സെൽഫി
Story written by Rinila Abhilash
=========
“അമ്മാ…..”
“ഉം….എന്താ അപ്പൂ?”
“….അച്ഛന് അമ്മേനെ ഇഷ്ടല്ലേ….???”
“അതേലോ…എന്തെപ്പോ ഇങ്ങനെ ചോദിക്കാൻ….???”
“..അച്ഛ അമ്മേനെ ഒന്ന് സ്നേഹത്തോടെ നോക്കുന്നതുപോലും കണ്ടിട്ടില്ലല്ലോ???”
“അച്ഛന് തിരക്കല്ലേ അപ്പൂ…..”
“എന്റെ സ്കൂളിലൊക്കെ അച്ഛനും അമ്മയും ഒരുമിച്ച പ്രോഗ്രാമുകൾക്കൊക്കെ വരുന്നത്…എനിക്ക് മാത്രം…..”
“അപ്പൂ അച്ഛൻ രാപ്പകൽ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയല്ലേ…അച്ഛന് തിരക്കല്ലേ….അതാട്ടോ…അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല…..”
“….അമ്മ നന്നായി പഠിച്ചതല്ലേ….എന്നിട്ടും അച്ഛനെന്താ അമ്മയെ ജോലിക് വിടാത്തത്…..”
“….അത്…പിന്നെ…..ഒന്നുല്ലെടാ….അപ്പുനെ നോക്കാൻ ആരാ പിന്നെ വരിക…അതാട്ടോ….”
“ഉം……”
“അച്ഛനെ പറ്റി മോൻ ഇതുപോലെ ഒന്നും ചിന്തിച്ചു കൂട്ടല്ലേ ട്ടോ….”
“എന്നിട്ടെന്താ അച്ഛൻ നമുക്കൊപ്പം ഒരു സെൽഫി പോലുമെടുക്കാത്തത്…എന്റെ ഫ്രണ്ട്സ് എപ്പോളും ചോദിക്കും നിനക്ക് അമ്മ മാത്രേല്ലോടാ…എന്ന്……”
“അച്ഛൻ ഒരു ദിവസം പോലും വീട്ടിൽ വെറുതെ ലീവായി ഇരിക്കുന്നത് അപ്പു കണ്ടിട്ടുണ്ടോ…അച്ഛ നമുക്കായി കഷ്ടപ്പെടുകയാ…അച്ഛന്റെ മുഷിഞ്ഞ വേഷം കാണുമ്പോ മോനു സെൽഫി എടുക്കുന്നത് നാണക്കേടാവണ്ട എന്ന് കരുതിക്കാണും…പിന്നെ അച്ഛൻ ഫ്രഷ് ആയി വരുമ്പോളേക്കും…അപ്പു നല്ല ഉറക്കമാവില്ലേ….”
“ഉം….എന്നാലും….അമ്മ എന്തോരു സുന്ദരിയാ…അച്ഛൻ ആണെങ്കിലോ….”
“അങ്ങനെ പറയല്ലേടാ…നിറം ഈശ്വരൻ തരുന്നതല്ലേ…അതിലൊരു കാര്യവുമില്ലാട്ടോ….നിന്റെ കൂട്ടുകാരോടൊകെ പറയണം എന്റച്ഛയെ പോലെ ഒരാളെ വേറെ കിട്ടില്ലെന്ന്….”
“അമ്മയെന്തിനാ കരയുന്നത്….”
“….ഏയ്….അമ്മ…കരഞ്ഞില്ലല്ലോ….”
“മോനു ഉറങ്ങിക്കോട്ടോ…അമ്മേടെ മടിയിൽ കിടന്നുറങ്ങിക്കോ….അച്ഛനിന്നും വരുമ്പോൾ ലേറ്റ് ആവും “….
************
“എന്തിനാ അമ്മേ അമ്മ ഹോസ്പിറ്റലിൽ കിടക്കുന്നെ..”
“…അമ്മക്ക് വയ്യല്ലോ അപ്പൂ……?”
“….അച്ഛനും വയ്യേ….”
“….അച്ഛന് വയ്യായ്കയല്ല അപ്പൂ…അച്ഛൻ അമ്മക്ക് അച്ഛന്റെ കരളിന്റെ പാതി തന്നതിന്റെ കാരണം…..”
” അമ്മയെന്താ കരയണേ…..”
“….ആരുല്ലാത്ത അമ്മടെ ജീവനെ കാക്കാൻ അച്ഛ കഷ്ടപ്പെട്ടതോർത്തപ്പോ….”
“അമ്മേ…കരയല്ലേ….Dr…മാമൻ വഴക്ക് പറയുംട്ടോ……
“…അച്ഛ അപ്പുന്റെ അമ്മോട് ഒന്നും പറഞ്ഞില്ലെടാ…അമ്മക്ക് വയ്യെന്നോ…അതുകാരണമാണ് ജോലിക് വിടാത്തതെന്നോ…ഒന്നും പറഞ്ഞില്ല….മനഃപൂർവം സ്നേഹം ഒളിപ്പിച്ചു വച്ചതാ…സ്നേഹിക്കുമ്പോ എങ്ങാനും സത്യം പറഞ്ഞുപോവുമോ പേടിച്…എന്നിട്ട് രാവും പകലും കഷ്ടപ്പെട്ട്…കരളിന്റെ പതിയും തന്നു. അച്ഛ….കഷ്ടപ്പെട്ട്….കഷ്ടപ്പെട്ട്…വേദന സഹിച്ചിട്ട്…സന്തോഷത്തോടെ …അപ്പുറത്തെ മുറിയിൽ കിടക്കുന്നത് കണ്ടപ്പോ……”
“…അച്ഛ പാവാല്ലേ…അമ്മേ…അച്ഛടെ ഹൃദയത്തിൽ അമ്മോട് ഉള്ള സ്നേഹമാ മുഴോൻ അല്ലേ….എനിക്കെന്റെ അച്ഛൻ ഇപ്പോ ദൈവം തന്നെയാ…..”
“…അപ്പൂ….അപ്പു അച്ഛന്റെ അടുത്ത പോണം..എന്നിട്ട് ഒരു സെൽഫി എടുക്കണം…കൂട്ടുകാരൊക്കെ കാണട്ടെ….”
“…അമ്മേം കൂടെ ഒരുമിച്ച് എടുക്കലോ….”
“..വേണ്ടപ്പൂ….അച്ഛനെ ചേർത്ത് പിടിച്ചു ഫോട്ടോ എടുക്കണം..എന്നിട്ട് അതിന്റെ താഴെ എഴുതണം..അമ്മ ഇതിലുണ്ട്..ആർക്കും കാണാനൊന്നും പറ്റില്ല…കാരണം..അമ്മ…അച്ഛന്റെ ഹൃദയത്തിലങ്ങനെ ഉറച്ചു നിൽക്ക് വാണെന്ന്….”
“….എന്തിനാ അപ്പു കരയണേ….”
“സന്തോഷം കൊണ്ടാ അമ്മേ…ഇത്ര നല്ല അച്ഛനെ എനിക്ക് തന്നില്ലേ…ദൈവം…അതാ….എന്റച്ഛന്റെ അത്രേം ഭംഗി ആർക്കുല്ല്യ ട്ടോ….ഞാൻ അച്ഛന്റെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന സെൽഫി എടുക്കാൻ പോവാട്ടോ അമ്മേ….അമ്മക്ക് സന്തോഷായില്ലേ…അഛ ക്കും സന്തോഷ മാവും ഒത്തിരി ഒത്തിരി….അല്ലേ……”
(ശുഭം )
വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ……