി.

‘””നോക്ക് മോളെ..വിളിച്ച് വരുത്തി അപമാനിച്ചു എന്നവർക്ക് തോന്നും. “””

ഇനിയും നിന്നാൽ കരഞ്ഞു പോകുമെന്ന് തോന്നിയതും ധൈര്യം സംഭരിച്ചവരെ നോക്കാനായി തലയുയർത്തി. എന്തോ കഴിയുന്നില്ല. സങ്കടത്തോടെ ദേവുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തെ ഞെട്ടലോടെയുള്ള നിൽപ്പ് കണ്ടതും ഒന്നും മനസിലായില്ല. കണ്ണുകൾ കൊണ്ട് മുന്നിലേക്ക്‌ നോക്കാൻ പറഞ്ഞതും മെല്ലെയവിടേക്കു നോക്കി. മുന്നിൽ ഇരിക്കുന്ന ശ്യാമിനെയും വീട്ടുകാരെയും കണ്ടതും ഞെട്ടികൊണ്ട് ശിവനെ നോക്കി. ആ മുഖത്തെ പുഞ്ചിരി കണ്ടതും സന്തോഷം കൊണ്ട് പിടിച്ചു വെച്ച സങ്കടം പുറത്തേക്ക് വന്നിരുന്നു.അവന്റെ മുന്നിൽ സന്തോഷത്തോടെ കരഞ്ഞു കൊണ്ട് കൈകൂപ്പി. ശിവനവളുടെ കൈകൾ പിടിച്ചു വെച്ചവളെ നെഞ്ചിലേക്കടക്കി പിടിച്ചിരുന്നു. എല്ലാരുടെയും കണ്ണുകൾ ആ ഏട്ടനെയും അനിയത്തിയുടെയും സ്നേഹത്തെ നോക്കി കാണുകയായിരുന്നു.

“””മതി മതി നല്ലൊരു ദിവസമായിട്ട് കരഞ്ഞു കുളമാക്കണ്ട…””

ദേവനവരുടെ അടുത്തേക്കായി വന്നു പറഞ്ഞതും രണ്ടുപേരും വിട്ട് മാറി നിന്നു.

“””ഇവിടെ സത്യത്തിൽ എന്താ സംഭവിച്ചേ…? “””

ദേവുവിന്റെ സംശയത്തോടെയുള്ള ചോദ്യം കേട്ടതും എല്ലാരും അവളെ നോക്കിയൊന്നു ചിരിച്ചു.

“””എടി മണ്ടി ഇത് ഞങ്ങൾ മൂന്ന് പേരുടെയും നാടകമായിരുന്നു. കുറച്ചു ദിവസം മുൻപ് തന്നെ ശ്യാം ശിവനോട് ഇവരുടെ കല്യാണകാര്യം പറഞ്ഞിരുന്നു. ഇവനെന്താ കുറവ് നല്ല പയ്യനല്ലേ. പിന്നെ ഈ കാര്യമൊന്നും ഏട്ടനോട് പറയാത്തതിന്റെ ചെറിയ പരിഭവമുണ്ടായിരുന്നു ശിവന്. പിന്നേ ഇവന് പിടി കൊടുക്കാൻ വൈകിയതിന്റെ ചെറിയ ശിക്ഷയും കൂടി ചേർത്താണ് ഇങ്ങനെ ഒരു നാടകം കളിച്ചത് “””

ദേവൻ പറഞ്ഞത് കേട്ടതും ശിഖ ശിവനെയും ശ്യാമിനെയും ദേഷ്യത്തോടെ നോക്കി.

“””എന്റെ മോൾക്ക്‌ ഒരുപാട് നൊന്തല്ലേ. ഇവന്മാരുടെ മനസ്സിൽ ഉള്ളതൊന്നും എനിക്കറിയില്ലായിരുന്നു. ഇവരിപ്പോൾ പറഞ്ഞപ്പോഴാ കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞത്.”””

ശ്യാമിന്റെ അമ്മയുടെ വാക്കുകൾ കേട്ടതും അവരെ ഒന്ന് നോക്കി.

“””സോറി മോളെ….ഈ ദുഷ്ട്ടൻ നിർബന്ധിപ്പിച്ചപ്പോൾ ഏട്ടന് മറുത്തൊന്നും പറയാൻ പറ്റിയില്ല…”””

ശിഖ സങ്കടത്തോടെ മുറിയിലേക്ക് ഓടി.

“””ഞാൻ പോയി സമാധാനിപ്പിച്ചിട്ട് വരാം. അല്ലെങ്കിൽ കല്യാണത്തിന് മുൻപ് തന്നെയവളെന്നെ ഡിവോഴ്സ് ചെയ്യും.””

ശ്യാം അവളുടെ പുറകെ പോയതും എല്ലാരും സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ചു. ശിഖ മുഖം പൊത്തി കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു.

“””മോളെ……”””

ചെവിയിൽ മെല്ലെ വിളിച്ചതും തലയുയർത്തി നോക്കിയില്ല.തൊട്ടതും അങ്ങനെ ഇരുന്നു കൊണ്ട് തന്നെ കൈത്തട്ടി മാറ്റി.

“””നിനക്കെന്നെ വേണ്ടെങ്കിൽ ഞാൻ പോവാ…”””

കുറച്ചു നേരമായിട്ടും അവൾ നോക്കാതെ നിൽക്കുന്നത് കണ്ടതും എഴുന്നേറ്റ് പോകാൻ ശ്രെമിച്ചു. അപ്പോഴേക്കും കയ്യിൽ പിടിച്ചു വലിച്ചിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മുഖമെല്ലാം ചുമന്ന് വല്ലാത്ത കോലത്തിൽ നിൽക്കുന്നവളെ. കണ്ടപ്പോൾ എന്തോ വല്ലാതെ സങ്കടം തോന്നി. എന്തെങ്കിലും പറയുന്നതിനു മുൻപു തന്നെയവനെ ഇറുകെ പുണർന്നിരുന്നു.ശ്യാം ഞെട്ടി കൊണ്ടവളെ അടക്കി പിടിച്ചു.

“””സോറി… “””

കുറച്ചു നേരത്തിനു ശേഷമാവളെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞതും അവന്റെ കൈയിൽ കയറി അടിച്ചിരുന്നു.

“””മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്ന്‌ ചെയ്തു വെക്കും. അളിയമ്മാർ രണ്ടും എന്തൊരു ഒത്തൊരുമ…”””

കണ്ണ് തുടച്ച് കൊണ്ടവൾ അവിടെ നിന്നും എഴുന്നേറ്റു.

???????

“”””ഗൗരി……”””

ഹാളിലേക്ക് കയറുന്നതിനൊപ്പമവളെ വിളിച്ചു കൊണ്ടവനവിടെയിരുന്നു.

“””പാറു മുറിയിലാ ദേവാ..പെണ്ണുകാണൽ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു. ചെക്കനെ ഇഷ്ട്ടപെട്ടോ ശിഖക്ക്.?”””

സുഭദ്ര പുറത്തേക്ക് ഇറങ്ങി വന്നു.

“””””അതിന് ഇഷ്ടപ്പെടാതിരിക്കാൻ ആദ്യമായിട്ട് കാണുന്ന ആളൊന്നുമല്ല അപ്പച്ചി….”””

ദേവു പറയുന്നത് കേട്ടു കൊണ്ട് സുഭദ്രയവിടെയിരുന്നു.ആ സമയം കൊണ്ട് ദേവൻ മുറിയിലേക്ക് പോയിരുന്നു. കട്ടിലിൽ കിടക്കുന്ന ഗൗരിയുടെ നെറ്റിയിൽ ഒന്ന് തൊട്ടു. നന്നായി ഉറങ്ങുന്നവളുടെ തലയിൽ തന്നോടി കൊണ്ടവൻ കുളിക്കാനായി കയറി. കുളിച്ചിറങ്ങി അവളുടെ അടുത്തായി ചെന്ന് കിടന്നു. മുഖത്തെ മറച്ചു കിടക്കുന്ന മുടിയിഴകളെ വകഞ്ഞു മാറ്റി. വിരൽ തുമ്പ് കൊണ്ട് മുഖമാകെ വരച്ചു കൊണ്ടിരുന്നു.ചെറുതായി കണ്ണുകൾ തുറക്കാൻ ശ്രെമിക്കുന്നുണ്ട്. മൂക്കിൻ തുമ്പിൽ ചെറുതായി വലിച്ചതും കണ്ണുകൾ തുറന്ന് നോക്കി. മെല്ലെ ചിരിച്ച് കൊണ്ട് എഴുന്നേൽക്കാൻ ശ്രെമിച്ചെങ്കിലും അവളെ പിടിച്ചു വെച്ചിരുന്നു.

“””എങ്ങനെ ഉണ്ടായിരുന്നു പെണ്ണുകാണൽ.? ചെറുക്കനെ ഇഷ്ട്ടായോ…? “””

ചോദിക്കുന്നതിനൊപ്പം അവനെ നോക്കി ചിരിച്ചു.

“””അതൊക്കെ കുറെ കാലം മുൻപേ ഇഷ്ട്ടമായതാ….”’

ഒന്നും മനസിലാക്കാതെ നിൽക്കുന്നവളെ ഒന്നുകൂടി അടക്കി പിടിച്ചു. നടന്നത് മുഴുവൻ കേൾക്കുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.

“””വല്ലതും കഴിച്ചോ…? ഞാൻ കഴിക്കാൻ എടുക്കാം..””

എഴുന്നേൽക്കാൻ നിന്നവളെ ഒന്നുകൂടി തടഞ്ഞു വെച്ചു.

“””ഞാൻ കഴിച്ചിട്ടാ വന്നേ…ഇനി എനിക്കൊന്നും വേണ്ടാ.നമുക്ക് ഓരോ കൊച്ചു വർത്തമാനോം പറഞ്ഞിരിക്കാം ഗൗരി കുട്ടി.”””

പറയുന്നതിനൊപ്പം മൂക്കിൻ തുമ്പിൽ മെല്ലെയൊന്നു കടിച്ചു. എരിവ് വലിച്ചവൾ അവന്റെ മുഖത്തെ തട്ടി മാറ്റിയിരുന്നു.കൈകൾ അവളുടെ വയറിന് മറഞ്ഞു കിടക്കുന്ന സാരി തലപ്പ് മാറ്റിയിട്ടവിടെയൊന്നു ചുംബിച്ചു.

“””നമ്മുടെ വാവ വലുതാകുന്നുണ്ടല്ലോ…..”””

ചെറുതായി വീർത്ത വയറിൽ നോക്കി പറഞ്ഞു.ദേവന്റെ സംസാരം കേട്ടതും ചിരിച്ചു പോയി.

“””അച്ഛന്റെ പൊന്ന് വലുതായിട്ട് വേണം എന്റെ പൊന്നിനെ നേറയെ ഉമ്മ തരാൻ, താരാട്ട് പാടിയുറക്കാൻ,വാവയുടെ കൂടെ കളിക്കാൻ….എന്നിട്ട് വേണം അമ്മയെ ഒരുപാടം പഠിപ്പിക്കാൻ…അച്ഛനെ കുറെ ഇട്ട് വട്ടുകളിപ്പിച്ചതാ. തിരിച്ചു കൊടുക്കണ്ടേ നമുക്ക്.? വേഗം വാട്ടോ പൊന്നേ…..”””

കൈകൾ വയറിനെ തഴുകി കൊണ്ടിരുന്നു. വീണ്ടും വീണ്ടും വയറിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന അവനെ നോക്കി കിടന്നു. മെല്ലെ മെല്ലെ കണ്ണുകൾ അടഞ്ഞു പോകുമ്പോഴും അച്ഛൻ കുഞ്ഞിനോടു സംസാരിക്കുന്നത് മെല്ലെ മെല്ലെ കേൾക്കുന്നുണ്ടായിരുന്നു.

തുടരും…

©️copyright protected