സ്നേഹപൂര്‍വ്വം കാളിദാസന്‍
=============
ഡാ….നിന്റെയൊരു കറുപ്പുഷർട്ടുണ്ടായിരുന്നല്ലോ…..
കറുപ്പോ……? ഞാൻ സംശയ രൂപേണ ചോദിച്ചു…
ആ കറുപ്പ് തന്നെ….മുൻപിൽ കുറെ പൂക്കൾപോലെ എന്തോ ഡിസൈനുള്ള ഷർട്ട്….
ആ മനസിലായമ്മേ…അതെവിടെപ്പോയി…ഞാനും ശ്രദ്ധിച്ചിരുന്നു….
ഉണ്ട….നീ ആർക്കേലും എടുത്തു കൊടുത്തുകാണും..അമ്മ നല്ല ദേഷ്യത്തിൽ പറഞ്ഞു…..
ഞാൻ ആർക്കെടുത്തുകൊടുക്കാൻ…ഞാൻ പതിയെ അവിടെനിന്നും വലിഞ്ഞു…
നീയവിടെയൊന്നു നിൽക്ക്…ഷർട്ടും, പാന്റും കൂട്ടുകാർക്കാർക്കേലും എടുത്തുകൊടുത്തിട്ട് കീറിയതും പൊട്ടിയതുമല്ലേ നീ ഇട്ടോണ്ട് നടക്കുന്നത്….
ഞാനാർക്കും ഒന്നുമെടുത്തു കൊടുത്തിട്ടില്ല…
ഏതവന്റെ കയ്യിലാണെകിലും ആ ഷർട്ട് നാളെയിവിടെ ഉണ്ടാകണം..കയ്യിലിരുന്ന എന്റെ പാന്റ് വെള്ളത്തിൽമുക്കി നനകല്ലിലേക്ക് വലിച്ചടിച്ചുകൊണ്ട് അമ്മ പറഞ്ഞു…അതെനിക്കിട്ടുള്ള തല്ലിന് പകരമാണെന്ന് മുഖത്ത് തെറിച്ച വെള്ളത്തുള്ളികൾ എന്നെ മനസിലാക്കിതന്നു…..
സമയം ഒരുപാട് കടന്നുപോയി…ആ ഷർട്ടവിടെപോയെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോഴാണ് വാട്സാപ്പ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്…ചങ്കിന്റെ മെസ്സേജായിരുന്നു അത്…
അളിയാ…ഒരു ഫോട്ടോയൊന്ന് എഡിറ്റ്‌ചെയ്യത് തരുമോ….??
ഓട്രാ…എനിക്കുവേറെ പണിയുണ്ട്…തന്നത്താനങ്ങു എഡിറ്റിയാൽ മതി…
ഡാ പ്ലീസ്…എനിക്ക് സ്റ്റാറ്റസ് ഇടാനാണ്…പ്ലീസ്…..നിനക്ക് പറ്റുന്നപോലെ മതി…..
ആ…നീ അയക്ക്….ഇനിമേലാൽ ഇതാവർത്തിക്കരുത്…..
അവൻ പെട്ടെന്ന്തന്നെ ഫോട്ടോ അയച്ചുതന്നു….
അവനും ഒരുപെണ്ണുംകൂടി നിൽക്കുന്ന ഫോട്ടോ…പക്ഷെ അവനെയും അവളെയുമല്ല എന്റെ കണ്ണിലുടക്കിയത്…കാണാതെപോയ ന്റെ ഷർട്ട് അവനിട്ടിരിക്കുന്നു…ഞാൻ ഞെട്ടി…..
ഫോട്ടോ എഡിറ്റ് ചെയ്തിട്ട് അവനയച്ചുകൊടുത്തു…എന്നിട്ട് അതേ ഫോട്ടോ ഞാനും സ്റ്റാറ്റസാക്കി..താഴെ ഇങ്ങനെഴുതി….
മര്യാദക്കെന്റെ ഷർട്ടിവിടെ കിട്ടണം…ഇന്ന് തന്നെ…???
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവന്റെ കോൾ..
അളിയാ നാറ്റിക്കരുത്…ഇപ്പൊ സമയം ഒൻപതായില്ലേ…നാളെ രാവിലെതന്നെ ഞാൻ എത്തിക്കാം..വണ്ടിയില്ലെടാ കയ്യിൽ….
പറ്റില്ല…എന്റെ ഷർട്ട് എനിക്കിപ്പോൾ കിട്ടണം…ഞാൻ ദേഷ്യപ്പെട്ടു….
ശരി കിടന്ന് അലർണ്ട…ഞാൻ കൊണ്ടുവരാം…അവൻ ഫോൺ കട്ട് ചെയ്യ്തു…..
അവന് വിഷമമായെന്ന് എനിക്ക് മനസിലായി…ശേ….വേണ്ടാർന്ന്…ഞാൻ മനസ്സിൽ ചിന്തിച്ചു….
സമയം രാത്രി 10…കതകിൽ ആരോ തട്ടുന്നത്കേട്ടാണ് അമ്മ കതക് തുറന്നത്….
അവനില്ലേ അമ്മേ….
ഉണ്ടല്ലോ..അവന്റെ റൂമിലുണ്ട്….
അവൻ നേരെ എന്റെ റൂമിലേക്ക് വന്നു…തോളത്തൊരു ബാഗും….
നേരെവന്നെന്റെ കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു….
ഇത്തിരി വെള്ളംകിട്ട്വോ കുടിക്കാൻ….
ആ ഫ്രിഡ്ജിലിരിപ്പുണ്ട്…വേണേൽ പോയെടുത്തുകുടിക്ക്….
അവൻ നേരെപോയി വെള്ളമെടുത്തു കുടിച്ചുകൊണ്ട് പറഞ്ഞു….
ആ ബാഗിലുണ്ട് നിന്റെ കണപ്പ് ഷർട്ട്….ഇനി മേലാൽ നിയുമായി ഒരിടപാടിനുമില്ല..രാത്രിക്ക് രാത്രി എന്നെകൊണ്ട് ഇത്രേം ദൂരം നടത്തിയില്ലേ നീ…കൊണ്ടുപോയി പുഴുങ്ങിതിന്ന് നിന്റെ കണപ്പ് ഷർട്ട്..പുച്ഛഭാവം അവന്റെമുഖത്തു മാറിമറിഞ്ഞു….
നീ നടന്നാണോ വന്നത്…നല്ല വിഷമത്തിൽ ഞാൻ ചോദിച്ചു…..
മറുപടി ഇവിടെ എഴുതാൻ പറ്റാത്തതുകൊണ്ട് കുറെ കുത്തുകൾ ഞാനിടുന്നു..നിങ്ങൾ പൂരിപ്പിച്ചോളു
“………………………”
ഞാനവന്റെ ബാഗ് തുറന്നു. ഞാൻ വീണ്ടും ഞെട്ടി…..
കുറെ നാളായി ചില സാധനങ്ങൾ മിസ്സായതിന്റെ പേരിൽ അമ്മയുടെ വായിലിരിക്കുന്നത് ഞാൻ കേട്ടിരുന്നു…എന്നെ ചീത്ത കേൾപ്പിച്ച സാധനങ്ങളെല്ലാം ആ ബാഗിലുണ്ടായിരുന്നു…ഡോറയുടെ ബാഗ്പാക്ക് പോലെ…ഞാൻ ഓരോന്നായി വെളിയിലെക്കെടുത്തു…
രണ്ട് പാന്റ്…ഒരു മുണ്ട്…രണ്ട് ഷർട്ട്…ഹെഡ്ഫോൺ…ഇട്ട് കൊതിതീരാത്ത എന്റെ ഷോർട്സ്…
പിന്നെയും ഞാനാബാഗ് അരിച്ചു പെറുക്കി…പെട്ടെന്ന്തന്നെ ഞാൻ എന്റെ അലമാരയിൽ ചെന്ന് നോക്കി…ഭാഗ്യം..അടിവസ്ത്രമെല്ലാം അവിടെതന്നുണ്ട്….
എന്തുവാടെയ് ഇത്…ഒരു ഷർട്ട് മാത്രമാണെന്നാണ് ഞാൻ കരുതിയത്…ഇതിപ്പോ….
ആടാ…നീയുമായുള്ള സകല ഇടപാടും ഞാൻ നിർത്തി…ഇനി മേലാൽ നമ്മൾ തമ്മിൽ ഒരു പുണ്ണാക്കിലേ ബന്ധവും ഉണ്ടാകില്ല…അവൻ ദേഷ്യത്തിൽ എന്റെ മുറിയിൽനിന്നും ഇറങ്ങി ഹോളിലേക്ക് നടന്നു. നേരെ അമ്മയുടെ അടുക്കൽ ചെന്നു….
അമ്മേ…ദേ ഞാൻ കൊണ്ടുപോയതെല്ലാം തിരിച് കൊടുത്തിട്ടുണ്ട്…ഇത്രയും ദാരിദ്രംപിടിച്ചവനാകരുതെന്ന് അമ്മയുടെ മോനോട് പറഞ്ഞേക്ക്…ഇത്തിരി ചോറെടുക്ക്…വിശക്കണു..അത്രയും പറഞ്ഞവൻ കസേരയിലിരുന്നു….
അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു…ഞാനും ഹോളിൽ അവന്റെ കസേരയുടെ അടുത്തുള്ള കസേരയിൽ വന്നിരിന്നു…അവനെന്നെ നോക്കുന്നില്ല…..
ഡാ…പോട്ടെ…നിയത് വിട്ടേര്…ഞാൻ പറഞ്ഞു….
മുട്ട പൊട്ടിക്കുന്ന സൗണ്ട് കേട്ടതുകൊണ്ടാണോ എന്നറിയില്ല
സവാള ഇത്തിരി കൂടുതലിട്ടേക്കണേ അമ്മേ…എനിക്ക് മാത്രം മതി മുട്ടപൊരിച്ചത്…എന്നെനോക്കി പുച്ഛഭാവത്തിലവൻ പറഞ്ഞ്….
നീയിനി എങ്ങനെ പോകും..ഞാൻ ചോദിച്ചു
ആര് പോണ്…ഞാൻ നാളെ രാവിലെയേ പോണുള്ളൂ….
അടിപൊളി..നമ്മൾ തമ്മിലുള്ള ബന്ധം തീർന്നെന്നു പറഞ്ഞിട്ട്….
നിർത്തിനെടാ…രണ്ടാളും വന്നിട്ട് എന്തേലും കഴിക്ക്..അമ്മ വിളിച്ചുപറഞ്ഞു….
ഞങ്ങൾ കൈകഴുകി കഴിക്കാനിരുന്നപ്പോൾ അവന്റെ ഫോണിലേക്കൊരു കോൾ വന്നു..കഴിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് അവനാ കോൾ ലൗഡ്സ്പീക്കറിൽ ഇട്ടു….
ഡാ…നിന്റെ സ്റ്റാറ്റസ് ഞാൻ കണ്ടു..സംഭവമൊക്കെ കൊള്ളാം….
താങ്ക്സ് മച്ചാനെ..അതുപറഞ്ഞവനെന്നെ ആക്കിയൊന്ന് നോക്കി
സംഭവമൊക്കെ ഓക്കേ..നീ സ്റ്റാറ്റസിലെ ഫോട്ടോയിലിട്ടിരിക്കുന്ന ജീൻസില്ലേ….അതെന്റെയാണ്…അത് ഞാനിവിടെ തപ്പാത്ത സ്ഥലമില്ല..നാളെരാവിലെതന്നെ അത് വീട്ടിലെത്തിയിരിക്കണം…കേട്ടോടാ മരവാഴേ…..
കോൾ പെട്ടെന്ന് കട്ടായി….ചമ്മിനാറിയ മുഖത്തോടെ അവനെന്നെ നോക്കി…ചിരിയടക്കാൻ പറ്റാതെ ഞാനും അമ്മയും അവനെ നോക്കി…
എന്തുപറയണമെന്നറിയാതെ അവനിരിക്കുമ്പോൾ അമ്മ അവന്റടുക്കൽ ചെന്ന് നിന്നു…ന്നിട്ട് പറഞ്ഞു…
പോട്ടെടാ…ചിലർ അങ്ങനെയാണ്..ഞാനിവനോട് എത്രവട്ടം പറഞ്ഞതാണെന്നറിയുമോ ആ ഡ്രെസ്സെല്ലാം നിന്റെകയ്യിൽനിന്നും വാങ്ങേണ്ടെന്ന്…ഇവനായിരുന്നു നിർബന്ധം..നീ വേണേൽ ആ ഡ്രെസ്സെല്ലാം എടുത്തോളൂ…..
അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി..എനിക്കിട്ട് ഇത്രേംനാൾ കൊട്ടിയിട്ടിപ്പോൾ കാലുവാരിയോ….
ഒരു ദീഘശ്വാസമെടുത്തുകൊണ്ടവൻ പറഞ്ഞു…
വേണ്ടമ്മേ…ഇനി സ്റ്റാറ്റസ് ഇടുന്നില്ല…നിർത്തി…എല്ലാം എല്ലാരും മറന്നു തുടങ്ങിയതാണ്..ഞാനായി എല്ലാവരെയും ഓരോന്നോർമ്മിപ്പിച്ചു….എന്റെ തെറ്റാണ്..എന്റെ മാത്രം തെറ്റ്…ഇനി സ്റ്റാറ്റസ്എല്ലാം ബ്ലാക്ക് and വൈറ്റ് പിക് മാത്രമേ ഇടുന്നുള്ളു…അതാകുമ്പോൾ ഇനിയാരും ഡ്രസ്സ് ചോദിച്ചു വിളിക്കില്ലല്ലോ…മടുത്തു…ദേ ഇവനും ഇപ്പൊ വിളിച്ചവനും ഞാനുംകൂടി ടൂറിന് പോയപ്പോൾഎന്നെകൊണ്ട് ഭാരംചുമപ്പിക്കാൻ എന്റെ ബാഗിൽ ഇവന്മാർതന്നെ കുത്തിത്തിരുകികേറ്റിയതാണ് ഇവന്മാരുടെ ഡ്രസ്സ്…അടിച്ചു സെറ്റായ ഇവന്മാരെ രണ്ടിനെയും വീട്ടിലേക്കൊണ്ടായിട്ട് പോയ പോക്കിൽ ഞാനും മറന്നു ബാഗിലുള്ള സാധനത്തിന്റെ കാര്യം..ഇനിയൊന്നിനുമില്ല…ഇവന്മാർ ഡ്രെസ്സൊന്നും ചോദിക്കാതായപ്പോൾ ഞാനോർത്തു എല്ലാം ഇവന്മാർ മറന്നെന്ന്…അമ്മയിത്തിരി ചോറുടെ ഇട്ടിട്ട് സാബാറിങ്ങൊഴിച്ചേ……
✍️കാളിദാസൻ…..
NB: ഒരു ഉപദേശവും ഇല്ലാത്ത കഥയാണ്…ജസ്റ്റ് കഥയായി കാണണമെന്ന് അഭ്യർഥിക്കുന്നു…