നിനക്കായ് മാത്രം ~ ഭാഗം 28, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നല്ല രീതിയിൽ തന്നെ ശിവനും ദേവുവിനുമൊപ്പം ശ്യാമിന്റെയും ശിഖയുടെയും വിവാഹ നിച്ഛയവും ഒരേ മണ്ഡപത്തിൽ വെച്ചു നടത്തി.നിച്ഛയം കഴിഞ്ഞ് ഒരു മാസത്തിനപ്പുറമായിരുന്നു അവരുടെ വിവാഹം നടത്താൻ നിച്ഛയിച്ചിരുന്നത്. പിന്നീടവരുടെ നാളുകളായിരുന്നു.ഇണങ്ങിയും പിണങ്ങിയുമവരവരുടെ പ്രേണയകാലം സുന്ദരമാക്കി മാറ്റിയപ്പോൾ ദേവനും ഗൗരിയുമവരുടെ കുഞ്ഞുമായുള്ള ഓരോ നിമിഷങ്ങളും സന്തോഷത്തോടെ ആസ്വദിച്ചുകൊണ്ടിരുന്നു

?????????

സാരി ഞൊറിഞ്ഞുടുത്തു കൊണ്ടവൾ ചെറുതായി വീർത്ത വയറിനെ മറച്ചു കൊണ്ട് ബ്ലൂസിനു കുറുകെ പിൻകുത്തി വെച്ചു. തലയിൽ മുല്ലപൂവും കഴുത്തിൽ പാലക്കാമാലയും,കാതിൽ ജിമിക്കയുമിട്ടു കൊണ്ട് നീളത്തിൽ കിടക്കുന്ന താലിമാല കാണുന്ന രീതിയിൽ പുറത്തേക്കിട്ടു. കണ്ണാടിക്കുമുന്നിൽ നിന്നും സിന്ദൂരമെടുത്തതും പെട്ടെന്ന് കയ്യിൽ പിടി വീണിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളുടെ ദേവേട്ടനെ.

“””എന്താ ദേവേട്ടാ…..”””

അവളുടെ ചോദ്യത്തിനൊപ്പമവൻ കയ്യിലെ സിന്ദൂരചെപ്പ് പിടിച്ചു വാങ്ങി.

“””ഞാനിട്ടു തരാം….”””

സിന്ദൂരമെടുത്തവളുടെ സിമന്തരേഖയിൽ തൊട്ടു കൊടുത്തു.കുറച്ചു നേരമവനവളെ തന്നെ നോക്കിയിരുന്നു.

“””പെണ്ണ് മാറി പോകുമോ ഇനി…””

കുറുമ്പോടെയവളുടെ കവിളിലൊന്നു വലിച്ചു.

“””കളിയാക്കാതെ പോ ദേവേട്ടാ… വേഗം ചെന്ന് ഒരുങ്ങിക്കേ. അനിയത്തിയുടെ കല്യാണമാണെന്ന്
മറക്കേണ്ട….”””

പറയുന്നതിനൊപ്പം അവന്റെ കയ്യിലേക്ക് മാറ്റാനുള്ള ഡ്രസ്സ്‌ എടുത്ത് കൊടുത്തു. അവളുടെ സാരിയോട് ചേരുന്ന നിറമായിരുന്നവന്റെ ഷർട്ടിനും മുണ്ടിന്റെ കരക്കും…ഷർട്ടും മുണ്ടും എടുത്തിട്ടവൻ കണ്ണാടിക്ക് മുന്നിൽ നിന്നും മുടി ചികിയപ്പോൾ അവന്റെ തിങ്ങി നിറഞ്ഞ താടിയൊന്നൊതുക്കിയവൾ അവന്റെ കവിളിലൊന്നു ചുംബിച്ചു. കഴുത്തോളം ഇറങ്ങി നിൽക്കുന്ന അവന്റെ മുടിയിഴകളിൽ തഴുകി മേശക്കു മുകളിലെ ചന്ദനമെടുത്തവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു കൊടുത്തു. അവളുടെ കണ്ണിലെ കരിമഷി കറുപ്പെടുത്തവളുടെ ചെവിക്കു പുറകിൽ കുത്തി ദേവൻ.

“””കണ്ണ് കിട്ടുമെന്റെ പൊന്നിന്….”””

ചിരിച്ചു കൊണ്ടവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

“””വാ…””

അവളുടെ കയ്യിൽ കൈ ചേർത്തവൻ പുറത്തേക്ക് നടന്നു. ഓഡിറ്റോറിയത്തിലേക്ക് ചെന്നിറങ്ങിയതും കല്യാണം കൂടാൻ വന്നവരെല്ലാം തന്നെ നോക്കി ചിരിക്കുന്നതും എന്തൊക്കെയോ അടക്കം പറയുന്നുമുണ്ട്. എല്ലാവരെയും നോക്കി ചിരിച്ചവർ ദേവുവിനെയും ശിഖയെയും ഒരുക്കുന്നിടത്തേക്ക് നടന്നു.

“””ആഹാ വന്നോന്റെ പാറുട്ടൻ…””

ഒരുങ്ങി കഴിഞ്ഞു പരസ്പരം സംസാരിച്ചു കൊണ്ടിരുന്ന ദേവുവും ശിഖയും എഴുന്നേറ്റു ചെന്നു.

“”””എങ്ങനെയുണ്ട് ഞങ്ങളെ കാണാൻ…?””

ദേവുവിന്റെ ചോദ്യത്തിന് കൈകൾ ഉയർത്തി നന്നായിട്ടുണ്ടെന്ന് കാണിച്ചു കൊടുത്തു.

“””താങ്ക്സ് മുത്തേ…”””

രണ്ടുപേരും ചേർന്ന് ഗൗരിയുടെ കവിളിൽ ഉമ്മ വെച്ചു.

“””ഗൗരി ഞാനിപ്പോൾ വരാട്ടോ….ഊട്ടുപുരയിലേക്ക് ഒന്ന് കൂടി ചെന്നു നോക്കട്ടെ.മുഹൂർത്തിനു മുൻപ് ഞാൻ വരാം….””

ദേവൻ ഊട്ടുപുരയിലേക്ക് നടന്നതും ഓരോന്ന് സംസാരിച്ചിരുന്നു മൂന്നുപേരും.

“””മക്കളെ മുഹൂർത്തമായി വാ…””

അമ്മമാർ വന്നു വിളിച്ചതും അമ്മമാർ കൊടുത്ത താലവുമായി പുറത്തേക്ക് നടന്നു രണ്ടുപേരും. സീതയുടെ കയ്യിൽ പിടിച്ച് ഗൗരിയും അവരുടെ പുറകെ നടന്നു. കുഞ്ഞ് കുട്ടികൾക്കൊപ്പം തന്നെയുണ്ടായിരുന്നു ദുർഗകുട്ടി. മണ്ഡപത്തിൽ ശിവന് സമീപം ദേവുവും ശ്യാമിന് സമീപം ശിഖയും കൈകൾ കൂപ്പിരുന്നു. അവരുടെ പുറകിലായി അവരുടെ അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ഗൗരിക്കും ദേവനുമൊപ്പം ഒരു കുഞ്ഞ് ചിരിയോടെ അമ്മുക്കുട്ടി നിന്നു. അധികം ഒരുങ്ങിയിട്ടില്ലെങ്കിലും അവളുടെ മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നു.ഏട്ടന്റെ വിവാഹമാകുമ്പോൾ എല്ലാ അനിയത്തിമാരുടെയും മുഖത്ത് കാണുന്ന സന്തോഷം. മുന്നിലെ ജനങ്ങൾക്കിടയിലായി ഇരിക്കുന്ന ആദിയേയും അമ്മയെയും കണ്ട ദേവൻ അവനെ നോക്കി പുഞ്ചിരിച്ചു. അവനോടു കയറി വരാൻ പറഞ്ഞു.

ഇപ്പോൾ ചെറുതായി നടക്കാൻ കഴിയുന്നുണ്ട് ആദിക്ക്…എങ്കിലും കുറെ നേരം നിൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അമ്മയെ പറഞ്ഞയച്ചവൻ അവിടെ തന്നെയിരുന്നു. പൂജാരി പൂജിച്ച താലി ദേവുവിന്റെയും ശിഖയുടെയും കഴുത്തിലേക്ക് കെട്ടുമ്പോൾ എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ അവരെ അനുഗ്രഹിച്ചു. ശേഖരൻ സന്തോഷത്തോടെ നിറഞ്ഞ കണ്ണുകൾ തുടച്ച് മാറ്റി. സദ്യയുടെ കാര്യങ്ങളും മറ്റും നോക്കാൻ ദേവൻ തന്നെ യായിരുന്നു മുന്നിൽ നിന്നിരുന്നത്.കുറച്ചു ദിവസമായി അവനൊന്നു സ്വസ്ഥമായി ഉറങ്ങിയിട്ട്.അനിയത്തിയുടെ കല്യാണത്തിന് ഒരു കുറവുമില്ലാതെ നോക്കാൻ ഒരേട്ടന്റെ എല്ലാ അവകാശത്തോടും പേടിയോടും അച്ഛന്റെയും ചെറിയച്ഛനുമൊപ്പവും, കൂട്ടുകാർക്കു വേണ്ടി ശ്യാമിന്റെയും ശിവന്റെയും ഓരോ കാര്യത്തിനും അവനുണ്ടായിരുന്നു.

“””അവരുടെ കൂടെ നീയുമിരുന്നോ…..”””

ഗൗരിയെ ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചവൻ ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്നു. അവർ കഴിച്ച് കൊണ്ടിരുന്നപ്പോൾ സദ്യവിളമ്പാൻ ദേവനുമുണ്ടായിരുന്നു കൂടെ. കഴിക്കാൻ തുടങ്ങിയപ്പോഴാണ് അവരുടെ അടുത്തേക്ക് വെള്ളവുമായി ദേവൻ വന്നത്.

“””ദേ ഗൗരി നന്നായി കഴിക്കണേ… ഞാൻ ശ്രെദ്ധിക്കുന്നുണ്ട്. കണ്ണ് തെറ്റിയാൽ നീ കഴിക്കാതെ എഴുന്നേൽക്കുന്നതാ.”””

അവളുടെ മുന്നിൽ വന്നു പറഞ്ഞതും ഒരുരുള ചോറെടുത്തവൾ അവനു നേരെ നീട്ടിയതും അവൻ സംശയത്തോടെ നോക്കി നിന്നു.

“””ദേവേട്ടൻ രാവിലെ ഒന്നും കഴിച്ചില്ലല്ലോ..വീട്ടിലേക്ക് വന്നപാടെ കുളിച്ച് ഇറങ്ങിയതല്ലേ.ദാ….””

ചോറു നീട്ടിയ ഗൗരിയേയും ചുറ്റുമിരിക്കുന്നവരെയുമൊന്നു നോക്കിയവൻ. പലരുമവരെ ശ്രെദ്ധിക്കുന്നുണ്ട്.

“””കഴിക്കു ദേവേട്ടാ…”””

ചുണ്ട് കൂർപ്പിച്ചവനെ വേദനയോടെ നോക്കി ഗൗരി.ശ്യാമും , ശിവനും ദേവുവുമെല്ലാം നോക്കി ചിരിക്കുന്നുണ്ട്.

“”കഴിക്കളിയാ….””

ശിവൻ വിളിച്ചു പറഞ്ഞതും ഗൗരിയെ ഒന്ന് നോക്കിയവൾ നീട്ടിയ ഉരുളക്കായി വാ തുറന്നു കൊടുത്തു.ചിരിയോടെ നീട്ടിയ ഉരുള കഴിച്ച് കൊണ്ടവൻ വെള്ളവുമായി അടുത്തിരിക്കുന്ന ദേവുവിന്റെ അടുത്തേക്ക് പോയി. എല്ലാരും ഓരോ ഉരുള വീതം ദേവന് കൊടുക്കുന്നുണ്ട്. അവൻ സന്തോഷത്തോടെ അ ഉരുളകളെല്ലാം കഴിച്ച് കൊണ്ടിരുന്നു. എല്ലാം ക്യാമറകണ്ണുകൾ ആർത്തിയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. യാത്രപറഞ്ഞിറങ്ങാൻ നേരംഎല്ലാവരെയും കെട്ടിപിടിച്ചു കരഞ്ഞു ദേവുവും ശിഖയും. അവസാനമായി രണ്ടുപേരും ഗൗരിയുടെ അടുത്തേക്ക് ചെന്നു. ഓർമവെച്ച നാൾ മുതൽ മൂന്നുപേരും ഒന്നിച്ചായിരുന്നു എല്ലാകാര്യത്തിനും. ഇണപിരിയാത്ത സൗഹൃദമായിരുന്നു. ഒന്നിച്ച് കെട്ടിപിടിച്ചു കരയുന്നവരെ എല്ലാരും സങ്കടത്തോടെ നോക്കിയിരുന്നു.കരച്ചിൽ കൂടുന്നത് കണ്ടതും അവരെ പരസ്പരം അടർത്തിമാറ്റി.

“””ദേവേച്ചി….”””

ദുർഗകുട്ടി ചിണുങ്ങി കൊണ്ടവളുടെ കയ്യിൽ പിടിച്ച് വലിച്ചതും ദേവു സങ്കടത്തോടെയവളെ കെട്ടിപിടിച്ചു കരഞ്ഞു. എന്നും വഴക്കായിരുന്നു രണ്ടുപേരുമെങ്കിലും പരസ്പരം ജീവനായിരുന്നു. ഗൃഹപ്രവേശനത്തിനുള്ള സമയം വൈകുമെന്ന് കണ്ടതുമവർ യാത്ര പറഞ്ഞിറങ്ങി. ഗൗരിയുടെ കാലിൽ ചുറ്റി പിടിച്ച് കൊണ്ട് ദുർഗകുട്ടിയും ദേവന്റെ നെഞ്ചിൽ ചാരി ഗൗരിയും കരഞ്ഞു കൊണ്ടിരുന്നു. സുഭദ്രയും സീതയുമെല്ലാം എങ്ങലടിച്ചു കരയുന്നുണ്ട്. ശ്യാമിന്റെ വീട്ടിലേക്ക് ശിഖയും ശിവന്റെ വീട്ടിലേക്ക് ദേവുവും വലതുകാൽ വെച്ച് അമ്മമാർ കൊടുത്ത നിലവിളിക്കുമായി വീട്ടിലേക്ക് കയറി.

??????

“””ഏട്ടത്തി വാ….”””

ശിഖയെ വിളിച്ചു കൊണ്ട് അമ്മുക്കുട്ടി മുറിയിലേക്ക് കയറി. എടുത്ത് വെച്ച സെറ്റുസാരിയും മുല്ലപ്പൂവും കുളിച്ചു വന്ന ശിഖയെ അണിയിച്ചു കൊടുത്തു. അമ്മ കൊടുത്ത പാൽ ഗ്ലാസുമായവൾ മുറിയിലേക്ക് നടന്നു. എന്തോ കയ്യും കാലുമെല്ലാം വല്ലാതെ വിറക്കുന്നുണ്ട്. മുറിയുടെ വാതിൽ മെല്ലെ തുറന്നു കൊണ്ടവൾ അകത്തേക്ക് നോക്കി. ശ്യാം ലാപ്ടോപ്പിൽ കാര്യമായ പണിയിലായിരുന്നു. വാതിലിലൊന്നു മുട്ടിയതുമവൻ തലയുയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന ശിഖയെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് വരാം കണ്ണുകാണിച്ചു. കയ്യിലെ പാൽ ഗ്ലാസ്‌ മേശയിൽ വെച്ചുകൊണ്ടവൾ മുറിക്ക് ചുറ്റുമൊന്നു നോക്കി. നന്നായി അലങ്കരിച്ചിട്ടുണ്ട് മുറി.അവനെ ഒന്നുകൂടി നോക്കി ജനാലയ്ക്കടുത്തേക്ക് നടന്നു.ജനൽ പാലികൾ തുറന്നവൾ പുറത്തേക്ക് നോക്കിയിരുന്നു. വയറിനെ ചുറ്റിപ്പിടിച്ചതും ഞെട്ടികൊണ്ടവനെ തിരിന്നു നോക്കി.

“””സോറി…. കുറച്ചു അർജെന്റ് വർക്കുണ്ടായിരുന്നു.”””

തോളിൽ തല ചായിച്ചു പറഞ്ഞതും ചിരിയോടെ അവനെ തല ചെരിച്ചു നോക്കി.

“””വാ…”””

അവളേയും വിളിച്ചു കൊണ്ട് ശ്യാം കട്ടിലിലായി വന്നിരുന്നു.

“””എനിക്കറിയാം ശിഖ നിന്റെ ഇപ്പോഴത്തെ അവസ്ഥ.നിനക്ക് പരിചയമില്ലാത്ത വീടും,ആളുകളും എല്ലാം നിനക്ക് അപരിചിതമാണ്. നിനക്കറിയാമല്ലോ എന്റെ അമ്മുക്കുട്ടിയുടെ അവസ്ഥ…?””

ശ്യാം ചോദ്യഭാവത്തിൽ ശിഖയേ നോക്കിയതും തലയാട്ടി കൊണ്ട് ഉത്തരം നൽകി.

“” അച്ഛൻ മരിച്ചതിന് ശേഷം എനിക്ക് സ്വന്തമെന്ന് പറയാൻ എന്റെ അമ്മുക്കുട്ടിയും, അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…ഇപ്പോൾ അവിടേക്കു നീയും വന്നു. ഞാൻ മാത്രമേ അവർക്കുള്ളു. അതുകൊണ്ട് തന്നെ ഒരിക്കലും നീ അവരെ ബാധ്യതയായി കാണരുത്. നീ കാണില്ല എന്നെനിക്കറിയാം. കാരണം എന്റെ ശിവന്റെ പെങ്ങളാ നീ.ഞാൻ നല്ല ഒരു ഭർത്താവാകാമെന്ന് ഉറപ്പ് തരുന്നില്ല.പക്ഷേ നല്ല ഭർത്താവാകാൻ ശ്രെമിക്കാം.എന്റെ ജോലിക്കു ഒരുപാട് പരിമിതികളുണ്ട്. പരസ്പരം മനസിലാക്കി ജീവിക്കാൻ നമുക്ക് ശ്രെമിക്കാം. ആദ്യം നമുക്കിടയിൽ നല്ലൊരു സൗഹൃദമാവശ്യമാണ്. പരസ്പരം മനസിലാക്കിയതിനു ശേഷം മതി ഒരു ജീവിതം….
പോരെ….? “””

ശ്യാമിന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ ശിഖ തലയാട്ടി. ചിരിയോടെ അവനെ നോക്കി.

“”വാ നമുക്ക് കിടക്കാം. വല്ലാത്ത ക്ഷീണം. ഇന്നലെ മുതൽ ഒരുപോള കണ്ണടച്ചിട്ടില്ല.””

അവളേയും ചേർത്ത് പിടിച്ചവൻ കട്ടിലിലേക്ക് കിടന്നു.

?????????

ശിവൻ ബാത്‌റൂമിന്റെ വാതിൽ തുറന്നിറങ്ങി. മേശക്ക് മുകളിലായി നിൽക്കുന്ന പാൽ ഗ്ലാസ്‌ കണ്ടതും ചുറ്റുമൊന്നു നോക്കി. കട്ടിലിനടുത്തേക്ക് ചെന്നതും കിടന്നുറങ്ങുന്ന ദേവുവിനെയാണ് കണ്ടത്…

“”ഭഗവാനെ ഒരു വാക്കുപോലും പറയാതെ ഈ പെണ്ണ് കിടന്നുറങ്ങിയോ..?””

“””ടി ദേവു…”””

തട്ടി വിളിച്ചതും ദേവു കുറുകി കൊണ്ട് മെല്ലെ കണ്ണ് തുറന്നു.

“””എന്താടി ദുർഗകുട്ടി…””

“””ദുർഗകുട്ടിയോ…?”””

ശിവൻ മുകളിലേക്കു നോക്കി ചോദിച്ചു.

“””ടി ഞാൻ ശിവേട്ടനാ…””

വീണ്ടും തട്ടി വിളിച്ചതും ദേവു ദേഷ്യത്തോടെ കണ്ണുതുറന്നു.

“””എന്താ മനുഷ്യ….ഒന്ന് സമാധാനത്തോടെ ഉറങ്ങാനും സമ്മതിക്കില്ലേ…?””

അവളുടെ ചോദ്യം കേട്ടതും കണ്ണ് തള്ളി നിന്നുപോയി ശിവൻ.

“””എടി ഇന്ന് നമ്മുടെ ആദ്യരാത്രിയാ നമുക്ക് സംസാരിച്ചിരിക്കാം…””

“”ഇത്രയും കാലം സംസാരിച്ചതൊന്നും പോരെ. ഇനി ശിവേട്ടന് സംസാരിക്കാനുണ്ടെങ്കിൽ ഒറ്റയ്ക്ക് സംസാരിച്ചിരുന്നോ..?””

“””സംസാരിക്കുന്നില്ലെങ്കിൽ വേണ്ട ഈ പാലെങ്കിലും കുടിച്ചിട്ട് കിടന്നോ…”””

ശിവൻ മെല്ലെയവളോട് പറഞ്ഞു.

“””എനിക്ക് പാലും പഞ്ചാമൃതവുമൊന്നും വേണ്ടാ…ഇന്നലെ മുതൽ ഒരുങ്ങി കെട്ടി നിൽക്കാൻ തുടങ്ങിയതാ. ക്ഷീണം കൊണ്ട് വയ്യ എനിക്ക്… പ്ലീസ് ശിവേട്ട സോറി. “””

ദേവു കണ്ണടച്ച് കൊണ്ട് പുതപ്പ് മൂടി കിടന്നു. ശിവൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നവളുടെ മുടിയിഴയിലൊന്നു തലോടിയവളുടെ അടുത്തായി ചെന്നു കിടന്നു.

???????

മടിയിലായി കിടക്കുന്ന ദേവന്റെ നെറ്റിയിൽ അമർത്തി തലോടികൊണ്ടിരുന്നു ഗൗരി. തലവേദയും, ഉറക്കക്ഷീണവുമെല്ലാമവനെ വല്ലാതെ വലച്ചിരുന്നു. അവളുടെ വിരലുകൾ മുടിയിഴകളിലൂടെ ചലിച്ചു കൊണ്ടിരുന്നതും എല്ലാമറന്നുകൊണ്ടവൻ വേഗം ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. അവനുറങ്ങിയെന്ന് കണ്ടതും മടിയിലെ തലയെടുത്തു മാറ്റിയവൾ…ചെറുതായി കുനിഞ്ഞവന്റെ നെറ്റിത്തടത്തിൽ ചുണ്ടുകൾ ചേർത്തു മുത്തി. കുറച്ചു നേരമാ മുടിയിഴകളിൽ തലോടിയവളും അവന്റെ അടുത്തായി കിടന്നു. അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് കൊണ്ടവനെ ചേർത്തു പിടിച്ചു കിടന്നു.

???????

രാവിലെ കണ്ണുകൾ തുറന്ന ശിവ ഭിത്തിയിലെ ക്ലോക്കിലേക്കൊന്നു നോക്കി. സമയം ഏഴരയോട് അടുത്തിരുന്നു. ഒന്ന് കുറുകി കൊണ്ടവൻ കൈകൾ നീട്ടിയതും അടുത്തായി കിടക്കുന്ന ദേവുവിനെ കണ്ടത്. ഞെട്ടി കൊണ്ടവൻ എഴുന്നേറ്റു.

“””ഈശ്വര ഈ നേരമായിട്ടും ഇവളെഴുന്നേറ്റില്ലേ…? ആദ്യ ദിവസം തന്നെ എല്ലാം കുളം കലക്കി…””

“””ടി ദേവു…… ദേവൂ…..”””

ശിവൻ തട്ടി വിളിക്കാൻ തുടങ്ങി. അല്പസമയത്തിന് ശേഷവൾ കണ്ണുകൾ പതിയെ തുറന്നു നോക്കി.

“””അയ്യോ ഞാനിതെവിടെയാ….?””

ശ്വാസം വലിച്ചവൾ പിടഞ്ഞെഴുന്നേറ്റതും ശിവനും ആ സമയം പേടിച്ചിരുന്നു. പെട്ടെന്നാണ് കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞത് ഓർത്തത്‌. ഒന്ന് ശ്വാസം വലിച്ചു വിട്ട് ആശ്വാസത്തോടെ തല തിരിച്ചതും മുന്നിൽ നിൽക്കുന്ന ശിവനെ കണ്ടത്. അവന്റെ മുറുകിയ മുഖം കണ്ടതുമൊന്നു ചിരിച്ചു കാണിച്ചു ദേവു.

“””രാവിലെ തന്നെ ചായയും കൊണ്ട് വരും എന്ന് പ്രേതീക്ഷിച്ചു നിന്ന എന്നെ പറഞ്ഞാൽ മതി. സമയം നോക്കെടി ദുഷ്ട്ടെ….അമ്മ എന്ത് വിചാരിക്കുമോ എന്തോ…?””‘

അവന്റെ ചോദ്യത്തോടൊപ്പം ദേവു ക്ലോക്കിലേക്ക് നോക്കി. സമയം കണ്ടതും കട്ടിലിൽ നിന്നും എഴുന്നേറ്റു.

“””ഇത്ര സമയമൊക്കെ ആയോ.? എന്താ ശിവേട്ടാ വിളിക്കാതിരുന്നേ…? അമ്മ എന്ത് വിചാരിച്ചു കാണും..?”””

ശിവന് ഉത്തരം പറയാൻ സമയം കൊടുക്കാതെ മാറ്റാനുള്ള ഡ്രെസ്സുമെടുത്തവൾ ബാത്‌റൂമിലേക്കോടി…..

????????

രാവിലെ എഴുന്നേറ്റ് കുളിച്ച് ശിഖ നേരെ താഴേക്കു പോയി. അടുക്കളയിലേക്ക് എത്തിയതും ഒന്നു മടിച്ചു നിന്നു.

“””ആ മോളെ വാ…..”””

ശ്രീദേവിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ടതും പുഞ്ചിരിയോടെ അടുത്തേക്ക് ചെന്നു.

“””അവനെഴുന്നേറ്റില്ലേ മോളെ….?””

ചോദ്യത്തോടൊപ്പം ഒരു ഗ്ലാസ്‌ ചായയെടുത്തവൾക്ക് നൽകി.

“””ഇല്ല…..”””

അമ്മയെ നോക്കി പറഞ്ഞ് കൊണ്ടവൾ ദോശയുടെ മാവൊഴിച്ചടച്ചു വെച്ചു.

“””അമ്മുക്കുട്ടി എഴുന്നേറ്റില്ലേ അമ്മേ…?””

അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

“”ഇല്ല മോളെ അവളെഴുന്നേൽക്കാൻ വൈകും. കിടക്കുന്നതൊക്കെ തോന്നുമ്പോഴാ….കുറെ ബുക്കൊക്കെ വായിച്ച് അവൾ അവളുടേതായ ലോകത്താണ് എപ്പോഴും. പുറത്തേക്കിറങ്ങാതെ ഒരു മുറിയിൽ മാത്രം ഒതുങ്ങി കൂടിയ ഒരു ജീവിതമാണെന്റെ കുഞ്ഞിന്….അതങ്ങനെയൊരു വിധിയായി പോയി. ഈ പ്രായത്തിനിടക്ക് എന്റെ കുഞ്ഞനുഭവിക്കാത്തതായി ഒന്നുമില്ല. ഒരുപെൺകുട്ടി ഈ പ്രായത്തിൽ അനുഭവിക്കേണ്ട സന്തോഷമൊന്നും തന്നെ അവൾക്ക് അനുഭവിക്കാൻ പറ്റിയിട്ടില്ല. വിധി…..”””

സാരി തുമ്പ് എടുത്ത് കണ്ണുനീർ തുടച്ചു.

“””അയ്യോ അമ്മ കരയാണോ…? സോറി “”

സങ്കടത്തോടെ ശിഖ തല താഴ്ത്തി നിന്നു.

“””അയ്യോ മോള് ചോദിച്ചത് കൊണ്ടല്ലട്ടോ ഞാൻ കരഞ്ഞത്.ഏതൊരു അമ്മയുടെയും ആഗ്രഹം പോലെ എനിക്കുമുണ്ട് അമ്മുക്കുട്ടിയുടെ വിവാഹം നടക്കുന്നത് കാണാനൊരു കൊതി. പക്ഷേ….””

“””അമ്മേ…. ചായാ…..””

ശ്രീദേവി വിഷമത്തോടെ പറഞ്ഞ് നിന്നതും ശ്യാമിന്റെ വിളിവന്നിരുന്നു. അവർ വേഗം ഒരു ഗ്ലാസ്‌ ചായയെടുത്തവളുടെ കയ്യിൽ കൊടുത്തു.

“””അവനവിടെ തിണ്ണയിലുണ്ടാകും. മോള് പോയി ഈ ചായ കൊടുക്ക്‌…””

അവരുടെ പണിയികളിലേക്ക് കടന്നു. ശിഖ ചായയുമായി ശ്യാമിന്റെ അടുത്തേക്ക് പോയി. പത്രമെടുത്ത് കാര്യമായ വായനയിലാണ് ശ്യാം. ശിഖ ചായയുമായി അവന്റെ അടുത്തേക്ക് ചെന്നു.

“”””അതേ ചായ…..””

മെല്ലെ വിളിച്ചതും തലയുയർത്താതെ പത്രത്തിലേക്കു തന്നെ നോക്കിയിരുന്നു.

“””അവിടെ വെച്ചേക്ക്….””

ഗൗരവത്തിൽ പറഞ്ഞതും ശിഖ ചായ അവിടെ വെച്ചു തിരിഞ്ഞതും കയ്യിൽ പിടിച്ചു വലിച്ചിരുന്നു. അവളവന്റെ മടിയിലേക്ക് ചെന്നു വീണു.

“””അയ്യേ…..””

ശിഖ കുതറി കൊണ്ട് എഴുന്നേൽക്കാൻ നിന്നതും ശ്യാം ഒന്ന് കൂടി മുറുക്കി പിടിച്ചു വെച്ചു.

“””ജാടയാണെന്ന് കരുതിയോ…?””

ചോദ്യം കേട്ടപ്പോൾ ചിരിയോടെ തലയാട്ടി.

“””കുറച്ചു ജാടയൊക്കെയാകാം. കുറെ കാലം നിന്റെ ജാഡ കണ്ടതല്ലേ ഞാൻ….””

ഈണത്തിൽ പറഞ്ഞ് കൊണ്ടവളെ ഇടം കണ്ണിട്ട് നോക്കിയതും അവൾ ചുണ്ട് കൂർപ്പിച്ചു നിന്നു. മെല്ലെ അവളുടെ കവിളിലവൻ ചുണ്ട് ചേർത്തതും ഞെട്ടി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി. അവനൊന്നും അറിയാത്തത് പോലെ ചുറ്റും നോക്കുന്നത് കണ്ടതും കവിളിലൊന്നു കുത്തികൊണ്ടവൾ കുതറിയോടിയിരുന്നു…..

????????

ദേവു അടുക്കളയിലേക്ക് മടിച്ചു മടിച്ചു ചെന്നു. സുജാതയുടെ തോളിലേക്ക് തല വെച്ചിരുന്നു.

“””സോറി അമ്മേ…..””

സുജാതയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

“””എന്തിനാടി കള്ളി….?”””

അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“””ഞാൻ എഴുന്നേൽക്കാൻ വൈകിയില്ലേ…? അമ്മായിയും ചെറിയമ്മയുമൊക്കെ എന്നോട് പറഞ്ഞിരുന്നു നേരത്തെ എഴുന്നേൽക്കാനും അമ്മയെ സഹായിക്കാനുമൊക്കെ ക്ഷീണം കൊണ്ടറിഞ്ഞില്ല… “‘””

പെട്ടെന്നാണ് ശിവനവിടെ ഹാളിലേക്ക് വന്നത്.ദേവുവിന്റെ സംസാരം കേട്ടതും കണ്ണും തള്ളി നിന്നു പോയി ശിവൻ.

“””ഇവളെന്നെ നാണം കെടുത്തും…””

പല്ല് ഞെരിച്ചു കൊണ്ടവനവിടെ തന്നെ ഒളിഞ്ഞു നിന്നു.

“””എന്നെ ശിവേട്ടൻ വിളിച്ചപ്പോഴാ ഞാനറിഞ്ഞത്.രണ്ടുദിവസമായി ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ട് ഇന്നലെയാ ഒന്ന് ഉറങ്ങിയത്…..”””

സുജാതയാവളെ നോക്കിയൊന്നു ചിരിച്ചു.

“””എന്റെ മോള് എല്ലാം പഠിച്ചെടുക്കാൻ സമയമെടുക്കുമെന്ന് അമ്മക്കറിയാം. മെല്ലെ മെല്ലെ എല്ലാം ശെരിയാക്കിയെടുക്കാട്ടോ നമുക്ക്… ഇപ്പോൾ ചെന്നു ശിവനെ വിളിച്ചിട്ടു വാ നമുക്ക് വല്ലതും കഴിക്കേണ്ടേ…””

“””ഹാവു സമാധാനം…””

ശിവൻ ആശ്വാസത്തോടെ കണ്ണുകളടച്ച് നെഞ്ചിൽ കൈവെച്ചു.

“”ദേ അമ്മേ ശിവേട്ടൻ ഇവിടെ നിൽക്കുന്നു.”””

ദേവുവിന്റെ വിളി കേട്ടപ്പോഴാണ് കണ്ണ് തുറന്നത്.

“””നീ എന്താടാ ഒളിഞ്ഞു നിൽക്കുന്നത്…?””

“””ഒന്നുമില്ല അമ്മേ കഴിക്കാനായോ എന്നറിയാൻ വന്നതാ… “””

ശിവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് ടേബിളിൽ ചെന്നിരുന്നു.

?????????

“””പാറേച്ചി…..”””

കട്ടിലിൽ ഇരിക്കുന്ന പാറുവിനെ കരഞ്ഞു കൊണ്ട് ചുറ്റിപിടിച്ചു ദുർഗകുട്ടി.

“””എന്താടി സുന്ദരി….?”””

“””ഈ അമ്മ…..””

വാതിൽക്കലേക്കു ചൂണ്ടി കാണിച്ചതും ഗൗരിയെവിടെക്കൊന്നു നോക്കി. വടിയും കൊണ്ട് വരുന്നുണ്ട് സീത. ദുർഗകുട്ടി ഗൗരിയുടെ പുറകിലായി നിന്നവളെ ചുറ്റി പിടിച്ച് സീതയെ ഒളിഞ്ഞു നോക്കുന്നുണ്ട്.

“””എന്താ അമ്മായി…?””

ഗൗരി ചിരിയോടെ കാര്യം തിരക്കി.

“””അനുസരണ എന്നതില്ലല്ലോ ഇവൾക്ക്.എല്ലാരും കൂടി കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കാ.””

ദുർഗാകുട്ടിയെ വലിക്കാൻ നോക്കിയെങ്കിലും കട്ടിലിനടുത്തേക്ക് ഓടിയവൾ.ദേവൻ കുളിച്ചിറങ്ങിയപ്പോൾ കണ്ടത് ദുർഗകുട്ടിയെ പിടിക്കാൻ കട്ടിലിനു ചുറ്റുമോടുന്ന സീതയെയും അത് കണ്ടു ചിരിച്ചു നിൽക്കുന്ന ഗൗരിയെയുമാണ്.

“”എന്താ ഇവിടെ പ്രശ്നം…?””

ദേവന്റെ ചോദ്യം കേട്ടവർ അവിടേക്കു നോക്കി. ആ സമയം കൊണ്ട് ദേവന്റെ അടുത്തേക്ക് ഓടിയിരുന്നു.

“””വല്യേട്ടാ….”””

അവനെയും ചെന്നു ചുറ്റി പിടിച്ചതും ദേവനവളെ പിടിച്ച് വെച്ചു.

“””എന്താ ചെറിയമ്മേ…?””

“””എന്ത് പറയാനാ ദേവാ. ഈ പെണ്ണിന്റെ സ്വഭാവം എനിക്ക് ഈയിടയായി തീരെ പിടിക്കുന്നില്ല. ഒരു വക പഠിക്കുന്നില്ല. ഏത് നേരവും കളിച്ചു നടക്കലാ….ഹോംവർക്ക് കൊടുക്കുന്നത് പോലും ചെയ്യാനിവളെ കൊണ്ടാവില്ല…..ഇന്ന് സ്കൂളിലും പോകുന്നില്ലെന്ന്. ദേവേച്ചി വരുമ്പോൾ അവളിവിടെ വേണമെന്ന്.””

ദേവൻ ഒളിക്കണ്ണിട്ടവളെ നോക്കിയതും തല താഴ്ത്തി നിൽക്കുന്നുണ്ട്.

“””അവളിന്ന് പോകുന്നില്ലെങ്കിൽ വേണ്ടാ ചെറിയമ്മേ. ഇന്നുമാത്രമല്ലേ….? ഇനി ഹോംവർക്കും ചെയ്യും, പറഞ്ഞതും അനുസരിക്കും.””

“””അല്ലേ ദുർഗകുട്ടി…? “”

ദേവനവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.തല കുമ്പിട്ട് കൊണ്ട് മെല്ലെ മൂളിയവൾ സീത ഒന്ന് കൂടി ദുർഗാകുട്ടിയെ നോക്കി പേടിപ്പിച്ചിട്ട് പുറത്തേക്ക് പോയതും തലയുയർത്തി നോക്കി.

“””ഞങ്ങളെ പറിയിക്കുമോ നീ …?””

ദേവന്റെ ചോദ്യം കേട്ടതും ചിരിച്ചു കൊണ്ടവൾ പുറത്തേക്ക് പോയി. ഗൗരിയും നിന്ന് ചിരിക്കുന്നുണ്ട്. ഒന്ന് തലയിളക്കി ചിരിച്ചു കൊണ്ട് ഗൗരിയും പുറത്തേക്ക് പോയതും ദേവൻ സംശയത്തോടെ നോക്കി നിന്നു.

????????

ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഗൗരിക്ക് ആദ്യത്തെക്കാൾ മാറ്റങ്ങൾ വന്നു തുടങ്ങി. ചിലസമയങ്ങളിലെ ആസ്വസ്ഥതകളിൽ അവൾക്ക് ആശ്വാസമായി, കൂട്ടായി ദേവനുണ്ടായിരുന്നു.

“””ദേവേട്ടാ….”””

ഗൗരി തട്ടി വിളിച്ചതും ദേവനൊന്നു തിരിഞ്ഞു നോക്കി. ഗൗരിയവന്റെ വലത്കൈ എടുത്തവളുടെ ഉദരത്തിലേക്കു വെച്ചു.

“””എന്താ ഗൗരി…..?എന്തെങ്കിലും അസ്വസ്ഥതതയുണ്ടോ.?”””

വെപ്രാളത്തോടെയുള്ള അവളുടെ ചോദ്യത്തിന് അല്ലെന്നു തലയാട്ടി.

“””കുഞ്ഞ് ചവിട്ടുന്നു….””

ഗൗരി പറഞ്ഞതും ദേവൻ സന്തോഷത്തോടെ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.

“””അച്ഛേടെ പൊന്നേ…..”””

വിളിച്ചെങ്കിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല.

“”””ഇല്ല ഗൗരി….”””

ദേവൻ നിരാശയോടെ പറഞ്ഞു.

“””ഒന്നുകൂടിയൊന്നു വിളിക്കു ദേവേട്ടാ…. കുഞ്ഞിനോട് എന്തെങ്കിലുമൊക്കെ പറയ്‌….
എന്നും പറയുന്നത് പോലെ….””

വീണ്ടും ഗൗരിയുടെ പ്രേതീക്ഷയുള്ള ചിരിയിലവൻ ഒന്ന് കൂടി കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് കുഞ്ഞൊന്നു ചവിട്ടിയത്. ദേവൻ സന്തോഷത്തോടെ ചിരിച്ചുകൊണ്ടവളെ നോക്കി.

“””കേൾക്കുന്നുണ്ടല്ലേ….കുഞ്ഞ് ചവിട്ടി….”””

അവനേഴുന്നേറ്റവളുടെ നെറ്റിയിലൊന്നു ചുംബിച്ചു.

“””കുറച്ചു നേരം കൂടി വയറിൽ കൈവെച്ചു നിന്നെങ്കിലും പിന്നെ കുഞ്ഞ് ചവിട്ടിയില്ല.

“””ഇനിയവൻ ഉറങ്ങികോട്ടെ ദേവേട്ടാ….ഇത്രനേരം അച്ഛന്റെ കൂടെ കളിക്കായിരുന്നില്ലേ…?”””

അവനെ പിടിച്ച് കൊണ്ടവൾ പുറത്തേക്ക് നടന്നു.

തുടരും….

©️copyright protected