മിസ്സിംഗ്…
Story written by Praveen Chandran
=========
അയാൾക്ക് ഭാര്യയോട് മടുപ്പ് തോന്നി തുടങ്ങിയിരുന്നു…പത്ത് വർഷങ്ങൾക്ക് മുമ്പാണ് അവരുടെ വിവാഹം കഴിഞ്ഞത്…അവർക്ക് രണ്ടു കുട്ടികളാണ്..സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയുമാണ് അവർ കഴിഞ്ഞിരുന്നതെങ്കിലും എന്തോ ഒരു പ്രശ്നം അവരുടെ ഇടയിൽ ഉടലെടുത്തിരുന്നു…
എന്തിനും ഏതിനും ദേഷ്യപെടുന്ന അയാളിൽ നിന്നും അവളും പതിയെ അകലാൻ തുടങ്ങിയിരുന്നു…സന്തോഷകരമായിരുന്ന അവരുടെ കുടുംബ ജീവിതം പെട്ടെന്നാണ് താളം തെറ്റിയത്…
അയാളുടെ ഇപ്പോഴുളള ഈ മടുപ്പ് ലൈം ഗികപരമായാണ്..പലപ്പോഴും അവൾ കാട്ടുന്ന വിമുഖതയും അതിനൊരു കാരണമായിരുന്നു..
ഒരു ദിവസം അയാൾ അവരോട് അതിന്റെ പേരിൽ കയർത്തു…
“എപ്പോ നോക്കിയാലും അടുക്കള അല്ലെങ്കിൽ മുറ്റത്ത്..രാത്രിയാണെങ്കിൽ പിള്ളേരെ ഉറക്കലും..”
പക്ഷെ അയാളുടെ ആ കുറ്റപ്പെടുത്തലുകൾക്ക് പലപ്പോഴും മൗനമായിരുന്നു അവളുടെ മറുപടി..വീട്ടുജോലികളിൽ മുഴുകിയും കുട്ടികളെ നോക്കിയും അവൾ തന്റെ സങ്കടം പരമാവധി ഉളളിലൊതുക്കാൻ ശ്രമിച്ചു..
പക്ഷെ ഒരു ദിവസം അവൾക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു..
“നിങ്ങൾക്കിതിനു മാത്രം ഒരു കുറവും വരരുത്..ഈ വീട്ടിലെ ഏതെങ്കിലും ജോലിയിൽ നിങ്ങളെന്നെ സഹായിച്ചിരുന്നെങ്കിൽ എനിക്കെത്ര ആശ്വാസമാകുമായിരുന്നു. ഒന്നുമില്ലെങ്കിൽ ഈ കുറ്റപ്പെടുത്തലെങ്കിലും ഒഴിവാക്കിക്കൂടെ?”
പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയ പോലെയായെങ്കിലും അയാൾ അതിന് ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചു..
“നീയതിനു ജോലിക്കൊന്നും പോകുന്നില്ലല്ലോ? ഉരുട്ടി വിഴുങ്ങിയാൽ മാത്രം മതിയല്ലോ?”… അയാളുടെ സ്വരം കടുത്തു..
അവളുടെ കണ്ണിൽ നനവു പടർന്നു..
“എന്നെക്കൊണ്ടിനി വയ്യ! ഇനി നിങ്ങളു ചെയ്തോ ഇവിടത്തെ പണികളും കുട്ടികളെ നോക്കലുമൊക്കെ..” അവൾ തീര്ത്തുപറഞ്ഞു..
അയാളവളെ വേദനിപ്പിക്കണമെന്നു കരുതി പറഞ്ഞതല്ലെങ്കിലും പിന്നീട് അതോർത്ത് അയാൾക്ക് വിഷമം തോന്നി..
കാരണം പലപ്പോഴും അവൾ വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ താനറിയുന്നതാണ് അവളുടെ ബുദ്ധിമുട്ടുകൾ..പണിയെടുത്തു തന്റെ നടുവൊടിയണ കാര്യമോർത്തപ്പോൾ എങ്ങിനെയെങ്കിലും രമ്യതയിലെത്തിയേ തീരു എന്നയാൾക്ക് ബോധ്യമായി..
പക്ഷെ അവൾ അങ്ങിനെ പെട്ടെന്ന് പിടികൊടുക്കുന്ന ആളല്ലാത്തതുകൊണ്ട് തൽകാലത്തേക്ക് അയാൾ മൗനം പാലിച്ചു..
രണ്ടു ദിവസത്തിനുശേഷം ബാറിൽ വച്ച് തന്റെ ആഗ്രഹം അയാൾ സുഹൃത്തിനോട് പങ്കുവച്ചു..
“കല്ല്യാണത്തിനു മുമ്പ് എപ്പോഴേലും?” സുഹൃത്ത് ചോദിച്ചു..
“ഇല്ല അവളല്ലാതെ ആരും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല”..അയാൾ പറഞ്ഞു…
“അപ്പോ അതാണ് പ്രശ്നം..എപ്പോഴും സാമ്പാറ് കൂട്ടി ഊണുകഴിക്കുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികമാണ്. ഞാനൊരു നമ്പർ തരാം ഒന്നുമുട്ടിനോക്ക്..അധികം ഓടിയിട്ടില്ല..ചെറുപ്പമാണ്..” സുഹൃത്തിന്റെ ആ അഭിപ്രായത്തിനോട് അയാൾക്ക് പൂർണ്ണ യോചിപ്പായിരുന്നു…
അങ്ങനെ അയാൾ ആ നമ്പറിൽ വിളിച്ചു..
ഒരു ഹോട്ടലിലേക്കാണ് അവൾ അയാളെ ക്ഷണിച്ചത്..
അതീവ സുന്ദരിയായിരുന്നു അവൾ..
“ഇരിക്കൂ..എന്താ മുഖത്ത് ഒരു ഭയം പോലെ?” അവൾ ചോദിച്ചു..
“ഏയ് ഒന്നൂല്ല”..അയാൾ മറുപടി പറഞ്ഞു..
കുറച്ച് നേരത്തെ കുശലന്വേഷണങ്ങൾക്കു ശേഷം അവൾ പറഞ്ഞു..
“എന്നാ വാ..എനിക്ക് രാത്രി വേറെ ഒരു അപ്പോയിന്റ്മെന്റുണ്ട്…
അയാൾക്കും അതു തന്നെയാണ് വേണ്ടിയിരുന്നത്…
അടക്കിവച്ച ആഗ്രഹങ്ങളൊക്കെ അയാൾ തീർത്തുകൊണ്ടിരുന്നു..
പക്ഷെ ഇടയിലെവിടെയോ അയാൾക്ക് താളം നഷ്ടപ്പെട്ടു..എന്തോ ഒരു “മിസ്സിംഗ്” പോലെ..എത്ര ആലോചിച്ചിട്ടും അയാൾക്ക് ആ “മിസ്സിംഗ്” എന്താണെന്നു മനസ്സിലായില്ല..
തന്റെ ഈ പരാക്രമങ്ങളൊന്നും അവളിൽ ഒരു വികാരവും ഉളവാക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടതോടെ അയാൾ തളർന്നു കിടക്കയിലേക്കു മറഞ്ഞു..
“കഴിഞ്ഞോ പരാക്രമം..ഹഹ..അവൾ കളിയാക്കിക്കൊണ്ട് അവിടന്നെഴുന്നേറ്റു…
അയാളുടെ ഊളളിൽ കുറ്റബോധം തലപൊക്കാൻ തുടങ്ങി..
“പൈസ..?” വസ്ത്രങ്ങളെല്ലാം വാരിയണിഞ്ഞ് തിടുക്കത്തിൽ അവൾ ചോദിച്ചു..
“ഹും..നിങ്ങളെന്താ ശവമാണോ..താൽപരൃമില്ലെങ്കിൽ അതു പറഞ്ഞാ പോരേ!..വെറുതെ മനുഷൃനെ മെനക്കെടുത്താനായിട്ടു” അയാൾ ദേഷ്യത്തോടെ പറഞ്ഞു..
“ഹേയ് മിസ്റ്റർ..നിങ്ങൾക്ക് വേണ്ടിയിരുന്നതെന്തോ അത് ഞാൻ തന്നില്ലേ..അല്ലാതെയുളളത് തരാൻ ഞാൻ നിങ്ങടെ ഭാര്യയൊന്നുമല്ലല്ലോ?..ഞാൻ പൈസക്ക് വേണ്ടിയാ തുണി അഴിച്ചത്..അല്ലാതെ നിങ്ങൾക്ക് എന്നോടുളള സ്നേഹം അളന്നല്ല.”
വെട്ടിതുറന്നുളള ആ മറുപടി കേട്ട് അയാൾക്ക് സ്തബ്ധനായി ഇരിക്കാനേ കഴിഞ്ഞുളളൂ..
“ഓരോരുത്തന്മാരിറങ്ങും..ഭാര്യയെ മടുത്തത്ത്രേ..സ്നേഹമുളളോടത്തേ യഥാര്ത്ഥ സെ ക്സൊളളൂ..അതിവന്മാർക്കൊന്നും ഈ ജന്മത്തിൽ മനസ്സിലാവാനും പോകുന്നില്ല..”
പിന്നേയും എന്തോ പിറുപിറുത്തു കൊണ്ട് അവൾ അവിടന്നിറങ്ങി പോകുന്നത് അയാൾ ഇളിഭൃനായി നോക്കി നിന്നു…
വീട്ടിൽ വന്നു കയറിയതും പടിക്കൽ തന്നെയും കാത്ത് ഇരിക്കുന്നുണ്ടവൾ..തന്റെ ഭാര്യ..
അയാളുടെ ചങ്കിലൊരു നീറ്റൽ അനുഭവപ്പെട്ടു..
“എവിടാടന്നു ചേട്ടാ ഇത്രയും നേരം? ഞാനെത്ര നേരായിട്ടു വിളിക്കാ..വാ വേഗം വന്നു കുളിക്ക്..ഞാൻ ചോറു വിളമ്പാം” അവൾ പറഞ്ഞു..
കുറ്റബോധം കൊണ്ട് അയാളുടെ ശിരസ്സ് കുനിഞ്ഞിരുന്നു..
രാത്രി കിടക്കാൻ നേരം..അവളൊരുങ്ങി വന്നു..അയാളുടെ ആഗ്രഹങ്ങൾ സാധിച്ചു കോടുക്കാൻ..
ആ സംഭോ ഗത്തിനിടയിൽ എന്തായിരുന്നു കുറച്ചു നേരം മൂമ്പുണ്ടായ ആ “മിസ്സിംഗ് ” എന്ന് അയാൾ തിരിച്ചറിഞ്ഞു..
സ്നേഹം..സ്വാന്തനം..തലോടൽ..അതായിരുന്നു അവ…
അത് ഭാര്യയിൽ നിന്നു മാത്രമേ ഒരു ഭർത്താവിനു ലഭിക്കൂ എന്ന പാഠം അയാൾ പഠിച്ചു കഴിഞ്ഞു..ഇനിയൊരിക്കലും അവളെ വഞ്ചിക്കുകയില്ലെന്നും..
“എന്താ പൊന്നേ പിണക്കമാണോ ഇപ്പോഴും?” അയാളുടെ നെഞ്ചിൽ കവിൾ ചേർത്ത് വച്ചു കൊണ്ട് അവൾ ചോദിച്ചു..
“ഇല്ല മോളൂ..” അയാളവളെ തന്റെ കരവലയത്തിനുളളിലാക്കി ആ നെറ്റിയിൽ ഒരു ചുടുചുംബനം നൽകി..
~പ്രവീൺ ചന്ദ്രൻ