ചുണ്ടിൽ ഒളിപ്പിച്ച ഒരു ചിരിയോടെ അവനാ ടെക്സ്റ്റ്‌ അവളുടെ കയ്യിൽ വച്ചു. അപ്പോഴാണവൾ….

സ്നേഹത്താഴ്

എഴുത്ത്: ശ്രീതു ശ്രീ

=============

“ഹലോ ഫ്രണ്ട്‌സ്…ഈ ക്ലാസിലാണോ അനുഷ ജി എസ്?”

അത്രയും നേരം ബഹളമായിരുന്ന ക്ലാസ്സ്‌ ആ ശബ്ദം കേട്ട് നിശബ്ദമായി.

ഡി “അഭിയേട്ടനല്ലേ “

ആരൊക്കെയോ പരസ്പരം ചോദിക്കുന്നു. ആ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു…

“എന്തിനാ അനുഷേ കാണുന്നെ?”

അവൻ അവളെ ഒന്നു നോക്കി. അവളുടെ ഭാവം കണ്ടാൽ കൊച്ചി രാജാവിന്റെ കൊച്ചുമോളാന്നു തോന്നും. അത്രയ്ക്ക് ജാഡ മുഖത്ത് തേച്ചു വച്ചിട്ടുണ്ട്…

“അത് ഞാൻ ആ കുട്ടിയോട് പറഞ്ഞോളാം” അവൻ അല്പം കടുപ്പിച്ചു പറഞ്ഞു.

ഇയാളെന്തിനാ എന്നെ തിരക്കുന്നെ…ഞാനാ അനുഷ എന്ന് പറഞ്ഞാലോ..വേണ്ട..കുറച്ചു കൂടി വെയ്റ്റാം….

“മാഷ് വന്ന കാര്യം എന്നതാന്ന് വച്ചാൽ അങ്ങ് പറഞ്ഞിട്ട് പോ ഞങ്ങൾ ക്ക് കുറച്ച് വർക്കുണ്ട്.” ഞങ്ങൾ ആരും ഒന്നും ചെയ്യാതല്ലേ പി.ജി വരെ എത്തീത് അവൻ പുച്ഛിച്ചു തള്ളി…എന്തായാലും ഭവതിക്കു സൗകര്യമുണ്ടെങ്കിൽ അനുഷേ എന്നെ വന്ന് കാണാൻ പറഞ്ഞേര്…അതിന്റെ രണ്ടു ടെക്സ്റ്റ്‌ ബുക്ക്‌ ന്റെ കയ്യിലുണ്ട്.”

അത് കേട്ടപ്പോൾ അവളൊന്നു ഞെട്ടി…ദൈവമേ ലൈബ്രെറിയിൽ മറന്നു വച്ചയാ..അതീ കാ-ലമാടന്റെ കയ്യിൽ കിട്ടിയോ? അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. കുറെ വെയ്റ്റിട്ട് പോയി..ഇനി കുറച്ചു വിനയം വാരിവിതറിയാലോ?

“ഹലോ ചേട്ടാ “

അവൻ തിരിഞ്ഞു നോക്കി. ഇവള് തന്നാണോ വിളിച്ചേ? അവൾ അവനെ പ്രേതീക്ഷയോടെ നോക്കി  നിൽക്കുവാരുന്നു.

അത്‌ ഞാൻ..ഒരു കാര്യം പറഞ്ഞോട്ടെ?

തോക്കിൽ കേറി വെടിവയ്ക്കുന്ന രീതി ആരുന്നല്ലോ? ഇത്ര പെട്ടെന്നെന്തു പറ്റി…

അവന്റെ ചിന്തയെ കീറിമുറിച്ചു കൊണ്ടവൾ പറഞ്ഞു… “ഞാൻ…ഞാനാ അനുഷ….ആ ബുക്സ് ന്റെയാ.”

ഓഹോ അപ്പൊ അതാണീ പത്തി മടക്കത്തിന്റെ കാരണം..ന്തായാലും മോള് കുറച്ചു വെയ്റ്റ് ചെയ്യ്..അവൻ മനസ്സിൽ പറഞ്ഞു.

അവളപ്പോഴും അവനെ നോക്കി നിൽക്കുവാരുന്നു. “അതിപ്പഴാണോ കുട്ടി ഓർത്തെ? ഞാൻ എങ്ങനെ വിശ്വസിക്കും ഇയാളാ അനുഷ എന്ന് ങ്ഹും? so താൻ ഐഡി കാർഡും കൊണ്ട് വന്നെന്നെ കാണ്..അല്ലെ ഇനി വേറെ ആരേലും ബുക്ക്‌ തിരക്കി വന്നാലോ?” അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു..

ആ കുസൃതികണ്ണുകളും അവളുടെ ഭാവവ്യത്യാസങ്ങളും ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു….

അവൻ പോയിട്ടും ഇനി പുറകെ നടന്നു കെഞ്ചണമല്ലോന്ന് ഓർത്തു കൊണ്ട് അവളവിടെ തന്നെ നിൽക്കുവാരുന്നു…

“ഡി നീയെന്താ പന്തം കണ്ട പെരുച്ചാഴി യെ പോലെ നിൽക്കുന്നെ?”

“ദേ ആതു എനിക്ക് ദേഷ്യം വന്നിരിക്യാ…” അവൾ കൂട്ടുകാരികളെ തട്ടിമാറ്റീട്ട് ക്ലാസിലേക്ക് പോയി…

“അനൂസ് നിതെന്തു പറ്റി?”

“എടി ദിവ്യെ ഇനി അയാളെങ്ങാനും പ്രൊപ്പോസ് ചെയ്യാൻ വന്നയാണോ..?”

“ദേ ചങ്കിൽ കൊള്ളുന്ന വാർത്തമാനമൊന്നും പറയല്ലേടാ ദിവ്യെ..ഒന്നുമില്ലേലും….”

“ഓ ഈ വായിനോക്കികളെ കൊണ്ട് തോറ്റു..വാ നമുക്കവളോട് തന്നെ ചോദിക്കാം. ശ്വേത ഇടയ്ക്ക് കേറി പറഞ്ഞു. അവർ ക്ലാസിലെത്തിയപ്പോൾ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അനൂനെ ആണ് കാണുന്നെ…

“ഡി മോളെ നീ കാര്യം ന്താന്ന് പറ അല്ലെ ഞങ്ങൾ ഞങ്ങള്ടെ പാട്ടിന് പോവും”

“അത് പിന്നെ “….. അവളെല്ലാം അവരോടു പറഞ്ഞു..

ഓ ഇതാരുന്നോ…ഞങ്ങളും വരാം..ലാബ് കഴിയട്ടെ..പോരെ?

“മ് “…

ലാബിന് ശേഷം അവർ നേരെ അഭിയുടെ ക്ലാസിലെത്തി. അവൻ ആരോടോ ഫോണിൽ കാര്യം പറഞ്ഞു കൊണ്ട് നിന്ന അവൻ അവരെ കണ്ടതും അടുത്തേയ്ക് വന്നു..

“ങ്ഹാ ഇത്ര പെട്ടെന്നിങ്ങു എത്തിയോ?”

അവൾ അവന്റെ മുഖത്ത് നോക്കാതെ ഐഡി കാർഡ് നീട്ടി..

“ഇതാ ” ന്റെ ടെക്സ്റ്റ്‌?അത് നോക്കുന്നെനിടയിലും അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ എന്തോ പരതി നോക്കി…..

“സുധി ഡെസ്ക്കേലിരിക്കുന്ന ആ രണ്ടു ടെക്സ്റ്റും ഇങ്ങെടുക്ക്..”

ചുണ്ടിൽ ഒളിപ്പിച്ച ഒരു ചിരിയോടെ അവനാ ടെക്സ്റ്റ്‌ അവളുടെ കയ്യിൽ വച്ചു. അപ്പോഴാണവൾ അവന്റെ കണ്ണിലേക്കും നോക്കീത്..എന്തോ അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

“അതേയ് ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ?” അഭി ചോദിച്ചു..

“ന്തിനാ താങ്ക്സ് കൊണ്ട് പോയി തൂക്കിവിൽക്കാനാ?”

അവള് വീണ്ടും പുച്ഛം വാരി വിതറി..അവന്റെ മുഖമൊന്നു വിളറി. അത് പുറത്തേയ്ക്ക് വരാതിരിക്കാൻ അവൻ ശ്രെദ്ധിച്ചു.

“അല്ലെടി ലേലം ചെയ്യാനാ..”

“ഡി വാ..” ശ്വേത അവളുടെ കയ്യ് പിടിച്ചു നടന്നു..അവൾ അകന്നു പോകുന്നതും നോക്കി അവൻ വാതിലിൽ നിന്നു…

***********

മാസങ്ങൾ വീണ്ടും കടന്നു പോയി…….

കോളേജ് ൽ വച്ച് അനുവും അഭിയും ഇടയ്ക്കിടെ കണ്ടു മുട്ടും..മിക്കവാറും അടിയിലാവും ആ കൂടി കാഴ്ച്ച അവസാനിക്കുക…

ഇനി എക്സാം തുടങ്ങുകയാണ്…സ്റ്റഡി ലീവ് ആണിനി..

2-3ദിവസം കഴിഞ്ഞപ്പോൾ മുതൽ അവൾക്കെന്തോ അഭിയെ കാണാതിരിക്കാൻ കഴിയുന്നില്ല..ഈശ്വര ഞാൻ എന്തിനാ ആ കാ-ലമാടനെ തന്നെ ഓർക്കുന്നെ…ഞങ്ങൾ ശത്രുക്കളാണല്ലോ..എന്നാലും എന്തോ….ആ കണ്ണിൽ നോക്കുമ്പോൾ ഒരു കുസൃതി ഒളിഞ്ഞു കിടപ്പുണ്ടാരുന്നോ? ബെസ്റ്റ് നീയിനി കുസൃതി മ് തേടി ചെന്നാൽ മതി..അയാളെപ്പോൾ ചൂലെടുത്തെന്നു ചോദിച്ചാൽ മതി…ഇനി എന്നോടെന്തേലും?നാഴികയ്യ്ക്കു നൽപ്പത് വട്ടം എന്നോട് ഗുസ്തി ക്ക് വരുന്ന കക്ഷിയാ…..അവളുടെ ചിന്തകൾ ഇങ്ങനെ കാടുകേറി ചുറ്റിക്കറങ്ങി നടന്നു……

എക്സാം തുടങ്ങി. എന്നും അഭിയെ നോക്കിയെങ്കിലും കണ്ടില്ല…പക്ഷെ അവന്റെ കണ്ണുകൾ അവളെ പിന്തുടർന്നു കൊണ്ടിരുന്നു….അങ്ങനെ അവസാന ക്സാമും കഴിഞ്ഞു…

അഭി യെ കുറിച്ചുള്ള ചിന്തകൾ അപ്പോഴും ചുറ്റും നൃത്തം തുടരുകയായിരുന്നു…

ആരോടേലും ചോദിച്ചാലോ? വേണ്ട അവരെന്തു വിചാരിക്കും?ഒന്നാമത് ഫ്രണ്ട്‌സ് പോലും അല്ല….പെട്ടെന്നൊരു ദിവസം അവൾക്കൊരു ഐഡിയ തോന്നി…എഫ്ബിയിൽ സെർച്ചിയാലോ…അവൾ പെട്ടെന്ന് ലോഗിൻ ചെയ്തു..

പ്രീതി എന്ന പേരിലുള്ള ഫേക്ക് ഐഡി ആണ്..ഒറിജിനൽ പേരിൽ എടുത്തിട്ടില്ല…വേഗം തന്നെ അവൾക്ക് അവന്റെ പ്രൊഫൈൽ കിട്ടി…അവൾ ഒരു റിക്വസ്റ്റ് അയച്ചു..ഹായ് എന്നൊരു മെസ്സേജ് കൂടെ അയച്ചു…

ആഴചകളും മാസങ്ങളും കടന്നു പോയി…പക്ഷെ അവളെന്നും അവന്റെ റിപ്ലൈ യും പ്രേതീക്ഷിച്ചിരുന്നു…

ഒരു ദിവസം വെറുതെ എടുത്തു നോക്കിയപ്പോൾ ആണ്..നോട്ടിഫിക്കേഷൻ കാണുന്നെ..അത് കണ്ടതും അവൾക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി..അവൾ മെസ്സേജ് എടുത്തു നോക്കി അത്‌ സീൻ ചെയ്തിട്ടുണ്ട്…ഒന്നുടെ അയച്ചാലോ? റിയൽ നെയിം പറയണ്ട..ചിലപ്പോ അന്നേരെ ബ്ലോക്ക്‌ ചെയ്താലോ?

“Hii എന്തെ റിപ്ലൈ തരാഞ്ഞേ?..ഞാൻ ചേട്ടന്റെ ജൂനിയർ ആയി പഠിച്ചയാ..ഇപ്പൊ ന്തു ചെയ്യുന്നു?” രണ്ട് ദിവസം കഴിഞ്ഞ് ആണ് റിപ്ലൈ കിട്ടീത്.

“സോറി പ്രീതി ഞാൻ അല്പം ബിസി യാരുന്നു. തന്നെ ഓർമ കിട്ടുന്നില്ല…ഞാൻ ഇപ്പോ അച്ഛന്റെ ബിസിനെസ് നോക്കുന്നു…ഇനി ഗൾഫിൽ പോകാനാ. അവിടെ ജോലി ശെരിയായിട്ടുണ്ട്…ഇയാൾ ന്തു ചെയ്യുന്നു?” റിപ്ലൈ കിട്ടിയതും അവൾ കൊതിയോടെ വായിച്ചു..

ഓർമയില്ല പോലും…ഇല്ലാത്ത ആളെ എങ്ങനെ ഓർക്കും അവൾ ചിരിച്ചുപോയി…ഇനി എന്ത് ചെയ്യുവാണെന്നു പറയും, ഒരു psc കോച്ചിങ്ങെന്നും പറഞ്ഞു വെറുതെ നടക്കുവാന്നു എനിക്കല്ലേ അറിയൂ…പിജി ക്ക് പോവാന്ന് വച്ചാലോ മാർക്കുമില്ല. പോയാലോ ആര് പഠിക്കും? ഡിഗ്രി നീന്തി ക്കേറിയ പാട് ന്റെ ശിവനേ…..ആരോട് പറയാൻ…..മൂപ്പർടെ വീടെവിടന്നു തിരക്കിയില്ലല്ലോ? ഇന്ന് തന്നെ ഫുൾ ബയോഡേറ്റ ചോർത്തണം…

“ഞാൻ ഇപ്പോ psc കോച്ചിങ് നു പോവാ..പിജി ക്ക് താല്പര്യം ഇല്ലാരുന്നു..എവിടെയാ അഭിയേട്ടന്റെ വീട്?”

“ഇയാൾ ടെ വീടെവിടന്നു പറഞ്ഞില്ലല്ലോ.”

അവൾ സ്ഥലം പറഞ്ഞു. എന്റെ വീട് അവിടുന്ന് കുറെ ദൂരെയാണല്ലോ..കാഞ്ഞിര പ്പടി..ചേട്ടന്റെ വീട്ടിൽ ആരൊക്കെ യുണ്ട്?

“അമ്മേം അച്ഛനും അനിയനും പിന്നെ ഞാനും.. “

ഇനിയാണ് ഒരു പ്രധാന കാര്യം തിരക്കേണ്ടത്..അവൾ ചിന്തിച്ചു

“പെണ്ണ് കെട്ടുന്നില്ലേ?”

“ഗൾഫിൽ പോയി വന്നിട്ടേയുള്ളു ഒരു വർഷം കഴിയും…അടുത്ത മാസം ഞങ്ങൾ ടെ നിശ്ചയം ആണ്..താനും വരണം..”

അതു വായിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും ആ അക്ഷരങ്ങൾ കണ്ണീർ മറച്ചു…അവൾ പിന്നീട് മെസ്സേജ് അയക്കാൻ പോയില്ല…

ഇന്നാണ് അനുന്റെ ബർത്ത് ഡേ. രാവിലെ തന്നെ അവൾ അമ്പലത്തിൽ പോകാൻ തയാറായി..അമ്മേടെ നിർബന്ധം കൊണ്ട് സെറ്റ് സാരി ഉടുത്തു..സ്കൂട്ടി അമ്പലത്തിന് അടുത്ത് ഒതുക്കി വയ്ക്കാൻ നോക്കുമ്പോൾ ആണ് അവൾ കുറച്ചു ദൂരെ ആലിന്റെ അരികിൽ നിന്ന് ഫോൺ ചെയ്യുന്ന അഭിയെ കണ്ടത്…അവൾ കീയും എടുത്ത് മുന്നോട്ട് നടന്നു അവൻ യാതൊരു മൈൻഡും ഇല്ല..കണ്ടിട്ട് വേണ്ടേ…വേണ്ട അനു അത്‌ നിനക്കുള്ളതല്ലെന്നു അവൾ മനസിനെ പറഞ്ഞു തിരുത്താൻ നോക്കി..എന്നിട്ടും അവളുടെ കണ്ണുകൾ അനുസരണക്കേട് കാട്ടി ഇടയ്ക്കവനെ പാളി നോക്കിക്കൊണ്ടിരുന്നു..പക്ഷെ അവൻ നോ മൈൻഡ്…

അമ്പലത്തിൽ കയറി എങ്ങനെയൊക്കെയോ പെട്ടെന്ന് തൊഴുതിട്ടവൾ ഇറങ്ങി..വീണ്ടും ആ കണ്ണുകൾ അഭിയെ ആ പരിസരത്തെല്ലാം തിരഞ്ഞെങ്കിലും കണ്ടില്ല..

വീട്ടിലെത്തി ഡ്രസ്സ്‌ മാറാൻ പോയപ്പോൾ അമ്മ തടഞ്ഞു..അതേയ് മോളെ നമുക്കിന്നു കുറച്ച് വിരുന്നു കാരുണ്ട്…എന്റെ ഫ്രണ്ട് ഗീതേ അറീലെ അവരിന്നു വരും…അവൾ വിഷാദത്തോടെ കട്ടിലിലിരുന്നു..

അവന്റെ പ്രൊഫൈൽ പിക്ചർ എടുത്തു നോക്കി. അതിനിടയിൽ ഒരു വണ്ടി വരുന്നതും ആരൊക്കയോ വീട്ടിലേക്ക് കയറുന്നതും അവൾ കേട്ടു. പക്ഷെ അങ്ങോട്ട് പോവാൻ അവൾ ക്ക് തോന്നിയില്ല..

“മോളെ നീയിങ്ങു വന്നേ “

അമ്മ വന്നവളെ അടുക്കള്ലേക്ക്  കൂട്ടി കൊണ്ട് പോയി..

“നീയീ ചായ എല്ലാർക്കും കൊടുത്തേ “

അവൾ അനുസരണയോടെ അതുമായി ഹാളിലേക്ക് നടന്നു…അവിടെ എത്തിയതും അവൾ ഞെട്ടി പ്പോയി..അഭിയേട്ടൻ..

“ആദ്യം ചായ ചെറുക്കന് തന്നെ കൊടുത്തോ പിന്നെ മതി ഞങ്ങൾ ക്ക് “

അഭിയുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു…കൂടെ ഒരു കൂട്ടച്ചിരി യും മുഴങ്ങി..അവൾ എങ്ങനൊ എല്ലാർക്കും ചായക്കൊടുത്തിട്ട് അകത്തേയ്ക്ക് വലിഞ്ഞു…മുറിയിൽ എത്തിയിട്ടും എന്താണവിടെ നടന്നതെന്നു സംശയമായിരുന്നു..

അഭിയേട്ടൻ തന്നാണോ അതു?…അതോ തനിക്ക് തോന്നിയതാണോ…..പുറകിൽ ഒരു കാല്പെരുമാറ്റം  കേട്ടവൾ തിരിഞ്ഞു..

അഭിയേട്ടൻ  ചിരിച്ചുകൊണ്ട് തന്നെ നോക്കി നിൽക്കുന്നു…

“ഡി കാന്താരി ഞാൻ നിന്നെ കണ്ടപ്പഴേ മനസ്സിൽ കുറിച്ചിട്ടയാ ഈ ജാഡക്കാര്യേ ഞാൻ പൂട്ടും എന്ന് മണിച്ചിത്രതാഴ് ഒന്നുമല്ലാട്ടോ നല്ല സ്നേഹത്താഴിട്ട്.” അതും പറഞ്ഞവൻ മുഖം മെല്ലെ ഉയർത്തി..ഒള്ള കിളിയെല്ലാം പോയി നിൽക്കുവാരുന്നു അനു.

“പിന്നെ ഈ ‘പ്രീതി’യാട്ടം പൊളി യായിരുന്നു ട്ടോ..അവൾ ഞെട്ടി അവന്റെ കണ്ണുകളിലേക്ക് നോക്കി..

“ഞാൻ എങ്ങനെ അറിഞ്ഞുന്ന? അവൾ ക്ക് വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ല..അതു മനസിലാക്കിയെന്നോണം അവൻ പറഞ്ഞു…

“നിന്നെ ടാഗ് ചെയ്ത് പോസ്റ്റിടാറുള്ള ശ്വേത ഇല്ലേ അവൾ എന്റെ കസിന്റെ ക്ലാസ്മേറ്റാ…അവള് വഴി ആരാന്നു അറിഞ്ഞിട്ടാ ഞാൻ മെസ്സേജ് ചെയ്തേ…ഇന്നും ഞാൻ കണ്ടിരുന്നു…അമ്പലത്തിൽ..പയ്യെതിന്നാൽ പനയും തിന്നാമെന്നല്ലേ…അല്ലേടാ…”

“അപ്പൊ കല്യാണക്കാര്യം പറഞ്ഞു പറ്റിച്ചയെന്തിനാ?” അവൾ ആ കൈ താടി ന്നു പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു.

“ഓ അതോ നമ്മുടെ അമ്മ മാര് ഫ്രണ്ട്‌സ് അല്ലെ, അവര് നേരത്തെ പറഞ്ഞു വച്ചിരുന്നയാ…എക്സാം ടൈം ലാ ഞാൻ അറിഞ്ഞേ. നിന്റെ കാര്യം എപ്പോ പറയണം എന്ന് ആലോചിച്ചിരിക്കയാരുന്നു….പിന്നെ തന്നോടന്നേരം പറയണ്ടാന്നു ഞാനാ പറഞ്ഞേ…

അവന്റെ കുസൃതിക്കണ്ണുകൾ തിളങ്ങി…അവൻ മെല്ലെ അവളുടെ കയ്യിൽ പിടിച്ചവന്റെ നെഞ്ചിലേക്കിട്ടു….

പുറത്ത് ശക്തിയായി മഴ പെയ്യുകയായിരുന്നു. അതിന്റെ താളത്തിനൊപ്പം അവരുടെ പ്രണയവും ശ്രുതിയിട്ടു….