എന്റെ മാത്രം
Story written by Jewel Adhi
===========
ഇന്ന് അവനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്…ഏറെഎന്റെ മാത്രം നാളുകൾ ഞാൻ മനസ്സിൽ സൂക്ഷിച്ച പ്രണയത്തിന്റെ മയിൽപീലി താള്…ഹരി….എന്റെ അപ്പു…അല്ല അപ്പുവേട്ടൻ…
ഈ രാവ് പുലർന്നാൽ കാത്തിരിപ്പിന് വിരാമം ഞാൻ തന്നെ കുറിക്കും…
അപ്പുവേട്ടൻ….ആരാണെന്നല്ലേ…ആ ചോദ്യം ആയിരിക്കും നിങ്ങളുടെ മനസ്സിൽ തോന്നിയത്..അല്ലേ…ആ പേര് മനസ്സിൽ ഉചരിക്കുമ്പോൾ തന്നെ കണ്ണുകളിൽ നിന്നും മഴത്തുള്ളികൾ എന്റെ കവിളുകളെ നനയ്ക്കുകയാണ്..
എന്റെ എല്ലാമായ അപ്പുവേട്ടൻ…എന്റെ പ്രണയം..എന്റെ കളിക്കൂട്ടുകാരൻ മുറച്ചെക്കൻ എന്റെ എട്ടൻ…എന്റെ …..വിശേഷങ്ങൾ ഒന്നും പോരാതെ വരും എനിക്ക് ഇപ്പോഴും..എപ്പോഴും….
തൊട്ടടുത്ത വീടുകളിൽ തന്നെയാണ് താമസം.
ഒരുമിച്ച് സ്കൂളിൽ പോയതും …കണ്ണിമാങ്ങ പറിച്ച് , മുളകും ഉപ്പും കൂട്ടി കഴിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ…
എന്നെക്കാൾ നാല് വയസ്സ് മൂത്തതാണ് അപ്പുവേട്ടൻ….ഞാൻ പത്തിൽ പഠിക്കുമ്പോൾ , പുഴയുടെ അരികിൽ നിന്ന് ആരും കാണാതെ എന്റെ കവിളിൽ ഒരു ചുംബനം തന്നപ്പോൾ…പിടഞ്ഞു പോയി …
എന്തോ ഒരു പ്രേരണയിൽ കൈകൾ അപ്പുവേട്ടന്റെ മുഖത്ത് പതിഞ്ഞപ്പോൾ, തിരിഞ്ഞൊന്ന് നോക്കാതെ നടന്നു അകന്നതാണ്….പിന്നീടാണ് താഴെ കിടക്കുന്ന കടലാസ്സ് തുണ്ടിലേക്ക് കണ്ണുകൾ നീണ്ടത്…അതിൽ ഇങ്ങനെ എഴുതിയിരുന്നു..
“കാന്താരി…നിന്നെ അങ്ങനെ ഞാൻ വിളിക്കുന്നത് ഇഷ്ടമല്ല എന്നറിയാം പെണ്ണേ…കൺമഷി….ആ പേര് എന്റെ മനസ്സിലാണ് ഞാൻ കൊത്തി വച്ചത്..ഈ വയസ്സിൽ ഉണ്ടാവുന്ന ഒരു ആകർഷണം അല്ല പെണ്ണേ..എനിക്ക് നിന്നെ വേണം എന്റെ ജീവിതത്തിന്റെ പാതി ആയി…എനിക്ക് ….എനിക്ക് ഒത്തിരി ഇഷ്ടമാണ് നിന്നെ…നിന്റെ കുറുംബിനെ…നിന്റെ മിഴികൾ…അങ്ങനെ എല്ലാം….ഞാൻ നാളെ പോകുകയാണ്…ബാംഗ്ലൂരിലേക്ക്..ഇനി പഠനം കഴിഞ്ഞേ തിരികെ വരൂ. അതിനു മുമ്പ് നിന്നോട് പറയണം എന്നുണ്ടായിരുന്നു..
എന്ന് നിന്റെ മാത്രം..
അപ്പുവേട്ടൻ…”
നഷ്ടബോധo മനസ്സിനെ വേട്ടയാടാൻ തുടങ്ങി..പറയണം എന്നുണ്ടായിരുന്നു..എനിക്കും ഇഷ്ടമാണെന്ന്…ഒരിക്കൽ തന്ന മയിൽപീലി ഇന്നും സൂക്ഷിച്ചിട്ടുണ്ട് എന്ന്..പക്ഷേ, മനസ്സ് സമ്മതിച്ചില്ല…പിറ്റേന്ന് പോകുമ്പോൾ ദൂരെ നിന്നും നോക്കി…ഒരു നോക്ക് പോലും എന്നെ കാണാതെ അന്ന് പോയതാണ് …
കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഏഴായി..വരുന്ന കല്യാണങ്ങൾ മുഴുവൻ പഠിക്കണം എന്ന കാരണം പറഞ്ഞ് ഒഴിവാക്കി . ഇപ്പൊൾ ജോലി ആയി.
എന്റെ പ്രണയം നാളെ വരും…
???????
ഓരോന്ന് ഓർത്ത് നേരം പുലർന്നു . കിടക്കയിൽ നിന്ന് എഴുന്നേറ്റ് ,കുളിച്ച് , അപ്പുവെട്ടന് ഇഷ്ടമുള്ള പച്ച നിറത്തിലുള്ള ദാവണിയും ചുറ്റി , കൈകൾ നിറയെ കുപ്പിവളകൾ ഇട്ട് അമ്മയോട് പറഞ്ഞ് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു..”മോളെ അച്ഛൻ ഹരിയെ കൂട്ടീട്ട് വരാൻ പോയിട്ടുണ്ട്. അവൻ എത്തുമ്പോഴേക്ക് നീ വരില്ലേ..വന്നിട്ട് വേണം അടുക്കളയിൽ കയറാൻ. അവിടെ തിരക്കല്ലെ. ഏട്ടത്തിക്കു വയ്യ..കുറച്ച് വിഭവങ്ങൾ ഒക്കെ ഉണ്ടാക്കണം..” മൂളി കൊണ്ട് ഞാൻ അമ്പലത്തിലേക്ക് നടന്നു.
പച്ച പുതപ്പ് വിരിച്ച പോലെയുള്ള നെല്പാടങ്ങൾക്ക് നടുവിലൂടെ നടക്കുമ്പോൾ കാലിൽ മുത്തമിടുന്ന പുൽനാബുകൾ ഓർമിപ്പിച്ചത് എനിക്ക് അപ്പുവേട്ടൻ സമ്മാനിച്ച ചുംബനം ആയിരുന്നു..
തിരുനടയിൽ നിന്ന് തെളിയിച്ച വിളക്കുകൾക് നടുവിൽ നിൽക്കുന്ന കൃഷ്ണനോട് പറയുവാൻ ഒന്നെ ഉണ്ടായിരുന്നുള്ളൂ. അപ്പുവേട്ടനോട് എന്റെ പ്രണയം തുറന്നു പറയാനുള്ള ധൈര്യം തരണേ എന്ന്..
തിരികെ നടക്കുമ്പോൾ കണ്ടൂ. കാറിന്റെ പിന്നിൽ ഇരിക്കുന്ന ഹരിയെട്ടനെ..അല്ല എന്റെ അപ്പുവേട്ടൻ….അതിവേഗം തിരികെ നടന്നു വീടെത്തുമ്പോൾ അവിടെ ആരുമില്ല..ഞാൻ വേഗം അപ്പുവെട്ടന്റെ വീട്ടിലേക്ക് നടന്നു. ഉമ്മറപ്പടിയിൽ നിന്ന് തന്നെ കേട്ടു ശബ്ദം.. അകതളത്തിലേക്ക് കയറിയപ്പോൾ കണ്ട കാഴ്ച. എന്നെ പിടിച്ചുലച്ചു
ഹരിയെട്ടന്റെ തോളിൽ കൈയിട്ട് സംസാരിക്കുന്ന ഒരു പെൺകുട്ടി..മോഡേൺ ആയ വസ്ത്രധാരണം..ആരെയും മയക്കുന്ന സൗന്ദര്യം…മോഹനമായ കണ്ണുകൾ..എന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട്.ആരോടും ഒന്നും മിണ്ടാതെ ഒരു ചിരിയോടെ ഞാൻ അടുക്കളയിലേക്ക് നടന്നു. പിന്നിൽ നിന്നും “കൺമഷി” എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞ് നിന്നു..
ഒരു ചിരിയോടെ എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ആ പെൺകുട്ടിയോട് എനിക്കെന്തോ ഒരു അകൽച്ച തോന്നി..
“ഹ..വൈ ആർ യു ഗോയിങ് സൈലന്റ്ലി..നാട്ടിൻപുറത്തെ പെൺകുട്ടികൾ ഒക്കെ ഇങ്ങനെയാണോ ഹരി…ഡ്രസ്സിംഗ് ഒക്കെ തനി പഴഞ്ചൻ…”
അത് കേട്ടതിൽ എനിക്ക് വിഷമം തോന്നിയില്ല. പക്ഷേ അവളുടെ കളിയാക്കലുകൾക്കൊപ്പം പൊട്ടി ചിരിക്കുന്ന അപ്പുവേട്ടൻ…അതെന്നെ തളർത്തി..എന്റെ പ്രണയം നഷ്ടമായി..അല്ലെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ലാലോ. നോവിച്ചതല്ലെ ഉള്ളൂ…
“ഹൈ..അയാം സരിഗ…ഞാൻ ഹരിയുടെ കൂടെ ആണ് വർക് ചെയുന്നെ…ഞങ്ങൾ നല്ല ക്ലോസ് ആണെ…”
“ഹെല്ലോ..”
ഒരു വാക്ക് മാത്രം പറഞ്ഞ് ഞാൻ നടന്നു..
അടുക്കളയിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു..
“മോളെ..നീ ചെന്നു ഹരിയുടെ മുറിയും മുകളിൽ തന്നെ ഉള്ള മറ്റൊരു മുറിയും വൃത്തിയാക്കി വയ്ക്…ആ പെൺകുട്ടിക്ക് താമസം ഇവിടെ ആണത്രേ…”
ഒന്നും മിണ്ടാതെ ഞാൻ ചൂലുമെടുത്ത് മുകളിലേക്ക് നടന്നു. പൊടി പിടിച്ചു കിടന്ന ഒരു മുറി മുഴുവൻ വൃത്തിയാക്കി…
ഹരിയെട്ടന്റെ ഇനിയിപ്പോൾ അപ്പുവേട്ടൻ എന്റെ അല്ലല്ലോ അപ്പോ ഹരിയെട്ടൻ മതി..മുറിയിൽ കയറി ഓരോന്നും ശ്രദ്ധാപൂർവ്വം വൃത്തിയാക്കി..ജനാലയ്ക്ക് അരികിൽ നിന്നപ്പോൾ എന്തെല്ലാമോ മനസ്സിൽ കടന്നുവന്നു. നെയ്തുക്കൂട്ടിയ സ്വപ്നങ്ങൾ എല്ലാം തകർന്നു പോയ മനസ്സിന്റെ തേങ്ങൽ മുറിയ്ക്കുള്ളിൽ അലയടിച്ചു..
പെട്ടന്ന് രണ്ട് കൈകൾ എന്റെ അരയിൽ ചുറ്റിപിടിച്ചു, എന്നെ ഇറുകെ പുണർന്നു. ഒന്ന് തിരിയാൻ കഴിയുന്നതിന് മുമ്പ് കാതോരം വിളിച്ചു..
“കാന്താരി…”
അപ്പുവേട്ടൻ..മനസ്സിൽ തുടിതാളം മുഴങ്ങി..എന്റെ കഴുത്തിൽ അപ്പുവേട്ടൻ ചുണ്ടുകളുടെ മുദ്രണം പതിപിച്ചപ്പോൾ ,അന്നത്തെ പോലെ വീണ്ടും ഞാൻ പൊള്ളി പിടഞ്ഞു. കണ്ണുനീർ തുള്ളികൾ അപ്പുവെട്ടന്റെ കൈകളിൽ വീണപ്പോൾ എന്നെ തിരിച്ച് നിർത്തി.
“നിന്നെ മറന്ന് മറ്റൊരു പെണ്ണിനെ എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല…നീ എന്റെ മാത്രം ആണ്..നിന്നെ ജന്മങ്ങൾക്ക് ഞാൻ ആർക്കും വിട്ട് കൊടുക്കില്ല..ഈ കാന്താരി എല്ലാ ആലോചനകളും മുടക്കുന്നത് എനിക്ക് വേണ്ടി ആണെന്ന് അറിയാം . ഞാൻ നമ്മുടെ അച്ഛനമ്മമാരെ എല്ലാം ധരിച്ചിട്ടുണ്ട്. അവർക്ക് നമ്മുടെ കല്യാണത്തിന് സമ്മതമാണ്…”
” എന്നാരു പറഞ്ഞു…എനിക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ല…”
പകപ്പോടെ എന്നെ മാറ്റിനിർത്തി നോക്കിയ അപ്പുവേട്ടന്റെ കവിളിൽ കടിച്ചിട്ട് ഞാൻ പറഞ്ഞു..
“ചുമ്മാ….എനിക്ക്…എനിക്ക് ഒത്തിരി ഇഷ്ടവ…പിന്നെ ഇത് എന്നെ കളിയാക്കി ചിരിച്ചില്ലെ…അതിനു ആണ് കേട്ടോ…”
“ടീ…കാന്താരി…”
“പിന്നെ… അപ്പുവേട്ടൻ എന്റെ ആണ്..എന്റെ മാത്രം…..വേറെ ആരെയെങ്കിലും നോക്കിയാൽ പോലും ഞാൻ നിങ്ങളെ കൊല്ലും….”
എന്റെ പ്രണയം എനിക്ക് മാത്രം സ്വന്തം…..
അവസാനിച്ചു….
~ ആതി