ശാസിക്കാനായി ഞാൻ നോട്ടമുതിർത്തതും  ആരെയും മയക്കുന്ന കുസൃതി ചിരിയോടെയവൻ കണ്ണുകൾ ചിമ്മി തുറന്നു….

നിന്നരികിൽ…

Story written by Nima Suresh

===========

“ജ്യുവൽ, ഒരാളെ ആദ്യം കാണുന്ന മാത്രയിൽ തന്നെ നമുക്ക് പ്രണയം തോന്നുമോ?? എന്താ നിന്റെ അഭിപ്രായം??” നഗ്നമായ നെഞ്ചിൽ നിന്നും എന്നെ അടർത്തി മാറ്റി അജയ് മേശപ്പുറത്ത് വച്ചിരുന്ന സി ഗറെറ്റും ലൈറ്ററുമെടുത്ത് ബാൽക്കണിയിലേക്കിറങ്ങി…..ശേഷം എനിക്കഭിമുഖമായി നിന്ന് കയ്യിലെ സി ഗരറ്റ് ചുണ്ടോട് ചേർത്ത് കത്തിച്ച് വലിച്ചു…

സി ഗരറ്റിന്റെ തുമ്പിൽ എരിയുന്ന കനൽ ചുവപ്പിനെ ഒരുവേള നോക്കി വെറുതെ മന്ദഹസിച്ച് ഞാൻ ഓരോന്നോർത്ത് കിടക്കയിൽ നിവർന്ന് കിടന്നു…

എന്റെ മൗനം അവനിൽ വിരസത സൃഷ്ടിച്ചതിനാലാവണം സി ഗരറ്റ് കുത്തി കെടുത്തിയവൻ ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ച് എനിക്കരികിൽ വന്നിരുന്ന് എന്റെ നെഞ്ചിനെ മറച്ചിരുന്ന പുതപ്പ് പിടിച്ചുവലിച്ച് താഴ്ത്തി…..

ശാസിക്കാനായി ഞാൻ നോട്ടമുതിർത്തതും  ആരെയും മയക്കുന്ന കുസൃതി ചിരിയോടെയവൻ കണ്ണുകൾ ചിമ്മി തുറന്നു….പറയാൻ വന്നതെല്ലാം വിസ്‌മൃതിയിലാണ്ട് ഞാൻ അവനെ മാത്രം ഉറ്റ് നോക്കി കിടന്നു….

ആ മുഖം എനിലേക്കടുത്ത് വരുന്നതും….കണ്ണുകൾ വിവശതയോടെ കൂമ്പി അടയുന്നതും എനിക്ക് കാണാമായിരുന്നു..നേർത്ത കറുപ്പ് പടർന്ന അവന്റെ  ചുണ്ടുകൾ എന്റെ അധരങ്ങളെ മുട്ടിയുരുമ്മി ആവേശത്തോടെ കവർന്നെടുത്തു…ഒട്ടൊരു നിമിഷത്തിന് ശേഷം എന്നിൽ നിന്നും അകന്ന് മാറി അജയ് വീണ്ടും ചോദിച്ചു…..

“”ഞാൻ ചോദിച്ചതിനുത്തരം നീ പറഞ്ഞില്ല….””??

“”എനിക്കറിയില്ല……”’

ലാഘവത്തോടെ ഞാൻ മറുപടി നൽകി….

അവന്റെ മുഖം കടുത്തു…കവിളുകൾ വീർത്ത് വന്നു……

ആ ഭാവം എന്നിൽ ചിരിയുണർത്തി…ഞാൻ കുലുങ്ങി ചിരിച്ചു…..

അവന് വീണ്ടും ദേഷ്യം വന്നു…

എന്നെ നോക്കി കണ്ണുരുട്ടിയവൻ എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് നിന്ന് അവ പുറത്തേക്ക് തള്ളി തുറന്നിട്ടു…..

“””ഒരു മഴയ്ക്കുള്ള കോളുണ്ടെന്ന് തോന്നുന്നു അജയ്…….””

ചെരിഞ്ഞ്  , വലത് കൈ തലത്തിൽ ശിരസ്സൂന്നി കിടന്ന് ഞാൻ അവനോടായി പറഞ്ഞു…..

മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല അവൻ കേട്ട ഭാവം പോലും നടിച്ചില്ല…ഇപ്പോഴും ദേഷ്യത്തിലാണെന്ന് സാരം…

കട്ടിലിന്റെ തലയ്ക്കൽ അലക്ഷ്യമായി കിടന്നിരുന്ന അജയ്ടെ ഷർട്ട് എടുത്ത് എന്റെ ടി-ഷർട്ടിന് മുകളിലൂടെ ധരിച്ച് ഞാൻ അവന് പിന്നിൽ ചെന്ന് നിന്ന് കൈകളാൽ അവനെ ചുറ്റി പിടിച്ചു…..അതേ നിമിഷം രണ്ട് തുള്ളി കണ്ണുനീർ എന്റെ പുറം കൈപത്തിമേലേക്കിറ്റ് വീണു…..

“””എന്ത് പറ്റി അജയ്??”””

ഞാനവന്റെ ചുമലിലേക്ക് തല ചായ്ച്ച് ആർദ്രമായി ചോദിച്ചു…

“””ഐ ഡോണ്ട് വാണ്ട്‌ ടു ലീവ് യു ജ്യുവൽ…ആൻഡ്…ആൻഡ്…ഐ നീഡ് യു ഫോറെവർ….”””

“””ദാറ്റ്സ് ഫണ്ണി…..”””

പറഞ്ഞ് കൊണ്ട് ഞാൻ ഉറക്കെയുറക്കെ ചിരിച്ചു…..

“””പ്ലീസ് സ്റ്റോപ്പ്‌ ദിസ് നോൺസെ ൻസ് ജ്യൂവൽ… ഐ ആം സീരിയസ്…..””

“”ഐ ഡോണ്ട് തിങ്ക് സൊ…..””

“”വാട്ട് ദ …….””

വാക്കുകൾ പൂർത്തിയാക്കാതെയവൻ കൈ മുഷ്ഠി ചുരുട്ടി ചുവരിൽ ആഞ്ഞിടിച്ചു….ദേഷ്യം വന്നാൽ അങ്ങനെയാണ്…ഒന്നെങ്കിൽ തല താഴ്ത്തി മിണ്ടാതിരിക്കും….അല്ലെങ്കിൽ ദേഷ്യം തീരുന്നത് വരെ സ്വയം വേദനിപ്പിക്കും……

“””അജയ്……””!!!

ശാസനയോടെ ഞാൻ അവനെ വിളിച്ചു…അത് മുഖവുരയ്ക്കെടുക്കാതെയവൻ വീണ്ടും വീണ്ടും ചുവരിൽ പ്രഹരിച്ചു കൊണ്ടേയിരുന്നു……

“”ഓക്കേ ദെൻ…ഞാൻ പോകുന്നു…മേരേജിന് കാണാം…….”””

തിരികെ നടക്കാനൊരുങ്ങിയതും ഇടത് കൈ തണ്ടയിൽ അവന്റെ പിടി വീണു….

“”ഡോണ്ട് ഗോ……..”””

പുറത്ത് മഴ കനത്തു…മുറിയിൽ ഇരുട്ട് പടർന്നു…ഞങ്ങളിരുവരിലും നിശബ്ദത…….

“”വാ…..””

എന്നെ വലിച്ചവൻ മുറിയുടെ വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി…..

ഇരുവശത്തും വെള്ളയും  റോസും നിറങ്ങളിലായുള്ള കടലാസ് പൂക്കളുണ്ട്…..മഴയേറ്റ് ചിലതിന്റെ ഇതളുകളിൽ വെള്ളതുള്ളികൾ തങ്ങി നിൽക്കുന്നു …..

അവൻ തറയിൽ ചുമരിനോട് ചാരി ഇരുന്ന് എന്നെ നോക്കി അവനടുത്തിരിക്കാനായി ആവിശ്യപ്പെട്ടു..

എന്റെ കണ്ണുകൾ തൊട്ടപ്പുറത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നീണ്ടു…ഇരു കസേരകളിലായി മധ്യ വയസ്ക്കരായ രണ്ട് ദമ്പതികൾ മഴയിലേക്ക് കണ്ണും നാട്ടിയിരിക്കുന്നു…..

പ്രായം ഇരുപതായാലും അറുപതായാലും എന്നും മഴയെ പ്രണയത്തിന്റെ പ്രതീകമായാണ് എല്ലാവരും കാണുന്നത്….

“””നീ എന്താ ചിന്തിക്കുന്നത്??””

കണ്ണ് ചിമ്മി ചുമൽ കുലുക്കി ഒന്നുമില്ലെന്ന് കാണിച്ച് ഞാൻ പുഞ്ചിരിയോടെ അവന്റെ മടിയിൽ കയറി ഇരുന്നാ നെഞ്ചിലേക്ക് തല ചായ്‌ച്ചു…അജയുടെ ഇരു കൈകളും എന്നെ പ്രണയത്തോടെ പുണർന്നു……

“””തണുക്കുന്നുണ്ടോ???പുതപ്പ് വേണോ???”””

അവൻ അല്പം വേവലാതിയോടെ ചോദിച്ചു….

“””നോ…..തണുപ്പെനിക്ക് ഇഷ്ടമാണെന്ന് നിനക്കറിഞ്ഞൂടെ????””

ഞാൻ ഒന്ന്കൂടെ അവനെ മുറുകെ കെട്ടിപ്പിടിച്ച ശേഷം അവന്റെ രോമാവൃ തമായ നെഞ്ചിൽ മുഖം ഒളിപ്പിച്ചു…..

“””എനിക്ക് നിന്റെം , നിനക്കെന്റേം മണമാണ് അജയ്……”””

“””ഹ…ഹ…ഹ….അത് പിന്നെ അങ്ങനെയല്ലേ വരുള്ളൂ…..”””

അവന്റെ കൈകൾ എന്റെ മുടിയിഴകളെ തഴുകിയിറങ്ങി….ചുണ്ടുകൾ എന്റെ മൂർദ്ധാവിലമർന്നു….

വീണ്ടും ഞങ്ങൾ നിശബ്ദരായി….ചുറ്റും കുത്തിയൊലിക്കുന്ന മഴയുടെ ശബ്ദത്തോടൊപ്പം ഇടയ്ക്കിടെ വീശുന്ന കാറ്റിന്റെ ഇരമ്പലും….

“””ജ്യുവൽ………..”””

“”മ്മ്മ്???”””

“””നിനക്ക്…നിനക്ക്‌ ട്രീറ്റ്‌മെന്റ് എടുത്തൂടെ ജ്യുവൽ ???”””

ചോദിക്കുമ്പോൾ അജയുടെ ശബ്ദം ഇടറി…….

“””ട്രീറ്റ്മെന്റ് എടുത്താൽ ഞാൻ ജീവിക്കും , അല്ലെങ്കിൽ എന്റെ അസുഖം ഭേദമാകും എന്ന് നീ വിശ്വസിക്കുന്നുണ്ടോ?? മേ ബി കർത്താവെന്റെ ആയുസ് നീട്ടി തരുമായിരിക്കും…ചിലപ്പോ ഒന്നോ രണ്ടോ മാസത്തേക്ക്..അങ്ങേയറ്റം പോയാൽ ഒരു വർഷത്തേക്ക്….അതിനപ്പുറം???”””

“””ഞാൻ നിന്നെ കെട്ടിക്കോട്ടെ??”””

എടുത്തടിച്ച പോലുള്ള അവന്റെ ചോദ്യം കേട്ടെനിക്ക് ചിരി പൊട്ടിയെങ്കിലും ഞാൻ തുറന്ന് ചിരിച്ചില്ല….പകരം ഒരു നിമിഷത്തേക്ക് മൗനം വരിച്ചു…

“””അപ്പൊ നീ നിന്റെ മീനാക്ഷിയെ എന്ത് ചെയ്യും…??? അടുത്ത തിങ്കളാഴ്ച്ച് ഈ സമയം എന്റെ സ്ഥാനത്ത് നിനക്കൊപ്പം അവളുണ്ടാകും….”””

പറയുമ്പോൾ ഹൃദയം അത്രമേലാഴത്തിൽ വേദനിച്ചു…..കൈകൾ അവനെ മുറുകെ വരിഞ്ഞു ചുറ്റി…നഷ്ടപ്പെടുത്താൻ ഇഷ്ടമല്ല….എങ്കിലും……….!!!!

“””അവൾടെ കൂടെ ഒരു ജീവിതം പോയിട്ട് ഒരു നിമിഷം പോലും എനിക്ക് പറ്റില്ല…എന്നേക്കാൾ നന്നായി അവൾക്കതറിയാം…എന്നിട്ടും…അവളെന്തിനാ ഇങ്ങനെ…..!!”””

“””ബികോസ്  ,  ഷി ഈസ്‌ ഇൻ ലവ് വിത്ത്‌ യു അജയ്….മാഡ്ലി ഷി ലവ്സ് യു…മേ ബി മോർ ദാൻ മി……….”””

“””വാട്ട്???”””

“””യെസ്…..ഒന്ന് ചിന്തിച്ചു നോക്കിക്കേ നീ….നമ്മളൊരു ലിവിങ് ടുഗേതർ റിലേഷൻഷിപ്പിലാണെന്ന് കമ്പനിയിലുള്ള ഒട്ടുമിക്ക എല്ലാവരെയും പോലെ അവൾക്കും അറിയാം….എന്നിട്ടും….എല്ലാമറിഞ്ഞിട്ടും……അവൾ നിന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ അതിനർത്ഥം അവൾ നിന്നെ പ്രണയിക്കുന്നു എന്ന് തന്നെയാണ് അജയ്….നമ്മൾ തമ്മിലുള്ള ബന്ധം നിന്റെ വീട്ടിൽ അറിഞ്ഞതും എന്റെ അസുഖം നിന്റെ അച്ഛനറിഞ്ഞതും അവളിലെ നിന്നോടുള്ള പ്രണയത്തിന്റെ സ്വാർത്ഥതയാണ്….അവൾ തന്നെയാണ് അവസരോചിതമായി കാര്യങ്ങൾ  നിന്റെയും അവളുടെയും വിവാഹം വരെ കൊണ്ടെത്തിച്ചത്…അവളെ കുറ്റം പറയാൻ പറ്റില്ല അജയ്…പ്രണയം സ്വാർത്ഥമാണ്….ചിലർക്ക് അത്രയേറെ സ്വാർത്ഥമാണ്…..ജിഎനിക്ക് നിന്നോടുള്ള പ്രണയവും നിനക്കെന്നോടുള്ള പ്രണയവും നമുക്ക് വിലയേറിയതാണെങ്കിൽ അവൾക്ക് അവളുടെ പ്രണയം അത്രത്തോളം പ്രഷ്യസ്സാണ്….

എനിക്കും നിനക്കുമറിയാം ഞാൻ ഇനി അധിക നാൾ ഉണ്ടാകില്ലെന്ന്…എങ്കിലും നിന്നെ അവൾക്ക് വിട്ട് കൊടുക്കാൻ എന്റെ മനസ്സ് മടിക്കുന്നുണ്ട്….ഓരോ ദിവസവും എന്റെ ആയുസ് നീണ്ട് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്…നാളെ നേരം വെളുക്കുമ്പോൾ എന്നെ കാർന്ന് തിന്നുന്ന ക്യാൻസർ എന്റെ ശരീരത്തിൽ നിന്നും  ഇല്ലാതായിരുന്നെങ്കിൽ എന്ന്  ഓരോ രാത്രിയും വെറുതെ മോഹിക്കും….ചില രാത്രികളിൽ ഉറങ്ങാൻ തന്നെ ഭയമാണ്…..നീ എന്റെ മുടിയിഴകളെ തലോടുമ്പോൾ…എന്റെ ചുണ്ടുകളിൽ ചുംബിക്കുമ്പോൾ….എന്നെ നിന്റെ നെഞ്ചിൽ ചേർത്തുറക്കുമ്പോൾ അപ്പോഴൊക്കെ ഞാൻ ചിന്തിക്കുക ട്രീറ്റ്‌മെന്റെടുത്താലുള്ള എന്റെ ശരീരത്തിന്റെ അവസ്ഥയെ കുറിച്ചാണ്…എന്റെ മുടി പൊഴിയും….കണ്ണുകൾ കുഴിയും…ചുണ്ടുകൾ ഉണങ്ങി വരണ്ട് പൊട്ടും….ശരീരം തളരും…….അപ്പോൾ നിനക്കെന്നെ വേണ്ടാന്ന് തോന്നിപോയാലോ എന്ന ആലോചനയാണ് എന്നെ പല………”””””

പറഞ്ഞ് പൂർത്തിയാക്കും മുമ്പേ അജയ് എന്നെ അവന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി വേദനയോടെ നോക്കി……

“””അങ്ങനെയാണോ?? അങ്ങനെയാണോ എനിക്ക് നിന്നോടുള്ള പ്രണയം….പറ…..?? എന്റെ കാ-മം തീർക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ സ്പർശിക്കുന്നത് എന്നാണോ നീ ധരിച്ച് വച്ചിരിക്കുന്നത് ??””””

‘””അല്ല…അല്ലാന്നെനിക്കറിയാം അജയ്…പക്ഷേ…….”””

“””എന്ത് പക്ഷേ??? എനിക്ക് നിന്നോടുള്ള പ്രണയം വാക്കുകളിൽ അടക്കാനാകാതെ വരുമ്പോഴായിരുന്നു ജ്യുവൽ ഞാൻ നിന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയിരുന്നത്…നിന്നെ സ്പർശിക്കുന്നതും , ചുംബിക്കുന്നതും , നിന്നിൽ കുസൃതി കാണിക്കുന്നതുമെല്ലാം എനിക്ക് നിന്നെ…..””

അവൻ വിതുമ്പി…എനിക്ക് സഹിക്കാനായില്ല…ഓരോ നിമിഷവും എന്നെ മോഹിപ്പിക്കുന്ന അവന്റെ കണ്ണുകൾ നനയുന്നത് മാത്രം എനിക്ക് കണ്ട് നിൽക്കാനാകില്ല…ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപോയി..അല്ലെങ്കിലും ചില നേരം ഞാനിങ്ങനെയാണ്….ബോധമില്ലാതോരോന്ന് വിളിച്ച് കൂവും….!!

“”നീയില്ലാത്തൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല ജ്യുവൽ…ഇപ്പോഴും ഈ വിവാഹത്തിന് ഞാൻ സമ്മതം പറഞ്ഞിട്ടില്ല…എന്നിട്ടും എന്ത് വിശ്വസിച്ചാണ് പപ്പ എല്ലാ ഒരുക്കങ്ങളും നടത്തുന്നതെന്ന് എനിക്കറിയില്ല……”””

“””എന്നെ വിശ്വസിച്ചിട്ട്…….”””

ആകസ്മികമായ എന്റെ വാക്കുകളിൽ അവൻ തറഞ്ഞിരുന്നു…ഞാൻ പതിയെ എത്തി വലിഞ്ഞവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…അവന്റെ വലത് മിഴിയിൽ നിന്നുമൊരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്കിറ്റു വീണു…….

“””യു ആർ സൊ ക്രൂ വെൽ ജ്യുവൽ…..”””

“””യെസ്…ഐ ആം….ഹേറ്റ് മി…..”””

“””നെവർ…ഈ ലോകത്താരെ വെറുത്താലും അജയ് നിന്നെ മാത്രം വെറുക്കില്ല ജ്യുവൽ…..”””

“””വൈ????”””

ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നെങ്കിലും ചുണ്ടുകളിൽ നേർത്തൊരു മന്ദസ്മിതം വിരിഞ്ഞു…അവനോടുള്ള തീവ്രമായ പ്രണയം ചാലിച്ചൊരു മന്ദസ്മിതം…..

“””ഞാൻ എന്നേക്കാളുമധികം നിന്നെ സ്നേഹിക്കുന്നത് കൊണ്ട്…നിന്നോളം ഈ ഭൂമിയിൽ മറ്റാരെയും , മറ്റൊന്നിനെയും സ്നേഹിക്കാത്തത് കൊണ്ട്…….”””

എന്റെ മനസ്സ് നിറഞ്ഞു……

“””ഇതാണ്‌ അജയ് ഞാനും ആഗ്രഹിച്ചത്…എന്റെ അവസാനം വരെ ഈ സ്നേഹം അണുവിട കുറയാതെ എനിക്ക് കിട്ടണം…എന്നെ കാണുമ്പോൾ ഈ കണ്ണുകളിൽ സഹധാപമോ  അനുകമ്പയോ മുന്നിട്ട് നിൽക്കരുത്….പ്രണയം മതി…പ്രണയം മാത്രം….അജയ് വേണുഗോപാലിന് ജ്യുവൽ മറിയയോടുള്ള അടങ്ങാത്ത , ഒടുങ്ങാത്ത പ്രണയം…..”””

അവന്റെ താടി തുമ്പിൽ അമർത്തി കടിച്ച് ഞാൻ മൃദുലമായി ചും ബിച്ചു…..

“””നാളെ മോർണിംഗ് നിനക്കൊരു സർപ്രൈസ് ഉണ്ട്…..””

“”എന്താത്???””

“”അതൊക്കെയുണ്ടെന്റെ അജയ് കുട്ടാ………””

അവന്റെ ഇരു കവിളുകളും പിടിച്ച് വലിച്ച് ഞാൻ കുസൃതിയോടെ പറഞ്ഞു…ആ ചുണ്ടുകൾ വിടർന്നു…എന്നെ അവനിലേക്കടുപ്പിച്ച വ ശ്യമായ പുഞ്ചിരി……

“””എഴുന്നേൽക്ക്…നമുക്ക് ബെഡിൽ കിടക്കാം…..”””

“””നോ…ഇന്നിവിടെ….ഈ ഓപ്പൺ എയറിൽ….നീ ഓർക്കുന്നുണ്ടോ…നീ എന്നെ പ്രൊപ്പോസ് ചെയ്തത് ഇവിടെ വച്ചാണ്….നമ്മൾ ചുംബിച്ചതും , ലൈഫ് സ്റ്റാർട്ട്‌ ചെയ്തതും ഒക്കെ ഇവിടെ….ഈ ബാൽക്കണിയിൽ വച്ചാണ്….”””

“””സൊ വാട്ട്‌??നീ കണ്ടില്ലേ മഴ പെയ്യുന്നത്…ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ ഒരു ജലദോഷം പോലും വരാതെ സൂക്ഷിക്കണമെന്ന്…ഇവിടെ കിടന്ന് തണുപ്പടിച്ച് പനി പിടിച്ചാൽ….”””

“”ഞാൻ മരിച്ചു പോകും….””

“””ജ്യുവൽ……..”””

അജയുടെ ശബ്ദമുയർന്നു……

ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു……..

“””നിനക്കെല്ലാം തമാശയാണ് ജ്യുവൽ..എന്റെ ഫീലിംഗ്സ് , ഇമോഷൻസ് എല്ലാം..എല്ലാം നിനക്ക് വെറും ടൈം പാസ്സ് ആണ്…”””

“””ഐ ആം സോറി…എക്സ്ട്രീംലി സോറി…..ഇനി പറയില്ല…..ഇന്നത്തെ രാത്രി നമുക്കിവിടെ സ്പെൻഡ്‌ ചെയ്യാം അജയ്…പ്ലീസ് എന്റെ ഒരു ആഗ്രഹമല്ലേ…ഈ കടലാസ് പൂക്കൾക്കിടയിൽ , മഴയെയും , കാറ്റിനെയുമൊക്കെ ആസ്വദിച്ച്…പ്ലീസ് അജയ്….നീ എന്നെ മുറുകെ കെട്ടിപ്പിടിച്ചാൽ മതി…എനിക്കൊന്നും വരില്ല…….””””

ഞാൻ കെഞ്ചി പറഞ്ഞപ്പോൾ ആ മുഖമൊന്നയഞ്ഞു….എന്നെയൊന്ന് നോക്കി അവൻ വെറും നിലത്ത് നിവർന്നു കിടന്നു…അടുത്ത് കിടക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞവൻ കൈ കൊണ്ടവന്റെ നെഞ്ചിൽ തട്ടി പറഞ്ഞു ……

“””തറയിലല്ല….ഇവിടെ………”””

ഞാൻ പുഞ്ചിരിയോടെ അവന്റെ ശരീരത്തിൽ കയറി കിടന്നു..അവന്റെ കൈകൾ എന്നെ വരിഞ്ഞു ചുറ്റി…….

“”ജ്യുവൽ ഈ ലവ് എറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ കള്ളമാണെന്ന് പലരും പറയും….”””

“””അതേ കള്ളമാണ്…ഒരാളെ ആദ്യം കാണുമ്പോൾ തന്നെ പ്രണയമൊന്നും തോന്നില്ല അജയ്…ഇട്സ് മിയർലി ആൻ അട്ട്രാക്ഷൻ…ഒരാളുടെ ബാഹ്യ സൗന്ദര്യത്തോട് തോന്നുന്ന ആകർഷണം….”””

“””ബട്ട്‌ ജ്യുവൽ ഞാൻ നിന്നെ ഫസ്റ്റ് ടൈം കണ്ടപ്പോഴുണ്ടല്ലോ എനിക്കുള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു………”””

“””ദേ അജയ്…ചുമ്മാ സിനിമാ സീരിയൽ ഡയലോഗ് അടിച്ച് പൈങ്കിളി ആവല്ലേ….ഞാൻ എഴുന്നേറ്റ് പോകും….”””

എനിക്ക് നേരിയ തോതിൽ ദേഷ്യം വന്നു….

“””ഓ നിർത്തി…എന്റെ വികാരങ്ങൾക്കല്ലെങ്കിലും യാതൊരു വിലയും ഇല്ലല്ലോ……”””

അവനിൽ നിന്നും നിരാശയുടെ നെടുവീർപ്പുയർന്നു….

“”ഇല്ല…..”””

അടക്കി പിടിച്ച ചിരിയോടെ ഞാനവന് മറുപടി നൽകി…

ബി-ടെക് കഴിഞ്ഞ് ഒരു ജോലി വേണമെന്ന തീവ്രമായ ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ചേച്ചിയുടെ ഭർത്താവിന്റെ അച്ഛൻ വഴി അദ്ദേഹത്തിന്റെ സുഹൃത്തായ വേണുഗോപാൽ സാറിന്റെ ബാംഗ്ലൂരുള്ള  കമ്പനിയിലേക്ക് ഇന്റർവ്യൂന് പോകുന്നത്…അന്ന് ഇന്റർവ്യൂ ബോർഡിൽ വേണുഗോപാൽ സാറിന് പകരമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ മകൻ അജയ് വേണുഗോപാൽ ആയിരുന്നു…ഒപ്പം കമ്പനിയിലെ ഉയർന്ന തസ്തികയിലിരിക്കുന്ന രണ്ട് പേരും…അവർ ചോദിച്ച ഒറ്റ ചോദ്യത്തിനും ഉത്തരം പറയാനാകാതെ അവിടെ നിന്നും ഇറങ്ങിയപ്പോൾ കരുതിയത് ഇനി ഈ സ്ഥാപനത്തിലേക്കൊരു തിരിച്ചു വരവില്ലെന്നാണ്…എന്നാൽ അടുത്ത ദിവസം തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ മെയിൽ വന്നപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി…അജയ്‌ടെ കാരുണ്യം..അല്ലെങ്കിൽ അവൻ നേരത്തെ പറഞ്ഞ അട്ട്രാക്ഷന്റെ പരിണിത ഫലം..

കമ്പനിയിൽ ജോലിക്ക് കയറിയതിന് ശേഷം എന്തിനും ഏതിനും അജയ് ഉണ്ടായിരുന്നു..തമ്മിൽ കാണാത്ത, സംസാരിക്കാത്ത ഒരു ദിനം പോലും ഞങ്ങൾക്കിടയിലൂടെ കടന്ന് പോയിട്ടില്ല…അത്തരമൊരു സൗഹൃദം പ്രണയത്തിലേക്ക് വഴി മാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല…വിവാഹത്തിനോട് അജയ്ക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല…എനിക്കും….

അജയുടെ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ് മീനാക്ഷി…അവളും ഞങ്ങൾക്കൊപ്പം ഇതേ കമ്പനിയിൽ തന്നെയായിരുന്നു..ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരുവിധം എല്ലാ സ്റ്റാഫുകൾക്കും അറിയാമായിരുന്നെങ്കിലും വേണുഗോപാൽ സാറിന്റെ ചെവിയിൽ മാത്രം എത്തിയിട്ടില്ലായിരുന്നു…മീനാക്ഷിക്ക് അവനോട് പ്രണയമാണെന്ന് പലപ്പോഴും അവളുടെ നോട്ടത്തിൽ നിന്നും അജയോടുള്ള അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായിട്ടുണ്ട്…പക്ഷേ അജയിൽ നിന്നും ഞാനത് സമർത്ഥമായി മറച്ചു വച്ചു…അവന്റെ ശ്രദ്ധയോ , നോട്ടമോ പോലും മറ്റൊരാളിലേക്ക് നീളുന്നത് എനിക്കിഷ്ടമല്ലായിരുന്നു…അവനിൽ , അവന്റെ കണ്ണുകളിൽ ഞാൻ മാത്രം…ഈ ജ്യുവൽ മറിയ മാത്രം മതിയെന്നുള്ള സ്വാർത്ഥത…..

രണ്ട് മാസങ്ങൾക്ക് മുമ്പാണ് സഹിക്കാനാകാത്ത വയറ് വേദനയും , ശര്ദിയും കാരണം ആശുപത്രിയിലേക്ക് പോയത്…പണ്ട് ആ ർത്തവ സമയത്ത് മാത്രമാണ് ഇത് രണ്ടും ഉണ്ടാകാറുണ്ടായിരുന്നത്…കാര്യാമാക്കാറില്ലെന്ന് മാത്രമല്ല കണ്ണും പൂട്ടിയൊരു പെയിൻ കില്ലറും കുടിക്കും…പിന്നെ പിന്നെ എപ്പോൾ വേദന വന്നാലും അത് ശീലമായി….ക്രമം തെറ്റുന്ന ആ ർത്തവവും , ഇടയ്ക്കിടെയുള്ള ബ്ലീ ഡിങ്ങുമെല്ലാം സർവ്വ സാധാരണമാണെന്ന് കരുതി നിസ്സാരവത്ക്കരിച്ചു വിട്ടു….

ടെസ്റ്റിൽ  ക്യാ-ൻസറാണെന്ന്  തിരിച്ചറിഞ്ഞതിനേക്കാൾ അത് അവസാന ഘട്ടത്തിലാണെന്നും ഒപ്പം മറ്റുള്ള അവയവങ്ങളിലേക്കും പടർന്നിരിക്കുന്നു എന്ന  ഡോക്ടറിന്റെ പ്രസ്ഥാവനയാണ് എന്നെയും ,അജയ്നേയും നടുക്കിയത്…

സർജറി ചെയ്തിട്ട് കാര്യമില്ല ഉടൻ തന്നെ കീമോ സ്റ്റാർട്ട്‌ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ നിഷേധിച്ചു…കീമോ ചെയ്താലും ജീവിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല…പിന്നെ എന്തിന്!!!

“”ജ്യുവൽ…….????”””

ഉറങ്ങിയോ എന്നറിയാനുള്ള വിളിയാണ്..പാവം രണ്ട് മാസങ്ങളായി ഈ ഫ്ലാറ്റിൽ എനിക്കൊപ്പം തന്നെയാണ്..കമ്പനിയിൽ പോകാറില്ല..വീട്ടിലേക്ക് വിളിക്കാറില്ല….ചില രാത്രികളിൽ അവന് ഉറക്കം പോലും ഉണ്ടാകാറില്ല…അസഹ്യമായ വേദന വരുമ്പോൾ ഞാൻ അവനെ വല്ലാതെ വേദനിപ്പിക്കും..ആ ശരീരം മുഴുവൻ എന്റെ നഖങ്ങൾ തീർത്ത മുറിപ്പാടുകളാണ്…എന്നാലും യാതൊരു പരാതിയോ , പരിഭവമൊ ഇല്ല ……

“””ജ്യുവൽ…ഉറങ്ങിയോ നീ??”'””

വീണ്ടും ചോദ്യമുയർന്നു..ഉറങ്ങിയെന്ന് കരുതിക്കോട്ടെ എന്ന് വിചാരിച്ച് ഞാൻ കണ്ണടച്ച് മിണ്ടാതെ കിടന്നു…..

?????

“””പപ്പയെന്താ ഇവിടെ???”””

അജയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്….വാതിലിനപ്പുറത്ത് വേണുഗോപാൽ സാറിനെ കണ്ടതും വെപ്രാളത്തോടെ പുതപ്പ് മാറ്റി എഴുന്നേറ്റു….അദ്ദേഹം ഞങ്ങളിരുവരെയും മാറി മാറി നോക്കി……ആ മുഖം അവജ്ഞയോടെ ചുളിഞ്ഞു…സാറിന് പിന്നിൽ മറഞ്ഞ് നിന്ന് നിറ കണ്ണുകളോടെ ഞങ്ങളെ എത്തി നോക്കുന്ന മീനാക്ഷിയെ കണ്ട് ഞാൻ ചൂളി പോയി…എന്തൊക്കെ പറഞ്ഞാലും നാളെ എന്റെ അജയുടെ ഭാര്യയാകേണ്ടവളാണ്…തന്റെ പ്രിയപ്പെട്ടവൻ മറ്റൊരുവാൾക്കൊപ്പം ജീവിതം നയിക്കുന്നത് കാണുമ്പോൾ ഏത് പെണ്ണിനാണ് സഹിക്കാനാവുക??

“””അജയ്…കം വിത്ത്‌ മി….'””””

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…