ബസിൽ ഇരിക്കൂമ്പൊൾ ദേവികയുടെ മനസ്സിലേക്ക് തങ്ങളുടെ പ്രണയകാലം ഒരു തീരശ്ശീലയിൽ എന്ന പോലെ തെളിഞ്ഞൂ…

ബ്രേക്ക് അപ്പ്…

Story written by Smitha Reghunath

===========

“”‘നമുക്ക് പിരിയാം ദേവികാ… “”

അവൾ ഉണ്ടാക്കി കൊടുത്ത പുട്ടും കടലക്കറിയും ഇളക്കി കഴിക്കുമ്പൊൾ എതിർവശത്തെ കസേരയിൽ ഇരുന്ന് ദേവിക,, ഭർത്താവായ വിശാൽ പറഞ്ഞത് കേട്ടതും പകപ്പോടെ അവനെ നോക്കി.. അവളിലേക്ക് നോട്ടം എത്താതെ വീണ്ടും കഴിപ്പ് തുടർന്നു അവൻ

നിർവ്വികാരയായ് അഴിഞ്ഞ് ഉലഞ്ഞ നീളമേറിയ മൂടിയിൽ പതിയെ തലോടി കൊണ്ട് അവൾ നോക്കി…

ദേവിക ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ?.

അവളുടെ മുഖത്തെ വിവേചിച്ച് അറിയാത്ത മുഖഭാവത്തിലേക്ക് നോക്കി അവൻ വീണ്ടും പറഞ്ഞൂ,,,

ഈ ബന്ധം എനിക്കിന്നൊര് തടവറയാണ് ദേവികാ ” നീയെന്ന ഇരുമ്പഴി എനിക്ക് വിലങ്ങ് തടിയാണ് “എനിക്ക് സ്വതന്ത്രനാവണം നിന്നിൽ നിന്ന് ”നീയെന്ന കെട്ട് പാടിൽ നിന്ന് മുക്തനാകണം … എനിക്ക് ശ്വാസം മുട്ടുന്നു നീയൂമൊത്തുള്ള ഈ ജീവിതത്തിൽ .. സോ.. അതൂകൊണ്ട് നമുക്ക് പിരിയാം…

അയാൾ പറഞ്ഞ വാക്കുകൾ തറച്ച് ചങ്ക് പൊട്ടിയൊഴുകൂന്ന ചോര അവളുടെ ഉള്ളാകെ പരക്കൂമ്പൊഴും അവളെന്ന പെണ്ണിന്റെ ആത്മാഭിമാനത്തിൽ ആണിയടിക്കൂമ്പൊഴും അയാൾ അവൾ ഉണ്ടാക്കിയ ഭക്ഷണം ആസ്വാദിച്ച് കഴിച്ചൂ…

എന്താ എന്താ വിശാൽ നീയെന്താ എന്നോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്.നിനക്ക് വേണ്ടൂന്നത് എല്ലാം ഞാൻ ചെയ്യൂന്നില്ലേ .. ഈ വീട് ഞാൻ ഭംഗിയായ് നോക്കൂന്നില്ലേ..? നിനക്ക് രുചികരമായി ഭക്ഷണം ഉണ്ടാക്കി തരുന്നില്ലേ? നിന്റെ നല്ലൊര് ഫ്രണ്ട് ആയി എപ്പൊഴും കൂടെയില്ലേ..കിടപ്പറയിൽ പോലും നിന്റെ ഇഷ്ടത്തിനൊത്തല്ലേ,,, എപ്പൊഴും നിന്റെ ഇഷ്ടങ്ങളുടെ ബാക്കിപത്രമല്ലേ എന്റെ ഓരോ രാത്രികളും…. തലേ രാത്രിയും അവന്റെ വികാരത്തിന്റെ വേലിയേറ്റത്തിൽ അവൻ മാറിൽ ഏല്പ്പിച്ച നഖപാടിൽ നിന്നുള്ള നീറ്റൽ ഒരു ഓർമ്മപ്പെടുത്തൽ പോലെ അവളെ അലോസരപ്പെടുത്തി…

അവൾ പറയുന്ന വാക്കുകൾ ഒന്നും അവനെ സ്പർശിച്ചതെയില്ല .. അവന്റെ നിലപാടിൽ അവൻ ഉറച്ച് നിന്നൂ…

ദേവിക ,,,ബ്രേക്ക് അപ്പ് “

അവൾ കുരുങ്ങിക്കിടക്കുന്ന തന്റെ ജീവിതത്തെ നോക്കി പകപ്പോടെ ഇരുന്നു ..

ഓരോ ദിവസം കഴിയുതോറും വിശാലിന്റെ അകൽച്ച കൂടിക്കൂടി വന്നു.. അവൻ അവൾക്ക് മുഖം കൊടുക്കാതെ ഒരക്ഷരം പറയാതെ ഒഴിഞ്ഞ് മാറി… അവന്റെ അവഗണന സഹിക്കാൻ വയ്യാതെ അവൾ രാവിലെ അവൻ ഓഫീസിൽ പോകാൻ തയ്യറായി ഇറങ്ങി വന്നതും അവന്റെ അരികിലേക്ക് വന്നൂ…

വിശാൽ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു …

ദേവിക അവനെ നോക്കി പറഞ്ഞതും .. വിശാൽ ഹാളിലെ സെറ്റിയിൽ വന്നിരുന്നു…

വിശാൽ ഞാൻ നല്ലപോലെ ആലോചിച്ചും.. നീയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങി അഞ്ച് വർഷമായിട്ട് ആണ് നമ്മൾ വിവാഹിതരായത്.. ആ അഞ്ച് വർഷം നമ്മൾ പിണങ്ങിയിട്ടുണ്ട് .. അതിന്റെ ഇരട്ടി ശക്തിയിൽ നമ്മൾ ഇണങ്ങിയിട്ടുണ്ട് .. അന്ന് ഒരിക്കൽ പോലും നിന്റെ നാവിൽ നിന്ന് ബ്രേക്ക് അപ്പ് എന്നൊര് വാക്ക് കേട്ടിട്ടില്ല ..

പക്ഷേ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പഴെക്കും നീ എന്നിൽ നിന്ന് ഒരുപാട് ദൂരെക്ക് നടന്ന് പോയത് പോലെ … നിനക്കൊപ്പം എത്താൻ ഞാൻ ശ്രമിക്കുമ്പൊൾ ഒന്ന് നില്ക്കുക പോലും ചെയ്യാതെ നീ വേഗത്തിൽ നടക്കാൻ തുടങ്ങി .. പലപ്പോഴും നിന്റെ അവഗണ നേരിടൂമ്പൊഴും ഞാൻ അത് കാര്യമാക്കിയില്ല.. നിന്റെ ജോലിയിലെ ടെൻഷൻ ആയിരിക്കും എന്ന് കരുതി പലപ്പോഴും നിന്നോട് തിരക്കി എന്തെങ്കിലും പ്രശ്നം നിന്നെ അലട്ടുന്നുണ്ടോ എന്ന് അന്നൊക്കെ നീ പറഞ്ഞത് അതൊക്കെ എന്റെ വെറും തോന്നലാണന്ന് .. ഞാനും ആശ്വാസിച്ചും ചിലപ്പൊൾ ശരിയാണന്ന്…

പക്ഷേ ഇന്ന് നീയെന്നോട് ഇങ്ങനെ പറയൂമ്പൊൾ ഞാനെന്താ .. മനസ്സിലാക്കേണ്ടത്.?. എന്റെ സ്ഥാനത്ത് ഇന്ന് നിന്റെ മനസ്സിൽ ആരോ കയറി കൂടിയെന്നല്ലേ.. എന്റെ സ്ഥാനം ഏതോ ഒരുവൾ അപഹരിച്ചന്നല്ലേ..

നോ… വിശാലിന്റെ വാക്കുകൾ മുഴക്കത്തോടെ ആ മുറിയിൽ പ്രതിധ്വനിച്ചൂ..

അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി…

അതേ ദേവിക ഞാൻ ഇതുവരെ നിന്നോട് വിശ്വാസ വഞ്ചന കാട്ടിയിട്ടില്ല……. പക്ഷേ എനിക്ക് ….

എന്താ.. എന്താ വിശാൽ നിനക്ക് പറ്റിയത്.. അവൾ വീണ്ടും തിരക്കിയതും ..

വിശാൽ അവളെ നോക്കി..

ദേവികാ.. നീ ഒരുപാട് മാറി.. എനിക്ക് പഴയ ദേവികയാണ് ഇഷ്ടം.. ഇന്ന് നീ മറ്റൊരാൾ ആയിരിക്കുന്നു .. ഇത്രയും നാളിനിടയിൽ നീ എന്നോട് ഐ ലവ്യൂ ന്ന് പറഞ്ഞിട്ടുണ്ടോ ?.ഇടയ്ക്ക് നീ ഐ മിസ്സ് യു ഡാ എന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ..

പക്ഷേ വിശാൽ ഞാനിന്ന് നിന്റെ കാമുകിയല്ല .. ഭാര്യയാണ്: ‘,,,,

അതുകൊണ്ടാണ് പറഞ്ഞത് നമുക്ക് പിരിയാം ന്ന്… അവൻ വീണ്ടും പഴയ പല്ലവി ആവർത്തിച്ചതും അവൾ ഒന്നു പറയാതെ കുറച്ച് നേരം മിഴികൾ നിലത്തേക്ക് നട്ടിരുന്നു…

ശരി.. നമുക്ക് പിരിയാം … പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് അത് നീ പാലിക്കണം ..

എന്താ.. അവൻ തിരക്കിയതും ഒരു രണ്ട് മാസം നമ്മൾ പിരിഞ്ഞ് താമസിക്കുന്നു .. ഈ രണ്ടും മാസത്തിനുള്ളിലും നിന്റെ ഈ തീരുമാനം ഇതേപടി നിൽക്കൂകയാണെങ്കിൽ നമുക്ക് കോടതി മുഖേന പിരിയാം ..

അവൾ പറഞ്ഞ നിബന്ധന കേട്ടതും വിശാൽ ok പറഞ്ഞൂ

അങ്ങനെ പിറ്റേന്ന് വെളുപ്പിനെ ദേവിക അവളുടെ നാട്ടിലേക്ക് യാത്ര തിരിച്ചും.. ബസിൽ ഇരിക്കൂമ്പൊൾ ദേവികയുടെ മനസ്സിലേക്ക് തങ്ങളുടെ പ്രണയകാലം ഒരു തീരശ്ശീലയിൽ എന്ന പോലെ തെളിഞ്ഞൂ

എല്ലാർക്കും അസൂയയായിരുന്നു തങ്ങളുടെ ബന്ധത്തിൽ, പ്രണയത്തിൽ എവിടെയാണ് വിള്ളൽ വീണത് എന്തുകൊണ്ടാണ് വിശാലിന് തന്നോട് അടുപ്പം കുറഞ്ഞത് .. അവൾക്ക് ഒരുത്തരം കണ്ടത്താൻ കഴിഞ്ഞില്ല.. വെറുതെ തമാശയ്ക്ക് പോലും വിശാൽ ഒരു സ്ത്രിയെയും മോശമായ രീതിയിൽ നോക്കിയിട്ടില്ല .. ഒരു സ്വഭാവദൂഷ്യവും അവനിൽ കാണാൻ കഴിഞ്ഞിട്ടില്ല …

അവൻ പിരിയാമെന്ന് പറഞ്ഞതിന് ശേഷം എപ്പൊഴും അവന്റെ മേൽ തന്റെ കണ്ണുണ്ടായിരുന്നു… ശരിക്കും ഉറങ്ങിയിട്ടില്ല: അവന്റെ ഫോൺ മുഴുവൻ ചെക്ക് ചെയ്തൂ സംശയിക്കത്തക്ക രീതിയിൽ ഒന്നും തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല ..

ഓഫീസിൽ പലരോടും സംസാരിച്ചും.. ആരിൽ നിന്നും അവനെ പറ്റി മോശമായ ഒന്നു കിട്ടിയില്ല…

പിന്നെ അവന്

അങ്ങനെയിരിക്കെയാണ് തന്റെ സുഹൃത്ത് മെറിനെ കണ്ടത് അവളൊര് മനശാസ്ത്രഞ്ജയാണ് അവളൊട് സംഭവിച്ചത് എല്ലാം പറയുമ്പൊൾ വല്ലാത്തൊര് ആശ്വാസമായിരുന്നു ..

“” ദേവിക നീ വിഷമിക്കരുത് എന്റെ അഭിപ്രായത്തിൽ ഇത് വിശാലിന്റെ മനസ്സിന്റെയൊര് തോന്നലാണ് .. മനസ്സിന്റെ അവസ്ഥാന്തരമാണ്.. അയാൾക്ക് പോലും തിരിച്ചറിയാത്തൊര് നിരാശ അയാളെ കീഴ്പ്പെടുത്തിയിരിക്കുന്നു… നിന്നിൽ അയാൾ സംതൃപ്തനല്ലന്ന് തോന്നൽ അയാളിൽ ഉടലെടുത്തും: അതാണ് അയാൾ നിന്നോട് പിരിയാം എന്ന് പറഞ്ഞത് .. എന്താണ് കാര്യമെന്നൂ നമുക്ക് അറിയില്ല ..അയാളുടെ ഉപബോധമനസ്സിൽ നീ മാത്രമേ ഉള്ളോന്ന് നമുക്ക് ഒന്നറിയണം.. മനുഷ്യ മനസ്സ് സങ്കീർണ്ണമല്ലേ ദേവിക:,,,നീയൊര് പരീക്ഷണം ഞാൻ പറയുന്നത് പോലെ ചെയ്യണം: ബാക്കി നമുക്ക് അതിന് ശേഷം തീരുമാനിക്കാം.. എന്തയാലും ഇതൊന്നൂ നീ വീട്ടിൽ അറിയിക്കണ്ട..

അങ്ങനെ മെറിന്റെ നിർദേശാനുസരണം ദേവിക നാട്ടിലേക്ക് പോകൂന്നത് …

ഉച്ചയോടെ വിശാൽ വീട്ടിലെത്തി .. അയാൾക്ക് ഓഫീസിൽ ഇരുന്നിട്ടും എന്തോ പോലെ പെട്ടെന്ന് വീട്ടിലെത്തണമെന്ന് തോന്നൽ ദേവിക ഇട്ട് തരുന്ന കടുപ്പത്തിലൊര് ചായ കുടിക്കൂമ്പൊൾ ഒരു ഉന്മേഷം കിട്ടും…

അവൻ വീട്ടിലെത്തി .. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടപ്പൊഴാണ് ദേവിക ഇവിടില്ലന്ന് അവന് തോന്നിയത് കയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് അവൻ വാതിൽ തുറന്നു തുറന്നു അവൻ വാതിൽ തുറന്നു തുറന്നു അവൻ ചുറ്റും ഒന്ന് നോക്കി ആകെ നിശബ്ദമായിരുന്നു …

അവൻ പതിയെ അടുക്കളയിലേക്ക് ചെന്നൂ… കൂറെ മാസങ്ങളായ് കടന്ന് വരാത്ത ആ സ്ഥലം അവൻ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചും.. എല്ലാം അടുക്ക് ചിട്ടയുമായ് ഒതുക്കി വെച്ചിരിക്കുന്നു.’ അകത്തേക്ക് കടന്നതും.. സിങ്കിന് അരുകിൽ പുറം തിരിഞ്ഞ് നിന്ന് പാത്രം കഴുകുന്ന ദേവിക … അവൻ വേഗം അവൾക്കരുകിലേക്ക് ചെന്നതും.. അവൾ രാവിലെ കഴുകി കമഴ്ത്തി വെച്ച ചായപാത്രം അവനെ പ്രതീക്ഷിച്ച് അവിടെയിരുന്നിരുന്നു…

ഒരു നിമിഷത്തെ വെറും മായ കാഴ്ചയായി അവന്റെ മുന്നിൽ ദേവിക”

അവന് അവളെ വല്ലാതെ മിസ് ചെയ്യാൻ തുടങ്ങി .. അവൻ പതിയെ അവിടെ നിന്ന് ഹാളിലേക്ക് വന്നു.. അവിടെ സെറ്റിയിൽ അലസമായ് ഇരുന്ന് മുടിയിഴകൾ വേർപ്പെടുത്തൂന്ന ദേവിക .. അവൻ വേഗം അങ്ങോട്ടെക്ക് ചെന്നു .. തറഞ്ഞ് നില്ക്കുന്ന അവന്റെ നോട്ടം സെറ്റികവറിൽ പതുങ്ങി കിടന്ന നീളമേറിയ തലമുടിനാരിൽ തങ്ങി ..അവൻ ആ മുടിനാര് അതീവശ്രദ്ധയോടെ കയ്യിലെടുത്തൂ.. അപ്പൊഴും അവന്റെ മനസ്സ് അവൾക്ക് വേണ്ടി കൊതിച്ചൂ….

തനിക്കെന്താണ് സംഭവിക്കുന്നത് ..ഇത്രയും സമയം പോലും തനിക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ലേ.. പിന്നെ എന്തിനാണ് താൻ അവളൊട് പിരിയണമെന്ന് പറഞ്ഞത്… ഇത്രമേൽ അവൾ തന്നിൽ അലിഞ്ഞിരുന്നോ? അയാൾ ചിന്തയോടെ ബെഡ്റൂമിലേക്ക് നടന്നു ..

അവിടെ ദേവികയുടെതായി ഒരു സാധനവും പ്രത്യാക്ഷത്തിൽ കാണൻ ഇല്ല പക്ഷേ അവളുടെ സാമിപ്യം മണം എല്ലാം തങ്ങി നിൽക്കുന്നു ..

അവൻ പതിയെ ബെഡിലേക്ക് വീണൂ അവിടെ അവളുടെ ഹെയർ ബാന്റ് കിടന്നിരുന്നു.. അവൻ പതിയെ അതെടുത്ത് തിരിച്ച് മറിച്ചൂ നോക്കി… ശൂന്യമായ മനസ്സൂ നിർജീവമായ കണ്ണും അവന്റെ കാഴ്ചയെ മറച്ച് കൊണ്ട് കയ്യിൽ നിന്ന് ഊർന്ന് താഴെക്ക് വീണും” ”

തന്റെ ജീവിതവും ഇതുപോലെ ഊർന്ന് പോകുകയാണന്ന് അവന് തോന്നി…

പതിയെ അടഞ്ഞ് പോകുന്ന കണ്ണുകളിൽ നിദ്ര വന്നു പുൽകി

അയാൾ മനോഹരമായ ഒരു സ്വപ്നത്തിന്റെ കളിയോടം കിട്ടി… നിറവയറോടെ ദേവിക അവളുടെ വയറിൽ മുഖം പൂഴ്ത്തി അയാൾ കിടന്നു … ച്ഛാ… ന്നുള്ള വിളി ഒരു പ്രതിധ്വനി പോലെ ചുറ്റും മുഴങ്ങി “കണ്ണുകൾ വലിച്ച് തുറന്ന് അയാൾ മതിഭ്രമം ബാധിച്ചവനെ പോലെ ചുറ്റും നോക്കി… ഇല്ല എനിക്കെന്റെ ദേവികയെ കാണണം എനിക്ക് അവളുടെ അരികിൽ എത്തണം കുതിച്ച് ഒഴുകുന്ന അയാളുടെ ബോധമനസ്സിൽ ദേവികയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞൂ..

ദേവികയുടെ വീട്ട് മുറ്റത്ത് കാർ നിർത്തൂമ്പൊൾ അതുവരെ ഇല്ലാത്തൊര് പരവേശം അയാളെ ബാധിച്ചൂ :,,, ഇതുവരെ അവളെ അവഗണിച്ച് തന്നോട് അവൾ പൊറുക്കുമോ?… തനിക്കുള്ളിൽ സംഭവിച്ച മാറ്റങ്ങളെ എങ്ങനെ അവൾ ഉൾക്കൊള്ളൂ… എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കിക്കും ..

മുകളിലെ ബാൽക്കണിയിൽ ഇരുന്ന് ദേവിക കാണുന്നുണ്ടായിരുന്നു വിശാലിന്റെ കാർ മുറ്റത്ത് വന്ന് നിന്നത് … അവൻ തനിയെ ഇറങ്ങി വരട്ടെന്ന് അവൾ കരുതി ഇരുന്നു ..

അവളുടെ അച്ഛനും അമ്മയും ഇറങ്ങി വന്ന് അവനോട് സ്നേഹത്തോടെ സംസാരിച്ചൂ.. കുറച്ച് സമയത്തിന് ശേഷം അവൻ മുകളിലേക്ക് ചെന്നൂ…. അവിടെ അവനെ പ്രതീക്ഷിച്ച് എന്നവണ്ണം അവള് അവിടെയിരുന്നിരുന്നു…

ഭിത്തിയിൽ ചാരി കുറച്ച് സമയം അവൻ അവളെ തന്നെ നോക്കി നിന്നൂ… അവളും അങ്ങനെ തന്നെ നിന്നൂ…

കുറച്ച് നിമിഷത്തിന് ശേഷം അവൻ അവളുടെ അടുത്തേക്ക് ചെന്നു …

അവളുടെ കണ്ണുകളിലേക്ക് നോക്കി കുറെ നേരം നിന്നു… അവിടെ അവൻ കണ്ടത് തന്നോടുള്ള അടങ്ങാത്ത സ്നേഹമാണ്:,, പ്രണയമാണ്.. കൈകൾ നീട്ടി അവളെ ചേർത്ത് പിടിക്കൂമ്പൊൾ ദേവിക കൊഞ്ചലോടെ പറഞ്ഞൂ ഐ ലവ്യൂ വിശാൽ… വാക്കുകൾക്ക് പ്രസക്തി ഇല്ലാതെ ഇറുകെപൂണരൂ ന്ന അവന്റെ അധരവും മന്ത്രിച്ചൂ ഐ മിസ്സ് യൂ ദേവികാ…

ശുഭം