മുറിയിൽ എത്തിയ മിയ കണ്ടത് കട്ടിലിൽ ഇരുന്ന് കണ്ണീർ വാർക്കുന്ന അനുവിനെയാണ്…

മരുമകൾ, ഭാഗം 02

Story written by Rinila Abhilash

==============

അങ്ങനെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ് ഒരു ദിവസം വൈകിട്ട് അജിത്തിൻ്റെ ചേച്ചി അനു മൂന്ന് വയസായ മകൾ മിന്നു മോളെയും കൂട്ടി വീട്ടിൽ എത്തിയത്.,,,,

മിയ ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ തന്നെ ശ്രദ്ധിച്ചു അച്ഛൻ്റെയും അമ്മയുടെയും മുഖത്തെ നിരാശ അവളുടെ ശ്രദ്ധയിൽ പെട്ടത്.,,,, അനു മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ല’.,,,, മിന്നുമോൾ മിയയുടെ അടുത്തേക്ക് കുണുങ്ങി കുണുങ്ങി വരുന്നുണ്ട്…. ആദ്യം മടിച്ചെങ്കിലും ഒരു മണിക്കൂർ കൊണ്ടു തന്നെ മിന്നു  മിയയുമായി കൂട്ടായി……

അടുക്കളയിലെത്തിയപ്പോൾ അമ്മ കരയുകയാണ്.

“എന്തു പറ്റി അമ്മേ “

“ഒന്നുമില്ല മോളേ.,,,, മോള് വന്നേൽപ്പിന്നെ ചായ കുടിച്ചില്ലല്ലോ.,,,മിന്നു മോൾടെ കൂടെ കളിയല്ലായിരുന്നോ……അമ്മ ചായയിട്ടു വച്ചിട്ടുണ്ട് കുട്ടിക്ക്…. ഇതും പറഞ്ഞു അമ്മ അകത്തേക്ക് നടക്കാനൊരുങ്ങി……

“അമ്മയെന്നെ സ്വന്തം മകളായി കാണുന്നു എന്നു തന്നെയാണ് എൻ്റെ വിശ്വാസം…..അമ്മയ്ക്ക് എന്തും എന്നോട് പറയാം.,,,,വന്നപ്പോളേ ശ്രദ്ധിച്ചു….അനുചേച്ചിക്കും അച്ഛനും അമ്മയ്ക്കുമെല്ലാം മുഖത്തൊരു വാട്ടം…..എന്തെങ്കിലും പ്രശ്നമുണ്ടോ…..അനുചേച്ചിക്ക് എന്തെങ്കിലും ‘?’

“അതെ മോളേ.,,,,,പ്രശ്നം അൽപം സീരിയസ്സാണ്….അനുവിൻ്റെ ഭർത്താവ് അരുണിൻ്റെ അച്ഛനും അമ്മക്കും ഞങ്ങൾ അവൾക്ക് കൊടുത്തതൊന്നും പോര എന്ന്…. അരുണിൻ്റെ അനിയൻ വിവാഹം ചെയ്ത കുട്ടിക്ക് നല്ല രീതിയിൽ കിട്ടാനുള്ളത് കിട്ടിയത്രേ…… അപ്പോൾ അവർക്കൊരു തോന്നൽ അരുൺ ഒരു എൽ ഡി ക്ലർക്കല്ലേ അടുത്ത മാസം യു ഡി ആയി മാറും.,,,, അപ്പോൾ അവർക്ക് കിട്ടാനുള്ളത് കുറച്ച് കൂടെ വേണം എന്ന്…..പറയാതെ കണ്ടപ്പോൾ അവൾ മോളെയും കൊണ്ടിങ്ങു പോന്നു.,,,,, “

“അച്ഛൻ എന്തു പറഞ്ഞു അമ്മേ “

”നാളെ കൊച്ചച്ഛനെയും കൂട്ടി അവിടെ പോയി സംസാരിക്കാമെന്നാ പറയുന്നത്”….

ഞാനൊന്ന് ചേച്ചിയോട് സംസാരിക്കട്ടെ.,,, ബാക്കി നമുക്കാലോചിക്കാം.,,എന്തായാലും നമ്മൾ ചേച്ചിക്കൊപ്പമുണ്ടെന്ന തോന്നൽ ചേച്ചിക്കുണ്ടാവണം…..അമ്മ വിഷമിക്കാതെ….”

മിയ അമ്മയെ ചേർത്തു പിടിച്ചു.,,

സത്യമാണ്.,,,അവൾക്കൊടുക്കുന്ന ധൈര്യത്തിന് അപാര ശക്തിയുണ്ട്….അവളിൽ ഒരു വിശ്വാസമുണ്ട്.,,,സാവിത്രി മനസിൽ സമാധാനിച്ചു.

മുറിയിൽ എത്തിയ മിയ കണ്ടത് കട്ടിലിൽ ഇരുന്ന് കണ്ണീർ വാർക്കുന്ന അനുവിനെയാണ്….മിയയെ കണ്ടപ്പോൾ അവൾ കണ്ണുകൾ തുടച്ചു മുഖത്ത് ഒരു ചിരി വരുത്തി

ചേച്ചി ചായ കുടിച്ചോ “

കുടിച്ചു “

“സാരമില്ല.,, എൻ്റെ കൂടെ ഒരു ചായ കൂടെ കുടിക്കാം. വാ…. “മിയ അനുവിനെ പിടിച്ച് അടുക്കളയിലെത്തിച്ചു. കപ്പിൽ ചായ ഒഴിച്ചു….മിയയുടെ നോട്ടം കണ്ടപ്പോൾ അമ്മ പതുക്കെ അടുക്കളയിൽ നിന്നും മാറി. അവർ മനസു തുറന്ന് സംസാരിക്കട്ടെ.,,,,,

എന്താ ചേച്ചീ പ്രശ്നം.,, “

അനു കാര്യങ്ങൾ പറഞ്ഞു…..അനിയൻ്റെ വിവാഹശേഷം ആ വീട്ടുകാർക്കുള്ള മാറ്റങ്ങൾ….നന്നായി പഠിച്ചിട്ടും ജോലിക്ക് ശ്രമിക്കാൻ പോലും സമ്മതിക്കാതെ അവസാനം അനിയൻ്റെ ഭാര്യ ജോലിയുള്ള കുട്ടിയായതുകൊണ്ടുള്ള തൻ്റെ നേർക്കുള്ള പരിഹാസം….ആദ്യമൊക്കെ തന്നെ ആശ്വസിപ്പിക്കാറുള്ള അരുണേട്ടനും ജോലിയിൽ കയറ്റo കിട്ടുമെന്നറിഞ്ഞപ്പോൾ ഒരു മാറ്റം……അവർ പറയുന്നത് ശരിയല്ലേ എന്നു ചോദിച്ചപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല മിയാ…..” അനുവിൻ്റെ കരച്ചിൽ കണ്ടപ്പോൾ മിയ വല്ലാതായി.,,,,

താൻ വീട്ടിലെത്തിയിട്ട് ഈ സമയം വരെ ഒന്നു വിളിച്ചു പോലുമില്ല”

“ഏട്ടൻ തമാശ പറഞ്ഞതാവും….ചേച്ചി പോന്നത് അറിഞ്ഞു കാണില്ല “

“അതൊന്നുമല്ല.,,,,,ചേട്ടനും….. ചേട്ടനില്ലാതെ എനിക്ക്… അത്ര പ്രിയമായിരുന്നു ഞങ്ങളെ’….

ചേച്ചി സമാധാനിക്ക്’….അജിത്തിന് ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ് നാളെ രാവിലെയെ ഹോസ്പിറ്റലിൽ നിന്ന് വരൂ…..ഞാൻ അച്ഛനോട് ഒന്നു സംസാരിക്കട്ടെ….. വിഷമിക്കാതെ…ഒന്നും വരില്ല “മിയ അനുമിവിനെ സമാധാനിപ്പിച്ച് ഉമ്മറത്തെത്തി.,,ചാരുകസേരയിൽ ആകെ തകർന്നിരിക്കുകയാണ് ശേഖരൻ

” അച്ഛാ…. എന്തു തീരുമാനിച്ചു. “

“ചെറിയച്ഛനെ വിളിക്കാം അവടെ വീട്ടിൽ പോയി സംസാരിക്കാം…..അല്ലാതെ… എന്താ ചെയ്യ”

“പേടിക്കാതെ അച്ഛാ ഇത്ര വിഷമിക്കല്ലേ….. അച്ഛൻ അരുണേട്ടൻ്റെ നമ്പർ തായോ.,,,, ഞാനൊന്ന് വിളിക്കട്ടെ.,,,,,

”മോള് വിളിച്ചാൽ…..അല്ല…ഞങ്ങൾ മുതിർന്നവർ ഇവിടെയിരിക്കെ…….”

“സാരമില്ലച്ഛാ …. ഞാൻ ചുമ്മാ ഒന്ന് വിളിക്കുകയേ ഉള്ളു.,,,

അയാൾ നമ്പർ നൽകി. മിയ വിളിച്ചു

“അരുണേട്ടാ ഞാൻ മിയയാണേ….. “

“ഹാ… എന്താ വിശേഷിച്ച് ‘

” ചേട്ടൻ വീട്ടിലാണോ “

“അതെ “

” ചേച്ചി അവിടെയുണ്ടോ “

:അവൾ അവിടേക്കല്ലേ വന്നത് “

“നിങ്ങൾക്കെങ്ങനെ അറിയാം.,,,വിളിച്ചിരുന്നോ?”

“അതിപ്പോ വിളക്കണമെന്നില്ല അല്ലാതെ തന്നെ അറിയാം.,,,,

മിയ പതുക്കെ മുറ്റത്തേക്കിറങ്ങി… അച്ഛൻ തൻ്റെ സംസാരം കേൾക്കരുത് എന്നു തോന്നി

”എന്താ ചേട്ടൻ്റെ തീരുമാനം”

“എൻ്റെ അമ്മ പറഞ്ഞത് ശരിയാ.,, അൽപം കൂടെ സാമ്പത്തിക മുള്ളിടത്തു നിന്നു വിവാഹം കഴിക്കാമായിരുന്നു…..ഇനിയിപ്പോ ഒന്നും തന്നില്ലെങ്കിൽ അവൾ അവിടെ നിൽക്കട്ടെ….അതാണ് എൻ്റെ തീരുമാനം ഒരു മടിയും കൂടാതെ അരുൺ അത് പറഞ്ഞപ്പോൾ മിയക്ക് ആകെ പെരുത്തു കയറി.,,,,

“ചേട്ടാ ഞാനിപ്പോ തിരിച്ചുവിളിക്കാം

മിയയുടെ ആഭരണങ്ങൾ നൽകി അവർ കാര്യങ്ങൾ എളുപ്പമാക്കുമെന്ന് അരുൺ ഉറപ്പിച്ചു

,,വീണ്ടും അവൾ അരുണിനെ വിളിച്ചു

“….ചേട്ടാ.,,,ചേച്ചിയെ ‘ഇവിടെ തന്നെ ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല…ചേട്ടനുമായി മ്യൂച്ചൽ ഡൈവോഴ്സ് ആണെങ്കിൽ കാര്യം എളുപ്പമായി.,,,, ഞാൻ ഇതു പറയാൻ കാരണമുണ്ട്….. എനിക്കൊരു കസിൻ ഉണ്ട് മർച്ചൻ്റ് നേവിയിൽ ആണ്.,,, വിവാഹ ദിവസം അനു ചേച്ചിയെ കണ്ടപ്പോൾ ചേട്ടൻ വിചാരിച്ചത് വിവാഹം കഴിയാത്ത കുട്ടിയാണെന്നാ…. അത്രേം ഭംഗിയുള്ള ഒരു പെൺകുട്ടിയല്ലേ… മൂന്ന് വയസ്സായ മകളുണ്ടെന്ന് പറയുകയേ ഇല്ല’,….. ഞാൻ ചേട്ടനുമായി സംസാരിച്ചപ്പോൾ ചേട്ടന് അനുചേച്ചിയെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്…

മറുവശത്ത് യാതൊരു അനക്കവുമില്ല

“നല്ല ശമ്പളമുള്ള ജോലിയല്ലേ…… പിന്നെ രണ്ടാം കെട്ടാണെന്ന് ആരും അറിയാതെ മൂപ്പർ കൈകാര്യം ചെയ്തേക്കും. പണത്തിനോട് ഒട്ടും ആർത്തിയില്ലാത്ത മനുഷ്യനാ.. ചേച്ചിയെ ജോലിക്കു വിടാനും തയ്യാറാണ് കുഞ്ഞിനെയും നന്നായി നോക്കും’… അത്ര നല്ല വീട്ടുകാരാണ്.,,,,,ചേട്ടൻ പെട്ടെന്ന് ഒരു തീരുമാനമെടുത്ത് ഡൈവോഴ്സ് ചെയ്തേക്കു…. കസിൻ ചേട്ടന് ആറുമാസം കഴിഞ്ഞ് അവധിയായി വരുന്നുണ്ട് കാര്യങ്ങൾ ഒരു ധാരണയിലെത്തിക്കാമല്ലോ

” അനു സമ്മതിച്ചോ “

”ചേട്ടൻ വേണ്ടെന്ന സൂചന നൽകിയപ്പോൾ തന്നെ ചേട്ടനെ വിട്ട് പോന്നതാ ചേച്ചി.,,,ഇഷ്ടമില്ലാത്തിടത്ത് കടിച്ചു തൂങ്ങി നിൽക്കാൻ ചേച്ചി മണ്ടിയല്ലല്ലോ.,,പിന്നെ കസിൻ ചേട്ടൻ്റെ കാര്യം ഞാൻ സാവധാനം പറഞ്ഞ് സമ്മതിപ്പിക്കാം.,,,മിന്നുമോൾക്ക് നല്ല ഒരച്ഛനെ തന്നെ കൊടുക്കും …

അപ്പുറത്ത് നിശബ്ദം

” ചേച്ചിയെ പോലെ ഔട്ടിംഗ് ഇഷ്ടപ്പെടുന്ന യാത്രകൾ ഇഷ്ടപ്പെടുന്ന ആളാ എൻ്റെ ചേട്ടൻ… രണ്ട് പേരും നന്നായി ചേരും’. ഭാവിയിൽ അരുണേട്ടന് ഒരു പ്രശ്നവും ഉണ്ടാവില്ല…ചേട്ടൻ ആഗ്രഹിച്ച പോലെ പണ ചാക്കിനെ കെട്ടി സുഖമായി ജീവിക്ക്’…… അതു പക്ഷേ അനുചേച്ചിയെ പോലെ സ്വഭാവ ഗുണം കൂടെ ഉള്ളവൾ ആവുമോ എന്നും ശ്രദ്ധിക്കണം….

ചേട്ടാ …. ശരി… തീരുമാനം പെട്ടെന്ന് ആയാൽ നന്നായിരുന്നു….

മിയ ഫോൺ വച്ചു

‘അച്ഛാ….. അഥവാ അരുണേട്ടൻ വിളിച്ചാൽ ഗൗരവമായി മാത്രം സംസാരിക്കുക….. ഒട്ടും താഴ്ന്ന് സംസാരിക്കരുത്’…..അനുചേച്ചിക്ക് വേണ്ടിയാ പറയുന്നത്….

”അതിപ്പോ …. ഞാൻ:..

” അമ്മയോട് സംസാരിക്കുന്ന രീതി…ഓകെ ?

“അനുചേച്ചി….. ചേട്ടൻ വിളിക്കുകയോ വരികയോ ചെയ്താൽ ഒട്ടും താഴ്ന്ന് സംസാരിക്കരുത്… ചേട്ടൻ്റെ തീരുമാനം തന്നെയാ എനിക്കും എന്നു പറയണം…. മിയ പറയുന്നതാണ് നല്ലത് എന്നും പറയുക.,,,,,

“നീ എന്താ മോളേ പറയുന്നത്…

” വെയ്റ്റ് ചേച്ചീ.,,,

അൽപസമയത്തിനു ശേഷം അരുൺ വീട്ടിലെത്തി.,,,മിയ ഉമ്മറത്തെത്തി.,,.. അരുണിനെ കണ്ടു

” ഞാൻ പറഞ്ഞതൊന്നും അനു അറിയരുത്.. എൻ്റെ തെറ്റ് ഞാൻ മനസിലാക്കുന്നു….അച്ഛൻ്റെയും അമ്മയുടെയും വാക്ക് കേട്ട് ഞാൻ ശ്ശെ ……ഞാൻ അവളെ കൊണ്ടു പോകാൻ വന്നതാ

“അനുചേച്ചിയെ ഇഷ്ടവുമാണ് പണം കിട്ടുകേം വേണം…. ഞാൻ പറയില്ല പക്ഷേ ചേട്ടൻ ഓർക്കണം നിങ്ങളെക്കാൾ നല്ലവരെ ഇനിയും ചേച്ചിക്ക് കിട്ടും എന്ന്… കാരണം ചേച്ചി അത്ര നല്ല മനസുള്ളവളാണ്… ചെല്ലൂ… വീട്ടിൽ ഇപ്പോൾ എത്തിയതേ ഉണ്ടായിരുന്നുള്ളു എന്നും പറഞ്ഞ് വിളിച്ചു കൊണ്ടു പോകൂ.,, സത്യം ചേച്ചി അറിയണ്ട…. നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ട് എന്ന് മാത്രം ചേച്ചി അറിയട്ടെ…

പിന്നെ എല്ലാം ശുഭം രാത്രി ഭക്ഷണം കഴിഞ്ഞ് അവർ മടങ്ങി

” അജിത്തും അച്ഛനും അമ്മയും മാറി മാറി ചോദിച്ചു എങ്ങനെ ഇത്ര പെട്ടെന്ന് ഒരു മാനസാന്തരം വരാനെന്ന്

പക്ഷേ ഇല്ലാത്ത നേവിക്കാരൻ കസിൻ്റെ കഥ അവൾ ആരോടും ‘പറഞ്ഞില്ല.,,,,,അവൾക്കറിയാം പറയേണ്ടതു മാത്രമേ പറയാവൂ എന്ന്

” സാവിത്രീ സത്യത്തിൽ മിയ മോള് നമ്മുടെ വീടിൻ്റെ വിളക്ക് തന്നെയാട്ടോ.,,,സംശയല്ല്യ.,,,, എന്നാലും എന്താണവൾ അരുണിനോട് പറഞ്ഞിട്ടുണ്ടാവുക “

എന്തായാലും കാര്യം ശുഭമായല്ലോ അതു മതി…. അനു വിളിച്ചിരുന്നു…. നാളെ എവിടെയോ ടൂർ പോവാണത്രേ.,,,,സാവിത്രി സന്തോഷത്തോടെ പറഞ്ഞു..

തന്നെക്കാൾ കേമനെ തൻ്റെ ഭാര്യക്ക് കിട്ടുമെന്നു പറയുന്നത് കേൾക്കുന്ന ഇത്തരം ഭർത്താക്കൻമാരെ ഇങ്ങനെ കൈകാര്യം ചെയ്യുകയല്ലേ നല്ലത്.,,,അല്ലേ..,,,,,

(അച്ഛന് ഒരു പണി കൊടുക്കണമെന്നുണ്ടായിരുന്നു….പക്ഷേ ആ വലിയ മരം സങ്കടപ്പെട്ടു നിൽക്കുമ്പോൾ ആ പ്രശ്നത്തിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്…..അച്ഛനുള്ള കൊച്ചു പണികളുമായി മിയ വീണ്ടും വരും)

വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ…ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ