അമ്മ പറഞ്ഞതല്ലേ, എതിർക്കാൻ തോന്നാത്തതുകൊണ്ട് ഞാൻ പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചു…

സ്ത്രീധനം നല്‍കിയ പെണ്ണ്

Story written by Arun Nair

===========

“”നമുക്കു ആ കൊച്ചിനെ പോയി കാണാം കണ്ണാ,,,,നല്ല കുടുംബക്കാർ ആണെന്ന ബ്രോക്കർ പറഞ്ഞത്,,,,,കുറച്ചു പൈസ കുറവ്  ആണെങ്കിലും നല്ല സൗന്ദര്യവും, സ്വഭാവവും ഉണ്ട്….നമുക്കു വേറെ എന്താടാ വേണ്ടത്….. “”

“”അല്ലേലും എനിക്ക് പൈസ ഒന്നും വേണ്ട അമ്മേ….. എന്റെ പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ മനസിലാക്കിയതാണ് ഒരു പെണ്ണിനെ ഇറക്കി വിടാൻ വീട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടു…എനിക്ക് പെണ്ണിനെ മാത്രം മതി….നല്ല മനസ്സുള്ള ഒരു പെണ്ണിനെ….. “”

“”എന്നാൽ എന്റെ കണ്ണൻ കുട്ടൻ ആ ബ്രോക്കറുടെ കൂടെ ഈ ഞായറാഴ്ച തന്നെ പോകണം….ഇതു നടക്കും എന്നാണ് അമ്മയുടെ മനസ്സ് പറയുന്നത് ബ്രോക്കർ പറഞ്ഞത് സത്യം ആണെങ്കിൽ….””

“”ഇപ്പോൾ വേണോ അമ്മേ,,,,കടം ഒന്നും തീർന്നിട്ടില്ല…തീർന്നതിനു ശേഷം പോരെ എനിക്ക് കല്യാണം…. “”

“” കണ്ണാ,,,ഇപ്പോൾ നോക്കിയാലെ അപ്പോൾ എങ്കിലും നടക്കു,,,, മോൻ അമ്മ പറയുന്നത് അനുസരിക്കു….പിന്നെ പ്രാരാബ്ദം എല്ലാം തീർന്നിട്ട് പെണ്ണ് കെട്ടാൻ നടക്കുമ്പോൾ മൂക്കിൽ പല്ല് മുളക്കും….പറഞ്ഞു തന്നില്ലെന്നു വേണ്ട…. “”

“”അമ്മേ ഞാൻ പോകാം….ഇനി ഈ കാര്യം ഞായറാഴ്ച പറയാം…എനിക്കു എന്തോ ഇപ്പോളും മനസ്സ് ഒരുങ്ങിയിട്ടില്ല…. അതൊന്നു ഓക്കേ ആകട്ടെ….ഇപ്പോൾ ഞാൻ ജോലിക്ക് പോകട്ടെ…. “”

“”പോയിട്ട് വാ അമ്മയുടെ പൊന്നുമോൻ…. “”

അമ്മ പറഞ്ഞതല്ലേ എതിർക്കാൻ തോന്നാത്തതുകൊണ്ട് ഞാൻ പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചു അങ്ങനെ ഞായറാഴ്ച ബ്രോക്കറുമായി പെണ്ണിന്റെ വീട്ടിലേക്കു പോകാൻ  റെഡി ആയി…..

ബ്രോക്കർ നാരായണേട്ടനും ആയി ഞാൻ കുറച്ചു അകലെ ഉള്ള പെണ്ണ് വീട്ടിൽ ചെന്നു…എന്റെ ബൈക്കിൽ ആണ് പോയത്…ചെന്നതും പെണ്ണിന്റെ അച്ഛൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു…ഞങ്ങൾ അകത്തു കയറിയിരുന്നു…ഓരോ കുടുംബ കാര്യങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി..

എനിക്കും ആരെ എങ്കിലും സംസാരിക്കാൻ കിട്ടുന്നത് ഇഷ്ടം ആണ്,,,അതും തുറന്നു സംസാരിക്കുന്നവരെ…..അതുകൊണ്ട് ഒട്ടും ബോർ അടിച്ചില്ല അവിടെ ഇരുന്നുള്ള സംസാരം….. 

പെണ്ണ് വരും മുൻപേ പെണ്ണിന്റെ അച്ഛൻ പറഞ്ഞു  “‘നേരത്തെ ഒരുത്തൻ വന്നിരുന്നു അവനു ഞങ്ങൾ കൊടുക്കുന്ന സ്ത്രീധനം പോരെന്നും പറഞ്ഞു അത് മുടങ്ങി,,,,,കെട്ടുന്ന പെണ്ണിനെ അല്ല വേണ്ടത് അവളുടെ പൈസയാണ്….അങ്ങനെ ഉള്ളവനെ ഒക്കെ ഒലക്കക്കു അടിച്ചു ഓടിക്കുകയാണ് വേണ്ടത് പിന്നെ എന്റെ മാന്യതകൊണ് ഞാനതു ചെയ്തില്ല….””

ഇത്രയും പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു “”എനിക്ക് പൈസ ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി…എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷവും സങ്കടവും ഷെയർ ചെയ്യാൻ മനസ്സുള്ള ഒരു പെണ്ണിനെ…. “”

പെണ്ണ് വന്നു,,,സുന്ദരി ആയ പെണ്ണ്….സാമ്പത്തികത്തിന്റെ ബുദ്ധിമുട്ട് മാത്രമേ ആ മുഖത്തിൻറെ ഐശ്വര്യം കുറക്കുന്നുള്ളു….അതോ ഇനി അതിന്റെ ശാലീന മനോഹാരിത ആണോ അവളുടെ മുഖത്തു….എന്തായാലും എനിക്ക് ഇഷ്ടമായി അവളെ….ഞാൻ അത് അവിടെ വച്ചു തന്നെ തുറന്നു പറഞ്ഞു,,,,,ഇനി അമ്മയും അച്ഛനും ആയി ഡേറ്റ് കുറിച്ചാൽ മതി……

സന്തോഷത്തോടെ അവിടുന്ന് ഇറങ്ങി വീട്ടിൽ ചെന്നു അമ്മയോട് കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ നാരായണേട്ടന്റെ ഫോൺ വന്നു….

“”പെണ്ണിന് ചെറുക്കനെ ഇഷ്ടം ആയില്ലായെന്നു,,,,ചെറുക്കന് നിറവും, പൊക്കവും, സൗന്ദര്യവും പോരെന്നു….””

അപ്പോൾ തന്നെ ഞാൻ പറഞ്ഞു…””ചേട്ടാ ഇനി ഇത്രയും സൗന്ദര്യം ഉള്ള പെണ്ണിനെ ആലോചിക്കണ്ട അതൊന്നും നമുക്കു പറ്റില്ല അതാ….. “”

അടുത്ത ഞായറാഴ്ച ആകും മുൻപേ നാരായണേട്ടൻ അടുത്ത പെണ്ണ് കാണൽ റെഡി ആക്കിയിരുന്നു…ഇത് പഴയതിന്റെ അത്രയും ദൂരം ഇല്ല…പെണ്ണിന് സൗന്ദര്യവും അത്രയും ഇല്ല…പിന്നെ ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്,,,പോകും വഴി നാരായണേട്ടൻ പെണ്ണിന്റെ മഹത്വം പറഞ്ഞു പറഞ്ഞു കൊതിപ്പിക്കും……

ചെന്നു പെണ്ണ് കണ്ടു,,,,ഇത്തവണ എന്തായാലും അവിടെ ഇരുന്നു തന്നെ മറുപടി പറഞ്ഞില്ല…നിങ്ങളുടെ അഭിപ്രായം എന്താണെന്നു അറിയിച്ചാൽ മതി എന്നും പറഞ്ഞു ഇറങ്ങി…അത് ഏതായാലും നന്നായി കാരണം വീട്ടിൽ വരും മുൻപ് പെണ്ണിന് എന്നെ ഇഷ്ടം അല്ലാത്തതിന്റെ കാരണം ഞങ്ങൾ അറിഞ്ഞിരുന്നു…ഞാൻ ഒട്ടും മോഡേൺ അല്ലെന്നു……

ഞാൻ ഒരുപാട് പെണ്ണ് പിന്നെയും കണ്ടു…നാടായ നാടെല്ലാം പെണ്ണ് കാണലും ചായ കുടിയുമായി നടന്നു എന്നു പറയുന്നതാകും കൂടുതൽ ശരി….

നമ്മളെ കഴിഞ്ഞു ഒരു ഡിഗ്രി കൂടുതൽ ഉള്ള പെണ്ണിനെ കണ്ടാൽ അവൾക്കു എന്റെ പഠിത്തം പോരാ,,,കുറച്ചു ശമ്പളം ഉള്ള പെണ്ണ് ആണെങ്കിൽ അവൾക്കു എന്റെ ജോലി പോരാ,,,,സൗന്ദര്യം ഉണ്ടെങ്കിൽ അവൾക്കു എന്റെ സൗന്ദര്യം പോരാ,,,,ഇങ്ങനെ വേറെ ഒന്നും ഇല്ലങ്കിലും എന്തെങ്കിലും ഒന്ന് കൂടുതൽ ഉണ്ടെങ്കിൽ അത് കണ്ടു പിടിക്കും അവളുമാർ,,ബാക്കിയുള്ള  അവരുടെ കുറവുകൾ അറിയാതെ….ഈ പെണ്ണുങ്ങൾ ഇതെന്താണോ ഇങ്ങനെ….

പെണ്ണ് കണ്ടു നടന്നു നടന്നു എനിക്ക് പെണ്ണുങ്ങളോട് ദേഷ്യം ആയി,,,,,സ്ത്രീധനം വേണ്ട എന്നു മനസ്സിൽ ഉറപ്പിച്ചിരുന്ന ഞാൻ സ്ത്രീധനം മേടിച്ചേ കേട്ടു എന്നു തീരുമാനിച്ചു…ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ യഥാർത്ഥ വശമെങ്കിലും പ്രസംഗിക്കുമ്പോൾ പെണ്ണുങ്ങൾ ആണുങ്ങൾ സ്ത്രീധനം മേടിക്കുന്ന കാര്യം എടുത്തു പറയും…അവരുടെ കുറവുകൾ ഒക്കെ കണ്ടു സ്നേഹിച്ചാലും അവന്റെ ഒരു കുറവ് കണ്ടു പിടിച്ചു അവനെ അപമാനിക്കുന്നവൾ……

ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു “”അമ്മെ ആരും ഇല്ലാത്ത ഒരു അനാഥ പെണ്ണിനെ ഞാൻ കല്യാണം കഴിക്കട്ടെ…അവൾക്കു ആകുമ്പോൾ നമ്മുടെ സ്നേഹം മാത്രം മതിയാകും…അവൾ എനിക്കു സ്നേഹം  തിരിച്ചും നൽകും…അത് പോരെ അമ്മേ ജീവിതം മനോഹരമാകാൻ…….””

അമ്മ പറഞ്ഞു  “”മോന്റെ വിധിയും ഇഷ്ടവും അതാണെങ്കിൽ അങ്ങനെ നടക്കട്ടെ…ആഗ്രഹവും അത് തന്നെ ആകണം,,,,,അല്ലാതെ പുതുമ നഷ്ടം ആയി കഴിയുമ്പോൾ അവൾക്കു ആരും ഇല്ലന്ന് പറഞ്ഞു അപമാനിക്കരുത്…ഒരിക്കലുമൊരു പെണ്ണിൻറെ കണ്ണുനീർ വീഴിക്കരുത്…. “”

“”ഇല്ല അമ്മേ ഒരിക്കലും അമ്മയുടെ മകൻ അങ്ങനെ ചെയ്യില്ല….. “”

“‘എങ്കിൽ എന്റെ മോൻ നോക്കിക്കോ…. “”

****************

“”കണ്ണാ,,,താലിയും പിടിച്ചു നീ ഇത് എന്ത് ആലോചിക്കുവാ….. “” കൂട്ടുകാരൻ നിതിൻ വിളിക്കുന്നത് കേട്ടാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നത്….

ദൈവമേ,,,എന്റെ കല്യാണദിവസം ആണല്ലോ ഇന്ന്….മണ്ഡപത്തിൽ ഇരുന്നു ആണോ ഞാൻ ഇതൊക്കെ ആലോചിക്കുന്നത്…താലി കെട്ടണ്ട സമയം കഴിഞ്ഞു പോകാതെ ഇരുന്നത് നന്നായി….എനിക്കു തന്നെ എന്റെ ഓർമ്മകൾ ഓർത്തു ചിരി വന്നു പോയി…..

ഞാൻ നോക്കിയപ്പോൾ ശാലിനി എന്റെ  അടുത്തു വന്നിരിക്കുണ്ട്,,,എന്റെ  കയ്യിൽ നിന്നും താലി അവളുടെ കഴുത്തിനെ അണിയിക്കുന്നതും പ്രതീക്ഷിച്ചു..

പെട്ടെന്ന് വാദ്യ മേളങ്ങൾ തുടങ്ങി എന്റെ കൈകൾ ഞാൻ പോലും അറിയാതെ അവളുടെ പിൻകഴുത്തിൽ  കൂടി താലി ചാർത്തി…എന്റെ കൈകൾ അവളുടെ നിറുകയിൽ സിന്ദൂരവും അണിയിച്ചു……

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി എത്ര സുന്ദരി പെണ്ണാണ്…എന്റെ ഒരു ഭാഗ്യം…കുഞ്ഞിലേ തൊട്ടു അറിയാം നല്ല സ്വഭാവം ആണ്…ആകെ ഒരു കാലിനു സ്വാധീന കുറവ് ഉണ്ട്,,,അതും ജന്മനാ ഉള്ളത് അല്ല..അച്ഛനും അമ്മയും മരിച്ച അപകടത്തിൽ അവൾക്കു സംഭവിച്ചതാണ് അത്രയും…അമ്മാവന്മാർ ആണ് അവളെ വളർത്തിയത്,,,അത്രയും ഉള്ളു…

താലി കെട്ടി മണ്ഡപത്തിൽ നിന്നും ഇറങ്ങി ആദ്യം ചെയ്തത് അമ്മയെ വിളിക്കുക ആയിരുന്നു……

“”അമ്മേ  എന്റെ കല്യാണം കഴിഞ്ഞു…ശാലിനിയെ ഞാൻ കല്യാണം കഴിച്ചു…..””

അമ്മ ഒരു ബന്ധുവിന്റെ കല്യാണം ഉണ്ടായിരുന്നത് കൊണ്ട് അങ്ങോട്ട്‌ പോയേക്കുക ആയിരുന്നു…ഞാൻ ഇവിടെ ശാലിനിയുടെ കല്യണത്തിനും….

ഇവിടെ വന്നപ്പോൾ ശാലിനിയെ കല്യാണം കഴിക്കാൻ  ഇരുന്ന ചെറുക്കനു  ഇവർ  കൊടുക്കുന്ന സ്ത്രീധനം പോരെന്നു….കൂടുതൽ കൊടുക്കാൻ അമ്മാവന്മാർ തയ്യാറായിരുന്നു,,,,ശാലിനി അപ്പോൾ ധൈര്യത്തോടെ പറഞ്ഞു എനിക്ക് ഈ ചെറുക്കനെ വേണ്ടാന്നു…അത് ഒരു അവസരം ആയി തോന്നിയപ്പോൾ  ഞാൻ ചോദിച്ചു എന്നെ ഇഷ്ടം ആണെങ്കിൽ എനിക്കൊന്നും വേണ്ട തന്റെ സ്നേഹം അല്ലാതെ,,,,ഇഷ്ടം ഉണ്ടെങ്കിൽ എന്റെ പ്രാരാബ്ധത്തിലേക്കു ഞാൻ ക്ഷണിക്കുന്നു…

അവൾ തയ്യാറായി,,,അവൾക്കും അറിയാം എന്റെ സ്വഭാവം..അവളുടെ കുറവുകളേക്കാൾ എന്നെയും  സ്വാധീനിച്ചത് അവളുടെ അതിമനോഹരമായ സ്വഭാവം തന്നെ ആയിരുന്നു…….

ചോറൂണ് കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അമ്മ ശാലിനിയെ വിളക്ക് എടുത്തു വീടിന്റെ വിളക്ക് ആയി സ്വീകരിച്ചു..എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു

“”എന്നാലും എന്റെ കണ്ണൻ കുട്ടാ അമ്മക്ക് നിന്റെ താലി കെട്ടു കാണാൻ പറ്റിയില്ലല്ലോ…. “”

അമ്മക്ക് വേണ്ടി ഞാൻ ഇനിയും ഇവളെ താലി കെട്ടാം അമ്മേ…പറഞ്ഞു ചിരിക്കുമ്പോൾ എന്റെ അപ്പുറത്തു ഇരുന്നു ശാലിനിയും ചിരിക്കുന്നുണ്ടായിരുന്നു….അവളുടെ പൊതുവെ ഉള്ള ആ നിഷ്കളങ്ക ഭാവത്തോടെ…….

“”ഒന്നും വേണ്ട മോനെ…അമ്മ ഒരു നൂറു വട്ടം മോൻ വിളിച്ചപ്പോൾ തന്നെ അതു മനസ്സിൽ കണ്ടു കഴിഞ്ഞു…ഇനി നിങ്ങൾ നന്നായി ജീവിക്കുന്നത് കൂടി കണ്ടാൽ മാത്രം മതി ഈ അമ്മക്ക്….. “”

*********

അഭിപ്രായം പറയണേ സൗഹൃദങ്ങളെ….